കുര്‍ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

Saturday, May 2, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും കുര്‍ ആനില്‍!

പ്രപഞ്ചം എങ്ങിനെയുണ്ടായി?

സൃഷ്ടിവാദികളായ മതവിശ്വാസികള്‍ ഭൌതികവാദികള്‍ക്കു നേരെ സാധാരണ തൊടുത്തു വിടാറുള്ള ഒരു പഴയ ചോദ്യമാണിത്. പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരാദി കാര്യങ്ങളെക്കുറിച്ചും സ്രഷ്ടാവായ ഈശ്വരനെക്കുറിച്ചുമൊക്കെ വളരെ ആധികാരികമായ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന നാട്യവുമായാണ് ഇക്കൂട്ടരുടെ വരവ്. ദെവം ‘സൃഷ്ടി’ നടത്തുംപോള്‍ മണലും സിമന്റും കോരിക്കൊടുക്കാന്‍ ഹെല്‍പ്പര്‍ മാരായി തങ്ങളുമുണ്ടായിരുന്നു കൂടെ എന്ന മട്ടിലാണ് ചിലരുടെ വിവരണങ്ങള്‍ !

ഈ മഹാ പ്രപഞ്ചത്തിന്റെ അനന്തവിസ്തൃതിയെ കുറിച്ച് മനുഷ്യരാശി ഇന്നോളം നേടിയെടുത്ത എല്ലാ അറിവുകളും തുലോം നിസ്സാരമാണന്നും പരിമിതമാണെന്നും നാം മനസ്സിലാക്കുന്നു. അറിയുംതോറും , അറിയാനിരിക്കുന്ന ബ്രഹ്മാണ്ഡ രഹസ്യങ്ങളുടെ ബാഹുല്യം ജ്ഞാനകുതുകിയായ മനുഷ്യന്റെ ജിജ്ഞാസയും വിസ്മയവും വര്‍ദ്ധിപ്പിക്കുന്നേയുള്ളു. മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ക്കും യുക്തിക്കും അപ്രാപ്യമാം വിധം “അനന്തമജ്ഞാതമവര്‍ണ്ണനീയ”മായിത്തന്നെ പ്രപഞ്ച ചക്രവാളം ഇന്നും നില കൊള്ളുന്നു. മനുഷ്യന്റെ ബുദ്ധിപരമായ ഈ പരിമിതികള്‍ യുക്തിചിന്തകര്‍ക്കും ഭൌതികവാദികള്‍ക്കും മാത്രമല്ല; ആത്മീയജ്ഞാനത്തിന്റെ മൊത്തക്കച്ചവടക്കാരായ മതാചാര്യവൃന്ദത്തിനും ബാധകമാണ്. ഉല്‍പ്പത്തി തൊട്ട് അന്ത്യപ്രളയം വരേക്കുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ കിതാബുകളിലുണ്ടെന്നു മേനി പറയുന്നവര്‍ക്കും , പ്രപഞ്ചത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ അനന്തവിസ്മയങ്ങളെ അനാവരണം ചെയ്യത്തക്ക വസ്തുനിഷ്ടമോ യുക്തിസഹമോ ആയ ഒരു ജ്ഞാനവും അവതരിപ്പിക്കാനാവുന്നില്ല. വെളിപാടു പുസ്തകങ്ങള്‍ എഴുതപ്പെട്ട കാലഘട്ടത്തിലെ മനുഷ്യന്റെ പരിമിതവും വികലവുമായ അറിവുകള്‍ക്കും ഭാവനകള്‍ക്കും അപ്പുറം വസ്തുതാപരമായ ഒരറിവും ഇക്കൂട്ടരുടെ പക്കലില്ല.

പ്രപഞ്ചമുണ്ടായിരുന്നില്ല എന്ന നിഗമനത്തില്‍നിന്നാണ്, ഇതെല്ലാം ആരുണ്ടാക്കി? എന്ന ചോദ്യം തന്നെ ഉടലെടുക്കുന്നത്. എന്നുമുണ്ടായിരുന്നുവെങ്കില്‍ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവിനെ അന്യേഷിക്കേണ്ട കാര്യമില്ലല്ലോ. പ്രപഞ്ചമില്ലാതെ കാലം പോലുമില്ല. പ്രപഞ്ചപദാര്‍ത്ഥങ്ങളുടെ ചലനം മൂലമാണു കാലത്തെ നിര്‍ണയിക്കുന്നത്. ചലനാത്മകപ്രപഞ്ചത്തിലെ നാലാം മാനം(4th dimension) ആണ് കാലം (time). പ്രപഞ്ചമില്ലാത്ത കാലമെന്നാല്‍ അത് കാലമില്ലാത്ത കാലം എന്ന സങ്കല്‍പ്പത്തിലേക്കാണ് നയിക്കുക. ജനിക്കുക, ജീവിക്കുക, മരി‍ക്കുക എന്നത് മനുഷ്യന്റെ ജീവിതാനുഭവത്തിലെ ഘട്ടങ്ങളാകയാല്‍ സകലതും അപ്രകാരം തന്നെയായിരിക്കാം എന്നവന്‍ ഊഹിച്ചു. അത് മനുഷ്യന്റെ ബുദ്ധിപരമായ പരിമിതിയെയാണു കാണിക്കുന്നത്. ശുദ്ധമായ ശൂന്യത അഥവാ ഒന്നുമില്ലായ്മയുടെ അനന്തത എന്ന സങ്കല്‍പ്പം മനുഷ്യ യുക്തിക്കുള്‍ക്കൊള്ളാനാവാത്തതാണെന്ന് മതഗ്രന്ഥങ്ങളിലെ സൃഷ്ടികഥനം തന്നെ തെളിയിക്കുന്നുണ്ട്.

ഖുര്‍ ആനിലും ഹദീസിലും പ്രപഞ്ചസൃഷ്ടിയുടെ വിശദാംശങ്ങള്‍ വിവരിച്ചിട്ടുള്ളതിപ്രകാരമാണ്:

وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ
And He it is Who created the heavens and the earth in six days, the first of which was Sunday and the last, Friday — and His Throne, before creating them, was upon the water, borne by the winds — that He might try you (li-yabluwakum is semantically connected to khalaqa, ‘He [Who] created’), in other words, He created them and all that is beneficial and good for you in them, in order to test you: which of you is best in conduct, that is, [which of you] is most obedient to God. And if you were to say, O Muhammad (s), to them: ‘Truly you shall be raised again after death’, those who disbelieve will say, ‘This, Qur’ān that speaks of resurrection — or, [this] that you are saying — is nothing but manifest, clear, sorcery’ (sihrun: a variant reading has sāhirun, ‘sorcerer’, in which case the reference is to the Prophet (s).
[Tafsir al-Jalalayn, trans. Feras Hamza]

وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ
“ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു. ( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. ”[11:7]

ആറു ദിവസം കൊണ്ടാണു പ്രപഞ്ച സൃഷ്ടി നടന്നതെന്നും അതിനു മുന്‍പ് ദൈവ ചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു എന്നും ബൈബിളും പ്രസ്താവിക്കുന്നു. (ഉല്‍പ്പത്തി: 1:2)

ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചു തുടങ്ങും മുമ്പേ സൃഷ്ടികര്‍ത്താവിന് ഇട്ടിരിപ്പാന്‍ ഒരു സിംഹാസനവും അതു സ്ഥാപിച്ചു വെക്കാന്‍ ഒരു ജലാശയവും അത്യാവശ്യം വേണ്ട മറ്റു സാധനസാമഗ്രികളുമൊക്കെ ഉണ്ടായിരുന്നു എന്നു തന്നെയാണു ഹദീസുകളിലും മറ്റും വിശദീകരിച്ചിട്ടുള്ളത്.

“ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്നു വെള്ളത്തിനു മീതെയാണു സ്ഥിതി ചെയ്തിരുന്നത്. അങ്ങിനെ ഒരു ഏടില്‍ അവന്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അനന്തരം ആകാശഭൂമികളെ സൃഷ്ടിച്ചു.”(ബുഖാരി)

പ്രപഞ്ചമെങ്ങനെയുണ്ടായി എന്ന ചോദ്യത്തിനുത്തരം കിട്ടായ്കയാല്‍ ഇരിക്കപ്പൊറുതി കിട്ടാതെ അലയുന്നവരാരും തന്നെ അല്ലാഹുവിന്റെ ഈ ഇരിപ്പിടവും , മഹാസമുദ്രവും അല്ലാഹു തന്നെയും എങ്ങിനെയുണ്ടായി എന്നൊന്നും ചിന്തിച്ചു തല പുണ്ണാക്കാറില്ല. എല്ലാത്തിനും കാരണം തേടിത്തേടി ഒടുവില്‍ അല്ലാഹുവിനെ ആരുണ്ടാക്കി എന്നാരെങ്കിലും ചോദിച്ചാല്‍ ഉടനെ ആ പിശാചുമായുള്ള സംസാരം നിര്‍ത്തി സ്ഥലം വിട്ടുകൊള്ളണം എന്നാണു പ്രവാചകന്‍ അനുയായികളെ ഉപദേശിച്ചിട്ടുള്ളത്. അത്തരം യുക്തിവാദങ്ങളുമായി വരുന്നവരുടെ കണ്ണിലേക്കു പൂഴി വാരിയിടാനും അദ്ദേഹം നിര്‍ദ്ദേശിച്ചുവത്രേ!

പടിപടിയായി ദൈവം എപ്രകാരമാണു പ്രപഞ്ചസൃഷ്ടി നടത്തിയതെന്നു ബൈബിള്‍ ഉല്‍പ്പത്തിക്കഥയില്‍ ക്രമം തെറ്റാതെ വിവരിച്ചു തരുന്നുണ്ട്.

“ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി ആകൃതിയില്ലാത്തതും ശൂന്യവുമായിരുന്നു. ഇരുട്ട് ആഴത്തിന്മേല്‍ പരന്നിരുന്നു. ദൈവചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുള്‍ ചെയ്തു: “വെളിച്ചം ഉണ്ടാകട്ടെ”. വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു. ദൈവം വെളിച്ചത്തെ ഇരുട്ടില്‍നിന്നു വേര്‍പെടുത്തി. വെളിച്ചത്തിനു പകല്‍ എന്നും ഇരുട്ടിനു രാത്രി എന്നും പേര് വിളിച്ചു.....”

ഒന്നാംദിവസ്സത്തെ പണി ഇപ്രകാരം പൂര്‍ത്തിയാക്കിയ ദൈവം തുടര്‍ന്നുള്ള സൃഷ്ടി നിര്‍വ്വഹിച്ചതിന്റെ വിവരം ഏതാണ്ട് ഇങ്ങനെ സംഗ്രഹിക്കാം: രണ്ടാംദിവസം(ചൊവ്വാഴ്ച്ച) വെള്ളത്തിനു നടുവിലായി ഒരു വിതാനമുണ്ടാക്കി. അതു മേലോട്ടുയര്‍ത്തി വെള്ളങ്ങളെ വേര്‍തിരിച്ചു. (ആകാശത്തിനു മുകളില്‍ വെള്ളം കെട്ടി നിര്‍ത്തിയിട്ടുണ്ടെന്നും ദെവം ആവശ്യാനുസരണം ആകാശവാതില്‍ തുറന്ന് വെള്ളം താഴോട്ടു വീഴ്ത്തുന്നതാണു മഴ എന്നുമായിരുന്നു പൌരാണിക ബാബിലോണിയന്‍ വിശ്വാസം.)

മൂന്നാം ദിവസം വിതാനത്തിനടിയിലെ വെള്ളം ഒരു ഭാഗത്തേക്കു മാറ്റി സമുദ്രമുണ്ടാക്കുകയും ബാക്കി ഭാഗം ഉണക്കി കരയാക്കുകയും ചെയ്തു. ശേഷം പുല്ലും ഫലവൃക്ഷങ്ങളും മുളപ്പിച്ചു. നാലാം ദിവസമാണ് ആകാശക്കമാനത്തില്‍ സൂര്യ ചന്ദ്ര നക്ഷത്രാദികളെയൊക്കെ വെച്ചു പിടിപ്പിക്കുന്നത്! അഞ്ചാം നാള്‍ മത്സ്യങ്ങള്‍ , പറവകള്‍ എന്നിവയെ സൃഷ്ടിച്ചു. ആറാം ദിനത്തിലാണ് കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും പടയ്ക്കുന്നത്. അന്നു തന്നെ പൊടി കുഴച്ച് മനുഷ്യനെയും ഉണ്ടാക്കി. എല്ലാ ജോലിയും പൂര്‍ത്തിയാക്കിയശേഷം ഏഴാം ദിവസം(ഞായറാഴ്ച്ച) ദൈവം കുളിച്ച് വിശ്രമിച്ചു.!

മുഹമ്മദ്നബി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഈ ‘നാടോടിക്കഥ’ പുനരാവിഷ്കരിച്ചപ്പോള്‍ കാര്യങ്ങള്‍ വളരെയേറെ മാറി മറിഞ്ഞു.
“അല്ലാഹു ഭൂമിയെ ശനിയാഴ്ച്ച പടച്ചു. ..ഞായറാഴ്ച്ച പര്‍വ്വതങ്ങള്‍ സൃഷ്ടിച്ചു. മരങ്ങള്‍ തിങ്കളാഴ്ച്ചയും മുന്തിരിവള്ളി അഥവാ ഫലവത്തായ സാധനങ്ങള്‍ ചൊവ്വാഴ്ച്ച പടച്ചു. മത്സ്യത്തെ ബുധനാഴ്ച്ചയും മറ്റു ജീവജാലങ്ങളെ വ്യാഴാഴ്ച്ചയും സൃഷ്ടിച്ചു. ആദമിനെ അവസാന സൃഷ്ടിയായി പകലിന്റെ അവസാന മണിക്കൂറില്‍ അസര്‍ മുതല്‍ രാത്രി വരെയുള്ള സമയത്തിനിടയില്‍ വെള്ളിയാഴ്ച്ച ദിവസത്തിലും അവന്‍ സൃഷ്ടിച്ചിരിക്കുന്നു.” [ഹദീസ്]

ബൈബിളിളെ കഥയുമായോ ഖുര്‍ ആനിലെ തന്നെ വിവരണങ്ങളുമായോ പൊരുത്തപ്പെടുന്നതല്ല ഹദീസിലെ ഈ വിശദീകരണം.
പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം. ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)

സൃഷ്ടിവിവരണത്തിലെ ഈ പൊരുത്തക്കേടും വൈരുദ്ധ്യവും ഖുര്‍ ആന്‍ വ്യാഖ്യാതാക്കളിലുണ്ടാക്കിയ ആശയക്കുഴപ്പം മൌദൂദി തന്നെ വിവരിക്കുന്നതു കാണുക:
“ഇവിടെ മുഫസ്സിറുകള്‍ പൊതുവില്‍ ഒരു സങ്കീര്‍ണ്ണതയെ അഭിമുഖീകരിക്കുന്നു. എന്തെന്നാല്‍ ഭൂമിയുടെ സൃഷ്ടിക്ക് രണ്ടു ദിവസം , അതില്‍ പര്‍വ്വതങ്ങളുറപ്പിക്കാനും അനുഗ്രഹങ്ങളും ആഹാരവിഭവങ്ങളും ഒരുക്കാനും നാലു ദിവസം. ഇത് അംഗീകരിച്ചാല്‍ ഇനി വരുന്ന ആകാശത്തിന്റെ സൃഷ്ടിക്ക് രണ്ടു ദിനം എന്ന പരാമര്‍ശം കൂടി പരിഗണിക്കുമ്പോള്‍ ആകെ സൃഷ്ടിനാളുകള്‍ എട്ടാകുന്നു. എന്നാലോ, ആകാശഭൂമികളുടെ സൃഷ്ടി ആറു നാളുകളിലാണെന്നു ഖുര്‍ ആന്‍ പലയിടത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അതിനാല്‍ ഈ നാലു ദനം ഭൂമിയുടെ സൃഷ്ടിക്കുള്ള രണ്ടു ദിവസവുംകൂടി അടങ്ങിയതാണെന്ന് ഏതാണ്ട് എല്ലാ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അതായത് രണ്ടു ദിനം ഭൂമിയുടെ സൃഷ്ടിക്കും രണ്ടു ദിനം മുകളില്‍ പറഞ്ഞ മറ്റു കാര്യങ്ങളുണ്ടാക്കാനും. ഇതു പ്രകാരം ഭൂമിയുടെ സൃഷ്ടി നാലു നാളുകൊണ്ട് അതിലെ സകല വസ്തുക്കളോടും കൂടി പൂര്‍ത്തിയായി. പക്ഷെ ഇതു ഖുര്‍ ആനിലെ പദങ്ങളില്‍നിന്നു പ്രത്യക്ഷമാകുന്നതിനെതിരാണ്. പ്രശ്നം പരിഹരിക്കാന്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ക്കു തോന്നുന്ന സങ്കീര്‍ണ്ണത തന്നെ കേവലം ഭാവനാസ്പദമാണെന്നതാണു യാഥാര്‍ത്ഥ്യം. ഭൂമിയുടെ സൃഷ്ടിക്കെടുത്ത രണ്ടു ദിവസംതന്നെ പ്രപഞ്ചസമുച്ചയത്തിന്റെ സൃഷ്ടിക്കെടുത്ത ആറു ദിവസങ്ങളില്‍നിന്ന് അന്യമല്ല എന്നതാണു വസ്തുത. ഇനി വരുന്ന സൂക്തങ്ങള്‍ പരിശോധിച്ചുനോക്കുക. അവയില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ ഒരുമിച്ചു പരാമര്‍ശിച്ചിരിക്കുന്നു. പിന്നെ അല്ലാഹു രണ്ടു ദിനം കൊണ്ട് ഏഴാകാശങ്ങളെ സൃഷ്ടിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ഈ ഏഴാകാശംകൊണ്ടു വിവക്ഷ മുഴുവന്‍ പ്രപഞ്ചം തന്നെയാണ്. അതിന്റെ ഒരു ഭാഗം തന്നെയാണു നമ്മുടെ ഭൂമിയും. അനന്തരം പ്രപഞ്ചത്തിലെ കണക്കറ്റ ഗോളങ്ങളെപ്പോലെ ഈ ഭൂമിയും രണ്ടു നാള്‍ കൊണ്ട് ഒരു ഒറ്റപ്പെട്ട ഗോളത്തിന്റെ സ്വഭാവം സ്വീകരിച്ചപ്പോള്‍ അലാഹു അതിനെ സചേതനസൃഷ്ടിക്കുവേണ്ടി സജ്ജമാക്കാന്‍ തുടങ്ങി. നാലു നാളു കൊണ്ട് ഉപര്യുക്ത സൂക്തത്തില്‍ പറഞ്ഞ സകല സാധന സാമഗ്രികളും അതില്‍ ഉണ്ടാക്കിവെച്ചു. “ (തഫ് ഹീമുല്‍ ഖുര്‍ ആന്‍ ‍. വാള്യം 4. പേജ് 409)

6 ദിവസം കൊണ്ട് പ്രപഞ്ചനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദൈവം തന്റെ സൃഷ്ടികര്‍മ്മത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു വന്നപ്പോള്‍ മൊത്തം 8 ദിവസങ്ങളായി എന്നതാണു മുഫസ്സിറുകളെ കുഴപ്പത്തിലാക്കിയത്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ ഖുര്‍ ആന്‍ പണ്ഡിതന്മാര്‍ ഇതു വരെയും സ്വീകരിച്ചു വന്ന വ്യാഖ്യാനങ്ങളെ അട്ടി മറിച്ചുകൊണ്ട് മൌദൂദി ഇവിടെ ഒരു പുതിയ സൂത്രം കണ്ടു പിടിച്ചിരിക്കുകയാണ്. ഭൂമി സൃഷ്ടിക്കാനെടുത്ത രണ്ടു ദിവസവും അതില്‍ വിഭവങ്ങളൊരുക്കാന്‍ ചെലവഴിച്ച നാലു ദിവസവും വെവ്വേറെ എണ്ണേണ്ടതില്ല എന്ന നിലപാടായിരുന്നു പൊതുവെ പണ്ഡിതന്മാര്‍ സ്വീകരിച്ചു വന്നത്. എന്നാല്‍ ഭൂമിയെ ആകാശത്തിന്റെ ഭാഗമാക്കി ആധുനിക ശാസ്ത്രത്തോട് യോജിപ്പിക്കാമെന്നു കണക്കുകൂട്ടിയ മൌദൂദിക്ക് അതിലും വലിയ അബദ്ധമാണു സംഭവിച്ചത്.

അനന്തവിശാലമായ ഈ പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കാന്‍ രണ്ടു ദിവസം കൊണ്ടു സാധ്യമായ അല്ലാഹുവിന് ഭൂമിയിലെ മനുഷ്യര്‍ക്ക് ആഹാരമൊരുക്കാന്‍ മാത്രം നാലു ദിവസം പണിയെടുക്കേണ്ടി വന്നു എന്ന മഹാവൈരുദ്ധ്യം അദ്ദേഹം കാണാതെ പോയി!

بَدِيعُ ٱلسَّمَٰوَٰتِ وَٱلأَرْضِ وَإِذَا قَضَىٰ أَمْراً فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ

“ആകാശഭൂമികളെ സൃഷ്ടിച്ചവനത്രേ അവന്‍ ‍. ഒരുകാര്യം സൃഷ്ടിക്കണമെന്നു തീരുമാനിച്ചാല്‍ ‍ “ഉണ്ടാവുക” എന്ന് അതിനോട് പറയുകയേ വേണ്ടു. അപ്പോള്‍ അതുണ്ടാകുന്നു.” (2:117)

എന്ന അല്ലാഹുവിന്റെ വീരവാദവും ഇവിടെ നിരര്‍ത്ഥകമാകുന്നു. ! പ്രപഞ്ചമുണ്ടാക്കാന്‍ 6 ദിവസം-അതായത്, നമ്മുടെ മൂന്നു ലക്ഷം കൊല്ലം -കഠിനാധ്വാനം ചെയ്യേണ്ടി വന്നു അല്ലാഹുവിന്! എന്നിട്ടും അദ്ദേഹത്തിനു കാര്യമായ ക്ഷീണമൊന്നും ബാധിച്ചില്ല (50:38) എന്നതാണ് ഏക ആശ്വാസം!

മൌദൂദിയുടെ വ്യാഖ്യാനപ്രകാരം ഭൂമിയില്‍ നമുക്ക് ആഹാരമൊരുക്കാന്‍ അല്ലാഹു രണ്ടു ലക്ഷം കൊല്ലം പണിയെടുത്തിട്ടുണ്ട്. പ്രപഞ്ചം മൊത്തം സംവിധാനിക്കാന്‍ വെറും ഒരു ലക്ഷം കൊല്ലമേ വേണ്ടി വന്നുള്ളു!!
[അല്ലാഹുവിന്റെ ഒരു ദിവസം നമ്മുടെ 50000 കൊല്ലത്തിന്റെ നീളമുള്ളതാണ് എന്നു ഖുര്‍ ആന്‍ ]

പ്രപഞ്ചസ്രഷ്ടാവായ ഈ ദൈവം തന്റെ നിസ്സാരസൃഷ്ടികളോട് ഈ സൃഷ്ടികര്‍മ്മവിവരണമൊക്കെ വിളമ്പിയത് [അന്നത്തെ അറബികള്‍ക്കു ] തന്റെ വലുപ്പം കാണിച്ചു കൊടുക്കാനായിരുന്നിരിക്കണം. പക്ഷെ ഇക്കാലത്ത് ഇതൊക്കെ വായിക്കുന്ന ,സാമാന്യബുദ്ധിയും അല്‍പ്പം ശാസ്ത്രബോധവും ഉള്ള ഒരു മനുഷ്യന് ഈ ദൈവത്തിന്റെ അല്‍പ്പത്തരവും വിവരക്കേടും കണ്ട് ചിരിക്കാനേ ഇതുപകരിക്കൂ!
ആദ്യമുണ്ടായത് ആകാശമോ ഭൂമിയോ എന്ന കാര്യത്തിലും ഖുര്‍ ആന്‍ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണു നല്‍കുന്നത്. ഭൂമിയിലെ എല്ലാ കാര്യവും ശരിപ്പെടുത്തിയ ശേഷം ആകാശത്തിന്റെ നേരെ തിരിഞ്ഞു എന്ന് ഒന്നിലധികം സ്ഥലത്ത് പറയുമ്പോള്‍ (2:29) ,(41:11) ആകാശത്തിന്റെ നിര്‍മ്മിതിയാണാദ്യം നടന്നതെന്നും പിന്നീടാണു ഭൂമിയെ പരത്തിയതെന്നും മറ്റൊരിടത്ത് (79:27-32) വിവരിക്കുന്നു.

ഇവിടെയും വ്യാഖ്യാനം കൊണ്ട് ഉരുണ്ടു മറിയുകയാണു പണ്ഡിതന്മാര്‍ !
മൌദൂദി വക:-
“പൂര്‍വ്വിക മുഫസ്സിറുകളില്‍ ,ഖുര്‍ ആന്‍ അനുസരിച്ചു ഭൂമിയാണോ ആകാശമാണോ ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്ന കാര്യത്തില്‍ വളരെക്കാലം ചര്‍ച്ച നടന്നിട്ടുണ്ട്. ഒരു വിഭാഗം ഈ വാക്യത്തെയും അല്‍ ബഖറയിലെ 29ആം വാക്യത്തെയും ആസ്പദമാക്കി ഭൂമിയാണ് ആദ്യം സൃഷ്ടിക്കപ്പെട്ടതെന്ന് വാദിച്ചു. മറുകക്ഷി സൂറത്തുന്നാസിആത്തിലെ 27 മുതല്‍ 33 വരെ സൂക്തങ്ങളെ ആസ്പദമാക്കി ആദ്യം സൃഷ്ടിക്കപ്പെട്ടത് ആകാശമാണെന്നും. അവിടെ ഭൂമിയുടെ സൃഷ്ടി ആകാശത്തിനു ശേഷമാണുണ്ടായതെന്ന് സ്പഷ്ടമായി പറയുന്നുണ്ടല്ലോ. പക്ഷെ, ഖുര്‍ ആന്‍ പ്രകൃതിശാസ്ത്രമോ ഗോള‍ശാസ്ത്രമോ പഠിപ്പിക്കുന്നതിനു വേണ്ടി എവിടെയും പ്രപഞ്ചസൃഷ്ടിയെ പരാമര്‍ശിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. തൌഹീദ്, ആഖിറത്ത് എന്നീ പ്രമാണങ്ങളില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മറ്റനേകം അടയാളങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ആകാശഭൂമികളുടെ ഉല്‍ഭവവും ആലോചിക്കുന്നതിനു വേണ്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നു മാത്രം. ആ പശ്ചാത്തലത്തില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയുടെ കാലക്രമം വിവരിക്കുകയോ ആകാശമോ ഭൂമിയോ ആദ്യം സൃഷ്ടിച്ചതെന്ന് വ്യക്തമാക്കുകയോ ചെയ്യുക ഒരാവശ്യമേയല്ല. ആദ്യം സൃഷ്ടിക്കപ്പെട്ടത് ഏതായാലും ശരി അവ രണ്ടും ദൈവം ഏകനാണെന്നു വിളിച്ചോതുന്നു....”(തഫ് ഹീമുല്‍ ഖുര്‍ ആന്‍ . വോള്യം 4 പേ. 410)
മറ്റൊരു വ്യാഖ്യാതാവിന്റെ ഞാണിന്മേല്‍ക്കളി കൂടി കാണുക:
അമാനി വക:-
“സുമ്മസ്തവാ ഇലസ്സമാ‍ അ”, (പിന്നെ അവന്‍ ആകാശത്തിലേക്കു തിരിഞ്ഞു.) എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് ഭൂമി സൃഷ്ടിച്ച ശേഷമാണ് അല്ലാഹു ആകാശം സൃഷ്ടിച്ചതെന്നു ധരിച്ചുകൂടാത്തതാണ്. കാരണം സൂറ അന്നാസി ആത്തില്‍ ‘വല്‍ അര്‍ള ബ അദ ദാലിക ദഹാഹാ’(അതിനു ശേഷം ഭൂമിയെ അവന്‍ പരത്തി) എന്നു വ്യക്തമാക്കിയിരിക്കുന്നു. നമ്മുടെ വാനശാസ്ത്രപണ്ഡിതന്മാര്‍ക്കു ഏഴു ആകാശങ്ങളെപ്പറ്റി സൂക്ഷ്മമായി ഒന്നും പറയാന്‍ സാധിച്ചിട്ടില്ലെങ്കിലും , ഉപരിലോകത്തെ നക്ഷത്രങ്ങള്‍ക്കാണു ഭൂമിയെക്കാള്‍ കാലപ്പഴക്കമെന്നാണ് മൊത്തത്തില്‍ അവരുടെയും നിഗമനം. അതുകൊണ്ട് ‘സുമ്മ’ (പിന്നെ) എന്ന പദം ഇവിടെ കാലക്രമം കാണിക്കാനുള്ളതല്ല. ഒരു വിഷയത്തിനു ശേഷം മറ്റൊരു വിഷയത്തിലേക്കുള്ള പ്രവേശനം കാണിക്കുവാനുള്ളതാണെന്നു മനസ്സിലാക്കാം.” (വിശുദ്ധ ഖുര്‍ ആന്‍ വിവരണം. വോള്യം.4.പേജ് 2903)

‘സുമ്മ’ എന്ന പദം ,രണ്ടു വ്യത്യസ്ത കാര്യങ്ങള്‍ പറയുന്നതിനിടയ്ക്ക് ‘ചുമ്മാ’ പ്രയോഗിച്ചതാണെന്നും അതു കാലക്രമത്തെ സൂചിപ്പിക്കുന്നതല്ലെന്നുമുള്ള ഈ വ്യാഖ്യാനം രണ്ടു കാരണങ്ങളാല്‍ ദുര്‍ബ്ബലമാണ്; യുക്തിരഹിതമാണ്. ‘പിന്നെ’ എന്നു വെറുതെ പ്രയോഗിച്ചുകൊണ്ട് ബന്ധിപ്പിക്കാവുന്ന വിധം പരസ്പരബന്ധമില്ലത്ത രണ്ടു കാര്യങ്ങളല്ല ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്.

സൃഷ്ടികര്‍മ്മത്തിന്റെ ക്രമം സൂചിപ്പിക്കുകയാണെന്ന് ഏതു വായനക്കാരനും ധരിച്ചു പോകുന്ന വിധം കാര്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇവിടെ സുമ്മ എന്ന വാക്കുപയോഗിച്ചിട്ടുള്ളത്. വ്യാഖ്യാതാക്കള്‍ പറയുന്ന അര്‍ത്ഥത്തില്‍ ‘സുമ്മ’ എന്ന പദം അറബി ഭാഷയില്‍ ഉപയോഗിക്കാറുമില്ല. ഭൂമിയിലെ കാര്യങ്ങളെല്ലാം നേരെയാക്കിയ ശേഷം അല്ലാഹു ആകാശത്തിന്റെ കാര്യത്തിലേക്കു തിരിഞ്ഞു എന്നു തന്നെയാണിവിടെ ഉദ്ദേശിച്ചിട്ടുള്ളത്. പ്രകടമായ ഒരു വൈരുദ്ധ്യത്തില്‍നിന്നു ഖുര്‍ ആനിനെയും ‘അല്ലാഹു’വിനെയും രക്ഷപ്പെടുത്തിയെടുക്കാനുള്ള ഒരു മലക്കം മറിച്ചിലായി മാത്രമേ ഈ വ്യാഖ്യാനത്തെ കാണേണ്ടതുള്ളു.

ഒരു വ്യക്തിയുടെ 23 വര്‍ഷക്കാലത്തെ സംഭവബഹുലമായ ജീവിതത്തിനിടയ്ക്ക് പല സന്ദര്‍ഭങ്ങളിലായി ഉരുവിട്ട ‘വെളിപാടുകളി’ല്‍ ഇത്തരം വൈരുദ്ധ്യങ്ങള്‍ കടന്നു കൂടുക സ്വാഭാവികമാണ്. ഓര്‍മ്മത്തെറ്റുകളും ധാരണാപിശകുകളും മനുഷ്യസഹജമാണ് എന്നതു തന്നെ കാരണം.

ദൈവസന്നിധിയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം വിവരിക്കുന്നേടത്തു പോലും ഗുരുതരമായ ഓര്‍മ്മത്തെറ്റാണു ഖുര്‍ ആനിന്റെ കര്‍ത്താവിനു പിണഞ്ഞത്.!

മലക്കുകളും ആത്മാക്കളും അല്ലാഹുവിങ്കലേക്കു കയറിപ്പോകുന്ന ഒരു ദിവസത്തിന് നമ്മുടെ 50000 വര്‍ഷത്തിന്റെ നീളമാണുള്ളതെന്ന് (70:4) ഒരിടത്തും , ആ നാളിന്റെ ദൈര്‍ഘ്യം നമ്മുടെ 1000 വര്‍ഷത്തോളമാണെന്ന് മറ്റു രണ്ടു സ്ഥലത്തും (32:5, 22:47) കാണാം.

പ്രപഞ്ചസൃഷ്ടിയുടെ കൂടുതല്‍ വിശദമായ ‘ദൃക്‌ സാക്ഷി വിവരണങ്ങള്‍ ’ ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.
“അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്‍പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. ഇങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര ഉറച്ചു കട്ടിയായി. ...”
“അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരേയൊരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നും അടുത്ത തട്ടു വരെ 500 വര്‍ഷത്തെ വഴിദൂരം(ഒട്ടകം 500 വര്‍ഷംകൊണ്ട് നടന്നെത്തുന്ന ദൂരം) അകലമുണ്ടാക്കുകയും ചെയ്തു.” [ഹദീസ്-മിഷ്ഖാതുല്‍ മസാബീഹ്]
7000 കൊല്ലം കൊണ്ട് ഒരു ഒട്ടകത്തിനു നടന്നെത്താവുന്ന അകലത്തില്‍ 14 തട്ടുകളായി അടുക്കി വെച്ച ഒരു തളികത്തട്ട്! അതായിരുന്നു പ്രവാചകനായ മുഹമ്മദിന്റെ ഭാവനയിലുണ്ടായിരുന്ന പ്രപഞ്ചം.!!!

പുരാതന ഗ്രീസിലും ബാബിലോണിയയിലും മറ്റും പ്രചാരത്തിലിരുന്ന സൃഷ്ടികഥകളാണ് മുഹമ്മദിന്റെ വെളിപാടുകളിലൂടെ ആവിഷ്കരിക്കപ്പെട്ടത്. ഇത്തരം കഥകളില്‍നിന്നും എത്രയോ വിഭിന്നമായിരുന്നു ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ പ്രചരിച്ചിരുന്ന പ്രപഞ്ചസങ്കല്‍പ്പങ്ങള്‍ . .ഭാരതീയദര്‍ശനങ്ങളില്‍തന്നെ ഇതിനുദാഹരണങ്ങള്‍ കാണാം. പദാര്‍ത്ഥവും ആത്മാവും അനാദിയാണെന്നു സിദ്ധാന്തിച്ച ജൈനമതദര്‍ശനങ്ങള്‍ ഭൌതികവാദപരമായിരുന്നു. ബ്രഹ്മത്തില്‍നിന്നു പദാര്‍ത്ഥമുണ്ടായി എന്നു വേദാന്തം പറയുമ്പോള്‍ ,അതു പരമാണുക്കളില്‍നിന്നു രൂപപ്പെട്ടുവെന്നാണ് വൈശേഷിക മതം. ചാര്‍വ്വാകന്റെ പഞ്ചഭൂത സിദ്ധാന്തം ഒരു സ്രഷ്ടാവിന്റെ പ്രസക്തി അംഗീകരിച്ചതായി കാണുന്നില്ല. സാംഖ്യദര്‍ശനവും സ്രഷ്ടാവിനെ നിരാകരിക്കുന്നു.


ബ്രഹ്മാണ്ഡത്തിലെ വിദൂര വിസ്മയങ്ങളെ കിരാതജനത അവരുടെ ഭാവനയുടെ മൂശയില്‍ ആവിഷ്കരിച്ചപ്പോള്‍ നമുക്കു ലഭിച്ചത് വൈവിധ്യമാര്‍ന്നതും മനോഹരവുമായ കുറെ മുത്തശ്ശിക്കഥകളാണ്. ആധുനിക ശാസ്ത്രം മികച്ച സാങ്കേതികോപകരണങ്ങളുടെ സഹായത്തോടെ നടത്തിയ സ്വതന്ത്രമായ പര്യവേക്ഷണങ്ങളാണ് പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളുകള്‍ ഓരോന്നായി അനാവരണം ചെയ്യാന്‍ ഇടയാക്കിയത്. ശാസ്ത്രം കണ്ടെത്തിയ വസ്തുതകള്‍ക്ക് , മതപുരാണങ്ങള്‍ അവതരിപ്പിച്ച പഴംകഥകളുമായി ഭീമമായ അന്തരമാണുള്ളത്. ‘ദിവ്യ’വെളിപാടുകളുടെ ആധികാരികതയെത്തന്നെ അവ തകര്‍ത്തു കളഞ്ഞു.


നിതാന്തശൂന്യതയില്‍ തനിച്ചിരുന്ന് ഒരു മഹാപ്രപഞ്ചത്തിന്റെ നിര്‍മ്മിതിക്കായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന ഒരു ദൈവത്തിന്റെ ചിത്രം ഭാവനാസമ്പന്നവും കൌതുകകരവും തന്നെ. കാലം പോലും ഇല്ലാത്ത കാലത്തും അദ്ദേഹത്തിന്റെ കലണ്ടറില്‍ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമൊക്കെയുണ്ടായിരുന്നു.!!

ശൂന്യതയുടെ അസ്തിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് അനന്തമായ ജലപ്പരപ്പും ദൈവതുല്യം അനാദിയായി നിലനിന്നിരുന്നു. പ്രപഞ്ചമുണ്ടാകും മുമ്പ് ദൈവം തനിച്ചിരുന്ന് ദുര്‍വ്യയം ചെയ്ത നിത്യതയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ; അതും വെള്ളത്തിനു നടുവില്‍ !

ഇരുട്ടത്തിരുന്ന് പ്ലാന്‍ വരക്കാനുള്ള ബുദ്ധിമുട്ടൂഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് ഒന്നാം ദിവസം തന്നെ വെളിച്ചമുണ്ടാകട്ടെ എന്നാണു ദൈവം നിശ്ചയിച്ചത്. ഉചിതമയ ഒരു തീരുമാനമായിരുന്നു അതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇരുട്ടില്‍നിന്നും വെളിച്ചത്തെ ഊരി വേര്‍പെടുത്തി എടുത്തതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. വെളിച്ചത്തിന്റെ അഭാവത്തെയാണ‍ല്ലോ നാം ഇരുട്ടെന്നു വിവക്ഷിക്കുന്നത്. ഇരുട്ടിനു കേവല്ലാസ്തിത്വമില്ല എന്നര്‍ത്ഥം. ഏതായാലും ഇരുളിനെ വകഞ്ഞു മാറ്റി ലോകം മുഴുവന്‍ വെള്ളിവെളിച്ചം വാരി വിതറുമ്പോഴും സൂര്യനും ചന്ദ്രനും മറ്റു നക്ഷത്രങ്ങളുമൊന്നും ജന്മമെടുത്തിരുന്നില്ല എന്ന വെളിപാട് നമ്മുടെ ചിന്തയ്ക്കു വെളിച്ചം പകരേണ്ട ഒന്നു തന്നെ. പ്രഭാകിരണങ്ങള്‍ തൂവിക്കൊണ്ട് ആകാശവാതില്‍ക്കല്‍ സൂര്യനും നക്ഷത്രങ്ങളും പ്രത്യക്ഷപ്പെടും മുമ്പേ ഭൂമിയില്‍ മുന്തിരിവള്ളികളും ഈന്തപ്പനകളും കായ്ക്കുലകളേന്തി നിന്നിരുന്നുവെന്ന വെളിപ്പെടുത്തല്‍ ജ്ഞാനസ്വരൂപനായ സര്‍വ്വേശ്വരന്റേതായിരുന്നാല്‍ പോലും ശാസ്ത്രവിജ്ഞാനത്തിന്റെ ബാലപാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് അതു വിശ്വസിക്കാനാവില്ല.


ഒരു സ്രഷ്ടാവിന്റെ അഭാവത്തില്‍ ആകാശഭൂമികളൊക്കെ എങ്ങനെയുണ്ടാവാനാണ് എന്ന ചോദ്യവുമായി ഭൌതികവാദത്തെ മുട്ടുകുത്തിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ സ്വന്തം വിശ്വാസപ്രമാണങ്ങള്‍ വെളിപ്പെടുത്തുന്ന ‘പ്രപഞ്ചസത്യ’ങ്ങളുടെ ദൌര്‍ബല്യത്തെ കുറിച്ചോ അതുള്‍ക്കൊള്ളുന്ന വൈരുദ്ധ്യങ്ങളെകുറിച്ചോ ചിന്തിക്കാറില്ല.


വളരെ പരിമിതമായ അറിവേ മനുഷ്യനുള്ളു. അതിനാല്‍ നമുക്കറിവില്ലാത്ത കാര്യങ്ങളില്‍ തലയിട്ട് അഭിപ്രായങ്ങള്‍ പറയാതിരിക്കലാണ് ഉത്തമം. പ്രപഞ്ചത്തിന്റെ അതിരുകള്‍ നിര്‍ണയിക്കാന്‍ പരിമിതമായ നമ്മുടെ ബുദ്ധിക്കാവില്ല. അതുകൊണ്ടു തന്നെ പ്രപഞ്ചസീമയ്ക്കപ്പുറമുള്ള കര്യങ്ങളില്‍ നാം തലയിടുന്നത് അല്‍പ്പത്തവും വിഡ്ഡിത്തവുമായേ കലാശിക്കൂ. മതാചാര്യന്മാര്‍ക്കൊക്കെ അതാണു സംഭവിച്ചത്. സര്‍വ്വജ്ഞത നടിച്ചുകൊണ്ടവര്‍ എഴുന്നള്ളിച്ചതൊക്കെയും പമ്പരവിഢ്ഢിത്തങ്ങളായിരുന്നുവെന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണ്. നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് തങ്ങളുടെ പൂര്‍വ്വികര്‍ക്കു പറ്റിയ തെറ്റിന്റെ പേരില്‍ മാര്‍പ്പാപ്പമാര്‍ക്കു തന്നെ മാപ്പു പറയേണ്ടി വന്നത് ബൈബിളില്‍ കടന്നു കൂടിയ അബദ്ധവെളിപാടുകള്‍ മൂലമായിരുന്നുവല്ലോ!


പ്രപഞ്ചം എപ്പോഴെങ്കിലും ഇല്ലാതിരുന്നിട്ടുണ്ടെന്നു തെളിയിക്കപ്പേടാത്തേടത്തോളം കാലം അതിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും സ്രഷ്ടാവിനെപ്പറ്റിയുമുള്ള തര്‍ക്കം തന്നെ അപ്രസക്തമാണ്. ആശാരിയില്ലാതെ മേശയുണ്ടാകുമോ എന്നാണു പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യം. ആശാരി മേശ സൃഷ്ടിക്കുന്നില്ല എന്നതാണു വസ്തുത. നിലവിലുള്ള വസ്തുക്കളില്‍ തന്റെ പണിയായുധം ഉപയോഗിച്ച് രൂപമാറ്റം വരുത്തുക മാത്രമേ ഒരാശാരി ചെയ്യുന്നുള്ളു. മേശയിലെ ഒരു ചെറുകണിക പോലും ആശാരി ശൂന്യതയില്‍നിന്നും സൃഷ്ടിക്കുന്നില്ല. പ്രപഞ്ചത്തിലെ പദാര്‍ത്ഥവും ഊര്‍ജ്ജവും അനാദിയായി നിലനിക്കുന്നു എന്നു തന്നെയാണ് ഇന്നു വരെയുള്ള ശാസ്ത്രീയാന്യേഷണങ്ങളില്‍നിന്നും എത്തിച്ചേരാവുന്ന നിഗമനം. മറിച്ചുള്ള ഒരു അറിവ് ശാസ്ത്രീയമായി സ്വീകരിക്കപ്പെടുകയാണെങ്കില്‍ അതംഗീകരിക്കുന്നതിന് ‘യുക്തി’ ഒരു തടസ്സമാകുമെന്നും തോന്നുന്നില്ല.

ശാസ്ത്രം എന്തു പറയുന്നു?

12700 കിലോമീറ്റര്‍ വ്യാസവും 40000 കിലോമീറ്റര്‍ ചുറ്റളവുമുള്ള നമ്മുടെ ഭൂഗോളത്തിന് ഈ വിശാല ബ്രഹ്മാണ്ഡത്തില്‍ ഒരു മണല്‍തരിയുടെ സ്ഥാനം പോലുമില്ലെന്നും നമുക്ക് ഉണ്മയും ഊര്‍ജ്ജവും നല്‍കുന്ന സൂര്യനക്ഷത്രത്തിന് 13 ലക്ഷം ഭൂമികള്‍ കൂട്ടിവെച്ചത്ര വ്യാപ്തമുണ്ടെന്നും നമുക്കിന്നറിയാം. ഭൂമിയുടെ 11 മടങ്ങ് വ്യാസവും 300 മടങ്ങ് ദ്രവ്യമാനവുമുള്ള വ്യാഴം ഉള്‍പ്പെടെ സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ലഘുഗ്രഹങ്ങളും ഉല്‍ക്കാശിലകളുമെല്ലാം ചേര്‍ന്നാലും സൂര്യപിണ്ഡത്തിന്റെ ഒരു ശതമാനം പോലും വരില്ലെന്നും നാം മനസ്സിലാക്കുന്നു. സൂര്യനില്‍ നിന്നും പ്രകാശത്തിനു 15 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഭൂമിയിലെത്താന്‍ വെറും 8 മിനിറ്റ് സമയമേ വേണ്ടൂ. സെക്കന്റില്‍ ഏതാണ്ട് 3ലക്ഷം കിലോമീറ്റരാണ് പ്രകാശത്തിന്റെ സഞ്ചാരവേഗത.

മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ഒരു വിമാനത്തില്‍ നാം സൂര്യനിലേക്ക് ഒരു യാത്ര പുറപ്പെടുന്നുവെന്ന് സങ്കല്‍പ്പിക്കുക. അവിടെ എത്താന്‍ 17 വര്‍ഷം വേണ്ടി വരും! ഈയിടെ സൌരത്തറവാട്ടില്‍നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടൊയിലേക്ക് അതേ വാഹനത്തില്‍ ഒരു വിനോദയാത്രകൂടിയാവാമെന്നു വെച്ചാലോ; 600 കൊല്ലത്തെ യാത്ര വേണ്ടി വരും.
സൂര്യന്റെ ഏറ്റവും ‘അടുത്ത’ കൂട്ടുകാരനായ ആള്‍ഫാ സെന്റോറി എന്ന നക്ഷത്രത്തിലേക്ക് വെറും നാലു പ്രകാശവര്‍ഷമേ ദൂരമുള്ളു. ഭൂമിയില്‍നിന്ന് നമുക്ക് ആ നക്ഷത്രത്തെ ‘ഇപ്പോള്‍ ’ കാണണമെങ്കില്‍ നാം നാലു കൊല്ലം കഴിഞ്ഞു നോക്കിയാല്‍ മതി എന്നര്‍ത്ഥം . ആ നക്ഷത്രത്തിനടുത്തുള്ള ഒരു ഗ്രഹത്തില്‍നിന്ന് ഒരാള്‍ ഭൂമിയിലുള്ള തന്റെ കൂട്ടുകാരനെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന റേഡിയോ സന്ദേശം ഇവിടെയെത്താന്‍ നാലു കൊല്ലം പിടിക്കും. ഹലോ എന്നു വിളിച്ചാല്‍ തിരിച്ചുള്ള മറുപടി ഹലോ കേള്‍ക്കാന്‍ അയാള്‍ 8കൊല്ലം കാത്തിരിക്കേണ്ടി വരും! നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന്റെ കഥയാണിത്.

സൂര്യനുള്‍പ്പെടെ 1000 കോടിയില്പരം നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു താരകുടുംബമാണു നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗ. ഒരു നെയ്യപ്പത്തിന്റെ ആകൃതിയില്‍ ചിതറിക്കിടക്കുന്ന ഈ നക്ഷത്രസമൂഹത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവര്‍ഷമണെന്നു കണക്കാക്കിയിരിക്കുന്നു. അതായത് ഇതിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു വെളിച്ചത്തിനു പാഞ്ഞെത്താന്‍ ഒരു ലക്ഷം കൊല്ലം വേണമെന്ന്! ഇത് നമ്മുടെ ഗ്യാലക്സിയുടെ മാത്രം കാര്യം. എന്നാല്‍ ശക്തമായ ടെലസ്കോപ്പുകളുടെ ദൃശ്യസീമയില്‍ ചുരുങ്ങിയത് 1000കോടി ഗ്യാലക്സികളെങ്കിലും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ നമ്മുടെ തൊട്ടയലത്തുള്ള ഗ്യാലക്സിയിലേക്ക് 10 ലക്ഷം പ്രകാശവര്‍ഷം ദൂരമുണ്ടെന്നും പറയപ്പെടുന്നു!

ഇ‍പ്പോള്‍ നാം ആകാശത്തു നോക്കി കണ്ടുകൊണ്ടിരിക്കുന്നത് ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ്-നമ്മുടെ ഭൂമിയും സൂര്യനും നമ്മളുമൊക്കെ ജന്മം കൊള്ളുന്നതിനും എത്രയോ മുന്‍പ്- ആകാശത്തു നടന്ന സംഭവങ്ങളുടെ ‘തത്സമയദൃശ്യങ്ങള്‍ ’ ആണെന്നു ചുരുക്കം!! ഇപ്പോള്‍ അവിടെ എന്തു നടക്കുന്നു എന്നറിയാന്‍ നാം 10 ലക്ഷം വര്‍ഷം കഴിഞ്ഞു ടെലസ്കോപ്പ് എടുത്താല്‍ മതിയാകും.

അനന്ത പ്രപഞ്ചത്തിന്റെ അതിരു തേടിയുള്ള മനുഷ്യന്റെ ശാസ്ത്രീയാന്യേഷണങ്ങളാണ് ഇത്രയൊക്കെ വിവരങ്ങള്‍ നമുക്ക് നേടിത്തന്നത്. ഇതൊക്കെ എല്ലാവരും വിശ്വസിക്കണമെന്ന നിര്‍ബ്ബന്ധമൊന്നും ശാസ്ത്രത്തിനില്ല. വിശ്വസിക്കുന്നവര്‍ക്കായി പ്രത്യേക പാരിതോഷികങ്ങളോ ഭോഗശാലകളോ ഒരുക്കിവെക്കുകയും അവിശ്വസിക്കുന്നവരെ തീക്കുണ്ഡത്തിലിട്ടു ദണ്ഡിക്കുകയും ചെയ്യുമെന്നൊന്നും ശാസ്ത്രം ജല്‍പ്പിക്കുന്നുമില്ല. നമുക്കും നമ്മുടെ വരും തലമുറകള്‍ക്കും ഈ അറിവുകളെ പ്രയോജനപ്പെടുത്തി ജീവിത സൌകര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നു മാത്രം.

അറിവു നേടാന്‍ ശാസ്ത്രം അവലംബിക്കുന്ന രീതി ശരിയാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടുന്നതിനാല്‍ ശാസ്ത്രത്തെ ആര്‍ക്കും അവിശ്വസിക്കേണ്ടി വരുന്നില്ല. പ്രപഞ്ചത്തെക്കുറിച്ച് ഇന്നു വരെ നേടിയ അറിവുകള്‍ മനുഷ്യനെ ഒട്ടും തന്നെ അഹങ്കാരിയാക്കുന്നില്ല. മറിച്ച് അറിയാനിരിക്കുന്ന രഹസ്യങ്ങളുടെ ബാഹുല്യം അവനെ കൂടുതല്‍ വിനയാന്യുതനാക്കുകയാണു ചെയ്യുന്നത്. മനുഷ്യബുദ്ധിയുടെ പരിമിതികളെക്കുറിച്ച് യുക്തിചിന്തകരായ ശാസ്ത്രജ്ഞര്‍ ബോധവാന്മാരുമാണ്.
അതേ സമയം ഉല്‍പ്പത്തി തൊട്ട് അന്ത്യപ്രളയം വരേക്കുള്ള എല്ലാ അറിവും തങ്ങളുടെ കിതാബുകളിലുണ്ടെന്നു മേനി നടിക്കുന്ന മതവക്താക്കളാണ് സ്വന്തം പരിമിതികളെ അംഗീകരിക്കാതെ ‘അദൃശ്യജ്ഞാന’ത്തിന്റെ പേരില്‍ അഹങ്കരിക്കുന്നത്.

പ്രപഞ്ചത്തിലെ അതി നിസ്സാരമായ ഒരു ചെറുകണിക മാത്രമാണു നമ്മുടെ ഭൂമിയെന്നു നാമിന്നു തിരിച്ചറിയുന്നു. ഭൂമിയിലെ ഒരു നിസ്സാരജീവി മാത്രമായ മനുഷ്യനു വേണ്ടിയാണ് ഈ മഹാപ്രപഞ്ചം മുഴുവനും സൃഷ്ടിച്ചിട്ടുള്ളതെന്നും മനുഷ്യര്‍ , തന്നെ സ്തുതിച്ചു കൊണ്ടും പുകഴ്ത്തിക്കൊണ്ടും ആരാധിക്കാനാണു ദൈവം ഈ പണിയെല്ലാം ചെയ്തു വെച്ചിട്ടുള്ളതെന്നുമാണു മതം നമ്മോടു പറയുന്നത്. ഇതെത്രമാത്രം ബാലിശവും യുക്തിഹീനവുമാണെന്നു പറയേണ്ടതില്ലല്ലോ.


മതഗ്രന്ഥങ്ങളിലുള്ളതെല്ലാം ദൈവത്തിന്റെ വെളിപാടുകളാണന്നും അതിനാല്‍ അതന്യൂനമാണെന്നും മതക്കാര്‍ ശാഠ്യം പിടിക്കുന്നു. തെളിവെന്ത് എന്ന ചോദ്യത്തെ അവര്‍ അസഹിഷ്ണുതയോടെയാണു നേരിടുന്നത്. തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍ കുറ്റമാണെന്ന മട്ടിലാണു മതം പെരുമാറുന്നത്. “യുക്തിയുടെ പരിമിതികള്‍ ബോധ്യപ്പെട്ടിട്ടും സ്രഷ്ടാവായ ദൈവത്തെയും വെളിപാടുകളെയും എന്തുകൊണ്ടംഗീകരിക്കുന്നില്ല?” വിശ്വാസികളുടെ ചോദ്യം ന്യായം തന്നെ. വിശ്വസിച്ചുകൂടാ എന്ന ശാഠ്യമൊന്നും ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കില്ല. പക്ഷേ, ‘വെളിപാടുകള്‍ ’ ദൈവം കൊടുത്തയച്ചതു തന്നെയാണെന്നും വിശ്വസിക്കാന്‍ കൊള്ളാവുന്നതാണെന്നും ബോധ്യപ്പെടേണ്ടതുണ്ട് എന്നതാണു പ്രശ്നം.


വെളിപാടുകളായി ലഭിച്ചു എന്നു പറയപ്പെടുന്ന ജ്ഞാനശകലങ്ങളൊന്നും തന്നെ നമുക്ക് നേരിട്ടു കിട്ടിയതല്ല. മറ്റാര്‍ക്കോ വെളിപ്പെട്ടതും അവര്‍ അവരുടെ സമകാലികരോട് പറഞ്ഞറിയിച്ചതുമാണ്. വെളിപാടുരുവിട്ടു കേട്ടുവെന്നു പറയപ്പെടുന്ന പ്രവാചകന്മാര്‍ക്കു പോലും ദൈവത്തില്‍നിന്നും നേരിട്ടല്ല അതൊന്നും കിട്ടിയിട്ടുള്ളത്. ഏകാന്തധ്യാനത്തില്‍ മുഴുകിയിരിക്കെ , മറ്റാരുമറിയാതെ , ഒരു ദൃക്‌സാക്ഷി പോലുമില്ലാതെ , അദൃശ്യരും അശരീരികളുമായ ഏതോ അല്‍ഭുത സത്വങ്ങള്‍ മുഖേന കൈമാറപ്പെട്ടു എന്നൊക്കെയാണു പറയപ്പെടുന്നത്. മനുഷ്യര്‍ അറിയേണ്ടതെന്നു ദൈവം കരുതുന്ന കാര്യങ്ങള്‍ അവരെ അറിയിക്കാനും ബോധ്യപ്പെടുത്താനും വക്രതയില്ലാത്ത ലഘുവും ലളിതവുമായ ഒരു മാര്‍ഗ്ഗവും അവലംബിക്കാതെ ഇത്രയും ദുരൂഹവും അവിശ്വസനീയവുമായ ഒരു വളഞ്ഞ വഴി ദൈവം സ്വീകരിച്ചു എന്നു പറയുന്നതില്‍ തന്നെ ഗുരുതരമായ യുക്തിഭംഗം ദൃശ്യമാണ്.


ഇനി അപ്രകാരം വെളിപ്പെട്ടു എന്നു പറയുന്ന ദിവ്യവെളിപാടുകളുടെ ഉള്ളടക്കം മുന് വിധിയില്ലാതെ സ്വതന്ത്രമായ ഒരു പരിശോധനയ്ക്കു വിധേയമാക്കിയാലോ ? കാര്യങ്ങള്‍ക്കു കുറേക്കൂടി തെളിവും വ്യക്തതയും കൈവരാതിരിക്കില്ല. പ്രപഞ്ചസ്രഷ്ടാവായ ദൈവം തന്റെ സൃഷ്ടിയായ ആകാശഭൂമികളെക്കുറിച്ച് അറിയിച്ച കാര്യങ്ങല്‍ പോലും വിവരക്കേട് മാത്രമാണെന്നു ബോധ്യപ്പെടുന്ന പക്ഷം അത്തരം വെളിപാടുകളെ ആശ്രയിക്കേണ്ട ബാധ്യത നമുക്കുണ്ടോ? സ്വന്തം സൃഷ്ടികളെകുറിച്ചു സാമാന്യമായ അറിവു പോലുമില്ലാത്ത ഒരു ‘സ്രഷ്ടാവി’ല്‍ വിശ്വസിക്കുന്നതാണോ അതോ ഈ വെളിപാടുകളൊക്കെ മനുഷ്യന്റെ പരിമിതമായ ബുദ്ധിയില്‍നിന്നും ഭാവനയില്‍നിന്നും ഉറവ പൊട്ടിയതാണെന്ന ശാസ്ത്രീയ നിഗമനത്തെ അംഗീകരിക്കുന്നതാണോ ശരിയായ യുക്തി? ഖുര്‍ ആന്‍ വെളിപ്പെടുത്തുന്ന പ്രപഞ്ച വിജ്ഞാനത്തിന്റെ ഏതാനും ഉദാഹരണങ്ങള്‍ ഇനി നമുക്കു പരിശോധിക്കാം.

പരത്തി വിരിച്ച ഭൂമിയും കുട നിവര്‍ത്തിയ ആകാശവും

പതിനാറാം നൂറ്റാണ്ടില്‍ കോപ്പര്‍നിക്കസിന്റെ സൌരയൂഥ സിദ്ധാന്തം ആവിഷ്കരിക്കപ്പെടുന്നതു വരെ ഭൂമിയെ കേന്ദ്രമാക്കിയുള്ള ഒരു പ്രപഞ്ച സങ്കല്‍പ്പമാണു നിലവിലിരുന്നത്. ഗ്രീക്കു ചിന്തകന്മാരായിരുന്ന പൈതഗോറസിന്റെയും അരിസ്റ്റോട്ടിലിന്റെയും കാലത്തു തന്നെ ഭൂമി ഒരു ഗോളമാണെന്നു കണ്ടെത്തിയിരുന്നുവെങ്കിലും അതിനു സാര്‍വ്വത്രികമായ അംഗീകാരം ലഭിച്ചിരുന്നില്ല. ഭൂമി ഒരു പരന്ന തളികയാണെന്നും അതിനു ചുറ്റും സമുദ്രമാണെന്നും പുരാതന ബാബിലോണിയക്കാര്‍ വിശ്വസിച്ചു. ഭൂമിയെയും സമുദ്രത്തെയും മൂടി വെച്ചിരിക്കുന്ന ഒരു പാത്രമാണ് ആകാശമെന്നും അതില്‍ പതിച്ചു വെച്ചിട്ടുള്ള രത്നങ്ങളാണ് നക്ഷത്രങ്ങളെന്നും അവര്‍ സങ്കല്‍പ്പിച്ചു. പ്രപഞ്ചത്തിന്റെ മൂല വസ്തു ജലമാണെന്നും ഭൂമി ജലത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു തളികയാണെന്നുമായിരുന്നു ഗ്രീക്കുകാരുടെ വിശ്വാസം. ആകാശവും ഭൂമിയും പരസ്പരം ഇണ ചേര്‍ന്നു കിടക്കുകയായിരുന്നുവെന്നും അവയെ ലിംഗം മുറിച്ച് പിന്നീട് വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും മറ്റും യവനപുരാണങ്ങളില്‍ കഥയുണ്ട്! പ്രപഞ്ചത്തെക്കുറിച്ച് ഏതാണ്ട് സമാനമായ ധാരണകള്‍ തന്നെയാണ് ഖുര്‍ ആനിന്റെ കര്‍ത്താവിനും ഉണ്ടായിരുന്നത്.

 ٱلَّذِي جَعَلَ لَكُمُ ٱلأَرْضَ فِرَٰشاً وَٱلسَّمَاءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِ مِنَ ٱلثَّمَرَٰتِ رِزْقاً لَّكُمْ فَلاَ تَجْعَلُواْ للَّهِ أَندَاداً وَأَنْتُمْ تَعْلَمُونَ
ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു.(2:22)
He Who assigned to you, created [for you], the earth for a couch, like a carpet that is laid out, neither extremely hard, nor extremely soft so as to make it impossible to stand firm upon it; and heaven for an edifice, like a roof; and sent down from the heaven water, wherewith He brought forth, all types of, fruits for your provision; so set not up compeers to God, that is partners in worship, while you know that He is the Creator, that you create not and that only One that creates can be God.

ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا

നിങ്ങള്‍‍ക്കു കാണാവുന്ന തൂണുകള്‍ കൂടാതെ ആകാശത്തെ അവന്‍ ഉയര്‍ത്തി...(13:2)
God is He Who raised up the heavens without visible supports ....

أَوَلَمْ يَرَ ٱلَّذِينَ كَفَرُوۤاْ أَنَّ ٱلسَّمَٰوَٰتِ وَٱلأَرْضَ كَانَتَا رَتْقاً فَفَتَقْنَاهُمَا وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَيْءٍ حَيٍّ أَفَلاَ يُؤْمِنُونَആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്നു കിടക്കുകയായിരുന്നു. അവയെ പിന്നീടു നാം വേര്‍പ്പെടുത്തി മാറ്റി...(21:30)
Have they not ([one may] read a-wa-lam or a-lam) realised, [have they not] come to know, those who disbelieve, that the heavens and the earth were closed together and then We parted them, We made seven heavens and seven earths — or [it is meant] that the heaven was parted and began to rain, when it did not use to do so, and that the earth was parted and began to produce plants, when it did not use to do so; and We made, of water, [the water] that falls from the heaven and that springs from the earth, every living thing?, in the way of plants and otherwise: in other words, water is the cause of such [things] having life. Will they not then believe?, by affirming My Oneness?

 
ആകാശവും ഭൂമിയും ഏഴു തട്ടുകളായി സൃഷ്ടിച്ചവനത്രേ അല്ലാഹു......(65:12)

ٱللَّهُ ٱلَّذِي خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلأَمْرُ بَيْنَهُنَّ لِّتَعْلَمُوۤاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْماً

God it is Who created seven heavens, and of earth the like thereof, that is to say, seven earths. The command, the revelation, descends between them, between the heavens and the earth: Gabriel descends with it from the seventh heaven to the seventh earth, that you may know (li-ta‘lamū is semantically connected to an omitted clause, that is to say, ‘He apprises you of this creation and this sending down [that you may know]’), that God has power over all things and that God encompasses all things in knowledge.


ഭൂമി ഗോളാകൃതിയിലാണെന്നും , ആകാശമെന്ന ഒരു വസ്തു ഭൂമിക്കു മുകളില്‍ കമഴ്ത്തി വെച്ചിട്ടില്ലെന്നും ഇന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ട കാര്യമാണ്. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്താകട്ടെ വളരെ വികലമായ ധാരണകളാണ് ഇക്കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പ്രവാചകന്‍ തന്റെ വെളിപാടുകള്‍ അവതരിപ്പിച്ചതും വിശദീകരിച്ചതും അന്നത്തെ ധാരണകള്‍ക്കനുസരിച്ചാണ്. ഭൂമി പരന്നതാണെന്നു തന്നെയാണ് ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്.

“അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്‍പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. അങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര കട്ടിയായി....”
“അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയതുപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നു മറ്റേ തട്ടു വരെ 500വര്‍ഷത്തെ വഴിദൂരം അകലമുണ്ടാക്കുകയും ചെയ്തു.”[ ഹദീസ്-മിശ്ഖാത്]


ഖുര്‍ ആന്‍ വാക്യങ്ങള്‍ക്ക് അര്‍ത്ഥവ്യാഖ്യാനം നല്‍കുവാനുള്ള ചുമതല പ്രവാചകനു മാത്രമേയുള്ളു. അദ്ദേഹം വിവരിച്ചു തന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ വിശ്വാസികള്‍ സ്വീകരിച്ചു കൂടാത്തതുമാണ്. എന്നാല്‍ ആകാശഭൂമികളെപ്പറ്റിയും മറ്റും ഖുര്‍ ആന്‍ അവതരിപ്പിച്ച വെളിപാടുകള്‍ക്ക് നബി നല്‍കിയ വിശദീകരണങ്ങള്‍ സൌകര്യപൂര്‍വ്വം മാറ്റിവെച്ച് ശാസ്ത്രത്തിന്റെ വാലില്‍ തൂങ്ങി വ്യാഖ്യാനിക്കാനാണ് ഇന്ന് മതപണ്ഡിതന്മാര്‍ ശ്രമിക്കുന്നത്. ഇത് സത്യസന്ധതയില്ലാത്തതും ആത്മവഞ്ചനാപരവുമായ നിലപാടാണ്. ദൈവം നേരിട്ട് അറിയിച്ചതും ദൈവദൂതന്‍ വേണ്ടത്ര വിശദീകരിച്ചു തന്നതുമായ കാര്യങ്ങള്‍ അതേ പടി വിശ്വസിക്കുന്നതിന് മനുഷ്യനിര്‍മ്മിതമായ ശാസ്ത്രം ഒരു തടസ്സമായിക്കൂടാത്തതാണ്. ഇവിടെ വിശ്വാസം കൊണ്ട് തുപ്പാനും വയ്യ; ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന പരുവത്തില്‍ വന്‍ പ്രതിസന്ധിയെയാണ് മതം അഭിമുഖീകരിക്കുന്നത്. വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് ഇരുട്ടും വെളിച്ചവും കൂട്ടിക്കെട്ടാനുള്ള പാഴ്ശ്രമം ഈ പ്രതിസന്ധിയുടെ ഉല്‍പ്പന്നമാണ്. ദൈനംദിന ജീവിതത്തില്‍ പ്രവാചകന്റെ ചര്യകളും വചനങ്ങളും വള്ളിപുള്ളി തെറ്റാതെ അനുകരിച്ചു വരുന്ന സാധാരന മുസ്ലിം ഭക്തര്‍ പോലും ഇത്തരം കാര്യങ്ങളില്‍ ഹദീസുകളെ മുഖവിലയ്ക്കെടുക്കാതെ, ‘സദാ മാറിക്കൊണ്ടിരിക്കുന്ന’ ശാസ്ത്രസിദ്ധാന്തങ്ങളെ വിശ്വാസത്തിലെടുക്കുന്നു എന്നത് വല്ലാത്തൊരു വിരോധാഭാസം തന്നെ!


ഖുര്‍ ആനില്‍ ഭൂമിയെ പരത്തി, വിരിച്ചു എന്നൊക്കെ പറയുന്നതിന് , സൌകര്യപ്പെടുത്തി, മനുഷ്യവാസയോഗ്യമാക്കി എന്നൊക്കെയാണത്രെ ഇന്നത്തെ അര്‍ത്ഥം! ഏഴു ഭൂമി, ഏഴാകാശം എന്നൊക്കെ പറഞ്ഞതിന് കാക്കത്തൊള്ളായിരം ഗോളങ്ങള്‍ , അനന്ത താരാഗണങ്ങള്‍ എന്നൊക്കെയാണത്രെ വിവക്ഷ. ഒട്ടകത്തിന്റെ വഴിദൂരം എന്നത് പ്രകാശവര്‍ഷമാണെന്നും നാളെ വ്യാഖ്യാനിച്ചുകൂടെന്നില്ല. എന്നാല്‍ പോലും അല്ലാഹുവിന്റെ പ്രപഞ്ചം നമ്മുടെ ഗ്യാലക്സിയോളം വരില്ല.

ഏഴാകാശത്തും നേരിട്ടു കയറിപ്പോയി സാക്ഷാല്‍ അല്ലാഹുവിനെ നേരില്‍ കണ്ട അന്ത്യപ്രവാചകനെ തള്ളിപ്പറയുന്നതില്‍ ഈ ആധുനിക വ്യാഖ്യാതാക്കള്‍ക്കു ഒട്ടും മനസ്സാക്ഷിക്കുത്തില്ല. എല്ലാ കള്ളത്തരങ്ങളും അല്ലാഹുവിനെ രക്ഷിക്കാനാണല്ലോ എന്ന ആശ്വാസമാണവര്‍ക്ക്!
ഖുര്‍ ആനിലെ ഭൂമിയെ തന്നെ ‘ഉരുട്ടി’യെടുക്കാനുള്ള പരിശ്രമവും സമീപകാലത്തു സജീവമായിട്ടുണ്ട്. ശ്രമകരമായ ഒരു ഗവേഷണത്തിലൂടെ ഖുര്‍ ആനിലും ഭൂമിയുടെ ഗോളാകൃതിക്ക് സൂചന കണ്ടെത്തിയതായി ഈ ആധുനിക ദൈവ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നുണ്ട്. ഗോള ‍സൂചനയൊളിപ്പിച്ച ഖുര്‍ ആന്‍ സൂക്തങ്ങളിലൊന്നിതാണ്:-

خَلَقَ ٱلسَّمَٰوَٰتِ وَٱلأَرْضَ بِٱلْحَقِّ يُكَوِّرُ ٱللَّيْـلَ عَلَى ٱلنَّهَـارِ وَيُكَوِّرُ ٱلنَّـهَارَ عَلَى ٱللَّيْلِ ...
രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു.(39:5)

He created the heavens and the earth with the truth (bi’l-haqqi is semantically connected to khalaqa, ‘He created’). He turns the night into day, so that it grows, and turns the day into night, so that it grows, and He has disposed the sun and the moon, each running, in its course, for an appointed term, until the Day of Resurrection. Verily it is He Who is the Mighty, Whose way [always] prevails, Requiter of His enemies, the [ever] Forgiving, of His friends.

ഇവിടെ ‘കവ്വറ’[ചുറ്റിപ്പൊതിയുക](turns എന്നാണു ജലാലൈന്‍ പരിഭാഷ!) എന്ന പദത്തിന് ഭാഷോല്‍പ്പത്തി ശാസ്ത്രമനുസരിച്ച് ‘കുറത്’[പന്ത്] എന്ന പദവുമായി ബന്ധമുണ്ടെന്നും ആയതിനാല്‍ അതു പന്തു പോലുള്ള സാധനങ്ങളെ മാത്രം പൊതിയാനാണുപയോഗിക്കുന്നതെന്നുമൊക്കെയാണു കണ്ടു പിടുത്തം. രാത്രി പകലിന്മേല്‍ പൊതിയുന്നതോടെ പകല്‍ ഉരുണ്ടു കിട്ടിയല്ലോ! പകല്‍ രാത്രിയെ പൊതിയുന്നതിനാല്‍ രാത്രിയും ഉരുണ്ടതു തന്നെ. ഇനി ഭൂമിയെ ഉരുട്ടാനെന്താണു പ്രയാസം? രാത്രിയും പകലും ഉരുണ്ടതാണെങ്കില്‍ ഭൂമിയും തഥൈവ!! 1400കൊല്ലം മുമ്പ് അല്ലാഹു വിശാലമായി പരത്തി വിരിച്ചു വെച്ച ഭൂമിയെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഒരു വിധം തട്ടിയുരുട്ടി ഗോളമാക്കി മാറ്റാന്‍ നമ്മുടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷകര്‍ക്കു സാധ്യമായത് ഇപ്രകാരമാണ്!!!

രാത്രി പകലിന്മേല്‍ പൊതിയുമ്പോഴേക്കും ഭൂമി ഗോളമായി മാറുന്നതെങ്ങനെയെന്നൊന്നും ആരും ചോദിക്കരുത്. പരത്തിയെന്നും വിരിച്ചുവെന്നുമൊക്കെ പച്ചയായി പറഞ്ഞ ശേഷം, ഉരുട്ടിയ കാര്യം വരികള്‍ക്കിടയില്‍ ആര്‍ക്കും തിരിയാത്തവിധത്തില്‍ ഗോപ്യമാക്കി വെച്ചതിന്റെ ഉദ്ദേശ്യനെന്ത് എന്നും ചോദിക്കേണ്ടതില്ല. ഭൂമിയുടെ ആകൃതി ശാസ്ത്രീയ മാര്‍ഗ്ഗത്തില്‍ കണ്ടെത്തി സ്ഥിരീകരിച്ച് കഴിഞ്ഞ് നാലഞ്ചു നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം മാത്രം ഇക്കാര്യം ഗവേഷണം നടത്തി കണ്ടെത്തിയതിന്റെ യുക്തിയും ഊഹിച്ചെടുത്താല്‍ മതി. ഖുര്‍ ആനില്‍ മുങ്ങിത്തപ്പി വിജ്ഞാനസാഗരങ്ങളെ കീഴടക്കിയ അനേകായിരം മഹാപണ്ഡിതന്മാരുടെ കണ്ണി മുറിയാത്ത തലമുറകള്‍ ഇതിനകം കടന്നു പോയിട്ടുണ്ട്. അവരാരും ഈ അല്‍ഭുത രഹസ്യം എന്തു കൊണ്ട് കണ്ടെത്തിയില്ല എന്ന ചോദ്യവും അപ്രസക്തമാണ്.


രാപ്പകലുകളുടെ ക്രമാവര്‍ത്തനം ഖുര്‍ ആനില്‍ പല വിധത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക:-

وَآيَةٌ لَّهُمُ ٱلَّيلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ . .1 .
രാത്രി അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, അതില്‍നിന്നു പകലിനെ നാം ഊരിയെടുക്കുന്നു. (36:37)



ഇവിടെ വാള്‍ ഉറയില്‍നിന്നും ഊരിയെടുക്കുന്നപോലെയാണ് പകലിനെ രാത്രിയില്‍നിന്നും ഊരിയെടുക്കുന്നത് എന്നതിനാല്‍ ഭൂമി വാള്‍ പോലെയാണെന്നു പറയാനാകുമോ?


إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِي ٱلَّيلَ ٱلنَّهَارَ يَطْلُبُهُ حَثِيثاً وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ ٱلْخَلْقُ وَٱلأَمْرُ تَبَارَكَ ٱللَّهُ رَبُّ ٱلْعَالَمِينَ
2. ഇവിടെ “പകലിനെ രാവു കൊണ്ട് മൂടുന്നു” (7:54) എന്നാണുള്ളത്. അടപ്പു കൊണ്ട് മൂടുക എന്നര്‍ഥന്മുള്ള ‘യു അശി’ എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്.


أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلْلَّيْلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلْلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِيۤ إِلَىٰ أَجَلٍ مُّسَمًّى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌ3.
അല്ലാഹു രാത്രിമേല്‍ പകലിനെയും പകലിന്മേല്‍ രാത്രിയേയും കോര്‍ത്തു വലിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ?(31:29)


സൂചിയും നൂലും കോര്‍ത്തു വലിക്കുമ്പോലെയാണു രാത്രിയും പകലും പരസ്പരം കോര്‍ത്തു വലിക്കുന്നത് എന്നതിനാല്‍ ഭൂമി ഒരു നൂലു പോലെ നീണ്ടതാണെന്നാരെങ്കിലും വ്യാഖ്യാനിച്ചു കളയുമോ?
 

يُقَلِّبُ ٱللَّهُ ٱللَّيْلَ وَٱلنَّهَارَ إِنَّ فِي ذٰلِكَ لَعِبْرَةً لأُوْلِي ٱلأَبْصَارِ
4. രാവും പകലും മറിച്ചിടുന്നു. (24:44)

ചപ്പാത്തി മറിച്ചിടും പോലെയാണിവിടെ മറിച്ചിടുന്നത്. ഭൂമി പരന്നതു തന്നെ!


അല്ലാഹുവിന്റെ ഭൂമിയുടെ ആകൃതി മനസ്സിലാക്കാന്‍ സഹായകമായ രണ്ട് ഹദീസുകള്‍ കൂടി ഉദ്ധരിക്കാം
“അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളി:“പുനരത്ഥാനദിവസം ഭൂമി അല്ലാഹുവിന്റെ കയ്യിലാണിരിക്കുക. നിങ്ങളിലൊരാള്‍ യാത്രാവേളയില്‍ ചപ്പാത്തി തിരിച്ചും മറിച്ചും ഇടുന്നതുപോലെ സ്വര്‍ഗ്ഗവാസികള്‍ക്കുള്ള ഒരു സല്‍ക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ ഒരു ചപ്പാത്തി പോലെ തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതന്‍ വന്നിട്ടു നബിയോടു പറഞ്ഞു: അബുല്‍ കാസിം! അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. പുനരുത്ഥാനദിവസം സ്വര്‍ഗ്ഗവാസികളുടെ സല്‍ക്കാര വിഭവം എന്തായിരിക്കുമെന്നു ഞാന്‍ അങ്ങയെ അറിയിക്കട്ടെയോ? തിരുമേനി അരുളി: ‘അതെ’ ജൂതന്‍ പറഞ്ഞു: അന്നു ഭൂമി ഒരു ചപ്പാത്തി പോലെയായിരിക്കും. തിരുമേനി അരുളിയതുപോലെത്തന്നെ. അപ്പോള്‍ തിരുമേനിയുടെ അണപ്പല്ലുകള്‍ കാണുമാറ് അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: ചപ്പാത്തിക്കുള്ള കറി എന്തായിരിക്കുമെന്നു ഞാന്‍ പറയട്ടെയോ? അതു ബാലാമും നൂനുമായിരിക്കും. അനുചരന്മാര്‍ ചോദിച്ചു. എന്താണത്? അവിടുന്നരുളി: ‘കാളയും മീനും’. അതിന്റെ കരളിന്മേല്‍ വളര്‍ന്നു നില്‍ക്കുന്ന മാംസം 70000 പേര്‍ക്കു തിന്നാനുണ്ടാകും.”

“സഹ് ല്‍ പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “പുനരുത്ഥാനദിവസം വെളുത്തു മിനുസമുള്ളതും പത്തിരി പോലുള്ളതുമായ ഒരു ഭൂമിയില്‍ മനുഷ്യരെ സമ്മേളിപ്പിക്കും.”[ബുഖാരി]



പ്രകൃതിവര്‍ണ്ണനക്കായി അറബിക്കവികള്‍ അക്കാലത്തുപയോഗിച്ചിരുന്ന ചില ഉപമാലങ്കാരങ്ങള്‍ ഖുര്‍ ആനിലും കാണാം. ശാസ്ത്രം പഠിപ്പിക്കലോ പ്രപഞ്ചരഹസ്യങ്ങള്‍ വെളിപ്പെടുത്തലോ ആയിരുന്നില്ല ഖുര്‍ ആനിന്റെ അവതരണലക്ഷ്യം എന്നു സമര്‍ത്ഥിച്ചുകൊണ്ട് ശാസ്ത്രവിരുദ്ധമായ വെളിപാടുകള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നവര്‍ തന്നെയാണ് ഇത്തരം ഭാഷാപ്രയോഗങ്ങളില്‍ ശാസ്ത്രസൂചനകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും വാദിക്കുന്നത്! ഭൂമിയുടെ ഗോളാകൃതി, ഭ്രമണം, സൌരപ്രദക്ഷിണം തുടങ്ങിയ പ്രകൃതി രഹസ്യങ്ങളെല്ലാം ‘അല്ലാഹു’വിനറിയാമായിരുന്നെങ്കില്‍ അക്കാര്യങ്ങള്‍ നേരെ ചൊവ്വേ ഖുര്‍ ആനില്‍ പ്രതിപാദിക്കുമായിരുന്നു. ദുരൂഹമായ സൂചനകള്‍ ഒളിപ്പിച്ചു വെച്ച് ഒരു നാടകം കളിക്കുന്നതുകൊണ്ട് ദൈവത്തിനോ മനുഷ്യര്‍ക്കോ പ്രയോജനമൊന്നുമില്ലല്ലോ. മറിച്ച് പ്രപഞ്ച്ച രഹസ്യങ്ങളെക്കുറിച്ച് മനുഷ്യര്‍ക്കുപകാരപ്പെടുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ അറിയിച്ചു തന്നിരുന്നുവെങ്കില്‍ അന്നത്തെ ആളുകള്‍ക്കും പിന്നീട് ഇതെല്ലാം കണ്ടു പിടിക്കുന്നതിനായി പീഢനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ശാസ്ത്രകാരന്മാര്‍ക്കും , ഖുര്‍ ആനിന്റെ ‘ദൈവീകത’ സ്ഥാപിച്ചെടുക്കാന്‍ പെടാപ്പാടു പെടുന്ന ഗവേഷണക്കാര്‍ക്കും ശാസ്ത്രവിരുദ്ധതയുടെ പേരില്‍ വിശ്വാസത്തെ തള്ളിപ്പറയുന്ന യുക്തിവാദികള്‍ക്കും , എന്നു വേണ്ടാ ; പ്രവാചകരെ അയച്ചും ദൃഷ്ടാന്തങ്ങള്‍ വിവരിച്ചും മറ്റും സൃഷ്ടികളെ നേര്‍മ്മാര്‍ഗ്ഗത്തിലേക്കു നയിക്കാന്‍ ബുദ്ധിമുട്ടുന്ന ദൈവത്തിനു തന്നേയും എത്രയോ പ്രയോജനകരമായേനേ അത്! പ്രകൃതി രഹസ്യങ്ങളൊന്നും മനുഷ്യര്‍ക്കറിയിച്ചു കൊടുക്കാന്‍ ദൈവം ഒട്ടും തന്നെ ഉദ്ദേശിച്ചിരുന്നില്ല എങ്കില്‍ , ഭൂമിക്കും ആകാശത്തിനും ഏഴു തട്ടുകളുണ്ട് എന്നതുപോലുള്ള അബദ്ധപ്രസ്താവനകള്‍ ഒഴിവാക്കാനുള്ള ഔചിത്യമെങ്കിലും കാണിക്കേണ്ടതായിരുന്നു.

ഭൂമിക്ക് ഏഴു തട്ടുകളുണ്ട് എന്ന പ്രസ്താവനയോട് ഖുര്‍ ആന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടവരാരും കാര്യമായി പ്രതികരിച്ചു കാണുന്നില്ല. ഉചിതമായ ഒരു വ്യാഖ്യാനം മെനയാന്‍ പോലും അവര്‍ക്കിതു വരെ സാധ്യമായില്ല എന്നു വേണം കരുതാന്‍ .

ആകാശത്തിന് ഏഴടുക്കുകള്‍ ഒപ്പിക്കാന്‍ പലതരം കസര്‍ത്തുകളും നടത്തിയതായി കാണുന്നു. ഉപരിലോകത്തെ മൊത്തം പ്രപഞ്ചത്തെയാണ് ആകാശം കൊണ്ടുദ്ദേശിക്കുന്നത് എന്നും, ഏഴ് എന്ന സംഖ്യ അനന്തതയെ സൂചിപ്പിക്കക മാത്രമാണെന്നും , അതൊരു അലങ്കാരപ്രയോഗമാണെന്നുമൊക്കെയാണു ഭാഷ്യം. ഇന്നല്ലെങ്കില്‍ നാളെ ആകാശത്തിനു തന്നെ ഏഴു തട്ടുകള്‍ കണ്ടു പിടിക്കപ്പെടാതിരിക്കില്ല എന്ന ശുഭപ്രതീക്ഷയിലാണു വേറെ ചിലര്‍ . അന്തരീക്ഷവായുവിനെ പഠനസൌകര്യാര്‍ത്ഥം വിവിധ പാളികളായി കണക്കാക്കിയപ്പോള്‍ അതാണ് ഏഴാകാശങ്ങള്‍ എന്ന വ്യാഖ്യാനവുമായി ചിലര്‍ രംഗത്തു വന്നു. ഏഴാകാശങ്ങളെ അടുക്കി വെച്ച ശേഷം ഭൂമിയോടടുത്ത ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചു എന്നാണു ഖുര്‍ ആന്‍ പ്രസ്താവിക്കുന്നത്.وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ (67:5)

ഭൌമാന്തരീക്ഷം എന്ന് ആകാശത്തിന് അര്‍ത്ഥം കണ്ടെത്തി ഏഴു പാളികള്‍ തരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഈ വാക്യം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരബദ്ധം അവതരിപ്പിക്കുമായിരുന്നില്ല. കാരണം ഈ വ്യാഖ്യാനപ്രകാരം സമുദ്രനിരപ്പില്‍ നിന്നും 12 കിലോമീറ്റര്‍ ഉയരത്തിലുള്ള വായുവിന്റെ ആദ്യ പാളിയെ (troposphere) ഒന്നാം ആകാശമായി കണക്കാക്കേണ്ടി വരും. അതോടെ കോടാനു കോടി നക്ഷത്രങ്ങള്‍ അന്തരീക്ഷവായുവിന്റെ ഒന്നാം തട്ടിലാണെന്ന മറ്റൊരു മഹാ മണ്ടത്തരം കൂടി അല്ലാഹുവിന്റെ തലയില്‍ വീഴും!


ആധുനിക വ്യാഖ്യാതാക്കള്‍ എന്തൊക്കെ പറഞ്ഞാലും ശരി ആകാശം ഉറപ്പുള്ള ഒരു ഖരവസ്തുവാണെന്നു തന്നെയാണ് ഖുര്‍ ആന്‍ ഉറപ്പിച്ചു പറയുന്നത്. ലോകാവസാന നാളില്‍ ആകാശം പൊട്ടിപ്പിളരുമെന്നും അന്നതു ലോലമായിരിക്കുമെന്നും (69:16)وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوْمَئِذٍ وَاهِيَةٌ ആകാശം ഉരിച്ചു മാറ്റപ്പെടുമെന്നും (81:11) കടലാസു ചുരുട്ടുന്നതു പോലെ അല്ലാഹു അതിനെ ചുരുട്റ്റിപ്പിടിക്കുമെന്നും(21:104)يَوْمَ نَطْوِي ٱلسَّمَآءَ كَطَيِّ ٱلسِّجِلِّ لِلْكُتُبِ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُ وَعْداً عَلَيْنَآ إِنَّا كُنَّا فَاعِلِينَ ആകാശത്തിനു വിടവുകളൊന്നും കാണാന്‍ സാധ്യമല്ല (50:6)
أَفَلَمْ يَنظُرُوۤاْ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ എന്നും ,അതു ഭൂമിയിലേക്കു തകര്‍ന്നു വീഴാതിരിക്കാന്‍ അല്ലാഹു പിടിച്ചു വെച്ചിരിക്കുകയാണ് (22:65)
أَلَمْ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلأَرْضِ وَٱلْفُلْكَ تَجْرِي فِي ٱلْبَحْرِ بِأَمْرِهِ وَيُمْسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلأَرْضِ إِلاَّ بِإِذْنِهِ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ എന്നും മറ്റുമാണ് ഖുര്‍ ആനില്‍ വിവരിച്ചിട്ടുള്ളത്. ആകാശം തകര്‍ന്നു വീഴുമ്പോള്‍ , സിംഹാസനം താഴെ വീണ് അല്ലാഹുവിനു പരിക്കേല്‍ക്കാതിരിക്കാനിടയുള്ളതിനാലാകാം ലോകാവസാനദിവസം അവന്റെ സിംഹാസനം താങ്ങിപ്പിടിക്കാന്‍ എട്ടു മലക്കുകളെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്.(69:17)وَٱلْمَلَكُ عَلَىٰ أَرْجَآئِهَآ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ .[പേര്‍ഷ്യയിലെ രാജ സിംഹാസനങ്ങള്‍ക്ക് എട്ടു ഭുജങ്ങളാണുണ്ടായിരുന്നത്]


സിംഹാസനം വിട്ട് അല്ലാഹു താഴേക്കിറങ്ങുന്ന സന്ദര്‍ഭങ്ങളും ഹദീസുകളില്‍ വിവരിച്ചിട്ടുണ്ട്.

“അബൂഹുറൈറ പറയുന്നു: തിരുമേനി അരുളി: നന്മകളുടെ നാഥനും ഉന്നതനുമായ റബ്ബ് രാത്രിയുടെ മൂന്നിലൊന്ന് ശേഷിക്കുന്ന സമയമായാല്‍ ഒന്നാം ആകാശത്തേക്കിറങ്ങി വരും . എന്നിട്ടു വിളിച്ചു പറയും: “വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ ഉത്തരം നല്‍കും. വല്ലവനും എന്നോടു ചോദിക്കുന്ന പക്ഷം ഞാനവനു കൊടുക്കും. വല്ലവനും എന്നോടു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ പൊറുത്തു കൊടുക്കും.”( ബുഖാരി: 583)

അല്ലാഹുവിന്റെ ഭൂമി പരന്നതല്ലായിരുന്നെങ്കില്‍ രാത്രിയുടെ മൂന്നാം യാമം കഴിഞ്ഞ് സിംഹാസനത്തിലേയ്ക്കു തിരിച്ചു പോകാന്‍ കഴിയാതെ അല്ലാഹു ‘കറങ്ങി’യേനെ! രാവിന്റെ മൂന്നാം യാമം ഉരുണ്ട ഭൂമിക്കു ചുറ്റും കറങ്ങുമ്പോള്‍ അല്ലാഹുവിനു രാവിനൊപ്പം ഒന്നാം ആകാശത്തു തന്നെ കറങ്ങി നടക്കേണ്ടി വരുമായിരുന്നു എന്നര്‍ത്ഥം.

സൂര്യനും ചന്ദ്രനും.

أَلَمْ تَرَوْاْ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍ طِبَاقاً
وَجَعَلَ ٱلْقَمَرَ فِيهِنَّ نُوراً وَجَعَلَ ٱلشَّمْسَ سِرَاجاً


“ഏഴാകാശങ്ങളെ ഒന്നിനു മേല്‍ ഒന്നായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ചന്ദ്രനെ അതില്‍ ഒരു വെളിച്ചമായും സൂര്യനെ ഒരു വിളക്കായും വെച്ചിരിക്കുന്നു.”(71:15,16)

وَٱلشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَـا ذَلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
وَٱلْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَٱلعُرجُونِ ٱلْقَدِيمِ
لاَ ٱلشَّمْسُ يَنبَغِي لَهَآ أَن تدْرِكَ ٱلقَمَرَ وَلاَ ٱلَّيلُ سَابِقُ ٱلنَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ

“സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു. ചന്ദ്രനും അതിന്റെ ഘട്ടങ്ങള്‍ നാം നിര്‍ണ്ണയിച്ചു. ഉണങ്ങിയ ഈന്തക്കുലത്തണ്ടു പോലെ അതു മടങ്ങിവരും വരെ. സൂര്യനു ചന്ദ്രനെ എത്തിപ്പിടിക്കാവുന്നതല്ല. രാത്രി പകലിനെ കവച്ചു കടക്കുന്നതുമല്ല.”(36:38-40)


وَٱلشَّمْسِ وَضُحَاهَا
وَٱلْقَمَرِ إِذَا تَلاَهَا

“സൂര്യനേയും അതിന്റെ പ്രകാശത്തെയും കൊണ്ട് സത്യം. ചന്ദ്രന്‍ അതിനെ പിന്തുടരുമ്പോള്‍ ചന്ദ്രനെക്കൊണ്ടു സത്യം.”(91:1,2)



ഏഴാം നൂറ്റാണ്ടിലെ ഒരു സാധാരണ മനുഷ്യനു മേലോട്ടു നോക്കിയാല്‍ കാണാവുന്ന കാര്യങ്ങളല്ലാതെ ശാത്രീയമായ എന്തെങ്കിലും വസ്തുതകള്‍ ഈ ഖുര്‍ ആന്‍ വാക്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടോ? സൂര്യന്‍ പകല്‍ സഞ്ചരിക്കുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്നു; ചന്ദ്രന്‍ ഒരു വെളിച്ചമാണ്; ചിലപ്പോള്‍ അതു വൃത്താകാരത്തിലും മറ്റു ചിലപ്പോള്‍ ഈന്തക്കുലയുടെ ഉണക്കത്തണ്ടു പോലെ ചുങ്ങി വളഞ്ഞും രൂപം മാറുന്നു; സൂര്യനും ചന്ദ്രനും പരസ്പരം കൂട്ടി മുട്ടാതെയും ഓവര്‍ടേയ്ക്കു ചെയ്യാതെയും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നു എന്നൊക്കെ സര്‍വ്വജ്ഞനായ ഒരു ദൈവമാണു പറയുന്നതെന്ന് ഇക്കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ?
ഇവിടെയും നൂതനവ്യാഖ്യാനം കൊണ്ടു ഉരുണ്ടു മറിയുകയല്ലാതെ മതവക്താക്കള്‍ക്ക് വേറെ വഴിയില്ല. സൂര്യന്‍ സ്വയം കറങ്ങുന്നതായും നക്ഷത്ര സമൂഹങ്ങള്‍ പരസ്പരം അകലുന്നതായുമൊക്കെ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഖുര്‍ ആന്‍ സൂര്യന്‍ സഞ്ചരിക്കുന്നു എന്നു പറഞ്ഞതില്‍ തെറ്റില്ല എന്നുമാണ് പുതിയ വിശദീകരണം. അതേ സമയം സൂര്യന്റെ സഞ്ചാരം ഏതു തരത്തിലുള്ളതാണെന്ന് അല്ലാഹുവുമായി നേരിട്ടു ‘ഓണ്‍ ലൈന്‍ ’ബന്ധമുണ്ടായിരുന്ന പ്രവാചകന്‍ വ്യക്തമായിത്തന്നെ വിശദീകരിച്ചിട്ടുള്ള കാര്യം ഇക്കൂട്ടര്‍ മറച്ചു വെക്കുന്നു. :-

“ഒരിക്കല്‍ സൂര്യന്‍ അസ്തമിച്ചപ്പോള്‍ നബി അബൂ ദര്‍റിനോടു ചോദിച്ചു. “സൂര്യനിപ്പോള്‍ എങ്ങോട്ടാണു പോയതെന്നു നിങ്ങള്‍ക്കറിയാമോ?”. “അല്ലാഹുവിനും അവന്റെ ദൂതനും മാത്രമേ അതേക്കുറിച്ച് അറിവുള്ളു” എന്ന് അബൂദര്‍ മറുപടി പറഞ്ഞു. തുടര്‍ന്നു നബി അരുളി: “ദൈവ സിംഹാസനത്തിന്റെ താഴ്ഭാഗത്തു ചെന്ന് സുജൂദ് ചെയ്യാന്‍ പോയിരിക്കുകയാണത്. സുജൂദ് ചെയ്തു കഴിഞ്ഞാല്‍ രണ്ടാമതും ഉദയം ചെയ്യാന്‍ അത് അല്ലാഹുവിനോട് അനുവാദം ചോദിക്കും. അപ്പോള്‍ അതിന് അനുവാദം ലഭിക്കും. അടുത്തു തന്നെ വീണ്ടും സുജൂദ് ചെയ്യാന്‍ അവസരം വരും. അപ്പോള്‍ ആ സുജൂദ് സ്വീകരിക്കപ്പെടുകയില്ല. പിന്നെയും ഉദിക്കാന്‍ അല്ലാഹുവിനോടു സമ്മതം ചോദിക്കും. അപ്പോള്‍ അതിനു സമ്മതം ലഭിക്കുകയില്ല. നീ വന്നയിടത്തേയ്ക്കുതന്നെ മടങ്ങിക്കൊള്ളുക എന്ന് അതിനു കല്‍പ്പന ലഭിക്കും. അനന്തരം സാധാരണ അസ്തമിക്കാറുള്ള സ്ഥലത്തുനിന്ന് അത് ഉദയം ചെയ്യും...സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു എന്ന ഖുര്‍ ആന്‍ വാക്യത്തിന്റെ പരുള്‍ അതാണ്.”(ബുഖാരി-1314. സി എന്‍ )

ഉദയം മുതല്‍ അസ്തമയം വരെയുള്ള സാധാരണ കാണുന്ന സഞ്ചാരത്തെ ഉദ്ദേശിച്ചു തന്നെയാണു ഖുര്‍ ആന്‍ പറയുന്നതെന്നു നബി ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി സമയത്ത് സൂര്യന്‍ അല്ലാഹുവിന്റെ ഇരിപ്പിടത്തിനു കീഴെ വിശ്രമിക്കുകയാണു ചെയ്യുന്നത്.!
സൂര്യന്‍ ഒരു ചെളിവെള്ളത്തടാകത്തിലാണ് അസ്തമിക്കുന്നതെന്ന് ദുല്‍ഖര്‍ നൈന്‍ ന്റെ ചരിത്രം വിവരിക്കവെ ഖുര്‍ ആന്‍ മറ്റൊരിടത്തും പറയുന്നു:

فَأَتْبَعَ سَبَباً
حَتَّىٰ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْماً قُلْنَا يٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْناً * قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَاباً نُّكْراً
“അങ്ങനെ അദ്ദേഹം ഒരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന്‍ അസ്തമിക്കുന്ന സ്ഥാനത്തെത്തിയപ്പോള്‍ കറുത്ത ഒരു ചെളിത്തടാകത്തില്‍ അത് അസ്തമിക്കുന്നത് അദ്ദേഹം കണ്ടു. അതിനടുത്ത് ഒരു ജനതയേയും കണ്ടു....”(18:85,86)

ثُمَّ أَتْبَعَ سَبَباً * حَتَّىٰ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُمْ مِّن دُونِهَا سِتْراً
“പിന്നീടദ്ദേഹം മറ്റൊരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന്‍ ഉദിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ മറ്റൊരു ജനതയുടെ മേല്‍ അതു ഉദിക്കുന്നതായി അദ്ദേഹം കണ്ടു. അവര്‍ക്കും സൂര്യനും ഇടയില്‍ നാം ഒരു മറ വെച്ചിരുന്നില്ല. (18:89,90)



സൌരയൂഥ സിദ്ധാന്തം തീര്‍ത്തും ഖുര്‍ ആന്‍ വിരുദ്ധമാണെന്നു വ്യക്തം! എന്നിട്ടും വിശ്വാസികള്‍ ഖുര്‍ ആനും ഹദീസും മുഖവിലക്കെടുക്കാതെ ശാസ്ത്രം പറയുന്നതിന്റെ പിന്നാലെ വ്യാഖ്യാനക്കസര്‍ത്തുമായി പരക്കം പായുന്നു. ! ഖുര്‍ ആന്‍ തെറ്റാണെന്നു പറയാന്‍ മാത്രം നിങ്ങളുടെ കയ്യില്‍ എന്തറിവാണുള്ളതെന്നവര്‍ നമ്മളോടു ചോദിക്കുകയും ചെയ്യുന്നു.
ആകാശഗോളങ്ങളുടെ സഞ്ചാരം എന്നത് തികച്ചും ആപേക്ഷികമായ ഒരു സംഗതിയാണ്. ഭൂമിയില്‍നിന്നു സൂര്യന്‍ സഞ്ചരിക്കുന്നു എന്ന് നാം പറയുമ്പോള്‍ ഭൂമിയെ അപേക്ഷിച്ചുള്ള സൂര്യന്റെ സ്ഥാനമാറ്റത്തെയാണര്‍ത്ഥമാക്കുന്നത്. ആ അര്‍ത്ഥത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നില്ല . ഭൂമിയാണു സ്വയം കറങ്ങുകയും സൂര്യനെ വലം വെക്കുകയും ചെയ്യുന്നത്. ഉദയവും അസ്തമയവുമൊക്കെ നമ്മുടെ വെറും ‘കാഴ്ച്ച’ മാത്രമാണ്. അതൊന്നും പക്ഷേ, ആറാം നൂറ്റാണ്ടിലെ മനുഷ്യര്‍ക്കോ അവരുടെ ‘ദൈവ’ങ്ങള്‍ക്കോ അറിയുമായിരുന്നില്ല.

ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമാണ്. അതിനു സ്വയം പ്രകാശമില്ല. പാറയാണതിന്റെ ഉപരിതലം. ഒരു സാധാരണ ടെലസ്കോപ്പില്‍ക്കൂടെ നോക്കിയാല്‍ ഇന്നതാര്‍ക്കും ബോധ്യപ്പെടും. മനുഷ്യന്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ അവിടെ ഇറങ്ങി പാറക്കല്ലുകള്‍ കൊണ്ടുവന്നു. ഇതിന്റെയൊക്കെ വീഡിയോ ദൃശ്യങ്ങള്‍ സുലഭമാണ്. ഖുര്‍ ആനില്‍ തെറ്റുണ്ടെന്നു പറയാന്‍ നിങ്ങളുടെ കയ്യില്‍ തെളിവെന്ത്? എന്നു ചോദിക്കുന്ന സുഹൃത്തുക്കള്‍ക്കു വേണ്ടിയാണിതൊക്കെ വിശദീകരിക്കുന്നത്. ചന്ദ്രന്‍ ഒരു വെളിച്ചമാണ് എന്ന ഖുര്‍ ആന്‍ വെളിപാട് അക്കാലത്തെ മനുഷ്യന്റെ കാഴ്ച്ചയോ ആകാശത്തിരുന്ന് എല്ലാം കാണുന്ന ഒരു ദൈവത്തിന്റെ വിശദീകരണമോ? സാമാന്യബുദ്ധിക്കു വിടുന്നു ഈ ചോദ്യം.


നക്ഷത്രങ്ങളും പിശാചുക്കളും.


وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ

“ഏഴാകാശങ്ങളില്‍ ഏറ്റവും താഴത്തെ ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചുക്കളെ എറിയുന്നതിനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു.”(67:5)

إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ
وَحِفْظاً مِّن كُلِّ شَيْطَانٍ مَّارِدٍ
لاَّ يَسَّمَّعُونَ إِلَىٰ ٱلْمَلإِ ٱلأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ
دُحُوراً وَلَهُمْ عَذابٌ وَاصِبٌ
إِلاَّ مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ

“ധിക്കാരികളായ എല്ലാ പിശാചുക്കളില്‍നിന്നും ആകാശത്തെ സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. ഉന്നത സദസ്സില്‍നിന്ന് ആ പിശാചുക്കള്‍ക്കു കട്ടു കേള്‍ക്കാന്‍ സാധിക്കുകയില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞ് ആട്ടിയോടിക്കപ്പെടും. അവര്‍ക്കാണു ശാശ്വത ശിക്ഷയുള്ളത്. എന്നാല്‍ റാഞ്ചിക്കൊണ്ടു പോകുന്ന ചിലര്‍ ഒഴികെ. തുളച്ചു ചെല്ലുന്ന അഗ്നി അവനെ പിന്തുടരും”(37:6-10)


ആകാശപ്പന്തലിന്റെ അടിഭാഗത്തു പറ്റിച്ചു വെച്ചിട്ടുള്ള മിന്നാമിന്നുഗോളങ്ങളാണു നക്ഷത്രങ്ങള്‍ എന്ന് അക്കാലത്തെ അറബികളെപ്പോലെ അല്ലാഹുവും ധരിച്ചുവെച്ചിരിക്കുന്നു! ലോകാവസാനനാളില്‍ ഈ നക്ഷത്രങ്ങളെല്ലാം തുടച്ചു നീക്കുമെന്നും അവഭൂമിയിലേക്ക് ഉതിര്‍ന്നു വീഴുമെന്നും പറയുന്നുണ്ട്.(81:2, 77:8)وَإِذَا ٱلنُّجُومُ ٱنكَدَرَتْ فَإِذَا ٱلنُّجُومُ طُمِسَتْ

നക്ഷത്രങ്ങളെക്കൊണ്ട് അല്ലാഹു പിശാചുക്കളെ എറിയുന്നതിന്റെ രഹസ്യം നബി വിശദീകരിച്ചിട്ടുള്ളത് ഏറെ രസകരമാണ്. ആകാശത്തു വെച്ച് അല്ലാഹുവും അദ്ദേഹത്തിന്റെ മന്ത്രിമാരായ മലക്കുകളും ഭൂമിയിലെ ഭാവി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ആ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പിശാചുക്കള്‍ ആകാശത്തിന്റെ ചുവട്ടില്‍ പതുങ്ങിച്ചെന്ന് കാതോര്‍ത്തിരിക്കും. പ്രശ്നം വെച്ച് ഭാവി പ്രവചിക്കുന്ന ജ്യോത്സ്യന്മാര്‍ക്കും മറ്റും വിവരങ്ങള്‍ എത്തിച്ചു കൊടുക്കാനാണതെ പിശാചുക്കള്‍ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടു പോകുന്നത്. ഈ ചാരപ്പണിക്കാരെ ദൃഷ്ടിയില്‍ പെട്ടാല്‍ അല്ലാഹു നക്ഷത്രങ്ങള്‍ പെറുക്കി എറിയും. ഏറു കൊണ്ട് അവചത്തു കരിയും. ഏറു കൊള്ളാതെ രക്ഷപ്പെടുന്നവര്‍ കിട്ടിയ രഹസ്യങ്ങളും റാഞ്ചിക്കൊണ്ട് കണിയാന്മാരുടെ അടുത്തെത്തും. അല്ലാഹു പിശാചുക്കള്‍ക്കു നേരെ നടത്തുന്ന ഈ ‘ചാത്തനേറ്’ ആണു രാത്രിയില്‍ ആകാശത്തു നാം ഇടക്കിടെ കാണുന്ന ഉള്‍ക്കകള്‍ !!

ഖുര്‍ ആന്‍ നമുക്കു വിളമ്പിത്തരുന്ന അദൃശ്യവിജ്ഞാനങ്ങളുടെ ഒരു മോഡലാണിത്. ജ്യോത്സ്യന്മാരും മറ്റും ഭാവി പ്രവചിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടി കിട്ടിയില്ലേ?

ഇ‍ക്കാര്യത്തില്‍ പിശാചുക്കള്‍ നേരിട്ടു നല്‍കുന്ന സാക്ഷ്യപത്രം കൂടി കാണുക:

وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَاهَا مُلِئَتْ حَرَساً شَدِيداً وَشُهُباً
وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَن يَسْتَمِعِ ٱلآنَ يَجِدْ لَهُ شِهَاباً رَّصَداً
“തീര്‍ച്ചയായും ആകാശലോകത്തെ രഹസ്യങ്ങള്‍ തേടി ഞങ്ങള്‍ പോയി. എന്നാല്‍ ശക്തരായ കാവല്‍ക്കാരും അഗ്നി ബോംബുകളും കൊണ്ട് ആകാശം നിറഞ്ഞതായി ഞങ്ങള്‍ കണ്ടു. ഒളിഞ്ഞു കേള്‍ക്കുന്നതിനായി അതില്‍ ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ ഇരിക്കുമായിരുന്നു. എന്നാലിപ്പോള്‍ ആരെങ്കിലും അപ്രകാരം കാതോര്‍ക്കുന്നുവോ അവനെ ലക്ഷ്യം വെക്കുന്ന തീഗോളങ്ങളെ അവന്‍ കാണുകയായി.”(72:8,9)



നക്ഷത്രഗണത്തിലെ ഒരിടത്തരം നക്ഷത്രമായ സൂര്യനു ഭൂമിയുടെ പതിമൂന്നര ലക്ഷം ഇരട്ടി വലിപ്പമുണ്ട്. അതുപോലുള്ള നക്ഷത്രങ്ങളാണു ആകാശക്കുടയില്‍ പറ്റിച്ചുവെച്ച രത്നക്കല്ലുകളായി നാം നോക്കിക്കാണുന്നത്. ഭൂമിയിലെ കൊച്ചു പിശാചുക്കളെ ഓടിക്കാന്‍ ഭൂമിയെക്കാള്‍ അനേകം മടങ്ങു വലിപ്പമുള്ള ഈ തീ ബോംബുകള്‍ പെറുക്കി എറിയുന്ന ദൈവത്തിന്റെ പാഴ്വേലയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ.!

പിശാചുക്കളുടെ വലിപ്പം മനസ്സിലാക്കാന്‍ ഈ ഹദീസും സഹായകമായിരിക്കും:
“അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “നിങ്ങളില്‍ വല്ലവനും ഉറക്കത്തില്‍നിന്നുണര്‍ന്നാല്‍ അവന്‍ വുളു എടുക്കുകയും മൂന്നു പ്രാവശ്യം മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യട്ടെ എന്തുകൊണ്ടെന്നാല്‍ അവന്റെ മൂക്കിന്റെ ദ്വാരത്തിലാണു പിശാചു രാത്രി കഴിച്ചുകൂട്ടുക.”(ബുഖാരി: 1352)

ഒരിക്കല്‍ മു ആദുബ്നു ജബല്‍ , സഅലത്തുബ്നു ഗനം എന്നീ സ്വഹാബികള്‍ പ്രവാചകനോട് ഇപ്രകാരം ചോദിച്ചു: “പ്രവാചകരേ! എന്താണു ചന്ദ്രക്കല? അതു നൂലു പോലെ മൃദുവായി പ്രത്യക്ഷപ്പെട്ട് പിന്നെ ക്രമേണ വലുതാകുന്നു. വീണ്ടും പഴയ പടി ആയിത്തീരുന്നു. സൂര്യനെപ്പോലെ എപ്പോഴും ഒരേ നിലക്കല്ലല്ലോ കാണപ്പെടുന്നത്? ഈ ചോദ്യത്തിന് ‍ അല്ലാഹു തന്നെയാണു മറുപടി നല്‍കിയത്.:

يَسْأَلُونَكَ عَنِ ٱلأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَٱلْحَجِّ وَلَيْسَ ٱلْبِرُّ بِأَن تَأْتُواْ ٱلْبُيُوتَ مِن ظُهُورِهَا وَلَـٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ وَأْتُواْ ٱلْبُيُوتَ مِنْ أَبْوَابِهَا وَٱتَّقُواْ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
“ചന്ദ്രക്കലകളെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അവ മനുഷ്യര്‍ക്കും ഹജ്ജിനും സമയം കണക്കാക്കാനുള്ളതാകുന്നു”(2:189)


അരിയെത്ര എന്ന ചോദ്യത്തിന് പയറുപ്പേരിക്ക് എന്ന മറുപടിയാണിവിടെ കിട്ടിയത്! ചന്ദ്രനു വൃദ്ധിക്ഷയം സംഭവിക്കുന്നതെന്തുകൊണ്ടാണ് എന്നു വിശദീകരിച്ചു കൊടുക്കാന്‍ അന്ന് മുഹമ്മദിനു സാധിച്ചില്ലെങ്കില്‍ അതിനു നമുക്കദ്ദേഹത്തെ കുറ്റം പറയാനൊക്കില്ല. എന്നാല്‍ പ്രപഞ്ചം മുഴുവനും ഉണ്ടാക്കി പരിപാലിക്കുന്ന ഒരു ‘സ്രഷ്ടാവി’ന് ഈ നിസ്സാര കാര്യം പോലും പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് `ചിന്തിക്കുന്നവര്‍ക്കുള്ള ഒരു ദൃഷ്ടാന്തം` തന്നെയല്ലേ?
മറ്റൊരിടത്തു ഖുര്‍ ആന്‍ പറയുന്നു:


هُوَ ٱلَّذِي جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُوراً وَقَدَّرَهُ مَنَازِلَ لِتَعْلَمُواْ عَدَدَ ٱلسِّنِينَ وَٱلْحِسَابَ مَا خَلَقَ ٱللَّهُ ذٰلِكَ إِلاَّ بِٱلْحَقِّ يُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْلَمُونَ
“സൂര്യനെ ഒരു തിളക്കമായും ചന്ദ്രനെ ഒരു വെളിച്ചമായും ആക്കിയതും അതിനു വിവിധ ഘട്ടങ്ങള്‍ നിര്‍ണയിച്ചതും അവനാകുന്നു. കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ക്കറിയാന്‍ വേണ്ടിയാണത്. ന്യായമായ ആവശ്യത്തിനു‍ വേണ്ടിത്തന്നെയാണു അല്ലാഹു അവയെ സൃഷ്ടിച്ചിട്ടുള്ളത്. അറിയുന്ന ജനതക്കായി ദൃഷ്ടാന്തങ്ങള്‍ അവന്‍ വിവരിച്ചു കൊടുക്കുന്നു.”(10:5)


നക്ഷത്രങ്ങള്‍ മനുഷ്യര്‍ക്കു വഴി കാണിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും പറയുന്നുണ്ട്.
ഭൂമിയെന്ന ഈ കൊച്ചു ഗോളത്തിലെ മനുഷ്യരെന്ന നിസ്സാര ജീവിക്ക് ഒരു വാച്ചിന്റെയോ കലണ്ടറിന്റെയോ പ്രയോജനം ലഭിക്കുന്നതിനായി ഭൂമിയെക്കാള്‍ ദശലക്ഷക്കണക്കിനു മടങ്ങ് വ്യാപ്തവും പിണ്ഡവുമുള്ള പരകോടി നക്ഷത്രഗോളങ്ങളെ സൃഷ്ടിച്ച ദൈവത്തിന്റെ പ്രായോഗികബുദ്ധി വിസ്മയകരം തന്നെ!!

മൂക്കും ചെവിയും എന്തിനാണെന്ന ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് , “അതു കണ്ണട താഴെ വീഴാതിരിക്കാനാണ്” എന്നുത്തരം പറയുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ വിവരക്കേടാണിവിടെ നാം കാണുന്നത്. ! ബുദ്ധിമാന്‍ മാരായ വ്യാഖ്യാതാക്കള്‍ ഇല്ലായിരുന്നെങ്കില്‍ അല്ലാഹുവിന്റെ കാര്യം മഹാ കഷ്ടമായേനേ!


കാലഹരണപ്പെട്ട കാലഗണന!


ആകാശനിരീക്ഷണത്തിലൂടെ കൃത്യമായി കാലനിര്‍ണയം നടത്താനും അതനുസരിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രകൃതിപ്രതിഭാസങ്ങളെയും മുന്‍ കൂട്ടി പ്രവചിക്കാനും വളരെ പണ്ടു മുതലേ മനുഷ്യര്‍ പരിശീലിച്ചിരുന്നു. ഋതുഭേദങ്ങള്‍ക്കും പ്രകൃതിയിലെ ജൈവപ്രതിഭാസങ്ങളുടെ ചാക്രികാവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നത് സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ വര്‍ത്തുള സഞ്ചാരമായതിനാല്‍ ,ശാസ്ത്രീയവും പ്രയോജനകരവുമായ കാലഗണന സൌരവര്‍ഷത്തെ ആധാരമാക്കിയുള്ളതാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതും സൌരവര്‍ഷക്കലണ്ടര്‍ തന്നെയാണ്.
എന്നാല്‍ അറേബ്യന്‍ മരുഭൂമിയിലെ പഴയകാല നാടോടികള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയാണു കാലം ഗണിച്ചിരുന്നത്. പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമായ ഈ കാലനിര്‍ണയ സമ്പ്രദായത്തിനു ദിവ്യത്വം കല്‍പ്പിച്ചിരിക്കുകയാണു ഖുര്‍ ആന്‍ !
അറേബ്യയില്‍തന്നെ കാര്‍ഷികവൃത്തി ചെയ്ത് സ്ഥിരാ‍വാസമുറപ്പിച്ചിരുന്ന ജൂത ഗോത്രക്കാരും മറ്റും പ്രകൃതിക്കിണങ്ങുന്ന മട്ടില്‍ ഈ കാലനിര്‍ണയത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താന്‍ ശ്രമിച്ചിരുന്നു. കൃഷിയും കാലാവസ്ഥയും ,ചന്ദ്രമാസക്കലണ്ടറുമായി ഒത്തു പോകാത്തതിനാല്‍ അവര്‍ തങ്ങളുടെ ‘കലണ്ടറി’ല്‍ ചില ക്രമീകരണങ്ങള്‍ വരുത്തി സൌരവര്‍ഷവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇതേക്കുറിച്ച് കേട്ടറിഞ്ഞ ‘അല്ലാഹു’ രോഷാകുലനായി പ്രതികരിച്ചതു നോക്കുക:

إِنَّمَا ٱلنَّسِيۤءُ زِيَادَةٌ فِي ٱلْكُفْرِ يُضَلُّ بِهِ ٱلَّذِينَ كَفَرُواْ يُحِلُّونَهُ عَاماً وَيُحَرِّمُونَهُ عَاماً لِّيُوَاطِئُواْ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّواْ مَا حَرَّمَ ٱللَّهُ زُيِّنَ لَهُمْ سُوۤءُ أَعْمَالِهِمْ وَٱللَّهُ لاَ يَهْدِي ٱلْقَوْمَ ٱلْكَافِرِينَ


നിശ്ചയമായും ‘നസീഅ’ അവിശ്വാസത്തിന്റെ വര്‍ദ്ധന തന്നെയാണ്. അതു മൂലം അവിശ്വാസികള്‍ വഴി പിഴപ്പിക്കപ്പെടുന്നു. അല്ലാഹു ഹറാമാക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കുവാനും അങ്ങനെ അവന്‍ ഹലാലാക്കിയതിനെ ഹറാമാക്കുവാനും വേണ്ടി ഒരേ മാസത്തെ തന്നെ അവര്‍ ഒരു കൊല്ലം ഹലാലും മറ്റൊരു കൊല്ലം ഹറാമുമാക്കുന്നു. തങ്ങളുടെ ഈ ദുഷ് ചെയ്തികള്‍ അവര്‍ക്കു ഭംഗിയായി തോന്നുന്നു. കാഫറുകളെ അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുകയില്ല. “(9:37)


വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നതിപ്രകാരമാണ്:


“ഇമാം റാസി മുതലായ ചിലര്‍ പ്രസ്താവിച്ചിരിക്കുന്നു. പണ്ടു മുതല്‍ക്കേ ചന്ദ്രികാ മാസങ്ങളുടെ അടിസ്ഥാനത്തിലാണു അറബികള്‍ കാലനിര്‍ണയം ചെയ്തു വന്നിരുന്നത്. സൌരവര്‍ഷവും ചന്ദ്രവര്‍ഷവും തമ്മില്‍ കൊല്ലത്തില്‍ ഏതാണ്ട് പതിനൊന്നു ദിവസത്തെ വ്യത്യാസം ഉണ്ടായിരിക്കുമല്ലോ. ഉഷ്ണം, ശൈത്യം, കാലവര്‍ഷം, വേനല്‍ മുതലായ പ്രകൃതി മാറ്റങ്ങള്‍ അനുഭവിക്കുന്നത് സൌരമാസങ്ങളുടെ കണക്കിലുമായിരിക്കും. ഇതു നിമിത്തം ഹജ്ജുകാലം ചിലപ്പോള്‍ അത്യുഷ്ണവേളയിലും ,ചിലപ്പോള്‍ മറിച്ചും വന്നേക്കും. ഉഷ്ണകാലത്തു ഹജ്ജ് വരുന്നതുകൊണ്ട് പൊതുവെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമേ , അവരുടെ ഒരു പ്രധാന ധനാഗമ മാര്‍ഗ്ഗമായ ഹജ്ജുകാലത്തെ കച്ചവട ഉത്സവങ്ങള്‍ക്കും അതു തടസ്സമായിത്തീരും. അതുകൊണ്ട് ചാന്ദ്രിക മാസങ്ങളെ കണക്കാക്കുന്നതില്‍ ചില നീക്കുപോക്കുകള്‍ സ്വീകരിച്ചുകൊണ്ട് ഹജ്ജുകാലം അവര്‍ മാറ്റി നിശ്ചയിക്കും. ഇതാണ് ഈ ‘നസീ ഇ’ന്റെ ചുരുക്കം.” (ഖുര്‍ ആന്‍ വിവരണം-അമാനി മൌലവി)


ഹജ്ജിനോടനുബന്ധിച്ചുള്ള വ്യാപാരമേളയും ,കാര്‍ഷിക വിളവെടുപ്പും തമ്മില്‍ പൊരുത്തമില്ലാതെ വരുന്നതുമൂലം കൃഷിക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രായോഗിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതിനാലാണ് അവര്‍ ചാന്ദ്ര വര്‍ഷവും സൌര വര്‍ഷവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. അശാസ്ത്രീയവും പ്രകൃതിവിരുദ്ധവുമായ ഒരു കാലഗണനാസമ്പ്രദായം അവലംബിക്കേണ്ടി വന്നതിനാലാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. അതിനാല്‍ ചന്ദ്രന്റെ വൃദ്ധി നോക്കി മാസം നിര്‍ണയിക്കുന്ന രീതി ഒഴിവാക്കി സൌരവര്‍ഷമനുസരിച്ച് കാലം നിര്‍ണയിക്കാന്‍ ഉപദേശിക്കുകയായിരുന്നു സാമാന്യ വിവേകമുള്ള ഒരു ദൈവം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അജ്ഞാനികളായ അറബികളുടെ അബദ്ധ പഞ്ചാംഗത്തിന്റെ ന്യൂനത പരിഹരിക്കാന്‍ ശ്രമിച്ചവരെ ധിക്കാരികളായും കാഫറുകളായും മുദ്ര കുത്തി അധിക്ഷേപിക്കാനാണ് ‘ദൈവം’ മുതിര്‍ന്നത്. അല്ലാഹുവിന്റെ ഈ വിവരക്കേടു മൂലം ഇന്നും മുസ്ലിംങ്ങള്‍ക്കു വളരെയേറെ പ്രായോഗിക പ്രയാസങ്ങളും സങ്കീര്‍ണ്ണതകളും അഭിമുഖീകരിക്കേണ്ടി വരുന്നു. കേരളം പോലുള്ള ഒരു കൊച്ചു പ്രദേശത്തു പോലും ഏകീകൃതമായ രീതിയില്‍ പെരുന്നാളോ നൊമ്പോ അനുഷ്ഠിക്കാനാവാതെ , തമ്മില്‍ തല്ലും കത്തിക്കുത്തും തുടരുന്നത് അശാസ്ത്രീയമായ ഈ ‘മാസം നോക്കി’ സമ്പ്രദായത്തിന്റെ ഫലമാണ്. !

ക്രിസ്തുമസ് ആഘോഷിക്കേണ്ട തിയ്യതിയെക്കുറിച്ച് ലോകത്തെവിടെയും ഒരു തര്‍ക്കവും ഉണ്ടാകുന്നില്ല . എന്നാല്‍ മുസ്ലിംങ്ങളുടെ പെരുന്നാളിനും നോംപിനും തല്ലും തര്‍ക്കവുമില്ലാത്ത ഒരു കൊല്ലവും ഉണ്ടാകാറില്ല!!

ഖുര്‍ ആന്‍ ദൈവത്തിന്റെ കൃതിയല്ല; വിവരം കെട്ട മനുഷ്യന്റെ സൃഷ്ടിയാണ് എന്നതിന് ഇതും ഒന്നാംതരമൊരു ‘ദൃഷ്ടാന്തം’ തന്നെ!!!

അല്ലാഹു വെളിപ്പെടുത്തുന്ന മറ്റു ചില ആകാശ രഹസ്യങ്ങള്‍

ഇടിയും മിന്നലും കാറ്റും മഴയുമൊക്കെ പണ്ടു കാല‍ത്തു ദൈവങ്ങളായിരുന്നു. മനുഷ്യര്‍ ഭയപ്പെട്ടിരുന്ന പ്രകൃതി പ്രതിഭാസങ്ങളെയൊക്കെ ആരാധനയും സ്തുതിയും ബലിയും കൊണ്ട് പ്രീതിപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. പിന്നീട് പ്രകൃതിയെ നിയന്ത്രിക്കുന്ന അതീതശക്തികളായി ദൈവങ്ങള്‍ക്കു സ്ഥാനക്കയറ്റം കിട്ടി. അതോടെ സ്തുതിയും ബലിയും അവര്‍ക്കായി. ദൈവങ്ങള്‍ രാജാക്കന്മാരെപ്പോലെ സിംഹാസനങ്ങളില്‍ ഇരുന്നു ഭരിക്കുകയാണെന്നും സഹായികളായി ചില അദൃശ്യ ശക്തികള്‍ വേറെയുണ്ടെന്നും സങ്കല്‍പ്പിക്കപ്പെട്ടു. അല്ലാഹുവെന്ന ദൈവം കാര്യനിര്‍വ്വഹണം നടത്തുന്നത് മലക്കുകള്‍ എന്ന ഒരു തരം അദൃശ്യസേനയെ ഉപയോഗപ്പെടുത്തിയാണ്. വിവിധ ചുമതലക്കാരായി നിരവധി മാലാഖമാര്‍ ആകാശത്തും ഭൂമിയിലും പണിയെടുക്കുന്നുണ്ട്.
മാലാഖമാരും സദാസമയം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുമത്രേ. പ്രകൃതിയിലെ ,ജീവനും ആത്മാവുമില്ലാത്ത പ്രതിഭാസങ്ങളും അല്ലാഹുവിനു മുഖസ്തുതി പറഞ്ഞു കൊണ്ടിരിക്കും! ഇടിയും മിന്നലും അല്ലാഹുവിനെ സ്തുതിക്കുന്നത് എങ്ങനെയെന്ന് അല്ലാഹു തന്നെ വിവരിക്കുന്നുണ്ട്:

وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِ وَٱلْمَلاَئِكَةُ مِنْ خِيفَتِهِ وَيُرْسِلُ ٱلصَّوَاعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَادِلُونَ فِي ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ
“ഇടിനാദം അവനേ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. ഭയപ്പാടു മൂലം മലക്കുകളും അവനെ സ്തുതിക്കുന്നു. ഇടിമിന്നലിനെ അവന്‍ അയക്കുന്നു. അവനുദ്ദേശിക്കുന്നവരെ അതുമൂലം അവന്‍ അപായപ്പെടുത്തുകയും ചെയ്യുന്നു. ....”(13:13)


പ്രവാചകന്റെ വിശദീകരണം കൂടി കാണുക:

ഇബ് നു അബ്ബാസ് പറയുന്നു: ഒരിക്കല്‍ പ്രവാചകനോട് ഇടിമിന്നലിനെ കുറിച്ചു ചോദിച്ചു.അദ്ദേഹം പറഞ്ഞു:“ അത് മേഘങ്ങളുടെ ചുമതലയുള്ള ഒരു മലക്കാണ്. ദൈവഭയത്താല്‍ ആ മലക്ക് തീച്ചാട്ടവാര്‍ വീശിക്കൊണ്ട് മെഘങ്ങളെ തെളിച്ചുകൊണ്ടു പോകുന്നു. ”
മറ്റൊരു ഹദീസില്‍ ,ജൂതന്മാരുടെ ചോദ്യത്തിനു മറുപടിയായി പ്രവാചകന്‍ ഇപ്രകാരം പറഞ്ഞതായി തിര്‍മുദി ഉദ്ധരിക്കുന്നു: “ മേഘങ്ങളുടെ ചുമതലയുള്ള മലക്ക് ദെവം ഇച്ഛിക്കുന്ന സ്ഥലത്തേക്ക് തീക്കട്ടകളെറിഞ്ഞ് അവയെ ഓടിച്ചു കൊണ്ടു പോവുകയാണ്. അവയോടു നില്‍ക്കാന്‍ പറയുന്ന ഗര്‍ജ്ജനമാണ് ഇടിനാദം”.
ജലാലൈന്‍ വ്യാഖ്യാനം ഇങ്ങനെ:-
And the thunder — this is an angel, who is in charge of the clouds, driving them, [while he] constantly, proclaims His praise, that is, he says, ‘Glory be to God through His praise’ (subhāna’Llāh wa-bi-hamdihi), and so too the angels, proclaim His praise, in awe of Him, that is, of God. He unleashes the thunderbolts — these are a fire which issues forth from the clouds — and smites with them whom He will, such that it burns [that person]: this was revealed regarding a man to whom the Prophet (s) had sent someone to invite [to Islam] and who said, ‘Who is the Messenger of God? And what is God? Is He [made] of gold, or of silver, or of copper?’, whereupon a thunderbolt came down on him and blew off the top of his head; yet they, that is, the disbelievers, dispute, argue with the Prophet (s), about God, though He is great in might, in power, or in [the severity of His] retribution.


ഇടി കേള്‍ക്കുമ്പോള്‍ നബി ഇപ്രകാരം പറഞ്ഞിരുന്നതായി അബൂ ഹുറൈറയും സാക്ഷ്യപ്പെടുത്തുന്നു: “യാതൊരുവനെ സ്തുതിച്ചുകൊണ്ട് ഇടി തസ്ബീഹ് നടത്തുന്നുവോ അവന്‍ മഹാ പരിശുദ്ധന്‍ . അവനെ ഞാന്‍ വാഴ്ത്തുന്നു.” ഇടിയും മഴക്കാറും കണ്ടാല്‍ “ നിന്റെ കോപം കൊണ്ടു നീ ഞങ്ങളെ ശിക്ഷിക്കരുതേ”എന്നും നബി പ്രാര്‍ത്ഥിക്കുമായിരുന്നു എന്നാണു ഇബ്നു ഉമര്‍ പറയുന്നത്.


ആകാശത്തിനു മുകളില്‍ കെട്ടി നിര്‍ത്തിയിട്ടുള്ള വെള്ളം മനുഷ്യരുടെ പ്രാര്‍ത്ഥനയും നന്ദിപ്രകടനവും മുഖസ്തുതിയുമൊക്കെ പരിഗണിച്ച് താഴോട്ടൊഴുക്കിത്തരുന്നതാണു മഴ! ഖുര്‍ ആനും ഹദീസും ഇതൊക്കെത്തന്നെയാണു വിവരിച്ചു തരുന്നത്. ആകാശക്കമാനം മേലോട്ടുയര്‍ത്തിയതു തന്നെ വെള്ളത്തെ പകുത്തു മാറ്റാനായിരുന്നുവെന്നാണല്ലോ ബൈബിളിലെ ഉല്‍പ്പത്തികഥയിലും പറയുന്നത്. വാനലോകത്തെ ജലാശയങ്ങളെക്കുറിച്ചുള്ള നബിയുടെ വിവരണങ്ങള്‍ അബൂദാവൂദും തിര്‍മുദിയും ഉദ്ധരിച്ച ഹദീസുകളിലുണ്ട്.
ഭൌമോപരിതലത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും സമുദ്രമാണെന്നും സമുദ്രജലം സൂര്യതാപമേറ്റ് ബാഷ്പീകരിക്കുന്നതുമൂലമാണു അന്തരീക്ഷവായു ജലനിബിഡമാകുന്നതെന്നും മഴയിലൂടെ ആവര്‍ത്തിക്കപ്പെടുന്ന ജലപരിവൃത്തിയാണ് ഭൂതലത്തെ ജൈവസാന്നിദ്ധ്യത്താല്‍ അനുഗൃഹീതമാക്കുന്നതെന്നും ഇന്നു കൊച്ചു കുട്ടികള്‍ക്കുപോലും അറിയാം. ഈ വസ്തുതകളൊന്നും ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കോ അവരുടെ ദൈവങ്ങള്‍ക്കോ അറിയുമായിരുന്നില്ല. സമുദ്രത്തിലെ ജലസമ്പത്തും സൂര്യന്‍ പ്രസരിപ്പിക്കുന്ന അളവറ്റ ഊര്‍ജ്ജവുമാണ് മനുഷ്യനുള്‍പ്പ്ര്ടുന്ന ജീവജാലങ്ങളുടെ നിലനിപ്പിനും വികാസപരിണാമങ്ങള്‍ക്കുമൊക്കെ അടിസ്ഥാനഹേതുവായിട്റ്റുള്ളതെന്ന് ശാസ്ത്രം നമ്മെ തെര്യപ്പെടുത്തുന്നു.

സൂര്യനും ചന്ദ്രനും മനുഷ്യര്‍ക്കു കൊല്ലക്കണക്കും മാസക്കണക്കും തിരിയാനുള്ള അടയാളങ്ങളാണെന്നു ‘ദൃഷ്ടാന്തം’ വിവരിക്കുന്ന ഖുര്‍ ആന്‍ , മനുഷ്യര്‍‍ക്കു വേണ്ടി സമുദ്രങ്ങളെ ഉണ്ടാക്കിത്തന്നതെന്തിനാണെന്നും പറഞ്ഞു തരുന്നുണ്ട്.:


وَهُوَ ٱلَّذِي سَخَّرَ ٱلْبَحْرَ لِتَأْكُلُواْ مِنْهُ لَحْماً طَرِيّاً وَتَسْتَخْرِجُواْ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُواْ مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
“നിങ്ങള്‍ക്കു പുതിയ ഇറച്ചി തിന്നുന്നതിനും , ആഭരണങ്ങള്‍ പുറത്തെടുക്കുന്നതിനുമായി സമുദ്രത്തെ അധീനപ്പെടുത്തിത്തന്നത് അവനാണ്.”(16:14)



അത്ലാന്റിക് സമുദ്രവും പസഫിക് സമുദ്രവുമൊക്കെ ഉണ്ടാക്കിയത് അറബികള്‍ക്കു മുത്തുമണി പെറുക്കാനും മീന്‍പിടിക്കാനുമാണെന്ന്! സമുദ്രശാസ്ത്രത്തിന്റെ ഒരു വിജ്ഞാനകോശമാണു ഖുര്‍ ആന്‍ എന്നത്രേ നമ്മുടെ പുത്തന്‍ മുഫസ്സിറുകളുടെ അവകാശവാദം.


മനുഷ്യരെ പേടിപ്പിക്കാന്‍ അല്ലാഹു ഒപ്പിക്കുന്ന ഒരു ആകാശവികൃതിയാണുപോലും സൂര്യഗ്രഹണം . പ്രവാചകന്റെ വിശദീകരണം കാണുക: “അബൂമൂസ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു.അത് അന്ത്യപ്രളയമാണോ എന്നായിരുന്നു തിരുമേനിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശിച്ചു നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നമസ്കരിക്കുന്നത് അതിനു മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടേയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല, തന്റെ അടിമകളെ ഭയപ്പെടുത്താന്വേണ്ടി അല്ലാഹു നടപ്പിലാക്കുന്ന പണിയാണിറ്റ്ര്ഹ്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക.” എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു.” (ബുഖാരി-547)

‘അതു ചന്ദ്രന്റെ നിഴല്‍ മാത്രമാണ്. ആരും ഭയപ്പെടേണ്ടതില്ല’ എന്നായിരുന്നില്ലേ സര്‍വ്വജ്ഞദൈവവും ദൂതനും പറയേണ്ടിയിരുന്നത്?
മാനത്തു മഴക്കാറു മൂടുന്നതു പോലും നബിക്കു പേടിയായിരുന്നുവത്രേ:

“ആയിഷ പറയുന്നു: തിരുമേനി ആകാശത്തു മേഘം കണ്ടാല്‍ മുന്നോട്ടും പിന്നോട്ടും നടന്നുകൊണ്ടിരിക്കും. ചിലപ്പോള്‍ വീടിനുള്ളിലേക്കു കടക്കും. ഉടനെ പുറത്തു പോകും. തിരുമേനിയുടെ മുഖഭാവം മാറിയിട്ടുണ്ടാകും. മഴ പെയ്തുകഴിഞ്ഞാലോ തിരുമേനിയില്‍നിന്ന് ആ പേടിയെല്ലാം നീങ്ങിപ്പോകും. ഞാന്‍ തിരുമേനിയോട് ഇതിനെ കുറിച്ച് ചോദിച്ചു. തിരുമേനി അരുളി: “എനിക്കെന്തറിയാം. ! അങ്ങിനെ ആ ശിക്ഷയെ , അവരുടെ താഴ്വരകളുടെ നേരെ വരുന്ന ഒരു മേഘത്തിന്റെ രൂപത്തില്‍ കണ്ടപ്പോള്‍ ‘ഇതു നമുക്കു മഴ പെയ്തു കിട്ടാനുള്ള മേഘമാണ്’എന്ന് ഒരു ജനത കാണുകയുണ്ടായല്ലോ. ഈ മേഘം അത്തരത്തിലുള്ളതാണെങ്കിലോ?”

ആകാശത്തിനു മുകളില്‍ ഒരു മഞ്ഞുമലയുണ്ടെന്നതാണ് ഖുര്‍ ആന്‍ വെളിപ്പെടുത്തുന്ന മറ്റൊരു ഉപരിലോകരഹസ്യം! ആലിപ്പഴം വീഴുന്നത് ആ മലയില്‍നിന്നാണ്.


أَلَمْ تَرَ أَنَّ ٱللَّهَ يُزْجِي سَحَاباً ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَاماً فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلاَلِهِ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِن بَرَدٍ فَيُصِيبُ بِهِ مَن يَشَآءُ وَيَصْرِفُهُ عَن مَّن يَشَآءُ يَكَادُ سَنَا بَرْقِهِ يَذْهَبُ بِٱلأَبْصَارِ
“താങ്കള്‍ കണ്ടില്ലേ? അല്ലാഹു മേഘത്തെ പതുക്കെ വലിച്ചുകൊണ്ടു വരുകയും പിന്നീട് അവയെ കൂട്ടിച്ചേര്‍ക്കുകയും അട്ടിയാക്കുകയും ചെയ്യുന്നത്. അങ്ങനെ അതിനടിയില്‍ക്കൂടി മഴ പെയ്യുന്നതും താങ്കള്‍ക്കു കാണാം. ആകാശത്തുള്ള മഞ്ഞുമലയില്‍നിന്ന് അവന്‍ മഞ്ഞുകട്ടകള്‍ വീഴ്ത്തുന്നു. എന്നിട്ടന്വന്‍ ഉദ്ദേശിച്ചവരുടെ മേല്‍ അതു വീഴുന്നു. അവനുദ്ദേശിച്ചവരില്‍നിന്നും അതു ഒഴിഞ്ഞു പോവുകയും ചെയ്യുന്നു.”(24:43)



ഖാഫ് മല!

قۤ وَٱلْقُرْآنِ ٱلْمَجِيدِ
“ഖാഫ്! മഹത്വമേറിയ ഖുര്‍ ആന്‍ !! ” (50:1)


ഈ സൂക്തത്തിനു വിശദീകരണം നല്‍കുന്ന ചില ഗ്രന്ഥങ്ങളില്‍ ഇങ്ങനെ കാണാം: ആകാശത്ത് വളരെ ഉയരത്തില്‍ അല്ലാഹു ഒരു പച്ച നാഗസിലാപര്‍വ്വതം സൃഷ്ടിച്ചു വെച്ചിരിക്കുന്നു. അതാണു ഖാഫ് മല. അബ്ദുല്ലാഹിബ്നു സലാം നബിയോടു ചോദിച്ചു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏതാണ്? അദ്ദേഹം പറഞ്ഞു: “അതു ഖാഫ് മലയാണ്. അതു പച്ച നാഗശില കൊണ്ടുള്ളതാണ്. അതുകൊണ്ടാണു‍ ആകാശത്തിനു‍ ഈ പച്ച നിറം. ഖാഫ്മലയുടെ ഉയരമെത്രയാണ്‍? എന്നചോദ്യത്തിനുത്തരമായി അദ്ദേഹം വീണ്ടും പറഞ്ഞു: അത് 500 വര്‍ഷത്തെ വഴിദൂരമാണ്. ഒരാള്‍ക്ക് അതൊന്നു ചുറ്റി വരാന്‍ 2000 കൊല്ലം വേണ്ടി വരും.”

ഒഴിഞ്ഞ നീലാകാശത്ത് ഒരു മഞ്ഞു മേഘം പോലെ കാണപ്പെടുന്ന ആകാശഗംഗയുടെ വിദൂരദൃശ്യം പണ്ടുള്ളവരെ ആശ്ചര്യപ്പെടുത്തിയിരുന്നു. അതെന്താണെന്നു വിവരിക്കാന്‍ ഇതു പോലുള്ള ഭാവനകളെ ആശ്രയിക്കുകയേ അന്നു സാധ്യമായിരുന്നുള്ളു. മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥ അവരുടെ ദൈവങ്ങള്‍ക്കും അനുഭവപ്പെടുക സ്വാഭാവികം മാത്രം!

233 comments:

1 – 200 of 233   Newer›   Newest»
Calvin H said...

ഇതില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളേക്കുറിച്ചും അറിവില്ല...

ശാസ്ത്രവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ മാത്രം കുറച്ച് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുകയാണ്.. താല്പര്യമുള്ളവരുടെ അറിവിലേക്കായി.....

പ്രപഞ്ചം സൃഷ്ടിച്ചതായിരുന്നെങ്കില്‍ സൃഷ്ടിക്കുന്നതിനു മുന്‍പ് എന്ന അവസ്ഥ വേണമായിരുന്നു. എന്നാല്‍ രസകരമായ കാര്യം എന്തെന്നാല്‍, ആധുനികശാസ്ത്രത്തിന്റെ കണ്ണില്‍ പ്രപഞ്ചോല്പത്തിക്കും മുന്‍പ് കാലം ഉണ്ടായിരുന്നില്ല. സമയം തുടങ്ങുന്നത് തന്നെ ഉല്പത്തിയൊടെയാണ്. അത് കൊണ്ട് തന്നെ പ്രപഞ്ചത്തെ അനാദി എന്നാണ് വിളിക്കേണ്ടത് ഇതു ഈ പോസ്റ്റിലെ കമന്റുകളില്‍ മുന്‍പ് വിവരിച്ചിട്ടുണ്ട്



1. അനാദി :

പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ചും മറ്റും ചിന്തിക്കുമ്പോള്‍ പ്രധാനമായും ഗ്രാവിറ്റിയില്‍ ഊന്നി വേണം തുടങ്ങാന്‍.. കാരണം പ്രപഞ്ചനിയമങ്ങളാകെയും ഗ്രാവിറ്റിയുമായി ബന്ധപ്പെട്ട് കിടക്കുന്നു.... ഐന്‍സ്റ്റീന്റെ "ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി" ആണ് ഗ്രാവിറ്റിയെ ഏറ്റവും സ്വീകാര്യമായ രീതിയില്‍ നിര്‍‌വചിക്കുന്നത്

ജനറല്‍ തിയറി പ്രകാരം ഗ്രാവിറ്റി എന്നാല്‍ സ്പേസിന്റേയും സമയത്തിന്റേയും ഒരുമിച്ചുള്ള ജ്യോമട്രിയുടെ ഒരു പ്രോപ്പര്‍ട്ടി ആണ്. സ്പേസിനെയും സമയത്തെയും പര്‍സ്പരം ബന്ധപ്പെടുത്തി നിര്‍മ്മിക്കുന്ന മാത്തമറ്റിക്കല്‍ മോഡലിനെ നമ്മള്‍ സ്പേസ് ടൈം എന്നു വിളിക്കും

ഈ സ്പേസ് ടൈമെന്ന് പറയുന്നത് ആവട്ടെ പൂര്‍ണമായും മാറ്റര്‍ ( അല്ലെങ്കില്‍ ഊര്‍ജ്ജവികിരണങ്ങള്‍) ആയി ബന്ധപ്പെട്ടു കിടക്കുന്നതാണ്. വളരെ ലളിതമായി പറഞ്ഞാല്‍
All general relativity is saying is that spacetime is just another form of radiation that's given from all forms of energy.

So if we remove all the matter from the universe, we would remove every possible source for spacetime radiation. Which means there would no longer be any spacetime at all.

ഉലപത്തിക്കു മുന്‍പ് ഇന്നു കാണുന്ന രീതിയില്‍ ഉള്ള മാറ്റര്‍ ഇല്ലാതിരുന്നപ്പോള്‍ സ്പേസ്-ടൈം ഉണ്ടായിരുന്നില്ല! അതായത് സമയം ആരം‌ഭിക്കുന്നത് "മഹാവിസ്‌ഫോടനം" എന്ന് നമ്മള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ഉല്പത്തിക്കു ശേഷം മാത്രം!!!

അപ്പോല്‍ പിന്നെ ഉല്പത്തിക്ക് മുന്‍പ് എന്ത് എന്ന ചോദ്യം ഉദിക്കുന്നില്ല... പ്രപഞ്ചത്തെ ആ അര്‍ത്ഥത്തില്‍ അനാദി എന്നു വിളിക്കേണ്ടിയിരിക്കുന്നു.

2. അനന്തം :

ഇവിടെ അല്പം വിശദീകരിക്കേണ്ടതുണ്ട്. പ്രപഞ്ചത്തിലെ മൊത്തം ഗാലക്സികളുടെ എണ്ണം, അതിന്റെ volume ഇതെല്ലാം finite ആയി ആണ് ഇന്ന് ശാസ്ത്രം മനസിലാക്കിയിരിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രപഞ്ചം എന്നത് Finite ആയ അളവുകള്‍ ഉള്ള ഒരു closed system ആണ്.

പക്ഷേ അത്‌ അനന്തമാണെന്നും പറയാം. അതായത് പ്രപഞ്ചത്തിന്റെ ഏതെ‌ങ്കി‌ലും ഒരു പോയിന്റില്‍ നിന്ന് നമ്മള്‍ നേര്‍‌രേഖയിലൂടേ സഞ്ചരിക്കുന്നു എന്ന് കരുതുക.... അങ്ങിനെ സഞ്ചരിച്ച് സഞ്ചരിച്ച് അവസാനം നമ്മള്‍ എത്തിച്ചേരുന്നത് തുടങ്ങിയ അതേ പോയിന്റില്‍ തന്നെ ആവും. ഒരു എന്റിംഗ് പോയിന്റ് കണ്ടെത്താന്‍ സാധിക്കില്ല. സ്പേസ്ടൈം വക്രിച്ചിരിക്കുന്നതിനാലാണിത്.

എളുപ്പത്തില്‍ മനസിലാക്കന്‍ ഒരു അനലോജി പറയാം...

രണ്ട് ഡൈമന്‍ഷന്‍ മാത്രം ഉള്ള ഒരു വസ്തുവിന്റെ, (ഉദാ ഒരു പരന്ന റബ്ബര്‍ ഷീറ്റ്) ഒരറ്റത്തു നിന്നും ഒരു ഉറുമ്പ് നേര്‍ രേഖയിലൂടെ സഞ്ചരിക്കുന്നു എന്നു കരുതുക. ഷീറ്റിന്റെ നീളം finite ആണെങ്കില്‍ കുറേ സഞ്ചരിച്ച ശേഷം ഉറുമ്പ് മറ്റേ അറ്റത്ത് എത്തിച്ചേരും....

ഇനി ഇതേ ഷീറ്റ് വളച്ചെടുത്ത് ഒരു ഫുട്ബോള്‍ ഉണ്ടക്കുക. ഇപ്പോള്‍ ഷീറ്റിനുണ്ടായിരുന്ന അതേ അളവ് പദാര്‍‌ത്ഥമേ ഫുട്ബോളിലും ഉള്ളൂ... പക്ഷേ ഡൈമന്‍ഷന്‍ ഒന്നും കൂടെ കൂടി അത് ഒരു ത്രിമാന ഒബജക്ട് ആയി...

ഇനി ഉറുമ്പ് ഫുട്ബോളിലെ ഒരു വസ്തുവില്‍ നിന്നും നേര്‍‌രേഖയിലൂടെ സഞ്ചരിച്ചു തുടങ്ങുന്നു എന്ന് കരുതുക. അവസാനം ഉറുമ്പ് തുടങ്ങിയേടത്ത് തന്നെ തിരിച്ചെത്തും...

ഇതേ പോലെ തന്നെയാണ് നാലു ഡൈമന്‍ഷന്‍ ഉള്ള സ്പേസ്-ടൈമിന്റെ കാര്യവും എന്ന് വിശ്വസിക്കപ്പെടുന്നു (നാല് ഡൈമന്‍ഷന്‍ - സ്പേസിന്റെ മൂന്നും, സമയത്തിന്റെ ഒന്നും) . അതായത് അത് വക്രിച്ചിരിക്കുന്നതിനാല്‍ എത്ര ദൂരം നമ്മള്‍ സഞ്ചരിച്ചാലും തുടങ്ങിയേടത്ത് തന്നെ എത്തും. പക്ഷേ നാലു ഡൈമന്‍ഷനില്‍ ജീവിക്കുന്ന നമ്മള്‍ക്ക് ഫ്ലാറ്റ് അല്ലാതെ വക്രിച്ചിരിക്കുന്ന ഒരു പ്രപഞ്ചത്തെ സങ്കല്പിക്കാന്‍ പ്രയാസമായിരിക്കും. പുറത്തു നിന്നും നിരീക്ഷിക്കുന്ന ഒരാള്‍ക്ക് ( അങ്ങിനെ സാധിക്കുമായിരുന്നെങ്കില്‍ ) അത് എളുപ്പമായേനെ!

ഭൂമിയില്‍ ജീവിക്കുന്ന നമ്മള്‍ക്ക് ഭൂമി പരന്നതെന്ന് തോന്നുന്ന പോലെയേ ഉള്ളൂ ഇതും... ഭൂമിക്കു പുറത്തു നിന്നും ഒബ്സേ‌ര്‍‌വ് ചെയ്യുന്ന ഒരാള്‍ക്ക് എളുപ്പം മനസിലാക്കാം...

പിന്നെ മഗല്ലന്‍ ചെയ്ത പോലെ ഒരു പോയിന്റില്‍ നിന്നും യാത്ര തുടങ്ങി അതേ പോയിന്റില്‍ എത്തിയാല്‍ മനസിലാക്കാന്‍ സാധിക്കും....

അത്തരമൊരു പ്രപഞ്ചപര്യടനത്തിന് മനുഷ്യന് എന്ന്‌ സാധിക്കും എന്ന് ഉറപ്പില്ല....

ആ ഒരു സെന്‍സില്‍ പ്രപഞ്ചം അനന്തമാണ്.

ഉത്പത്തിസമയത്ത് ഉണ്ടായിരുന്നത് ഹൈ എനര്‍ജി - ഹൈ ടെമ്പറേച്ചര്‍ അവസ്ഥ ആഅയിരുന്നു... ഈ സമയത്ത് നമ്മള്‍ ഇന്നു അനുഭവിക്കുന്ന ഗ്രാവിറ്റി നിയമങ്ങള്‍ ബാധകം തന്നെയായിരുന്നില്ല. പൊട്ടിത്തെറി ( വാക്കു തെറ്റിദ്ധരിക്കരുത്, പടക്കം പൊട്ടും പോലെയുള്ള ഒന്നല്ലിത്,) ക്കു ശേഷം ഈ ഹൈ എനര്‍ജി സ്റ്റേറ്റ് എക്സപാന്‍ഡ് ചെയ്യുന്നതിനു ശേഷമാണ്, സിംഗുലാരിറ്റിയില്‍ നിന്നും പ്രപഞ്ചം ഉണ്ടാവുന്നതിന്റെ തുടക്കം എന്നു വേണമെങ്കില്‍ പറയാം...

സ്പേസ്ടൈം ഉണ്ടായത് ഈ പൊട്ടിത്തെറിയോടെയായതിനാല്‍ അതിനു മുന്‍പ് എന്ത് എന്ന ചോദ്യത്തിനേ പ്രസക്തി ഇലാതാവുന്നുണ്ട്. കാരണം അതിന് "മുന്‍പ്" എന്നൊന്നില്ല തന്നെ... ദഹിക്കാന്‍ പ്രയാസമാണ് എന്നറിയാം...

ഇതിവിടെ പറഞ്ഞത് ആധുനികശാസ്ത്രത്തിലെ ഉല്പത്തിയുടെ തിയറി അറിഞ്ഞിട്ടല്ല അതിനെ വ്യാഖ്യാനിക്കാന്‍ പലരും നില്‍ക്കുന്നത് എന്നതിനാലാണ്. പൊട്ടിത്തെറി , ബിംഗ് ബാംഗ് എന്നൊക്കെ കേട്ടിട്ടൂണ്ട് എന്നല്ലാതെ അതിന്റെ സത്ത പിടി കിട്ടിയിട്ടില്ല... അതിനാകട്ടെ മാത്തമറ്റിക്സ് നല്ല പോലെ പഠിച്ചാലേ സാധിക്കു...

പക്ഷേ വ്യാഖ്യാനിക്കാന്‍ എല്ലാവര്‍ക്കും തിടുക്കമാണു താനും :)

അനില്‍@ബ്ലോഗ് // anil said...

മാഷെ,
ഭയങ്കര നീളവും കനവും.
വായിച്ചെത്തുന്നില്ല, എന്നാലും റഫറന്‍സിനുപകരിക്കും.

മായാവി.. said...

ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചു തുടങ്ങും മുമ്പേ സൃഷ്ടികര്‍ത്താവിന് ഇട്ടിരിപ്പാന്‍ ഒരു സിംഹാസനവും അതു സ്ഥാപിച്ചു വെക്കാന്‍ ഒരു ജലാശയവും അത്യാവശ്യം വേണ്ട മറ്റു സാധനസാമഗ്രികളുമൊക്കെ ഉണ്ടായിരുന്നു എന്നു തന്നെയാണു ഹദീസുകളിലും മറ്റും വിശദീകരിച്ചിട്ടുള്ളത്.

“ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്നു വെള്ളത്തിനു മീതെയാണു സ്ഥിതി ചെയ്തിരുന്നത്. അങ്ങിനെ ഒരു ഏടില്‍ അവന്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അനന്തരം ആകാശഭൂമികളെ സൃഷ്ടിച്ചു.”(ബുഖാരി)
ഒരു തമ്ശയം, ക്ഷീണം കാരണം ഇരിക്കാനാണല്ലൊ നാം കസേര/സിംഹാസനം ഉപയോഗിക്കുന്നത്.. ക്ഷീണം എന്നു വെച്ചാ മെറ്റീരിയല്‍ ലോസ് അല്ലെങ്കില്‍ അതു മൂലമുള്ള എനെര്ജി ലോസ്.. അപ്പൊ പടച്ചോനും മെട്ടീരിയല്‍ ലോസ് മൂലം എനെജി ലോസുണ്ടെന്നാണൊ മനസിലാക്കേണ്ടത്?

ബിജു ചന്ദ്രന്‍ said...

Kalvin's comment is too informative. thanks. proceed.. im here..

നിസ്സഹായന്‍ said...

സൃഷ്ടിക്ക്മുന്‍പ് പ്രപഞ്ചസൃഷ്ടാവിന് ഇരിക്കുവാന്‍ ഒരു ഇരിപ്പിടം ആവശ്യമായിരുന്നെന്നും,അത് വെച്ചിരുന്നത് ജലത്തിന് മീതെയായിരുന്നെന്നും വന്നാല്‍ സൃഷ്ടാവും സിംഹാസനവും ഏതോ ഗുരുത്വാകര്‍ഷണത്തിന് വിധേയമായി വീഴാന്‍ പോകുകയായിരുന്നെന്ന്‍ വ്യംഗ്യം!സൃഷ്ടാവിനേയും സിംഹാസനത്തിനേയും താങ്ങി നിര്‍ത്തിയ ശക്തമായ ജലംഎവിടെ ഏതിന്മേല്‍ വച്ചിരുന്നു?,അത് ആരുടെസൃഷ്ടി ?!,ബാലരമയിലേയും പൂമ്പാറ്റയിലേയും മറ്റും കപീഷിനേയും ഡിങ്കനേയുംബാല്യവായനക്കാര്‍ യുക്തിപൂര്‍വം ചോദ്യം ചെയ്യാറില്ല.അതുപോലെ മതഭക്തനും ആനന്ദപൂര്‍വംദൈവാത്ഭുതത്തെ വിഴുങ്ങുന്നു.അവിടെ ശാസ്ത്രത്തിനും യുക്തിചിന്തയ്ക്കും ഇടമില്ല.എന്നാല്‍ ജീവിതകാലംമുഴുവന്‍ ശാസ്ത്രത്തിന്റെ പ്രയോജനം പങ്കുപറ്റി ജീവിക്കുന്ന മതവാദി തങ്ങള്‍ക്കുവേണ്ടി ശാസ്ത്രത്തേയും ദൈവം സൃഷ്ടിച്ചതാണെന്ന് വാദിക്കും.

ചെറിയപാലം said...
This comment has been removed by the author.
Melethil said...

kalakki sree, kalakki ha ha ha

മുക്കുവന്‍ said...

once again a wonderfull blog.. cheers Mashey.

ea jabbar said...

ഈ ബ്ലോഗില്‍ നീണ്ട പോസ്റ്റുകള്‍ ഇട്ടത് ബോധപൂര്‍വ്വമാണ്. യുക്തിവാദം, കുര്‍ ആന്‍ എന്നീ ബ്ലോഗുകളില്‍ മുമ്പ് ചെറിയ പോസ്റ്റുകളായി ഇട്ട മാറ്റര്‍ തന്നെ ഒരുമിച്ച് നീണ്ട ലേഖനമായി ഇവിടെ ആവര്‍ത്തിച്ചതാണ്. UAEയിലും മറ്റും ആ പോസ്റ്റുകള്‍ വായിക്കാന്‍ കഴിയാതെ പോയവരെ ഉദ്ദേശിച്ചും റഫറന്‍സ് ഉദ്ദേശിച്ചുമാണ് ഇങ്ങനെ ചെയ്തിട്ടുള്ളത്. സഹകരിച്ചവര്‍ക്കു നന്ദി !

മുക്കുവന്‍ said...

ഖാഫ്മലയുടെ ഉയരമെത്രയാണ്‍? എന്നചോദ്യത്തിനുത്തരമായി അദ്ദേഹം വീണ്ടും പറഞ്ഞു: അത് 500 വര്‍ഷത്തെ വഴിദൂരമാണ്. ഒരാള്‍ക്ക് അതൊന്നു ചുറ്റി വരാന്‍ 2000 കൊല്ലം വേണ്ടി വരും!

'am sure, the blind believers will say, this moutains refers to the universe :)

Anonymous said...

ഒരു കമ്പിയൂടരിനു അതിന്റെ സോഫ്റ്വര് ഉപയോഗിച്ച് എത്ര ശ്രമിച്ചാലും അതിനെ നിര്മ്മിച്ച് പ്രോഗ്രാം ചെയ്ത ആളെക്കുറിച്ച് തിരഞ്ഞു കണ്ട്പിടിക്കാന് അതിനു പറ്റുമെന്ന് തോന്നില്ല. കൂടിവന്നാല് അതിനെ നിര്മിച്ചിരിക്കുന്ന ചില ഹാര്ഡ് വേര്ടിനെ കുറിച്ച് വല്ല സിഗ്നലും തന്നാലായി! .
മനുഷിയന്റെ പന്ചെന്ദ്രിയങ്ങള്ക്കും ത്രിച്ചരിവിനും അപ്പുറമുള്ള ഒരു കാരിയതിനെ കുറിച്ച് അവനെ മനസ്സിലാക്കി കൊടുക്കാന് വേണ്ടി ഖുറാനില് അവന്റെ സിംഹാസനം എന്ന് പറയുന്നതിനെ ദൈവത്തിന് ഇരിക്കാനുള്ള സ്ഥലം എന്ന് വിശേഷിപ്പിക്കുന്ന ഒരാളും മേല്പറഞ്ഞ കമ്പിയൂടരും തമ്മില് എന്ത് വെത്യാസമാനുള്ളത്. ഇവര് സ്പൈസിനും കല്ലിനുമിടയ്ക്കു കുടിങ്ങി കിടക്കുക യാണ് ദൈവം തങ്ങള്ക്കു തന്ന അഞ്ചു ഇന്ദ്രിയങ്ങള്ക്കു വഴങ്ങുന്നത് മാത്രമേ തങ്ങള് വിശ്വസികുകയുല്ല് എന്ന് പറയാനുള്ള സ്വാതന്ത്രിയം ദൈവം ഇവര്ക്ക് നല്കിയത് കൊണ്ട് ഇവര് അങ്ങനെ പറഞ്ഞില്ലെങ്കില് അല്ലെ അല്ഭുതപ്പെടാനുല്ല്.
sulaimu

J NAUSHAD said...

IN YOUR POST YOU HAVE JUST EXPALINED WHATS ALREADY ARRANGED HERE IN THE TOTAL UNIVERSE. THE INFORMATIONS IN YOUR POST ARE SIMPLY CONNECTED WITH THE EXPLORATION OF SCIENTIST ON THE WHOLE UNIVERSE WHICH IS ALREADY INSTALLED SYSTEMATICALLY WITHOUT THE CONTRIBUTION OF SCINTISTS. AS YOU EXPLAINED THE TIME AND RELATIVE DISTANCE OF LIGHT, THAT IT SELF IS ENOUGH TO RETHINK YOUR IDEOLOGY SO FAR.WHY DID'NT YOU THINK THE LIFE SPAN OF HUMAN COMPARING THE ABOVE EXAMPLE. IF SOMEBODY IMAGINE THE ENTIRE HUMAN BIRTHS AND DEATHS IN TIME ASPECT WITH A COMPARISON OF LIGHT YEARS OF DISTANCE, THE NOTHINGNESS OF HUMAN LIFE WILL BE VERY EVIDENT FOR A THINKING MAN.
ONE RESPONSE FROM MR/MRS.CALVIN ABOUT BIG BANG THEORY WAS SO CHILDISH AS IN THE THEORY, HE IS SILENT ABOUT BY WHOM IGNITED THE EXPLOSION AT THE SAME TIME EVERY RATIONALIST BELIVES IN REASON. AN EXPLOSION(BANG)NORMALLY CREATS SHAPLESS THINGS WITH NO SYSTEMATISM, BUT HERE AFTER THE BANG EVERYTHING BECAME IN A SYSTEMATIC ORDER, IS IT ACCEPTABLE TO SENSE?. SCIENCE IS ALWAYS LIKE THAT, ITS ONLY SAYS A PHENOMENON ALREADY THERE IN EXISTENCE SHAPED BY THE SUPREME POWER WHO CREATED EVERYTHING, BECAUSE FROM ATOM TO THE FAR GALEXIES A SYSTEMATIC RYTHEM OF BUILT IN MECHANISM IS THERE,BUT SCIENTISTS HAVE NO IMPACT ON THAT, THEY ONLY UNDERSTAND SUCH AND SUCH THINGS ARE LIKE THIS.THINK YOURSELF, MR. JABBARMASH, YOU WERE NOTHING BEFORE YOUR BIRTH. YOU WERE CREATED BY MEANS OF REPRODUCTION(BIOLOGY). ITS NOT YOU, DECIDED TO COME AS JEBBAR OUT OF THE WOMB OF YOUR MOTHER.A SUPREME UNSEEN BUILT IN COMMAND OVER THE GENERATIONS, YOU WERE RELEASED AS IT IS. ONLY BY SEEING THE EXISTING THINGS EXPLAINED BY SCIENCE, YOU ARE IN BLIND ACCEPTANCE OF INFOMATION, NOT ONLY NEGLECTING SENSE BUT NO DARE TO ASK IF THE UNIVERSE IS VERY SYSTEMATIC, LIGHT VELOCITY,LIGHT YEARS,DISTANCE ETC... WHO SYSTEMATISED?. THEREFORE WHICH THOGHT IS SAFE? BELIF IN A VERY SUPREME POWER OR REJECTING IT? TELL ME...
ANOTHER COMMENT IS ABOUT CHAIR. WHAT IS THE DIFFERENCE BETWEEN CHAIR AND THRONE? IF IT IS MENTIONED, THATS TRUE IN THAT SENSE, ITS NOT SCIENCE. THE INTERESTING THING IS; PEOPLE SWOLLOW WITHOUT ANY HESITATION IF SOMETHING PUBLISHED IN THE NAME OF SCIENCE.I FEEL PITY ON ALL BLIND BELIVERS IN SCIENCE AND RELIGION. THOSE WHO READ ARTICLES OF SCIENCE AND APPLY NO SENSE THEY ARE PRETTY POOR PEOPLE, BLINDLY BECOME REJECTERS OF EVERYTHING.
BUT ABOUT YOU JABBAR, YOU ARE MISTAKEN IN INTERPRETING THE HOLY QURAAN. THERE ARE MANY GOOD SCIENTIST BELIEVING IN ALLAH BECAUSE THEY TASTE THE REAL SCIENCE BUT YOU ARE ONLY A READER AND MISGUIDED AS YOU WANT TO MISGUID OTHERS...

ea jabbar said...

naushad !
താങ്കളുടെ കമന്റിനു നന്ദി.
മലയാളത്തില്‍ കമന്റിയാല്‍ ചര്‍ച്ച തുടരാമായിരുന്നു.
താങ്കള്‍ ഉന്നയിച്ച വാദങ്ങള്‍ ഈ പോസ്റ്റിന്റെ വിഷയവുമായി ബന്ധമുണ്ടെങ്കിലും ഉദ്ദേശിച്ച കാര്യവുമായി ബന്ധപ്പെട്ടതല്ല. ആ വിഷയങ്ങള്‍ മുമ്പ് കുറെ ചര്‍ച്ച ചെയ്തതാണ്.
ഈ പോസ്റ്റുകള്‍ നോക്കുക:-
1;
2;
3;
4.
ആ ചര്‍ച്ചയില്‍ ഒരു സുഹൃത്ത് ഇട്ട കമന്റ് ഇവിടെ ആവര്‍ത്തിക്കുന്നു.-

“1. സൂക്ഷ്മവും കണിശവും വ്യക്തവും വ്യവസ്ഥാപിതവുമായ ആസൂത്രണം പ്രപഞ്ചത്തില്‍ കാണുന്നുണ്ടോ?

മൃഗത്തെപ്പോലെ പ്രപഞ്ചത്തെ നോക്കിക്കാണുന്നവരുടെ നിരീക്ഷണമാണിത്, പ്രപഞ്ചത്തില്‍ അങ്ങനെയൊരു സൂക്ഷ്മവ്യവസ്തയും കാണാന്‍ കഴിയില്ല എന്നതാണു വസ്തുത . ക്രമമില്ലാത്ത ഒരു പൊട്ടിത്തെറി പോലെയാണ് പ്രപഞ്ചഘടന. ഇപ്പോഴും പലഭാഗത്തും നക്ഷത്രങ്ങളും മറ്റും പൊട്ടിത്തെറിക്കുന്നുണ്ട്;. കൂട്ടിമുട്ടുന്നുണ്ട്;.പുതിയവ ഉണ്ടാകുന്നു; .പലതും നശിക്കുന്നു. പൊട്ടിച്ചിതറുന്ന ഒരു കണികയില്‍ ഇരുന്നുകൊണ്ടു നോക്കുമ്പോള്‍ അതിനു ക്രമവും വ്യവസ്ഥയും ഉണ്ടെന്നു നമുക്കു തോന്നുകയാണ്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട ഒരു കാലയളവിനെ സമയത്തിന്റെ ഒരു ചെറിയ യൂണിറ്റായി കാണുകയും പൊട്ടിത്തെറിക്കുന്ന പ്രപഞ്ചത്തെ പുറത്തുനിന്നു നോക്കുകയും ചെയ്താലേ അതിന്റെ ക്രമമില്ലായ്മ നമുക്കു കാണാന്‍ കഴിയൂ. പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയിലാണു നാം ഇതൊക്കെ നോക്കിക്കാണുന്നത്.

ഇനി കുര്‍ ആനില്‍ നിന്നു പകര്‍ത്തിയ ഉദാഹരണങ്ങള്‍ തന്നെ നോക്കാം. പര്‍വ്വതങ്ങളും മഴക്കാറും മഴയും ജീവജാലങ്ങളുമൊക്കെ യാണല്ലോ ദൃഷ്ടാന്തങ്ങളായി പറയുന്നത്. ജീവജാലങ്ങളുടെ ആവശ്യമനുസരിച്ച് വെള്ളം എത്തിച്ചു കൊടുക്കാന്‍ മഴ പെയ്യുകയല്ല ; മറിച്ചാണ് സംഭവിക്കുന്നത്. മഴ പെയ്യുന്ന സ്ഥലങ്ങളില്‍ വെള്ളത്തിന്റെയും മറ്റനുകൂല സാഹചര്യങ്ങളുടെയും ലഭ്യതക്കനുസരിച്ച് ജീവജാലങ്ങള്‍ പരിണമിച്ചുണ്ടാവുകയാണ്. മഴ കുറഞ്ഞ ഭാഗങ്ങളില്‍ ആ പരിതസ്ഥിതിക്കനുയോജ്യമായ ജൈവ പരിണാമം നടക്കുന്നു. തീരെ വെള്ളം ലഭിക്കാത്ത സ്ഥലങ്ങള്‍ മരുഭൂമിയാകുന്നു. ഒരു തോല്‍പ്പാത്രം വെള്ളത്തിനായി യുദ്ധം ചെയ്തിരുന്നു നബിയുടെ കാലത്ത് അറബികള്‍. അതേ സമയം മഴ ആവശ്യമില്ലാത്ത സമുദ്രത്തിലും മറ്റും അക്കാലത്തും ധാരാളം മഴ പെയ്തിരുന്നു. ഇപ്പോഴും മനുഷ്യന്റെയോ മറ്റു ജീവികളുടെയോ ആവശ്യമനുസരിച്ചല്ല മഴ പെയ്യുന്നത്. ആവശ്യത്തിനു മഴ കിട്ടാതെ കൃഷി നശിക്കുന്നതും അതു തടയാന്‍ നമ്മള്‍ പ്രകൃതിവിരുദ്ധമായ ജലശേഖരണമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നതും അല്ലാഹു വേണ്ട അളവിലും ക്രമത്തിലും വെള്ളം കോരിത്തരാത്തതുകൊണ്ടാണല്ലോ! കേരളത്തിലെ കാലാവസ്ഥ തന്നെ നോക്കാം. ആവ്ശ്യത്തിലധികം മഴപെയ്ത് വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ദുരിതം സ്ര്ഷ്ടിക്കുകയും വേനല്‍ക്കാലത്ത് വരള്‍ച്ച വന്ന് നരകിക്കുകയും ചെയ്യുന്നു. പശ്ചിമഘട്ടത്തിനപ്പുറത്തേക്കു മേഘത്തിനു പോകാന്‍ കഴിയാത്തതിനാല്‍ അപ്പുറത്ത് ഭൂമി തരിശായിക്കിടക്കുന്നു. എവിടെ ഇതിനൊക്കെ ക്രമവും വ്യവസ്ഥയും ? ഭൂകമ്പങ്ങളുണ്ടായി എത്രപേരാണ് ഓരോ കൊല്ലവും മരിക്കുന്നത്?
ഭൂമിയില്‍ മനുഷ്യനും ജീവികളും ഉടലെടുത്തിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു.[ഏതാനും ദശലക്ഷം കൊല്ലങ്ങള്‍ മാത്രം.].എന്നാല്‍ അതിനു മുമ്പ് കോടിക്കണക്കിനു വറ്ഷങ്ങള്‍ ഭൂമി ചുട്ടു പഴുത്ത ഒരു ഗോളമായി നിലനിന്നിരുന്നു. അതിനും മുമ്പ് എത്രയോ കോടി കോടി വറ്ഷം അത് സൂര്യന്റെ ഭാഗമായും മറ്റു നക്ഷത്രങ്ങളുടെ ഭാഗമായും പ്രപഞ്ചത്തില്‍ ഒഴുകിനടന്നിട്ടുണ്ടാകാം. മനുഷ്യന്‍ എന്ന ഒരു ജീവിക്കു വേണ്ടി ബോധപൂര്‍വ്വം ഒരു `ആള്‍`‍ദൈവം ആസൂത്രണം ചെയ്തതാണു ഭൂമിയെങ്കില്‍ അത് അനുയോജ്യമായ വിധത്തില്‍ സംവിധാനിച്ച് അങ്ങ് വെച്ചാല്‍ പോരേ? എന്തിനിത്രയും കാലവും ദ്ര്രവ്യവും ഊര്‍ജ്ജവും പാഴാക്കണം? ഭൂമിയെക്കാള്‍ നൂറു മടങ്ങ് വലിപ്പമുള്ള മറ്റനേകം ഗ്രഹങ്ങള്‍ ഉണ്ട്. സൂര്യന്‍ ഭൂമിയുടെ ലക്ഷക്കണക്കിനിരട്ടി വലിപ്പമുണ്ട്. സൂര്യനെക്കാള്‍ വലിയ പതിനായിരം കോടി നക്ഷത്രങ്ങള്‍ നമ്മുടെ ഗാലക്സിയില്‍ മാത്രമുണ്ട്. അതുപോലുള്ള പതിനായിരം കോടിയില്‍ പരം ഗാലക്സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം അല്ലാഹു ഉണ്ടാക്കിയതാണോ? അതിനൊക്കെയുള്ള കഴിവ് ഖുര്‍ ആന്‍ പരിചയപ്പെടുത്തുന്ന ആ കുട്ടിദൈവത്തിനുണ്ടോ? മനുഷ്യനു വേണ്ടിയാണോ ഇക്കണ്‍ട നക്ഷത്രക്കൂട്ടങ്ങളുടെ കൂട്ടങളുടെ ......കൂട്ടങ്ങളൊക്കെ ഉണ്ടാക്കി വെച്ചിട്ടുള്ളത്? എന്തിന്‍? “നീയാണു വലിയവന്‍ ,നീ തന്നെയാണു മഹാന്‍“ എന്നു നമ്മള്‍ അങേരെ സ്തുതിച്ചുകൊണ്ടിരിക്കാന്‍!!!! ഹായ് എന്തൊരു വിഡ്ഡിത്തം കൂട്ടരേ നിങ്ങള്‍ പറയുന്നത്!
സൂക്ഷ്മവും കണിശവുമായ ആസൂത്രണം നടത്തിയാണിതൊക്കെ നിര്‍മ്മിച്ചതെങ്കില്‍ ഇത്രയേറെ പാകപ്പിഴകളും അപൂര്‍ണ്ണതകളും ഈ പ്രപഞ്ചത്തിനു വന്നതെന്തുകൊണ്ട്? അല്‍ഭുതവ്യവസ്ഥ എന്ന പ്രയോഗം തന്നെ അര്‍ഥശൂന്യമാണെന്നു ശാസ്ത്രത്തിന്റെയും മതങ്ങളുടെയും ചരിത്രം ബോധ്യപ്പെടുത്തുന്നില്ലേ? എന്താണീ അല്‍ഭുതം ? നമ്മള്‍ക്കു മനസ്സിലാകാത്തതെല്ലാം നമ്മള്‍ക്ക് അല്‍ഭുതമാണ്‍. നബിയുടെ കാലത്ത് മഴയും ഇടിയും കാറ്റും ചന്ദ്രനും സൂര്യഗ്രഹണവും ഒക്കെ അല്‍ഭുതങ്ങളായിരുന്നു. അതിനാല്‍ അതൊക്കെ മലക്കുകളുടെ പണിയായും അല്ലാഹുവിന്റെ ശിക്ഷയായുമൊക്കെ വ്യാഖ്യാനിക്കപ്പെട്ടു. പ്രകൃതിപ്രതിഭാസങ്ങളെപ്പറ്റി ഖുര്‍ ആനില്‍ എഴുതി വെച്ചിട്ടുള്ള പമ്പരവിഡ്ഡിത്തങ്ങള്‍ അന്നത്തെ മനുഷ്യരുടെ അജ്ഞതയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം മനസ്സിലായിട്ടും വ്യാഖ്യാനക്കസര്‍ത്തുകാട്ടി പാമരജനങ്ങളെ പറ്റിച്ച് കാശുണ്ടാക്കുകയാണിക്കൂട്ടരെല്ലാം ചെയ്യുന്നത്. പാവം ജനത്തിന് ഈ തട്ടിപ്പുകാരെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നു മാത്രം!

ഓക്സിജന്‍ നമ്മള്‍ക്കു ശ്വസിക്കാനുണ്ടാക്കിയതാണ്, കടല്‍ നമുക്ക് മീന്‍ പിടിക്കാനും മാലമണി പെറുക്കാനും ഊണ്ടാക്കിയതാണ്, നക്ഷത്രങ്ങള്‍ നമുക്ക് ദിക്കറിയാനും കാലമളക്കാനുമാണുണ്ടാക്കിയിരിക്കുന്നത്,തുടങ്ങിയ ബാലിശവാദങ്ങള്‍ ഇക്കാലത്ത് ബുദ്ധിയുള്ളവരാരും ഉന്നയിക്കുകയില്ല. ഒന്നാംക്ലാസിലെ കുട്ടിയോട് മഴ പെയ്യുന്നതെന്തിനാണ്? എന്നു ചോദിച്ചാല്‍ അതു സ്ലെയ്റ്റ് മായ്ക്കാനാണെന്നു ഉത്തരം പറയുന്നതിനെക്കാള്‍ ബാലി ശമാണ് ഖുര്‍ ആനിലെ ദൃഷ്ടാന്തം പറച്ചിലുകള്‍ പലതും. അതെല്ലാം എടുത്ത് പരത്തിയിരിക്കുകയാണിവിടെ.

ഒക്സിജന്‍ ഉണ്ടായതുകൊണ്ട് ജീവകോശങ്ങള്‍ പരിണമിച്ചുണ്ടാവുകയാണു ചെയ്തത്. അല്ലാതെ നമ്മള്‍ക്കു ശ്വസിക്കാന്‍ വേണ്ടി ഓക്സിജന്‍ ഉണ്ടാക്കുകയല്ല. പരിണാമം ഇന്നും തുടര്‍ന്നു കോണ്ടിരിക്കുന്നു എന്നതു തന്നെ സൂക്ഷ്മാസൂത്രകനായ ഒരു സ്രഷ്ടാവിന്റെ അഭാവത്തെയാണു തെളിയിക്കുന്നത്. എല്ലാം ആദ്യമേ പൂര്‍ണരൂപത്തില്‍ പ്ലാന്‍ ചെയ്തതാണെങ്കില്‍ പൂര്‍ണത തേടിയുള്ള പരിണാമം ആവശ്യമില്ലല്ലോ.

ഭൂമിയില്‍ ഒരു പദാര്‍ത്ഥത്തിലും സ്വയം വളരാനും വികസിക്കാനുമുള്ള ശക്തിയില്ല പോലും! .ആരു പറഞ്ഞു തന്നു ഈ വിഡ്ഡിത്തം.?
ആങ്ങനെയുള്ള ശക്തി, വളരുന്ന എല്ലാ പദാര്‍ത്ഥങ്ങളിലും ഉണ്ട്. ജൈവ പദാര്‍ത്ഥങ്ങള്‍ രൂപപ്പെടാന്‍ കാരണമായത് കാര്‍ബണ്‍ ഉള്‍‍പ്പെടെയുള്ള മൂലകങ്ങളുടെ വന്തോതില്‍ സംയോജിക്കാനുള്ള ഘടനാപരമായ സവിശേഷതയല്ലേ? ജൈവരസതന്ത്രത്തിന്റെ ബാലപാഠങ്ങളെങ്കിലും അറിയുന്നവരോട് ചോദിച്ചു നോക്കുക. വിത്തുകളെല്ലാം മുളയ്ക്കാതെ കിടക്കുമ്പോള്‍ അവ നിര്‍ജ്ജീവമാണെന്ന ഖുര്‍ ആന്റെ വാദവും വിവരക്കേടാണ്. ജീവന്‍ ഒരു അല്‍ഭുതമായിരുന്ന കാലമൊക്കെ പോയി . കൃത്രിമമായി ജീവന്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ശാസ്ത്രകാരന്മാര്‍ക്കുറപ്പായിക്കഴിഞ്ഞു. അതും ഖുര്‍ ആനിലുണ്ട് എന്നു കണ്ടു പിടിക്കാനുള്ള ഗവേഷണങ്ങളില്‍ ഇപ്പോള്‍ തന്നെ ഏര്‍പ്പെട്ടവരുണ്ടാകും!

എല്ലാ ജീവികള്‍ക്കും ഇണകളുണ്ടത്രേ! ഇണചേരാതെ അലൈമ്ഗിക പ്രത്യുല്പാദനം നടത്തുന്ന നിരവധി ജീവികളുണ്ടെന്ന കാര്യം പാവം സര്‍വ്വജ്ഞാനിക്കറിയില്ല! പരിണാമം അശാസ്ത്രീയമാണെന്നു വാദിക്കാനായി, എല്ലാ ജീവികളും തമ്മിലുള്ള വ്യതിരിക്തത ചൂണ്ടിക്കാണിക്കുന്നവര്‍ ജീവികള്‍ തമ്മിലുള്ള സാമ്യവും ക്രമാനുഗതമായ വികാസത്തിന്റെ വ്യക്തമായ തെളിവുകളും കണ്ടില്ലെന്നു നടിക്കുന്നു.

ഓരോ ജീവിയെയും എന്താവശ്യത്തിനു വേണ്ടി സൃഷ്ടിച്ചോ,ആ ആവശ്യത്തിനനുസരിച്ച ശരീരപ്രകൃതിയാണത്രേ അവക്കുള്ളത്. അല്ലാഹുവിനെ സ്തുതിക്കാനും നിസ്കരിക്കാനും വേണ്ട അവയവങ്ങള്‍ മാത്രം മതിയായിരുന്നല്ലോ മനുഷ്യര്‍ക്ക്. ചിന്തിക്കാന്‍ ബുദ്ധി കൊടുക്കാതെ ഒരു നിസ്കാര യന്ത്രം ഉണ്ടാക്കിയാല്‍ മതിയായിരുന്നു. ഓരോ ജീവിക്കും ഇപ്പോഴുള്ള ശരീരഘടന അന്യൂനമാണെന്ന മഹാവിഡ്ഡിത്തവും അദ്ദേഹം ഉന്നയിക്കുന്നു. ലക്ഷകണക്കിനു വര്‍ഷങ്ങളിലൂടെ അനേകായിരം തലമുറകളിലൂടെ പരിണമിച്ച ജീവികള്‍ അവയുടെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഉള്‍പ്പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകുന്നു എന്നു ശാസ്ത്രം തെളിയിച്ചിട്ടു കാലമെത്രയായി. എല്ലാ സൃഷ്ടിയും അന്യൂനമാണെങ്കില്‍ അവ പൂര്‍ണത തേടി വികസിക്കുന്നതെന്തിന്? മറ്റു ജീവികള്‍ പോകട്ടെ ;മനുഷ്യന്റെ ശരീരഘടന അന്യൂനമാണെന്ന് വിവരമുള്ളവരാരെങ്കിലും പറയുമോ?


ഒരു പാമ്പ് എത്ര വേഗത്തില്‍ ഓടിയാലും വീണ് എല്ലൊടിയാറില്ല. എന്നാല്‍ മനുഷ്യനോ; ഒരിക്കലെങ്കിലും കയ്യോ കാലോ ഒടിയാത്തവര്‍ വിരളമായിരിക്കും! ഒരു പട്ടിക്ക് ഒരിക്കല്‍ മണം പിടിച്ചാല്‍ ആ മണം ഉപയോഗിച്ച് എത്ര പേരെയും തിരിച്ചറിയാന്‍ കഴിയും .മനുഷ്യനു മണം കൊണ്ട് മനുഷ്യരെപ്പോലും അറിയാനാവില്ല. പക്ഷികള്‍ക്ക് അവരിച്ഛിക്കുന്നേടത്തെല്ലാം അതിവേഗത്തില്‍ പറന്നെത്താം .ഒരുചിറകുപോലും ഇല്ലാത്ത മനുഷ്യന്റെ ശരീരം എങ്ങനെ അന്യൂനമാകും? പരുന്തിന്റെ കാഴ്ച്ചയുടെ അടുത്തൊന്നും എത്തുകയില്ല നമ്മുടെ കണ്ണിന്റെ ശേഷി, അതും പകുതിയോളം പേര്‍ക്കെങ്കിലും കണ്ണട വേണം എന്നതാണു സ്ഥിതി. പല തരം വൈകല്യങ്ങളോടെ ജനിക്കുന്നവരാണു 10% പേര്‍. തലയൊട്ടിയവരും കാലില്ലാത്തവരും ഗുരുതരമായ ബുദ്ധിമാന്ദ്യം ഉള്ളവരും മറ്റും മറ്റുമായി എത്ര എത്ര ന്യൂനതകള്‍ !! ഓരോ ജീവിയും അതിനുള്ള ഘടനക്കും കഴിവിനും അനുസരിച്ച് ഉള്ളതുകൊണ്ട് തൃപ്തിയടഞ്ഞു ക്ഴിഞ്ഞു കൂടുകയാണു ചെയ്യുന്നത്. കൂടുതല്‍ ശേഷികള്‍ നേടാനായി സ്വയം പരിണമിക്കുകയും ചെയ്യുന്നു.

ചെരുപ്പിനൊപ്പിച്ചു കാലു ചെത്തുന്ന വ്യാഖ്യാനക്കസര്‍ത്തുകളാണു മതവക്താക്കള്‍ നടത്തുന്നത്.
ഇനി അബ്ദുല്‍ അലി നിരത്തുന്ന വാദങ്ങളൊക്കെ സമ്മതിച്ച് ഒരു സ്രഷ്ടാവുണ്ടെന്നു തന്നെ വെക്കുക. ആ സ്രഷ്ടാവിന്റെ ഏകത്വം എന്ന വാദത്തില്‍ എന്തു യുക്തിയാണുള്ളത്? ഒന്നിലധികം പേര്‍ ചേര്‍ന്ന് ഇതൊക്കെ ഉണ്ടാക്കിയാല്‍ എന്താ പ്രശ്നം ? മനുഷ്യര്‍ തന്നെ വലിയ കെട്ടിടങ്ങളും പാലങ്ങളുമൊക്കെ ഉണ്ടാക്കുന്നത് ഒറ്റക്കാണോ? വലിയ ഒരു നഗരം ആസൂത്രണം ചെയ്യുന്നത് ഒരു എഞിനീയര്‍ ഒറ്റക്കിരുന്നാണോ? കുറേയാളുകള്‍ കൂടി ചര്‍ച്ച ചെയ്തുണ്ടാക്കുമ്പോഴല്ലേ കൂടുതല്‍ നന്നാവുക? സര്‍വ്വശക്തന്‍ എന്ന സങ്കല്‍പ്പം തന്നെ അര്‍ഥശൂന്യമാണെന്നു ഖുര്‍ ആനിലെ വൈരുദ്ധ്യങ്ങള്‍ തെളിയിക്കുന്നുല്ലേ? എന്തുണ്ടാക്കാനും `കുന്‍ ‍` എന്നു പറഞ്ഞാല്‍ മതിയെന്നു വീമ്പു പറയുകയും ;അതേ സമയം തനിക്ക് ഒരുപാടു മലക്കുകളുടെ സഹായം വേണമെന്നും മനുഷ്യരും തന്നെ സഹായിക്കണമെന്നുമൊക്കെ പറയുന്ന അല്ലാഹു എങ്ങനെ സര്‍വ്വശക്തനാകുന്നത്?
സര്‍വ്വോപരി, ഇത്രയൊക്കെ യുക്തിയും കഴിവും ഉള്ള ഒരു അളല്ലാഹു തനിയെ അങ്ങുണ്ടായി എന്നു പറയുന്നതിന്റെ യുക്തിയോ?”

Anonymous said...

പാമ്പിന്റെയും പട്ടിയുടെയും മേന്മയെകുരിച്ചു പറയുന്ന വിമര്‍ശകന്‍, മനുഷ്യനുള്ള മേന്മ ബോധ പൂര്‍വ്വം മറയ്ക്കുന്നു - ഇത് സ്വന്തം വാദഗതിയെ പുകഴ്താനല്ലേ ! വിമര്‍ഷകനല്ല സൃഷ്ടി നടത്തിയിരിക്കുന്നത് എന്നിരിക്കെ സ്രിഷിടികള്‍ തമ്മിലുള്ള വെത്യസതിനെ ന്യൂനതയും അന്യൂനതയും ആണന്നു പറയാന്‍ ശ്രമിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ജബ്ബാര്‍ മാഷ്‌ വെയ്ക്തമാകെണ്ടിയിരികുന്നു! ഇവിടെ വിമര്‍ശകനും, ജബ്ബര്മാഷിനും എന്ത് കൊണ്ട് പറക്കാനുള്ള കഴിവ് കിട്ടിയില്ല എന്നാ ചോദീയമ് ചോദിക്കുന്ന ആളുടെ ദുരാഗ്രഹം മാത്രമാണ് അല്ലാതെ ന്യൂനത അല്ല. ഇനി സൃഷ്ടി കര്‍ത്താവ്‌ എന്തെങ്കിലും ന്യൂനത വച്ചാല്‍ തന്നെ അത് സൃഷ്ടി കര്‍ത്താവിന്റെ കഴിവുകേടെന്നു പറയുന്നത് - കിണറ്റില്‍ കിടന്നു കൊണ്ട് ചിന്ദിക്കുന്ന തവളയെ പോലെയാണ്.
റെയില്‍വേ ട്രക്ക്കില്‍ വിമാനം ഇറങ്ങാത്തത് റെയില്‍വേ ട്രാക്ക് പണിത എന്‍ജിനിയറുടെ ന്യൂനത ആണന്നു ജെബ്ബാരുമാഷിനെ പോലെയുള്ള ബുദ്ധി പരിമിതം ഉള്ളവര്‍ക്കേ ചിന്തിയ്ക്കാന്‍ പറ്റു.

അതുപോലെ ജെബ്ബാര്‍ മാഷിന്റെ എല്ലാ വാദങ്ങളും പൊള്ള യാണെന്ന് അദ്ധേഹത്തിന്റെ തന്നെ വാക്കുകളില്‍ തന്നെ യുണ്ട്!

അത് കൊണ്ട് മറ്റാരുടെയെങ്കിലും മറുപടി കോപ്പി ചെയ്തു ജെബ്ബാര്‍ മാഷ്‌ രേക്ഷപെടാതെ മര്‍. നൌഷാദ് പറഞ്ഞതിന് മറുപടി കൊടുക്കാന്‍ ശ്രമിക്കുക.
സുലൈമു -----------------------

ea jabbar said...

ഇനി സൃഷ്ടി കര്‍ത്താവ്‌ എന്തെങ്കിലും ന്യൂനത വച്ചാല്‍ തന്നെ അത് സൃഷ്ടി കര്‍ത്താവിന്റെ കഴിവുകേടെന്നു പറയുന്നത് - കിണറ്റില്‍ കിടന്നു കൊണ്ട് ചിന്ദിക്കുന്ന തവളയെ പോലെയാണ്.
റെയില്‍വേ ട്രക്ക്കില്‍ വിമാനം ഇറങ്ങാത്തത് റെയില്‍വേ ട്രാക്ക് പണിത എന്‍ജിനിയറുടെ ന്യൂനത ആണന്നു ജെബ്ബാരുമാഷിനെ പോലെയുള്ള ബുദ്ധി പരിമിതം ഉള്ളവര്‍ക്കേ ചിന്തിയ്ക്കാന്‍ പറ്റു.
ഒന്നിനും ന്യൂനതയില്ല; എല്ലാം കൃത്യമായി വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു ; അതുകൊണ്ട് ഇതിനു പിന്നില്‍ ഒരു വ്യക്തിദൈവം ഉണ്ട്. എന്ന വാദത്തെയാണിവിടെ ഖണ്ഡിക്കുന്നത്.

അന്യൂനമായ ഒരു വ്യവസ്ഥയല്ല പ്രപഞ്ചത്തില്‍ കാണുന്നത്; അതിനാല്‍ ഇതൊക്കെ വെറും പ്രകൃതി പരിണാമത്തിലൂടെ സംഭവിച്ചതും ആകാം എന്നു സാരം.
റയിവെ ട്രാക്കില്‍ വിമാനം ഇറങ്ങാന്‍ പറ്റാത്തത് എഞ്ചിനിയറുടെ ന്യൂനതല്ല. ശരി; പക്ഷെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനം റെയില്വേ ട്രാക്കില്‍ വീണ് കത്തി യാത്രക്കാരൊക്കെ മരിക്കുന്നത് വിമാനത്തിന്റെയോ പൈലറ്റിന്റെയോ ന്യൂനതയാകാമല്ലോ. ഒരു ഉടലുമായി രണ്ടു പേര്‍ ജീവിക്കേണ്ടി വരുന്നതും രണ്ടാളുകള്‍ക്ക് ഒരു തലയാകുന്നതും സൃഷ്ടിയിലെ ന്യൂനത തന്നെയല്ലേ? നീതിമാനും എല്ലാം അറിയുന്നവനുമായ ഒരു ആള്‍ദൈവം നിയന്ത്രിക്കുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലല്ലോ? അതല്ല, മൂപ്പരിതൊക്കെ കരുതിക്കൂട്ടി ചെയ്യുന്നതാണെങ്കില്‍ അങ്ങേരുടെ നീതിബോധം കാരുണ്യം എന്നിത്യാദി ഗുണങ്ങള്‍ നമുക്കു പിടി കിട്ടാത്തതും സംശയാസ്പദവും ആണല്ലോ.

ea jabbar said...

ന്യൂനത എന്നത് ആപേക്ഷികമാണ്. പൂര്‍ണതയുമായി തുലനം ചെയ്യുമ്പോള്‍ മാത്രമേ ന്യൂനത അറിയാനൊക്കൂ. എല്ലാ മനുഷ്യരും വാലുള്ളവരായിരുന്നെങ്കില്‍ വാലില്ലാത്തയാള്‍ വികലാംഗനായിരി‍ക്കും!. എല്ലാവര്‍ക്കും കാഴ്ച്ചയുള്ളതുകൊണ്ടാണ് അതില്ലാത്തയാള്‍ക്ക് ന്യൂനതയുണ്ടെന്നു പറയേണ്ടി വരുന്നത്. മനുഷ്യന്‍ എന്ന ജന്തുവിന്റെ ശരീരഘടന അന്യൂനമാണെന്നു വാദിക്കുമ്പോഴാണു മറ്റു ജന്തുക്കളുടെ ഘടനയുമായി താരതമ്യം ചെയ്ത് അങ്ങനെയല്ല എന്നു പറയേണ്ടി വന്നത്. കാഴ്ച്ചയുടെ കാര്യം തന്നെ നോക്കാം. മനുഷ്യജന്തു പരിണമിച്ചുണ്ടായ കാലത്ത് ആവശ്യമുള്ള കാഴ്ച്ച ശക്തിയേ മനുഷ്യര്‍ക്കു കിട്ടിയുള്ളു. ഇന്നത്തെപ്പോലെ മോണിറ്ററിലും പുസ്തകത്തിലും നോക്കി സൂക്ഷ്മമായ അക്ഷരങ്ങള്‍ വായിക്കേണ്ട ആവശ്യമൊന്നും മനുഷ്യന്‍ പരിണമിച്ചുണ്ടായ കാലത്ത് ആവശ്യമില്ലായിരുന്നു. സ്തൂലമായ കാഴ്ച്ചക്കു പറ്റിയ കണ്ണു മാത്രം നമുക്കു ലഭിക്കാന്‍ കാരണം അതായിരിക്കാം. എന്നാല്‍ പരുന്തിന് വളരെ ഉയരത്തില്‍നിന്നു തന്റെ ഇരയെ നോക്കിക്കണ്ടു പിടിക്കേണ്ടതുള്ളതുകൊണ്ട് അതിനു സൂക്ഷ്മദൃഷ്ടിയുള്ള നേത്രങ്ങള്‍ ഉണ്ടായി.
മുഹമ്മദ്നബിയുടെ അടുത്തേക്ക് “നീ വായിക്കുക” എന്നും പറഞ്ഞ് മലക്കിനെ പറഞ്ഞയച്ച ദൈവത്തിനു പക്ഷെ മനുഷ്യര്‍ ഇങ്ങനെ വായനയും അക്ഷരങ്ങളുമൊക്കെ പ്രയോഗിക്കുന്ന കാലം വരുമെന്ന് മുങ്കൂട്ടി അറിഞ്ഞ് അതിനു യോജിച്ച കണ്ണു കൊടുക്കാനുള്ള ദീര്‍ഘ ദൃഷ്ടിയുണ്ടായില്ല.! അതുകൊണ്ട് നമുക്ക് കണ്ണടയും ലെന്‍സുമൊക്കെ ഉണ്ടാക്കി കൃത്രിമക്കാഴ്ച്ചയെ ആശ്രയിക്കേണ്ടി വന്നു.

Unknown said...

എത്ര മറുപടി കൊടുത്താലും, അത് ബോധ്യമായാലും ഈ ജബ്ബാര്‍ മാഷുമാര്‍ വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. ഇവരുടെ ലക്ഷ്യം ഖുര്‍ആന്‍ വിമര്‍ശനമല്ല ഒരു ജനതയെ അവഹേളിക്കലാണ് . ഇവിടെ "ബീമാപള്ളി" എന്ന ബ്ലോഗില്‍ ചില മറുപടി കാണുന്നു. ഇസ്ലാമിന്റെ വളര്‍ച്ചയും ജബ്ബാര്‍മാരുടെ നിലവിളിയും !! ജബ്ബാര്‍ മാഷിന്റെ പ്രതികരണം കാക്കുന്നു...

Anonymous said...

അന്യൂനതയായ ഒരു വ്യവസ്ത്ത തന്നെ യാണ് പ്രപഞ്ചത്തില് കാണുന്നത്. പൂര്ണനായ മനുഷ്യനെ അള്ളാഹു സൃഷ്ടിച്ചത് കൊണ്ടാണ് വികലാന്ഗനെ നോക്കി നമ്മള് അപൂര്ണത കണ്ടെത്തിയത് ഇവിടെ അപൂര്നത എന്നത് നമ്മുട് വീക്ഷണം മാത്രമാണ് സൃഷ്ടി കര്‍ത്താവ് പൂര്ണത സൃഷ്ടിച്ചു കൊണ്ട് അവന്റെ കഴിവ് ആദ്യമേ കാട്ടി തന്നിട്ടുണ്ട്. പൂര്‍ണതയുള്ള സൃഷ്ടികളെ മാത്രം സൃഷ്ടിച്ചുകൊണ്ടിരിന്നാല് ദൈവ നിഷേദികള് പറയുമല്ലോ അള്ളാഹു വിനു അങ്ങനെ സൃഷ്ടിക്കുവാന് മാത്രമേ കഴിവുള്ളു എന്ത് കൊണ്ട് ഇങ്ങനെ സൃഷ്ടിക്കുവാന് കഴിയുന്നില്ല എന്ന് അപ്പൊ എല്ല തരത്തിലും ചെയ്യാന് കഴിവുള്ളത് കൊണ്ടാണ് വികലാങ്ങരെയും ദൈവം സൃഷ്ടിച്ചിട്ടുള്ളത്. പ്രപഞ്ചത്തില് അള്ളാഹു സൃഷ്ടിച്ചു വച്ച സൈന്‍സ് ആണല്ലോ ശാസ്ത്രഞ്ജന്മാര് കണ്ടെത്തിയിട്ടുള്ളത്, ശാസ്ത്രഞ്ജന്മാര് കണ്ടെത്തിയ സയന്‍സിനു വിപരീതമായിട്ടും ജീവജാലങ്ങളില് മാറ്റം വരുത്തിക്കൊണ്ട് (വികലാങ്ങരെയും) ദൈവത്തിന് സൃഷ്ടിക്കുവാന് കഴിയുമെന്നാണ് ചിന്തകന്മാര്‍ക്ക് മനസ്സിലാകുന്നത്. ഇത് പിടി കിട്ടാതെ മനം നൊന്തു ദൈവത്തിനെ പഴിച്ചുകൊണ്ട് ഇത് ദൈവത്തിന്റെ കഴിവുകെടെന്നു വാധിക്കുന്നവരെ സമ്പന്തിച്ചിടത്തോളം ഒരു തരാം നിരാശ കൊണ്ട് മാത്രമാണെന്ന് മനസിലാക്കാം.
പ്രപഞ്ചത്തെ നോക്കി അല്ലാഹുവിന്റെ കഴുവിനെ കുറിച്ച്- മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ പരിമിതക്കകത്തു നിന്ന് കൊണ്ട് - മനസ്സിലാക്കാന് ഖുറാനില് ദൈവം ചൂണ്ടുന്നുണ്ട്. അതുപോലെ തന്നെ ദൈവത്തിനെ നിഷേധിക്കാനുള്ള അവസരവും അവന് പ്രപന്ച്ചത്ത് വച്ചിട്ടുണ്ട് അതിന്റെ ഭാഗമായി നമുക്ക് തോനിപ്പിക്കപെടുന്ന ചിലതിനെയാണ് ഇവിടെ അതിന്‍റെ(പിശാചിന്റെ) ആള്‍ക്കാര് ഉന്നയിക്കുന്നത്
ഇത് വലിയില് കുടുങ്ങിയവരുടെ കാരിയം.
ഇനി ദൈവം വികലാങ്ങരെ സൃഷ്ടിക്കുന്നത് നീതിയാണോ എന്ന് ജെബ്ബാര് മാര് ചോധിചെക്കാം. യെധാര്‍ത്ത നീതി എന്താണെന്ന് അല്ലാഹു നമുക്ക് കാണിച്ചു തന്നത് കൊണ്ടാണ് അതിനോളം എത്താത്ത കാരിയങ്ങള് നാം അനീതിയെന്ന് പറയുന്നത്. അപ്പോള് ഏറ്റവും വലിയ നീതി ദൈവം തന്നെയാണ് കാണിച്ചു തന്നിട്ടുള്ളത് അത് ഇവിടെ ധൈവനിശേടികള് ബോധപൂര്‍വ്വം മറക്കുന്നു
അതും മുകളില് പറഞ്ഞ പോലെ "ദൈവത്തിനെ നിഷേധിക്കാനുള്ള അവസരവും അവന് പ്രപന്ച്ചത്ത് വച്ചിട്ടുണ്ട് അതിന്റെ ഭാഗമായി നമുക്ക് തോനിപ്പിക്കപെടുന്ന ചിലതിനെയാണ് ഇവിടെ അതിന്‍റെ(പിശാചിന്റെ) ആള്‍ക്കാര് ഉന്നയിക്കുന്നത് " മാത്രവുമല്ല മരണത്തോടെ അല്ലെങ്കില് സൃഷ്ടിപ്പിന്റെ ഒരുഘട്ടതോടെ എല്ലാം അവസാനികുന്നതായി അള്ളാഹു ഖുറാനില് പറഞ്ഞിട്ടില്ലല്ലോ യെന്കിലല്ലേ ഖുറാനെ എതിര്‍ക്കുന്ന ആള്‍ക്കാര് പറയുന്നതുപോലെ ദൈവം നീതിമാനല്ല എന്ന് പരയുനത്തില് എന്തെങ്കിലും കാരിയമുള്ള്. സൃഷ്ടി കര്‍ത്താവ് തന്ന കേവല അറിവുകൊണ്ട് അവനെ തന്നെ അളക്കാന് ശ്രമിക്കുന്നത് കൊണ്ടാണ്, ജബ്ബാര് മാര്‍ക്ക് മന തൃപ്തി കിട്ടാതെ കഴിവുകെട്ടവനും നീതിമാനും അല്ലെന്നു തോന്നുന്നത്, യേതുപോലെ സ്ലൈട്ടുമായി പോകുന്ന ഒന്നാം ക്ലാസിലെ കുട്ടിക്ക് ടീച്ചരോടും രെക്ഷകരതാക്കലോടും തോനുന്ന മന തൃപ്തി യില്ലായ്മ.
ദൈവത്തിനെ ചെരിയരീതിയിലെന്കിലും മനസ്സിലാക്കാന് വേണ്ടി എടുത്തു കാണിക്കുന്ന ഭൌതികമായ ഉധാഹരണത്തില് മനുഷ്യര്‍ക്ക് ഉണ്ടാകുന്ന പിഴവിനെ - ദൈവത്തിനും (വിമാനം വഴിതെറ്റി റെയില് വ ട്രാക്ക്കില്) പിഴവിനുള്ള സാധിയത ഉണ്ടെന്നു വാദിക്കുന്നത് തെറ്റാണ്. സൃഷ്ടി കര്‍ത്താവ് ചെയുന്നത്തിന്റെ ഇടയ്ക്ക് കയറി ചോദിക്കുന്നതിനു തുല്യമാണ് ("മൂപ്പരിതൊക്കെ കരുതിക്കൂട്ടി ചെയ്യുന്നതാണെങ്കില് അങ്ങേരുടെ നീതിബോധം കാരുണ്യം എന്നിത്യാദി ഗുണങ്ങള് നമുക്കു പിടി കിട്ടാത്തതും സംശയാസ്പദവും ആണല്ലോ.") എന്നുള്ള ജബ്ബാര് മാരുടെ നിലവിളികള് - കാരിയങ്ങലുന്നും ഇവിടെ പൂര്തികരിക്കപെട്ടിലല്ലോ നീതി ബോധവും കാരുണിയവും അളന്നു തിട്ടപെടുതാന് അതും സൃഷ്ടികര്‍ത്താവ് തന്ന കേവലം ബുദ്ധികൊണ്ട്.
സൃഷ്ടി കര്‍ത്താവ് ആള്ധൈവമാനെന്നു ഖുറാനില് പറഞ്ഞിട്ടില്ല. ദൈവത്തെ പറ്റി സംസാരിക്കുമ്പോള് മനുഷ്യന്റെ ഭാഷയാണ് ഇത്. അതിനെ എടുത്തു വച്ച് ദൈവം മനുഷ്യനെ പോലെ ചിന്ദിക്കുന്നു പ്രവര്‍ത്തിക്കുന്നു എന്നൊക്കെ വീമ്പിളക്കി താന് ഇപ്പോഴും വേലിയില് കുടിങ്ങി കിടക്കുക യാണ് എന്ന് യുക്തി വാദികളും ദൈവ നിഷേടികളും സദാ തെളിയിച്ചു കൊണ്ടിരിക്കുന്നു.
സൃഷ്ടി കര്‍ത്താവിനു യെതുരീതിയിലും കഴിവുണ്ട് അതില് പ്രപഞ്ചത്തെ സൃഷ്‌ടിച്ച ഒരു രീതിയുടെ പര കോടിയില് ഒരു അണു ദൈവം മനുഷ്യനു മനസിലാക്കി കൊടുത്തു അതിനെയാണ് സയന്‍സ് എന്ന് വിളിക്കുന്നത്. ദൈവത്തിന്റെ കാലവും സമയും അളന്നു താങ്കള് വിഷമികുന്നതെന്തിനാണ്? സമയാസമയങ്ങളില് ദൈവം മനുഷ്യന് ആവശ്യമുള്ളത് കൊടുക്കും അല്ലെങ്കില് കൊടുക്കാതിരിക്കും. കാരിയങ്ങള് പൂര്തികരിക്കുന്ന തെങ്ങിനെയെന്നു അവനറിയാം. അതിനിടയ്ക്ക് കയറി നല്ല ഉധേശതിലല്ലാതെ ചോദ്യം ചെയ്തു മാറിനില്‍ക്കാതെ താങ്കളെ സൃഷ്ടിച്ചവന്റെ അടുക്കലേക്കു പോകുക!
ഒരു പക്ഷെ താങ്കളുടെ ഒരുപാട് ചോദിയങ്ങള്‍ക്ക് ഉത്തരം കിട്ട്യേക്കാം. അത് ഭാഷകള്‍ക്കും പങ്കുവയ്ക്കലിനും അപ്പുരതായിരിക്കാം എന്നാല് പോലും.
സുലൈമു.

Faizal Kondotty said...

(അ)യുക്തിവാദിയായ ജബ്ബാര്‍ മാഷിന്
മാഷെ, കണ്ണ് പോലുള്ള sense organs പരിണമിച്ചു ഉണ്ടാവുക സാധ്യമല്ലെന്നാണ് ഡാര്‍വിന്‍ അടക്കം പലരുടെയും അഭിപ്രായം ... കാരണം പൂര്‍ണ്ണമായ തോതില്‍ ഡെവലപ്പ് ചെയ്ത organs മാത്രമേ അടുത്ത തലമുറയിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടൂ . പൂര്‍ണ്ണമായ തോതില്‍ ഡെവലപ്പ് ചെയ്യാനോ അസംഖ്യം ഇടനില രൂപങ്ങള്‍ വേണം താനും. അപൂര്‍ണ്ണമായവ എന്തിനു കൈമാറ്റം ചെയ്യപ്പെടണം? sense organs ഉണ്ടാകാന്‍ mutation തീരെ പര്യാപ്തം അല്ലെന്നാണ് ഈ മേഖലയില്‍ പഠനം നടത്തികൊണ്ടിരിക്കുന്ന ശാസ്ത്രകാരന്മാരുടെ അഭിപ്രായം. ഇനി ഡാര്‍വിന്‍ പറയുന്നത് ശ്രദ്ധിക്കൂ ...

"Organs of extreme perfection and complication. To suppose that the eye, with all its inimitable contrivances for adjusting the focus to different distances, for admitting different amounts of light, and for the correction of spherical and chromatic aberration, could have been formed by natural selection, seems, I freely confess, absurd in the highest possible degree. ................. the difficulty of believing that a perfect and complex eye could be formed by natural selection, though insuperable by our imagination, can hardly be considered real."..
.
( On the Origin of Species by Charles Darwin Chapter VI, page 88. for online edition http://embryology.med.unsw.edu.au/pdf/Origin_of_Species.pdf)
.

മാഷെ ഡാര്‍വിന്റെ അഭിപ്രായത്തില്‍, കണ്ണ് പ്രകൃതിയില്‍ നിന്നുണ്ടായി എന്ന് വിശ്വസിക്കുന്നത് പമ്പര വിഡ്ഢിത്തമാണ്. മാഷിനോ..?മാത്രമല്ല ഒരു കണ്ണ് പ്രകൃതിയില്‍ നിന്നുണ്ടായി എന്ന് തന്നെ കരുതുക, മറ്റേ കണ്ണും പ്രകൃതിയില്‍ നിന്ന് തന്നെ ഉണ്ടായി എങ്കില്‍ രണ്ടു കണ്ണും കൂടി ഒരു combined വിഷന്‍ വരുന്നതെങ്ങിനെ ? ആരാണ് ഇവയെ യോജിപ്പിച്ചത് ? ചെറുതും തലകീഴായതുമായ പ്രതിബിംബം യഥാര്‍ത്ഥ വലിപ്പത്തില്‍ ആകുന്നത് എങ്ങിനെയാണ്‌ ? ആ പ്രോഗ്രാമും പ്രകൃതി തന്നെ ചെയ്തു കൊടുത്തോ? അങ്ങിനെയെങ്കില്‍ അത് തന്നെയല്ലേ മാഷെ ദൈവം..?
.
മാഷെ, ഞാന്‍ ബിരുദവും തുടര്‍ പഠനവും നടത്തിയത് ജന്തുശാസ്ത്രം മെയിന്‍ വിഷയമായി എടുത്താണ് . നിരീശ്വര പ്രസ്ഥാനം എല്ലാത്തിലും വലുതായി കണ്ടിരുന്ന ഞാന്‍ ദൈവത്തിലെത്തുന്നത് എന്റെ ശാസ്ത്ര പഠനങ്ങളിലൂടെ മാത്രമാണ് . മാഷ് വേദഗ്രന്ഥങ്ങളെ മാറ്റി നിര്‍ത്തുക . എന്നിട്ട് കണ്ണ് അടക്കമുള്ള sense organs നെ പറ്റിയുള്ള അഭിപ്രായങ്ങള്‍ പറയുക. ആണ്‍ പെണ് വര്‍ഗങ്ങള്‍ക്ക് എങ്ങിനെ best-fit sex organs ഡെവലപ്പ് ചെയ്തു വന്നു എന്ന് കൂടി പരിശോധിക്കുക . ആണില്‍ നിന്ന് പെണ്ണോ (തിരിച്ചും ) പരിണമിച്ചു വരണമെങ്കില്‍ ഇടനില രൂപങ്ങളായി വരേണ്ട കുഞ്ഞുങ്ങള്‍ എങ്ങിയെയുണ്ടാവും ? ജീവി വര്‍ഗങ്ങളുടെ reproductive isolation (ഒറ്റപെടല്‍) കൂടി ചേര്‍ത്ത് വായിക്കുക. ഒരു അസൂത്രണവുമില്ലാതെ ജീവി വര്‍ഗങ്ങള്‍ പ്രകൃതിയില്‍ നിന്ന് mutaion നിലൂടെയും മറ്റും വെറുതെ പരിണമിച്ചുണ്ടായി എന്ന് ഇനിയും താങ്കള്‍ വിശ്വസിക്കുന്നുവെങ്കില്‍ ഒരു തരത്തില്‍ താങ്കളും അന്ധവിശ്വസിയല്ലേ ...

ea jabbar said...

(അ)യുക്തിവാദിയായ ജബ്ബാര്‍ മാഷിന്
മാഷെ, കണ്ണ് പോലുള്ള sense organs പരിണമിച്ചു ഉണ്ടാവുക സാധ്യമല്ലെന്നാണ് ഡാര്‍വിന്‍ അടക്കം പലരുടെയും അഭിപ്രായം
പിന്നെ എങ്ങനെ ഉണ്ടായി എന്നും കൂടി വിശദീകരിക്കാമോ?
ഞാനും സുവോളജിയാ പഠിച്ചിരുന്നത്. താഴ്ന്ന തരം ജീവികളില്‍നിന്നും ഉയര്‍ന്ന തരം ജീവികളിലേക്കു വികാസം പ്രാപിക്കുന്നതോടൊപ്പം എല്ലാ അവയവങ്ങള്‍ക്കും പരിതസ്ഥിതിക്കനുയോജ്യമായ് വികാസവും മാറ്റവും ഉണ്ടാകുന്നതായാണു ഞാന്‍ ഇതു വരെ മനസ്സിലാക്കിയത്. അതു തെറ്റാണെങ്കില്‍ ശാസ്ത്രീയമായ ഒരു വിശദീകരണം വേണം.
പരിണാമം അല്ല പോസ്റ്റിലെ വിഷയം. കുര്‍ ആനില്‍ ശാസ്ത്രീയമായ അറിവുകളല്ല ഉള്ളത് എന്നും ഏഴാം നൂറ്റാണ്ടിലെ ഒരു സാധാരണ മനുഷ്യനറിയാവുന്ന കാര്യങ്ങളേ ആ പുസ്തകത്തില്‍ ഉള്ളു എന്നുമാണു ഞാന്‍ പറയാന്‍ ശ്രമിച്ചത്. ഇക്കണ്ടു കാണപ്പെടുന്ന ജീവിവര്‍ഗ്ഗങ്ങള്‍ എല്ലാം എങ്ങനെയാണുണ്ടായത് എന്നതിനു കുര്‍ ആനില്‍ വല്ല വിശദീകരണവും ഉണ്ടോ? ജീവികള്‍ തമ്മില്‍ ഘടനാപരമായ് സാമ്യം എന്തുകൊണ്ട് എന്നതിനുത്തരമുണ്ടോ? എല്ലാം അല്ലാഹു ഉണ്ടാക്കി എന്ന എളുപ്പ വാദം കൊണ്ട് എല്ലാറ്റിനും ഉത്തരം പറയാം. പക്ഷെ ആ ഉത്തരമല്ലല്ലോ ശാസ്ത്രം.

ea jabbar said...

മാഷ് വേദഗ്രന്ഥങ്ങളെ മാറ്റി നിര്‍ത്തുക . എന്നിട്ട് കണ്ണ് അടക്കമുള്ള sense organs നെ പറ്റിയുള്ള അഭിപ്രായങ്ങള്‍ പറയുക.
-----

വേദഗ്രന്ദ്ഥങ്ങളെ മാറ്റി നിര്‍ത്തി കണ്ണിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ ഞാനില്ല. അതൊക്കെ ശാസ്ത്രകാരന്മാര്‍ ചെയ്യട്ടെ എന്റെ വിഷയം വേദഗ്രന്ഥം ദൈവം എഴുതിയതോ മനുഷ്യന്‍ എഴുതിയതോ എന്നതു തന്നെയാണ്. ഞാന്‍ അതു തന്നെ ചര്‍ച്ച ചെയ്യാനാണുദ്ദേശിക്കുന്നത്. കണ്ണുകള്‍ പരിണാമത്തിലൂടെയല്ല ഉണ്ടായത് എന്നു തെളിയിക്കാമായിരിക്കും. പക്ഷെ അതുകൊണ്ടൊന്നും കുര്‍ ആനിന്റെ ദൈവികത സ്ഥാപിക്കപ്പെടുന്നില്ല.

PAWAS CHITAGOG said...

പ്രിയ ജബ്ബാര്‍,
നീണ്ട പോസ്റ്റും കമന്റുകളും. സമയം പോയത് മിച്ചം.
താങ്കള്‍ ഫൈസലിന്റെ കമന്റിനു മുന്നില്‍ ശരിക്കും പതരിപോയീ. അപ്പോള്‍ പരിണാമ വാദത്തിന്‍ മേലുള്ള കളി നിര്‍ത്തി. സലാമിന്റെ യുക്തിക്കു മുന്നില്‍ വളരെ ദുര്‍ബലമായ ഉദാഹരണങ്ങള്‍ നിരത്തിയത് കണ്ടപ്പോള്‍ താങ്കളുടെ പാപ്പരത്തം അവിടെയും ദ്രിഷ്യമായി. ശരിക്കും പറഞ്ഞാല്‍ പരിഗണയോടെ വായിക്കാന്‍ പറ്റുന്ന സ്ഥിരത നിങ്ങളുടെ പോസ്ടിനില്ല. ശരിക്കും പറഞ്ഞാല്‍ ബാലിശം. മാറിയും മറിഞ്ഞും പറഞ്ഞു കൊണ്ടിരിക്കുന്നു. ആ ഇംഗ്ലീഷ് കാരന്‍ നൌശിദിന്ടെ ചോദ്യങ്ങള്‍ക്ക് വെറും ഭാവന സങ്കല്‍പ്പങ്ങള്‍ നല്‍കാന്‍ ശ്രമിച്ചു. വെറുതെ സമയം മിനകെടുത്തി. പരിണാമ വാദം theernu.
ഇപ്പോള്‍ പറയുന്നത് ഖുര്‍ആന്‍ മനുഷ്യനെഴുതിയെന്നാണ്. zoology പഠിച്ചു പഠിച്ചു ചരിത്രം അറിയതെയായി. ഇത് orutharam രോഗമാണ്. ithinu chikthsa undu. iniyum ഖുര്‍ആന്‍ vayikkanam. kannadikkalla കുഴപ്പം mughathinanu.
yini mattarude yenkilum agent ആണോ? സഹതപ്പിക്കുന്നു. പകലിനെ രാത്രിയാക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുക.

Faizal Kondotty said...
This comment has been removed by the author.
ea jabbar said...

പല്ലിവാലില്‍ ഞാന്‍ പിടി കൂടാറില്ല.!
പരിണാമം ശരിയോ തെറ്റോ എന്നതല്ല വിഷയം.
ഖുര്‍ ആന്‍ ദൈവീകമോ, മനുഷ്യരചനയോ?
ഇതാണു വിഷയം.

ea jabbar said...

പരിണാമസിദ്ധാന്തത്തിനു പകരം വെക്കാന്‍ ഇവരുടെ കയ്യിലുള്ള മഹാസിദ്ധാന്തം ഇതൊന്നു വായിച്ചു നോക്കൂ.

Faizal Kondotty said...

ജബ്ബാര്‍ മാഷെ ,
താങ്കള്‍ മാന്യനാണ് എന്ന് താങ്കളുടെ കമെന്റ് വായിച്ചപ്പോള്‍ മനസ്സിലാക്കാന്‍ പറ്റി. താങ്കള്‍ക്ക് ബോധ്യമുള്ളതെ താങ്കള്‍ പറയുന്നുള്ളൂ ... നല്ലത് .. മാഷെ നമ്മെളെല്ലാം വിദ്യാര്‍ത്ഥികളാണ്.

താങ്കള്‍ പറഞ്ഞല്ലോ .....താഴ്ന്ന തരം ജീവികളില്‍നിന്നും ഉയര്‍ന്ന തരം ജീവികളിലേക്കു വികാസം പ്രാപിക്കുന്നതോടൊപ്പം എല്ലാ അവയവങ്ങള്‍ക്കും പരിതസ്ഥിതിക്കനുയോജ്യമായ് വികാസവും മാറ്റവും ഉണ്ടാകുന്നതായാണു ഞാന്‍ ഇതു വരെ മനസ്സിലാക്കിയത്. അതു തെറ്റാണെങ്കില്‍ ശാസ്ത്രീയമായ ഒരു വിശദീകരണം വേണം. എന്ന്

മാഷുടെ ഈ അറിവ് Genetics ശാസ്ത്ര ശാഖ വരുന്നതിനു മുമ്പുള്ളതാണ്‌. യഥാര്‍ത്ഥത്തില്‍ ഗ്രിഗര്‍ മെന്ടലിന്ടെ കണ്ടെത്തലുകളും തുടര്‍ന്നു genetics കൂടുതല്‍ പഠനങ്ങളും പരിണാമ വാതത്തിന്റെ നട്ടെല്ല് ഒടിക്കുകയാണ് ചെയ്തത്‌ . ഡാര്‍വിന്‍ പറഞ്ഞ പോലെ ക്രമാനുഗതമായ മാറ്റം പുതിയ ജീവി വര്‍ഗങ്ങളുടെ ഉത്ഭവത്തിനു കാരണമാകില്ലെന്നും ജീനുകളാണ് ഒരു ജീവിയുടെ ഗുണത്തിന് ആധാരം എന്നും genetics പഠനങ്ങള്‍ വളരെ അസന്നിഗ്ദ്ധമായി തെളിയിച്ചു. genetics ന്റെ ആധികാരികത മാഷിനും അറിയാമല്ലോ ..

ഗ്രിഗര്‍ മെന്ടലിന്ടെ കൃത്യതയാര്‍ന്ന പരീക്ഷണ ഫലങ്ങള്‍ വരുന്നതിനു മുമ്പാണ് ഡാര്‍വിന്‍ origin of species എഴുതിയത് .മാഷെ... പുറമെയുള്ള മാറ്റങ്ങള്‍ ഒരു ജീവിയുടെ ജനിത ഘടനിയില്‍ ഒരു മാറ്റവും വരുത്തില്ലെന്നും , ജനിതക ഘടനയില്‍ മാറ്റം വരാത്തിടത്തോളം പുതിയ ഗുണങ്ങള്‍ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്നും ശാസ്ത്രം കണ്ടെത്തി .

ജര്‍മ്മന്‍ experimentalist ആയ August Weismann എലികളില്‍ വാല് മുറിച്ചു നടത്തിയ പരീക്ഷണം മാഷിനറിയമല്ലൊ. 21- മത്തെ തലമുറയും വാലുമായാണ് ജനിച്ചത്‌. മാഷെ ചുരുക്കിപറഞ്ഞാല്‍ ഡാര്‍വിന്റെ നിഗമനങ്ങള്‍ക്ക് ശാസ്ത്രവുമായി ഒരു പുല ബന്ധവും ഇല്ലന്നര്‍ത്ഥം . ഇപ്പോള്‍ ചില പരിണാമ ശാസ്ത്രകാരന്മാര്‍ പറയുന്ന വാദം ultra violet രശ്മികള്‍ മുഖേനെയോ മറ്റോ ജനിത ഘടനയില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ മുഖേനയാണ് (Mutation) പുതിയ ജീവി വര്‍ഗങ്ങള്‍ ഉണ്ടായത് എന്നാണ് . പുതിയ തിയറി അറിയപ്പെടുന്നതു Neo-Darwinism എന്ന പേരിലാണ്‌ . (http://en.wikipedia.org/wiki/Neo-Darwinism).
ഡാര്‍വിന്റെതായിട്ടു പ്രകൃതി നിര്‍ദ്ധാരണം (natural selection) എന്ന ഒരു കാര്യം മാത്രമേ പുതിയ തിയറിയില്‍ ഉള്ളൂ . mutation മുഖേന ജനിത ഘടനയില്‍ പെട്ടെന്നു മാറ്റങ്ങള്‍ ഉണ്ടാവുകയും അതില്‍ നല്ലതിനെ പ്രകൃതി നിലനിര്‍ത്തുന്നു എന്നര്‍ത്ഥം .അതായത് ഡാര്‍വിന്റെ ക്രമേണയുള്ള വികാസം എന്ന പ്രധാന വാദം ഇന്നു ലോകത്ത് ഒരു ശാസ്ത്രകാരനും അംഗീകരിക്കുന്നില്ല .

ഇനി Mutation നെ പറ്റിയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് ഇവ constructive അല്ലെന്നും പുതിയ ജീവി വര്‍ഗങ്ങളുടെ ഉത്ഭവത്തിനു തീരെ പര്യാപ്തമല്ലെന്നും ആണ് (പഴയീച്ചയിലെ -drosophila- പരീക്ഷണം ഉദാഹരണം) . ഒരു ചെറിയ ഉദാഹരണം പറയട്ടെ , ഒരു കാര്‍ മരത്തില്‍ ഇടിക്കുന്നു എന്നു വെക്കുക , അതിനു കേട്പാട് സംഭവിക്കും , പക്ഷെ അത് ലോറിയോ ബസ്സോ ആയി മാറില്ലല്ലോ. ഇത് പോലെ ultraviolet രശ്മികള്‍ മുഖേനെയും മറ്റും ഉണ്ടാകുന്ന mutation നുകള്‍ almost മുഴുവനായും destructive ആണ്.

ജനിതക ഘടനയില്‍ ഗുണപരമായ ഒരു മാറ്റവും ഉണ്ടാവുന്നില്ലെന്കില്‍ പിന്നെ പ്രകൃതി തിരഞ്ഞെടുപ്പിന് (natural selection) എന്ത് പ്രസക്തി ? .പിന്നെ എങ്ങിനെയാണ്‌ മാഷെ കണ്ണ് പോലുള്ള സങ്കീര്‍ണമായ sense organs ഉണ്ടാവുന്നത് ..?എങ്ങിനെയാണ്‌ നിവര്‍ന്ന രൂപത്തില്‍ , യഥാര്‍ത്ഥ വലിപ്പത്തില്‍ combined വിഷന്‍ ഉണ്ടാകുന്നതു ? എങ്ങിനെയാണ്‌ വിവ്ട അവയവങ്ങള്‍ തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നത് ? ഹൃദയത്തെ (heart beats) നിയന്ത്രിക്കുന്നത് തലച്ചോറാണ് . തലച്ചോര്‍ വര്‍ക്ക്‌ ചെയ്യാന്‍ വേണ്ട ശുദ്ധരക്തം പമ്പ് ചെയ്തു കൊടുക്കുന്നതോ ഹൃദയമാണ് . ഇവ രണ്ടും ഒരുമിച്ചു ഉണ്ടയില്ലെങ്ങില്‍ രണ്ടിനും ഒരു നിമിഷം പോലും നിലനില്പില്ല .

പറയൂ മാഷെ ഇവയെല്ലാം അന്ധമായ mutation ല‌ുടെ ഉണ്ടായതാണോ ?... മത വിശ്വാസികളല്ലാത്ത ധാരാളം ആധുനിക ജീവ ശാസ്ത്രകാരന്മാര്‍ തന്നെ പരിണാമ വാദം കൈ ഒഴിഞ്ഞു എന്ന കാര്യം മാഷ് അറിയണം .

നമ്മുടെ സൃഷ്ടിക്കു പിന്നില്‍ ഒരു ശക്തിയുണ്ടോ എന്ന ആദ്യം തീരുമാനിക്കണം .. പിന്നയല്ലേ ആ സൃഷ്ടാവ് ഇറക്കി എന്നു പറയുന്ന വേദങ്ങളിലെ തെറ്റുകള്‍ ..? മാഷെ ഈ പോസ്റ്റ്‌ പോസിറ്റീവ് ആയി എടുക്കും എന്നു കരുതുന്നു . ബഹുമാനത്തോടെ .. അനിയന്‍

ea jabbar said...

നമ്മുടെ സൃഷ്ടിക്കു പിന്നില്‍ ഒരു ശക്തിയുണ്ടോ എന്ന ആദ്യം തീരുമാനിക്കണം .. പിന്നയല്ലേ ആ സൃഷ്ടാവ് ഇറക്കി എന്നു പറയുന്ന വേദങ്ങളിലെ തെറ്റുകള്‍ ..? മാഷെ ഈ പോസ്റ്റ്‌ പോസിറ്റീവ് ആയി എടുക്കും എന്നു കരുതുന്നു . ബഹുമാനത്തോടെ .. അനിയന്‍
--------
നമുക്കറിയാത്ത ഒരു കാര്യം -നമ്മുടെ അറിവിന്റെയും യുക്തിയുടെയും ചിന്തയുടെയുമൊക്കെ പരിധിക്കപ്പുറമുള്ള ഒരു കാര്യം- നമ്മള്‍ ആദ്യമേയങ്ങു തീരുമാനിക്കുന്നതെങ്ങനെയാ അനിയാ? ഇതിന്റെയൊക്കെ പിന്നിലുള്ള ശക്തിയെ ആരാ നിഷേധിച്ചേ? മുമ്പത്തെ പോസ്റ്റുകളും ചര്‍ച്ചകളും കൂടി വായിക്കൂ. ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു ദൈവനിഷേധിയല്ല എന്ന പോസ്റ്റ് വായിക്കണം.

Anonymous said...

"നമുക്കറിയാത്ത ഒരു കാര്യം -നമ്മുടെ അറിവിന്റെയും യുക്തിയുടെയും ചിന്തയുടെയുമൊക്കെ പരിധിക്കപ്പുറമുള്ള ഒരു കാര്യം- നമ്മള് ആദ്യമേയങ്ങു തീരുമാനിക്കുന്നതെങ്ങനെയാ അനിയാ?

ഇതിന്റെയൊക്കെ പിന്നിലുള്ള ശക്തിയെ ആരാ നിഷേധിച്ചേ? മുമ്പത്തെ പോസ്റ്റുകളും ചര്ച്ചകളും കൂടി വായിക്കൂ. ഇക്കാര്യങ്ങള് വിശദമായി ചര്ച്ച ചെയ്തിട്ടുണ്ട്. ഞാന് ഒരു ദൈവനിഷേധിയല്ല എന്ന പോസ്റ്റ് വായിക്കണം."

ജെബ്ബാര്‍ മാഷിന്റെ മുകളിലെ രണ്ടു പാരഗ്രാഫും തമ്മില്‍ പൊരുത്തമില്ല !

യെങ്കിലും സംശയതിലുള്ള കാരിയമെന്ന നിലയ്ക്ക് മാറ്റിവയ്ക്കാതെ ഖുരാനിനെതിരെ ആവശ്യമില്ലാതെ ആരോപണങ്ങള്‍ അഴിച്ചുവിടെണ്ടിയിരുനില്ല താങ്കള്‍! അത് തീര്‍ത്തും താങ്കളുടെ വെയ്ക്തിതുവത്തിനു കളങ്കം തന്നെ യാണ്.
സുലൈമു.

ea jabbar said...

അന്ധമായി നിഷേധിക്കുക; അന്ധമായി വിശ്വസിക്കുക; ഈ രണ്ടു നിലപാടിനും മധ്യേ ...
അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്നു തുറന്നു പറയുന്ന ഒരു നിലപാടു കൂടിയുണ്ട്.
അതു പരിഗണിക്കാത്തതുകൊണ്ടാണു മേല്‍പ്പറഞ്ഞ പാരഗ്രാഫുകള്‍ക്കിടയില്‍ പൊരുത്തക്കേടു തോന്നുന്നത്.

ea jabbar said...

കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല; അതു മുഹമ്മദ് എന്ന മനുഷ്യന്റെ ചിന്തയും വികാരങ്ങളും ഭാവനയുമൊക്കെ ചേര്‍ന്ന് ആവിഷ്കൃതമായ ഒരു കൃതിയാണ്. ഇക്കാര്യം കാര്യ കാരണ സഹിതം ആരുടെ മുമ്പിലും പകല്‍ വെളിച്ചം പോലെ തെളിയിക്കാന്‍ ഞാന്‍ ഒരുക്കമാണ്.
അല്‍പ്പം യുക്തിബോധം ഉള്ളവരുടെ മുമ്പില്‍!
ആവശ്യമില്ലാത്ത ഒരാരോപണവും ഞാന്‍ കുര്‍ ആനിനെതിരെ ഉന്നയിച്ചിട്ടില്ല എന്നാണു എന്റെ ധാരണ.

ea jabbar said...

സൃഷ്ടാവിനേയും സിംഹാസനത്തിനേയും താങ്ങി നിര്‍ത്തിയ ശക്തമായ ജലംഎവിടെ ഏതിന്മേല്‍ വച്ചിരുന്നു?,അത് ആരുടെസൃഷ്ടി ?!,ബാലരമയിലേയും പൂമ്പാറ്റയിലേയും മറ്റും കപീഷിനേയും ഡിങ്കനേയുംബാല്യവായനക്കാര്‍ യുക്തിപൂര്‍വം ചോദ്യം ചെയ്യാറില്ല.അതുപോലെ മതഭക്തനും ആനന്ദപൂര്‍വംദൈവാത്ഭുതത്തെ വിഴുങ്ങുന്നു.അവിടെ ശാസ്ത്രത്തിനും യുക്തിചിന്തയ്ക്കും ഇടമില്ല
------------------
നബി വിശദീകരിച്ചിട്ടുള്ളത് ഇങ്ങനെ:-

Tabari I:219 "When Allah wanted to create the creation, He brought forth smoke from the water. The smoke hovered loftily over it. He called it 'heaven.' Then He dried out the water and made it earth. He split it and made it seven earths on Sunday. He created the earth upon a big fish, that being the fish mentioned in the Qur'an. By the Pen, the fish was in the water. The water was upon the back of a small rock. The rock was on the back of an angel. The angel was on a big rock. The big rock was in the wind. The fish became agitated. As a result, the earth quaked, so Allah anchored the mountains and made it stable. This is why the Qur'an says, 'Allah made for the earth firmly anchored mountains, lest it shake you up.'"

Faizal Kondotty said...
This comment has been removed by the author.
ea jabbar said...

Tabari I:236 "'When the sun rises upon its chariot from one of those springs it is accompanied by 360 angels with outspread wings.... When Allah wishes to test the sun and the moon, showing His servants a sign and thereby getting them to obey, the sun tumbles from the chariot and falls into the deep end of that ocean. When Allah wants to increase the significance of the sign and frighten His servants severely, all of the sun falls and nothing of it remains in the chariot. That is a total eclipse of the sun. It is a misfortune for the sun.'"
സമ്പൂര്‍ണ്ണ സൂര്യഗ്രഹണം എന്താണെന്നും നബി പറഞ്ഞു തരുന്നു....!

ea jabbar said...

ദൈവം ഇറക്കി എന്ന് പറയുന്ന വേദങ്ങള്‍ മാത്രം നിങ്ങളുടെ യുക്തിയുടെയും ചിന്തയുടെയുമൊക്കെ പരിധിക്കുള്ളില്‍ വരണമെന്ന് വാശി പിടിക്കുന്നതെന്തിനു ?
------
ദൈവം ഇറക്കിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ പോരല്ലോ. നമുക്കതു ബോധ്യപ്പെടണ്ടെ?
ദൈവം ഇറക്കിയതല്ല എന്നുത്തമ ബോധ്യമുള്ളതുകൊണ്ടു തന്നെ അതിലെ പോട്ടത്തരങ്ങള്‍ ഓരോന്നെടുത്ത് വിമര്‍ശിക്കുന്നത്. ദൈവത്തിനോടു ചോദിക്കേണ്ട ചോദ്യങ്ങളെല്ലാം എന്നോടു ചോദിച്ചിട്ടെന്തു കാര്യം. ?

ea jabbar said...

ദൈവമെന്ന ആ ശക്തി ....
ഞാനാ‍ാ ശക്തിക്കു ദൈവം എന്നു പേരു വിളിച്ചില്ല... മതം പറയുന്ന ദൈവമല്ല ഞാന്‍ ശക്തിയെന്നു വിവക്ഷിച്ചത്. ഇക്കാര്യങ്ങളൊക്കെ മുമ്പു വളരെ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. 400ല്പരം കമന്റുകള്‍ വന്ന ചര്‍ച്ച. അതൊക്കെ എടുത്ത് വായിച്ചോളൂ. ഒരേ കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ല.

ea jabbar said...

"Allah's Apostle said, 'Allah created an ocean three farakhs (918 kilometers) removed from heaven. Waves contained, it stands in the air by the command of Allah. No drop of it is spilled. All the oceans are motionless, but that ocean flows at the speed of an arrow. The sun, moon and retrograde stars [planets] by which Allah swears in the Qur'an [81:15], run like the sun and moon and race. All of the other stars are suspended from heaven as lamps are from mosques, and circulate together praising Allah. The Prophet said, 'If you wish to have this made clear, look to the circulation of the sphere alternately here and there.'" Tabari I:235

"Then the Prophet said: 'For the sun and the moon, Allah created easts and wests on the two sides of the earth and the two rims of heaven. There are 180 springs in the west of black clay-this is why Allah's word says: "He found the sun setting in a muddy spring." [18:86] The black clay bubbles and boils like a pot when it boils furiously.'"Tabari I:234


"We did indeed offer the opportunity to the Heavens, the Earth, the Mountains, but they refused to take it, being afraid (of Allah's torment). But man undertook it. He was unjust and foolish. Lo, he has proved a tyrant and fool, ignorant. Allah has to punish the Hypocrites, men and women, and the Unbelievers."Qur'an 33:72


"Gabriel brings to the sun a garment of luminosity from the light of Allah's Throne according to the measure of the hours of the day. The garment is longer in the summer and shorter in the winter, and of intermediate length in autumn and spring. The sun puts on that garment as one of you here puts on his clothes."Tabari I:232


"When the Messenger was asked about that, he replied, 'When Allah was done with His creation He created two suns from the light of His Throne. His foreknowledge told Him that He would efface one and change it to a moon; so the moon is smaller in size."Tabari I:233


"Allah thus sent Gabriel to drag his wing three times over the face of the moon, which at the time was a sun. He effaced its luminosity and left the light in it. This is what Allah means: [in Qur'an 17:12] 'We have blotted out the sign of the night, and We have made the sign of the day something to see by.' The blackness you can see as lines on the moon is a trace of the blotting."Tabari I:23


"Allah then created for the sun a chariot with 360 handholds from the luminosity of the light of the Throne and entrusted 360 of the angels inhabiting the lower heaven with the sun and its chariot, each of them gripping one of those handholds. Allah also entrusted 360 angels with the moon."Tabari I:244

ea jabbar said...

ഇതൊക്കെയാണു അല്ലാഹുവും ദൂതനും കൂടി പഠിപ്പിച്ചു തന്ന ശാസ്ത്രം!

Faizal Kondotty said...

ജബ്ബാര്‍ മാഷെ , താങ്കളുടെ ആ കമന്റ്‌ കളുടെ ലിങ്ക് ഒന്ന് തരുമോ ..? .let me read it, താങ്കളുടെ സങ്കല്‍പത്തിലുള്ള ദൈവം എന്താണ് എന്ന് ആ ലിങ്കുകളില്‍ ഉണ്ട് എന്ന് കരുതുന്നു ...pinne മാഷെ ദൈവമെന്നത്‌ പ്രപഞ്ചത്തിലെ മഹാശക്തിയെ മനസ്സിലാക്കാന്‍ പ്രയോഗിക്കുന്ന ഒരു സാങ്കേതിക പദമാണ്. ഒരു പദത്തോട് അലര്‍ജി വേണ്ട .
മുമ്പ് യുക്തിവാദികള്‍ എന്ന് പറയുന്നവര്‍ നിരീശ്വര വാദികളായിരുന്നു. എന്നാല്‍ പിന്നീട് പിടിച്ച് നില്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ക്ക് തന്നെ മനസ്സിലാവാത്ത രൂപത്തിലുള്ള ദൈവത്തെ പ്രതിഷ്ടിച്ചു ദൈവ വിശ്വാസികളായി .എന്നിട്ട് നിരീശ്വരവാദി എന്നാ പേര് മാറ്റി humanitarian എന്നറിയപ്പെടാനായി ശ്രമം . മാഷെ താങ്കളെ യും എന്നെയുമൊക്കെ ആരെങ്കിലും സൃഷ്ടിച്ചതാണോ എന്നത് പരമ പ്രധാന കാര്യം തന്നെയാകുന്നു .. മരണ ശേഷം എന്താണ് എന്നതിനെ കുറിച്ച് താങ്കളുടെ വീക്ഷണം അറിയാന്‍ താല്പര്യമുണ്ട്

മുസ്ലിം സുഹൃത്തുക്കളോട് ...
ജബ്ബാര്‍ മാഷെ അടച്ചാക്ഷേപിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത് . അദ്ദേഹം ഇസ്ലാം മിനെ കുറിച്ച് ചര്‍ച്ച നടത്തുന്നത് തന്നെ അതില്‍ താല്പര്യമുള്ളത് കൊണ്ടാണല്ലോ , മാത്രമല്ല അറിയാത്തത്‌ അദ്ദേഹം തുറന്നു സമ്മതിക്കുന്നുമുന്ടു. അതിനെ തീര്‍ച്ചയായും അഭിനന്ദിക്കണം ..
ഖുറാന്‍ പറയുന്നത് ഏറ്റവും നല്ലത് കൊണ്ട് നീ മോശമായതിനെ പ്രതിരോധിക്കുക , അപ്പോള്‍ ശത്രു ആത്മ മിത്രമായി വരും എന്നാണ് .
ജബ്ബാര്‍ മാഷെ , ഖുറാന്‍ എത്രയോ മഹത്തായ ആശയങ്ങളും കല്പനകളും ഉണ്ടെന്നത് കൂടെ താങ്കള്‍ ഓര്‍ക്കണം ,
ഖുറാന്‍ പറയുന്നത് ശ്രദ്ധിക്കു

" സത്യവിശ്വാസികളെ നിങ്ങള്‍ ദൈവത്തിനു സാക്ഷൃം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നില നിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്കു തന്നയോ , നിങ്ങളുടെ മാതാപിതാക്കള്‍ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായി തീര്‍ന്നാലും ശരി .... ....അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍ പറ്റരുത്‌ .നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സുക്ഷ്മമായി അറിയുന്നവനാകുന്നു ദൈവം " (വി. ഖുറാന്‍ 4:135)
നമ്മെളെ സൃഷ്ടിക്കു പിന്നില്‍ ഒരു ശക്തിയുന്ടെന്കില്‍ ആ ശക്തി നമ്മെ കാണുന്നു എന്നത് ഒരു അദ്ഭുതമല്ല മാഷെ .., ഇത്രയും വിപുലമായി ഭൂമിയെയും നമ്മെയും സംവിധാനിച്ച ദൈവം നമ്മെ വിചാരണ ചെയ്യും എന്നതിലും എന്താണ് അത്ഭുതം ? . അനീതി പ്രവര്‍ത്തിക്കുന്നവന്‍ അങ്ങ് രക്ഷപ്പെട്ടു പോകുമെന്ന് വിശ്വസിക്കുന്നതല്ലേ വിഡ്ഢിത്വം ... ഒരാള്‍ ഒരുത്തനെ കഷ്ടപ്പെടുത്തിയാല്‍ , രണ്ടു പേരും മരിച്ചു പോയാല്‍ തീര്‍ന്നെങ്കില്‍ എവിടെയാണ് മാഷെ നീതി ? അതു എവിടുന്നു തന്നെ ശിക്ഷ കിട്ടുമെന്ന് മാഷ് വിചാരിക്കുണ്ടോ ? മാഷെ നീതി പുലരണമെന്ന് ആഗ്രഹിക്കുന്ന ആളല്ലേ ...?
പിന്നെ ഇസ്ലാമിനെ ക്കുറിച്ച് മാഷിന് തോന്നിയത് മാഷ് എഴുതി .. നല്ലത് പക്ഷെ ബര്‍ണട്ഷാ അടക്കം പല പ്രമുഖരും ഇസ്ലാം മിനെ ക്കുറിച്ച് പറഞ്ഞത് കൂടി മാഷ് വായിക്കണം .. ഇത്ര പിന്തിരിപ്പന്‍ ആശയമായിരുന്നെന്കില്‍ അവരൊക്കെ എന്തിനാണ് എങ്ങിനെ ഖുറാനെയും പ്രവാചകനെയും പുകഴ്ത്തുന്നത് ..? വാള്‍ പേടിച്ചിട്ടാവില്ലല്ലൊ ..? ആണോ ? കുറച്ചെണ്ണം മാത്രം ക്വാട്ടെട്ടെ ..

“He (Mohammed) must be called the Savior of Humanity. I believe that if a man like him were to assume the dictatorship of the modern world, he would succeed in solving its problems in a way that would bring it much needed peace and happiness.”
(George Bernard Shaw, The Genuine Islam, Singapore, Vol. 1, No. 8, 1936) “...I have been struck over and over again by this indivisible unity of Islam that makes man instinctively a brother.”
(Sarojini Naidu, Ideals of Islam, vide Speeches & Writings, Madras, 1918, p. 169)“..As regards all the standards by which Human Greatness may be measured, we may well ask, Is there any man greater than he (Mohammed)?”
(Lamartine, Histoire de la Turqui, Paris, 1854, Vol. II, pp 276-277) “My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels.”
(M.H. Hart, The 100: A Ranking of the Most Influential Persons in History, New York, 1978, p. 33)
ഇവര്‍ക്കൊന്നും മാഷുടെയത്ര ബുദ്ധിയില്ലായിരിക്കാം .. പക്ഷെ ഇവരാരും നിസ്സാരക്കാരല്ല മാഷേ ..

ea jabbar said...

സുഹൃത്തേ..
ബര്‍ണാഡ് ഷായും ആനി ബസ്സന്റും ഗാന്ധിജിയുമൊക്കെ ഏതോ സന്ദര്‍ഭത്തില്‍ ഇസ്ലാമിനെപ്പറ്റി പറഞ്ഞ ഏതാനും വാചകങ്ങളാണോ, അതോ ഖുര്‍ ആനിലും പതിനായിരക്കണക്കിന് ഹദീസുകളിലും ആധികാരികമായ മറ്റു മതപ്രമാണങ്ങളിലും രേഖപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണോ ഞാന്‍ ഇസ്ലാമിനെ മനസ്സിലാക്കാന്‍ അവലംബിക്കേണ്ടത്. ക്രിസ്തുവിനെ പുകഴ്ത്തിപ്പറയാത്ത ബുദ്ധിജീവികളും മഹാന്മാരുമുണ്ടോ ലോകത്ത്? എന്നിട്ടും അതൊന്നും ഗൌനിക്കാതെ നിങ്ങള്‍ ക്രിസ്തുമതത്തെ അവഗണിക്കുന്നതെന്തേ? മഹാന്മാരുടെ സര്‍ട്ടിഫിക്കറ്റ് വായിച്ച് ഞാന്‍ ഒരു മതം തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് ക്രിസ്തുമതമായിരിക്കും.

ea jabbar said...

ലിങ്കുകള്‍ എല്ലാം എന്റെ ബ്ലോഗുകളുടെ ഹോം പേജുകളില്‍ കൊടുത്തിട്ടുണ്ട്. സൌകര്യമ്പോലെ വായിക്കുക.

suraj.. said...

മാഷെ ഡാര്‍വിന്റെ അഭിപ്രായത്തില്‍, കണ്ണ് പ്രകൃതിയില്‍ നിന്നുണ്ടായി എന്ന് വിശ്വസിക്കുന്നത് പമ്പര വിഡ്ഢിത്തമാണ്. മാഷിനോ..?ഡാര്‍വിന്‍ പറഞ്ഞത് കണ്ണിനെ പോലുള്ള ഒരു അതി വൈദഗ്ധ്യമുള്ള അവയവത്തിന്റെ പരിണാമം തന്റെ തിയറി കൊണ്ട് തല്‍ക്കാലം വിശദീകരിക്കാനാവില്ല എന്ന അര്‍ത്ഥത്തിലാണ്. ഡാര്‍വിന്റെ കാലത്ത് ഒട്ടും വികസിതമല്ലായിരുന്നു ജനറ്റിക്സ്. മാത്രവുമല്ല, പ്രകൃതിനിര്‍ദ്ധാരണം എന്ന പ്രതിഭാസത്തിന്റെ പ്രായോഗിക രീതികളെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ പോലും ഡാര്‍വിന്‍ ഉദ്ദേശിച്ചതില്‍ നിന്നും ഒരുപാടൊരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു ഇന്ന്. പ്രോഗ്രാമിംഗ് സാങ്കേതികതകളെ ജനിതകവുമായി ബന്ധിപ്പിച്ച് വളരെയധികം ഇവല്യൂഷണറി മാതൃകകളെ കൃത്രിമമായി ഉരുത്തിരിച്ച് പഠിക്കുന്നുണ്ട്. കുറേയേറേ സ്പീഷീസുകളില്‍ അത്തരം പരിണാമങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിരീക്ഷിച്ച് വാലിഡേറ്റ് ചെയ്തിട്ടുമുണ്ട്.

മുന്‍പ് ഒരിക്കല്‍ ഇത് ഞാന്‍ വിശദമായ പോസ്റ്റായി ഇവിടെ ഇട്ടിരുന്നത് നോക്കുമല്ലോ. (ഇത് ഞാന്‍ കോളെജിലായിരുന്നപ്പോള്‍ എഴുതിയ ഒരു പരിണാമശാസ്ത്രപുസ്തകത്തിന്റെ 5-ആം അധ്യായത്തില്‍ നിന്ന് എടുത്ത ഭാഗങ്ങളാണ്)

റെഫറന്‍സിന് റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ Climbing Mount Improbable നോക്കാവുന്നതാണ്. നില്‍സന്‍-പെല്‍ജര്‍ മാതൃകയാണ് ഡോക്കിന്‍സിന്റെ മുഖ്യ വിഷയമെങ്കിലും കണ്ണിനെപ്പോലുള്ള ഒരു അവയവം പരിണമിക്കാന്‍ സാധ്യതയുള്ള മറ്റ് മെക്കാനിസങ്ങളും വിക്കിപീടിയയിലെ ഈ ലേഖനത്തില്‍ കാണാം.

നമ്മുടെ നാട്ടില്‍ വേറെയൊരു വിഷയവും കിട്ടാത്തപ്പോള്‍ പോയി ബോട്ടണിയും സുവോളജിയും ഡിഗ്രിക്ക് പഠിക്കുന്ന കാരണം ആ മേഖലകളില്‍ യൂണിവേഴ്സിറ്റി തല റീസേര്‍ച്ചുകള്‍ ശോഷിച്ച് ഇല്ലാതാവുന്ന അവസ്ഥയുണ്ട്. അത്തരം അവസ്ഥയ്ക്ക് കാരണക്കാരാകുന്ന, സ്വന്തം വിഷയത്തില്‍ മൂക്കിനപ്പുറമുള്ള ഒരു പുസ്തകമൊ ഗവേഷണ പേപ്പറോ പോലും വായിക്കാന്‍ മിനക്കെടാത്ത ചിലരാണ് “മാഷെ, ഞാന്‍ ബിരുദവും തുടര്‍ പഠനവും നടത്തിയത് ജന്തുശാസ്ത്രം മെയിന്‍ വിഷയമായി എടുത്താണ് ” എന്ന അവകാശവാദവുമായി പരിണാമമെന്ന സത്യത്തെ “പരിണാമസിദ്ധാന്തം” എന്ന് ഇന്റര്‍നെറ്റില്‍ കൊഞ്ഞനംകുത്തുന്നത് ;)

Faizal Kondotty said...

നമ്മുടെ നാട്ടില്‍ വേറെയൊരു വിഷയവും കിട്ടാത്തപ്പോള്‍ പോയി ബോട്ടണിയും സുവോളജിയും ഡിഗ്രിക്ക് പഠിക്കുന്ന കാരണം ആ മേഖലകളില്‍ യൂണിവേഴ്സിറ്റി തല റീസേര്‍ച്ചുകള്‍ ശോഷിച്ച് ഇല്ലാതാവുന്ന അവസ്ഥയുണ്ട് ഈ ഗണത്തില്‍ സൂരജും ജബ്ബാര്‍ മാഷും ഉള്‍പ്പെടുമോ ? പുസ്തകം എഴുതിയതിനു അഭിനന്ദനം ..പക്ഷെ അത് കൊണ്ട് എല്ലാം അറിയും എന്ന ഭാവം അത്ര നല്ലതല്ല സൂരജ് . നമ്മെ വിസ്മയിപ്പിക്കുന്ന , ഉത്തരം കിട്ടാത്ത ഒരുപാട്‌ കാര്യങ്ങള്‍ പ്രപന്ജത്തില് ഉണ്ട് , സുഹൃത്തേ .. ഒരു നൂറു ജന്മം കിട്ടിയാലും പഠിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര .... ദൈവം അത്ര മേല്‍ ആസൂത്രിതമായാണ് പ്രപന്ജത്തെ സംവിധാനിച്ചിട്ടുള്ളത്...

സൂരജ് പറഞ്ഞല്ലോ ഡാര്‍വിന്റെ കാലത്ത് ഒട്ടും വികസിതമല്ലായിരുന്നു ജനറ്റിക്സ് എന്ന് .. അത് തന്നെയാണ് സുഹൃത്തേ ഞാനും പറഞ്ഞത് . Genetics പറ്റി ഒന്നും അറിയാതെ ഡാര്‍വിന്‍ എഴുന്നള്ളിച്ച വാദങ്ങള്‍ ഇന്നും ഏറ്റു പിടിക്കുന്നവരെ കാണുമ്പോള്‍ അവര്‍ കോളേജിന്റെ പടി പോലും കണ്ടിട്ടില്ല എന്നല്ലേ മനസ്സിലാക്കേണ്ടത് ? ഇന്നു തള്ളികളയപ്പെട്ട ലാമാര്‍്ക്കിയന്‍് സിദ്ധാന്തമായിരുന്നു ഡാര്‍വിന്റെ base. ( ഒരു ജീവിയില്‍ ഉണ്ടായിവരുന്ന പുറമെയുള്ള മാറ്റങ്ങള്‍ ജനിത ഘടനയില്‍് മാറ്റം വരുത്തില്ലെന്നും അടുത്ത തലമുറയിലേക്ക് വ്യാപരിക്കില്ലെന്നും ഇന്ന് അറിയാത്തവരുണ്ടോ ? , പക്ഷെ ജബ്ബാര്‍ മാഷ് ഇപ്പോഴും ഡാര്‍വിന്‍ യുഗത്തിലാണെന്നു അദ്ദേഹത്തിന്റെ മറുപടി വായിച്ചപ്പോള്‍ മനസ്സിലായി )
ഇനി സൂരജിന്റെ ലേഖനത്തില്‍ നിന്ന് ,
. ഉദാഹരണത്തിന് ശാഖയുടെ കാര്യത്തിലാണെങ്കില്‍ മനുഷ്യന്റെ (പ്രോഗ്രാമറുടെ) താല്‍പ്പര്യപ്രകാരം പുതിയ തലമുറകളിലെ ശാഖകളെ തിരഞ്ഞെടുക്കാം. അതേസമയം ഇത്തരമൊരു മാനദണ്ഡം കണ്ണിന്റെ കാര്യത്തില്‍ പറ്റില്ല. യഥാര്‍ത്ഥ പ്രകൃതിയില്‍ കാഴ്ചയുടെ മികവാണ് കണ്ണുകളുടെ ഡിസൈനിനെയും അവയുടെ തിരഞ്ഞടുപ്പിനെയും നിയന്ത്രിക്കുന്നത്. ഈ തരത്തിലുള്ള ഒരു മാനദണ്ഡം ബയോമോര്‍ഫ് പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചാല്‍ കണ്ണിന്റെ യഥാര്‍ത്ഥ ജൈവപ്രപഞ്ചത്തിലെ പരിണാമം എപ്രകാരമായിരുന്നുവെന്നതിന്റെ ഒരു വ്യക്തമായ ചിത്രം നമുക്കു കിട്ടും. പ്യൂപ്പിള്‍ കടത്തിവിടുന്ന വെളിച്ചത്തെ കൃത്യമായും റെറ്റിനയിലേക്ക് ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ (ഓരോ തലമുറയിലെയും) കഴിവാണ് ഈ പ്രോഗ്രാമിന്റെ പ്രകൃതിനിര്‍ദ്ധാരണ മാനദണ്ഡം.

സൂരജെ , real world ല്‍് , പ്രകൃതിനിര്‍ദ്ധാരണത്തിലെ ഈ മാനദണ്ഡം പ്രകൃതിക്ക്‌ എങ്ങിനെ കിട്ടി ?പ്രകൃതി സ്വയം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള ബുദ്ധിയുണ്ടോ ? മാത്രമല്ല കണ്ണ് പരിണമിച്ചു വരുന്നതില്‍ വിവധ ഘട്ടങ്ങള്‍ ഉണ്ടായിരിക്കണം , ഈ ഘട്ടങ്ങളില്ലെല്ലാം കണ്ണ് പ്രവര്‍ത്തന ക്ഷമമല്ല .. യഥാര്‍ത്ഥ പ്രകൃതിയില്‍ കാഴ്ചയുടെ മികവാണ് കണ്ണുകളുടെ ഡിസൈനിനെയും അവയുടെ തിരഞ്ഞടുപ്പിനെയും നിയന്ത്രിക്കുന്നത് എന്നാണല്ലോ സൂരജ് പറഞ്ഞത് , എങ്കില്‍ പിന്നെ അപൂര്‍ണമായ കണ്ണ് വിവധ ഘട്ടങ്ങളില്‍ എന്തിനു പ്രകൃതി തിരഞ്ഞെടുത്തു ? പ്രകൃതിക്ക്‌ അറിയാമായിരുന്നോ കണ്ണാണ് വികസിച്ചു വരുന്നതെന്ന് ?
സൂരജ് , കണ്ണിന്റെ പരിണാമത്തെ ക്കുറിച്ച് പ്രഗല്ഭരായ ചിലര്‍ എഴുതിയ ശാസ്ത്ര ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട് ... അവയില്ലെല്ലാം തന്നെ തങ്ങളുടെ നിഗമനങ്ങളുടെ പോരായ്മകളും അവര്‍ ഉള്‍്കൊള്ളിച്ചിട്ടുന്ട് . ( അപൂര്‍ണമായ കണ്ണ് വിവധ ഘട്ടങ്ങളില്‍ എന്തിനു പ്രകൃതി തിരഞ്ഞെടുത്തു എന്നടക്കമുള്ള സംശയങ്ങള്‍ ) . പക്ഷെ സൂരജിന്റെ ലേഖനത്തില്‍ പോരയ്മയെക്കുറിച്ചോ , സംശയങ്ങളോ ഒന്നുമില്ല ... ? ആ സൂരജ് മറ്റു വിഷയങ്ങള്‍ കിട്ടാതെ വന്നപ്പോഴല്ലലോ ജീവശാസ്ത്രം തെരഞ്ഞെടുത്തത്‌ .. അതിന്റെ ഗുണം തന്നെ .
ഒരു സംശയം കൂടി ......എങ്ങിനെയാണ്‌ നിവര്‍ന്ന രൂപത്തില്‍ , യഥാര്‍ത്ഥ വലിപ്പത്തില്‍ രണ്ടു കണ്ണും കു‌ടി ചേര്ന്നു ഒരു Combined വിഷന്‍ ഉണ്ടാകുന്നതു ? അത് കൂടി പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു (ഉത്തരം തരാതെ ഒഴിയരുതെ, സ്വന്തം വിഷയത്തില്‍ മൂക്കിനപ്പുറമുള്ള കാര്യങ്ങള്‍ കൂടി തിരക്കുന്ന ആളാണല്ലോ ഇയാള്‍ .., )

Anonymous said...

അല്പമെങ്കിലും ചിന്ദ നേരായ വഴിക്ക് തൊടുത്തു വിടുന്നവര്‍ക്ക് പ്രപഞ്ച നാദന് ഉണ്ട് എന്ന് ജെബ്ബാര് മാഷിന്റെ ബ്ലോഗില് വന്നവര്‍ക്കു മനസിലായി. അതിനുവേണ്ടി മാത്രം പാകത്തിന് യുക്തികൊണ്ടും, ശാസ്ത്രീയ സിധാന്ധങ്ങള് കൊണ്ടും കമെണ്ട് പോസ്റ്റിങ്ങ് കാനുനുണ്ട്.
ജെബ്ബാര് മാഷ് ഒരിക്കലും എന്തെങ്കിലും മനസ്സിലായത് മനസ്സിലായെന്നു നടിക്കില്ല (രണ്ടിനും ഇടയ്ക്കുള്ള അവസ്ഥ) അതിനു അദ്ധേഹത്തിനു യെന്തെക്ക്യോ നിഗൂഡ ലെക്ശ്യങ്ങള് ഉണ്ടെന്നു തോനുന്നു ....കാരണം ഒരു യുക്തിവാധിയോ ദൈവ നിഷേടിയോ, അതുമല്ലെങ്കില് രണ്ടിനും നടുക്ക് നില്‍ക്കുന്ന ജെബ്ബാര് മാഷിനു ഖുറാനെ തിരഞ്ഞു പിടിച്ചു ഇല്ലാത്ത അര്‍ത്ഥ തലങ്ങള് നല്‍കി ഖുറാന്റെ ജീവനെ മാറ്റിനിര്‍ത്തി വികലമാക്കാന് ശ്രമിക്കില്ലല്ലോ! .... ഉധേശ ശുദ്ധി ചോദിയം ചെയ്യപ്പെടേണ്ടത് തന്നെയാണ്.?? ..... അറിയില്ല.
ദൈവനിഷേധത്തില് അയാള് ഇതുവരെ ഉറച്ചിട്ടില്ല.
ജെബ്ബാര് മാഷേ താങ്കള് ഇതില് ഉറയ്ക്കാതിരിനിട്ടും ധൃതി പിടിച്ചു ഖുറാനെ വിമര്‍ശിച്ചതില് എന്ത് ഔചിത്യമാനുള്ളത്?
അപ്പോള് എന്റെ സംശയെം ശേരിയല്ലേ.
പല്ലിയെ തൊടാത്ത ...പട്ടിയുടെയും പാമ്പിന്റെയും വാല് മാത്രം തൊടുന്ന മാഷ് ആദ്യം ചെയ്യേണ്ടിയിരുന്നത് ആ പേര് മാറ്റല് ആയിരുന്നു. ഇത് ദൈവം കൊണ്ടുവന്ന പേരാണ്..ഓ... പറ്റില്ലല്ലോ...അങ്ങനെയാണെങ്കില് മനുഷ ശരീരം തന്നെ മാറ്റണ്ടേ?.. ധൃതി പിടിച്ചു മാറ്റണ്ട കേട്ടോ...ഒരു പക്ഷെ പരിണാമം വഴി ഉരിത്തിരിഞ്ഞു വന്നതാണെങ്കില്.....അതും ദൈവം ചെയ്തതായി കൂടെനില്ലേ?
അതോ ഉണ്ടോ...ഇല്ലേ...ഉണ്ടില്ലേ……….. ഉറയ്ക്ക് മാഷേ എവിടെയെങ്കിലും ഒന്നു! സമയം കളയാതെ, പ്രകാശ വര്‍ഷവും ഭൂമിയുടെ വയസ്സും അറിഞ്ഞപ്പോള് സ്വന്തം ആയുസ്സിന്റെ കൊച്ചു ദൈര്‍ഘ്യം മതിയോ ഇങ്ങനെ രണ്ടിനും ഇടയ്ക്ക് നില്‍ക്കാന്.

Faizal Kondotty said...
This comment has been removed by the author.
ea jabbar said...

അതോ ഉണ്ടോ...ഇല്ലേ...ഉണ്ടില്ലേ……….. ഉറയ്ക്ക് മാഷേ എവിടെയെങ്കിലും ഒന്നു!
--------------------------
ഉറയ്ക്കണമെങ്കില്‍ ആ സാധനം എന്താണെന്നു മനസ്സിലാകണ്ടേ കൂട്ടുകാരേ? ഏതു ദൈവത്തിന്റെ കാര്യത്തിലാ ഞാന്‍ ഉറക്കണ്ടേ? കാക്കത്തൊള്ളായിരം ഉണ്ടല്ലോ . പലജാതിയായി. പല നിര്‍വ്വചനങ്ങള്‍ പല വിശദീകരണങ്ങള്‍; മനുഷ്യനു മന്‍സ്സിലാകാത്ത വിവരണങ്ങള്‍ . പിന്നെങ്ങനാ ഉറയ്ക്കുന്നത്?
ചതുരത്തില്‍ ത്രികോണം വരക്കാന്‍എനിക്കു പറ്റാത്തതുകൊണ്ടാണു ഞാന്‍ ഉറയ്ക്കാത്തത്!

Faizal Kondotty said...

സൂരജ് , ......പരിണാമത്തിലൂടെ എങ്ങിനെയാണ്‌ നിവര്‍ന്ന രൂപത്തില്‍ , യഥാര്‍ത്ഥ വലിപ്പത്തില്‍ രണ്ടു കണ്ണും കു‌ടി ചേര്ന്നു ഒരു Combined വിഷന്‍ ഉണ്ടാകുന്നതു ? അത് കൂടി വിശദീകരിച്ചു തന്നാല്‍ ഉപകാരമായിരുന്നു തെളിവോടു കൂടി പറയാന്‍ ശ്രമിക്കണേ .... കൂടാതെ ഓരോ species ലും ബെസ്റ്റ്- ഫിറ്റ്‌ ആയ ആണ്‍ പെണ്‍ ലൈംഗികാവയവങ്ങള്‍ എങ്ങിനെ പരിണമിച്ചു എന്ന് കൂടെ പറയാമോ .. (reproductive isolation ഓര്‍ക്കുമല്ലോ ) . സുഹൃത്തേ ...പരിണാമത്തിനു ഒരു തരത്തിലും വിശ്വസനീയമായി വിശദീകരിക്കാന്‍ പറ്റാതെ പോയ കാര്യങ്ങളാണ്‌ ഇവയൊക്കെ എന്ന് മനസ്സിലാക്കാന്‍ താങ്കള്‍ക്ക് ഒരു പക്ഷെ ഒരു റിസര്‍ച്ച് കൂടി വേണ്ടി വന്നേയ്ക്കും .

ea jabbar said...

അല്ലാഹു എങ്ങനെയാ കണ്ണുകള്‍ ഫിറ്റ് ചെയ്തത്? അതിന്റെ വിശദാംശങ്ങള്‍ പറഞ്ഞു തരാമോ?
അതൊന്നും പറയാന്‍ പറ്റുന്നില്ലെങ്കില്‍ നിങ്ങളുടെ അല്ലാഹുവും കുര്‍ ആനും മതവുമൊക്കെ അപ്പാടെ പൊള്ളയാണെന്നല്ലേ അതിന്റെ അര്‍ത്ഥം?
പരിണാമത്തിന്റെ ഏതെങ്കിലും സൂക്ഷ്മാംശം ശാസ്ത്രത്തിനു വിശദീകരിക്കാന്‍ ആവുന്നില്ലെങ്കില്‍ അതിനര്‍ത്ഥം , ജീവികള്‍ പരിണമിക്കുന്നേയില്ല എന്നാണോ?
പകരം വെക്കാന്‍ നിങ്ങളുടെ കയ്യിലുള്ള സിദ്ധാന്തം എന്താണ്? അതിന്റെ വിശദാംശങ്ങള്‍ എവിടെ?
അല്ലാഹു എല്ലാ ജീവികളെയും മണ്ണു കുഴച്ചുണ്ടാക്കുകയായിരുന്നോ?
ഒരു പൊട്ടക്കലത്തിന്റെ ബലം പോലും ഇല്ലാത്ത ഈ മുത്തശ്ശിക്കഥയാണോ നാം ശാസ്ത്രസത്യങ്ങള്‍ക്കു പകരം വിശ്വസിക്കേണ്ടത്?

ea jabbar said...

ഫൈസല്‍ UAEയിലാണോ?
ലിങ്കുകള്‍ വായിക്കാമോ?
ഇല്ലെങ്കില്‍ ഈ ബ്ലോഗില്‍ ഇടാം. ഇതു ബ്ലോക് ആവും മുമ്പ് അടുത്ത പോസ്റ്റ് നോക്കണം.

ea jabbar said...

മണ്‍പാത്രങ്ങളും മണ്‍പ്രതിമകളും ഉണ്ടാക്കിയിരുന്ന പ്രാചീന മനുഷ്യര്‍ അവരുടെ ദൈവത്തെ സങ്കല്‍പ്പിച്ചുണ്ടാക്കിയപ്പോള്‍ ദൈവവും അത്തരക്കാരനായി.
കുശവന്റെ ദൈവവും കുശവനാവുക സ്വാഭാവികം!

ea jabbar said...

ഫൈസല്‍ !ദൈവം ഉണ്ടോ? എന്ന പോസ്റ്റ് ഇവിടെത്തന്നെ ഉണ്ട്. വായിച്ചോളൂ

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

പരിണാമത്തിന്റെ ഏതെങ്കിലും സൂക്ഷ്മാംശം ശാസ്ത്രത്തിനു വിശദീകരിക്കാന്‍ ആവുന്നില്ലെങ്കില്‍ അതിനര്‍ത്ഥം , ജീവികള്‍ പരിണമിക്കുന്നേയില്ല എന്നാണോ? മാഷെ ,സൃഷ്ടിയുടെ ഏതെങ്കിലും സൂക്ഷ്മാംശം അല്ല പരിണാമ സിദ്ധാന്തത്തിനു വിശദീകരിക്കാന്‍ കഴിയാത്തത്‌ . വളരെ ബേസിക് ആയ കാര്യങ്ങള്‍ തന്നെയാണ് . ഡാര്‍വിനീസം പോലെ തെറ്റാണെന്ന് തെളിഞ്ഞ , തള്ളികളയേണ്ട നിഗമനങ്ങള്‍ ഇപ്പോഴും മാഷേപ്പോലുള്ളവര്‍ മാറോടണക്കിപ്പിടിച്ചിരിക്കുന്നത് സ്വാഭാവികമായും അതിനു പകരം വെക്കാനുള്ളത് സൃഷ്ടിവാദം ആണ് എന്നതിനാലാണ് . പല പ്രമുഖ വിദേശ university കളിലും creation theory കു‌ടെ സിലബസ്സില്‍ ഉള്ള കാര്യം മാഷിനറിയാമോ ?

ഇനി ദൈവം എങ്ങിനെയാണ് നമ്മെ സൃഷ്ടിച്ചെതെന്ന ചോദ്യം .. മാഷെ താങ്ങളുടെ മുന്നിലുള്ള computer മനുഷ്യ സൃഷ്ടിയാണ് . പക്ഷെ ആ computer സ്വയം എത്ര ചിന്തിച്ചാലും അതിനു പിടി കിട്ടില്ല മനുഷ്യന്‍ എങ്ങിനെയാണ് അതിനെ സൃഷ്ടിച്ചെതെന്നു .? ഹാര്‍ഡ് ഡിസ്ക് നറിയില്ല processor എങ്ങിനെയുണ്ടായെന്നു ..? ഇനി നമ്മള്‍ അതിനു artificial intelligence ഒക്കെ കൊടുത്തു ഇങ്ങിനെ അറിയിക്കുന്നു എന്ന് വെക്കുക .."ഞങ്ങള്‍ ഭൂമിയില്‍ നിന്നും ( വെറും മണ്ണില്‍ നിന്നും) silicon പോലുള്ള മൂലകങ്ങള്‍ വേര്‍തിരിച്ചെടുത്തു എന്നിട്ട് നിന്നെ ഉണ്ടാക്കി " എന്ന് . ആ computer ഒരിക്കലും അത് വിശ്വസിക്കില്ല . store ചെയ്യാനും നിമിഷങ്ങള്‍ക്കുള്ളില്‍ processing നടത്താനും ഇത്രയും സംവിധാനമുള്ള ഞാന്‍ , വെറും മണ്ണില്‍ നിന്നോ .. അസംഭവ്യം ..?
അവസാനം അവയില്‍ ചില computer കള്‍ ചുറ്റുപാടും നിരീക്ഷിച്ചു ഇങ്ങിനെ ഒരു theory ഉണ്ടാക്കും
പണ്ട് പണ്ട് കമ്പ്യൂട്ടര്‍ അതീത കാലഘട്ടത്തില്‍ ഒരു ഇടി വെട്ടി , മിന്നലുണ്ടായി അപ്പോള്‍ മുമ്പുണ്ടായിരുന്ന ഒരു കുഞ്ഞു ഡിസ്ക് hard disc ആയി മാറി . മഴ വെള്ളത്തില്‍ പെട്ട് ഉരുണ്ടുരുണ്ട്‌ കറങ്ങാന്‍ തുടങ്ങി . ക്രമേണ അത് പ്രജനനം നടത്തി കുറെ hard disc കളായി . അതില്‍ ചിലതിനെ മാത്രം പ്രകൃതി നിലനിര്‍ത്തി . മറ്റുള്ളവ ഉരുണ്ടുരുണ്ട്‌ സമുദ്രത്തില്‍ പതിച്ചു . നില നിന്നതില്‍ ചിലത് എവിടോ പരിണമിച്ചുണ്ടായ mother board പോയി വീണു . അങ്ങിനെ അവ തമ്മില്‍ ഒരു connection നിലവില്‍ വന്നു .പിന്നീടെപ്പൊഴോ ഒരു ultra violet രശ്മിയടിചു . അപ്പോള്‍ mother board നിന്നും processor ഉണ്ടായി .. അങ്ങിനെ പതിയെ വര്‍ക്കു ചെയ്യാന്‍ തുടങ്ങി . ക്രമേണ CD drive ഉണ്ടയെങ്ങില്‍ കൂടുതല്‍ അനുകൂലമയേനെ എന്ന് തോന്നി . തോന്നല്‍ ശക്തമായപ്പോള്‍ കാലഘടങ്ങളിലൂടെ CD drive ഉണ്ടായി വന്നു .ഇടക്കെപ്പോയോ ചില തല മുറകളില്‍ monitor, key board, mouse എന്നിവയെല്ലാം ഉണ്ടായി . floppy ഡ്രൈവ് ഉപയോഗിക്കാതെ യായപ്പോള്‍ അത് മുറിഞ്ഞു പോയി .... അങ്ങിനെ നമ്മളുണ്ടായി ...അല്ലാതെ നമ്മള്‍ മണ്ണില്‍ നിന്നുണ്ടായതല്ല .. സൃഷ്ടാവാണെന്നു പറയപ്പെടുന്നു മനുഷ്യനെ നമ്മള്‍ക്ക് മനസ്സിലാവുന്നില്ലല്ലോ .. ആരും കണ്ടിടുമില്ല .

computer സ്വയം ഇത് എഴുതികൊണ്ടിരിക്കെ ...അതുണ്ടാക്കിയ മനുഷ്യന്‍ വന്നു power off ചെയ്തു

Suraj said...

ജബ്ബാര്‍ മാഷ് മാപ്പാക്കണം, ഒരു മുട്ടന്‍ ഓഫ്:

മുകളില്‍ എന്റെ പേരില്‍ വന്ന ഒരു “അനോണിമസ്” കമന്റ് ഞാന്‍ ഇവിടെ ഇട്ടതല്ല. വേറൊരാള്‍ ഈ ചര്‍ച്ചയിലെ ഒരു പോയിന്റിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തിനു ഇ-മെയില്‍ ചെയ്ത വാചകങ്ങളാണ് ഇവിടെ എന്റെ കമന്റായി എന്റെ പേരില്‍ത്തന്നെ ഇട്ടിരിക്കുന്നത്.

എന്റെ അനുമതിയില്ലാതെയാണെങ്കിലും ആ മെയിലിന്റെ കണ്ടെന്റ് ഇവിടെ കമന്റായി ഇട്ടതില്‍ പരാതിയില്ല. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് ഇവിടെ ആരൊക്കെയോ ആ കമന്റിന് മറുപടി ഇട്ടതായും കാണുന്നു. ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തല്‍ക്കാലം സമയമില്ല എന്നു കൂടി ആ ചോദ്യകര്‍ത്താക്കളെ വിനയപൂര്‍വ്വം അറിയിച്ചോട്ടെ.

(എന്റെ പേരില്‍ ആ കമന്റ് ഇട്ടയാള്‍ക്കോ ബ്ലോഗുടമയ്ക്കോ മാത്രമേ അത് ഡിലീറ്റാനാവൂ)

നന്ദി,

സൂരജ് രാജന്‍

Faizal Kondotty said...

സൂരജെ, ചര്‍ച്ചയില്‍ നിന്ന് താങ്കള്‍ ഒഴിഞ്ഞു മാറും എന്ന് എനിക്കറിയാമായിരുന്നു ... ആ പോസ്റ്റ്‌ ഇട്ടത്‌ ആരുമായിക്കൊള്ളട്ടെ , താങ്കളുടെ അഭിപ്രായങ്ങള്‍ ആണെന്ന് സമ്മതിച്ചല്ലൊ ... വേറൊരാള്‍ ഈ ചര്‍ച്ചയിലെ ഒരു പോയിന്റിലേക്ക് ശ്രദ്ധ ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തിനു ഇ-മെയില്‍ ചെയ്യാനും ,കമന്റ്സ് വിമര്‍ശിക്കാനും മുതിര്‍ന്ന നിങ്ങള്ക്ക് , അതിനു സമയമുണ്ടായല്ലോ .....നല്ലത് ചോദ്യത്തിനുത്തരം പറയാന്‍ അറിയില്ലെങ്കില്‍ ആര് നിര്‍ബന്ധിച്ചു ? ഒരു ഗവേഷണം നടത്തി സാവകാശം വന്നാലും മതി ... ഇനി ഗവേഷണത്തിനൊടുവില്‍് ദൈവത്തില്‍ എത്തിച്ചേര്‍ന്നാല്‍ ജബ്ബാര്‍ മാഷെ ക്കൂടി വിവരമറിയിക്കുക ... നന്നായി എഴുതാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിന്നീട് സൃഷ്ടാവിന്റെ മഹത്വത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ വായിക്കാമല്ലോ ...
ജബ്ബാര്‍ മാഷോട്
import comments ഒന്നും delete ചെയ്യില്ലെന്ന് വിശ്വസിക്കുന്നു ...സൂരജ് ന്റെതാണ് ആ കമന്റ്സ് എന്ന് അദ്ദേഹം തന്നെ സമ്മതിച്ച സ്ഥിതിക്ക് പ്രത്യേകിച്ചും . delete ചെയ്താല്‍ അത് താങ്ങളുടെ credibility യെ ബാധിക്കും .

ബഷീർ said...

ജബ്ബാറ് മാഷും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നവരും തളര്‍ന്ന മട്ടാണല്ലോ..

എന്തായാലും സംഗതി പോസ്റ്റിനേക്കാള്‍ വലിയ കമന്റുകള്‍ ..കൊള്ളാ‍ാം

ജബ്ബാര്‍ സാറിന്റെ പതിവ് ശൈലിയാണ്‍് ഉത്തരം മുട്ടിയാല്‍ വേറെ പോസ്റ്റുമായി വരല്‍..

ബഷീർ said...

കമന്റ് ആരൊക്കെ ഡീലിറ്റിയാലും പോസ്റ്റ് അവിടെ തന്നെ കാണുമെന്ന് കരുതാം :)

My thoughts said...

ആദ്യമേ പറയട്ടെ, ഞാനൊരു ജന്തുശാസ്ത്ര വിശാരദനല്ല. ഇവിടുത്തെ ചര്‍ച്ച വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ കുറിക്കുന്നുവെന്നു മാത്രം. തെറ്റുകള്‍ ഉണ്ടെങ്കില്‍ വിവരമുള്ളവര്‍ തിരുത്തുവാന്‍ അപേക്ഷ. ഞാനിവിടെ പുതിയതാണ്, കമന്റിങ്ങിന്റെ തന്നെ ബാലപാഠങ്ങള്‍ പഠിച്ചു വരുന്നതേയുള്ളൂ. തെറ്റുകള്‍ സദയം ക്ഷമിക്കുക.
എന്റെ അറിവില്‍ പ്രകൃതി ഒരുപാടു trial-and-error കഴിഞ്ഞാണ് ഇന്ന് നാം കാണുന്ന നിലയിലെത്തിയത്, അല്ലാതെ ഫൈസല്‍ പറഞ്ഞതുപോലെ ആസൂത്രിതമായി ഒറ്റയടിക്കു ഈ സ്ഥിതിയിലായതല്ല. മനുഷ്യന്‍ ഉണ്ടായതിനു മുന്‍പും ഇവിടെ ജീവന്‍ ഉണ്ടായിരുന്നു എന്നതും അവയില്‍ പല ജീവികളും ഇന്ന് അവശേഷിക്കുന്നില്ല എന്നതും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഉദാഹരണത്തിന് ദിനോസറുകള്‍ പോലെ വലിയ non-mammals ഇന്ന് നമുക്ക് കാണാന്‍ കഴിയില്ല, കാരണം ഇന്നത്തെ ഗുരുത്വാകര്‍ഷണം അത്തരം ജീവികള്‍ക്ക് അനുയോജ്യമല്ല തന്നെ. അപ്പോള്‍ നാം എന്ത് മനസിലാക്കണം? അക്കാലത്തെ ഗുരുത്വാകര്‍ഷണം ഇന്ന് കാണുന്നതിനേക്കാള്‍ കുറവായിരുന്നിരിക്കണം. അതിനര്‍ത്ഥം??? പ്രകൃതി മാറിക്കൊണ്ടിരിക്കുകയാണ്, അല്ലെ?

കണ്ണുകളുടെ പരിണാമത്തെക്കുറിച്ചുള്ള കമന്റ് കണ്ടു. കണ്ണുകളുടെ പരിണാമത്തെക്കുറിച്ചു സൂരജ് പറഞ്ഞല്ലോ, (എനിക്കറിയില്ല ഈ വിവരങ്ങള്‍) അതിനെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. രണ്ടു സംശയങ്ങള്‍ ചോദിച്ചോട്ടെ.
ഒന്ന്, കണ്ണുകളാണോ കാണുന്നത്? എന്റെ അറിവില്‍ പ്രകാശം ശരിയായ രീതിയില്‍ കടത്തിവിടുക എന്നതിലുപരി കണ്ണുകള്‍ക്ക്‌ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അത് പിടിചെടുക്കുവാനും പ്രോസസ്‌ ചെയ്യുവാനും ആയി ഒരു തലച്ചോറില്ലേ? തലച്ചോറല്ലേ സത്യത്തില്‍ 3-D വിഷനും താങ്കള്‍ പറയുന്ന മറ്റു കാര്യങ്ങളുമൊക്കെ മനസിലാക്കിയെടുക്കുനത്?
രണ്ട്, താങ്കള്‍ പറഞ്ഞ ഈ പ്രത്യേകത മനുഷ്യന് മാത്രമല്ലല്ലോ ഉള്ളത്. അപ്പോള്‍?

താങ്കള്‍ ചോദിച്ച ഒരു ചോദ്യം പ്രസക്തമാണ്. "എങ്കില്‍ പിന്നെ അപൂര്‍ണമായ കണ്ണ് വിവധ ഘട്ടങ്ങളില്‍ എന്തിനു പ്രകൃതി തിരഞ്ഞെടുത്തു" എന്നത്. ഇത് ഉണ്ടായ ഒരു വസ്തുത ആണെങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞ trial-and-error തന്നെയാണ് കാര്യം. Perfect ആയിരിക്കും എന്ന് പ്രകൃതി അറിഞ്ഞു കൊണ്ടല്ല ജനതിക മാറ്റങ്ങള് സംഭവിക്കുന്നത്‌, മറിച്ച് മാറ്റതിനു വിധേയരായത്തില്‍ നിലനില്‍ക്കാന്‍ ശേഷിയുള്ളവ മാത്രം അവശേഷിച്ചു, മറിച്ചുള്ളവ നശിച്ചു. ദൈവം ആണെങ്കില്‍ ഇത്തരം അപൂര്‍ണമായ വസ്തുക്കള്‍ ഉണ്ടാക്കില്ലല്ലോ.
ഇതേ കാര്യം തന്നെ നരവംശത്തിന്റെ പൂര്‍വികര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവികളുടെ കാര്യത്തിലും നമുക്ക് കാണാം. പല ജനുസുകളുടേയും ഫോസില്‍ രേഖകള്‍ ലഭ്യമാണെന്നിരിക്കെ വീണ്ടും സൃഷ്ടി എന്ന വിശ്വാസം എത്രമാത്രം ശരിയാണെന്ന് താങ്കള്‍ തന്നെ ചിന്തിക്കൂ.
സൃഷ്ടിവാദം പല യൂനിവേഴ്സിടികളിലും പഠിപ്പിക്കുന്നതായി താങ്കള്‍ പറയുന്നു, ശരി തന്നെ. പക്ഷെ ഇതില്‍ മതലോബിയുടെ കളികള്‍ എത്രമാത്രം ഉണ്ടായിരുന്നു എന്ന് ഞാന്‍ താങ്കള്‍ക്കു പറഞ്ഞു തരേണ്ടതില്ലല്ലൊ.

ഇനി സൃഷ്ടിവാദം എന്ന വിഷയത്തില്‍ തന്നെ ഒരു പൊരുത്തക്കേടുണ്ടല്ലൊ. മതങ്ങള്‍ വിശ്വസിക്കുന്ന രീതിയില്‍ മനുഷ്യന്‍ ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും ആണ് തുടങ്ങിയതെന്ന് കരുതുക. അങ്ങിനെയെങ്കില്‍ സമുദ്രങ്ങളാല്‍ വേര്‍തിരിപ്പിക്കപ്പെട്ട പല വന്‍കരകളിലും മനുഷ്യന്‍ എങ്ങിനെ ഉണ്ടായീ? കപ്പലുകള്‍ മനുഷ്യന്റെ ചരിത്രത്തില്‍ വളരെ കാലം കഴിഞ്ഞാണ് നിര്‍മിതമായത് എന്നുകൂടി ആലോചിച്ചാല്‍ ഇതിന്റെ ഉത്തരം സൃഷ്ടിവാദികള്‍ എങ്ങിനെ പറയും?

താങ്കള്‍ പറഞ്ഞ കന്പ്യൂട്ടറിന്റെ കഥ എനിക്കിഷ്ടമായി. ഒറ്റ ചോദ്യം....
താങ്കള്‍ ഒരു കന്പ്യൂട്ടര്‍ കണ്ടുപിടിച്ചു അല്ലെങ്കില്‍ താങ്കളാണ് കന്പ്യൂട്ടര്‍ കണ്ടുപിടിച്ചത് എന്ന് വെക്കുക. മനുഷ്യന്റെ ഈഗോ വെച്ച് അതില്‍ താങ്കളുടെ പേര്‍ വരണമെന്ന് താങ്കള്‍ ആഗ്രഹിക്കും. ദൈവത്തിനും അത്തരത്തില്‍ ഒരു ഈഗോ ഉണ്ടോ?

ഒരു കാര്യം ചോദിച്ചോട്ടെ.... വിഷയവുമായി ബന്ധമുള്ളതല്ല.
ഇങ്ങിനെ ബോള്‍ഡ് ആയും ഇറ്റാലിക്സ് ആയും ഒക്കെ എങ്ങിനെയാ എഴുതുന്നെ? ഞാന്‍ Google Transliteration ഉപയോഗിച്ചാണ് ഇത് ടൈപ്പ് ചെയ്യുന്നത്. ഇതിനേക്കാള്‍ വേഗം പ്രയോഗിക്കാവുന്ന സോഫ്ട്വെയര്‍ വല്ലതും ഉണ്ടോ? Can someone help?

ea jabbar said...

പല പ്രമുഖ വിദേശ university കളിലും creation theory കു‌ടെ സിലബസ്സില്‍ ഉള്ള കാര്യം മാഷിനറിയാമോ ? .......
പണ്ട് പണ്ട് കമ്പ്യൂട്ടര്‍ അതീത കാലഘട്ടത്തില്‍ ഒരു ഇടി വെട്ടി , മിന്നലുണ്ടായി അപ്പോള്‍ മുമ്പുണ്ടായിരുന്ന ഒരു കുഞ്ഞു ഡിസ്ക് hard disc ആയി മാറി . മഴ വെള്ളത്തില്‍ പെട്ട് ഉരുണ്ടുരുണ്ട്‌ കറങ്ങാന്‍ തുടങ്ങി . ക്രമേണ അത് ......
------------------------
ഫൈസലേ..ഗൌളിശാസ്ത്രവും വേദഗണിതവും ജ്യോത്സ്യവുമൊക്കെ യൂണിവേറ്സിറ്റികളില്‍ പഠിപ്പിക്കുന്നില്ലേ? അതൊക്കെ സ്ത്യം തന്നെയോ?
---
മണ്‍പാത്രം ഉണ്ടാക്കാന്‍ മാത്രം മനുഷ്യര്‍ക്കറിവുള്ള കാലത്ത് ദൈവത്തെ അവര്‍ കുശവനാക്കിയതു പോലെ ഇപ്പോള്‍ നിങ്ങള്‍ അതിയാനെ കമ്പ്യൂഊട്ടര്‍ എഞിനിയറാക്കുന്നു. അത്രേയുള്ളു. പ്രകൃതിയിലെ മാറ്റങ്ങള്‍ എങ്ങനെ സംഭവിക്കുന്നു എന്നതിന്‍ പണ്ട് നെഹ്രു മകള്‍ ഇന്ദിരക്കെഴുതിയ ഉരുളങ്കല്ലിന്റെ ഉദാഹരണം മുമ്പ് ചര്‍ച്ചയില്‍ വന്നിരുന്നു. അതെങ്കിലും ഒന്നു വായിക്കുക. എന്തു വായിച്ചാലും ചിന്താശേഷിയെ പൂര്‍ണ്ണമായും ഒരു മൂഢവിശ്വാസത്തിനു തീറെഴുതിയാല്‍ പിന്നെ പ്രയോജനം ഇല്ല എന്നതു വേറെ കാര്യം..!

ea jabbar said...

ലോകമെമ്പാടുമുള്ള സൃഷ്ടിവാദികള്‍ പരിണാമം തെറ്റാണെന്നു സ്ഥാപിക്കാന്‍ നടത്തുന്ന നുണപ്രചരണങ്ങള്‍ക്ക് ഒരുദാഹരണം ഹാറൂന്‍ യഹ്യായുടെ പുസ്തകത്തില്‍നിന്നും ഡോകിന്‍സ് ഉദ്ധരിക്കുന്നത് കാണുക

Faizal Kondotty said...

എന്തു വായിച്ചാലും ചിന്താശേഷിയെ പൂര്‍ണ്ണമായും ഒരു മൂഢവിശ്വാസത്തിനു തീറെഴുതിയാല്‍ പിന്നെ പ്രയോജനം ഇല്ല എന്നതു വേറെ കാര്യം..!

സത്യം .. ഇത് തന്നയാണ് മാഷുടെ കാര്യത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് .. പോരായ്മകള്‍ ചൂണ്ടിക്കാണിച്ചു തന്നിട്ടും താങ്കള്‍ ഇപ്പോഴും ഡാര്‍വിന്‍ സിദ്ധാന്തത്തില്‍ അടിയുറച്ചു നില്‍ക്കുന്നു എന്നത് തന്നെ അതിനു വലിയ ഉദാഹരണം ... ഡാര്‍വിന്‍ പക്ഷെ മാന്യനാണ് . തന്റെ സിദ്ധാന്തത്തിലെ പോരായ്മകള്‍ ഒരു അദ്ധ്യായം ആയി (6- അദ്ധ്യായം ) തന്നെ പ്രസിദ്ധീകരിച്ചു അദ്ദേഹം .. രാജാവിനെക്കാള്‍ വലിയ രാജഭക്തി എന്തിനാണ് മാഷെ നിങ്ങളെപ്പോലുള്ളവര്‍ കാണിക്കുന്നത് ?

എന്റെ അറിവില്‍ പ്രകൃതി ഒരുപാടു trial-and-error കഴിഞ്ഞാണ് ഇന്ന് നാം കാണുന്ന നിലയിലെത്തിയത്, അല്ലാതെ ഫൈസല്‍ പറഞ്ഞതുപോലെ ആസൂത്രിതമായി ഒറ്റയടിക്കു ഈ സ്ഥിതിയിലായതല്ല. പ്രിയപ്പെട്ട my thoughts ..ഇത് ഫൈസലിന്റെ അഭിപ്രായമല്ല . ആധുനിക ശാസ്ത്രം സ്ഥിതീകരിച്ചതാണ് . താങ്കളുടെ thoughts നു ഒരു നൂറു വര്‍ഷത്തെ പഴക്കുള്ളതിനാല്‍ അല്പം വിശദീകരിക്കട്ടെ .. trial-and-error നടന്നോട്ടെ , പക്ഷെ പുറമേ ഉണ്ടാകുന്ന മാറ്റങ്ങള്‍ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ല സുഹൃത്തേ ... അതിനു ജനിതക കോഡ്കളില്‍ വ്യത്യാസം വരണം. ജീനുകളാണ് ഒരു ജീവിയുടെ ഗുണങ്ങള്‍ നിര്‍്ണയിക്കുന്നതെന്നു പോലും അന്ന് ഡാര്‍വിന്‍ അറിയില്ലായിരുന്നു. പിന്നീടാണ്‌ ഗ്രിഗര്‍ മെന്റല്‍ ന്റെ കൃത്യതയാര്‍ന്ന പരീക്ഷണ ഫലങ്ങള്‍ പുറത്തു വരുന്നത് ...

സുഹൃത്തേ ജര്‍മ്മന്‍ experimentalist ആയ August Weismann രണ്ടു എലികളെ എടുത്തു വാല് മുറിച്ചു പ്രജനനം നടത്തി .ഉണ്ടായ എലി കുഞ്ഞുങ്ങളില്‍ വീണ്ടും വാല് മുറിച്ചു അടുത്ത തല മുറ ഉല്‍പാദിപ്പിച്ചു . പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ 21- മത്തെ തലമുറയും വാലുമായാണ് ജനിച്ചത്‌ .

Genetics യുഗത്തില്‍ വീണ്ടും ജീവി വര്‍ഗങ്ങളുടെ ഉല്പത്തിയെപറ്റി ഗവേഷണങ്ങള്‍ നടന്നു .. പുറമെയുള്ള ആവശ്യങ്ങളോ , ആവശ്യമില്ലയ്മയോ അല്ല അവയവ്ങളുടെ വികാസത്തിന് കാരണം എന്ന് തെളിഞ്ഞല്ലോ . അപ്പോള്‍ ജനിത ഘടനയില്‍ എങ്ങിനെ മാറ്റം വരുന്നു അതായിരുന്നു വിഷയം , അങ്ങിനെയാണ് ultra violet രശ്മിയോ മറ്റോ കൊണ്ട് ജനിത ഘടനയില്‍ പെട്ടെന്ന് മാറ്റം വരാം എന്ന നിഗമനങ്ങള്‍ ഉണ്ടായതു (Mutation എന്ന് പറയും ) . Mutation അന്ധമാണ്‌ ...എന്തും സംഭവിക്കാം , അവയില്‍ നല്ലത് നില നില്‍ക്കുന്നു , അല്ലാത്തത് നശിച്ചു പോകുന്നു (Natural Selection).
പക്ഷെ ഇവിടെയാണ് യഥാര്‍ത്ഥ പ്രശ്നം ഇരിക്കുന്നത് ... ഒരു Mutation ന്റെ ഫലമായി ഒരു അവയവത്തിന്റെ അല്പം ഭാഗത്തിന് മാറ്റം വന്നു എന്നിരിക്കുക , അടുത്ത മാറ്റം വരാന്‍ അടുത്ത Mutation വരെ ആ അവയവം കാത്തിരിക്കണം ..അല്ലാതെ ചുറ്റുപാട് കള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ ആ അവയവത്തിന്റെ ജനിതക ഘടനയില്‍ മാറ്റം വരില്ല . ചുറ്റുപാട് കള്‍ക്ക് അനുസരിച്ച് ജനിതാഗ ഘടനയില്‍ മാറ്റം വരില്ല .. മരുഭൂമിയില്‍ കൊണ്ടിട്ടാല്‍ ജന്തുകള്‍്ക്കു ഒട്ടകത്തിന്ടെ പോലുള്ള അനുകൂലനങ്ങള്‍ ഉണ്ടായി വരില്ല . അതായതു trial-and-error ലൂടെ മാത്രം അടുത്ത തലമുറയിലേക്ക്‌ മാറ്റം വ്യാപരിക്കില്ല ..

തലച്ചോറല്ലേ സത്യത്തില്‍ 3-D വിഷനും താങ്കള്‍ പറയുന്ന മറ്റു കാര്യങ്ങളുമൊക്കെ മനസിലാക്കിയെടുക്കുനത്?
ഇനി താങ്കള്‍ തന്നെ പറയൂ അന്ധമായ mutation ലൂടെ ആണോ തലച്ചോറിനു കണ്ണില്‍ നിന്ന് വരുന്ന signal യഥാര്‍ത്ഥ രൂപത്തില്‍ വലിപ്പത്തില്‍ മനസ്സിലാക്കാനുള്ള കഴിവ് വന്നത് , രണ്ടു കണ്ണില്‍ നിന്ന് വരുന്ന signal യോജിപ്പിക്കാന്‍ കഴിഞ്ഞത് , trial-and-error നടന്നാല്‍ ഇത് സാധ്യമാണോ ? പഴയ ഡാര്‍വിന്‍ സിദ്ധാന്തം ആണെങ്കില്‍ പറയാമായിരുന്നു ക്രമേണ ക്രമേണ ക്രമേണ adjust ആയി എന്ന് .പക്ഷെ genetics അത് നിരാകരിക്കുന്നു , ജനിതക ഘടനയില്‍ മാറ്റം അന്ധമായ Mutation ലൂടെ മാത്രം എന്ന് പരക്കെ തെളിയിക്കപ്പെട്ടതാണ് .


കൂട്ടത്തില്‍ ഓരോ ജീവിവര്‍ഗത്തില്‍ best -fit ആയ (അനുപൂരകങ്ങളായ ) ആണ്‍ പെണ്‍ ലൈംഗികാവയവങ്ങള്‍ എങ്ങിനെ പരിണമിച്ചു എന്ന് കൂടെ പറയാമോ .. ആണ് ലൈംഗികാവയവത്തിന്റെ അളവിനനുസരിച്ച് പെണ്ണില്‍ Mutation നടന്നോ (അതോ തിരിച്ചോ ) ?.. സുഹൃത്തേ trial-and-error നടത്താന്‍ തലമുറകള്‍ വേണ്ടേ ? തലമുറകള്‍ ഉണ്ടാവണമെങ്കില്‍ ലൈംഗിക ബന്ധം നടക്കേണ്ടേ ? ലൈംഗിക ബന്ധം നടക്കാന്‍ ലൈംഗികാവയവങ്ങള്‍ best -ഫിറ്റ്‌ ആവെണ്ടേ ? ചിന്താശേഷിയെ പൂര്‍ണ്ണമായും ഒരു മൂഢവിശ്വാസത്തിനു തീറെഴുതിയിട്ടില്ലെന്കില്‍് ഇതിനു ഒരു മറുപടി തരണേ ...

ea jabbar said...

പരിണാമം എങ്ങനെയുണ്ടാകുന്നു?
50 വര്‍ഷത്തെ ജീവിതത്തിനിടയ്ക്ക് എനിക്കു നേരിട്ടു കാണാന്‍ കഴിഞ്ഞ ചില സംഗതികളെ ആസ്പദമാക്കി ജീവികളില്‍ എങ്ങനെയാണു മാറ്റമുണ്ടാകുന്നത് എന്നു വിശദീകരിക്കാന്‍ ശ്രമിക്കാം .എന്റെ നിരീക്ഷണം ഒരു ശാസ്ത്രഗവേഷണമാണെന്നോ, ശാസ്ത്രീയമാണെന്നോ, ശരിയാണെന്നോ യാതൊരു ഉറപ്പും ഇല്ല. അങ്ങനെ വാദിക്കുന്നുമില്ല.
ജീവികളിലെ പരിണാമം അനേകായിരം തലമുറകളിലൂടെയും നൂറ്റാണ്ടുകളിലൂടെയുമാണു നടക്കുന്നത്. എന്നാല്‍ ചില സവിശേഷ സ്വഭാവങ്ങളില്‍ കുറഞ്ഞ കാലയളവില്‍ തന്നെ ചെറിയ മാറ്റം കാണപ്പെടാവുന്നതാണ്. എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ കോഴികളെ വളര്‍ത്തിയിരുന്നു. നാടങ്കോഴികള്‍ക്ക് കുഞ്ഞുങ്ങള്‍ വിരിഞ്ഞാല്‍ അക്കാല‍ത്ത് ധാരാളം വെളുത്ത കോഴിക്കുഞ്ഞുങ്ങളെയും കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വെളുത്ത നാടങ്കോഴികള്‍ എണ്ണത്തില്‍ കുറവായി കാണപ്പെടുന്നു. വെള്ളനിറം ക്രമേണ കുറഞ്ഞുവരുന്നു എന്ന നിരീക്ഷണം ശരിയാണെങ്കില്‍ അതിന്റെ കാരണം ഇതാകാം:-
കരിയിലകള്‍ നിറഞ്ഞ നിലത്ത് ഭക്ഷണം തേടുന്ന കോഴിക്കുഞ്ഞുങ്ങളെ തഞ്ചത്തില്‍ റാഞ്ചിയെടുത്ത് ഭക്ഷിക്കാനായി വട്ടമിട്ടു പറന്നു നടക്കുന്ന കാക്കയും പരുന്തും കോഴിറാഞ്ചിയുമൊക്കെയുള്ള ഒരു പ്രത്യേക പരിതസ്ഥിതിയില്‍ വെള്ള നിറമുള്ള കോഴിക്കുഞ്ഞുങ്ങള്‍ക്കു അതിജീവനസാധ്യത താരതമ്യേന കുറയും. കാരണം മണ്ണിന്‍ നിറവും ചാരനിറവും കരിയില നിറവുമൊക്കെയുള്ള കോഴിക്കുഞ്ഞിനെക്കാള്‍ എളുപ്പത്തില്‍ ശത്രുവിന്റെ കണ്ണില്‍ പെടുന്നത് വെള്ളക്കോഴിയായിരിക്കും . 10 കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞാല്‍ അതില്‍ 5 എണ്ണം വെളുത്തതും 5 എണ്ണം മണ്ണു നിറവുമാണെങ്കില്‍ ആദ്യം പരുന്തു പിടിക്കുന്നത് വെള്ളക്കുഞ്ഞുങ്ങളെയായിരിക്കും. ബാക്കിയാവുന്നവയില്‍ ഏറെയും മണ്ണു നിറമുള്ളവയുമാവുക സ്വാഭാവികമാണല്ലോ. ഇങ്ങനെ അനേകം തലമുറ കടന്നു പോകുമ്പോള്‍ വെള്ള നിറത്തെ പ്രതിനിധാനം ചെയ്യുന്ന ജീന്‍ അപ്രത്യക്ഷമാവുകയും പരിതസ്ഥിതിയോടു യോജിക്കുന്ന നിറം ഡോമിനന്റ് ആവുകയും ചെയ്യും. ഇതു നിറത്തിന്റെ മാത്രം കാര്യത്തിലല്ല, എല്ലാസവിശേഷസ്വഭാവങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നു. ഒരേ സ്പീഷീസില്‍പ്പെട്ട ജീവി വളരെ വ്യത്യസ്ഥമായ പരിതസ്ഥിതിയില്‍ ലോകത്തിന്റെ പലഭാഗത്തായി ജീവിക്കുമ്പോഴും ഈ മാറ്റം നടക്കുന്നു. അങ്ങനെ രണ്ടു വ്യത്യസ്ഥ സാഹചര്യത്തില്‍ മാറ്റത്തിനു വിധേയമാകുമ്പോള്‍‍ അവ രണ്ടു സ്പീഷീസ് തന്നെയായി മാറാനിടയുണ്ട്. ജീവികളുടെ ചില സവിശേഷതകള്‍ മാറുന്ന കാര്യമാണിപ്പറഞ്ഞത്. ഒരു സ്പീഷീസ് മറ്റൊരു സ്പീഷീസ് ആയി മാറുന്നതിന് ഇതിനെക്കാള്‍ കാലദൈര്‍ഘ്യവും സാഹചര്യങ്ങളിലെ സങ്കീര്‍ണമായ വൈവിധ്യവും വേണ്ടി വരും. അതിനും നമ്മുടെ മുമ്പില്‍ “ദൃഷ്ടാന്ത”ങ്ങള്‍ ഉണ്ട്. നമ്മുടെ വളര്‍ത്തു കോഴിയും കാട്ടിലെ കാട്ടുകോഴിയും ഒരേ സ്പീഷീസ് ആയിരിക്കുമല്ലോ? അവയെ നിരീക്ഷിച്ചാല്‍ പ്രകടമായ വ്യത്യാസം കാണാം. കാട്ടുപൂച്ചയും നാട്ടു പൂച്ചയും തമ്മിലും കാട്ടുപോത്തും നാട്ടുപോത്തും തമ്മിലും ചെന്നായും നാട്ടുനായും തമ്മിലുമൊക്കെ ഇതുപോലെ വ്യത്യാസമുണ്ട്. അവയുടെ ജീവിത ചുറ്റുപാടില്‍ ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെ സംഭവിച്ച മാറ്റമായിരിക്കാം അവയുടെ ഈ വ്യത്യാസത്തിനു കാരണം.
ഇണചേര്‍ന്നാല്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ മാത്രം സാമ്യമുള്ള സ്പീഷീസുകളും ഉണ്ടല്ലോ. കഴുതയും കുതിരയും-സിംഹം കടുവ പുലി മുതലായവയും-ഉദാഹരണം. ഇതൊക്കെ തെളിയിക്കുന്നത് ജീവികളില്‍ പരിണാമം സംഭവിക്കുന്നു എന്നല്ലേ?
പുഴയിലെ വെള്ളാരംകല്ല് മിനുസമുള്ളതും ഗോളാകൃതിയിലുള്ളതുമാകുന്നത് അങ്ങനെയായാലേ അതിനു വെള്ളത്തിലൂടെ എളുപ്പം ഉരുണ്ടു പോകാന്‍ കഴിയൂ എന്നു ചിന്തിച്ചു മനസ്സിലാക്കാന്‍ കഴിവുള്ള ഒരു ഡിസൈനെര്‍ ദൈവം ഉരുട്ടിക്കൊണ്ടു വെച്ചതു കൊണ്ടല്ല എന്ന് ഏതു പോലീസുകാരനും മനസ്സിലാകും. എന്നാല്‍ ഇതിനെക്കാള്‍ സങ്കീര്‍ണ്ണവും കാലദൈര്‍ഘ്യമേറിയതുമായ ജീവ പരിണാമം മനസ്സിലാക്കാന്‍ ഇച്ചിരി IQ കൂടുതല്‍ വേണം.

[പരിണാമസിദ്ധാന്തത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞാനില്ല. കാരണം അതേപ്പറ്റി എനിക്ക് ആഴത്തിലുള്ള അറിവൊന്നും ഇല്ല. 35 കൊല്ലം മുമ്പത്തെ ഒരു BScക്കാരന്‍ മാത്രം. പിന്നത്തെ കാര്യങ്ങളൊന്നും പഠിച്ചിട്ടില്ല.
മൊകളിലെ റിച്ചാഡ് ഡോകിന്‍സിന്റെ ലിങ്കിലൂടെ പോയാല്‍ സൃഷ്ടിവാദികളുടെ വാദങ്ങള്‍ക്കുള്ള ആധുനിക പരിണാമവാദികളുടെ മറുപടികള്‍ കിട്ടും.

ea jabbar said...

പോരായ്മകള്‍ ചൂണ്ടിക്കാണിച്ചു തന്നിട്ടും താങ്കള്‍ ഇപ്പോഴും ഡാര്‍വിന്‍ സിദ്ധാന്തത്തില്‍ അടിയുറച്ചു നില്‍ക്കുന്നു എന്നത് തന്നെ അതിനു വലിയ ഉദാഹരണം .
---------------
ഫൈസലേ പോരായമ പറയുന്ന നിങ്ങള്‍ പകരം ഒരു സിദ്ധാന്തമോ വിശദീകരണമോ തരുന്നില്ലല്ലോ?
മൂടും മോന്തായവുമില്ലാത്ത മുത്തശ്ശിക്കഥകളല്ലാതെ !
പിന്നെ ഞാനെന്തിനു താരതമ്യേന യുക്തിസഹമായിത്തോന്നുന്ന ശാസ്ത്രനിഗമനത്തെ കൈവെടിയണം?

ea jabbar said...

ചിംബന്‍സിയും മനുഷ്യനും തമ്മില്‍ ജനിതകപരമായിപ്പോലും കാണപ്പെടുന്ന സാമ്യം, എന്നെപ്പോളെയുള്ളവരെ ദൈവനിഷേധികളാക്കാന്‍ വേണ്ടി നിങ്ങളുടെ അല്ലാഹു കല്‍പ്പിച്ചു കൂട്ടി ചെയ്ത് വെച്ചതാണോ? വല്ലാത്തൊരു കുരുട്ടു ബുദ്ധിക്കാരന്‍ തന്നെ ആ ചങ്ങാതി!!

Anonymous said...

ha. haa. ha..

കണ്ണാടിയിൽ നോക്കി അല്ലേ ? ജബ്ബാർ
ഇത് പോലെ തന്നെ നിങ്ങൾ സ്വന്തം അലപ ബുദ്ധി പ്രകാരം കാര്യങ്ങൾ മനസ്സിലാക്കിയതിലുള്ള തെറ്റും ..

Faizal Kondotty said...

ഇനി സൃഷ്ടികള്‍ തമ്മില്‍ സാമ്യമുള്ള കാര്യം ... സാമ്യമുള്ളത് കൊണ്ട് മാത്രം ജീവികള്‍ പരിണമിച്ചു എന്ന് പറയുന്നത് ചിന്താശേഷിയെ ഒരു മൂഢവിശ്വാസത്തിനു തീര്‍എഴുതലാണ് . കാറും ജീപ്പും ലോറിയും തമ്മില്‍ സാമ്യമുള്ളത് കൊണ്ട് കാറില്‍ നിന്നാണോ ബുസുണ്ടയ്ത് , മിനി ബസ്‌ അതിന്റെ ഇടനില രൂപമാണോ ? വാഹനങ്ങള്‍ തമ്മിലുള്ള സാമ്യം അതിന്റെ നിര്‍മ്മാതാക്കള്‍ ഒരേ രൂപ കല്പന ഉപയോഗിച്ച് എന്നാണ് അര്‍ഥം . അല്ലാതെ പരിണമിച്ചു എന്നുള്ളതല്ല .

പഴയ കാളവണ്ടിയുടെ അവശിഷ്ടം എവിടെ നിന്നെങ്ങിലും കിട്ടിയാല്‍ അതില്‍ നിന്നാണ് ഇന്നത്തെ വാഹനങ്ങള്‍ പരിണമിച്ചത്‌ എന്ന് പറയുമോ ?

ജബ്ബാര്‍ മാഷെ ,
താങ്കള്‍ മുമ്പ് പറഞ്ഞു ഇതിന്റെയൊക്കെ പിന്നിലുള്ള ശക്തിയെ ആരാ നിഷേധിച്ചേ? ഇപ്പൊ സംസാരിക്കുന്നതോ ഒരു തികഞ്ഞ നിരീശ്വരവാദിയായും . എതാണ് ആവൊ മൂഡവിശ്വാസം ? പിന്നെ ദൈവം മണ്ണില്‍ നിന്ന് മനുഷ്യനെ ഉണ്ടാക്കി എന്നതില്‍ എന്താണ്
അത്ഭുതം ? മനുഷ്യന്‍ computer ഉണ്ടാക്കിയത് മണ്ണില്‍ നിന്നുള്ള മൂലകങ്ങള്‍ ഉപയോഗിച്ചല്ലേ ..? അസംകൃത വസ്തുക്കളല്ല പ്രധാനം ,creativity ആണ് .. താങ്കള്‍ തന്നെ നേരത്തെ പറഞ്ഞ ആ ശക്തിയെ എന്തിനാണ് വില കുറച്ചു കാണുന്നത് ? മനുഷ്യ സൃഷ്ടിയായ computer നു തന്റെ നിര്‍മാണത്തെ ക്കുറിച്ചും സൃഷ്ടാവായ മനുഷ്യനെ മനസ്സിലാക്കാനും പരിമിതികള്‍ ഉള്ള പോലെ ഒരു സൃഷ്ടി എന്ന പരിമിതി നമുക്കുണ്ട് മാഷെ .. അത് മനസ്സിലാക്കാത്തതാണ് മൂഡവിശ്വാസം .
ഞാന്‍ കണ്ണ് ഒരു ഉദാഹരം പറഞ്ഞു എന്നെ ഉള്ളൂ , രണ്ടു ചെവിയായാലും (combined hearing അടക്കം ) നാക്ക് ആയാലും , രക്ത ചംക്രമണ വ്യവസ്ഥ ആയാലും mutation വഴി വിശദീകരിക്കാന്‍ വളരെ പ്രയാസം തന്നെയാണ് . ആകെ പറയാനുള്ളത് താഴ്ന്ന തരം ജീവികളിലും അതുന്ടെല്ലോ എന്ന് . അതെങ്ങിനെയാണ് പരിണാമത്തെ സാധൂകരിക്കുക ? motor cycle നിന്നാണോ ഓട്ടോ റിക്ഷ ഉണ്ടായത് ?


ഈ അവയങ്ങളെ എല്ലാം കൃത്യമായി co-ordinate ചെയ്യുന്ന 1.35 kg മാത്രം ഭാരമുള്ള brain ആണെങ്കിലോ 10000 കോടി (100 ബില്യണ്‍ ) ന്യൂറോണുകള്‍് അടുക്കി വെച്ചതാണ് . ഇതെല്ലാം അന്ധമായ mutation ലൂടെ പരിണമിച്ചു വന്നതല്ല എന്ന് കരുതാന്‍ അല്പം ചില ന്യൂറോണുകള്‍് ഉപയോഗിച്ചാല്‍ മതി. പക്ഷെ പൂര്‍ണ്ണമായും മൂഢവിശ്വാസത്തിനു തീറെഴുതാത്ത ന്യൂറോണുകള്‍് തലയില്‍ വേണമെന്ന് മാത്രം .

ea jabbar said...

അപ്പൊ കാട്ടുപോത്തും നാട്ടുപോത്തും തമ്മിലുള്ള വ്യത്യാസം പരിണാമം കൊണ്ടുണ്ടായതല്ല അല്ലേ?
ആ പോത്തിനെ അങ്ങനേം ഈ പോത്തിനെ ഇങ്ങനേം അള്ളാഹു പ്രത്യേകം പടച്ചുണ്ടാക്കി തൊഴുത്തില്‍ കൊണ്ടു വന്നു കെട്ടിപ്പോയതാണല്ലേ?
ഞാന്‍ തോറ്റൂ.. !!!

Unknown said...

മാഷ് കണ്ണാ‍ടിയിൽ നോക്കി അല്ലേ?
സ്വന്തം രൂപം ഇത്ര അപകർഷതാബോധത്തോടെ കാണുമ്പോൾ (അ)യുക്തിവാദിയാവാതിരിക്ക്കുന്നതെങനെ?

Faizal Kondotty said...
This comment has been removed by the author.
krish | കൃഷ് said...

Interesting topic.

വായിച്ച് മുഴുവനാക്കാന്‍ സമയം കിട്ടിയില്ല്ല.

(Tracking)

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

35 കൊല്ലം മുമ്പത്തെ ഒരു BScക്കാരന്‍ മാത്രം. പിന്നത്തെ കാര്യങ്ങളൊന്നും പഠിച്ചിട്ടില്ല.
ഫൈസലേ പോരായമ പറയുന്ന നിങ്ങള്‍ പകരം ഒരു സിദ്ധാന്തമോ വിശദീകരണമോ തരുന്നില്ലല്ലോ?
മൂടും മോന്തായവുമില്ലാത്ത മുത്തശ്ശിക്കഥകളല്ലാതെ !
പിന്നെ ഞാനെന്തിനു താരതമ്യേന യുക്തിസഹമായിത്തോന്നുന്ന ശാസ്ത്രനിഗമനത്തെ കൈവെടിയണം
മാഷെ .....നേരത്തെ comment ഇട്ട Dr. സൂരജ് ന്റെ ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ
" പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു" ..
സൂരജും പറയുന്നത് മൂടും മോന്തായവുമില്ലാത്ത മുത്തശ്ശിക്കഥകളാണോ ? 35 കൊല്ലം മുമ്പത്തെ ഒരു BScക്കാരന്‍ പിന്നത്തെ കാര്യങ്ങളൊന്നും പഠിക്കില്ല എന്നാണോ ? അതോ 35 കൊല്ലത്തിനു ശേഷം വന്നതെല്ലാം മുത്തശ്ശിക്കഥകളാണോ ?
കഷ്ടം ...
" ഡാര്‍വിന്റെ കാലത്ത് ഒട്ടും വികസിതമല്ലായിരുന്നു ജനറ്റിക്സ്. "(സൂരജ് ന്റെ കമന്റില്‍ നിന്ന് ).

ഞാന്‍ പറഞ്ഞത്
അത് തന്നെയാണ് മാഷെ .
ജീവികളുടെ ഗുണത്തിന് നിധാനമായ ജീനുകളെ ക്കുറിച്ച് ഒരറിവും ഇല്ലാതിരുന്ന Darwin ജീവികളിലെ സാമ്യങ്ങള്‍ കണ്ടുണ്ടാക്കിയ തിയറി കെട്ടി പിടിച്ചിരുക്കുന്ന നിങ്ങള്‍ 35 വര്ഷം പിറകിലാണ് എന്ന് സ്വയം മനസ്സിലാക്കാന്‍ ഈ ചര്‍ച്ച ഉപകരിച്ചല്ലോ .. അത്രയും നന്ന് ...

അപ്പൊ കാട്ടുപോത്തും നാട്ടുപോത്തും തമ്മിലുള്ള വ്യത്യാസം പരിണാമം കൊണ്ടുണ്ടായതല്ല അല്ലേ? മാഷ് വിചാരിച്ചത് പോത്തുകളുടെ ഒരു പൊതു പൂര്‍വ്വികനെ തൊഴുത്തില്‍ കൊണ്ടു വന്നു കെട്ടിയപ്പോള്‍ അത് നാട്ടു പോത്തായി എന്നും കാട്ടില്‍ വന്നു പെട്ടത് കാട്ടു പോത്തായി എന്നും .., ജനിതക ഘടനയും mutation ഒന്നും മാഷിന് പ്രശ്നമല്ല .. ചുറ്റുപാടുകള്‍ക്ക് അനുസരിച്ച് ജീവികളിലെ ജനിതക ഘടനയില്‍ മാറ്റം വരില്ലെന്ന് ആധുനിക ജനിതക ശാസ്ത്രം സ്ഥിതീകരിച്ച കാര്യം ഇയാള്‍ ഇനിയും അറിഞ്ഞില്ലെ ദൈവമേ ..? അതോ പോത്തിന്റെ ചെവിയില്‍ ശാസ്ത്രം ഓതിയിട്ട് കാര്യം ഇല്ലന്നാണോ ?
ഇയാളെക്കൊണ്ട് ഞാന്‍ തോറ്റു .


ഒരു കാര്യം കൂടി .. താങ്കള്‍ ഒരു അദ്ധ്യാപകനല്ലേ ..? അദ്ധ്യാപകന്‍ ഒന്നും update ചെയ്യാതിരുന്നാല്‍ പിന്നെ ആ വിദ്യാര്‍ത്ഥികളുടെ ഗതിയെന്ത് ? അതോ താങ്കളും സൂരജ് പറഞ്ഞ പോലെ വേറെ വിഷയം ഒന്നും കിട്ടാതെ വന്നപ്പോഴാണോ zoology എടുത്തത്‌ ?

ea jabbar said...

1400ല്പരം വര്‍ഷങ്ങളായി ആരും അപ്ഡേറ്റ് ചെയ്യാത്ത പാളക്കിതാബും കെട്ടിപ്പിടിച്ചു നടക്കുന്നവരാണോ 30 കൊല്ലം അപ്ഡേറ്റ് ചെയ്യത്തവരെ കുറ്റം പറയുന്നത് കഷ്ടം! ഞാന്‍ ഈ പാളക്കിതാബില്‍ കെട്ടി മറിഞ്ഞതു കൊണ്ടാ മറ്റൊന്നും കാര്യമായി പഠിക്കാന്‍ സമയം കിട്ടാതെ പോയത്.

------------
ഇടക്കെട്ടിന്റെ ദൈവീകത!! പുതിയ പോസ്റ്റ്..

Anonymous said...

മാഷേ..കണ്ണ് കൊണ്ട് കേള്‍ക്കാനും , കാതുകൊണ്ട് കാണാനും, വായ്‌ കൊണ്ട് കേള്‍ക്കാനും, ശ്രമിക്കാതിരിക്കുക.
മേല്‍പറഞ്ഞ അവയവങ്ങള്‍ ഉപയോഘിച്ചു സുഘമായി ജീവിക്കുക! ദൈവ വിശ്വാസം എന്നത് ജീവിതത്തിനു അര്‍ഥം കിട്ടുന്ന ഒന്നാണ്. താങ്കള്‍ക്ക് അത് ഇല്ലെങ്കില്‍ പിന്നെന്തിന്നാണ് അതുള്ളവരെ ബ്ലോഗില്‍ വികലമായ പോസ്ടിങ്ങുകള്‍ നടത്തി കടന്നാക്രമിക്കുന്നത്.

കൊട്ടുകാരന്‍ said...

ബീമാപ്പള്ളിയുടെ ബ്ലോഗ് കാണാന്‍ മനോഹരം തന്നെ.
പക്ഷെ വിഭവങ്ങള്‍ക്ക് ഒരു 40 കൊല്ലത്തെയെങ്കിലും പഴക്കം കാണും.
ഇതൊക്കെ എത്രയോ വട്ടം കണ്ടതും കേട്ടതുമല്ലേ? ഗാന്ധിജിയും ബര്‍ണാഡ്ഷായും ആനിബസന്റും അങ്ങനെ കുറെ മഹാന്മാര്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ മുഹമ്മദ് നബിയെപ്പറ്റിയും ഇസ്ലാമിനെപ്പറ്റിയും പറഞ്ഞ ഏതാനും വാചകങ്ങള്‍ കൊണ്ട് പ്രതിരോധിക്കാവുന്നതാണോ ഇസ്ലാമിനെതിരെ ജബ്ബാര്‍മാഷെപ്പോളുള്ള യുക്തിവാദികള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍?
ആ മഹാന്മാരൊക്കെ ഇസ്ലാമിനെ ആഴത്തില്‍ പഠിച്ചാണോ അങ്ങനെ പറഞ്ഞത്? എങ്കില്‍ അവരൊക്കെത്തന്നെയല്ലേ ഏറ്റവും കടുത്ത നരകശിക്ഷക്ക് അര്‍ഹര്‍? എല്ലാം മനസ്സിലാക്കിയിട്ടും ദീനില്‍ വിശ്വസിക്കാന്‍ കൂട്ടാക്കാതെ നബിക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് എഴുതിക്കൊടുത്ത് തങ്ങളുടെ വിശ്വാസങ്ങളില്‍ ഉറച്ചു നിന്നവര്‍ക്ക് എന്ത് ആത്മാര്‍ഥതയാണുള്ളത്? അതില്‍ തന്നെ പലരും നിരീശ്വരവാദികളുമായിരുന്നു !
ഒരു ജന്മം തന്നെ ഇസ്ലാം പഠിക്കാനും വിമര്‍ശിക്കാനും ഉഴിഞ്ഞു വെച്ച ജബ്ബാര്‍മാഷെപ്പോലുള്ളവര്‍ കിറുകൃത്യമായ റഫറന്‍സോടെ നംബറിട്ട ഉദ്ധരണികളോടെയാണ് കാര്യങ്ങള്‍ പറയുന്നത്. മറുപടി പറയുന്നവര്‍ ഇത്ര കൃത്യത പാലിക്കുന്നതായി കാണുന്നുമില്ല. ഇസ്ലാമിന്റെ വളര്‍ച്ചയെക്കുറിച്ച് വീമ്പു പറയുന്നതില്‍ അര്‍ഥമില്ല. ഇവിടെ കേരളത്തില്‍ ഒരു സാധാരണ മുക്കുവസ്ത്രീക്ക് , ലോകമെമ്പാടും ലക്ഷക്കണക്കിന്‍ ആരാധകരുള്ള മനുഷ്യദേവിയായി വിലസാന്‍ പറ്റുന്നത് -അതും ഈ സാക്ഷര കേരളത്തില്‍ ശാസ്ത്രയുഗത്തില്‍-നാം കാണുന്നു. ആളുകളുടെ വിശ്വാസ ശീലമാണതിനു കാരണം. അല്ലാതെ ആ സ്ത്രീയുടെ ദിവ്യത്വമല്ല. ഇക്കാര്യം മുസ്ലിം സുഹൃത്തുക്കളും സമ്മതിക്കുമല്ലോ. അപ്പോള്‍ ആള്‍ബലമല്ല കാര്യം . മറ്റു മതങ്ങളിലും ആളു കുറവൊന്നുമല്ലല്ലോ. എന്നിട്ടും ബൈബിളിലെ തെറ്റും വൈരുദ്ധ്യവും പറഞ്ഞു ക്രിസ്തുമതത്തെ വിമര്‍ശിക്കാന്‍ നിങ്ങള്‍ തുനിയുന്നു,. കോടിക്കണക്കിനു ക്രിസ്തുമതവിശ്വാസികളും , ക്രിസ്തുവിനെ പുകഴ്ത്തിയ ആയിരക്കണക്കിനു ബുദ്ധിജീവികളും മഹാന്മാരൂമൊക്കെ നിങ്ങളുടെ കണക്കില്‍ വെറും വിഡ്ഡികളോ?

..................................
ജബ്ബാര്‍ മാഷെ ധൈര്യമുണ്ടെങ്കില്‍ വാ ..[ഗുസ്തിക്കാണോ] എന്നു വെല്ലു വിളിക്കുന്ന കമന്റ് ഇട്ട ബീമാപ്പള്ളിയുടെ ബ്ലോഗ്ഗില്‍ ഞാന്‍ കുറെ ദിവസം മുമ്പ് ഇങ്ങനെയൊരു കമന്റ് ഇട്ടിരുന്നു. ധൈര്യം കൊണ്ടായിരിക്കാം ആ കമന്റ് ചവറ്റു കുട്ടയില്‍ ഇട്ടത്!

Faizal Kondotty said...

ഈ പാളക്കിതാബില്‍ കെട്ടി മറിഞ്ഞതു കൊണ്ടാ മറ്റൊന്നും കാര്യമായി പഠിക്കാന്‍ സമയം കിട്ടാതെ പോയത് ഹ ഹ ഹ നല്ല excuse...ആര് പറഞ്ഞു പാളക്കിതാബില്‍ കെട്ടി മറിയാന്‍ ....അതും സ്വന്തം വിഷയം കുട്ടികള്‍ക്ക്‌ പറഞ്ഞു കൊടുക്കേണ്ട ആള്‍ അത് പഠിക്കാതെ ..


എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ കോഴികളെ വളര്‍ത്തിയിരുന്നു. നാടങ്കോഴികള്‍ക്ക് കുഞ്ഞുങ്ങള്‍ വിരിഞ്ഞാല്‍ അക്കാല‍ത്ത് ധാരാളം വെളുത്ത കോഴിക്കുഞ്ഞുങ്ങളെയും കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വെളുത്ത നാടങ്കോഴികള്‍ എണ്ണത്തില്‍ കുറവായി കാണപ്പെടുന്നു. വെള്ളനിറം ക്രമേണ കുറഞ്ഞുവരുന്നു മാഷെ ..ഈ ഉദാഹരത്തില്‍ എവിടെയാണ് കൊഴികുഞ്ഞു താറാവ് കുഞ്ഞോ മറ്റോ ആയി മാറുന്നത് , കാക്കയും പരുന്തും കൊത്തിയാല്‍ കോഴി കുഞ്ഞിന്റെ ജനിതക ഘടനയില്‍ മാറ്റം വരുമോ ? പുതിയ ജീവി വര്‍ഗം ഉണ്ടായിട്ടു വേണ്ട പ്രകൃതി നിര്‍ദ്ധാരണം നടത്തി തെരഞ്ഞെടുക്കാന്‍. അതിനെ ക്കുറിച്ചാണ് ചര്‍ച്ച ...

കമന്റ്സ് ഉത്തരം തരാതെ പുതിയ പോസ്റ്റ്‌ മായി ഇറങ്ങിയിരിക്കുന്നു , മാഷെ ഇതിനെക്കാള്‍ നല്ലത് കുട്ടികാലത്തെ ആ കോഴി വളര്‍ത്തല്‍ തുടരുകയാണ്‌ ....


എന്റെ പ്രസക്തമായ രണ്ടു ചോദ്യത്തിന് ഒരു പരിണാമ വാദിയും ഇനിയും ഉത്തരം തന്നിട്ടില്ല . വിനയ പൂര്‍വം വെല്ലു വിളിക്കുന്നു .ചോദ്യം ആവര്‍ത്തിക്കുന്നു .. .

1) ഓരോ ജീവിവര്‍ഗത്തില്‍ best -fit ആയ (അനുപൂരകങ്ങളായ ) ആണ്‍ പെണ്‍ ലൈംഗികാവയവങ്ങള്‍ എങ്ങിനെ പരിണമിച്ചു എന്ന് കൂടെ പറയാമോ .. ആണ് ലൈംഗികാവയവത്തിന്റെ അളവിനനുസരിച്ച് പെണ്ണില്‍ Mutation നടന്നോ (അതോ തിരിച്ചോ ) ?.. സുഹൃത്തേ പ്രകൃതി നിര്‍ധാരണം നടത്താന്‍ തലമുറകള്‍ വേണ്ടേ ? തലമുറകള്‍ ഉണ്ടാവണമെങ്കില്‍ ലൈംഗിക ബന്ധം നടക്കേണ്ടേ ? ലൈംഗിക ബന്ധം നടക്കാന്‍ ലൈംഗികാവയവങ്ങള്‍ best -ഫിറ്റ്‌ ആവെണ്ടേ ?

2) അന്ധമായ mutation ലൂടെ ആണോ തലച്ചോറിനു കണ്ണില്‍ നിന്ന് വരുന്ന signal യഥാര്‍ത്ഥ രൂപത്തില്‍ വലിപ്പത്തില്‍ മനസ്സിലാക്കാനുള്ള കഴിവ് വന്നത് , രണ്ടു കണ്ണില്‍ നിന്ന് വരുന്ന signal യോജിപ്പിക്കാന്‍ കഴിഞ്ഞത് , trial-and-error നടന്നാല്‍ ഇത് സാധ്യമാണോ ? പഴയ ഡാര്‍വിന്‍ സിദ്ധാന്തം ആണെങ്കില്‍ പറയാമായിരുന്നു ക്രമേണ ക്രമേണ ക്രമേണ adjust ആയി എന്ന് .പക്ഷെ genetics അത് നിരാകരിക്കുന്നു , ജനിതക ഘടനയില്‍ മാറ്റം അന്ധമായ Mutation ലൂടെ മാത്രം എന്ന് പരക്കെ തെളിയിക്കപ്പെട്ടതാണ് .


ഉത്തരം പറയൂ പരിണാമ വാദികളെ ... ഡാര്‍വിന്‍ ആദ്യമേ പറഞ്ഞ ഉത്തരം ആവര്‍ത്തിക്കുന്നു .

"Organs of extreme perfection and complication. To suppose that the eye, with all its inimitable contrivances for adjusting the focus to different distances, for admitting different amounts of light, and for the correction of spherical and chromatic aberration, could have been formed by natural selection, seems, I freely confess, absurd in the highest possible degree. ( On the Origin of Species by Charles Darwin Chapter VI, page 88. for online edition http://embryology.med.unsw.edu.au/pdf/Origin_of_Species.pdf).

ea jabbar said...

ദൈവ വിശ്വാസം എന്നത് ജീവിതത്തിനു അര്‍ഥം കിട്ടുന്ന ഒന്നാണ്. താങ്കള്‍ക്ക് അത് ഇല്ലെങ്കില്‍ പിന്നെന്തിന്നാണ് അതുള്ളവരെ ബ്ലോഗില്‍ വികലമായ പോസ്ടിങ്ങുകള്‍ നടത്തി കടന്നാക്രമിക്കുന്നത്.
-------------------------
മറുപടി ഇവിടെ

kuttaayi said...

Leave your comment
പോസ്റ്റിലെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം കമന്റുക;
please...!





ജബ്ബാര്‍ മാഷിന്റെ ഓരോ മുന്‍‌കൂര്‍ ജാമ്യം നോക്കണേ...പറച്ചില് കേട്ടാല്‍ തോന്നും ചര്‍ച്ച തീരുന്നതിനു മുന്‍പ് പുതിയ പോസ്റ്റ്‌ ഇടുന്നത് വായനക്കാര്‍ ആണെന്ന്.....ജബ്ബാര്‍ മാഷേ എതിരാളി‌കളെ മാനസികമായി ഒരല്പം തളര്‍ത്താനുള്ള ഈ ജോടുക്കു വേല കുറച്ചൊക്കെ ഞങ്ങള്‍ക്കും മനസ്സിലായി തുടങ്ങി ..
.ഓ...സ്യ്കൊലങി പഠിച്ചതിന്റെ ഓരോ ഗുണം നോക്കണേ..
ഫൈസല്‍ താങ്കള്‍ ഒരു പാട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു...നിത്യസക്ഷിയും ,നജും ,അന്‍സാര്‍ തേവലക്കര മാരും ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ധിക്കുന്നു....

അപ്പൂട്ടൻ said...

Faizal,
ജന്തുശാസ്ത്രത്തില്‍ ബിരുദവും തുടര്‍ പഠനവും നടത്തിയ താങ്കള്‍ക്കു ശാസ്ത്രം എങ്ങിനെയാണ് നിഗമനങ്ങളും തിയറികളും ശാസ്ത്ര വസ്തുതകളായി അംഗീകരിക്കുന്നത് എന്ന് അറിയുമല്ലോ.
ഏതൊരു തിയറിയും വെറുതെ പ്രസംഗിച്ചാല്‍ പോരാ, അതിനു തെളിവുകള്‍ വേണം. ഏതൊരു തിയറിയും അവതരിപ്പിക്കപ്പെടുന്പോള്‍ അന്നന്ന് ലഭ്യമായ അറിവുകള്‍ വെച്ച് തന്നെയാണ് അത് അംഗീകരിക്കപ്പെടുന്നത് (അല്ലെങ്കില്‍ നിരാകരിക്കപ്പെടുന്നത്). പിന്നീട് അതിനെ അധാരമാക്കിയോ (അല്ലെങ്കില്‍ യാദൃശ്ചികമായോ) നടത്തുന്ന പഠനങ്ങളില്‍ നിന്നും ഈ തിയറി ശരിയാണെന്ന് കൂടുതല്‍ വ്യക്തമായ തെളിവുകളോടെ ശാസ്ത്രം അംഗീകരിക്കും, അല്ലെങ്കില്‍ അതിനു പകരം വെക്കാന്‍ കഴിയുന്ന തിയറി അംഗീകരിക്കും (valid ആണെങ്കില്‍).

പറഞ്ഞു വന്നത്, അംഗീകൃതമായ ഒരു തിയറി ശരിയല്ല എന്ന് ശാസ്ത്രത്തിനു ബോധ്യപ്പെടണമെങ്കില്‍ അതിനെ പരിപൂര്‍ണമായും നിരാകരിക്കുന്ന, യുക്തിഭദ്രമായ ഒരു മറു തിയറി വരണം, അതുവരെ പ്രചാരത്തിലുള്ള അംഗീകൃതമായ തിയറി ശാസ്ത്രലോകം അംഗീകരിക്കും, കൂടുതല്‍ refinement ആവശ്യമാണെന്ന വസ്തുത നിഷേധിക്കാതെ തന്നെ. ഇടയ്കുള്ള വിടവുകള്‍ നികത്താനാണ് ശാസ്ത്രം ശ്രമിക്കാറ്.

പരിണാമസിദ്ധാന്തത്തെ displace ചെയ്യാനോ replace ചെയ്യാനോ ശാസ്ത്രം അംഗീകരിച്ച ഒരു തിയറി ഇല്ലെന്നത് താങ്കള്‍ക്കും അറിയാവുന്നതാണല്ലോ. അതിലെ ചില കഷ്ണങ്ങള്‍ എടുത്തു അത് ശരിയല്ല എന്ന് പിന്നീട് തെളിഞ്ഞു എന്ന് പറയുന്നതില്‍ എത്രമാത്രം ശാസ്ത്രബോധം താങ്കള്‍ കാണിക്കുന്നുണ്ട്? ജെനറ്റിക്സിനെ കുറിച്ച് അറിവില്ലാത്ത ഡാര്‍വിന്‍ തന്റെ തിയറിയുടെ പോരായ്മയായി പറഞ്ഞ കാര്യം അതിന്റെ ബലഹീനത ആയിരുന്നിരിക്കാം, അക്കാലത്ത്. അന്നത്തെ ലഭ്യമായിരുന്ന ശാസ്ത്രപരിജ്ഞാനമാണ് ഡാര്‍വിനെ അത്തരമൊരു confession എഴുതിച്ചേര്‍ക്കാന്‍ പ്രേരിപ്പിച്ചത്.

August Weismann തന്റെ പരീക്ഷണം നടത്തിയതിന്റെ പ്രേരണ എന്തായിരുന്നുവെന്ന് എനിക്കറിയില്ല, പക്ഷെ അത് mutation ആണോ? അതോ mutilation ആണോ. പണ്ടൊരു സഞ്ജീവ് കുമാര്‍ സിനിമയില്‍ ബധിരരായ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടിക്കും ചെവി കേള്‍ക്കാതെ വരുമോ എന്ന് പേടിക്കുന്നതായി കണ്ടിട്ടുണ്ട്. അത്തരം വിശ്വാസങ്ങള്‍ ഒരു ശാസ്ത്രജ്ഞനും ഉണ്ടാകുമോ, എനിക്കറിയില്ല.

ജനതിക കോഡുകളില്‍ വരുന്ന മാറ്റമാണു തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് മനസിലാക്കുന്ന താങ്കള്‍ അത്തരമൊരു കാര്യം പ്രകൃതിയില്‍ നടക്കുന്നു എന്നും വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതാണോ My thoughts എന്ന സുഹൃത്ത്‌ പറഞ്ഞ ട്രയല്‍ ആന്റ് എറര്‍ എന്നതിന്റെ ആധാരവും? അതാണ്‌ ശരി എന്ന് വാദിക്കുകയല്ല, പക്ഷെ മനുഷ്യരുടെയും മറ്റു പല ജീവികളുടെയും ജനതിക കോഡുകളില്‍ ഉള്ള സാമ്യം അത്തരമൊരു transformation-ലേക്ക് തന്നെയല്ലേ വിരല്‍ ചൂണ്ടുന്നത്.

കൂടെ പറയട്ടെ, ഡാര്‍വിനിസത്തെ കുറിച്ച് എനിക്ക് വലിയ പിടിയൊന്നുമില്ല ബയോളജി തന്നെ വിട്ടിട്ടു ഇരുപതു വര്‍ഷത്തിലധികമായി, അതെക്കുറിച്ച് പറയാനല്ല ഞാന്‍ ഈ കമന്റിടുന്നതും.

പ്രപഞ്ചത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും അന്യൂനമായൊരു പ്രപഞ്ചമല്ല നമ്മുടേതെന്നും ആണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. ഒരു equilibrium state-ല്‍ എത്താന്‍ പ്രകൃതിയുടെ ശ്രമങ്ങളാണ് ഇന്ന് നാം കാണുന്ന "മനുഷ്യവാസത്തിനും അനുയോജ്യമായ ഈ ഭൂമി" എന്ന നിലയിലേക്ക് എത്തിച്ചത്. എന്നിട്ടും ഇപ്പോഴും അനാഥമായി പറന്നു നടക്കുന്ന ഉല്‍ക്കകള്‍ ചിലപ്പോള്‍ ഭൂമിയില്‍ പതിക്കാറുണ്ടുതാനും. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും കൃത്യമായ സഞ്ചാരപഥങ്ങള്‍ ഉണ്ടെങ്കില്‍ ഇത് സംഭവിക്കില്ലല്ലോ.

വാഹനങ്ങളെക്കുറിച്ച് താങ്കള്‍ പറഞ്ഞ ഉദാഹരണത്തില്‍ തന്നെ, ഒരുപക്ഷെ, താങ്കള്‍ സ്വയം ഉത്തരം പറഞ്ഞു.
കാറും ജീപ്പുമൊക്കെ വ്യത്യസ്ത വാഹനങ്ങളായിരിക്കാം, പക്ഷെ അവയെല്ലാം മനുഷ്യന്‍ പടിപടിയായി വികസിപ്പിച്ചു കൊണ്ടു വന്നതാണ്, അല്ലാതെ പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചതല്ല. തുടക്കം നോക്കണമെങ്കില്‍ ചക്രം കണ്ടുപിടിച്ചതോ, കുറഞ്ഞത് ആവി യന്ത്രം കണ്ടുപിടിച്ചതോ മുതല്‍ തുടങ്ങേണ്ടിവരും. അത്തരത്തില്‍ ഒരു commonality നിലവില്‍ നില്ക്കുന്നുണ്ടെന്നിരിക്കെ ഇവയെല്ലാം ഒരേ ജനുസില്‍ പെട്ടവയാണെന്ന് പറയേണ്ടിവരും, പുറമെയുള്ള രൂപത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. ഒരു ഓട്ടോമൊബൈല്‍ മെക്കാനിക്കിനെ സംബന്ധിച്ചിടത്തോളം സ്കൂട്ടര്‍ ആയാലും കാര്‍ ആയാലും അതിന്റെ എഞ്ചിന്‍ ആണ് പ്രധാനം, അല്ലാതെ അതിന്റെ ബോഡി അല്ല.

സൃഷ്ടിവാദപ്രകാരം എല്ലാം Perfect ആയ നിലയില്‍ മനുഷ്യവാസയോഗ്യമായി സൃഷ്ടിക്കപ്പെട്ടതാണ്. അങ്ങിനെയല്ല എന്ന് (പരിണാമം ശരിയോ തെറ്റോ ആകട്ടെ, അതെക്കുറിച്ച് എനിക്ക് വലിയ പരിജ്ഞാനമില്ലെന്നു ഞാന്‍ സമ്മതിക്കുന്നു) നാം കാണുന്പോള്‍ ഇപ്പറയുന്ന സൃഷ്ടിവാദം നാമെങ്ങിനെ തൊണ്ട തൊടാതെ വിഴുങ്ങും? ശാസ്ത്രീയമായി തെളിയിക്കുന്നത് പോകട്ടെ, ഒരു പാടു ഉത്തരമില്ലാത്ത ചോദ്യങ്ങള്‍, പരിണാമസിദ്ധാന്തം അഭിമുഖീകരിച്ചതിലധികം, സൃഷ്ടിവാദത്തിനു മുന്‍പില്‍ ഇപ്പോഴും നില്ക്കുന്നുണ്ട്. അത് സ്രഷ്ടാവിന്റെ ലോജിക്‌ ആണെന്ന് പറഞ്ഞു മാറുകയല്ലാതെ യുക്തിഭദ്രമായ ഉത്തരം പലപ്പോഴും കിട്ടാറില്ല.

ഇത്തരം ചര്‍ച്ചകളെല്ലാം തന്നെ ഡെഡ്ലോക്കിലാണു അവസാനിക്കുക എന്നറിയാം. എന്റെ ചിന്തകള്‍ പറഞ്ഞു എന്ന് മാത്രം.

കൊട്ടുകാരന്‍ said...

Suseel Kumar P P said...
നിരക്ഷരനായ ഒരു അന്ധവിശ്വാസി സമൂഹത്തിനു സ്വയം ഒരു ദോഷവും ചെയ്യുന്നില്ല; അയാള്‍ അന്ധവിശ്വാസിയായി തുടരുന്നു എന്നുമാത്രം. എന്നാല്‍ ആധുനിക വിദ്യാഭ്യാസം നേടിയ ഒരു അന്ധവിശ്വാസി സ്വയം മത്രമല്ല മറ്റുള്ളവരെയും അന്ധതയിലേക്കു നയിക്കുന്നു. കാലഹരണപ്പെട്ട മത ഗ്രന്ഥ്ങ്ങള്‍ക്ക്‌ പുതുപുത്തന്‍ വ്യഖ്യാങ്ങളുമായി ഇറങ്ങുന്ന ദൈവരക്ഷകര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പണി അതാണ്‌. അവരുടെ ദൈവത്തെ രക്ഷാപ്പെടുത്താന്‍ അവര്‍ ചെയ്യുന്ന പെടാപ്പാടുകാണുമ്പൊള്‍ ചിരി വരുന്നു.

കൊട്ടുകാരനും ചിരി വരുന്നു.

കൊട്ടുകാരന്‍ said...

എന്റെ പ്രസക്തമായ രണ്ടു ചോദ്യത്തിന് ഒരു പരിണാമ വാദിയും ഇനിയും ഉത്തരം തന്നിട്ടില്ല . വിനയ പൂര്‍വം വെല്ലു വിളിക്കുന്നു .അങ്ങാട്ട് ചോയ്ക്കണ ചോദ്യങ്ങള്‍ക്കൊന്നും ഇങ്ങളും മറുവടി പറയണൈല്ലാല്ലൊ?
*കോടി ക്കണക്കായ ഈ ജീവി വര്‍ഗ്ഗങ്ങള്‍ ഓരോന്നു എങ്ങനെയുണ്ടായി?
*അവതമ്മില്‍ ഒരു ക്രമമായ വികാസത്തിന്റെ ലക്ഷ്ണങ്ങള്‍ എന്തു കൊണ്ടു കാണുന്നു? ആ ക്രമമനുസ്രിച്ചാണല്ലോ ജീവശാസ്ത്രം തന്നെ ക്രമീകരിച്ചിട്ടുള്ളത്.
*ജീവികളുടെ ഘടനയിലും ആന്തരികപ്രവര്‍ത്തനത്തിലുമൊക്കെ ഒരേ ജൈവ രാസ പ്രവര്‍ത്തനങ്ങളാണ‍ല്ലോ നടക്കുന്നത്. എന്തു കൊണ്ടാ?
*ജിനോം മാപ്പു തയ്യാറായപ്പോഴും ഈ ക്രമം കാണപ്പെടുന്നുവെന്നാണല്ലോ പറയുന്നത്. ചിം കുരങ്ങും മനുഷ്യനും തമ്മില്‍ ജനിതക ഘടനയില്‍ ഏറ്റവും കൂടുതല്‍ സാമ്യം ഉണ്ടെന്നല്ലേ പറയുന്നത്?
*മാഷു തന്നെ ചൂണ്ടിക്കാട്ടിയ പോലെ കാട്ടു കോഴിയും നാട്ടു കോഴിയും ഒരേ സ്പീഷീസ് ആയിട്ടും വ്യത്യാസം വന്നെങ്കില്‍ ജീവിത ചുറ്റുപാടു മാറുന്നതിനനുസരിച്ച് ജീവികള്‍ മാറും എന്ന നിഗമനം നിങ്ങളുടെ കൊഴപ്പാന്‍ കഥയെക്കാള്‍ വിശ്വാസയോഗ്യം തന്നെയല്ലേ?

Faizal Kondotty said...

അങ്ങാട്ട് ചോയ്ക്കണ ചോദ്യങ്ങള്‍ക്കൊന്നും ഇങ്ങളും മറുവടി പറയണൈല്ലാല്ലൊ?
*കോടി ക്കണക്കായ ഈ ജീവി വര്‍ഗ്ഗങ്ങള്‍ ഓരോന്നു എങ്ങനെയുണ്ടായി?
അവതമ്മില്‍ ഒരു ക്രമമായ വികാസത്തിന്റെ ലക്ഷ്ണങ്ങള്‍ എന്തു കൊണ്ടു കാണുന്നു?
എന്റെ പൊന്നെ ഞാന്‍ മുമ്പ് പറഞ്ഞ പോലെ ലക്ഷക്കണക്കിന്‌ വാഹനങ്ങള്‍ എങ്ങിനെയുണ്ടായി ? മനുഷ്യന്‍ ഉണ്ടാക്കിയതല്ലേ ....ഒന്നില്‍ നിന്ന് പരിണമിച്ചു ഉണ്ടായതാണോ ? കാറും മിനി ബസും , വലിയ ബസും തമ്മില്‍ ക്രമമായ വികാസത്തിന്റെ ലക്ഷണങള്‍ കാണുന്നത് കൊണ്ട് ഒന്നില്‍ നിന്ന് താനേ പരിണമിചാണോ മറ്റുള്ളവ ഉണ്ടായത്‌ ? മനുഷ്യന്‍ ഓരോന്നും വെവ്വേറെ ഉണ്ടാക്കിയതല്ലേ , വിവിധ തരം മൊബൈല്‍ കളിലെ സാദൃശ്യം അവ ഒരു സൃഷ്ടാവില്ലാതെ അന്ധമായി പരിണമിച്ചു എന്നതിന് തെളിവാകുമോ ?


സുഹൃത്തേ .. താങ്കളുടെ ജനിതക ഘടനയില്‍ മാറ്റം വന്നാലെ താങ്കളുടെ അടുത്ത തലമുറയില്‍ ആ മാറ്റം പ്രകടമാകൂ ...ജനിതക കോഡ് കളില്‍ മാറ്റം വരാന്‍ ultra violet രശ്മി തട്ടിയോ മറ്റോ mutation നടക്കണം ,അല്ലാതെ ചുറ്റുപാടുകള്‍ ക്കനുസരിച്ച് ക്രമമായ മാറ്റം തലമുറകളില്‍ വരില്ല എന്നത് ഞാന്‍ പറയുന്നതല്ല ശാസ്ത്ര ലോകം ഒന്നടങ്ങാം അംഗീകരിച്ചതാണ്. സംശയത്തിനു dr. sooraj ന്റെ മുകളിലുള്ള ലേഖനം കാണുക .

ഇനി പറയൂ അന്തമായ mutation നിലൂടെ തലച്ചോര്‍ ന്റെ വികാസം വിശദീകരിക്കനവുമോ ? സുഹൃത്തേ ഞാന്‍ വീണ്ടും ചോദിക്കുന്നു സെന്‍സ് organs എങ്ങിനെ പരിണമിച്ചു എങ്ങിനെ അവ തമ്മില്‍ co-ordination വന്നു ? തലച്ചോറിനു ശുദ്ധ രക്തം കൊടുക്കന്നത്‌ ഹൃദയം ഹൃദയത്തെ നിയന്ത്രിക്കുന്നാദ്‌ തലച്ചോര്‍ ഇത്തരം കോ-ordination അന്ധമായ പരിണാമത്തിനു വിശദീകരിക്കാന്‍ കഴിയില്ല , ചുരുങ്ങിയത് പരിണാമത്തിനു പിന്നില്‍ ഒരു ബുദ്ധിയുണ്ട് എന്നെങ്കിലും പറയാതിരിക്കാന്‍ മൂട വിശ്വാസി അല്ലാത്ത ഒരുത്തനും കഴിയില്ല .

അതിനാലാണ് ഡാര്‍വിന്‍ തന്നെ തുറന്നു സമ്മതിച്ചത് .... കണ്ണ് പരിണാമത്തിലൂടെ ഉണ്ടായി എന്ന് വിശ്വസിക്കുക പമ്പര വിഡ്ഢിത്തമാണ് എന്ന് ഞാന്‍ തുറന്നു സമ്മതിക്കുന്നു എന്ന് . *മാഷു തന്നെ ചൂണ്ടിക്കാട്ടിയ പോലെ കാട്ടു കോഴിയും നാട്ടു കോഴിയും ഒരേ സ്പീഷീസ് ആയിട്ടും .. എന്റെ സുഹൃത്തേ മനുഷ്യന്‍ സാമ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇട്ട പേരാണ് സ്പീഷീസ് എന്ന് . കാട്ടു കോഴിയും നാട്ടു കോഴിയും ഒരേ സ്പീഷീസ് ആക്കിയത് മനുഷ്യന്‍ തന്നെയാണ് . അത് പരിണാമത്തിനു തെളിവാകുമോ ? എന്നെയങ്ങ് കൊല്ല് ...

sub-species ന്റെ കാര്യം താങ്കള്‍ക്കറിയാമോ ?....

Faizal Kondotty said...
This comment has been removed by the author.
Anonymous said...

വിത്തനാഥന്റെ കുട്ടിക്ക് പാലും
നിര്‍ദ്ധനച്ചെക്കന്നുമിനീരും
ഈശ്വരേച്ഛയെങ്കില്‍
അമ്മട്ടിലുള്ളോരീശ്വരനെ ചവിട്ടുക നാം എന്നല്ലേ. എല്ലാം ഒരാള്‍ ഉണ്ടാക്കിയതെങ്കില്‍, എന്തിനു രോഗം, ദുരിതം, ദാരിദ്ര്യം..ഓ സോരി..മുജ്ജന്മപാപം..അല്ലേ?

എതിരന്‍ കതിരവന്‍ said...

സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതകപരമായി പിടിച്ചെടുത്ത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. Baldwin Effect. അന്ധമായ മ്യൂടേഷൻ അല്ല. പരിണാമത്തിന്റെ ഒരു സാദ്ധ്യതാവഴി.
വിശദീകരണം എന്റെ ഒരു പോസ്റ്റിലുണ്ട്:
http://ethiran.blogspot.com/2008/04/blog-post.html

കൊട്ടുകാരന്‍ said...

അപ്പ അങ്ങനെയാ കാര്യം.
കാറും ലോറീം ഒക്കെ ഞമ്മ ഞമ്മന്റെ ആവശ്യത്തിന് വേറെ വേറെ ണ്ടാക്ക്യേ പോലെ മൂപ്പര്‍ {അള്ള} മൂപ്പരെ ഓറോ ആവശ്യത്തിന് ഇക്കണ്ട ജന്തുക്കളെയൊക്കെ വേറെ വേറെ കുത്തിയിരുന്ന് മണ്ണു കുഴച്ച്ങ്ങട് ണ്ടാക്കി , ഏത്?
എന്താണാവോ ഇത്രയും ജന്തുക്കളുടെ ഒക്കെ ആവശ്യം മൂപ്പര്‍ക്ക്? അതൊന്നും ഞമ്മ അറിയണ്ട; അങ്ങട് ണ്ടാക്കി അത്രന്നെ. പിന്നെ ഞമ്മളെ കാറും ബസ്സുമൊക്കെ ആദ്യം കണ്ടു പിടിച്ചപ്പൊ ഇത്ര് പത്രാസൊന്നുണ്ടായിര്‍ന്നില്ല. പിന്നെ പിന്നെ ക്രമേണ പത്രാസ് കൂട്ടി ക്കൂട്ടി ഇന്നത്തെ കോലമായി. നാളെ ഇതിലും സൌകര്യ്മാകും. അള്ളാന്റെ ണ്ടാക്കലും അതേ മാതിര്യാ. ന്നാണല്ലോ കാണുന്നത്. ഓറോന്നും കൂടുതല്‍ പെര്‍ഫെക്റ്റാകാന്‍ ശ്രമിക്കുന്നു. അപ്പ അള്ളയും ഞമ്മളെ മാതിരി ഒരു മന്ദബുദ്ധി തന്നെ. ആദ്യമേ വേണ്ടും വണ്ണം അങ്ങട് ണ്ടാക്കാ‍ാന്‍ മൂപ്പര്‍ക്കും പറ്റ്ണ്‍ല്യാ. മൂപ്പരും മ്മ്ണി ബല്യ ഒര്‍ മന്‍സന്‍ തന്നെ. ഏത്!
മൂപ്പര്‍ തൊക്കെ എടങ്ങേറായി ണ്ടാക്ക്യേത് ന്തിനാന്നറിയോ? മൂപ്പരെ മ്മള്‍ ങ്ങനെ മൊകസ്തുതി പറഞ്ഞോണ്ടിരിക്കാന്‍. അതു കേക്കുമ്പം ഒരു ചൊറി കുത്തണ സുകം .

Faizal Kondotty said...

സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതകപരമായി പിടിച്ചെടുത്ത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും എന്റെ കതിരവാ ... Baldwin effect, 1896 വന്ന സിദ്ധാന്തമാണ്‌ . അതായതു Genetics പരീക്ഷണ ഫലങ്ങള്‍ വരുന്നതിനു മുമ്പ് . Genetics വരുന്നതിനു മുമ്പ് ആയതിനാല്‍ തന്നെ ആധുനിക ശാസ്ത്ര ലോകം ഒരു പരിഗണയും കൊടുക്കാത്ത തള്ളിയ സിദ്ധാന്തം ആണ് .താഴെ പറയുന്ന ലിങ്കിലൂടെ പോയാല്‍ വിക്കി പീഡിയ Baldwin effect നെ പറ്റി പറയുന്നതു കാണാം .( http://en.wikipedia.org/wiki/Baldwin_effect)


വിക്കി പീഡിയ നിന്ന് ഉദ്ധരിക്കട്ടെ .
"The Baldwin effect, also known as Baldwinian evolution or ontogenic evolution, is an early evolutionary theory put forward in 1896

The Baldwin effect theory has always been controversial .... There have been a number of arguments against the effect. The very mechanism of the transition has also been questioned,


എന്റെ കതിരവാ ... സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതകപരമായി മാറ്റം വരുത്തില്ലെന്ന് weismaan (എലികളിലെ വാല് മുറിച്ച പരീക്ഷണം ഞാന്‍ മുമ്പ് വിശദീകരിച്ചിട്ടുണ്ട് ) അടക്കം പലരും തെളിച്ചതും പരക്കെ അംഗീകരിക്കപ്പെട്ടതുമാണ്

കതിരവാ.. wikipedia യില്‍ mutaion and evolution പറ്റി പറഞ്ഞ കാര്യങ്ങള്‍ നോക്കുക ...പഠിക്കുക .ലിങ്ക് കൊടുക്കുന്നു http://en.wikipedia.org/wiki/Evolution#Mutation.

Dr. സൂരജ് ന്റെ ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ ( ലിങ്ക് മുകളിലത്തെ കമന്റ്സ് കാണാം)
" പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു" ..

കതിരവന്‍ ഏതായാലും ജബ്ബാര്‍ മാഷിന് പറ്റിയ കൂടു തന്നെ . മാഷ് 35 വര്‍ഷമായി ഒന്നും പഠിച്ചിട്ടില്ല . കതിരവനോ 100 വര്ഷത്തിനപ്പുറമുള്ള , ആധുനിക ശാസ്ത്ര ലോകം ഒരു പരിഗണയും കൊടുക്കാത്ത , തള്ളികളഞ്ഞ സിദ്ധാന്തം കൊണ്ട് വന്നിരിക്കുന്നു പരിണാമം തെളിയിക്കാന്‍ ..


കൊട്ടുക്കാരാ താങ്കള്‍ മുമ്പ് പറഞ്ഞ കാര്യം അല്പം വ്യത്യാസത്തോടെ ഉദ്ധരിക്കട്ടെ...
ആധുനിക വിദ്യാഭ്യാസം നേടാത്ത ഒരു ബുദ്ധി ജീവി നാട്യക്കാരന്‍ സ്വയം മത്രമല്ല മറ്റുള്ളവരെയും അന്ധതയിലേക്കു നയിക്കുന്നു. കാലഹരണപ്പെട്ട ശാസ്ത്ര ഗ്രന്ഥ്ങ്ങള്‍ക്ക്‌ പുതുപുത്തന്‍ വ്യഖ്യാങ്ങളുമായി ഇറങ്ങുന്ന യുക്തി(രഹിത)വാദികള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പണി അതാണ്‌. അവരെ സൃഷ്‌ടിച്ച സൃഷ്ടാവിനെ തന്നെ ഇല്ലാതാക്കാന്‍ അവര്‍ ചെയ്യുന്ന പെടാപ്പാടുകാണുമ്പൊള്‍ ചിരി വരുന്നു....

Faizal Kondotty said...

മൂപ്പരെ ഓറോ ആവശ്യത്തിന് ഇക്കണ്ട ജന്തുക്കളെയൊക്കെ വേറെ വേറെ കുത്തിയിരുന്ന് മണ്ണു കുഴച്ച്ങ്ങട് ണ്ടാക്കി , ഏത്? എന്താണാവോ ഇത്രയും ജന്തുക്കളുടെ ഒക്കെ ആവശ്യം മൂപ്പര്‍ക്ക്? .


എന്റെ കൊട്ടുക്കരാ ... വിവരമില്ലായ്മ ഒരു കുറ്റമല്ല .. അതിനാല്‍ ക്ഷമിക്കുന്നു . ഒരു eco system ത്തിന്റെ നിലനില്‍പ്പിനു വിവിധ തരം ജീവികള്‍ അത്യാവശ്യമാണ് .. ഒരു പൂമ്പാറ്റക്ക് പോലും ( ചെടികളില്‍ പരാഗണത്തിനു സഹായിക്കല്‍ ) ഒരു eco system ത്തില്‍ അതിന്റേതായ പ്രാധാന്യമുണ്ട് . ഓരോ ജീവിക്കും അതിന്റേതായ പ്രാധാന്യവും ധര്‍മ്മങ്ങളും ഉണ്ട് .

ജീവികള്‍ തമ്മില്‍ കാണപ്പെടുന്ന സാമ്യം കൊണ്ട് മാത്രം പരിണമിച്ചു എന്ന് വാദിക്കരുത് .. അതിനാണ് ഞാന്‍ വാഹങ്ങള്‍ തമ്മില്‍ സാമ്യം ഉണ്ടെന്നു കരുതി അവ താനെ പരിണമിച്ചതാണ് എന്ന് നിങ്ങള്‍ പറയില്ലല്ലൊ..


എന്റെ ചോദ്യത്തിന് ഇനിയും ഒരു പരിണാമ വാദിയും മറുപടി കമന്റി യിടില്ലല്ലോ ..

1)ഓരോ ജീവിവര്‍ഗത്തില്‍ best -fit ആയ (അനുപൂരകങ്ങളായ ) ആണ്‍ പെണ്‍ ലൈംഗികാവയവങ്ങള്‍ എങ്ങിനെ പരിണമിച്ചു എന്ന് പറയാമോ .. ആണ്‍് ലൈംഗികാവയവത്തിന്റെ അളവിനനുസരിച്ച് പെണ്ണില്‍ Mutation നടന്നോ (അതോ തിരിച്ചോ ) ?.. സുഹൃത്തേ പ്രകൃതി നിര്‍ധാരണം നടത്താന്‍ തലമുറകള്‍ വേണ്ടേ ? തലമുറകള്‍ ഉണ്ടാവണമെങ്കില്‍ ലൈംഗിക ബന്ധം നടക്കേണ്ടേ ? ലൈംഗിക ബന്ധം നടക്കാന്‍ ലൈംഗികാവയവങ്ങള്‍ best -ഫിറ്റ്‌ ആവെണ്ടേ ?

2) അന്ധമായ mutation ലൂടെ ആണോ തലച്ചോറിനു കണ്ണില്‍ നിന്ന് വരുന്ന signal യഥാര്‍ത്ഥ രൂപത്തില്‍ വലിപ്പത്തില്‍ മനസ്സിലാക്കാനുള്ള കഴിവ് വന്നത് , രണ്ടു കണ്ണില്‍ നിന്ന് വരുന്ന signal യോജിപ്പിക്കാന്‍ കഴിഞ്ഞത് ?

കൊട്ടുക്കരാ ..കുഴയും ...... ശരിക്കും കുഴയും ...സാക്ഷാല്‍ darwin മുതല്‍ പലരും കുഴഞ്ഞതാണ് ....

എതിരന്‍ കതിരവന്‍ said...

ഫൈസൽ:
എന്റെ പോസ്റ്റിന്റെ അവസാന്ം കൊടുത്തിരിക്കുന്ന റെഫെറൻസ് ലിസ്റ്റിലെ രണ്ടാമത്തേത് വായിക്കുക. നേച്ചർ ജേണലിൽ വന്നത്.
വിക്കിപ്പീഡിയ വായിച്ചാൽ പോരല്ലൊ ഫൈസലേ ശാസ്ത്രത്തിന്റെ ഇന്നത്തെ നിലപാടുകൾ അറിയാൻ.
പരിണാമത്തെക്കുറിച്ച് ശാസ്ത്രഗവേഷണം എവിടെ നിൽക്കുന്നു എന്നറിയാൻ ആധികാരികമായ ശാസ്ത്രലേഖനങ്ങൽ ദയവു ചെയ്തു വായിക്കൂ. നേചർ ഇറക്കിയ ഡാർവിൻ പതിപ്പിൽ നിന്നും തുടങ്ങിയാട്ടെ.
http://www.nature.com/news/specials/darwin/index.html

Anonymous said...

ജബ്ബാർ മാഷും അനുയായികളും ഇസ്ലാമിനെ കണ്ണടച്ച് എതിർക്കുന്നവരും അല്പന്മാരുമായ എല്ലാവരുടെയും കണ്ണ് തുറക്കാൻ ഈ ചർച്ച ഉപകരിക്കുമോ ?

വസ്തു നിഷ്ടമായ സംശയങ്ങൾക്ക് മറുപടി പറയാനാവാതെ പരാജയപ്പെടുന്നത് സമ്മതിക്കാനുള്ള മനസില്ലാതെ പുതിയ പോസ്റ്റുകളുമായി വരുന്ന ഈ സ്ഥിരം ഏർപ്പാട്

നാണമില്ലെ മനുഷ്യാ നിങ്ങൽക്ക്

Anonymous said...

salaam ന്റെ ചോദ്യം വളരെ പ്രസക്തം തന്നെ. അതില്‍ അല്‍പ്പം കാര്യമില്ലാതെയുമില്ല. മനുഷ്യര്‍ക്ക് പല പ്രതിസന്ധി ഘട്ടങ്ങളിലും ഒരാശ്വാസമേകുന്ന ജീവിതത്തിനു സ്വന്തമായി അര്‍ഥം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് അര്‍ത്ഥം പ്രദാനം ചെയ്യുന്ന നിരുപദ്രവകരമായ വിശ്വാസങ്ങളെ അന്ധമായി എതിര്‍ക്കേണ്ടതില്ല. ദൈവ വിശ്വാസം മാത്രമല്ല, മറ്റു ചില അന്ധവിശ്വാസങ്ങള്‍ക്കും ഇതു ബാധകമാണ്. സായിബാബ ജപിച്ചു നല്‍കിയ ഒരു മോതിരമോ, പാണക്കാട്ടെ തങ്ങള്‍ മന്ത്രിച്ചു നല്‍കിയ ഒരു ഏലസ്സോ ഒരു പാവം വിശ്വാസി ധരിക്കുന്നുവെങ്കില്‍ അയാള്‍ക്കത് ആശ്വാസം നല്‍കുന്നുവെങ്കില്‍ അതിനെ നാമെന്തിനെതിര്‍ക്കണം? ഖബറിനടുത്തു പോയി പ്രാര്‍ഥിക്കുമ്പോള്‍ ഒരാള്‍ക്ക് ആശ്വാസം കിട്ടുന്നുവെങ്കില്‍ ശിര്‍ക്കാരോപിച്ച് അയാളെ നാമെന്തിന് എതിര്‍ക്കണം? (jebbar maash)
---------------------------------മാഷേ....
താങ്കളുടെ പോസ്റിങ്ങില്‍ ഞാന്‍ കണ്ടത്‌ ഖുരാനോടുള്ള അനാവശ്യ വിമര്‍ശനമാണ്.ഞാന്‍ നടത്തിയ കമന്ടുകല്‍ എല്ലാം തന്നെ ഖുറാന്റെ കാഴ്ചപാടില്‍ നിന്ന് കൊണ്ടുള്ള തായിരിന്നു. മുകളില്‍ നിങ്ങള്‍ എനിക്കായി പറഞ്ഞിരിക്കുന്ന മറുപടി ഒരിക്കലും എന്‍റെ ചോദിയത്തിനു ചേരുന്നതല്ല! ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദേശിക്കുന്നത് ദൈവ വിശ്വാസം ആണ്. മറ്റു ചില അന്ധവിശ്വാസങ്ങള്‍ എന്‍റെ സ്ബ്ജെക്ടു അല്ല ഖുറാന്‍ അത് ചെയ്യാന്‍ കല്പിക്കുന്നുമില്ല. താങ്കള്‍ ഒരു ചിന്ദകനായെതു കൊണ്ട് കാരിയങ്ങള്‍ ചുരുക്കിപറഞ്ഞാല്‍ മനസ്സിലാകുമെന്നാണ് ഞാന്‍ കരിതിയിരുന്നത്.
മനുഷ്യര്‍ക്ക് പല പ്രതിസന്ധി ഘട്ടങ്ങളിലും ഒരാശ്വാസമേകുന്ന ഒന്നായി മാത്രം ഖുറാനെ താങ്കള്‍ കണ്ടെത് കൊണ്ടാണ് താങ്കള്‍ക്കു നിരാശയുണ്ടായിട്ടുള്ളത്. എന്നാല്‍ ജീവിതത്തിനു അര്‍ഥം നല്‍കുന്ന ഓണാണ്‌ ദൈവ വിശ്വാസം എന്നത് ഇനി പറയുന്ന അര്‍ത്ഥത്തിലാണ് ഖുറാന്‍ പടിപ്പികുന്നത്. പ്രപഞ്ചം ആര് സൃഷ്ടിച്ചു, ജനനം മുതല്‍ മരണം വരെയും അതിനു ശേഷമുള്ള കാരിയങ്ങേലെയും കുറിച്ച് കിട്ടുന്ന വിശ്വസിയനിയ്മായ അറിവുകള്‍ ഒരു മനുഷ്യ ജന്മത്തിനെ സമ്പന്തിച്ചിടത്തോളം അര്‍ത്ഥ മുള്ളവയാക്കുന്നു.
താങ്കള്‍ ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ള കാരിയത്തില്‍ ഇതുവരെ ഉറയ്കാത്തത് കൊണ്ട് മരണാന്തര വിശ്വാസം ഉണ്ടായികൊല്ലനമെനില്ല, എന്നാലും വിശ്വാസം ബോധ്യം വന്ന ഒരാളെ നിങ്ങള്‍ അന്ധവിശ്വാസി എന്ന് പറയുമെങ്കില്‍ അതിലേറെ അന്തമായ വിശ്വാസത്തിലാണ് താങ്കള്‍ യെര്പെട്ടിരിക്കുന്നത്.
താങ്കളുടെ കണ്ണിനും , കാതിനും അകത്തു ദൈവം ഒതുങ്ങി വരണം എന്ന് താങ്കള്‍ കുട്ടികളെ പോലെ ശാധിയം പിടിക്കുന്നത്‌ കണ്ടെത് കൊണ്ടാണ് ആണ് "മാഷേ..കണ്ണ് കൊണ്ട് കേള്‍ക്കാനും , കാതുകൊണ്ട് കാണാനും, വായ്‌ കൊണ്ട് കേള്‍ക്കാനും, ശ്രമിക്കാതിരിക്കുക."... എന്ന് ഞാന്‍ പറഞ്ഞത്.
സ്വന്തം ശരീരത്തിനകത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ( സംവിധാനിപ്പ് ) അടുക്കും ചിട്ടയും മനസ്സിലാക്കിയാല്‍ മാത്രം മതി സാധാരണ ബുദ്ധിയുള്ള ആള്‍ക്ക് പ്രപഞ്ചത്തിന്റെ സംവിധാനിപ്പ് മനസ്സിലാക്കാന്‍. വെറുതെ അങ്ങുണ്ടായതാനെങ്കില്‍ ഈ..കാണുന്ന ക്രമീകരണങ്ങള്‍ എങ്ങനെ യുണ്ടായി!
കബര്‍ പൂജയും, സായിബാബയും . അമ്രുതാനന്തെയും, കുരിശും പറഞ്ഞു രെക്ഷപെടാന്‍ താങ്കള്‍ നോക്കില്ല എന്നാ വിശ്വാസത്തോടെ - സുലൈമു.

Faizal Kondotty said...

എതിരവന്‍ നു genetics and evolution ല്‍ എത്ര മാത്രം academic പരിജ്നാനം ഉണ്ടെന്നു എനിക്കറിയില്ല .. ഈ ചര്‍ച്ചയില്‍ ഇടപെടാന്‍ തന്നെ കാരണം higher studies ഞാന്‍ opt ചെയ്ത സബ്ജക്ട് genetics ആയിരുന്നു എന്നതിനാലും , evolution നും Genetics ഉം തമ്മിലുള്ള പൊരുത്തക്കേട് എന്നെ ആ വിഷയത്തില്‍ out of സില്ലബസ് ആയി തന്നെ ഒട്ടേറെ വായിക്കാനും സഹായിച്ചതിനാലുമാണ്.

വിക്കിപ്പീഡീയ അല്ലാതെ ആധികാരികമായ ജേണലുകളിൽ നിന്നാൺ ശാസ്ത്രവിഷയnങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടത് ശാസ്ത്ര magazine വരുന്ന ലേഖനങ്ങള്‍ എല്ലാം ആധികാരികമാണെന്ന് എതിരവന്‍ അല്ലാതെ ആരും പറയില്ല .. nature magazine വരുന്ന ലേഖനങ്ങള്‍ അതെഴുതുന്ന ആളുകളുടെ നിഗമനങ്ങള്‍ ആണ് സുഹൃത്തേ .. അല്ലാതെ തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ അല്ല . വിക്കിപ്പീഡീയ യും encyclopedia യും ആകട്ടെ വെറും ലേഖനങ്ങള്‍ അല്ല താരതമ്യേന ആധികാരികമാണെന്ന് എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് .. (Baldwin effect നെ പറ്റി Encyclopedia - Britannica യില്‍ പറഞ്ഞത് കൂടെ നോക്കുക )

മാത്രമല്ല ഞാന്‍ വിക്കിപ്പീഡീയ ഉദ്ധരിച്ചു പറഞ്ഞത് Baldwin effect വളരെ പഴയ സിദ്ധാന്തം ആണെന്നാണ് (is an early evolutionary theory put forward in 1896), അതായത് Genetics ന്റെ പിതാവായ ഗ്രിഗര്‍ മെന്ടലിന്ടെ കൃത്യതയാര്‍ന്ന പരീക്ഷണ ഫലങ്ങള്‍ വരുന്നതിനു മുന്‍പ് ആണ് എന്നര്‍ത്ഥം .

സുഹൃത്തേ കഴിഞ്ഞ 100 വര്‍ഷത്തിനുള്ളില്‍ genetics ഉണ്ടായ പുരോഗതി വമ്പിച്ചതാണ് .. ഒരു ജീവിയില്‍ എന്തെങ്ങിലും സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതക ഘടനയില്‍ മാറ്റം വരുത്തും എന്ന് ആധുനിക ജനിതക ശാസ്ത്രം പറയുന്ന കാര്യം ഏതു ജേണലിലാണ് ഉള്ളത്‌ എന്ന് ദയവായി പറഞ്ഞു തരിക , ആധുനിക ജനിതക ശാസ്ത്രകരന്മാരെയും വിവരമറിയിക്കുക . അതിന്റെ copy dr. സുരജ് അടക്കമുള്ളവര്‍ക്ക് അയച്ചു കൊടുക്കുക ,

Dr. സൂരജ് ന്റെ ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ ( ലിങ്ക് മുകളിലത്തെ കമന്റ്സ് കാണാം)
" പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു" ..

എതിരെവാ ..ഓരോ കോശവും എങ്ങിനെ , എത്ര വളരണമെന്നും മറ്റും DNA യില്‍ കോഡ് ചെയ്യപ്പെടിടുണ്ട് . ജനിതക ഘടനയില്‍ മാറ്റം വരാത്തിടത്തോളം പുറമെയുള്ള ഒരു മാറ്റവും തലമുറകളില്‍ കൈമാറ്റം ചെയ്യപ്പെടില്ല , modern evolution theory യെയും mutation നെ പറ്റി nature magazine (online edition) സേര്‍ച്ച്‌ ചെയ്തു വായിക്കുക . nature magazine (online edition ) നില്‍ മെംബെര്‍ഷിപ്‌ ഇല്ലെങ്കില്‍ ആ ലേഖനങ്ങള്‍ ഞാന്‍ ഇമെയില്‍ ചെയ്തു തരാം .

എതിരെവാ ..... കാര്യങ്ങള്‍ update ചെയ്യുക , .അല്ലാതെ നൂര് വര്ഷം പഴകിയ അടിസ്ഥാനമില്ലാത്ത സിദ്ധാന്തങ്ങള്‍ കൊണ്ട് അടയിരിക്കുകയല്ല . ജബ്ബാര്‍ മാഷുടെ ഗതി വരാതിരിക്കാനെങ്കിലും ശ്രമിക്കുക. ഈ സിദ്ധാന്തത്തെ ആരെങ്കിലും question ചെയ്തതല്ല പറഞ്ഞത് , കൃത്യമാര്‍ന്ന genetics തിയറിയുടെ അടിസ്ഥാനത്തില്‍ ആധുനിക ശാസ്ത്രം നിരാകരിച്ചതിനെ ക്കുറിച്ചാണ് ,

Genetics അവിടെ നില്‍ക്കട്ടെ German biologist ആയ August Weismann ന്റെ Germ plasm തിയറി യെ പറ്റി കേട്ടിടുണ്ടോ ?
August Weismann രണ്ടു എലികളെ എടുത്തു വാല് മുറിച്ചു പ്രജനനം നടത്തി .ഉണ്ടായ എലി കുഞ്ഞുങ്ങളില്‍ വീണ്ടും വാല് മുറിച്ചു അടുത്ത തല മുറ ഉല്‍പാദിപ്പിച്ചു . വാല് മുറിച്ചു പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ 21- മത്തെ തലമുറയും വാലുമായാണ് ജനിച്ചത്‌ . അതിനര്‍ത്ഥം ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ശരീരവയങ്ങള്‍ പരിണമിക്കുകയോ ഇല്ലാതാകുകയോ ചെയ്യുന്നില്ല എന്നാണ് .
ഇത്തരം തെളിയിക്കപ്പെട്ട കാര്യങ്ങള്‍ക്ക് എതിരാണ് genetics വരുന്നതിനു മുമ്പുള്ള ഡാര്‍വിന്‍ അടക്കമുള്ളവരുടെ നിഗമനങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് വിക്കിപ്പീഡീയ യും Encyclopedia - Britannica യും അതിനെ contriverse എന്നും questioned എന്നും വിശേഷിപ്പിക്കുന്നത് .

Baldwin effect പോലുള്ള തിരസ്കരിക്കപ്പെട്ട സിദ്ധാന്തവുമായി സൃഷ്ടാവിനെ ഇല്ലാതാക്കാന്‍ വരുന്നവരെ കാണുമ്പോള്‍ കൊട്ടുക്കരാ ചിരിക്കു പകരം കരച്ചിലാണ് വരുന്നത് ..

എതിരന്‍ കതിരവന്‍ said...

ജബ്ബാർ മാഷേ ഇത് ഒരു മുട്ടൻ ഓഫാണേ. ക്ഷമിക്കണേ. ഫസലിനോട് ഒരു കാര്യം പറഞ്ഞിട്ട് പൊക്കോളാം.

ഫൈസലിന്റെ അറിവിനു വേണ്ടി നേച്ചറിലെ ലേഖന (ഫൈസലിന്റെ ഭാഷയിൽ വെറും “അഭിപ്രായം”)ത്തിൽ നിന്നും ഒരു ഭാഗം പകർത്തട്ടെ. ഇതു മനസ്സിലാകണമെങ്കിൽ കമിമുറയുടെ പരാമർശവിഷയമായ കണ്ടുപിടിത്തത്തെക്കുറിച്ചുള്ള ലേഖന (Journal of Morphology, 267: 1381-1389, 2006) വും വായിക്കേണ്ടി വന്നേക്കും.

"The current view of the Forficulina phylogeny is in places tentative (Fig 1c), as is the exact placing of L.riparia in its family, so the possibility thatright-handed behaviour and left-side penis loss evolved independently cannot be discounted. Neverthless, the observations seem to support a stil controversial and underappreciated mode of evolution, known as the Balswin effect, that was advanced more than a century ago. This theory of organic selection named after the experimental psychologistJames Mark Baldwin, emphasized the impact of behaviour on evolution.Baldwin argued as had Jean-Bapiste Lamarck, nearly a centuary before, that new behaviours, learnt or otherwise, can expose an organism to novel condions of growth to which it may then respond. But unlike Lamarck, Baldwin observed that altered behaviours can also yield alterd morphologies through the inherent variation in possible outcomes (the ;plasicity;) of an organism's development.If these behaviour-induced morphological differences affect performance positively, natural selection should favour genetic variants that increase or fix the plastic response.

.......The right handed L. riparia seems to be one of those rare missing links where a right-side behavioural preference has been 'caught'genetically before any morphological differentiation. (As Kamimura shows, L. riparia's right-side preference develops within four days of adult emergence, before any mating experience, so it involves no learning.).....Then the learnt handedness of an individual earwig would clearly have preceded evolutionarily the genetically captured handedness seen in L. riparia.


.....Clearly, the earwig penis system warrants more study. It could become a text-book example of how a possibly learnt lateralized behaviour bred a lateralized morphology evolutionarily. It already qualifies as a fine example of a phenotype-precedes-genotype mode of evolution because the right-ready and the left-ready penis variants, which are equally common in evolutionary intermediates (Fig.1c), and therefore probably not heritable, clearly existed before the genetically captured right-ready phenotype seen in L. riparia."
ഇവിടെ "caught enetically" എന്നതും "genetically captured" എന്നതും ശ്രദ്ധിക്കുക.

എൻസൈക്ലോപ്പീഡിയയും വിക്കിപ്പീഡിയയുമൊകെ “ആധികാരിക“വും നേച്ചറിലെ ലേഖനങ്ങൾ “അഭിപ്രായ” വും ആകുക-അതെങ്ങനെ?

Faizal Kondotty said...

ജബ്ബാർ മാഷേ ഇത് ഒരു മുട്ടൻ ഓഫാണേ. ക്ഷമിക്കണേ. ഫസലിനോട് ഒരു കാര്യം പറഞ്ഞിട്ട് പൊക്കോളാം.യുക്തിവാദികള്‍ ഒക്കെ ഇങ്ങിനെ ക്ഷമ പറഞ്ഞു മുങ്ങുകയാണല്ലോ ദൈവമേ .. ജബ്ബാര്‍ മാഷെ ഇങ്ങോട്ട് കാണാനേ ഇല്ല .പാള കിതാബ് മായി കെട്ടി മറിയുന്ന സുഖം ഇതില്‍ ഇല്ലല്ലോ അല്ല . അതോ വല്ല അറിയും വച്ചാല്‍ സൃഷ്ടാവിനെ മനസ്സിലാക്കാന്‍ തുടങ്ങിയാലോ അല്ലെ ? പിന്നെ blog എഴുത്തിനു അത്ര വീര്യം കിട്ടില്ല ...


എന്റെ എതിരെവാ ... ഞാന്‍ വിക്കിപ്പീഡീയ ഉദ്ധരിച്ചു പറഞ്ഞത് it is an early evolutionary theory put forward in 1896 എന്നാണ് , അതായത് Genetics ന്റെ പിതാവായ ഗ്രിഗര്‍ മെന്ടലിന്ടെ കൃത്യതയാര്‍ന്ന പരീക്ഷണ ഫലങ്ങള്‍ വരുന്നതിനു മുന്‍പ് ആണ് എന്നര്‍ത്ഥം .

എതിരവന്‍ പറഞ്ഞ Baldwin effect പുറത്ത്‌ വന്നത് 1896 ല് അല്ല എന്ന് എതിരവന്‍ കരുതുന്നുണ്ടോ ? ഞാന്‍ ഉദ്ധരിച്ച് august weismann ന്റെ എലികളിലെ പരീക്ഷണം തെറ്റാണെന്ന് എതിരവന് തോന്ന്നുന്നുട്ണോ ? നേച്ചര്‍ മാഗസിന്‍ modern evolution theory യെ പറ്റിയും mutation നെ പറ്റിയും neo-darwinism ദി പറ്റിയും പറഞ്ഞത് എതിരവന്‍ വായിച്ചോ ?
കണ്ണും ലൈംഗികാവയവങ്ങള്‍ എങ്ങിനെ പരിണമിച്ചു എന്ന് പറഞ്ഞില്ലല്ലോ ..? എതിരവന്‍ ഒരു ചോദ്യത്തിനും ഉത്തരം തന്നില്ലല്ലോ..
(ഒരു personal ചോദ്യം എതിരവന്റെ ജീവ ശാസ്ത്രത്തിലെ academic qualifications എന്താണ് എന്ന് അറിയാന്‍ താല്പര്യമുണ്ട് ,).


എതിരെവാ ..ഓരോ കോശവും എങ്ങിനെ , എത്ര വളരണമെന്നും മറ്റും DNA യില്‍ കോഡ് ചെയ്യപ്പെടിടുണ്ട് . ജനിതക ഘടനയില്‍ മാറ്റം വരാത്തിടത്തോളം പുറമെയുള്ള ഒരു മാറ്റവും തലമുറകളില്‍ കൈമാറ്റം ചെയ്യപ്പെടില്ല ,

August Weismann രണ്ടു എലികളെ എടുത്തു വാല് മുറിച്ചു പ്രജനനം നടത്തി .ഉണ്ടായ എലി കുഞ്ഞുങ്ങളില്‍ വീണ്ടും വാല് മുറിച്ചു അടുത്ത തല മുറ ഉല്‍പാദിപ്പിച്ചു . വാല് മുറിച്ചു പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ 21- മത്തെ തലമുറയും വാലുമായാണ് ജനിച്ചത്‌ . അതിനര്‍ത്ഥം ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ശരീരവയങ്ങള്‍ പരിണമിക്കുകയോ ഇല്ലാതാകുകയോ ചെയ്യുന്നില്ല എന്നാണ്
ഡാര്‍വിന്‍ തന്റെ പുസ്തകത്തില്‍ തന്നെ തുറന്നു പറയുന്ന കാര്യത്തെ കുറിച്ച് ഒരു യുക്തിവാദിയും കമന്റിയില്ല ... എന്തെ ..?
വീണ്ടും ഡാര്‍വിന്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു ..
" automatic ആയി ഫോക്കസ് ചെയ്യാനും ഉം പ്രകാശം ക്രമീകരിക്കാനും കഴിവുള്ള കണ്ണുകള്‍ പ്രകൃതി നിര്‍ധാരണം വഴി ഉണ്ടായി എന്ന് പറയുന്നത് , എല്ലാ അര്‍ത്ഥത്തിലും പമ്പര വിഡ്ഢിത്തമാണ് എന്ന് ഞാന്‍ തുറന്നു സമ്മതിക്കുന്നു ."
"Organs of extreme perfection and complication. To suppose that the eye, with all its inimitable contrivances for adjusting the focus to different distances, for admitting different amounts of light, and for the correction of spherical and chromatic aberration, could have been formed by natural selection, seems, I freely confess, absurd in the highest possible degree . ........................
the difficulty of believing that a perfect and complex eye could be formed by natural selection, though insuperable by our imagination, can hardly be considered real." ( On the Origin of Species by Charles Darwin Chapter VI, page 88. for online edition .http://embryology.med.unsw.edu.au/pdf/Origin_of_Species.pdf).

രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന പരിണാമ വാദികളെ , മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരം പറയൂ ..വെല്ലു വിളിക്കുന്നു 10000 തവണ ...

Anonymous said...

അന്‍സാര്‍ തേവലക്കര ഒരു കമന്റില്‍ ഇങ്ങനെ കുറിച്ചു.........

>ഡാര്‍വിന്റെ മരണ ശദാബ്ധിയോടെ വിഞാനതിനുള്ള ഡാര്‍വിന്റെ സംഭാവനയുടെ വിലയേയും നിലയെയും പറ്റി വ്യാപകമായ സംശയവും അസ്വസ്ഥതയും ഉണ്ടായി വരുന്നു.(howad---darwin ,oxford university press,1982)

>പരിണാമ സിദ്ധാന്തം ലബോരടരിയില്‍ തെളിയിക്കപെട്ടിട്ടില്ല,തെളിയിക്കാനും സാധ്യമല്ല.എന്നാലും ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നു, അത് വിശ്വസിച്ചില്ലങ്കില്‍ ദൈവം സൃഷ്ടി നടത്തിയതായി കരുതേണ്ടി വരും. അത് ഞങ്ങള്‍ക്ക് ചിന്തിക്കുവാന്‍ പോലും സാധ്യമല്ല.(പരിണാമ വാദിയായ സര്‍ ആര്‍തര്‍ കീത്ത് )




പരിണാമ വാദികളായ സ്റ്റീഫന്‍ ജെ ഗോള്ടുമാരും ആര്‍തര്‍ കീതുമാരും .പരിണാമ വാദത്തിന്‍റെ നിരര്ധകതയെ കുറിച്ചു സമ്മതിക്കുമ്പോള്‍ ,,ഇമ്മിനിനി വല്യ ഇ യുക്തിവാദി ഭ്രാന്തന്‍മാര്‍ ,വ്യാജവാദി ,കളായി പരിണമിക്കുന്ന സന്ദര്ഫം കാണാന്‍ നല്ല രസം ......


ഫൈസല്‍ കൊണ്ടോട്ടി ...താങ്കളുടെ കമന്റുകള്‍ക്ക് സത്യത്തിന്റെ ചാട്ടുളിയായി മാറാന്‍ കഴിയുന്നുണ്ട്,,,അഭിനന്ദനങള്‍.... .

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
This comment has been removed by the author.
J NAUSHAD said...

SORRY MR. JABBAAR
AGAIN I AM FORCED TO WRITE SOMETHING IN ENGLISH BECAUSE I AM LITTLE BIT POOR IN WRITTING MALAYALAM BUT READING EASY.. SORRY FOR THE INCONVENIENCE.

TIME TO TIME YOU ARE CLAIMING THAT "WHO DENIED THE ENTITY OF A SUPER POWER", MEANS UPTO A CERTAIN TIME WHILE THE COMMENTS LIKE SAALIMU AND FAISAL PROGRESSED JABBAR SEEMED AS A BELIEVER IN GOD (SAY POWER FOR YOUR SAKE).

AT THE NEXT MOMENT ITSELF, YOU CHANGE THE OPINION AND STICK ON THE PRINCIPLES OF EVOLUTION THEORY AND TOTALLY DENIES THE EXISTANCE OF SUCH POWER.
A TOTAL PARADOX....INDEED.
FAISAL BROUGHT THE GENETIC THEORY WITH ASTONISHING EXAMPLES...THAT THE THE THEORY OF EVOLUTION IS NOTHING BUT A CONCEPT WHICH HAS NO PRACTICAL VALUE.. AND OUT DATED BY THE ADVENT OF GENETIC THEORY WHICH PROVED SCIENTIFICALY AND IT HAS PRACTICAL APPLICATIONS TOO... FOR EXAMPLE GENETIC ENGINEERING.

THOSE WHO ARE CHALLENGED BY FAISAL, TILL NOW NO POSITIVE RESPONSE CAME OUT. THEY ARE EITHER SILENT OR GOT DOWN FROM THE BLOG.

WHAT I UNDERTOOD ABOUT MR. JABBAR IS, HE IS A LAY MAN BUT HE WANT TO BE A FAMOUS MAN BY DISTRIBUTING SUCH OUTDATED DISHES INFRONT OF THE BLOG COMMUNITY.
IN ONE TIME HE SIMPLY AGREED THAT HIS KNOWLEDGE IN ZOOLOGY IS STAGNENT 35 YEARS BACK.
ITS AN ADVISE TO FAISAL, YOU ARE NOT ANSWERING TO A QUALIFIED MAN. MOST OF YOUR SCIENTIFIC EXAMPLES ARE JUST LIKE RAINING OVER THE DESERT, BECAUSE HE IS HIGHLY CONSERVATIVE WITH HIS OUT DATED NORMS.
SCIENCE UNDERGONE A LOT OF CHANGE. PEOPLE LIKE ME UNDESTOOD THE EXISTANCE OF GOD THROUGH THE ASTONISHING DISCOVERIES OF SCINCE, WHICH PUT ON OUR MIND AN IGNITED FIRE OF THOUGHTS SUCH AS EVERYTHING IS HIGHLY SYSTEMAIC AND NO DEFECTS IN ITS SYSTEM ...HOW!!!. BUT AT THE SAME TIME EVERYTHING STANDS ON A FIXED LIFESPAN, THAT ITSELF PROVE THAT THE EXISTANCE OF A GLORY ALLKNOWING GOD.

JABBAR'S EXAMPLE OF "NAADAN KOZHIKALUM, KAKAYUM" AND SUCH EXAMPLE VERY CLEARLY INDICATE THAT HIS LEVEL OF THOUGHT IS BENEATH THE STANDARD OF EVEN A LP SCHOOL BOY.
HE WANT TO KNOW WHY GOD CREATED THIS MUCH OF VARIETY OF ANIMALS IN THE WORLD!! AT THE SAME TIME HE DON'T WANT TO THINK THE SYSTEMS WELL ADVANCING IN HIS BODY EVEN WITHOUT HIS CONTROLE.. FOR EXAMPLE THE CREATIONS OF HOREMONES AND ITS FUNCTIONS. THE NERVOUS SYSTEM, THE HEARTS PULSE ETC AND ETC... EVEN IN HIS BODY WHO CONTROLE THOSE THINGS.. HE IS NOT THINKING.
HIS EXAMPLES AGAINST THE QURAAN IN WHAT WAY CONTREVERSY TO SCIENCE I DON'T UNDESTAND.

കൊണ്ടോട്ടി മൂസ said...

ഫൈസലേ

ജ്ജ് പറേണതൊക്കെ സമ്മതിച്ച്. ഗംബ്ലീറ്റ് പടച്ചോന്റെ കളിയാണു. ഓന്‍ കുഴച്ചുരുട്ടി ഒണ്ടാക്കിയത് തന്നെ ഈ ഉലഹം മുഴുക്കനേം. സമ്മതിച്ചിരിക്കണ്.

പടച്ചോന്‍ ഈ എങ്ങനെയാ സുനാപ്പികളെയെക്ക ഉണ്ടാക്കിയെടുത്തത് എന്ന് ഒന്ന് വിശദീകരിക്കാമോ ? എല്ലാ സുനാപ്പീം വേണോന്നില്ല.ഡാര്‍വിനുപ്പുപ്പാ പോലും കോലുവച്ച് കീഴടങ്ങിയ ആ കണ്ണുണ്ടല്ലാ, അത് ഞമ്മട പടച്ചോന്‍ എങ്ങനയാണുണ്ടാക്കിയെടുത്തത് എന്ന് പറഞ്ഞാ മതി.

ആയിരവും പതിനായിരവും വട്ടമൊന്നും ബെല്ല്ബിളിക്കണില്ല. ഒരുപ്രാവശ്യം വിവരിച്ച് തന്നാ മതി. ഞമ്മ കയിച്ചിലാക്കിക്കൊള്ളാം.

പടച്ച്ച്ഃഓന്റെ ആ കളികള് കൂടി വ്യക്തമായാപ്പിന്നെ ഇനി ഫൈസലിന്റെ സിദ്ധാന്തം സ്കൂളിലും കോളേജിലും പടിപ്പിക്കാല്ലോ.

എന്നിട്ടു വേണം ഞമ്മക്ക് പാലിയന്റോളജിയിലും മനുഷ്യപരിണാമത്തിലും എവലൂഷനറി സൈക്കോളജിയിലും എവലൂഷണറി സൂക്ഷ്മജീവിശാസ്ത്രത്തിലും ഗവേഷണമെന്നും പറഞ്ഞ് വടീം കൊടേം മൈക്രോസ്കോപ്പും സഞ്ചീമൊക്കെ തൂക്കിക്കൊണ്ട് നാടു നിരങ്ങുന്ന അലവലാതികളെയൊക്കെ പിരിച്ചുവിടാന്‍.

എന്നിട്ട് ആദാം നബീം ഹവ്വാ ബീവീം കൂടെ ദിനോസറുകളുടെയൊപ്പം ഓടിച്ചാടി കളിച്ചുരസിച്ചു നടന്ന കാലത്തെപ്പറ്റിയൊക്കെ ഗവേഷിക്കാന്‍ ആളെ എടുക്കണം.

ഫ്രീയായിട്ട് ഒരു ബിവരം തരാം -

എതിരന്‍ കതിരവന്റെ അക്കഡമിക് കോളിഫിക്കേഷനക്ക ചോദിക്കണ കണ്ടോണ്ടാണ്.

അമേരിക്കയില് കോശജീവശാസ്ത്രത്തിലും തന്മാത്രാ ജീവശാസ്ത്രത്തിലും സ്വന്തം പേരിലും സര്‍വ്വകലാശാലാ ഗവേഷണസംഘത്തിന്റെ പേരിലുമായി രണ്ട് ഒറിജിനല്‍ പേറ്റന്റുകളുള്ള ആളാണേ ഈ എതിരന്‍ കതിരവന്‍. ഫൈസല് ജനറ്റിക്സ് പൊത്തകം കാണാമ്പോലും തുടങ്ങിയ കാലത്തിനു മുമ്പ് അണ്ണന്‍ തന്മാത്രാ ഗവേഷണം തൊടങ്ങിയതാ. അങ്ങേരട സംഘം പത്തിനടുത്ത് പേപ്പറുകളും അന്താരാഷ്ട്ര മാസികകളിലു പ്രസിദ്ദീകരിച്ചിട്ടൊണ്ട്.

വിക്കിപ്പീഡിയീനൊള്ള ഉദ്ധരണീം നാലു നേച്ചര്‍ ലേഖനത്തിന്റെ ലിങ്കവും കൊണ്ട് അണ്ണനെ ഇങ്ങനെ കേറി ബെരട്ടാതെ. അണ്ണന്‍ പേടിച്ച് മൂത്രമൊഴിക്കുന്നത് നിന്നുപോയാലാ ?

ബിജു ചന്ദ്രന്‍ said...

മൂസാക്കാന്റെ കമന്റിനു താഴെ എന്റെ ഒരൊപ്പ് !

Faizal Kondotty said...

ജ്ജ് പറേണതൊക്കെ സമ്മതിച്ച്. ഗംബ്ലീറ്റ് പടച്ചോന്റെ കളിയാണു. ഓന്‍ കുഴച്ചുരുട്ടി ഒണ്ടാക്കിയത് തന്നെ ഈ ഉലഹം മുഴുക്കനേം. സമ്മതിച്ചിരിക്കണ്. ഓരോ ജീവിവര്‍ഗത്തില്‍ best -fit ആയ (അനുപൂരകങ്ങളായ ) ആണ്‍ പെണ്‍ ലൈംഗികാവയവങ്ങള്‍ ഉണ്ടായതും , ഇരു കണ്ണും യോജിച്ചു കൊണ്ടുള്ള combined vision നു മുമ്പിലും പരിണാമം സിദ്ധാന്തം മുട്ട് മടക്കുന്നു എന്ന് അവസാനം സമ്മതിച്ചല്ലോ ...!നല്ലത് ..അപ്പൊ ബുദ്ധി തെളിഞ്ഞു വരുണ്ന്ട് ! അല്ലേലും സമ്മതിക്കാതെ തരമില്ലല്ലോ അല്ലെ ... ഉപ്പൂപ്പ ഡാര്‍വിന്‍ തന്നെ തന്റെ തിയറി കണ്ണിന്റെ കാര്യത്തില്‍ ഒരു പമ്പര വിഡ്ഢിത്തം ( I freely confess, absurd in the highest possible degree ) ആണെന്ന് കുറ്റസമ്മതം നടത്തി സമ്മതിച്ചതാണല്ലൊ..!

ഇനി ദൈവം മണ്ണ് കുഴച്ച് ഉണ്ടാക്കിയ കാര്യം , എന്റെ മൂസു‌ .. ഉണ്ടാക്കാനുപയോഗിച്ച വസ്തുക്കളല്ല പ്രധാനം , ക്രിയേറ്റിവിറ്റി ആണെന്ന് ഞാന്‍ മുമ്പ് പറഞ്ഞു , മനുഷ്യന്‍ computer നിര്മ്മിക്കാനാവശ്യമായ silicon ഉം മറ്റു അസംസ്കൃത വസ്തുക്കളും എടുത്ത്‌ എവിടെ നിന്നാണ് ? മണ്ണില്‍ നിന്നല്ലേ ..? ഒരു computer നോടെ പറയുകയാണ്‌ മനുഷ്യര്‍ നിന്നെ മണ്ണില്‍ നിന്നാണ് ഉണ്ടാക്കിയത് എന്ന് .. ആ കമ്പ്യൂട്ടര്‍ റിന് ഒരു Artificial intelligence ഉണ്ടെങ്കില്‍ അവന്‍ പറയും .. "വിഡ്ഢിത്തം ..! processor, ഹാര്‍ഡ് ഡിസ്ക് ഉം ഒക്കെയുള്ള ഞാന്‍ മണ്ണില്‍ നിന്നോ .. ഒരിക്കലുമല്ല എന്ന് " ഒരു പക്ഷെ താന്‍ സൃഷ്ടാവില്ലാതെ താനേ ഉണ്ടായതാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി കുറെ സിദ്ധാന്തങ്ങള്‍ മെനെഞ്ഞെന്നും വരാം , അതിനായി ഒരു അവന്‍ ഒരു ബ്ലോഗ്‌ തന്നെ തുടങ്ങി എന്നും വരാം ...

മാത്രമല്ല കമ്പ്യൂട്ടര്‍ സ്വയം എത്ര ശ്രമിച്ചാലും മനുഷ്യന്‍ എങ്ങിനെയാണ്‌ അതിനെ ഉണ്ടാക്കിയെന്ന് മുഴുവനായും മനസ്സിലാക്കാന്‍ അതിനു കഴിയില്ല . ഇനി മറ്റൊരു computer , നിരീശ്വരനായ computer നോട് പറയുകയാണ്‌ നമ്മളെ കൃത്യമായി സംവിധാനിച്ചതിനു പിന്നില്‍ ഒരു ശക്തിയുണ്ട് എന്ന് ..പക്ഷെ ഒരാള്‍ക്ക്‌ മറ്റൊരാളോട് സൃഷ്ടിപ്പിന്റെ മൊത്തം ടോട്ടല്‍ രീതികളും പറഞ്ഞു ബോധ്യപ്പെടുത്താന്‍ കഴിയില്ലല്ലോ രണ്ടു പേരും സൃഷ്ടികള്‍ ആയതു കൊണ്ടു പരിമിതികള്‍ ഉണ്ട് . ... എന്ന് കരുതി അതിനെ മനുഷ്യന്‍ സൃഷ്ടിച്ചതല്ല എന്ന് വരില്ലല്ലോ ...

പടച്ചോന്‍ എങ്ങനെയാ സുനാപ്പികളെയെക്ക ഉണ്ടാക്കിയെടുത്തത് ? മൂസ്സ ഈ ചോദ്യത്തിനുള്ള മറുപടി ഞാന്‍ അല്ല ദൈവം തന്നെ പറഞ്ഞിടുണ്ട് ഒരു രണ്ടു ദിവസം സമയം തന്നാല്‍ വേദ ഗ്രന്ഥങ്ങളില്‍ സൃഷ്ടിയെ പറ്റി പറഞ്ഞത് ഞാന്‍ ക്രോഡീകരിച്ചു ഉദ്ധരിക്കാം ,

Faizal Kondotty said...

വിക്കിപ്പീഡിയീനൊള്ള ഉദ്ധരണീം നാലു നേച്ചര്‍ ലേഖനത്തിന്റെ ലിങ്കവും കൊണ്ട് അണ്ണനെ ഇങ്ങനെ കേറി ബെരട്ടാതെ. അണ്ണന്‍ പേടിച്ച് മൂത്രമൊഴിക്കുന്നത് നിന്നുപോയാലാ ? ഞാന്‍ ഉദ്ധരിച്ച august weismann ന്റെ എലികളിലെ പരീക്ഷണ ഫലവും മറ്റു കണ്ട് , ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ എതിരന്‍ വെപ്രാളപ്പെടും എന്ന് എനിക്ക് അറിയാമായിരുന്നു . പക്ഷെ പേടിച്ചു മുത്രമൊഴിച്ചു എന്ന് എതിരന്‍ ന്റെ ജീവ ചരിത്രകാരന്‍ മൂസ്സ പറഞ്ഞപ്പോയാണ് അറിഞ്ഞത് , സോറി ടോ ..

അല്ലേലും .. മൂത്രമൊഴിക്കുന്ന സുനാപ്പി എങ്ങിനെയാ പരിണമിച്ചത്‌ മൂസ്സൂ ... മൂത്രമൊഴിക്കാനും എതിരന്‍ പറഞ്ഞ വൈകിട്ടത്തെ പരിപാടിക്കും ഒരേ സുനാപ്പി തന്നെ ആണല്ലോ ഉപയോഗിക്കുന്നത് ? എന്ത് ആവശ്യത്തിനാണ് അത് പരിണമിച്ചു വന്നത് ?അതോ രണ്ടു ആവശ്യവും കണ്ട് ഒരുമിച്ചു പരിണമിച്ചോ ? പരിണാമത്തിന്റെ ഒരു ബുദ്ധിയേ ..?

ചില അവയങ്ങളുടെ ഇത്തരം ഇരു ധര്‍മ്മങ്ങള്‍ ( dual functionality) പരിണാമ ശാസ്ത്ര കാരന്മാരെ തെല്ലൊന്നുമല്ല മൂത്രമൊഴിപ്പിക്കുന്നത് ... ഉദാഹരണമായി, ചെവി കേള്‍ക്കാനും , ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനും അത്യാവശ്യമാണ് .

എന്റെ മൂസ്സൂ .. തന്നില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്രിയ ഒന്ന് ആലോചിച്ചു നോക്കൂ .. താന്‍ പോലും അറിയാതെ മൂക്കിലൂടെ കടത്തിവിടുന്ന വായുവില്‍ നിന്ന് മര്‍ദ്ദ വ്യത്യാസത്താല്‍ ഓക്സിജന്‍ ശ്വാസ കോശത്തിനുള്ളിലേക്ക് കടക്കുന്നു . അവിടെ ഓക്സിജന്‍ തന്നെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന രക്തത്തിലെ ഹീമോഗ്ലോബിന്‍ നുമായി ചേര്‍ന്ന് Oxyhemoglobin ആയി ഹൃദയത്തിലെത്തുന്നു . അവിടെ നിന്ന് ഒരേ പംപിങ്ങില്‍ Oxyhemoglobin അടങ്ങിയ ശുദ്ധ രക്തം കലകളിലേക്കും , corboxyhemoglobin അടങ്ങിയ അശുദ്ധ രക്തം) തിരിച്ചു ശ്വാസ കോശത്തിലേക്കും പമ്പ് ചെയ്യുന്നു . അതി സൂക്ഷ്മമായ കലകളില്‍ നടക്കുന്ന അതി സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ (ആരെയും വിസ്മയിപ്പിക്കുന്നതാണ് ) ഫലമായി glucose ഉം oxygenum ചേര്‍ന്ന് (ATP ) ഊര്‍ജ്ജ പാക്കെറ്റുകള്‍ ഉണ്ടാകുന്നു . ബൈ പ്രോഡക്റ്റ് ആയി ഉണ്ടാകുന്ന carbon dioxide ഹീമോഗ്ലോബിനു മയി ചേര്‍ന്ന് corboxyhemoglobin ആയി തിരിച്ചു ആദ്യം ഹൃദയത്തിലും പിന്നീട് അവിടെ നിന്നും ശ്വാസ കോശത്തിലും എത്തുന്നു.അവിടെ നിന്ന് മൂക്കിലൂടെ തന്നെ പുറത്തു വരുന്നു . ഇടയില്‍ രക്തത്തിലെ മാലിന്യങ്ങളെ വൃക്കകള്‍ അരിച്ചു മാറ്റി മൂത്രനാളിയിലൂടെ കളയുന്നു .. ഇതെല്ലാം തമ്മില്‍ ഉള്ള co-ordination പരിണാമം വഴി ഉണ്ടായി എന്ന് പറയുന്നതിനെക്കാള് വിശ്വസനീയമാണ് computer കള്‍ തങ്ങള്‍ തനിയെ ഉണ്ടായതാണ് എന്ന് പറയുന്നത് . എന്റെ മൂസ്സൂ ശ്വാസം എന്ന് അയച്ചു വിട് ..എന്നിട്ട് അതിനെ കുറിച്ച് ചിന്തിക്ക് ..... നിന്നില്‍ , ഇത്രയും സംവിധാനങ്ങള്‍ നിന്നില്‍ ഒരുക്കി തന്നവനെ ഓര്‍ത്തില്ലെന്കിലും തെറി പറയുന്നത് നിര്‍ത്ത്‌ ..

കൊണ്ടോട്ടി മൂസ said...

'മൂസ്സ ഈ ചോദ്യത്തിനുള്ള മറുപടി ഞാന്‍ അല്ല ദൈവം തന്നെ പറഞ്ഞിടുണ്ട് ഒരു രണ്ടു ദിവസം സമയം തന്നാല്‍ വേദ ഗ്രന്ഥങ്ങളില്‍ സൃഷ്ടിയെ പറ്റി പറഞ്ഞത് ഞാന്‍ ക്രോഡീകരിച്ചു ഉദ്ധരിക്കാം'.

രണ്ട് ദിവസമൊക്കെ വേണോ ഉദ്ധരിച്ചുപിടിക്കാന്‍ ഫൈസൂ ? അപ്പ ഫൈസൂനു വല്യ നിശ്ചയോന്നൂല്ലേ ?

ജ്ജ് ബെക്കം ബിവരിച്ച് തരീന്‍. ഉദ്ധരണിയൊന്നും വേണോന്നില്ല. അന്നെ ഞമ്മക്ക് പെരുത്ത് ബിശ്വാസാണന്ന് കൂട്ടിക്കോളീങ്. പാഠപൊത്തകത്തീന്ന് പരിണാമസിദ്ധാന്തവക്ക എടുത്ത് കളഞ്ഞിട്ട് ഫൈസു സിദ്ധാന്തം എഴുതിച്ചേര്‍ക്കാനക്കൊണ്ടാണ്.

എന്നാലും പടച്ചോനേ അന്റ ഓരോ കളികളേ. ജ്ജ് വേദഗ്രന്ഥത്തില് ഇദെല്ലാം പണ്ടേ പറഞ്ഞിട്ടൊണ്ടാരുന്നാ ?!! എന്നിട്ടാണാ അടിയങ്ങളെപ്പോലുള്ള മണ്ടമ്മാര് പത്തിരുപത് വരിഷം ഡിഗ്രീന്നും മാസ്റ്റേഴ്സെന്നുവക്ക പറഞ്ഞ് നേരം കളഞ്ഞത്. ആ പോയ പുത്തിയും വിട്ട വളിയും ആനപിടിച്ചാലും തിരിയെ പോരൂല്ലല്ല്. ഇനീപ്പ ഫൈസുസിദ്ധാന്തം തന്നെ ശരണം.

ഫൈസൂ, corboxyhemoglobin എന്ന് രണ്ടിടത്ത് ആവര്‍ത്തിച്ചെഴുതിയേക്കണ കണ്ടു. അപ്പ ഫൈസു ഡിഗ്രിക്ക് എന്തോന്ന് മെയിന്‍ എടുത്തതെന്നാ പറഞ്ഞേ ? :-]

ഞമ്മ വെയ്റ്റ് ചെയ്യേണ് കേട്ടാ. അന്റ സിദ്ധാന്തം ബേഗം കൊണ്ടുവരീന്‍. ബേഗമാവട്ട്. കാലു കഴക്കണ്.

Faizal Kondotty said...

carbon dioxide എന്ന് ശരിക്ക് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിയതും മുകളിലുണ്ടല്ലോ .. എന്റെ എതിരാ മലയാളവും ഇംഗ്ലീഷും മാറ്റി മാറ്റി എഴുതുമ്പോള്‍ അക്ഷര തെറ്റ് വരിക സ്വാഭാവികമാണ് .. ഇവിടെ തന്നെ ഒരു പാട് അക്ഷര തെറ്റുകള്‍ പലരുടെ പോസ്റ്റിലും ഉണ്ട് , മാത്രമല്ല ഒരിടത്ത്‌ എഴുതിയത്‌ കോപ്പി ആന്‍ഡ്‌ പേസ്റ്റ് ചെയ്യുമ്പോള്‍ പല സ്ഥലത്തും തെറ്റ് വരാം എന്റെ എതിരാ വേറെ ഒരു ഉത്തരവും പറയാനില്ലതത് കൊണ്ടല്ലേ അക്ഷര തെറ്റില്‍ പിടിച്ചത് .. എനിക്കറിയാം .

പിന്നെ അമേരിക്കേന്നു കുന്തോ കോടച്ചക്രോ എന്തോ കിട്ടിയ ആളല്ലേ എന്തെ ചോദ്യങ്ങള്‍ക്ക്‌ ഒന്നും ഉത്തരം ഇല്ലാതെ ? അപ്പൊ സൃഷ്ടിക്കു പിഇനില്‍ ഒരു ശക്തിയുണ്ടെന്ന് ബോധ്യമായി ല്ലേ .. നന്നായി ..
രണ്ടു ദിവസം തന്നത് വേറെ ഒന്നും കൊണ്ടല്ല മനസ്സ് ഒരുക്കി വെക്കാനാ .. ഏതായാലും എതിരനും കൂട്ടരും ദൈവ വിശ്വാസികള്‍ ആവുകയാണല്ലോ ..
പിന്നെ എന്തിനുള്ള പേറ്റന്റ്റാണു അമേരിക്കേന്നു കിട്ടിയത് , "സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതകപരമായി പിടിച്ചെടുത്ത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. Baldwin Effect. അന്ധമായ മ്യൂടേഷൻ അല്ല. പരിണാമത്തിന്റെ ഒരു സാദ്ധ്യതാവഴി. "
ഏതായാലും baldwin effect അടങ്ങിയ എതിരന്റെ ഈ ലേഖനം അയച്ചു കൊടുത്താല്‍ genetics അറിയാവുന്ന സായിപ്പന്മാര്‍ അമേരിക്കേന്നു വിഡ്ഡിത്തത്തിനുള്ള സമ്മാനം ഒപ്പിച്ചു തന്നേക്കും . Dr. സൂരജ് recomment ചെയ്തോളും .
എന്താ ശ്രമിക്കുന്നോ ?

അപ്പൊ ഏതായാലും പരിണാമം വഴി ഒന്നും വിശദീകരിക്കനവില്ലെന്നു സമ്മതിച്ചല്ലോ , എന്നാ അതങ്ങ പ്രഖ്യപിക്കിന്‍ .. എല്ലാവരും ഒന്ന് അറിയട്ടെ .. അമേരിക്ക്‌യില്‍ ഒക്കെ പിടി പാടുള്ള ആളല്ലേ .. എല്ലാവരും അറിഞ്ഞോളും പെട്ടെന്ന്
ഓക്കേ ....
അല്ല ജബ്ബാര്‍ മാഷെ ഇങ്ങോട്ട് കാണാന്‍ ഇല്ലല്ലോ .. കള്ളി വെളിച്ചതായത്തിന്റെ പരുങ്ങലിലാണോ ? എന്തിനാ മാഷെ ഈ പോസ്റ്റ്‌ ഇട്ടത്‌ എപ്പോ ബൂമറാന്ക് ആയി തിരിച്ചടിച്ചില്ലേ കാര്യങ്ങള്‍ ..

ഷംസീര്‍ ഷംസി said...

.... എതിരവനും ഫൈസലിനും കൊട്ടൂക്കാരനും അഭിനന്ദനങ്ങള്‍ ..ചര്‍ച്ച പൊടി പൊടിക്കുന്നുണ്ട് !
പക്ഷെ ഫൈസല്‍ എതിരില്ലാത്ത പോസ്റ്റില്‍ ഗോളടിക്കുക ആണെല്ലോ എന്തെ യുക്തിവാദികള്‍ക്ക് ഒന്നും പറയാനില്ലാത്തത്‌ ? അപ്പൊ ഒരു സൃഷ്ടാവ് ഉണ്ട് അല്ലെ ... ഏതായാലും ജബ്ബാര്‍ മാഷ് ഈ ബ്ലോഗ്‌ തുടങ്ങി ഇപ്പോ പല്ലി വാലല്ല , പുലിവാലാണ് പിടിച്ചിരിക്കുന്നത് .. അങ്ങേരെ കാണുന്നില്ലല്ലോ .. 35 വര്‍ഷമായി ജബ്ബാര്‍ മാഷ് ഒന്നും പഠിച്ചിട്ടില്ല എന്ന് എഴുതി കണ്ടു . ഇനി വല്ലതും പഠിക്കാന്‍ പോയതാണോ ..? അതോ പ്രാര്‍ത്ഥന തുടങ്ങിയോ ?

ഒരു സംശയം കൂടി , എതിരന്‍ കതിരവന്‍ എപ്പോഴാണ് കൊണ്ടോട്ടി മൂസ്സ ആയി പരിണമിച്ചത്‌ ?
baldwin effect ലൂടെ ആണോ ?

എതിരന്‍ കതിരവന്‍ said...

I am not Kontotty Moosa. I am not a weekling to hide behind another assumed identity. My blog name itself is enough.

കൊണ്ടോട്ടി മൂസ said...

ചക്കരേ ഫൈസലേ, ജ്ജ് ചുമ്മാ എതിരനെ കേറി മാന്താതെ. കാര്‍ബോക്സിഹീമോഗ്ലോബിന്‍ കോര്‍ബോക്സിയായ കാര്യം ചൂണ്ടിക്കാട്ടിയത് ഞാനാ ഫൈസൂ, എതിരനല്ല. ജ്ജ് ഗ്രന്ഥ സയന്‍റ്റിസ്റ്റല്ലേ, അച്ചരത്തെറ്റൊന്നും പാടില്ല പാടില്ലാ.

ഒരുപാടു തുള്ളാതെ. ഫൈസൂന്റെ ഗ്രന്ഥസിദ്ധാന്തം ഒന്നവതരിപ്പിക്ക് ബെക്കം.പരിണാമചിദ്ദാന്തോക്ക കള്ളത്തരവാണെന്ന് ഞമ്മക്ക് പണ്ടേ പുടികിട്ടീര്‍ക്കണ്. അദോണ്ട് ഞമ്മട മനസൊക്കെ പണ്ടേ ഒരുങ്ങീരിക്കേണ്. ജ്ജ് ബേഗം സിദ്ദാന്തം കൊണ്ടുവരീപ്പാ.

അപ്പൂട്ടൻ said...

പ്രിയ ഫൈസല്‍,
ഞാനുമൊരു കമന്റ് ഇട്ടിരുന്നു, വായിച്ചിരിക്കുമെന്നു കരുതുന്നു.

താങ്കള്‍ക്കൊരു ഡയറക്റ്റ് മറുപടി തരാന്‍ ഞാന്‍ ആളല്ല, കാരണം എന്റെ വിഷയം സുവോളജി അല്ല. എന്റെ യുക്തി മാത്രമാണ് ഞാന്‍ ഇവിടെ പ്രയോഗിക്കുന്നത്.

1. എന്റെ ചോദ്യത്തിന് ഇനിയും ഒരു പരിണാമ വാദിയും മറുപടി കമന്റി യിടില്ലല്ലോ ..
അല്ല ജബ്ബാര്‍ മാഷെ ഇങ്ങോട്ട് കാണാന്‍ ഇല്ലല്ലോ .. കള്ളി വെളിച്ചതായത്തിന്റെ പരുങ്ങലിലാണോ ? എന്തിനാ മാഷെ ഈ പോസ്റ്റ്‌ ഇട്ടത്‌ എപ്പോ ബൂമറാന്ക് ആയി തിരിച്ചടിച്ചില്ലേ കാര്യങ്ങള്‍
ജബ്ബാര്‍ മാഷിനെ ഞാന്‍ ന്യായീകരിക്കുകയല്ല, ജബ്ബാര്‍ മാഷിനു വേണ്ടി സംസാരിക്കുകയുമല്ല. പക്ഷെ ചില കാര്യങ്ങള്‍ പറഞ്ഞോട്ടെ.
a. താങ്കള്‍ക്കു അറിവുള്ള വിഷയത്തില്‍ എല്ലാവരും ചര്‍ച്ച ചെയ്യണമെന്നു പറയുന്നത് എളുപ്പമുള്ള കാര്യമല്ല. ജബ്ബാര്‍ മാഷിനു പരിണാമസിദ്ധാന്തത്തില്‍ നൂറുശതമാനം അറിവുണ്ടായിക്കൊള്ളണമെന്നില്ല. അത് ചര്‍ച്ച ചെയ്യേണ്ടത് ശാസ്ത്രസംബന്ധിയായ ബ്ലോഗുകളില്ലല്ലേ. നാളെ ജിയോളജിയില്‍ ബിരുദവും തുടര്‍പഠനവും നടത്തിയ ഒരാള്‍ വന്നു "പര്‍വതങ്ങള്‍ എങ്ങിനെ ഉണ്ടായി" എന്ന് ചോദിച്ചാല്‍ മാഷ്‌ ബുദ്ധിമുട്ടും. എല്ലാ വിഷയങ്ങള്‍ക്കുമുള്ള one-point-answer ആയിത്തീരാന്‍ മാഷ്‌ അത്ര സൂപ്പര്‍-ബ്രെയിന്‍ ഒന്നും അല്ലല്ലോ.
b. പരിണാമസിദ്ധാന്തത്തില്‍ അറിവുള്ളവര്‍ എന്തേ ഒന്നും പറയാത്തത് എന്നത് മാഷും ശ്രമിച്ചാല്‍ തീര്‍ക്കാവുന്ന കാര്യങ്ങളല്ല. അവരില്‍ പലരും ഇത്തരം ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു കണ്ടിട്ടുണ്ട്, പലപ്പോഴും എതിര്‍ഭാഗത്ത് നില്‍ക്കുന്നവര്‍ പറയുന്ന വാദങ്ങള്‍ മുകളില്‍ പലരും പറഞ്ഞിട്ടുള്ള തരത്തില്‍ അന്യൂനമായ സംഗതികളും മറ്റുമാണ്. സാധാരണ ലോജിക്കല്‍ കാര്യങ്ങള്‍ വരെ ചിലരെ പറഞ്ഞു മനസിലാക്കാന്‍ വിഷമമാണെന്നിരിക്കെ ശാസ്ത്രം അത്രയെളുപ്പം പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റുന്ന ഒന്നല്ലല്ലോ. മുന്‍ അനുഭവങ്ങളാലാവാം അവര്‍ വരാത്തത്. (ഇതൊരു ഊഹം മാത്രമാണ്, ഞാന്‍ ഇവിടെ കമന്റിടാതായ സാഹചര്യം അത്തരത്തിലായിരുന്നു)

2. ഞാന്‍ ഉദ്ധരിച്ച august weismann ന്റെ എലികളിലെ പരീക്ഷണ ഫലവും മറ്റു കണ്ട് .....
എതിരവന്‍ പറഞ്ഞ Baldwin effect പുറത്ത്‌ വന്നത് 1896 ല് അല്ല എന്ന് എതിരവന്‍ കരുതുന്നുണ്ടോ ?
താങ്കള്‍ ഉദ്ധരിച്ച August Weismann ജീവിച്ചിരുന്നതും പരീക്ഷണം നടത്തിയതും ഏതാണ്ടിതെ കാലത്ത് തന്നെയല്ലേ. എലികളില്‍ നടത്തിയ പരീക്ഷണം mutation ആണെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ഞാന്‍ എന്റെ കമന്റില്‍ ചോദിച്ചിരുന്നു, അത് mutilation ആണോ എന്ന്. വെറുതെ വാല് മുറിച്ചു ഒരു പരീക്ഷണം നടത്തിയാല്‍ അത് മ്യൂട്ടെഷന് സമമാകുമോ? അങ്ങിനെയെങ്കില്‍ വികലാംഗര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ മുഴുവന്‍ അങ്ങിനെ ആകുമായിരുന്നെനെ.
കാലപ്പഴക്കം ചെന്നു, കാലഹരണപ്പെട്ടു എന്നൊക്കെ മറ്റൊരു തിയറിയെക്കുറിച്ചു പറയുന്പോള്‍ ഇതിന്റെയും ശാസ്ത്രീയതയും കാലവും ഒക്കെ നോക്കണ്ടേ?

ഇനി താങ്കള്‍ പറയുന്ന തിയറിക്കുമില്ലേ കാലപ്പഴക്കം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പുറകിലാണ് ഈ സിദ്ധാന്തം. അതിന്റെ വിശദാംശങ്ങളിലേക്ക് വേണമെങ്കില്‍ പിന്നീട് വരാം.

ഇനി മ്യൂട്ടേഷന് താങ്കള്‍ പറയുന്ന രീതി (ജനിതക കോഡ് കളില്‍ മാറ്റം വരാന്‍ ultra violet രശ്മി തട്ടിയോ മറ്റോ mutation നടക്കണം) എന്നത് മനുഷ്യനാല്‍ സാധ്യമായ കൃത്രിമ രീതി അല്ലെ? (ഇതൊരു സംശയം മാത്രമാണ്, എനിക്ക് പിടിയില്ല). പ്രകൃതി ഇത്തരത്തില്‍ തന്നെയാണ് ചെയ്യുന്നതെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടോ? അങ്ങിനെ ആയിരുന്നെങ്കില്‍ മനുഷ്യന്‍ തന്നെ കൃത്രിമമായി അത് ചെയ്തേനെ, പുതിയ ജീവികളെ സൃഷ്ടിച്ചേനെ (അപൂര്‍ണമാണെങ്കിലും). പ്രകൃതിയുടെ രീതികള്‍ കുറച്ചു വ്യത്യസ്തമായിരിക്കാം.

താങ്കള്‍ പറയുന്ന പ്രത്യേകതകള്‍ പലതും മറു ജീവജാലങ്ങള്‍ക്കും ഉള്ളതല്ലേ, മനുഷ്യന് മാത്രം സിദ്ധിച്ച പ്രത്യേകതകള്‍ അല്ലല്ലോ ഇവ. ശാരീരികമായി, മനുഷ്യന് മാത്രമായി സിദ്ധിച്ച, മറ്റൊരു ജീവിയിലും കാണാത്ത, വല്ലതും ഉണ്ടോ? (ഇതൊരു സംശയനിവാരണമാണേ, വെല്ലുവിളി അല്ല)

3. അതിനാലാണ് ഡാര്‍വിന്‍ തന്നെ തുറന്നു സമ്മതിച്ചത് .... കണ്ണ് പരിണാമത്തിലൂടെ ഉണ്ടായി എന്ന് വിശ്വസിക്കുക പമ്പര വിഡ്ഢിത്തമാണ് എന്ന് ഞാന്‍ തുറന്നു സമ്മതിക്കുന്നു എന്ന് ഇപ്പറഞ്ഞതിനു ഇരുനൂറു വര്‍ഷത്തിന്റെ കാലപ്പഴക്കം ഉണ്ട്, ഇല്ലേ? അതിന്നും സത്യമാകണമെന്നില്ലല്ലൊ. പരിണാമ സിദ്ധാന്തത്തിന്റെ ഒരു missing link എന്ന നിലയിലാണ് ഡാര്‍വിന്‍ അത് പറഞ്ഞിട്ടുള്ളത് എന്നാണു ഞാന്‍ മനസിലാക്കുന്നത്‌. അതുപോലെ പലതും ഡാര്‍വിന്‍ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും അത് ഭാവി ശാസ്ത്രജ്ഞര്‍ക്ക് ഒരു ചൂണ്ടുപലക എന്ന നിലയിലാണ് ഡാര്‍വിന്‍ അവതരിപ്പിക്കുന്നത്, അല്ലാതെ ഇത് മുഴുവന്‍ തെറ്റാണെന്നല്ല. അന്നത്തെ ശാസ്ത്രപരിജ്ഞാനവും ഡാര്‍വിന്റെ അറിവും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായിരുന്നില്ല എന്നല്ലേ ഇതില്‍ നിന്നും മനസിലാക്കേണ്ടത്. അല്ലാതെ ഇത് മുഴുവന്‍ വിഡ്ഢിത്തമായിരുന്നെങ്കില്‍ ഡാര്‍വിന്‍ ഇത്തരത്തില്‍ ഒരു തിയറി മുന്നോട്ടു വെക്കേണ്ട കാര്യമേ ഇല്ലായിരുന്നല്ലോ.

ചില ചോദ്യങ്ങള്‍ക്ക് ഇവിടെ കമന്റിടുന്നവര്‍ക്ക് ഉത്തരമില്ലായിരിക്കാം, അതിനര്‍ത്ഥം ഉത്തരമേയില്ല എന്നാണോ? ചില ചോദ്യങ്ങള്‍ക്ക് ശാസ്ത്രത്തിനും ഇന്നും ഉത്തരമില്ല എന്നേയുള്ളു. അതിനുത്തരം കണ്ടെത്താനല്ലെ ശാസ്ത്രം ശ്രമിക്കുന്നതും.

ജനറ്റിക് കോഡുകളില്‍ സാമ്യമുള്ളതിനു താങ്കള്‍ പറഞ്ഞ ഉത്തരം ശ്രദ്ധിച്ചാല്‍ അത് പരിണാമത്തിനു തന്നെ തെളിവാകും. താങ്കള്‍ പറഞ്ഞത് സ്കൂട്ടര്‍-കാര്‍-ബസ്‌ എന്നിവ ഒന്നില്‍ നിന്നും മറ്റൊന്നു എന്ന രീതിയില്‍ പരിണമിച്ചതല്ല എന്നതാണ്. സത്യത്തില്‍ ഇതൊരു പരിണാമം തന്നെയാണ്, ആവിയന്ത്രത്തില്‍ തുടങ്ങുന്ന പരിണാമം. പെട്ടെന്ന് ഒരുദിവസം ഉണ്ടാക്കിയെടുത്തതല്ലല്ലോ ഇവയൊന്നും. ആവിയന്ത്രവും പെട്രോള്‍ എഞ്ചിനും ഒക്കെ വ്യത്യസ്തരീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണെങ്കിലും അവയുടെ kinetics ഒന്നുതന്നെയാണ്. അവിടെ നിന്നാണ് kinetic energy എങ്ങിനെ ഉണ്ടാക്കാം എന്ന് മനുഷ്യന്‍ പഠിച്ചത്. ഇന്ന് നാം കാണുന്ന തീവണ്ടിയുടെ ഡീസല്‍ എഞ്ചിന്‍ ഉണ്ടാകുന്നതിനു മുന്‍പ്‌ steam engine ആയിരുന്നു ഉപയോഗിച്ചിരുന്നത് എന്ന് താങ്കള്‍ക്കു അറിവുണ്ടായിരിക്കുമല്ലോ. കാറിനു തന്നെ self-starter വന്നിട്ട് എത്ര കാലമായി? ഇന്ന് നാം കാണുന്ന ബസിന്റെ ആദ്യരൂപം എങ്ങിനെ ആയിരുന്നു?

ഇനി ഇത്തരത്തിലാണ് മനുഷ്യനും സൃഷ്ടിക്കപ്പെട്ടത് എന്ന് താങ്കള്‍ പറഞ്ഞാല്‍ എനിക്ക് സന്തോഷമേയുള്ളു. തെളിവുകള്‍ അത്തരത്തിലാണുതാനും, കാരണം മനുഷ്യന്റെ ആദിരൂപമായി കണക്കാക്കപ്പെട്ടിട്ടുള്ള പല ജീവികളുടെയും ഫോസിലുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ളതാണല്ലൊ. അപ്പോള്‍ സ്രഷ്ടാവും പടിപടിയായി തന്നെ മനുഷ്യനെ ഉണ്ടാക്കിയതാണ്, ഒറ്റയടിക്കു ഇപ്പറയുന്ന perfect system ഉണ്ടാക്കിയതല്ല എന്നര്‍ത്ഥം.

പക്ഷെ, നിര്‍ഭാഗ്യത്തിനു, അതല്ലല്ലോ സൃഷ്ടിസിദ്ധാന്തം പറയുന്നത്.

ഇനി, താങ്കള്‍ വിശ്വസിക്കുന്ന സൃഷ്ടി സിദ്ധാന്തം ഒന്ന് പരിശോധിക്കാം.
ഞാന്‍ എന്റെ മുന്‍ കമന്റില്‍ പറയുകയുണ്ടായി, ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് സൃഷ്ടി സിദ്ധാന്തത്തില്‍ അധികവും എന്ന്. നേരത്തെ പറഞ്ഞ ഫോസിലുകളുടെ സാന്നിദ്ധ്യം പോലും സൃഷ്ടിവാദത്തിനു ശരിയായ രീതിയില്‍ വ്യാഖ്യാനിക്കാനാവില്ല. ദിനോസറുകളുടേയും മറ്റും കാര്യമെടുത്താല്‍ എന്തായിരിക്കും മറുപടി?

കന്പ്യൂട്ടറിന്റെ ഉദാഹരണവും കണ്ടു. എന്റെ അറിവില്‍ ശാസ്ത്രം പഠിച്ചവര്‍ കൂടുതല്‍ വിനയാന്വിതരായിട്ടെ ഉള്ളു. മനുഷ്യവംശമാണ് ഉല്‍കൃഷ്ടം എന്ന മതചിന്തകളുടെ ആ ഒരു വിശ്വാസം പോലും exaggerated ആണെന്നല്ലേ പരിണാമസിദ്ധാന്തം പറയുന്നത്. നാം മറ്റു ജീവികളെപ്പോലെ തന്നെ ഒരു സാധാരണ species ആണെന്നല്ലേ അത് വായിക്കുന്പോള്‍ നാം മനസിലാക്കേണ്ടത്. അതിലെവിടെയാണു അഹങ്കാരം?

താങ്കള്‍ ജന്തുശാസ്ത്രം പഠിച്ചു എന്ന് പറയുന്നു, എന്നിട്ട് ഒരു about-turn നടത്തി പഠിച്ചതെല്ലാം തെറ്റാണെന്നും പറയുന്നു. അതില്‍ ശരികേടൊന്നുമില്ല. പക്ഷെ ചെന്നെത്തിയ സങ്കേതത്തെക്കുറിച്ചു എനിക്ക് സന്ദേഹങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ നാം അറിഞ്ഞത് ശരിയല്ലെന്ന അറിവില്‍ പഴയതിനെ, ശാസ്ത്രം അംഗീകരിച്ചതല്ലെന്നു അറിഞ്ഞിട്ടും, പുണരുന്പോള്‍ താഴെ എഴുതിയത് കൂടി ഒന്നാലോചിക്കൂ.

മനുഷ്യന്‍ ആദ്യമായി തീയുണ്ടാക്കാന്‍ പഠിച്ചത് കല്ലുകള്‍ തമ്മിലുരസിയാണ്. എത്രയോ ശ്രമങ്ങള്‍ക്കൊടുവിലാണ് അവന്‍ consistent ആയി തീയുണ്ടാക്കാന്‍ പഠിച്ചത്. മറ്റൊരാള്‍ പറഞ്ഞു കൊടുത്ത അറിവില്‍ നിന്നായിരിക്കുമല്ലോ 99 ശതമാനം പേരും ഈ വിദ്യ പഠിച്ചത്. അവരില്‍ നല്ലൊരു ശതമാനം പേരും പല ശ്രമങ്ങളിലും പരാജയപ്പെട്ടവരായിരിക്കും. ആ അവസ്ഥയില് അവര്‍ എല്ലാവരും പിന്‍വാങ്ങിയിരുന്നുവെങ്കിലോ? തീയുണ്ടാക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ എന്ന് പറഞ്ഞു പിന്നീട് ശ്രമിക്കാതിരുന്നുവെങ്കിലോ? ഇന്ന് ഫൈസലിനു ജന്തുശാസ്ത്രം പഠിക്കാന്‍ സാധിക്കുമായിരുന്നില്ല, എന്തിനു, ഫൈസലും അപ്പൂട്ടനും അടങ്ങുന്ന ഒരു നരവംശം തന്നെ നിലനില്‍ക്കുമായിരുന്നോ? അറിഞ്ഞുകൂടാ.

ഇന്ന് നമുക്ക് തീയുണ്ടാക്കാന്‍ കല്ലുകള്‍ ഉരസേണ്ട കാര്യമില്ല. പക്ഷെ അതാണ്‌ തുടക്കം എന്നറിയുന്പോഴേ നരവംശത്തിന്റെ മുന്നേറ്റം നമുക്ക് അറിയാനാവൂ. അതിനാല്‍ തന്നെ ആ പ്രക്രിയ പ്രയോഗത്തില്‍ കാലഹരണപ്പെട്ടുവെങ്കിലും ബൌദ്ധികമായി കാലഹരണപ്പെട്ടിട്ടില്ല എന്നാണു എന്റെ വിശ്വാസം.

പിന്‍കുറിപ്പ് - ദയവായി ഇതിലെ mutation സംബന്ധിയായ ചോദ്യങ്ങള്‍ എന്നോടു ചോദിക്കല്ലേ, എനിക്ക് ഉത്തരം പറയാനറിയില്ല. ഇരുപതു കൊല്ലമായി ബയോളജി തന്നെ തൊട്ടിട്ട്.

ea jabbar said...

അപ്പൊ ഒരു സൃഷ്ടാവ് ഉണ്ട് അല്ലെ ... ഏതായാലും ജബ്ബാര്‍ മാഷ് ഈ ബ്ലോഗ്‌ തുടങ്ങി ഇപ്പോ പല്ലി വാലല്ല , പുലിവാലാണ് പിടിച്ചിരിക്കുന്നത് .. അങ്ങേരെ കാണുന്നില്ലല്ലോ .. 35 വര്‍ഷമായി ജബ്ബാര്‍ മാഷ് ഒന്നും പഠിച്ചിട്ടില്ല എന്ന് എഴുതി കണ്ടു . ഇനി വല്ലതും പഠിക്കാന്‍ പോയതാണോ ..? അതോ പ്രാര്‍ത്ഥന തുടങ്ങിയോ ?----------

ഞാന്‍ ഇവിടെത്തന്നെയുണ്ടല്ലോ. പുലിവാലല്ല പല്ലിവാല്‍ തന്നെയാണിവിടെ മുറിച്ചിട്ടിരിക്കുന്നത്. ഞാന്‍ ഇട്ട പോസ്റ്റ് വായിക്കാത്തവരാണിവിടെ കമന്റുന്നവരെല്ലാം. ആദ്യം അതൊന്നു വായിക്ക്. അതിലെ വിഷയമെന്താണെന്നു നോക്ക്. അതിലെവിടെയെങ്കിലും ഈ ചര്‍ച്ചയില്‍ പൊന്തിവന്ന മ്യൂടേഷനും പരിണാമവും ഉണ്ടോ? ഒരു അനുബന്ധ വിഷയമായിപ്പോലും അതു വന്നിട്ടില്ല. ഫൈസല്‍ ഇവിടെ പല്ലിവാലുമായി വന്നു അതില്‍ ചിലര്‍ കടിച്ചു അതേതായാലും നന്നായി. ചര്‍ച്ച നടന്നല്ലോ!
പ്രപഞ്ച സൃഷ്ടി, ഘടന, എന്നിവയെ കുറിച്ചുള്ള ഖുര്‍ ആന്റെയും ഹദീസിന്റെയും വിശദീകരണങ്ങളാണു ഞാന്‍ ചര്‍ച്ചക്കിട്ടത്.
ആകാശം, ഭൂമി, സൂര്യന്‍ , ചന്ദ്രന്‍, നക്ഷത്രങ്ങള്‍ , ഇടിമിന്നല്‍, മഴ, മഞ്ഞുമല, ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയുള്ള കാലഗണന ; എന്നീ കാര്യങ്ങള്‍ മാത്രമായിരുന്നു വിഷയം.
ആകാശത്തിന് ഏഴു തട്ടുകള്‍. പരന്ന ഭൂമിക്കും ഏഴു തട്ടുകള്‍, സൂര്യന്‍ സഞ്ചരിക്കുന്നു, രാത്രി വിശ്രമിക്കുന്നു, ചളിക്കുണ്ടില്‍ മുങ്ങുന്നു, ചന്ദ്രന്‍ വെളിച്ചമാണ്. അതു രൂപം മാറുന്നു. അല്ലാഹു നക്ഷത്രങ്ങള്‍ പെറുക്കി പിശാചുക്കളെ എറിയുന്നതാണുല്‍ക്കകള്‍, അല്ലാഹുവും മലക്കുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ച കട്ടു കേള്‍ക്കാനാണു പിശാചുക്കള്‍ വരുന്നത്. കിട്ടിയ രഹ്സ്യങ്ങള്‍ അവറ്റകള്‍ കണിയാന്മാര്‍ക്കെത്തിച്ചു കൊടുക്കും, മലക്കുകളുടെ മുരളിച്ചയാണ് ഇടിനാദം, അവറ്റയുടെ വാലു വീശുമ്പോഴാണു മിന്നലുണ്ടാകുന്നത്. ......
ഇതൊക്കെ ചര്‍ച്ചക്കിട്ടിട്ട് എന്തേ കൂട്ടരേ മ്യൂട്ടേഷനും ഡാര്‍വ്വിനും വന്നു നിറഞ്ഞേ? അപ്പൊ പുലിവാലല്ല, പല്ലിവാല്‍ തന്നെ. ഈ സൂത്രം ഞാനെത്രകാലമായി കാണുന്നു. കുര്‍ ആനാണു വിഷയം. പരിണാമം പൊളിഞ്ഞു പാളീസായിക്കോട്ടെ. ഭൂമി ഗോളമാണെന്നു കണ്ടെത്തിയതോടെ കുര്‍ ആന്‍ പൊളിഞ്ഞു പോയതെന്തേ കാണാതെ പോകുന്നു? സൌരയൂഥ സിദ്ധാന്തം വന്നതോടെ കുര്‍ ആന്റെ ദൈവികത സോപ്പുകുമിള പോലെ പൊട്ടിച്ചിതറിപ്പോയതല്ലേ? വ്യാഖ്യാനം എന്ന കലാപരിപാടി കൊണ്ടു മാത്രം ഓക്സിജന്‍ നല്‍കി ജീവന്‍ നിലനിര്‍ത്തുന്നു എന്നതല്ലേ സത്യം?

ബഷീർ said...

അനുമാനിച്ച് ഗണിച്ച് വെച്ച കാര്യങ്ങൾ ശരിയല്ലെന്ന് മനസ്സിലാവുമ്പോൾ അത് അംഗീകരിക്കാൻ ശരിയായ ശാസ്ത ശാഖ തയ്യാറായ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്.

സത്യങ്ങൾക്ക് നേരേ ഹൃദയം തുറക്കുക . കൊഞ്ഞനം കുത്തുകയും പരിഹസിക്കുകയും ചെയ്യുന്നത് കൊണ്ട് സത്യം സത്യമല്ലാതാവുന്നില്ല.

35 വർഷം മുന്നെ പഠിച്ചു വെച്ചതിൽ പരിണാമങ്ങൾ ഏറെ നടന്നു കഴിഞ്ഞത് മാത്രം അംഗീകരിക്കാൻ ജബ്ബാറുമാർ തയ്യാറാവുന്നില്ല എന്നത് വിചിത്രം തന്നെ.

കാര്യങ്ങൾ വിലയിരുത്താ‍ൻ ഹൃദയ വിശാലതയുള്ളവർക്ക് ഈ ചർച്ച ഉപകരിച്ചേക്കും


ആശംസകൾ


ഓ.ടോ:

ജബ്ബാർ സാർ

ഒരു ചർച്ച തുടങ്ങി അത് അവസാനിപ്പിക്കുന്നതിനു മുന്നെ വേറെ പോസ്റ്റിടുന്നത് താങ്കളുടെ സ്വാതന്ത്രം ..അതിന്റെ പരസ്യം കൊണ്ട് വന്ന് മറ്റു ബ്ലോഗുകളിൽ പതിക്കുന്നത് ദയവായി ഒഴിവാക്കുമല്ലോ. പ്രത്യേകിച്ചൂം വിഷയവുമായി ബന്ധമില്ലാത്ത പോസ്റ്റിൽ

ea jabbar said...

എന്തിനാ മാഷെ ഈ പോസ്റ്റ്‌ ഇട്ടത്‌ എപ്പോ ബൂമറാന്ക് ആയി തിരിച്ചടിച്ചില്ലേ കാര്യങ്ങള്‍
-------------



ഫൈസല്‍ പോസ്റ്റ് വായിച്ചിട്ടില്ല എന്നുറപ്പായില്ലേ?
ഞാന്‍ പരിണാമം പറഞ്ഞു പോസ്റ്റിട്ടോ ഫൈസലേ?

ea jabbar said...

പോസ്റ്റിടുന്നത് താങ്കളുടെ സ്വാതന്ത്രം ..അതിന്റെ പരസ്യം കൊണ്ട് വന്ന് മറ്റു ബ്ലോഗുകളിൽ പതിക്കുന്നത് ദയവായി ഒഴിവാക്കുമല്ലോ.

------



എന്റെ കമന്റും പരസ്യവും കാണാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് അതു ഒഴിവാക്കാം. ഞാന്‍ പരാതിപ്പെടില്ല. ഇവിടെ പലരും വന്ന് പരസ്യവും നീ‍ീ‍ീ‍ീണ്ട കമന്റുമൊക്കെ ഇടാറുണ്ട്. അതില്‍ എനിക്കു സന്തോഷമേയുള്ളു.
ഒരാള്‍ ഈയിടെ വന്ന് ഒരു പുസ്തകത്തിന്റെ മാറ്റര്‍ ഒന്നാകെ സിഡിയില്‍ നിന്നും കോപ്പി ചെയ്ത് കമന്റ് കോളത്തിലിട്ടു. ഞാനത് ഒരു പോസ്റ്റാക്കി മാറ്റി. എന്റെ ബ്ലോഗില്‍.

ea jabbar said...

തുറന്ന ചര്‍ച്ചയും പരന്ന വായനയുമാണു ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ പറയുന്ന ഭാഗം മാത്രം ആളുകള്‍ വായിക്കണമെന്നല്ല. ഇരു വശവും പരിശോധിക്കാന്‍ വായനക്കാര്‍ക്കവസരമുണ്ടാകണം എന്നാണു ഞാന്‍ കരുതുന്നത്. . ഇത് ഫുട്ബോള്‍ മത്സരം പോലെ ഉള്ള സംവാദവുമല്ല. ജയവും തോല്‍ വിയും ആരവങ്ങളും ഇവിടെയില്ല. പറയാനുള്ളതെല്ലാം പറയുക. സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ സത്യത്തെ ഭയപ്പെടുന്നില്ല. അവര്‍ക്ക് ഉറച്ച മുന് വിധികളും ഇല്ല. മാറ്റമില്ലാത്ത ശരികളും ഇല്ല. മാറുന്ന സത്യങ്ങളെ ഉള്‍ക്കൊള്ളുന്നവരാണു യുക്തിവാദികള്‍.
ചര്‍ച്ചയില്‍ വന്നവര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്കും വിജയഭേരി മുഴക്കുന്നവര്‍ക്കും “മൂടു താങ്ങികള്‍”ക്കും ഒന്നും പറയാതെ വായിച്ചു പോകുന്നവര്‍ക്കും നന്ദി.

Faizal Kondotty said...

അപ്പുകുട്ടന്‍ ന്റെ കമ്മെന്റ് (ദി വേ ഓഫ് പ്രസന്റേഷന്‍ )എനിക്ക് ഒത്തിരി ഇഷ്ടമായി .. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവരോടും ഒരു വാക്ക്‌ , ചര്‍ച്ച ചൂട് പിടിക്കാനാണ് ആണ് ചില കമ്മെന്റ്കള്‍ക്ക് മൂര്‍ച്ച കു‌ട്ടിയത് .. ആര്‍ക്കും വിഷമമായില്ലെന്ന് കരുതുന്നു ., പ്രത്യേകിച്ച് എതിരനും ജബ്ബാര്‍ മാഷിനും , ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ എടുക്കണേ കൂട്ടുകാരെ .


ഈ പോസ്റ്റിന്റെ ടൈറ്റില്‍ ലില്‍ തന്നെ സൃഷ്ടി ഉണ്ട് , അതിനാലാണ് പരിണാമം ഇവിടെ വിഷയമായത് . മാത്രമല്ല നമ്മുടെ സൃഷ്ടിക്കു പിന്നിന്ല്‍ ഒരു സൃഷ്ടാവുണ്ടോ എന്നത് മര്‍മ്മ പ്രധാനമായ കാര്യം തന്നെയാണ് . അതിനാലാണല്ലോ പരിണാമ വാദം എന്തെന്ന് ഒരു പിടിയും ഇല്ലാത്ത യുക്തിവാദികള്‍ വരെ ദൈവത്തെ ഇല്ലാതാക്കാന്‍ darwinist കളായി വിലസുന്നത് .
അപ്പുകുട്ടനോട്...
താങ്കള്‍ പറഞ്ഞത് സ്കൂട്ടര്‍-കാര്‍-ബസ്‌ എന്നിവ ഒന്നില്‍ നിന്നും മറ്റൊന്നു എന്ന രീതിയില്‍ പരിണമിച്ചതല്ല എന്നതാണ്. സത്യത്തില്‍ ഇതൊരു പരിണാമം തന്നെയാണ്, അപ്പുകുട്ടന്‍ ഇവിടെ കാര്യങ്ങള്‍ മനസ്സിലാക്കിയതില്‍ ഒരു പിശകുണ്ട് .. , ഒരു സൃഷ്ടാവില്ലാതെ പ്രകൃതില്‍ നിന്ന് വെറുതെ കാറില്‍ നിന്ന് പരിണമിച്ചാണോ ബസ്‌ ഉണ്ടായത് ? ഇത് രണ്ടിനും പിന്നിലും മനുഷ്യന്റെ ഡിസൈനിംഗ് ആണ് ഉള്ളത് . താങ്കള്‍ പറയുന്നത് മനുഷ്യന്‍ ആദ്യം കാര്‍ ഉണ്ടാക്കി , പിന്നെ ബസ്‌ ഉണ്ടാക്കി എന്നതാണ് , ശരി തന്നെ . പക്ഷെ അതില്‍ എങ്ങിനെയാണ് ഇവക്ക് ഒരു സൃഷ്ടാവില്ലന്നു വരുന്നത് ? രണ്ടും രണ്ടു കാല ഘട്ടത്തില്‍ ഉണ്ടാക്കി എന്നത് കൊണ്ട് ഒന്നില്‍ നിന്നാണോ ഒന്ന് താനേ പരിണമിച്ചു വന്നത് ? പരിണാമ സിദ്ധാന്തം പറയുന്നത് ഒരു ബാഹ്യ ശക്തിയുടെ ബുദ്ധിപൂര്‍വമായ ഇടപെടലില്ലാതെ ജീവികള്‍ താനേ ഒന്നില്‍ നിന്ന് ഒന്ന് പരിണമിച്ചു എന്നാണു .. താങ്കള്‍ ഒരു ആലങ്കാരിക ഭാഷയിലാണ് ഇവിടെ പരിണാമത്തെ കണ്ടത്

എന്തിനാണ് പിന്നെ ഇത്രയും ജീവികള്‍ ദൈവം സൃഷ്ടിച്ചത് ? പലരും ഇവിടെ ചോദിച്ച ചോദ്യമാണ് , ഞാന്‍ പറഞ്ഞു ഒരു ഇകോ സിസ്റ്റം ത്തിന്റെ നില നില്‍പ്പിനു പല തരം ജീവികള്‍ ആവശ്യമാണ്‌ ,മാംസ ഭുക്കുകള്‍ ഇല്ലായിരുന്നെങ്കില്‍ സസ്യ ബുക്കുകളുടെ എണ്ണം ക്രമാതീതമാകുകയും അത് സസ്യങ്ങളുടെ നാശത്തിനു തന്നെ കാരണമാകുകയും ചെയ്യും എന്ന് നമുക്കറിയാം , മാത്രമല്ല ബാക്ടീരിയ മുതല്‍ പൂമ്പാറ്റ വരെയുള്ള ജീവികള്‍ ഒരു ecosystem ത്തില്‍ എത്ര മാത്രം പ്രാധാന്യ മര്‍്ഹിക്കുന്നു എന്നും നമുക്കറിയാം . അല്ലാതെ ജബ്ബാര്‍ മാഷെ യുക്തി വാദി ആക്കാനല്ല ദൈവം ഭൂമിയെ വൈവിധ്യമാര്‍ന്ന ജീവികളെ കൊണ്ട് നിറച്ചത്
അപ്പുകുട്ടന്റെ അറിവിലേക്കായി അല്പം കാര്യങ്ങള്‍ .. ജീവി വര്‍ഗങ്ങളുടെ reproductive isolation ( ഒറ്റപ്പെടല്‍ ) താങ്കള്‍ക്ക് അറിയാമായിരിക്കുമല്ലോ . വ്യത്യസ്ത species ഉള്ളവ തമ്മില്‍ effective reproduction സാധ്യമല്ല . അഥവാ reproduction നടന്നു കുഞ്ഞുണ്ടായാല്‍ തന്നെ അതിനു അടുത്ത തല മുറയെ ഉല്പാദിപ്പിക്കാന്‍ സാധ്യമല്ലാത്ത infertile ആയ (sterile hybrid)കുഞ്ഞാണ് ഉണ്ടാവുക (eg:- കോവര്‍ കഴുത ). ഈ ലിങ്ക് ഒന്ന് നിര്‍ബന്ധമായും വായിക്കണേ വിവധ സ്പീഷീസിലെ ജീനുകള്‍ തമ്മിലെ combination ഇല്ലായ്മയാണ് ഇത് കാണിക്കുന്നത് .

august weismann ന്റെ എലികളിലെ പരീക്ഷണം ഉദ്ധരിച്ചത് അതൊരു ടെസ്റ്റ്‌ ആയതിനാലാണ് .100 തലമുറകളില്‍ വാല് മുറിച്ചു കഴിഞ്ഞാല്‍ 101-മത്തെ തല മുറയില്‍ വാലില്ലാത്ത എലികുഞ്ഞു ഉണ്ടാകുമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ ? സുഹൃത്തേ genetics ആ സാധ്യത നിരാകരിക്കുന്നു . പരീക്ഷണ ശാലയില്‍ mutation നടത്താന്‍ ultra വയലറ്റ് രശ്മികള്‍ തന്നെ വേണമെന്നില്ല . കെമിക്കല്‍ വസ്തുക്കള്‍ , DNA crosslinkers, തുടങ്ങി പല വസ്തുക്കളും ഉപയോഗിക്കുന്നുണ്ട് . പക്ഷെ ശാസ്ത്ര കാരന്മാരുടെ പ്രബലമായ അഭിപ്രായം പ്രകൃതിയില്‍ mutation നടക്കാന്‍ ഒരു പ്രധാന കാരണം ultra വയലറ്റ് രശ്മികള്‍ പോലുള്ള ബാഹ്യ വസ്തുക്കളുടെ സ്വാധീനം ആയിരിക്കണം എന്നാണ് . പക്ഷെ പല mutation നുകളും ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന വിനാശകരമായ mutation നുകള്‍ ആണ് എന്നാണ് കണ്ടു വരുന്നത് .എല്ലാ വിധ സംവിധാനങ്ങളോടും കൂടി പുതിയ ജീവി വര്‍ഗം ഉണ്ടായി വരാന്‍ മാത്രം പര്യാപ്തമാണ് അന്ധമായി നടക്കുന്ന mutation എന്ന് പലര്‍ക്കും അഭിപ്രായമില്ല .

കണ്ണിന്റെ കാര്യത്തില്‍ പരിണാമ സിദ്ധാന്തത്തിന്റെ ഒരു missing link എന്ന നിലയിലല്ല ഡാര്‍വിന്‍ കുറ്റ സമ്മതം നടത്തിയത്‌ . കണ്ണ് പരിണമിക്കാന്‍ ധാരാളം തല മുറകള്‍ വേണമല്ലോ ..പക്ഷെ അപൂര്‍ണമായ കണ്ണ് എന്തിനു തല മുറ കളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു ? കൈ കാലുകള്‍ പോലെ ചില അവയവങ്ങള്‍ അപൂര്‍ണമായാലും ഉപയോഗിക്കാം , പക്ഷെ .. അപൂര്‍ണമായ കണ്ണ് പ്രവര്‍ത്തന ക്ഷമമല്ലല്ലോ . കണ്ണന് പരിണമിച്ചു വരുന്നെതെന്നു പ്രകൃതിക്ക്‌ അറിയാമായിരുന്നോ ? ഇതാണ് കണ്ണിന്റെ കാര്യത്തില്‍ ഡാര്‍വിനെ കുഴക്കിയ ഒരു കാര്യം , അല്ലാതെ മിസ്സിംഗ്‌ ലിങ്ക് അല്ല . അപ്പുകുട്ടന്‍ തെറ്റി ധരിച്ചിരിക്കുന്നത്‌ ശാസ്ത്രം നിരീശ്വര വാദികളുടെ കുത്തകയാണെന്നാണ് .സുഹൃത്തേ .. നിഗമനങ്ങള്‍ തെറ്റാണെന്ന് മനസ്സിലായാല്‍ തിരുത്തുന്നതും ശാസ്ത്രമാണ് . ശാസ്ത്രീയ മായ അറിവുകള്‍ തന്നെയാണ് എന്നിലെ സൃഷ്ടിക്കു പിന്നില്‍ ഒരു സംവിധായകനുണ്ട് എന്ന് എനിക്ക് തോന്നാന്‍ കാരണം . അതിനു ശാസ്ത്രീയ മായ അറിവുകളോടെ ഞാന്‍ എന്നും കട പ്പെട്ടിരിക്കുന്നു . ശാസ്ത്രം ഒരാളുടെയും കുത്തകയല്ല .
അപ്പുകുട്ടാ എങ്ങിനെയാണ് ഇരു കണ്ണുകളും കൂടി ഒരു വിഷന്‍ ഉണ്ടായി വന്നത് , വളരെ ചെറിയ തല കീഴായ പ്രതി ബിംബം യഥാര്‍ത്ഥ വലിപ്പത്തില്‍ നിവര്‍ത്തി കാണിക്കാനുള്ള കഴിവ് തലച്ചോറിനു കൈ വന്നതും ബെസ്റ്റ് ഫിറ്റ്‌ ആയ ലൈംഗികാവയവങ്ങളും അന്ധമായ പരിണാമത്തിലൂടെ യാണെന്ന് ഉം അപ്പുകുട്ടന്‍ വിശ്വസിക്കുന്നു വെങ്കില്‍ ആരാണ് ശാസ്ത്ര ത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നത് ?

ea jabbar said...

ഈ പോസ്റ്റിന്റെ ടൈറ്റില്‍ ലില്‍ തന്നെ സൃഷ്ടി ഉണ്ട് , അതിനാലാണ് പരിണാമം ഇവിടെ വിഷയമായത് .-----------

ഒരു പഴയ സ്കൂള്‍ തമാശ ഓര്‍മ്മ വരുന്നു. പരീക്ഷക്കു തെങ്ങിനെപ്പറ്റി കോമ്പോസിഷന്‍ എഴുതണം. പശുവിനെ പ്പറ്റി മാത്രമേ പഠിച്ചിട്ടുള്ളു. ഒരു യുക്തി .“ തെങ്ങിന്മേല്‍ പശുക്കളെയും കെട്ടാറുണ്ട്. പശു ഒരു വളര്‍ത്തു മൃഗമാണ് അതു പാല്‍ തരും ചാണകം നല്ല വളമാണ് ........ ”

ea jabbar said...

ആകാശം, ഭൂമി, സൂര്യന്‍ , ചന്ദ്രന്‍, നക്ഷത്രങ്ങള്‍ , ഇടിമിന്നല്‍, മഴ, മഞ്ഞുമല, ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയുള്ള കാലഗണന ; എന്നീ കാര്യങ്ങള്‍ മാത്രമായിരുന്നു വിഷയം.
ആകാശത്തിന് ഏഴു തട്ടുകള്‍. പരന്ന ഭൂമിക്കും ഏഴു തട്ടുകള്‍, സൂര്യന്‍ സഞ്ചരിക്കുന്നു, രാത്രി വിശ്രമിക്കുന്നു, ചളിക്കുണ്ടില്‍ മുങ്ങുന്നു, ചന്ദ്രന്‍ വെളിച്ചമാണ്. അതു രൂപം മാറുന്നു. അല്ലാഹു നക്ഷത്രങ്ങള്‍ പെറുക്കി പിശാചുക്കളെ എറിയുന്നതാണുല്‍ക്കകള്‍, അല്ലാഹുവും മലക്കുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ച കട്ടു കേള്‍ക്കാനാണു പിശാചുക്കള്‍ വരുന്നത്. കിട്ടിയ രഹ്സ്യങ്ങള്‍ അവറ്റകള്‍ കണിയാന്മാര്‍ക്കെത്തിച്ചു കൊടുക്കും, മലക്കുകളുടെ മുരളിച്ചയാണ് ഇടിനാദം, അവറ്റയുടെ വാലു വീശുമ്പോഴാണു മിന്നലുണ്ടാകുന്നത്. ......
ഇതൊക്കെ ചര്‍ച്ചക്കിട്ടിട്ട് എന്തേ കൂട്ടരേ മ്യൂട്ടേഷനും ഡാര്‍വ്വിനും വന്നു നിറഞ്ഞേ?

Faizal Kondotty said...

ജബ്ബാര്‍ മാഷ് ഇത്ര കുടുസ്സു ചിന്താ ഗതിക്കാരനാണെന്ന് ആദ്യമേ അറിഞ്ഞില്ല . എന്റെ മാഷെ താങ്കളുടെ പോസ്റ്റിന്റെ തല ക്കെട്ട് തന്നെ എന്താ .. "പ്രപഞ്ചഘടനയും സൃഷ്ടിയും കുര്‍ ആനില്‍!" ബന്ധപ്പെട്ട കാര്യങ്ങളും കൂടി ചര്‍ച്ചയില്‍ വരെട്ടെ മാഷെ , കാര്യങ്ങള്‍ എല്ലാവര്ക്കും ബോധ്യമാവട്ടെ .. താങ്കള്‍ക്കും കുറച്ചൊക്കെ ബോധ്യമായില്ലേ ... എന്തോരപ്പ ഇങ്ങിനെ ചൂടാവുന്നത്

മാഷെ ....താങ്കള്‍ക്ക് ഉത്തരം പറയാന്‍ പറ്റാത്തതൊക്കെ ചാണകം , താങ്കള്‍ പറയുന്നതൊക്കെ തെങ്ങും തേങ്ങയും .. കൊള്ളാം.. കാട്ടു കോഴിയും ചിമ്പന്സിയും മറ്റും പറഞ്ഞു താങ്കളും പരിണാമത്തെ ക്കുറിച്ച് ഒരു പാടു കമ്മെന്റി യല്ലോ ആദ്യം .. അതോ..? അത് കൊട്ട തേങ്ങ അല്ലെ , പിന്നെ ഉത്തരം കിട്ടാതായപ്പോ പരിണാമം വെറും ചാണകം ആയി . അതോ ആദ്യമേ ചാണകം ആണെന്ന് മനസ്സിലായിട്ടും ഒന്ന് ചവിട്ടി നോക്കിയതാണോ .. ഇപ്പോ മനസ്സിലായില്ലെ പരിണാമം തുടങ്ങിയ തനിക്കു തന്നെ പിടിയില്ലാത്ത ചാണകത്തില്‍ ചവിട്ടിയാല് തെന്നി വീഴുമെന്നു .

താങ്കള്‍ പറയുന്ന കാര്യം അണ്ണാക്കു തൊടാതെ വിഴുങ്ങണം , അപ്പൊ സന്തോഷമാകും , വേറെ ഒന്നും ചോദിക്കരുത് .. എന്റെ മാഷെ ... ഒരു ചര്‍ച്ചയാവുമ്പോള്‍ ബന്ധപ്പെട്ട കാര്യങ്ങള്‍ വരിക സ്വാഭാവികമാണ് . മാത്രമല്ല ഈ ചര്‍ച്ച വന്നത് കൊണ്ടല്ലേ ഒരു പാട് ശാസ്ത്രിക്കുന്ന താങ്കളുടെ ശാസ്ത്രീയ updates എല്ലാവര്ക്കും മനസ്സിലാക്കാന്‍ പറ്റിയത്‌ , വെറുതെ കിടന്നിടത്ത് കിടന്നു ഉരുളാതെ .. ആ ചിമ്പന്സിയും മനുഷ്യരും തമ്മില്‍ ഉള്ള സാമ്യം രൂപത്തില്‍ മാത്രമല്ല കിടന്നുരുളുന്നതിലും ഉണ്ട് അല്ലെ ..

ea jabbar said...

എന്തിനാ മാഷെ ഈ പോസ്റ്റ്‌ ഇട്ടത്‌ എപ്പോ ബൂമറാന്ക് ആയി തിരിച്ചടിച്ചില്ലേ കാര്യങ്ങള്‍ ..--------------

ഈ ചോദ്യത്തിനോടാണു പ്രതികരണം.
പോസ്റ്റ് ഇട്ടത് എന്തിനാ എന്നു ചോദിക്കാന്‍ പോസ്റ്റുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു വന്ന സുഹൃത്തിനെന്തു കാര്യം എന്നാണു ചോദിച്ചത്.

ബിജു ചന്ദ്രന്‍ said...

ഫൈസല്‍;

കൊണ്ടോട്ടി മൂസയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞു കണ്ടില്ലല്ലോ? പരിണാമ സിദ്ധാന്തം പാടെ തെറ്റാണെങ്കില്‍ പിന്നെ ഏതാ ശരി?

ഉത്തരം പറയൂ ....

Faizal Kondotty said...
This comment has been removed by the author.
അപ്പൂട്ടൻ said...

ഫൈസല്‍,
തുടക്കം നമ്മുടെ വാദഗതികളുടെ presumption-ല്‍ നിന്നാവട്ടെ. കാര്യങ്ങള്‍ മനസിലാക്കാന്‍ ഇതായിരിക്കും ഇത്തിരി കൂടി എളുപ്പം എന്ന് തോന്നുന്നു.

ഞാന്‍ മനസിലാക്കിയിടത്തോളം താങ്കള്‍ സംസാരിക്കുന്നത് സര്‍വം നിയന്ത്രിക്കുന്ന, നിയതമായ രീതികളും പ്ലാനിങ്ങും ഉള്ള സര്‍വശക്തനായ ഒരു ദൈവം നടത്തുന്ന വ്യക്തമായ ദിശയിലുള്ള ഒരു പ്രക്രിയയാണ് സൃഷ്ടി എന്ന ചിന്തയിലാണ്. ആ രീതിയില്‍ നോക്കിയാല്‍ താങ്കള്‍ പറഞ്ഞ പക്ഷെ അപൂര്‍ണമായ കണ്ണ് എന്തിനു തല മുറ കളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു ? എന്ന കാര്യം പ്രസക്തമാണ്.
ഇനി നമുക്ക് evolution എന്ന പദത്തെ ഒന്ന് വിശകലനം ചെയ്തു നോക്കാം. (പരിണാമം എന്ന ഉദ്ദേശ്യത്തിലല്ല ഞാന്‍ ഇവിടെ evolution ഉപയോഗിക്കുന്നത്, to evolve എന്ന ഇംഗ്ലീഷ്‌ phrase എടുക്കുക).

ഉദാഹരണമായി നമുക്ക് വാഹനങ്ങളുടെ കാര്യം തന്നെ എടുക്കാം.
താങ്കള്‍ പറഞ്ഞ സ്കൂട്ടര്‍-കാര്‍-ബസ്‌ ഉദാഹരണത്തിന് ഞാന്‍ മറുപടി പറയുകയുണ്ടായി. സ്കൂട്ടറില്‍ നിന്നും കാര്‍ എന്ന രീതിയില്‍ കണ്ടാല്‍ evolution ശരിയാകണമെന്നില്ല. അതിലുപരി അവയുടെ എഞ്ചിന്‍ എന്ന നിലയില്‍ നോക്കിയാല്‍ നമുക്ക് evolution എന്നത് കൂടുതല്‍ നന്നായി മനസിലാവും. ഒരു എഞ്ചിന്റെ പുറത്തുള്ള ബോഡി മാത്രമാണ് അതിനെ കാറും ബസുമൊക്കെയായി മാറ്റുന്നതു. മനുഷ്യന്റെ തന്നെ പല രൂപങ്ങള്‍ പോലെ മാത്രമാണവ.

താങ്കള്‍ പറഞ്ഞല്ലോ അവയ്ക്കും ഒരു സ്രഷ്ടാവുണ്ടെന്ന്. ശരിയാണ്, ഒരു സ്രഷ്ടാവ് ഉണ്ട്. പരിണാമം പറയുന്നതും ഒരു പ്രകൃതിയുടെ ഒരു external impact എന്ന നിലയിലല്ലേ, അല്ലാതെ ജീവികള്‍ സ്വയം മ്യൂട്ടേഷന്‍ നടത്തുകയല്ലല്ലോ. ഒരു ബാഹ്യശക്തി ഉണ്ടെന്നര്‍ത്ഥം. അപ്പോള്‍ ഇവിടെ മനുഷ്യന്റെ സ്ഥാനത്തു പരിണാമത്തില്‍ നമുക്ക് പ്രകൃതിയെ സങ്കല്‍പിക്കാം (ദൈവത്തിലേക്ക് പിന്നീട് വരാം)

Steam Locomotive ആണ് നാം ഇന്ന് കാണുന്ന വാഹനങ്ങളുടെ തുടക്കക്കാരന്‍ എന്നാണു ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അതില്‍ നിന്നും പടിപടിയായി upgrade ചെയ്താണ് നാം ഇന്ന് കാണുന്ന എഞ്ചിന്‍ ഉണ്ടായത്.

തുടക്കത്തില്‍ ആവിയന്ത്രം ഗതാഗതത്തിന് ഉപയോഗിക്കുന്പോള്‍ മനുഷ്യന് ഒരിക്കലും ഒരു ധാരണയില്ലായിരുന്നു അത് നാം ഇന്ന് കാണുന്ന എഞ്ചിന്റെ നിലയിലെത്തുമെന്നു. ഇന്ന് ഒരു എഞ്ചിന്‍ നിര്‍മിക്കുന്പോള്‍ പ്രധാനമായും പരിഗണിക്കുന്ന ചില കാര്യങ്ങളുണ്ട്. Efficiency, Cost-effectiveness, ഇന്ധനലഭ്യത, പരിസരമലിനീകരണം, എഞ്ചിന്റെ പവര്‍, ഉപയോഗോദ്ദേശ്യം എന്നിവയൊക്കെ കണക്കിലെടുത്തതിനു ശേഷം മാത്രമേ ഒരു എഞ്ചിന്‍ ഇന്ന് നിര്‍മിക്കപ്പെടുന്നുള്ളു. പക്ഷെ ആദ്യകാലത്ത് ഇതൊന്നും പരിഗണിച്ചിരുന്നില്ല, വണ്ടി ഓടണം എന്ന് മാത്രമേ അന്ന് ചിന്തയിലുണ്ടായിരുന്നുള്ളു. അവിടെ നിന്നും പടിപടിയായി evolve ചെയ്തു തന്നെയാണ് നാം ഇന്ന് കാണുന്ന എന്‍ജിനുകള്‍ ഉണ്ടായത്.

പറയാന്‍ ഉദ്ദേശിച്ചത് ഇതാണ്.

ഒന്ന്, evolution എന്ന പ്രക്രിയയില്‍ സാധാരണയായി ആദ്യമേ ഒരു perfect മോഡല്‍ ഉണ്ടാവില്ല. അന്നന്നത്തെ വികാസത്തിനനുസരിച്ചു perfect എന്നതിന്റെ ഡെഫിനിഷന്‍ മാറും. അതിനുള്ള parameters മോഡലിന്റെ വികാസത്തിനനുസരിച്ചു പരിഷ്കരിക്കുകയും ചെയ്യും.

രണ്ട്, ഇനി അഥവാ ഒരു perfect model ഭാവനയില്‍ ഉണ്ടെന്നുതന്നെയിരിക്കട്ടെ. ഒറ്റയടിക്കു അവിടേക്കെത്താന്‍ സാധ്യതകള്‍ ഇല്ല. ഉദാഹരണത്തിന് ആവിയന്ത്രം മാത്രം ഉള്ള കാലഘട്ടത്തില്‍ ഒരു വോള്‍വോ ബസ്‌ എഞ്ചിന്‍ എന്നത് സംഭാവ്യമല്ല. അതിനായി ഡീസല്‍ എഞ്ചിനെക്കുറിച്ചു അറിവ് വേണം, അതിന്റെ വിവിധ മോഡലുകള്‍ വികാസം പ്രാപിച്ചിരിക്കണം.

മൂന്ന്, അന്നന്നത്തെ അറിവിന്റെ വികാസമാണ് പലപ്പോഴും best-fit തീരുമാനിക്കുന്നത്. ഒരു മോഡലിന്റെ അപൂര്‍ണത നാം മുഴുവനായും അറിയുന്നത് ചിലപ്പോള്‍ അതിനേക്കാള്‍ മെച്ചപ്പെട്ട മോഡല്‍ വരുന്പോഴായിരിക്കും. ഇനി അഥവാ ഇത് best-fit അല്ലെന്നറിഞ്ഞാലും പുതിയൊരു മോഡല്‍ വികസിക്കുന്നത് വരെ കാത്തിരുന്നേ മതിയാവൂ.

നാല്, evolution-ന്റെ ഭാഗമായി നടക്കുന്ന എല്ലാ മാറ്റങ്ങളും (കണ്ടുപിടുത്തങ്ങളും) മുന്നോട്ടുള്ള കാല്‍വെയ്പ്പ് തന്നെ ആയിക്കൊള്ളണമെന്നില്ല. ചിലപ്പോള്‍ പഴയ മോഡലിനേക്കാള്‍ ഗുണം കുറഞ്ഞതാവാം പുതിയത്. ഉദാഹരണത്തിന് പുതിയൊരു എഞ്ചിന്‍ ഉണ്ടാക്കിയെടുത്തപ്പോള്‍ അതില്‍ പരിസരമലിനീകരണം വളരെ കൂടുതല്‍ ആണെന്ന് കണ്ടെത്തിയാല്‍ ആ മോഡല്‍ തീര്‍ച്ചയായും പുറന്തള്ളപ്പെടും. അവ നിലനില്‍ക്കുകയുമില്ല.

ഓട്ടോമൊബൈലിന്റെ ഉദാഹരണം ഞാന്‍ ആലങ്കാരികമായി പരിണാമവുമായി കൂട്ടി യോജിപ്പിച്ചതല്ല. ഇത്തരത്തിലാണ് മനുഷ്യന്റെ സൃഷ്ടിയും എന്ന് താങ്കള്‍ വിശ്വസിക്കുന്നുവെങ്കില്‍ എനിക്ക് സന്തോഷമേയുള്ളു എന്ന് ഞാന്‍ പറഞ്ഞതും ഇത് ഉദ്ദേശിച്ചു തന്നെയാണ്. സ്രഷ്ടാവും പടി പടിയായി best-fit കണ്ടെത്തുകയായിരുന്നു എന്ന് വരികില്‍ പരിണാമത്തിനു വേറെ തെളിവ് വേണ്ടല്ലോ, സ്രഷ്ടാവ് എന്നത് പ്രകൃതി എന്നാക്കി മാറ്റിയാല്‍ മതി.

പരിണാമമാണ് കണ്ണിന്റെ വികാസത്തിന് കാരണമായത്‌ എന്ന നിലയില്‍ ചിന്തിച്ചാണല്ലോ താങ്കള്‍ കൂടുതല്‍ ചോദ്യങ്ങളുമായി വന്നത്. ഞാന്‍ മേല്‍പ്പറഞ്ഞ കാര്യവുമായി താരതമ്യം ചെയ്‌താല്‍ ഒരുപക്ഷെ അവയില്‍ ചിലതിനെങ്കിലും ഉത്തരം ലഭിച്ചേക്കും.

ഞാന്‍ മനസിലാക്കിയിടത്തോളം, evolution എന്നത് ഒരു നിയതമായ പ്ലാന്‍ പ്രകാരമല്ല പോകുന്നത്. അപ്പോള്‍ സൃഷ്ടിവാദത്തിലെ best-fit അല്ല evolution-ലെ best-fit. കണ്ണിന്റെ അപൂര്‍ണത എന്തെന്ന് പരിണാമം നിയന്ത്രിക്കുന്ന (അത്തരത്തില്‍ ഒരു നിയന്ത്രണം ഉണ്ടോ എന്നറിയില്ല) ശക്തിക്ക് അറിയാന്‍ സാധിക്കണമെങ്കില്‍ അതിനേക്കാള്‍ മികച്ചത്‌ എന്തെന്നറിയണം. അതറിയാത്തിടത്തോളം കാലം ആ ശക്തിക്ക് ഇപ്പോഴുള്ളത് തന്നെയാണ് best-fit. കാലക്രമേണ ഇതിനേക്കാള്‍ നല്ല കണ്ണുകള്‍ വന്നേക്കാം, ആര്‍ക്കറിയാം?

പക്ഷെ ശാസ്ത്ര കാരന്മാരുടെ പ്രബലമായ അഭിപ്രായം പ്രകൃതിയില്‍ mutation നടക്കാന്‍ ഒരു പ്രധാന കാരണം ultra വയലറ്റ് രശ്മികള്‍ പോലുള്ള ബാഹ്യ വസ്തുക്കളുടെ സ്വാധീനം ആയിരിക്കണം എന്നാണ് . പക്ഷെ പല mutation നുകളും ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന വിനാശകരമായ mutation നുകള്‍ ആണ് എന്നാണ് കണ്ടു വരുന്നത് .എല്ലാ വിധ സംവിധാനങ്ങളോടും കൂടി പുതിയ ജീവി വര്‍ഗം ഉണ്ടായി വരാന്‍ മാത്രം പര്യാപ്തമാണ് അന്ധമായി നടക്കുന്ന mutation എന്ന് പലര്‍ക്കും അഭിപ്രായമില്ല .എന്റെ അറിവിന്റെ പരിധിയില്‍ പെട്ട കാര്യങ്ങളല്ല ഇവ, പക്ഷെ ഒരു സംശയം ചോദിച്ചോട്ടെ. "അള്‍ട്രാ വയലറ്റ്‌ രശ്മികള്‍ പോലുള്ള" എന്നതിലെ "പോലുള്ള" എന്ന വാക്കിനു എത്ര പ്രാധാന്യമുണ്ട്? പ്രകൃതിയില്‍ mutation നടക്കുന്നത് ഇന്ന കാരണം കൊണ്ടാണെന്ന് ശാസ്ത്രജ്ഞര്‍ക്ക് കൃത്യമായി അറിയുമോ? (തര്‍ക്കിക്കാനല്ല, സംശയനിവാരണം മാത്രം ഉദ്ദേശ്യം). അതിനപ്പുറം പ്രകൃതിക്ക്‌ വഴികളുണ്ടെങ്കില്‍ കുറച്ചു കൂടി fool-proof ആയ mutation നടക്കില്ല എന്നുണ്ടോ?

പക്ഷെ അപൂര്‍ണമായ കണ്ണ് എന്തിനു തല മുറ കളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു ? കൈ കാലുകള്‍ പോലെ ചില അവയവങ്ങള്‍ അപൂര്‍ണമായാലും ഉപയോഗിക്കാം , പക്ഷെ .. അപൂര്‍ണമായ കണ്ണ് പ്രവര്‍ത്തന ക്ഷമമല്ലല്ലോ . കണ്ണന് പരിണമിച്ചു വരുന്നെതെന്നു പ്രകൃതിക്ക്‌ അറിയാമായിരുന്നോ ? ഇതാണ് കണ്ണിന്റെ കാര്യത്തില്‍ ഡാര്‍വിനെ കുഴക്കിയ ഒരു കാര്യം , അല്ലാതെ മിസ്സിംഗ്‌ ലിങ്ക് അല്ല ഒരു തിയറിയില്‍ വിശദീകരിക്കാനാവാത്ത ഘടകങ്ങള്‍ എന്ന നിലയിലാണ് ഞാന്‍ മിസ്സിംഗ്‌ ലിങ്ക് എന്നാ പദം പ്രയോഗിച്ചത്.
അപൂര്‍ണതയുടെ കാര്യം നേരത്തെ പറഞ്ഞല്ലോ. ഓരോ സ്റ്റേജിലും കണ്ണ് അപൂര്‍ണമാണ് എന്ന് ഇന്ന് നാം മനസിലാക്കുന്നത്‌ ഇന്നത്തെ മനുഷ്യന്റെ കണ്ണ് കണ്ടിട്ടാണ്. എന്നാല്‍ അതിനര്‍ത്ഥം അതിനു മുന്‍പുണ്ടായ കണ്ണുകള്‍ പ്രവര്‍ത്തനക്ഷമമല്ല എന്നല്ലല്ലോ. ഇത്രയും features ഇല്ല എന്ന് മാത്രം. അത്തരം കണ്ണുകളുള്ള ജീവികള്‍ ഇന്നുമുണ്ടല്ലൊ.
എഡിസന്‍ ഉണ്ടാക്കിയ ബള്‍ബിനു efficiency ഒരു വലിയ പ്രശ്നമായിരുന്നു. ഇന്ന് നാം കാണുന്നവ, CFL അടക്കം, ഇതിനേക്കാള്‍ പതിന്മടങ്ങ് മെച്ചമാണ്. പക്ഷെ എഡിസന്റെ ബള്‍ബ്‌ പ്രവര്‍ത്തനക്ഷമമായിരുന്നുതാനും.

അപ്പുകുട്ടന്‍ തെറ്റി ധരിച്ചിരിക്കുന്നത്‌ ശാസ്ത്രം നിരീശ്വര വാദികളുടെ കുത്തകയാണെന്നാണ്തീര്‍ച്ചയായും ഇല്ല. അത്തരത്തില്‍ ഒരു ധ്വനി എന്റെ വാക്കുകളില്‍ ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ ക്ഷമിക്കുക, ചൂണ്ടിക്കാണിച്ചാല്‍ തിരുത്താം. വിശ്വാസികളുടെ വിശ്വാസത്തെ ഞാന്‍ ചോദ്യം ചെയ്യാറില്ല, അവരുടെ കഴിവുകളേയും ബുദ്ധിശക്തിയേയും കുറച്ചു കാണാറുമില്ല. കൂടാതെ ഞാനിവിടെ നിരീശ്വരവാദം പറഞ്ഞിട്ടുമില്ല.

നിഗമനങ്ങള്‍ തെറ്റാണെന്ന് മനസ്സിലായാല്‍ തിരുത്തുന്നതും ശാസ്ത്രമാണ് നൂറു ശതമാനം ശരിയാണത്. പരിണാമത്തിന്റെ കാര്യത്തില്‍ തിരുത്തലുകള്‍ വന്നിരിക്കാം, പക്ഷെ, as a base, അതിനെ ശാസ്ത്രം തള്ളിക്കളഞ്ഞിട്ടില്ല എന്നാണു എന്റെ അറിവ്.

ഞാന്‍ നേരത്തെ പറഞ്ഞല്ലോ, സൃഷ്ടി എന്നത് (ശരിയാണെങ്കില്‍ തന്നെ) ബുദ്ധിപൂര്‍വമായ ആസൂത്രണം മൂലമാണെന്ന് പറയുന്പോള്‍ വിശദീകരിക്കാനാവാത്ത ഒരുപാടു കാര്യങ്ങള്‍ ഉണ്ട്. അത്തരം ഒരു തിയറി പ്രകാരം എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതും പെട്ടെന്ന് സംഭവിക്കുന്നതുമാണ്. അത്തരത്തില്‍ അല്ല എന്നത് മനുഷ്യന്റെ ആദിമ രൂപങ്ങളുടെ ഫോസില്‍ രേഖകള്‍ തെളിയിക്കുന്നില്ലേ. മനുഷ്യന്റെ രൂപഘടന എന്തായിരിക്കണമെന്നു സ്രഷ്ടാവിനു നേരത്തെ അറിയുമായിരുന്നെങ്കില്‍ ഇത്തരം രൂപങ്ങള്‍ എങ്ങിനെ വന്നു ഭവിച്ചു?

ഞാന്‍ ശാസ്ത്രത്തിനു പുറം തിരിഞ്ഞു നില്‍ക്കുകയാണെന്ന് താങ്കള്‍ പറയുന്നു, എനിക്ക് വിരോധമില്ല. ഞാന്‍ ഒരു വലിയ ശാസ്ത്രകുതുകി അല്ല താനും. പക്ഷെ ശാസ്ത്രം അംഗീകരിക്കാത്ത ഒരു തിയറി ഞാന്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അത് ശാസ്ത്രത്തിനു പുറം തിരിഞ്ഞു നില്‍ക്കലാകുമോ? ഇനി ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത കാര്യങ്ങള്‍ കാരണം ശാസ്ത്രം അംഗീകരിച്ചിട്ടില്ലാത്ത തിയറി ഉപയോഗിക്കുന്നത് ശാസ്ത്രീയമാകുമോ?

എയിഡ്സിനു ഫലപ്രദമായ മരുന്ന് ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ലെന്നു നമുക്കറിയാം. എന്ന് വെച്ച് മന്ത്രവാദമോ പ്രാര്‍ത്ഥനയോ മാത്രമായി കഴിഞ്ഞാല്‍ അത് ശാസ്ത്രീയമാകുമോ, വിശ്വാസം മാത്രമല്ലേ ആകുന്നുള്ളൂ? (ഒരു one-to-one ഉപമ അല്ല ഉദ്ദേശ്യം, ഒരു ഉദാഹരണം പറഞ്ഞെന്നെ ഉള്ളു)

ജോലിത്തിരക്കിനിടയില്‍ കുറേശെ കുറേശെ ആയി ടൈപ്പ് ചെയ്തതാണ്. Repitition ഉണ്ടെങ്കില്‍, പാരഗ്രാഫുകളുടെ അടുക്കും ചിട്ടയും തെറ്റിയിട്ടുണ്ടെങ്കില്‍, ക്ഷമിക്കുക.

Anonymous said...

ഈ വിഷയം പോസ്റ്റ്‌ യിട്ട വെയ്ക്തി ഒരു ദൈവ വിശ്വാസി അല്ല. അതുകാരണ മാകാം ഖുരാനിനെ പോസ്ടിങ്ങിളുടെ പരിഹസിച്ചത്‌. സയന്‍സു കൊണ്ട് ഫൈസലും യുക്തി കൊണ്ട് മറ്റുള്ളവരും ഇവിടെ മുഴുനീളം സ്ഥാപിച്ചത് ദൈവം ഉണ്ടെന്നാണ്. അത് തെളിയിക്കാന്‍ കഴിഞ്ഞു എന്നാണ് മനസ്സിലാകുന്നത്‌. അപ്പോള്‍ മാഷിന്റെ ഖുറാന്‍ വിമര്‍ശനം പൂര്‍ണമായും ഒരു അനാവശ്യ വിഷയം തന്നെ എന്നാണ് ഇവിടെ തെളിയിക്കപെട്ടിരിക്കുന്നത്.

Faizal Kondotty said...

അപ്പുകുട്ടനൊട് ..
താങ്കള്‍ എന്റെ മുന്‍ കമന്റ്സ് മുഴുവല്‍ വായിക്കണമെന്ന് അപേക്ഷ , ദൈവം ഭൂമിയില്‍ വൈവിധ്യമാര്‍ന്ന ജീവികളെ നിറച്ചത് ഒരു ഇകോ സിസ്റ്റത്തിന്ടെ സംതുലമായ നില നില്‍പ്പിനു വിവിധ ജീവികള്‍ വേണമെന്നതിനാലാണ് , . ഒരു ആവാസ വ്യവസ്ഥയില്‍ സുക്ഷ്മ ജീവികള്‍ മുതല്‍ മാംസ ബുക്കുകള്‍ വരെ എത്ര മാത്രം പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് അറിയാവുന്നതാണല്ലോ . അല്ലാതെ ആദ്യം ഉണ്ടാക്കിയതിന്റെ പോരായ്മ തീര്‍ക്കാന്‍ വീണ്ടും ഉണ്ടാക്കിയതല്ല...

ജീവികള്‍ തമ്മിലെ reproductive isolation ന്റെ ലിങ്ക് ഞാന്‍ തന്നിരുന്നു . അപ്പുകുട്ടന്‍ വായിച്ചിട്ടില്ലെന്ന് മനസ്സിലായി . വിവിധ ജീവികള്‍ തമ്മില്‍ ഒരു reproductive barrior ഉള്ളത് തന്നെ ജനിതക പരമായി ഉള്ള വ്യത്യാസത്തെ യാണ് കാണിക്കുന്നത് . (വ്യത്യസ്ത species ഉള്ളവ തമ്മില്‍ effective reproduction സാധ്യമല്ല . അഥവാ reproduction നടന്നു കുഞ്ഞുണ്ടായാല്‍ തന്നെ അതിനു അടുത്ത തല മുറയെ ഉല്പാദിപ്പിക്കാന്‍ സാധ്യമല്ലാത്ത infertile ആയ കുഞ്ഞാണ് (sterile hybrid)ഉണ്ടാവുക)

അപ്പുകുട്ടാ ഒരു കാര്‍ മരുഭൂമിയില്‍ കൊണ്ടിട്ടാല്‍ അത് കാല ക്രമേണ മിനി ബസ്‌ ആയും പിന്നീട് ബസ്‌ ആയും തനിയെ മാറുമോ ? ഒരാളും അത് വിശ്വസിക്കുകയില്ലല്ലോ ..! അതാണ്‌ ഞാന്‍ പറഞ്ഞ കാര്യം , അല്ലാതെ മനുഷ്യന്‍ ആദ്യ മോഡലിന്റെ കംപ്ലൈന്റ്സ് തീര്‍ത്തു അടുത്ത മോഡല്‍ ഇറക്കുന്നതിനെ ക്കുറിച്ചല്ല . കാറും മിനി ബസ്‌ ഉം ബസ്‌ ഉം തമ്മില്‍ സാമ്യമുള്ളത് കൊണ്ട് മാത്രം അത് ഒന്നില്‍ നിന്ന് തനിയെ പരിണമിച്ചു എന്നതിന് തെളിവല്ല എന്നാണ് ഞാന്‍ പറഞ്ഞതിന്റെ സാരം .മാത്രമല്ല പുറമെയുള്ള മാറ്റങ്ങള്‍ ഒരു ജീവിയുടെ ജനിതക ഘടനയില്‍ മാറ്റം വരുത്തില്ലെന്നും ജീന്‍ കോഡുകളില്‍് മാറ്റം വരാതെ അത് അടുത്ത തലമുറ കളിലേക്ക് inherit ചെയ്യില്ലെന്നും എത്രോയോ ഉദാഹരങ്ങളിലൂടെ ശാസ്ത്ര ലോകം തന്നെ തെളിയിച്ചതാണ് . ചിലത് ഞാന്‍ ഉദ്ധരിക്കുകയും ചെയ്തു .
അപ്പുകുട്ടാ സമയം കിട്ടിയാല്‍ ഡാര്‍വിന്റെ origin of species ഒന്ന് വായിക്കണം , പ്രത്യേകിച്ചും ആറാമത്തെ ചാപ്റ്റര്‍ .ലിങ്ക് ഞാന്‍ മുമ്പത്തെ കമന്റ്സ് ല്‍ കൊടുത്തിട്ടുണ്ട് . കണ്ണിന്റെ കാര്യത്തില്‍ അദ്ദേഹം കുറ്റ സമ്മതം നടത്താന്‍ കാരണം , എന്താണെന്ന് പ്ലീസ് അത് വായിച്ചു മനസ്സിലാക്കണം . മാത്രമല്ല combined വിഷന്‍ എങ്ങിനെവെന്നു വന്നും എന്നും ചെവി പോലുള്ള അവയവങ്ങളുടെ dual functionality (കേള്‍ക്കാനും ശരീര ബാലന്സിനും ) ഉം , വിവിധ അവയവങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതും പരിണാമ പരമായി വിശദീകരിക്കാന്‍ കഴിയാത്ത സംഗതികള്‍ തന്നെയാണ് . പ്രത്യേകിച്ച് genetics അടിസ്ഥാനത്തില്‍ . ഗുണങ്ങള്‍ക്ക് അടിസ്ഥാനം ജീനുകള്‍ ആണല്ലോ . ആ ജീനുകളാവട്ടെ ചുറ്റുപാടുകള്‍ക്കനുസരിച്ചു തനിയെ മാറില്ല താനും.

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

പ്രിയ സലാം , ഖുറാനെ പറ്റിയുള്ള ചര്‍ച്ചയിലേക്ക് തീര്‍ച്ചയായും നമുക്ക്‌ വരണം . ഖുറാന്‍ പറയുന്നത് അത് നമ്മെ സൃഷ്‌ടിച്ച പ്രപഞ്ച സൃഷ്ടാവില്‍ നിന്ന് ഉള്ളതാതാണെന്നാണ്.. അത് നമ്മെ സൃഷ്ടിച്ചവനില്‍ നിന്നുള്ളതാണോ അല്ലെ എന്ന് പരിശോധിക്കാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കും ഉണ്ട് . ഖുറാന്‍ വായിച്ചു അത് പ്രവാചകന്‍ കെട്ടിച്ചമച്ച താണെന്ന് അവര്‍ക്ക് തോന്നുകയാണെങ്കില്‍ അവരുടെ ഇഷ്ടം പോലെ അവര്‍ക്ക് ചെയ്യാവുന്നതാണ് . അവരെ കുറ്റം പറയാനുള്ള അവസരം നമുക്ക്‌ പിന്നെ ഇല്ല തന്നെ

. പക്ഷെ ദുഖ കരമെന്നു പറയട്ടെ , മിക്ക ആളുകളും ഖുറാന്‍ ഒന്ന് മറിച്ച് നോക്കുക പോലും ചെയ്യാതെ ആണ് വിമര്‍ശനങളുടെ കൂരമ്പുകള്‍ തൊടുത്തു വിടുന്നത് , മലയാളത്തിലുള്ള ഖുറാന്‍ പരിഭാഷ , pdf format ( only 1.3 mb size) വേണമെന്നുള്ളവര്‍ അവരുടെ ഇമെയില്‍ ID അയച്ചു തന്നാല്‍ ഞാന്‍ pdf ഫോര്‍മാറ്റിലുള്ള മലയാളം ഖുറാന്‍ ഇമെയില്‍ ചെയ്തു തരുന്നതാണ് , എന്റെ email ID faizalcp@gmail.com എന്നാണ് .

പറയെട്ടെ quraan is easy to grasp and of course u can try to find weather it is genuine from the creator or not.

സൃഷ്ടാവിന്റെ വചനങ്ങളെക്കുറിച്ച് വിശകലം ചെയ്യുന്നതിന് മുമ്പ്‌ , നമ്മുടെ സൃഷ്ടിക്കു പിന്നില്‍ ഒരു ശക്തിയുണ്ടോ എന്നത് പരമ പ്രധാനമാണ്‌ , അതിനാലാണ് നമ്മള്‍ പരിണമിചാണോ അല്ലെയോ ഉണ്ടായത്‌ എന്ന ചര്‍ച്ച ഇവിടെ നടക്കുന്നത് ,
ജബ്ബാര്‍ മാഷ് പേടിക്കേണ്ട , ഈ ചര്‍ച്ച ഹൈജാക്ക്‌ ചെയ്യപ്പെട്ടിട്ടൊന്നുമില്ല . ഉടനെ തന്നെ ഖുറാന്‍ ചര്‍ച്ചയിലേക്ക് വരുന്നതാണ്

കൊട്ടുകാരന്‍ said...

ദൈവം ഭൂമിയില്‍ വൈവിധ്യമാര്‍ന്ന ജീവികളെ നിറച്ചത് ഒരു ഇകോ സിസ്റ്റത്തിന്ടെ സംതുലമായ നില നില്‍പ്പിനു വിവിധ ജീവികള്‍ വേണമെന്നതിനാലാണ് , .അമ്പട കേമാ ... അനക്കിതൊക്കെ ഇത്ര കിറു കിറുത്യമായി എങ്ങനെ മനസ്സിലായി? ആ പഴേ ജിബ് രീല്‍ എവന്റടുത്തും വന്നോ?
ദൈവത്തിന്റെ ഉള്ളിലിരിപ്പൊക്കെ പറഞ്ഞു കൊടുക്കാന്‍! മൂപ്പര്‍ [ജിബ് രീല്‍] പെന്‍ഷന്‍ വാങ്ങി വിശ്രമജീവിതത്തിലാന്നാ ഞാന്‍ കരുത്യേ!

കൊട്ടുകാരന്‍ said...

ദൈവം ഉണ്ടെന്നാണ്. അത് തെളിയിക്കാന്‍ കഴിഞ്ഞു എന്നാണ് മനസ്സിലാകുന്നത്‌. അപ്പോള്‍ മാഷിന്റെ ഖുറാന്‍ വിമര്‍ശനം പൂര്‍ണമായും ഒരു അനാവശ്യ വിഷയം തന്നെ എന്നാണ് ഇവിടെ തെളിയിക്കപെട്ടിരിക്കുന്നത്....

കുര്‍ ആനിലെ പൊട്ടപ്പോഴത്തങ്ങളൊക്കെ ദൈവം പറഞ്ഞതാണെന്ന് പറയുക വഴി ദൈവത്തെ പൊട്ടനാക്കുന്നവരുടെ മേല്‍ ഇടിത്തീ വീഴുന്നില്ല എന്നതു തന്നെയാണു മൂപ്പര്‍ ജീവിച്ചിരിപ്പില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ്.!

കൊട്ടുകാരന്‍ said...

കുറാന്‍ മലയാള പരിഭാഷ യുടെ മുജാഹിദ് വേര്‍ഷന്‍ഇവിടെയുണ്ട്.

Anonymous said...

Hellow..കൊട്ടുകാരന്‍
"കുര് ആനിലെ പൊട്ടപ്പോഴത്തങ്ങളൊക്കെ ദൈവം പറഞ്ഞതാണെന്ന് പറയുക വഴി ദൈവത്തെ പൊട്ടനാക്കുന്നവരുടെ മേല് ഇടിത്തീ വീഴുന്നില്ല എന്നതു തന്നെയാണു മൂപ്പര് ജീവിച്ചിരിപ്പില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ്.!"

മൂപ്പര്‍, ജീവിചിരിക്കുന്നതുമ് ഇല്ലാത്തതും ഇടിത്തീ വീഴുന്നതിനെ കുറിച്ചുമെല്ലാം വ്യക്തമാക്കി തന്നിട്ടുണ്ട്. താങ്കള്‍ കാത്തിരിക്കുക നമുക്ക് ഇനി ഖുറാന്റെ അമാനുഷികത യും കൂടി അക്ക മിട്ടു ചര്‍ച്ച ചെയ്യാം! അപ്പോള്‍ മാഷിനു ബോധ്യ മാകും തെറ്റ് യേത് ശെരി യേത് എന്ന് - യുക്തി പരമായി ശെരി എന്ന് തോനുന്നത് നാളെ തെറ്റായി പോയെന്ന് മനസ്സിലാക്കുന്നവരുണ്ട്. സൃഷ്ടി കര്‍ത്താവിന്റെ വാക്കുകള്‍ എന്നും ശെരിയായി തന്നെ നില്‍ക്കുന്നുണ്ട്‌ -അത് ചിലര്‍ക്ക് തെറ്റാണെന്ന് തോനിയാല്‍ പോലും.
ഫൈസല്‍,... ഖുറാനെ പറ്റിയുള്ള ചര്‍ച്ചയിലേക്ക് തീര്‍ച്ചയായും നമുക്ക്‌ വരണം ഞാന്‍ അത് തന്നെയാണ് ഉദേശിച്ചത്‌.

അപ്പൂട്ടൻ said...

ഫൈസല്‍,
നമ്മുടെ രണ്ടുപേരുടെയും വാദങ്ങള്‍ തന്നെ രണ്ടു ദിശയിലാണല്ലോ പോകുന്നത്.

താങ്കള്‍ എഴുതുന്നത്‌ മുഴുവന്‍ ഞാന്‍ വായിക്കുന്നുണ്ട്, റെഫറന്‍സ്‌ ആയി കൊടുക്കുന്ന ലിങ്കുകള്‍ മുഴുവന്‍ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല, തിരക്കുകള്‍ ആണ് പ്രധാന കാരണം. പക്ഷെ ഞാന്‍ എഴുതിയത് താങ്കള്‍ എത്രമാത്രം വായിക്കുന്നുണ്ടെന്നു എനിക്കറിയില്ല.

പരിണാമത്തെക്കുറിച്ചു എനിക്ക് അധികമൊന്നും അറിയില്ല, എന്റെ വിഷയം അതിന്റെ details ആയിരുന്നില്ല താനും. പെട്ടെന്നൊരു ദിവസം reproductive isolation അറിഞ്ഞതുകൊണ്ട് ഇവിടെ പ്രത്യേകിച്ച് ഗുണമുണ്ടാകണമെന്നില്ല, താങ്കള്‍ എത്തിപ്പെട്ട സൃഷ്ടിവാദത്തില്‍ ഇവയൊന്നും പ്രസക്തവുമല്ല.

താങ്കളുടെ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഒരു വിശദീകരണം നല്‍കാന്‍ എനിക്ക് സാധിച്ചു എന്ന് തോന്നുന്നു (എന്ത് കൊണ്ടു അപൂര്‍ണമായ കണ്ണ് അടുത്ത തലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നു തുടങ്ങിയവ). ഇവയൊന്നും ശാസ്ത്രീയമായി ശരിയാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല, ചെറിയൊരു ലോജിക്കല്‍ ചിന്ത, അത്രമാത്രം. ബാക്കിയാകുന്നത്, ഒരുപക്ഷെ, exact method of functioning എന്ന കാര്യത്തിലായിരിക്കാം. അത് എനിക്കറിയില്ല. ശാസ്ത്രവും അത് കണ്ടുപിടിച്ചതായി എനിക്കറിവില്ല, ഉണ്ടായിരുന്നെങ്കില്‍ മനുഷ്യന്‍ പുതിയ ജീവികളെ യഥേഷ്ടം സൃഷ്ടിച്ചേനെ.
മനുഷ്യന്‍ അറിയുന്നതിലും ഉപരിയായ രീതിയില്‍ ബാഹ്യമായ ഇടപെടലുകള്‍ (ദൈവമായാലും പ്രകൃതി എന്ന് പേരിട്ടു വിളിച്ചാലും) നടക്കുന്നുണ്ട്.


ദൈവം ഭൂമിയില്‍ വൈവിധ്യമാര്‍ന്ന ജീവികളെ നിറച്ചത് ഒരു ഇകോ സിസ്റ്റത്തിന്ടെ സംതുലമായ നില നില്‍പ്പിനു വിവിധ ജീവികള്‍ വേണമെന്നതിനാലാണ് ഇതേക്കുറിച്ച് ഞാന്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഭൂമിയിലെ വൈവിധ്യം, സന്തുലിത എന്നിവയെല്ലാം നാം കാണുന്നത് തന്നെയാണ്. അതിനു ഭൂമി എത്ര കാലം എടുത്തു എന്നതും ഒരുപക്ഷെ ചോദ്യമായെക്കാം, പക്ഷെ ഞാന്‍ അതൊന്നും ഇവിടെ പറഞ്ഞിട്ടില്ല. (My thoughts എന്ന പേരില്‍ കമന്റിട്ട സുഹൃത്ത്‌ അത്തരത്തില്‍ പരാമര്‍ശിച്ചതായും കണ്ടു).

ഞാന്‍ ചോദിച്ചത് നാം ഇന്ന് കാണുന്ന ജീവജാലങ്ങള്‍ക്കും മുന്പുള്ളവയുടെ കാര്യമാണ്. ഹോമോ സാപ്പിയന്‍സ്‌ എന്ന ജീവിവര്‍ഗം ഉണ്ടാകുന്നതിനു മുന്‍പ്‌ ഭൂമിയില്‍ വസിച്ചിരുന്ന സമാന ജീവികള്‍ (നിയാണ്ടര്‍ത്താല് മനുഷ്യന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്, എളുപ്പത്തില്‍ ഓര്‍മയില്‍ വരുന്ന ഒരു പേരാണ്, കൂടുതല്‍ വിവരം ഇല്ല) എങ്ങിനെ വന്നു, എങ്ങിനെ വംശനാശം സംഭവിച്ചു ഇല്ലാതായി എന്നൊക്കെ സൃഷ്ടിവാദം ഉപയോഗിച്ച് എങ്ങിനെ വിശദീകരിക്കും?

അപ്പുകുട്ടാ ഒരു കാര്‍ മരുഭൂമിയില്‍ കൊണ്ടിട്ടാല്‍ അത് കാല ക്രമേണ മിനി ബസ്‌ ആയും പിന്നീട് ബസ്‌ ആയും തനിയെ മാറുമോ പരിസ്ഥിതിക്കനുസരിച്ചു ശാരീരികമായ വ്യത്യാസങ്ങള്‍ ഉടലെടുക്കും എന്ന് പറയുന്നതിനെ താങ്കള്‍ ഈ രീതിയിലാണോ മനസിലാക്കിയത്. മറ്റൊരു കാലാവസ്ഥയില് ജീവിച്ചാല്‍ ഒരു ജീവി മറ്റൊരു ജീവിയായി മാറും എന്നോ ഒരു ജീവിക്ക് മറ്റൊരു ജീവിയുടെ രൂപഭാവങ്ങള്‍ വരും എന്നോ ഡാര്‍വിന്‍ പറയുന്നുണ്ടോ? അങ്ങിനെയെങ്കില്‍ Origin of Species വായിക്കേണ്ടത് തന്നെ, ഞാന്‍ മാത്രമല്ല, താങ്കളും.

ഞാന്‍ പറഞ്ഞല്ലോ, കാറും ബസും ആയിതീരുന്നത് അതിന്റെ ബോഡി കൊണ്ടു മാത്രമാണ്. Evolution എന്ന പ്രോസസ്‌ എഞ്ചിന്റെ ഉദാഹരണം വെച്ച് വിശദീകരിക്കുക മാത്രമാണ് ചെയ്തത്. ഇനിയും അത് താങ്കള്‍ക്കു മനസിലാകുംവിധം വിശദീകരിക്കാന്‍ എനിക്കറിയില്ല.

ഗുണങ്ങള്‍ക്ക് അടിസ്ഥാനം ജീനുകള്‍ ആണല്ലോ . ആ ജീനുകളാവട്ടെ ചുറ്റുപാടുകള്‍ക്കനുസരിച്ചു തനിയെ മാറില്ല താനും.ജനതിക കോഡുകളിലെ മാറ്റം എങ്ങിനെ സംഭവിക്കുന്നു എന്നത്, എന്റെ അറിവിന്റെ അപ്പുറത്താണ്. തനിയെ മാറുന്ന ഒന്നായി ശാസ്ത്രം പറയുന്നുണ്ടോ? പ്രകൃതിയ്ക്ക് അതിന്റേതായ രീതി ഉണ്ടായിരിക്കാം എന്നും ഞാന്‍ സംശയം പറഞ്ഞിരുന്നു. കൂടുതല്‍ അറിവ് താങ്കള്‍ക്കാണല്ലോ. ഒരു ജീവിയെ സംബന്ധിച്ചിടത്തോളം പ്രകൃതി എന്നത് ഒരു external entity ആണ്, പ്രത്യേകിച്ച് ഇത്തരമൊരു മാറ്റത്തിന്റെ കാര്യത്തില്‍. അപ്പോള്‍ "ജനറ്റിക് കോഡുകള്‍ തനിയെ മാറുക" എന്ന പ്രയോഗം അത്ര ശരിയാണെന്ന് തോന്നുന്നില്ല. നേരത്തെ പറഞ്ഞതുപോലെ ഈ ഒരു external entity എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നത് ശാസ്ത്രം പരിപൂര്‍ണമായും കണ്ടെത്തിയിട്ടില്ല എന്ന് തോന്നുന്നു, ഉണ്ടെങ്കിലും എനിക്കറിയില്ല.

പരിണാമത്താല്‍ വിശദീകരിക്കാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് പരിപൂര്‍ണമായും തെറ്റാണോ, ഉണ്ടെങ്കില്‍ ശാസ്ത്രം എന്നേ അതിനെ നിരാകരിക്കേണ്ടെ? പരിപൂര്‍ണമായും തെറ്റാണെന്നു തെളിയുന്നത്‌ വരെ അതിനു വിശദീകരിക്കാനാവാത്ത കാര്യങ്ങള്‍ കണ്ടുപിടിക്കുകയല്ലേ ശാസ്ത്രം ചെയ്യുക.

ഡാര്‍വിന്റെ കുറ്റസമ്മതം എന്ന വിഷയത്തെക്കുറിച്ച് സൂരജ് പറഞ്ഞതാണ്, എനിക്ക് വലിയ പിടിയില്ല. അതെക്കുറിച്ച് വീണ്ടും വീണ്ടും എഴുതുന്നത്‌ ഒരു വൃഥാവ്യായാമമാണ്, എനിക്കും താങ്കള്‍ക്കും.
എല്ലാം perfect ആയി സൃഷ്ടിക്കപ്പെട്ടു എന്ന് എഴുതികാണുന്പോള്‍ അതെക്കുറിച്ച് എന്റെ ചില ചിന്തകള്‍ പങ്കുവെക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.

അപ്പൂട്ടൻ said...

Sorry, had to divide the comment to two as google didn't allow such big comment (don't know why)

വിവിധ ജീവികള്‍ തമ്മില്‍ ജനറ്റിക് കോഡുകളില്‍ സാമ്യമുണ്ടെന്നു താങ്കളും സമ്മതിക്കുന്ന കാര്യമാണല്ലോ. അത് സൃഷ്ടിവാദം വഴി താങ്കള്‍ എങ്ങിനെയാണ് വിശദീകരിക്കുന്നത്? പ്രത്യേകിച്ചും കളിമണ്ണു കുഴച്ച് മനുഷ്യനെ ഉണ്ടാക്കി എന്ന് പറയുന്ന സാഹചര്യത്തില്‍ (മറ്റൊന്നിനേയും അങ്ങിനെ ഉണ്ടാക്കിയതായി പറയുന്നില്ല)

ഏതായാലും സൃഷ്ടിവാദത്തിനായി കാത്തിരിക്കാം.എനിക്ക് അറിയാവുന്നത്, പറയാനറിയുന്നത് പോലെ ഞാന്‍ പറഞ്ഞു.

ഒരു കാര്യം ശ്രദ്ധിക്കുക, സൃഷ്ടിവാദം ഉപയോഗിച്ച് കാര്യങ്ങള്‍ വിശദീകരിക്കുന്പോള്‍ "അത് സ്രഷ്ടാവിനേ അറിയൂ" എന്ന ഉത്തരം ഒഴിവാക്കുമെന്ന് വിശ്വസിക്കുന്നു, കാരണം ശാസ്ത്രത്തില്‍ പഴുതുകള്‍ കാണുന്പോള്‍ പകരം വെക്കുന്നതില്‍ പഴുതുകള്‍ ഉണ്ടാകരുത്, പ്രത്യേകിച്ചും ശാസ്ത്രം പഠിച്ച, ചര്‍ച്ച ചെയ്ത ഒരാള്‍. താങ്കള്‍ക്കു യുക്തി അനുസരിച്ച് വ്യാഖ്യാനിക്കാം, പക്ഷെ അത് sensible ആയിരിക്കണം, consistent ആയിരിക്കണം, ഇല്ലെങ്കില്‍ താങ്കള്‍ ഇത്രയും എഴുതിയത് വെറുതെയായിപ്പോകും.

സലാം,
ഇവിടെ ദൈവമുണ്ടോ ഇല്ലയോ എന്നത് ജബ്ബാര്‍ മാഷ്‌ വിഷയമാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. മനുഷ്യനല്ല എല്ലാം നിയന്ത്രിക്കുന്നതെന്നും നമ്മുടെയെല്ലാം കഴിവിനും ചിന്തയ്ക്കും അതീതമായ ഒരു ശക്തി ഉണ്ടെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. പക്ഷെ ദൈവമുണ്ട് എന്ന് പറഞ്ഞ ഉടനെ അത് ഖുറാനില്‍ പറയുന്ന ദൈവമാണെന്ന് കരുതുന്നത് ശരിയാകണമെന്നില്ല. കാരണം ഖുറാന്‍ ദൈവീകമാണെന്ന് താങ്കള്‍ വിശ്വസിക്കുന്നു, അതിനെക്കാളധികം ആളുകള്‍ മറിച്ചും.

Faizal Kondotty said...

ഓറോ ആവശ്യത്തിന് ഇക്കണ്ട ജന്തുക്കളെയൊക്കെ വേറെ വേറെ കുത്തിയിരുന്ന് മണ്ണു കുഴച്ച്ങ്ങട് ണ്ടാക്കി , ഏത്? എന്താണാവോ ഇത്രയും ജന്തുക്കളുടെ ഒക്കെ ആവശ്യം മൂപ്പര്‍ക്ക്? കൊട്ടുക്കാരാ ഇത് താങ്കള്‍ മുമ്പ് ചോദിച്ച ചോദ്യമാണ് ,.. നാം ജീവിക്കുന്ന ചുറ്റുപാടിനെ ക്കുറിച്ചും ആവാസ വ്യവസ്ഥയെ ക്കുറിച്ചും വിവരവുമുള്ള ആരെങ്ങിലും ഇങ്ങിനെ ചോദിക്കുമോ? ,

ഒരു പഴമൊഴി അല്പം മാറ്റി പറയുകയാണെങ്കില്‍ , വേറെ ആരും ഇല്ലെങ്കിലും ഞാനും ഇന്റെ ജബ്ബാറും ഒരു ചിമ്പാന്സിയും മാത്രം മതി ഭൂമിയില്‍ എന്നാണ് കൊട്ടുക്കാരന്റെ ചിന്ത .
മുകളിലത്തെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഞാന്‍ ഇങ്ങിനെ എഴുതിയത് "ദൈവം ഭൂമിയില്‍ വൈവിധ്യമാര്‍ന്ന ജീവികളെ നിറച്ചത് ഒരു ഇകോ സിസ്റ്റത്തിന്ടെ സംതുലമായ നില നില്‍പ്പിനു വിവിധ ജീവികള്‍ വേണമെന്നതിനാലാകാം എന്ന് തിരുത്തി വായിക്കാനപേക്ഷ . ഏതായാലും ഒരു ആവാസ വ്യവസ്ഥയില്‍ സുക്ഷ്മ ജീവികള്‍ മുതല്‍ മാംസ ബുക്കുകള്‍ വരെ ഒരു പാട് പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് എന്ന വസ്തുത കൊട്ടുക്കാരന്‍ അംഗീകരിക്കണം .

Faizal Kondotty said...

അപ്പുകുട്ടാ , നമ്മള്‍ രണ്ടാളും രണ്ടു വഴിക്കല്ല ചിന്തിക്കുന്നത് , ഒരു വഴിക്ക് തന്നെയാണ് ..

"മനുഷ്യന്‍ അറിയുന്നതിലും ഉപരിയായ രീതിയില്‍ ബാഹ്യമായ ഇടപെടലുകള്‍ (ദൈവമായാലും പ്രകൃതി എന്ന് പേരിട്ടു വിളിച്ചാലും) നടക്കുന്നുണ്ട്." താങ്കളുടെ ഈ വാദം തന്നെയാണ് എനിക്കുമുള്ളത് ,

താങ്കളുടെ മറുപടികളിലെ logics ഞാന്‍ അംഗീകരിക്കുന്നു , അഭിനന്ദിക്കുകയും ചെയ്യുന്നു . അപ്പുകുട്ടന്റെ എഴുത്തിലെ വിനയവും ഫ്ലോ യും എന്നെയും വിനയാന്വിതനാക്കുന്നു .

നിലവിലെ genetics ലെ തെളിയിക്കപ്പെട്ട വസ്തുതകളുടെ പശ്ചാത്തലത്തില്‍ പരിണാമ സിദ്ധാന്തത്തെ ലോജിക്കല്‍ ആയിട്ട് എന്നതില്‍ അപ്പുറം അല്പം കൂടി വസ്തു നിഷ്ടമായി അപഗ്രഥിക്കാനാണു ഞാന്‍ ശ്രമിക്കുന്നത് എന്ന ഒരു വ്യത്യാസം മാത്രം എന്റെ കമന്റ്സ് ഉണ്ടായേക്കാം .

ഞാന്‍ ഇപ്പോള്‍ എത്തിപെട്ട സങ്കേതങ്ങളെ ക്കുറിച്ചുള്ള മുന്‍ വിധികളും അതില്‍ നിന്നുണ്ടായ വ്യാകുലതകളുമാണ് ഞാനും താങ്കളും രണ്ടു ദിശയിലാണ് ചിന്തിക്കുന്നത് എന്ന് താങ്കളെ തോന്നിപ്പിക്കുന്നത് . സുഹൃത്തേ .. എന്റെ ചിന്ത എന്താണ് എന്ന് താങ്കള്‍ക്ക് അറിയില്ലല്ലോ ... തുറന്നു പറയട്ടെ .. അന്ധ വിശ്വാസങ്ങള്‍ക്ക്‌ എതിരെയുള്ള ഇടമറുകിന്റെ ബുദ്ധിപൂര്‍വ്വമായ ഇടപെടലുകളില്‍് തുടങ്ങി ചെറുപ്പത്തില്‍ തന്നെ എന്നെ സ്വാധീനിച്ച സങ്കേതങ്ങള്‍ യുക്തിവാദത്തിന്റെതായിരുന്നു ."ചെ " യുടെ വാക്കുകളിലെ വിപ്ലവ വീര്യവും ആയിരുന്നു എന്റെ സിരകളില്‍ നിറഞ്ഞു നിന്നിരുന്നത് . കോളേജ് ജീവിതത്തില്‍ ഒരു വിപ്ലവ വിദ്യാര്‍ഥി സംഘടനയുടെ സജീവ പ്രവര്‍ത്തകനും , candidate ഉം ആയിരുന്നു ഞാന്‍ .( അവയെ എല്ലാം ഇപ്പോള്‍ തള്ളി പറയുന്നു എന്നും അര്‍ത്ഥമില്ല കേട്ടോ ). എന്റെ ചുറ്റുപാടും ഞാന്‍ അടങ്ങുന്ന സമുദായത്തില്‍ തന്നെയും കണ്ടു വന്നിരുന്ന ആചാരങ്ങളും അതിലെ നിരര്ത്ഥകതയും എന്നിലെ നിരീശ്വര വാദിയെ വളര്‍ത്തി . പിന്നീട് ഹയര്‍ studies നു genetics പഠിച്ചപ്പോഴാണ് genetics ലെ കൃത്യതയും പരിണാമ സിദ്ധാന്തവും തമ്മിലെ പൊരുത്തപ്പെടായ്മയും ശ്രദ്ധിച്ചത് . ഞാനടക്കമുള്ള ജീവികളിലെ വിവിധ അവയവങ്ങളുടെ അത്ഭുതകരമായ co-ordination എന്നെ വിസ്മയിപ്പിച്ചു .


അടുത്ത തലമുറയെ ഉല്പാദിപ്പിക്കുകയാണെന്ന് അറിയാതെ തന്നെ അനുപൂരകങ്ങളായ അവയവങ്ങള്‍ ഉപയോഗിച്ച് ജീവികള്‍ ഇണ ചേരുന്നു . അണ്ഡം എവിടെ എന്നറിയാതെ ആണെങ്കിലും പും ബീജങ്ങള്‍ അതിനു നേരെ കുതിച്ചെത്തുന്നു. അവ ചേര്‍ന്ന് zygote ആകുന്നു . ഗര്ഭാശയത്തിലെ ഉള്ളിലെ പാളിയായ എന്‍ഡോമെട്രിയം ത്തില്‍ ഓരോ മാസവും പുതിയ രക്തക്കുഴലുകള്‍ ഉണ്ടായി zygote നെ കാത്തിരിക്കുന്നു . അഥവാ ബീജ സങ്കലനം നടന്നു zygot എത്താതെ വന്നാല്‍ എന്ഡോമെട്രിയത്തിലെ വളര്ച്ചയെല്ലാം അടര്‍ന്നു പോകുകയും രക്ത വാഹിനികള്‍ പൊട്ടി രക്ത സ്രാവം ഉണ്ടാവുകയും ചെയ്യുന്നു .

zygote എത്തികഴിഞ്ഞാല്‍ ഗര്‍ഭ പത്രം സജീവമാകാന്‍ തുടങ്ങുന്നു . പിന്നീട് നടക്കുന്നത് വിസ്മയാഹമായ വളര്‍ച്ചയാണ് . ഒമ്പത് മാസം കൊണ്ട് ഒരൊറ്റ കോശം രണ്ടായിരം കോടി കോശമായി മാറുന്നു. ഗര്‍ഭാശയത്തില്‍ മൂക്കിന്റെയോ, കണ്ണിന്റെയോ ഒരു ആവശ്യവുമില്ല എന്നിട്ടും അവയൊക്കെ ഉണ്ടായി വരുന്നു .
അമ്മയുടെ രക്തത്തില്‍ നിന്നും placenta യിലൂടെ കുഞ്ഞിനു എല്ലാം ലഭിക്കുന്നു .placenta (മറുപിള്ള ) ഭക്ഷണ പദാര്ത്ഥങ്ങളെ കുഞ്ഞിലേക്ക് കടത്തി വിടുമ്പോള്‍ അനാവശ്യ വസ്തുക്കള്‍ കടന്നു പോകാതെ പരമാവതി സൂക്ഷിക്കുകയും ചെയ്യുന്നു . ഗര്‍ഭ പത്ര പേശികളുടെ സങ്കോചം മൂലമാണല്ലോ പ്രസവം നടക്കുന്നത് . ഒമ്പത് മാസത്തോളം ശാന്തമായി കിടക്കുന്ന ഗര്‍ഭ പത്ര പേശികള്‍ സങ്കോചിക്കാന് കാരണമെന്തെന്ന്‌ ഇനിയും വ്യക്തമായി മനസ്സിലാക്കിയിട്ടില്ല .

.. പ്രസവിക്കപ്പെട്ട കുഞ്ഞിനായി അമ്മയുടെ മുലപ്പാല്‍ റെഡി ആയി നില്‍ക്കുന്നു . പ്രസവിച്ച ശേഷം ആദ്യത്തെ നാലഞ്ച്‌ ദിവസം ഉണ്ടാവുന്ന പാല്‍ colostrum എന്നാണ് അറിയപ്പെടുന്നത് .ഇതില്‍ കൊഴുപ്പ്‌ നന്നേ കുറവും രോഗ പ്രതിരോധശേഷിക്കാവശ്യമായ ആന്റി ബോഡികള്‍ കൂടുതല്‍ ആയിരിക്കും .ഇത് കുഞ്ഞിനെ രോഗ പ്രതിരോധത്തിന് സഹായിക്കുന്നു . മുലപ്പാലിന്റെ ഘടനയാനെന്കിലോ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ എല്ലാ പോഷക ഘടകങ്ങളും കൃത്യമായി അളന്നു ചേര്ത്തുന്ടാക്കിയതു
പോലെയാണ് .

Faizal Kondotty said...

കുഞ്ഞു ജനിക്കുന്നതോടെ അതിന്റെ ശരീരത്തിലെ വ്യവസ്ഥകളെല്ലാം സജീവമാകുകയായി . പ്രധാനമായും ഒമ്പത് വ്യവസ്ഥകള്‍ . അസ്ഥി വ്യവസ്ഥ , നാഡി വ്യവസ്ഥ , പേശി വ്യവസ്ഥ , ദഹന വ്യവസ്ഥ ,ശ്വസന വ്യവസ്ഥ , ചംക്രമണ വ്യവസ്ഥ , അന്ത സ്രാവ വ്യവസ്ഥ , മൂത്ര വ്യവസ്ഥ , പ്രതുല്പാദന വ്യവസ്ഥ .
ഇവയില്‍ കുറെയെണ്ണം ജനനം വരെ പ്രവര്‍ത്തന രഹിതമായിരുന്നു , ജനനത്തോടെ കൂടി യാണ് സജീവമായത് . ഒരു ചെറിയ ഒറ്റ കോശം(സിക്താണ്ഡം ) വിഭജിച്ചുണ്ടായ കലകളില്‍ ഈ വ്യവസ്ഥകള്‍ ഒക്കെ എങ്ങിനെ രൂപമെടുത്തു ? ഇവക്കു വേണ്ട നിര്‍ദേശങ്ങള്‍ സൂക്ഷമായ ആ കോശത്തില്‍ ആര് രേഖപ്പെടുത്തി ? ഈ ജീന്‍ കോഡുകള്‍ എല്ലാം പരിണാമം വഴി ഉണ്ടായതാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അങ്ങിയെയാണ് ഞാന്‍ എന്റെ സൃഷ്ടാവിനെ തേടി ഇറങ്ങിയത്‌ ,


സുഹൃത്തുക്കളെ ഒരു പക്ഷെ ഇപ്പൊ ഞാന്‍ നില്‍ക്കുന്ന സംകേതത്തെ പ്പറ്റി നിങ്ങള്ക്ക് അഭിപ്രായ വ്യതാസം ഉണ്ടാവാം , പക്ഷെ ഞാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് എനിക്ക് പിന്നില്‍ ഒരു സൃഷ്ടാവും സംവിധായകനുമായ ഒരു ശക്തിയുന്ടെന്ന കണ്ടെത്തലില്‍് എനിക്ക് പിഴവ് പറ്റിയോ ? ഇതെല്ലാം അന്ധമായ പരിണാമം വഴി ഉണ്ടായി വന്നോ ? അന്ധമായ പരിണാമത്തില്‍ വിശ്വസിക്കുന്നതിനെ ഞാന്‍ പഠിച്ച genetics
എന്നെ തടയുന്നു . ഇനി നിങ്ങള്‍ പറയൂ നമ്മുടെ ചര്‍ച്ച നമ്മുടെ എല്ലാം സൃഷ്ടിക്കു പിന്നിലെ ആ മഹാ ശക്തിയിലേക്ക്‌ നീങ്ങിക്കൂടെ .. ?
എന്റെ തുടര്‍ന്നുള്ള കണ്ടെത്തലുകളില്‍ പോരായ്മ ഉണ്ടെങ്കില്‍ തിരുത്താന്‍ ഞാന്‍ തയ്യാറാണ് , നമുക്ക്‌ ഒരുമിച്ചു തിരയാം . എനിക്ക് ഒരു വിധ മുന്‍ വിധിയും ഇല്ല എന്ന് അറിയിക്കട്ടെ .

ea jabbar said...

ഫൈസല്‍ ജനിറ്റിക്സില്‍ നിന്നും സ്രഷ്ടാവുണ്ടെന്ന നിഗമനത്തിലെത്തി. ആദ്യം അദ്ദേഃഹം ദൈവനിഷേധിയായിരുന്നു. ഞാന്‍ നേരെ തിരിച്ചാണ്. ഞാന്‍ പത്താം ക്ലാസു പഠിക്കുന്ന പ്രായം വരെ കടുത്ത മതവിശ്വാസിയായിരുന്നു. പിന്നീട് ആദ്യമായി കുര്‍ ആന്‍ വായിച്ചതോടെ എന്റെ വിശ്വാസം പമ്പ കടന്നു. കുര്‍ ആന്‍ ദൈവം പറഞ്ഞതല്ല എന്ന് ഒറ്റ വായനയില്‍ തന്നെ ബോധ്യമായി. ദൈവം എന്ന സങ്കല്‍പ്പത്തെ കുറിച്ച് പലനിലയ്ക്കും പഠിക്കാനും ചിന്തിക്കാനും പിന്നീട് ശ്രമിച്ചു. ഇന്നു നിലവിലുള്ള മത സങ്കല്‍പ്പങ്ങളിലെ ദൈവങ്ങളെല്ലാം മനുഷ്യന്റെ പരിമിതവും ബാലിശവുമായ ഭാവനയില്‍ രൂപം കൊണ്ടതാണെന്നും മനസ്സിലായി.
ഫൈസല്‍ വാദിക്കുന്ന പോലെ ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരു ശക്തി പ്രവര്‍ത്തിക്കുന്നില്ല എന്നു ഞാന്‍ ഇതുവരെ വാദിച്ചിട്ടില്ല. പ്രകൃതിയില്‍ നമുക്കു പിടി കിട്ടാത്ത കാര്യങ്ങള്‍ തന്നെയാണു കൂടുതല്‍. പക്ഷെ അതൊക്കെ കുറേശെ കുറേശെയായി നാം മനസ്സിലാക്കി വരുന്നു. ഇന്നലെ വരെ അല്‍ഭുതങ്ങളായി തോന്നിയിരുന്ന പല പ്രതിഭാസങ്ങളും ഇന്നു നമുക്ക് അല്‍ഭുതമല്ല. കുര്‍ ആന്‍ ഉദാഹരിച്ചു കാട്ടുന്ന മഴ വിത്തു മുളയ്ക്കല്‍, പക്ഷി പറക്കല്‍ , .. അങ്ങനെ പലതും ഇന്നു നമുക്കു പ്രകൃതി നിയമങ്ങള്‍ കൊണ്ടു വിശദീകരിക്കാനാവും. ഫൈസലിനിന്നു പിടികിട്ടാത്ത ജനിതക രഹസ്യങ്ങളും നാളെ പിടി കിട്ടുന്നതോടെ അല്‍ഭുതമല്ലാതാകും. അറിയാത്ത കാര്യങ്ങളെ കൂടുതല്‍ അന്യേഷണത്തിനായി മാറ്റിവെച്ചു കാത്തിരിക്കുകയേ നിവൃത്തിയുള്ളു. സ്രഷ്ടാവും നിയന്താവുമായി ഒരു ശക്തിയുണ്ടോ? വ്യക്തിയുണ്ടോ തുടങ്ങിയ നിഗമനങ്ങളെയും അന്ധമായി അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യേണ്ടതില്ല എന്നതാണ്‍ എന്റെ പക്ഷം. അതു ഞാന്‍ പല തവണ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്.
പക്ഷെ ദൈവത്തെ പിടിച്ച് നമ്മള്‍ നമ്മുടെ പോക്കറ്റില്‍ കൊള്ളാവുന്ന ഒരു കുട്ടി ദൈവമാക്കുകയും മതമെന്ന പേരില്‍ യുക്തിക്കും മനുഷ്യത്വത്തിനും നിരക്കാത്ത വിഡ്ഡിത്തങ്ങളും അരുതായ്മകളും അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതിനെയാണ് ഞാനും എന്നെപ്പോലുള്ളവരും എതിര്‍ക്കുന്നത്.

ea jabbar said...

കുര്‍ ആനെ വിമര്‍ശിക്കുന്നത് , അതു ദൈവത്തിന്റെ വെളിപാടല്ല എന്നതുകൊണ്ടു മാത്രമല്ല; ആധുനിക ലോകത്ത് അത് നന്മയെക്കാള്‍ തിന്മയെ പ്രസരിപ്പിക്കുന്നു എന്നു തിരിച്ചറിയുന്നതുകൊണ്ടാണ്. വ്യാഖ്യാന അഭ്യാസങ്ങള്‍ നടത്തി ജീവന്‍ നിലനിര്‍ത്താന്‍ മാത്രം പ്രസക്തിയൊന്നും ആ ഗ്രന്ഥത്തിനില്ല. ആ ഗ്രന്ഥത്തെക്കാള്‍ ആയിരം മടങ്ങ് മഹത്തരമാണു നമ്മുടെ ജനാധിപത്യ ഭാരതത്തിന്റെ ഭരണഘടന. ഇവിടെ ജീവിക്കാന്‍ അതു തന്നെ ധാരാളം മതി.

ea jabbar said...

......

ഒരാളുടെ വിശ്വാസങ്ങള്‍ അന്യര്‍ക്ക് ഒരു തരത്തിലും ഉപദ്രവമാകുന്നില്ലെങ്കില്‍ ആ വിശ്വാസം എതിര്‍ക്കപ്പെടേണ്ടതില്ല. “നിങ്ങളുടെ അയല്‍ വാസി മറ്റൊരു ദൈവത്തെയാണാരാധിക്കുന്നതെങ്കില്‍ അയാളോടു പരുഷമായി മാത്രം പെരുമാറുക” എന്നു വെളിപാടുരുവിടുന്ന വൃത്തി കെട്ട ദൈവങ്ങളിലുള്ള വിശ്വാസം എതിര്‍ക്കപ്പെടേണ്ടതു തന്നെയല്ലേ? ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൂട്ടുകാരാക്കരുത് എന്നു വേദോപദേശം നല്‍കുന്നത് ദൈവമാണെങ്കില്‍ ആ ദൈവ വിശ്വാസം നിഷ്കളങ്കമാണോ? ഫിത്ന അവസാനിക്കുകയും ദീന്‍ മുഴുവന്‍ അല്ലാഹുവിന്റെതാകും വരെ വാളെടുത്ത് യുദ്ധം ചെയ്യുവിന്‍ എന്നു കല്‍പ്പിക്കുന്ന ദൈവം നന്മയോ തിന്മയോ ? മനുഷ്യന്റെ കഴുത്തു വെട്ടുന്നതും മിണ്ടാപ്രാണികളെ കൂട്ടക്കശാപ്പു ചെയ്യുന്നതും കണ്ട് പുളകം കൊള്ളുന്ന ഗോത്ര ദൈവങ്ങളെ നമുക്കു വേണോ? ഭാര്യാഭര്‍ത്തക്കന്മാര്‍ തമ്മില്‍ പിണങ്ങിപ്പിരിഞ്ഞാല്‍ അല്‍പ്പ കാല‍ത്തിനു ശേഷം അവരെ ഒന്നിപ്പിക്കാനാണു മനുഷ്യത്വമുള്ളവരൊക്കെ ശ്രമിക്കുക. എന്നാല്‍ നിങ്ങളുടെ ദൈവം പ്രാകൃതമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ട് ഈ പാവം മനുഷ്യരുടെസ്വകാര്യതയില്‍ കയ്യേറ്റം നടത്താന്‍ മതപ്രമാണികളെ പ്രേരിപ്പിക്കുന്നു. ഞാന്‍ സ്നേഹസംവാദം ബ്ലോഗില്‍ ഇട്ട ഊരുവിലക്കിന്റെ കഥ നോക്കുക.

വിശ്വാസത്തിന്റെ പേരില്‍ മനുഷ്യന്റെ കഴുത്തു വെട്ടാന്‍ ആജ്ഞ നല്‍കുന്ന അല്ലാഹു വിനെപ്പോലുള്ള പ്രാകൃത ദൈവങ്ങള്‍ മനുഷ്യത്വത്തെ കൊഞ്ഞനം കാട്ടുമ്പോള്‍ ആ ദൈവവിശ്വാസത്തെ നിഷ്കളങ്കമായി കാണാനാവുമോ? തങ്ങളുടെ മതത്തെ കുറിച്ച് ഒരു എതിരഭിപ്രായം പറയുന്നവരെ പോലും ഓടിച്ചിട്ടു പിടിച്ച് കൊല്ലണമെന്നാജ്ഞാപിക്കുന്ന താലിബാന്‍ ദൈവങ്ങളെ എതിര്‍ക്കണ്ടേ? നൌഷാദിന്റെ കണ്ണുകള്‍ക്കു നേരെ കത്തി ചൂണ്ടിയ ദൈവത്തെ അംഗീകര്‍ക്കാനാവുമോ? സ്വന്തം നാട്ടിലെ മതന്യൂനപക്ഷങ്ങള്‍ക്ക് അല്‍പ്പം നീതി കൊടുക്കൂ എന്നു മാത്രം പറഞ്ഞതിന്റെ പേരില്‍ ഒരു എഴുത്തുകാരിയെ ലോകത്തൊരിടത്തും ജീവിക്കാന്‍ അനുവദിക്കില്ല എന്നു പറയുന്ന ഭ്രാന്തന്മതത്തെയും ഈ ഭ്രാന്തിനു വെളിപാടുഭാഷ്യം നല്‍കിയ ദൈവത്തെയും അനുകൂലിക്കുന്നതെങ്ങനെ?

മനുഷ്യനു സമാധാനമായും സന്തോഷമായും ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്ന ഇത്തരം വിശ്വാസങ്ങളെ എതിര്‍ക്കുക എന്നത് ഒരു മനുഷ്യസ്നേഹിയുടെ കടമയാണെന്നു കരുതുന്നതുകൊണ്ടാണ് ഞാന്‍ മതവിമര്‍ശനം നടത്തുന്നത്. .. മതപരമായ ഇത്തരം അനാചാരങ്ങളെയും അരുതായ്മകളെയും കാര്യകാരണസഹിതം വിമര്‍ശിക്കുമ്പോള്‍ അതില്‍നിന്നും ചര്‍ച്ച വഴി തിരിച്ചു വിടാനായി “ദൈവം ഉണ്ടോ ഇല്ലേ? അതാദ്യം പറയൂ” എന്നും പറഞ്ഞു നിങ്ങള്‍ വരും .അപ്പോള്‍ അള മുട്ടി ദൈവത്തെ കുറിച്ചെന്തെങ്കിലും പറയേണ്ടി വരുന്നു. അതല്ലാതെ കേവലം ദൈവനിഷേധം ഞങ്ങള്‍ യുക്തിവാദികളുടെ വിഷയമല്ല.....

ea jabbar said...

പോക്കറ്റ് ദൈവം! സി കെ ബാബുവിന്റെ നിറ്റീക്ഷണം

Faizal Kondotty said...

ഫൈസലിനിന്നു പിടികിട്ടാത്ത ജനിതക രഹസ്യങ്ങളും നാളെ പിടി കിട്ടുന്നതോടെ അല്‍ഭുതമല്ലാതാകും. അറിയാത്ത കാര്യങ്ങളെ കൂടുതല്‍ അന്യേഷണത്തിനായി മാറ്റിവെച്ചു കാത്തിരിക്കുകയേ നിവൃത്തിയുള്ളു. എന്റെ മാഷെ ...ഇന്ന് പിടികിട്ടാത്ത ജനിതക രഹസ്യങ്ങള്‍ വച്ചല്ല ഞാന്‍ എന്റെ സൃഷ്ടിക്ക്‌ പിന്നില്‍ ശക്തിയുണ്ടെന്ന് മനസ്സിലാക്കിയത്‌ . ഇന്ന് പിടികിട്ടിയ , ശാസ്ത്രീയ മായി തെളിയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ജീവികള്‍ ചുറ്റുപാടുകള്‍്ക്കനുസരിച്ചു മാറില്ലെന്നും, അന്ധമായി പരിണമിച്ചു വരില്ലെന്നും എനിക്ക് ബോധ്യം വന്നു . അവയവങ്ങളുടെ പരസ്പര യോജിച്ചുള്ള പ്രവര്‍ത്തനവും , dual functionality യും , കേവലം യാദൃശ്ചികത അല്ലെന്നും കൃത്യമായ ജനിതക കോഡുകള്‍ അവയ്ക്ക് പിന്നിലുണ്ടെന്നും ഈ ജനിതക കോഡ് കള്‍ ചുറ്റുപാടുകള്‍്ക്കനുസരിച്ചു മാറില്ലെന്നും ജനിത ശാസ്ത്രം തെളിവുകളോടെ എന്നെ തെര്യപ്പെടുത്തി . അങ്ങിനെയാണ് എന്നിലെ സൃഷ്ടാവും സംവിധായകനുമായ ആ പ്രപഞ്ച ശക്തിയെ തേടി ഞാന്‍ അന്വേഷണം തുടങ്ങിയത്‌ .
പ്രകൃതിയില്‍ നമുക്കു പിടി കിട്ടാത്ത കാര്യങ്ങള്‍ തന്നെയാണു കൂടുതല്‍. പക്ഷെ അതൊക്കെ കുറേശെ കുറേശെയായി നാം മനസ്സിലാക്കി വരുന്നു. മാഷെ ദൈവ വിശ്വാസവും അങ്ങിനത്തെ ഒന്നാണ് , മാഷ് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക അപ്പോള്‍ കുറേശ്ശേയായി സൃഷ്ടാവിന്റെ മഹത്വം മനസ്സിലായി വരും ,

ജബ്ബാര്‍ മാഷെ ,
താങ്കള്‍ മുമ്പ് പറഞ്ഞു ഇതിന്റെയൊക്കെ പിന്നിലുള്ള ശക്തിയെ ആരാ നിഷേധിച്ചേ? ഞാന് ഒരു ദൈവനിഷേധിയല്ല എന്ന പോസ്റ്റ് വായിക്കണം." ഇപ്പോ പറയുന്നു “ദൈവം ഉണ്ടോ ഇല്ലേ? അതാദ്യം പറയൂ” എന്നും പറഞ്ഞു നിങ്ങള്‍ വരും .അപ്പോള്‍ അള മുട്ടി ദൈവത്തെ കുറിച്ചെന്തെങ്കിലും പറയേണ്ടി വരുന്നു.
അപ്പൊ മറ്റുള്ളവര്‍ക്ക് മറുപടി പറയാനായി ദൈവ മുണ്ടോ തുടങ്ങിയ മര്‍മ്മ പ്രധാന കാര്യങ്ങളില്‍ വരെ സന്ദര്‍ഭത്തിനനുസരിച്ച് താങ്കള്‍ മാറ്റി പറയുന്നു എന്ന് താങ്കള്‍ തന്നെ തുറന്നു സമ്മതിക്കുന്നു . അള മുട്ടിയാല്‍ താങ്കള്‍ നിലപാട് മാറ്റും എന്നര്‍ത്ഥം . എന്തിനാ മാഷെ ഇങ്ങിനെ ഒരു ഉരുണ്ടു കളി ..
ഇനി മാഷ് തുടര്‍ന്ന് പറയുന്നത് ശ്രദ്ധിക്കൂ ..

സ്രഷ്ടാവും നിയന്താവുമായി ഒരു ശക്തിയുണ്ടോ? വ്യക്തിയുണ്ടോ തുടങ്ങിയ നിഗമനങ്ങളെയും അന്ധമായി അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യേണ്ടതില്ല എന്നതാണ്‍ എന്റെ പക്ഷം. അപ്പൊ താങ്കള്‍ മുമ്പ് പറഞ്ഞ ഇതിനൊക്കെ പിന്നിലുള്ള ശക്തിയെ ആരാ നിഷേധിച്ചേ എന്ന വാദമോ ?

Anonymous said...

ea jabbar said

“നിങ്ങളുടെ അയല്‍ വാസി മറ്റൊരു ദൈവത്തെയാണാരാധിക്കുന്നതെങ്കില്‍ അയാളോടു പരുഷമായി മാത്രം പെരുമാറുക” എന്നു വെളിപാടുരുവിടുന്ന വൃത്തി കെട്ട ദൈവങ്ങളിലുള്ള വിശ്വാസം എതിര്‍ക്കപ്പെടേണ്ടതു തന്നെയല്ലേ



ഇത് ഏത്‌ മതത്തിന്‍റെ വേദ ഗ്രന്ഥതിലാനുള്ളത്‌ ജബ്ബാര്‍ മാഷെ ..ഖുര്‍ ആനില്‍ എന്തായാലും അങ്ങനെ യൊന്നില്ല എന്നാണറിവ്...അഥവാ ഉണ്ടെങ്കില്‍ അതിന്റെ റഫറന്സ് ഒന്ന് തരാമോ..?

Faizal Kondotty said...

ഞാന്‍ നേരത്തെ പറഞ്ഞു മാസം തോറും ഗര്‍ഭാശയത്തില്‍ ഒരു കുഞ്ഞിനായുള്ള ഒരുക്കങ്ങള്‍ , പുംബീജവും അണ്ഡവും യോജിച്ചു കൊണ്ട് ഉണ്ടാവുന്ന സിക്താണ്ഡം , ഒമ്പത് മാസം കൊണ്ട് രണ്ടായിരം കോടി കോശമായി മാറുന്നു. വ്യത്യസ്ത അവയ വ്യവസ്ഥകള്‍ ഉണ്ടായി വരുന്നു . അവയവങ്ങള്‍ എപ്പോള്‍ , എങ്ങിനെ, എത്ര വളരണമെന്നും , വികസിക്കണമെന്നും ആദ്യം ഉണ്ടായ ആ സിക്താണ്ട കോശത്തിലെ ജനിതക കോഡുകളില്‍് രേഖപ്പെടുത്തിയത്‌ ആരാണ് ? അന്ധമായി പ്രകൃതിയില്‍ നിന്ന് വികസിച്ചു വന്നോ ? മാത്രമോ കുഞ്ഞിനു അമ്മയില്‍ നിന്നും ഓക്സിജനും പോഷണവും കിട്ടാന്‍ placenta യോട് കൂടിയ പൊക്കിള്‍ കൊടി രൂപപ്പെടാനുള്ള ജനിതക കോഡുകളോ ?

ഇനി ജനിച്ചു കഴിഞ്ഞാല്‍ കൊഴുപ്പ്‌ നന്നേ കുറഞ്ഞ ആന്റി ബോഡി കള്‍ കൂടുതലുള്ള ആദ്യ ദിവസങ്ങളിലെ മുലപ്പാലോ ? ഈ ജനിതക നിര്ദ്ദേശന്കളെല്ലാം പ്രകൃതിയില്‍ നിന്ന് താനേ ഉണ്ടായി വന്നോ ? ഇതെല്ലാം ഒരു കുഞ്ഞിനു വേണ്ടി വ്യക്തമായും സംവിധാനിക്കപ്പെട്ടതാണെന്ന് ആര്‍ക്കാണ്‌ മനസ്സിലാവാത്തത് ?

നമ്മള്‍ അമ്മയുടെ ഗര്‍ഭാശയത്തില്‍ കിടന്ന സമയത്ത് , നമുക്ക് ഒരരിവുമില്ലാത്ത സമയത്ത് , നിങ്ങളുടെ അച്ഛനോ അമ്മയോ ആരും തന്നെ നിങ്ങളെ നോക്കാന്‍ ഇല്ലാത്ത സമയത്ത് , നിങ്ങള്‍ ഇങ്ങിനെ ഒക്കെ വികസിച്ചു വരണമെന്ന കാര്യം ജനിതക കോഡുകളില്‍് വന്നത് വെറും യാദൃശ്ചികം ആണോ ? പ്രസവിച്ച ഉടനെ അമ്മ പോലും അറിയാതെ മുലപ്പാല്‍ ചുരന്നത് യാദൃശ്ചികം ആണോ ? ഒമ്പത് മാസം കൊണ്ട് ഒരു കോശത്തില്‍ നിന്നും വികസിച്ചു ഏകദേശം 100 billion ന്യൂറോണ്‍്സ് ചേര്‍ന്നുണ്ടായ ബ്രെയിന്‍ വിവധ അവയവങ്ങളെ co-ordinate ചെയ്യുന്നത് വെറും യാദൃശ്ചികം ആണോ ?
ഇതൊക്കെ യാദൃശ്ചികം ആണ് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നു വെങ്കില്‍ പിന്നെ ഞാന്‍ എന്ത് പറയാനാണ് ?

അപ്പൂട്ടൻ said...

ഫൈസല്‍,
താങ്കളുടെ വാക്കുകള്‍ക്കു നന്ദി.

താങ്കള്‍ എഴുതിയ കാര്യങ്ങളെക്കുറിച്ച് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ കുറിക്കട്ടെ. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് വിലയിരുത്താന്‍ ശ്രമിക്കുകയല്ല ഞാനിവിടെ ചെയ്യുന്നത്. താങ്കള്‍ക്കു യുക്തം പോലെ ചിന്തിക്കാം.

ഒരു പരിധി വരെ കാലവസ്ഥ പ്രവചിക്കാനും അനുകൂലമായ കാലാവസ്ഥയില്‍ forcefully മഴ പെയ്യിക്കാനും മനുഷ്യന് ഇന്ന് സാധിച്ചേക്കും, പക്ഷെ മേഘം നിര്‍മിക്കാന്‍ അല്ലെങ്കില്‍ മേഘത്തിന്റെ നിര്‍മാണം തടയാന് മനുഷ്യന് കഴിയില്ല. മനുഷ്യന്റെ കഴിവിനും ശക്തിക്കും അതീതമായി ഇത്തരത്തില്‍ ഒരു ശക്തി നിലനില്ക്കുന്നുണ്ടെന്നു യുക്തിവാദികളും മനസിലാക്കുന്നുണ്ട്. നരവംശത്തിന്റെ പോരായ്മകള്‍ അവര്‍ അറിയുന്നുമുണ്ട്.

ഈ ശക്തി ഏതു തലം വരെ മനുഷ്യനെ നിയന്ത്രിക്കുന്നു എന്നതിലാണ് പലപ്പോഴും യുക്തിവാദിയും വിശ്വാസിയും വ്യത്യസ്തരാകുന്നത്.

നിയന്ത്രണം ഭൌതികമോ ബൌദ്ധികമോ ആവാം.

ഭൌതികമായി നിയന്ത്രിക്കുന്നു എന്ന് പറയുന്പോള്‍ തന്നെ അത് രണ്ടു വിധത്തിലാവാം. ഒന്നുകില്‍ എല്ലാം ആസൂത്രണം ചെയ്തു അതിന്റെ implementation ഭംഗിയായി നിര്‍വഹിക്കുക, അല്ലെങ്കില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ചു വിഭവങ്ങളെ ക്രമീകരിക്കുക.

ഒരു തുടക്കത്തിന്, നാം അറിഞ്ഞ ചില വസ്തുതകളും ഒന്ന് നോക്കാം. (പരിണാമത്തെ നമുക്ക് തല്‍ക്കാലം മറക്കാം, എല്ലാ ജീവികളും സൃഷ്ടികള്‍ തന്നെയാണെന്നു കരുതാം)

1. ഭൂമി പണ്ടു ഒരു ഇരുണ്ട ഗോളം മാത്രമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ജീവന്‍ ഇല്ലാത്ത ഒരു അവസ്ഥ ഭൂമിക്കുണ്ടായിരുന്നു.
2. ഭൂമിയില്‍ ജീവന്‍ തുടങ്ങിയതിനു ശേഷം വിവിധ തരം ജീവജാലങ്ങള്‍ ഇവിടെ വസിച്ചിട്ടുണ്ട്. പല ജീവികളും വംശനാശം സംഭവിച്ചു ഇല്ലതായിട്ടുമുണ്ട്.
3. എല്ലാ ജീവജാലങ്ങളും ഭൂമിയില്‍ ഒരുമിച്ചല്ല ജീവിക്കാന്‍ തുടങ്ങിയത്. എല്ലാ വംശങ്ങളുടേയും existence-span ഒന്ന് തന്നെ ആയിരുന്നുമില്ല.
4. ഇന്ന് നാം കാണുന്ന പല ജീവികളുടെയും (മനുഷ്യന്റെതടക്കം) മുന്‍ തലമുറകളുടെ ഫോസിലുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്.
(ഇതെല്ലാം കുറച്ചു one-sided ആണെന്ന് തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക)

ഇനി താങ്കള്‍ വിശ്വസിക്കുന്നുവെന്ന് ഞാന്‍ മനസിലാക്കുന്ന ഭൌതികനിയന്ത്രണരീതി നമുക്കൊന്ന് നോക്കാം. അതിന്‍പ്രകാരം എല്ലാം സൂക്ഷ്മമായി ആസൂത്രണം ചെയ്തു സന്തുലിതമായൊരു ആവാസവ്യവസ്ഥയില്‍ ജീവന്‍ നിലനിര്‍ത്തി എന്നാണല്ലോ മനസിലാക്കേണ്ടത്.

അപ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നും തന്നെ സംഭവിക്കാന്‍ ഇടയില്ല.

അത്ര നല്ലൊരു ആസൂത്രണം സൃഷ്ടിയുടെ പുറകില്‍ ഉണ്ടെങ്കില്‍ ഭൂമി ജീവനില്ലാതെ എന്തിനു കുറേക്കാലം നിലനിന്നു? സ്വാഭാവികമായും ജീവന്‍ ഉണ്ടാകണം എന്നൊരു ചിന്ത സൃഷ്ടിയുടെ പുറകില്‍ ഉണ്ടായിരുന്നെങ്കില്‍ ഭൂമി ഉണ്ടായി അടുത്ത നിമിഷം തന്നെ ജീവനും ഇവിടെ ഉണ്ടാകണമായിരുന്നു. (മനുഷ്യന്‍ ഉണ്ടായത് പിന്നെയും കുറേക്കാലം കഴിഞ്ഞാണെന്ന വസ്തുത തല്‍ക്കാലം നമുക്ക് മാറ്റിവെയ്ക്കാം). പരിപൂര്‍ണമായും ആസൂത്രിതമായിരുന്നെങ്കില്‍ ജീവികള്‍ വംശനാശം സംഭവിച്ചു പോകില്ലായിരുന്നു, കാരണം അനാവശ്യമായ ഒരു ജീവി പോലും ഇവിടെ ജീവിക്കില്ലായിരുന്നു. അപ്പോള്‍ പല കാലഘട്ടങ്ങളിലായി പലതരം ജീവികള്‍ ജീവിച്ചിരുന്നു എന്നതും അവയില്‍ പലതും വംശനാശം സംഭവിച്ചു പോയി എന്നതും ആസൂത്രണം എന്ന ആശയത്തിന്റെ എതിരായി നില്‍ക്കുന്നതായാണ് എനിക്ക് മനസിലാകുന്നത്.

ഇനി യാദൃശ്ചികമായി സംഭവിച്ചതാണോ ഇവയെല്ലാം എന്ന ചോദ്യം, അതും പ്രസക്തമാണ്. പ്രകൃതിയുടെ രീതികള്‍ മുഴുവന്‍ നമ്മുടെ അറിവിലേക്ക് എത്തിയിട്ടില്ല എന്ന് പറഞ്ഞല്ലോ. അപ്പോള്‍ എങ്ങിനെ (exact method of execution) എന്നത് ഇപ്പോഴും ഒരു black-box ആയി തുടരും.

ഇവിടെ ഒരു ചോദ്യം ഞാനും ചോദിച്ചോട്ടെ.
ഭൂമി പലതരം ജീവികള്‍ ഉള്ളതിനാല്‍ സന്തുലിതമായതാണോ അതോ ഭൂമിയിലെ ഇന്നത്തെ പ്രകൃതിസാഹചര്യങ്ങള്‍ മൂലം ഈ സന്തുലിതാവസ്ഥയ്ക്കു കാരണമായ ജീവികള്‍ വംശനാശം സംഭവിക്കാതെ നിലനില്‍ക്കുന്നതാണോ? ഇത്തരത്തില്‍ ഒരു സന്തുലിതാവസ്ഥ നിലവിലില്ലെങ്കില്‍ പല ജീവികളും കുറ്റിയറ്റു പോകും, ഇല്ലേ? ഉദാഹരണത്തിന്, പൂന്പാറ്റകള്‍ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടെന്നിരിക്കട്ടെ. അത്തരത്തില്‍ മാത്രം പരാഗണം സാധ്യമായ ചെടികള്‍ നിലനില്‍ക്കില്ല (അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയില്‍ പരാഗണം നടത്തി പ്രകൃതി അവയെ നിലനിര്‍ത്തും). ഇന്ന് നാം കാണുന്ന രീതി ഇത്തരത്തിലായതിനാല്‍ മറിച്ചൊന്നു ചിന്തിയ്ക്കാന്‍ നമുക്കാകുന്നില്ല, അത്രമാത്രം.

ഞാന്‍ മനസിലാക്കിയിടത്തോളം അനുകൂലമായ സാഹചര്യങ്ങള്‍ ഒത്തുവന്നതിനാല്‍ തന്നെയാണ് ഭൂമിയില്‍ ജീവനുണ്ടായത്.
-----

അപ്പൂട്ടൻ said...

---------
മൂന്നു ബില്ല്യന്‍ വര്‍ഷങ്ങളോളമായി ഭൂമിയില്‍ ജീവന്‍ തുടങ്ങിയിട്ട് എന്നാണു എന്റെ അറിവ്. (Not authentic, കണക്കില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക). അതിനുശേഷം എത്രയോ കാലത്തിനു ശേഷമാണ് കരയില്‍ ജീവന്‍ തുടങ്ങിയത്. Mammals കഴിഞ്ഞു മനുഷ്യന്‍ വരാന്‍ പിന്നെയും എടുത്തു കാലമനവധി. ഇതെല്ലാം അനുകൂല സാഹചര്യങ്ങളിലെ അര്‍ഹമായ ജീവന്റെ നിലനില്‍പ്പ്‌ എന്ന വസ്തുതയിലെക്കല്ലേ വിരല്‍ ചൂണ്ടുന്നത്?

മനുഷ്യജീവന്റെ കാര്യത്തില്‍ താങ്കള്‍ അദ്ഭുതം കൂറിയതായി കണ്ടു. ശരിയാണ്, തികച്ചും ആശ്ചര്യജനകമാണ് മനുഷ്യന്റെ ശാരീരിക വ്യവസ്ഥകള്‍. പക്ഷെ, ഞാന്‍ വീണ്ടും ചോദിക്കട്ടെ, ഇത് മനുഷ്യശിശുവിന് മാത്രം ഉള്ളതാണോ? ഏതൊരു ജീവിയും ഇത്തരം ഘട്ടങ്ങളിലൂടെ പോകുന്നില്ലേ?

ഇതെല്ലാം യാദൃശ്ചികം മാത്രമാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല, ഒന്ന് മാത്രം പറയാം, ഇത്തരത്തിലല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ നരവംശത്തിന്റെ ഭാഗദേയം തന്നെ വ്യത്യസ്തമായേനെ. ആര്‍ക്കറിയാം, നമ്മുടെ പൂര്‍വികരായ ആദിമനുഷ്യന്‍ ശാരീരികമായോ ബുദ്ധിപരമായോ സാമൂഹികമായോ ഇത്രയും skillfull അല്ലാത്തതിനാലാണോ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായതെന്ന്.

പ്രപഞ്ചത്തില്‍ ഒരുപാടു കാര്യങ്ങളുണ്ട് നമുക്ക് അദ്ഭുതപ്പെടാന്‍. അതിനുള്ള മാര്‍ഗം ദൈവവിശ്വാസം മാത്രമാണോ എന്ന് ചോദിച്ചാല്‍...... എനിക്കുത്തരമില്ല.

ഇപ്പോള്‍ തന്നെ ഒരുപാടു നീണ്ടു. ബൌദ്ധികമായ നിയന്ത്രണത്തെ കുറിച്ച് (ആവശ്യമെങ്കില്‍) പിന്നീട് പറയാം. തല്‍ക്കാലം നിര്‍ത്തട്ടെ.
ആശംസകള്‍.

Faizal Kondotty said...

അപ്പുകുട്ടന്‍ ,
താങ്കളുടെ നിരീക്ഷണങ്ങള് പ്രസക്തം തന്നെ , ഒരു ചെറിയ തെറ്റി ധാരണ താങ്കള്‍ക്ക് വന്നിട്ടുണ്ട് അതായത്‌ ജീവികള്‍ ഭൂമിയില്‍ ഉണ്ടായതിനു ക്രമമായ ഒരു കാല ക്രമം ഉണ്ടെന്നാണ് താങ്കള്‍ കരുതിയിരിക്കുന്നത് , പക്ഷെ നിലവിലെ ഫോസില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ ആധുനിക പരിണാമ ശാസ്ത്ര കാരന്മാരെ കുഴക്കുന്ന പ്രശ്നം ചെറിയ ജീവികളില്‍ നിന്ന് ക്രമമായ ഒരു കാല ക്രമം വലിയ ജീവികളിലെക്ക് വരുമ്പോള്‍ ഇല്ല എന്നുള്ളത് തന്നെയാണ് . details വേണമെങ്കില്‍ തരാം .
മാത്രമല്ല ജീവികളുടെ ഗുണ കണങ്ങള്‍ക്ക് അടിസ്ഥാനമായ ജീനുകള്‍ അന്ധമായ പരിണാമ പ്രക്രിയയിലൂടെ മാറ്റം സംഭവിച്ചു വരില്ലെന്നും നാം കാണുന്നു .അതിനാല്‍ പരിണാമം അവിടെ നിര്‍ത്താം .

പിന്നെ ദൈവം /പ്രകൃതി ശക്തി എന്ത് കൊണ്ട് ക്രമമായല്ലെന്കിലും വിവിധ കാലഘട്ടങ്ങളില്‍ ജീവികളെ ഉണ്ടാക്കി ? എന്ത് കൊണ്ട് ഒരുമിച്ചു ഉണ്ടാക്കിയില്ല ? ഈ ചോദ്യത്തിന്റെ പ്രസക്തിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല , പക്ഷെ ദൈവം എല്ലാം ഒരുമിച്ചു ഉണ്ടാക്കണം എന്ന് എന്തിനാണ് നമ്മള്‍ വാശി പിടിക്കുന്നത്‌ ?
താങ്കള്‍ പറഞ്ഞു മനുഷ്യ ശിശു മാത്രമല്ല മറ്റു ജീവികളും ഇത്തരം ഘടങ്ങളിലൂടെ കടന്നു പോകുന്നുന്ടെന്ന് .. ശരി തന്നെ പക്ഷെ അത് കൊണ്ട് എങ്ങിനെയാണ് മനുഷ്യ ശിശു വിന്റെ ജനനത്തിലെ വിവിധ co-ordination നെ അത് യാദൃശ്ചികം ആക്കുന്നത് ? പ്രത്യേകിച്ച് പരിണാമത്തിലൂടെ ജനിതക കോഡ് കള്‍ മാറില്ലെന്ന് അറിയാവുന്ന സ്ഥിതിക്ക്‌ .
ഉദാഹരത്തിനു ആനകള്‍ പരിണമിച്ച വിധം പറയാന്‍ ശ്രമിക്കാം ,പണ്ട് പണ്ട് million years ago ആനയുടെ പൂര്‍വികനായ ഒരു ജീവി യുടെ ജനിതക ഘടനയില്‍ mutation സംഭവിച്ചു ഒരു ആണ്‍ ആനയുണ്ടായി .അതിനു നീളമുള്ള ലിംഗവും മറ്റും ഉണ്ടായിരുന്നു , അങ്ങിനെ ആനയുടെ വര്‍ഗം ഉണ്ടാവാന്‍ ആരംഭിച്ചു .. പക്ഷെ ഒരു പ്രശ്നം അടുത്ത തലമുറയെ ഉല്പാദിപ്പിക്കാന്‍ പെണ് ആന വേണമല്ലോ .. ആണ്‍ ആന ഒരു പാട് തിരഞ്ഞു നടന്നു ഒരു പെണ് ആനയെ കിട്ടാന്‍ , കാരണം അടുത്ത തലമുറയെ ഉല്പാദിപ്പിക്കാന്‍ ഫിറ്റ്‌ ആയ പെണ് ആനെയെ വേണ്ടേ ? വേറെ ജീവികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആനെക്ക് കഴിയില്ലലോ , ഇനി എങ്ങിനെയെങ്കിലും കഴിഞ്ഞാല്‍ തന്നെ അവക്കുണ്ടാകുന്ന കുഞ്ഞു infertile ആയ കുഞ്ഞു ( sterile hybrid) ആണല്ലോ ഉണ്ടാവുക (reproductive isolation)

അല്ഭുതകരമെന്നു പറയെട്ടെ , ഇതേ സമയത്ത് അടുത്തൊരു കുറ്റിക്കാട്ടില് ഒരു പെണ് ആന പരിണമിച്ചു വന്നിരുന്നു .. അങ്ങിനെ അവര്‍ തമ്മില്‍ കണ്ടു മുട്ടി പ്രത്യുത്പാദനം തുടങ്ങി .. അങ്ങിനെ ആന വര്‍ഗം നിലവില്‍ വന്നു ..
ഇത്തരം കഥകളാണ് സത്യത്തില്‍ പരിണാമത്തിനു പറയാനുള്ളത് . ഇത്തരം കഥകളിലാണ് പരിണാമം ജബ്ബാര്‍ മാഷെ അടക്കം പലരെയും തളച്ചിടുന്നത് .

അപ്പൂട്ടൻ said...

ഫൈസല്‍,
താങ്കളെഴുതിയതു വായിച്ചു. കുറച്ചുകൂടി വിശദമായി പിന്നീടെഴുതാം. ഇപ്പോള്‍ ചില quick responses മാത്രം കുറിക്കട്ടെ. (ഓഫീസില്‍ ഇരുന്നെഴുതുന്പോള്‍ ഇത് ഓര്‍മയില്‍ വരണമെന്നില്ല)

ഒരു ചെറിയ തെറ്റി ധാരണ താങ്കള്‍ക്ക് വന്നിട്ടുണ്ട് അതായത്‌ ജീവികള്‍ ഭൂമിയില്‍ ഉണ്ടായതിനു ക്രമമായ ഒരു കാല ക്രമം ഉണ്ടെന്നാണ് താങ്കള്‍ കരുതിയിരിക്കുന്നത്അങ്ങിനെ ഞാന്‍ പറഞ്ഞില്ലല്ലോ. അത്രയ്ക്കുമെങ്കിലും ബോധം എനിക്കുണ്ടെന്നു സ്വയം വിശ്വസിക്കുന്നു. കൂടാതെ ഒരു ആസൂത്രിതമായ, നിയതമായ ഒരു പ്ലാന്‍ ആവുന്പോഴല്ലേ ഇതിനൊക്കെ ഒരു ക്രമം വരൂ? ഇല്ലെങ്കില്‍ അടുക്കും ചിട്ടയും തെറ്റിയ ഒരു രീതി തന്നെയല്ലേ പ്രതീക്ഷിക്കാനാവൂ?

പിന്നെ ദൈവം /പ്രകൃതി ശക്തി എന്ത് കൊണ്ട് ക്രമമായല്ലെന്കിലും വിവിധ കാലഘട്ടങ്ങളില്‍ ജീവികളെ ഉണ്ടാക്കി ? എന്ത് കൊണ്ട് ഒരുമിച്ചു ഉണ്ടാക്കിയില്ല ? ഈ ചോദ്യത്തിന്റെ പ്രസക്തിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല , പക്ഷെ ദൈവം എല്ലാം ഒരുമിച്ചു ഉണ്ടാക്കണം എന്ന് എന്തിനാണ് നമ്മള്‍ വാശി പിടിക്കുന്നത്‌ ?പക്ഷെ അതല്ലല്ലോ സൃഷ്ടിവാദം മതങ്ങളിലൂടെ പറയുന്നത്. മനുഷ്യന് വേണ്ടി അല്ലെ ഭൂമി ക്രമീകരിക്കപ്പെട്ടത്‌ തന്നെ. അപ്പോള്‍ ജീവനില്ലാതെ ഭൂമി നിലനിന്നതും ജീവന്‍ തുടങ്ങിയതിനുശേഷം വളരെയേറെ കാലം കഴിഞ്ഞു മാത്രം മനുഷ്യനെ സൃഷ്ടിച്ചതും ഇത്രയും അറിഞ്ഞതിനുശേഷവും എല്ലാം പരിപൂര്‍ണമായും ആസൂത്രിതമാണെന്ന് പറയുന്നതും എല്ലാം ഒത്തുപോകുന്നതെങ്ങിനെ?

ഞാന്‍ നേരത്തെ പറഞ്ഞ ഒരു കാര്യം ഒന്നുകൂടി പറയട്ടെ, ക്ഷമിക്കൂ.

സൃഷ്ടിവാദം ഉപയോഗിച്ച് കാര്യങ്ങള്‍ വിശദീകരിക്കുന്പോള്‍ "അത് സ്രഷ്ടാവിനേ അറിയൂ" എന്ന ഉത്തരം ഒഴിവാക്കുമെന്ന് വിശ്വസിക്കുന്നു, കാരണം ശാസ്ത്രത്തില്‍ പഴുതുകള്‍ കാണുന്പോള്‍ പകരം വെക്കുന്നതില്‍ പഴുതുകള്‍ ഉണ്ടാകരുത്, പ്രത്യേകിച്ചും ശാസ്ത്രം പഠിച്ച, ചര്‍ച്ച ചെയ്ത ഒരാള്‍. താങ്കള്‍ക്കു യുക്തി അനുസരിച്ച് വ്യാഖ്യാനിക്കാം, പക്ഷെ അത് sensible ആയിരിക്കണം, consistent ആയിരിക്കണം, ഇല്ലെങ്കില്‍ താങ്കള്‍ ഇത്രയും എഴുതിയത് വെറുതെയായിപ്പോകും.

Faizal Kondotty said...

സൃഷ്ടിവാദം ഉപയോഗിച്ച് കാര്യങ്ങള്‍ വിശദീകരിക്കുന്പോള്‍ "അത് സ്രഷ്ടാവിനേ അറിയൂ" എന്ന ഉത്തരം ഒഴിവാക്കുമെന്ന് വിശ്വസിക്കുന്നു, കാരണം ശാസ്ത്രത്തില്‍ പഴുതുകള്‍ കാണുന്പോള്‍ പകരം വെക്കുന്നതില്‍ പഴുതുകള്‍ ഉണ്ടാകരുത്, പ്രത്യേകിച്ചും ശാസ്ത്രം പഠിച്ച, ചര്‍ച്ച ചെയ്ത ഒരാള്‍. താങ്കള്‍ക്കു യുക്തി അനുസരിച്ച് വ്യാഖ്യാനിക്കാം, പക്ഷെ അത് sensible ആയിരിക്കണം, consistent ആയിരിക്കണം, ഇല്ലെങ്കില്‍ താങ്കള്‍ ഇത്രയും എഴുതിയത് വെറുതെയായിപ്പോകും. ഒരു വാദ പ്രതിവാദം എന്നതിനപ്പുറം സത്യം തേടിയുള്ള യാത്ര തന്നെയാണ് ഞാനും ഉദ്ദേശിക്കുന്നത് , ദയവായി ചര്‍ച്ച തീരുന്നതിനു മുമ്പ്‌ ഒരു നിഗമനത്തില്‍ എത്താതിരിക്കുക . താങ്കള്‍ പറഞ്ഞ കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ .

CID Moosa said...

-----
"ഉദാഹരത്തിനു ആനകള്‍ പരിണമിച്ച വിധം പറയാന്‍ ശ്രമിക്കാം ,പണ്ട് പണ്ട് million years ago ആനയുടെ പൂര്‍വികനായ ഒരു ജീവി യുടെ ജനിതക ഘടനയില്‍ mutation സംഭവിച്ചു ഒരു ആണ്‍ ആനയുണ്ടായി .അതിനു നീളമുള്ള ലിംഗവും മറ്റും ഉണ്ടായിരുന്നു , അങ്ങിനെ ആനയുടെ വര്‍ഗം ഉണ്ടാവാന്‍ ആരംഭിച്ചു .. പക്ഷെ ഒരു പ്രശ്നം അടുത്ത തലമുറയെ ഉല്പാദിപ്പിക്കാന്‍ പെണ് ആന വേണമല്ലോ .. ആണ്‍ ആന ഒരു പാട് തിരഞ്ഞു നടന്നു ഒരു പെണ് ആനയെ കിട്ടാന്‍ , കാരണം അടുത്ത തലമുറയെ ഉല്പാദിപ്പിക്കാന്‍ ഫിറ്റ്‌ ആയ പെണ് ആനെയെ വേണ്ടേ ? വേറെ ജീവികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആനെക്ക് കഴിയില്ലലോ , ഇനി എങ്ങിനെയെങ്കിലും കഴിഞ്ഞാല്‍ തന്നെ അവക്കുണ്ടാകുന്ന കുഞ്ഞു infertile ആയ കുഞ്ഞു ( sterile hybrid) ആണല്ലോ ഉണ്ടാവുക (reproductive isolation)

അല്ഭുതകരമെന്നു പറയെട്ടെ , ഇതേ സമയത്ത് അടുത്തൊരു കുറ്റിക്കാട്ടില് ഒരു പെണ് ആന പരിണമിച്ചു വന്നിരുന്നു .. അങ്ങിനെ അവര്‍ തമ്മില്‍ കണ്ടു മുട്ടി പ്രത്യുത്പാദനം തുടങ്ങി .. അങ്ങിനെ ആന വര്‍ഗം നിലവില്‍ വന്നു .. "
--------



ഇങ്ങനെയാണാ കൊണ്ടോട്ടിഫൈസലു സാറ് പരിണാമം പഠിച്ചുവച്ചേക്കണത് ? ബുഹുഹുഹുഹ ഹാ ഹാ ഹാ. നല്ല വിവരം. സാറ് ഡിഗ്രിയെടുത്ത കോളേജേതാന്ന് ഒന്ന് എഴുതണേ. പിള്ളരെ ജന്മത്ത് അവിടെ വിടാതിരിക്കാനാ. ഈ വിവരം വച്ചോണ്ടാണെങ്കീ ഫൈസലു സാറിന് കുറാന്‍ തന്നെയാണ് നല്ലത്.

ഗുരുവായൂര്‍ കേശവന്‍ said...

ഐരാവതം തന്ന ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്. ഞങ്ങളെക്കുറിച്ച് നിരവധി കഥകള്‍ പ്രചാരത്തിലുണ്ടെങ്കിലും ഫൈസല്‍ എഴുതിയതുപോലൊരു കഥ ആരും എഴുതിയിട്ടില്ല. അത് വായിച്ചതു കൊണ്ട് ഐരാവതത്തിനു ഗുണമുണ്ടായി. ചിരിച്ച് ചിരിച്ച് അവന്റെ എരണ്ടകെട്ട് നിശ്ശേഷം സുഖപ്പെട്ടു. നന്ദി അറിയിക്കാന്‍ പറഞ്ഞിട്ടുണ്ട്.

ഗുരുവായൂര്‍ പദ്മനാഭന്‍ said...

ഏഴുനൂറ് വര്‍ഷമായി മാറ്റമൊന്നുമില്ലാതെ പകര്‍ത്തിയെഴുതപ്പെട്ട ആനപുരാണം അള്ളാഹു ഞങ്ങടെ മുതുമുത്തശ്ശന്‍ ചെറുപ്ലശേരി ശങ്കരനാനയ്ക്ക് താമരശ്ശേരിചുരത്തിന്റെ സൈഡില്‍ വച്ച് വെളിപ്പെടുത്തിയ വചനങ്ങളാണ്. (തെറ്റാണെങ്കീ ജ്ജ് ഒന്ന് തെളിയിച്ച് കാണിക്ക് ജബ്ബാറേ.)

ഡാര്‍വിന്റെയൊക്കെ മണ്ടത്തരം ഞങ്ങ പണ്ടും വിശ്വസിച്ചിട്ടില്ല. ഇത് ഞങ്ങടെ മുത്തശ്ശിയായ കൊടുങ്ങല്ലൂര് ശ്രീദേവിയാന പറഞ്ഞുതന്ന "വിശുദ്ധ ആനപുരാണ"ത്തിലെ പരിണാമകഥയാണ്. ഈ കഥയാണ് സത്യം:

"പണ്ടുപണ്ട് miliions of years ago ആനകളുടെ പൂര്‍വികനായിരുന്ന ജീവിക്ക് best fit sexual organs ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആണ്‍ ആനയും പെണ്‍ ആനയും ഉണ്ടായിരുന്നില്ല. ആനപ്പൂര്‍വികന് മക്കളുണ്ടാവാന്‍ പ്രായമാവുമ്പോള്‍ അത് നേരെ രണ്ടായി മുറിഞ്ഞ് പിരിയും. ഓരോ ആനപ്പൂര്‍വികകഷ്ണവും വേറെ വേറെ വളര്‍ന്നിട്ട് മേയാന്‍ പോവും. കുറേക്കാലം കഴിഞ്ഞപ്പോള്‍ അള്ളാഹുവിനു തോന്നി, ശടാ, ഇങ്ങനെ വിഭജിച്ച് രണ്ടായിട്ട് വളരുന്നതിനേക്കാള്‍ നല്ലത് മുട്ടയിടീക്കുന്നതല്ലേ എന്ന്. അന്നുമുതല്‍ ആനപ്പൂര്‍വികര്‍ മുട്ടയിട്ട് വിരിഞ്ഞ് വളരാന്‍ തുടങ്ങി.ഈ മുട്ടകള്‍ തട്ടി വഴിനടക്കാന്‍ പറ്റാതെ പരിസ്ഥിതിക്ക് ജോലിയുണ്ടാക്കിവയ്ക്കും എന്നായപ്പോള്‍ അള്ളാഹൂന് വേറൊരു ബുദ്ദി തോന്നി. അള്ളാഹു ആനപ്പൂര്‍വികരിലൊന്നിനെയെടുത്ത് തഴച്ചു നീണ്ട ഒരു ലിംഗം ഫിറ്റ് ചെയ്തുകൊടുത്തു. വേറൊന്നിനെയെടുത്ത് ആഴമുള്ള ഒരു ഓട്ടയും ഫിറ്റു ചെയ്തു കൊടുത്തു. എന്നിട്ട് "മക്കളേ തൊടങ്ങിക്കോ ജ്ജ് കളി" എന്നാജ്ഞാപിച്ചു.
അതീപ്പിന്നെയാണ് ശരിക്കും ആനകള്‍ ഉണ്ടായിത്തുടങ്ങിയത്."

Anonymous said...

ഫൈസലിനോട് 2 ചോദ്യങ്ങള്‍ -

1. “നിലവിലെ ഫോസില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ ആധുനിക പരിണാമ ശാസ്ത്ര കാരന്മാരെ കുഴക്കുന്ന പ്രശ്നം ചെറിയ ജീവികളില്‍ നിന്ന് ക്രമമായ ഒരു കാല ക്രമം വലിയ ജീവികളിലെക്ക് വരുമ്പോള്‍ ഇല്ല എന്നുള്ളത് തന്നെയാണ് . details വേണമെങ്കില്‍ തരാം.

അങ്ങനെയൊരു “കുഴയ്ക്കുന്ന” പ്രശ്നം പരിണാമശാസ്ത്രജ്ഞര്‍ പറയുന്നുവെങ്കില്‍ അതേക്കുറിച്ചുള്ള ജേണല്‍ റെഫറന്‍സുകള്‍ ഉണ്ടോ? വിക്കിപ്പീഡിയയിലെയോ എന്‍ കാര്‍ട്ടയിലെയോ ഏതെങ്കിലും ക്രിയേഷന്‍ സയന്‍സുകാരന്റെ വെബ്സൈറ്റിലെയോ ഒന്നും വിഡ്ഢിത്തങ്ങള്‍ എടുത്ത് ക്വോട്ട് ചെയ്യണ്ട. സീരിയസായി എവല്യൂഷനെക്കുറിച്ച് പഠിക്കുന്ന ഏതെങ്കിലും സയന്റിസ്റ്റ് ഇങ്ങനെയൊരു പ്രശ്നം പരിണാമ സിദ്ധാനത്തിനെക്കുറിച്ച് ആരോപിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അങ്ങനെപറയാന്‍ അവര്‍ വയ്ക്കുന്ന വസ്തുതാപരമായ തെളിവുകള്‍ എന്തൊക്കെ ? ജേണലുകളില്ലെങ്കില്‍ താങ്കള്‍ പഠിച്ചെന്ന് പറയുന്ന യൂണിവേഴ്സിറ്റി ടെക്സ്റ്റ് ബുക്കുകളിലെ റെഫറന്‍സായാലും മതി.

2. പരിണാമസിദ്ധാന്തത്തില്‍ പറയുന്ന ആനയുടെ ഉദ്ഭവകഥ എന്നുപറഞ്ഞ് താങ്കള്‍ എന്തൊക്കെയോ എഴുതിവച്ചിരിക്കുന്നു. ഇങ്ങനെയൊരു കഥയാണ് പരിണാമസിദ്ധാന്തം പറയുന്നതെന്ന് താങ്കള്‍ ഊഹിച്ച് വ്യാഖ്യാനിച്ചതാണോ ? ഏത് പരിണാമസിദ്ധാന്തത്തിലാണ് അങ്ങനെയൊരു ‘കഥ’ താങ്കള്‍ വായിച്ചത് ? റെഫറന്‍സ് വേണം.

നായരമ്പലം ശിവജി said...

നമ്മുടെ ആളുകള്‍ എല്ലാം ഉണ്ടല്ലോ.

ഐരാവതത്തിന്റെ കാര്യം വ്യത്യസ്തമാണെന്ന് മാതംഗലീല പറയുന്നുവത്രെ. വിക്കി(ആധികാരിക റെഫറന്‍സ്) ഇങ്ങനെ പറയുന്നു.

According to the Matangalila, Airavata was born when Brahma sang sacred hymns over the halves of the egg shell from which Garuda hatched, followed by seven more male and eight female elephants.

“പാട്ടുപാടി ഉണര്‍ത്താം ഞാന്‍ താമരപ്പൂമ്പതലേ, കേട്ടു കേട്ടു നീ ജനിക്കു കരളിന്റെ കാതലേ“ എന്നു കവി പണ്ടേ പാടിയിട്ടുമുണ്ട്.

ഗരുഡനെന്താ മോശക്കാരനാ?

The story of Garuda's birth and deeds is told in the first book of the great epic Mahabharata.[2] According to the epic, when Garuda first burst forth from his egg, he appeared as a raging inferno equal to the cosmic conflagration that consumes the world at the end of every age. Frightened, the gods begged him for mercy. Garuda, hearing their plea, reduced himself in size and energy.

ജനിച്ച ഉടനെ സൈസും ഊര്‍ജ്ജവും കുറയ്ക്കാനൊക്കെ കഴിവുള്ള ഒരുത്തനായിരുന്നു ഗരുഡന്‍. ഏത് ജീനിലാണ് ഹേ ഈ സൈസ് കുറയ്ക്കാനുള്ള കോഡ് എഴുതിയിരുന്നത്? അതാരെഴുതി? എന്തുകൊണ്ടെഴുതി? ഇതിനൊക്കെ പരിണാമ വാദികള്‍ക്ക് എന്ത് വിശദീകരണം ഉണ്ട്?

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

ഇങ്ങനെയാണാ കൊണ്ടോട്ടിഫൈസലു സാറ് പരിണാമം പഠിച്ചുവച്ചേക്കണത് ? ബുഹുഹുഹുഹ ഹാ ഹാ ഹാ. നല്ല വിവരം.
പരിണാമസിദ്ധാന്തത്തില്‍ പറയുന്ന ആനയുടെ ഉദ്ഭവകഥ എന്നുപറഞ്ഞ് താങ്കള്‍ എന്തൊക്കെയോ എഴുതിവച്ചിരിക്കുന്നു. ഇങ്ങനെയൊരു കഥയാണ് പരിണാമസിദ്ധാന്തം പറയുന്നതെന്ന് താങ്കള്‍ ഊഹിച്ച് വ്യാഖ്യാനിച്ചതാണോ ? ഏത് പരിണാമസിദ്ധാന്തത്തിലാണ് അങ്ങനെയൊരു ‘കഥ’ താങ്കള്‍ വായിച്ചത് ?
സുഹൃത്തുക്കളെ ഞാന്‍ പറഞ്ഞ ഈ കഥ കേട്ടപ്പോള്‍ ചിരി വന്നു ല്ലേ .. സത്യത്തില്‍ ഈ കഥ തന്നെയല്ലേ നിങ്ങള്‍ വിശ്വസിച്ചു വച്ചിരിക്കുന്നത് .. അല്ലെങ്കില്‍ പറയൂ എങ്ങിനെ ജീവികളില്‍ ആണ്‍ പെണ് വര്‍ഗങ്ങള്‍ ഉണ്ടായി വന്നു ? ജനിത പരമായി മാറ്റം സംഭവിച്ചു ഒരു ജീവി ഉണ്ടായി എന്ന് വക്കുക , എങ്ങിനെ അതിന്റെ ഇണ ഉണ്ടായി , ആണില്‍ നിന്ന് പെണ്ണോ പെണ്ണില്‍ നിന്ന് ആണോ ? അങ്ങിനെ പരിണമിക്കണമെങ്കില് തന്നെ വിവിധ തലമുറകള്‍ എങ്ങിനെ ഉണ്ടായി ? ഒരു ജീവി വര്‍ഗം മറ്റു ജീവി വര്‍ഗങ്ങളുമായി effective reproduction നടക്കില്ല ( ഇത് ശാസ്ത്രം തെളിയിച്ച ഒരു കാര്യം ആണ് കേട്ടോ , reproductive isolation എന്ന് പറയും )
ഓരോ ജീവി വര്‍ഗത്തിലും ആണ്‍ പെണ് ജീവികള്‍ ഉണ്ടായത്‌ പരിണാമ സിദ്ധാന്ത പ്രകാരം ഒന്ന് വിശദീകരിക്കിന്‍ .. പ്ലീസ് ..


നിങ്ങള്‍ ധരിച്ചു വശായ കഥ ഞാന്‍ മറ്റു വാക്കുകളില്‍ പറഞ്ഞു എന്നെ ഉള്ളു‌, പറയിന്‍ എങ്ങിനെ ഇണകള്‍ ഉണ്ടായി ഓരോ ജീവി വര്‍ഗത്തിലും ..?നിങ്ങളുടെ കയ്യിലുള്ള വിശദീകരണം എന്താണ് ?


പരിണാമ സിദ്ധാന്ത പ്രകാരം ആണ്‍ പെണ് ജീവികള്‍ എങ്ങിനെയുണ്ടായി എന്ന് ആരെങ്കിലും എനിക്ക് ഒന്ന് പറഞ്ഞു തരുമോ ?അതോ ഇത്രയും അടിസ്ഥാന പരമായ ഒരു കാര്യത്തിനു പരിണാമ ശാസ്ത്രത്തില്‍ ഇത് വരെ ഒരു വിശദീകരണം ഇല്ലേ ? ഇല്ലെങ്കില്‍ ഇത് വരെ ഇല്ല എന്നെങ്കിലും പറയൂ ..പ്ലീസ്

ea jabbar said...

ഭാര്യമാരെ എക്സ്ചേഞ്ച് ചെയ്യുന്നതില്‍ തെറ്റുണ്ടോ? ഫൈസല്‍ കൊണ്ടോട്ടിയുടെ ചോദ്യത്തിനു മറുപടി

Faizal Kondotty said...

ഇതിനോട്‌ അനുബന്ധമായി വായിക്കാവുന്ന ഒരു ചര്‍ച്ച സി.കെ ബാബു വിന്റെ ബ്ലോഗില്‍ നടക്കുന്നുണ്ട് . വിശ്വാസിയുടെ പോക്കറ്റിലെ ദൈവം

sajan jcb said...

പ്രപഞ്ചഘടനയെ കുറിച്ചു പോസ്റ്റും പരിണാമത്തെ കുറിച്ചു ചര്‍ച്ചയും?!!!

sajan jcb said...

പരിണാമത്തെ കുറിച്ചുള്ള സംവാദം ഒരു തീരത്ത് എത്തിയെങ്കില്‍ ഇനി പ്രപഞ്ചത്തെ കുറിച്ചു സംസാരിച്ചുകൂടേ?

എസ്.കെ.എസ് said...

ചര്‍ച്ച എന്തെ പാതി വഴിയില്‍ നിന്ന് ?.. അപ്പുട്ടന്‍ ജോലി തിരക്കിലായോ ? കൊണ്ടോട്ടി മൂസ്സ യുടെ ഹ്യൂമര്‍ എവിടെ ? നന്നായി ആസ്വദിച്ചിരുന്നു അവ . മുമ്പ് ഇവിടെ കമന്റ്‌ ഒന്നും ചെയ്തില്ലെങ്കിലും ഒരു ജീവ ശാസ്ത്ര ബിരുദധാരി എന്നതിനാല്‍ ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു എല്ലാ അഭിപ്രായങ്ങളും .

ഫൈസല്‍ പറഞ്ഞ ആനയുടെ പരിണാമ കഥ കേട്ടപ്പോള്‍ ആദ്യം അതിശയോക്തി തോന്നി എന്നത് സത്യം , പക്ഷെ ഓരോ species ലും ആണ്‍ പെണ് ലൈംഗിഗാവയവങ്ങള്‍ എങ്ങിനെ ഉണ്ടായി എന്നത് പരിണാമം വഴി വിശദീകരിക്കാന്‍ ആവില്ല എന്നാണ് എനിക്ക് തോന്നുന്നത് . ഫൈസല്‍ സൂചിപ്പിച്ച പോലെ ജീവി വര്‍ഗങ്ങള്‍ തമ്മില്‍ ഒരു reproductive barrior ഉള്ളപ്പോള്‍ പ്രത്യേകിച്ചും . species കള്‍ തമ്മിലുള്ള effective inter breeding തടയുന്നതും പ്രത്യേക ജീനുകളാണോ ഫൈസല്‍ ?

പക്ഷെ ഫൈസല്‍ ,ഇത് കൊണ്ട് എങ്ങിനെയാണ് ഖുറാന്‍ ദൈവത്തിന്റെ വാക്കുകളാണെന്ന് തെളിയുക ? ഇസ്ലാം മതത്തില്‍ ജനിച്ചത്‌ കൊണ്ട് മാത്രം ആ മതവും വേദ ഗ്രന്ഥവും genuine ആണെന്ന് പറയുന്നത് വിഡ്ഢിത്തം അല്ലെ ..? പരിണാമം വഴിയല്ല ജീവികള്‍ ഉണ്ടായതെന്ന് തെളിയുമായിരിക്കും പക്ഷെ ജബ്ബാര്‍ മാഷ് പറഞ്ഞ പോലെ അത് ഒരു വേദ ഗ്രന്ഥ ത്തിന്റെയും ആധികാരികതക്ക് തെളിവല്ലല്ലോ ..?

ea jabbar said...

കുര്‍ ആനിലും ഹദീസിലും വിവരിക്കുന്ന ഭ്രൂണശാസ്ത്രവും , ജനിതകശാസ്ത്രവും ഞാന്‍ ഒരു പോസ്റ്റില്‍ വിശകലനം ചെയ്തു. ഈ പോസ്റ്റില്‍ വന്നു ജനിതകശാസ്ത്രം വിളമ്പിയവര്‍ അവിടെ വന്നില്ല. അവരുടെ വിഷയമായിട്ടും.
ഇതാണു ഇസ്ലാമിലെ ജനിതകവിജ്ഞാനം! :‌‌-


ഇസ്ലാമിക ജനിതകശാസ്ത്രം!പത്തൊമ്പതാം നൂറ്റാണ്ടില്‍ ആസ്ത്രിയന്‍ ശാസ്ത്രജ്ഞനായ ഗ്രീഗര്‍ മെന്ഡല്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ജനിതകസംബന്ധമായ രഹസ്യങ്ങളുടെ ചുരുള്‍ അഴിയാന്‍ തുടങ്ങിയത്. ഇന്ന് മനുഷ്യന്റെയും മറ്റനേകം ജീവികളുടെയും സമ്പൂര്‍ണ്ണമായ ജനിതക മാപ്പുകള്‍ തയ്യാറായി വരുന്നു. ഇത് ജൈവസാങ്കേതികവിദ്യയുടെ ലോകത്ത് വന്‍ കുതിച്ചു ചാട്ടങ്ങള്‍ക്കു വഴി വെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതോടെ ജനിതകശാസ്ത്രവും ഖുര്‍ ആനിലുണ്ട് എന്ന വാദവും രംഗത്തിറക്കിക്കഴിഞ്ഞു!

“ഖുര്‍ ആനും മുഹമ്മദ് നബിയുടെ തിരുവചനങ്ങളും പ്രത്യുല്‍പ്പാദനം , ജനിതകശാസ്ത്രം, എന്നിവയെ കുറിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നത് അല്‍ഭുതകരമായ വസ്തുതയത്രേ.”(ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും)

നബി വെളിപ്പെടുത്തിയ പാരമ്പര്യശാസ്ത്രസംബന്ധിയായ ഒരു ‘അല്‍ഭുതജ്ഞാനം’ സഹീഹുല്‍ ബുഖാരി ഇങ്ങനെ ഉദ്ധരിക്കുന്നു:
“അനസ് പറയുന്നു: തിരുമേനി മദീനയിലേക്കു വന്ന വിവരം അബ്ദുല്ലാഹിബ്നു സലാമിനു കിട്ടി. അദ്ദേഹം തിരുമേനിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എനിക്ക് അങ്ങയോടു മൂന്നു കാര്യങ്ങള്‍ ചോദിക്കാനുണ്ട്. ഒരു നബിക്കല്ലാതെ അത് ഗ്രഹിക്കാന്‍ കഴിയില്ല. അന്ത്യപ്രളയം അടുത്തതിന്റെ ഒന്നാമത്തെ ലക്ഷണം എന്താണ്? സ്വര്‍ഗ്ഗവാസികള്‍ അവിടെ പ്രവേശിച്ച ഉടന്‍ ആദ്യം കഴിക്കുന്ന ആഹാരം എന്തായിരിക്കും? സന്താനത്തിനു പിതാവിനോടു സാദൃശ്യമുണ്ടാവാന്‍ കാരണമെന്താണ്?”തിരുമേനി അരുളി: “ ഇതാ, ജിബ്രീല്‍ ഈ കാര്യങ്ങളെകുറിച്ച് ഇപ്പോള്‍ എന്നെ അറിയിച്ചു കഴിഞ്ഞതേയുള്ളു. ” അബ്ദുല്ല പറഞ്ഞു. “മലക്കുകളില്‍ ജൂതന്മാരുടെ ശ്ത്രുവാണു ജിബ്രീല്‍” തിരുമേനി തുടര്‍ന്ന് അരുളി: “അന്ത്യപ്രളയം സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന ആദ്യലക്ഷണം ഒരു തീയാണ്. ആ തീ മനുഷ്യരെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടു നീക്കിക്കൊണ്ടു പോകും. സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ആദ്യം കഴിക്കുന്ന ആഹാരം മീനിന്റെ കരളിന്മേല്‍ തടിച്ചു വളര്‍ന്നു നില്‍ക്കുന്ന ഒരു കഷ്ണമായിരിക്കും. സന്താനങ്ങള്‍ക്കു മാതാപിതാക്കളോടു രൂപസാദൃശ്യമുണ്ടാകാന്‍ കാരണം ഇതാണ്; ഒരു പുരുഷന്‍ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടു. എന്നിട്ട് അവനാണ് ആദ്യം ഇന്ദ്രിയസ്ഖലനമുണ്ടായത് എങ്കില്‍ സന്താനത്തിനു പുരുഷനോടാണു സാദൃശ്യമുണ്ടാവുക. മറിച്ച് അവള്‍ക്കാണ് ആദ്യം സ്ഖലനമുണ്ടായത് എങ്കില്‍ അവളോടാണ് സന്താനത്ത്നു രൂപസാദൃശ്യമുണ്ടാവുക. “ഇതു കേട്ടപ്പോള്‍ അബ്ദുല്ലാ ഹിബ്നു സലാം പറഞ്ഞു: അങ്ങ് ദെവദൂതന്‍ തന്നെയാണെന്ന് ഞാനിതാ സാക്ഷ്യം വഹിച്ചു കൊള്ളുന്നു.” (ബുഖാരി: 1361. സി എന്‍ അഹ്മദ് മൌലവി)

രതിമൂര്‍ഛയുടെ വേളയില്‍ കൂടിക്കലരുന്ന ‘ഇന്ദ്രിയ മിശ്രിതം’ കട്ടപിടിച്ചാണ് കുട്ടിയുണ്ടാകുന്നതെന്നായിരുന്നു അക്കാലത്തെ വിശ്വാസം. കുഞ്ഞുങ്ങള്‍ക്കു മാതാപിതാക്കളോട് രൂപസാദൃശ്യമുണ്ടാകുന്നതിന്റെ കാരണമെന്താണെന്ന് അന്നത്തെ അറബികള്‍ക്കറിയില്ലായിരുന്നു. മൌലികമായ ഒരു ചോദ്യത്തിന് ‍ ദെവദൂതന്‍ നല്‍കിയ ആധികാരികമായ ഉത്തരമാണിത്. അതും “ജിബ്രീല്‍ ഇതാ ഇപ്പോള്‍ വന്ന് അറിയിച്ചു പോയതേയുള്ളു” എന്ന മുഖവുരയോടെ! അന്നത്തെ ആളുകള്‍ക്കു കൌതുകം പകര്‍ന്ന ഒരു വിജ്ഞാനം തന്നെയായിരുന്നിരിക്കണം ഇത്.ശീഘ്രസ്ഖലനം ഉള്ളവര്‍ക്ക് സ്വന്തം മുഖഛായയുള്ള കുട്ടികള്‍ ജനിക്കുമെന്ന ഈ ഇസ്ലാമിക ജനിതകവിജ്ഞാനം അന്നത്തെ അറബികള്‍ പരീക്ഷണവിധേയമാക്കിയിരുന്നോ എന്നറിയില്ല. അങ്ങനെയൊരു പരീക്ഷണം നടന്നിരുന്നെങ്കില്‍ ,“താങ്കള്‍ ദൈവദൂതനല്ല എന്നു ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു” എന്നവര്‍ മൊഴി മാറ്റിപ്പറഞ്ഞേനേ!
കുഞ്ഞിന്റെ ജനനത്തിനു ഹേതുവാകുന്ന സ്ത്രീ ബീജം[ovum] ,സംഭോഗവേളയില്‍ സ്രവിക്കുന്ന ഒരു കുഴമ്പല്ല എന്നും , പാകമാകുന്ന മുറയ്ക്ക് മാസത്തിലൊരിക്കല്‍ അണ്ഡാശയത്തില്‍നിന്നും അണ്ഡനാളി വഴി ഇറങ്ങിവരുന്നതാണെന്നും , രതിക്രീഡയുമായി ഈ അണ്ഡസ്രാവത്തിനു നേരിട്ടു ബന്ധമില്ലെന്നും ,നാം ഇന്നു മനസ്സിലാക്കുന്നതു ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെയാണ്. ഗര്‍ഭധാരണത്തിനു സ്ത്രീയുടെ രതിമൂര്‍ഛയുമായി ബന്ധമില്ല. അബോധാവസ്ഥയില്‍ ബലാത്സംഗത്തിനിരയായാല്പോലും ഗര്‍ഭം ധരിച്ചേക്കാം. ഈ വക കാര്യങ്ങളെകുറിച്ചൊന്നും കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്ന ഉയര്‍ന്ന തരം സാങ്കേതികവിദ്യകളൊന്നും അന്നു ദെവദൂതന്റെയും ജിബ്രീലിന്റെയും കയ്യില്‍ ഉണ്ടായിരുന്നില്ല. എങ്കിലും അറിയാത്ത കാര്യങ്ങളില്‍ തലയിട്ടു വിഡ്ഡിത്തങ്ങള്‍ പറയുന്ന ശീലം മറ്റു പല സന്ദര്‍ഭങ്ങളിലുമെന്നപോലെ ഇവിടെയും ആവര്‍ത്തിക്കുകയാണ് ജിബ്രീലും ദൂതനും ചെയ്തത്!
വൃഷണം മുതുകിലെത്തിക്കാന്‍ കഴിവുള്ള വ്യാഖ്യാതാക്കളെ സംബന്ധിച്ചേടത്തോളം ഇതൊന്നും അത്ര വലിയ ആനക്കാര്യമല്ലായിരിക്കാം. അവര്‍ ഇതൊക്കെ നിഷ്പ്രയാസം ശാസ്ത്രീയസത്യമാക്കി മാറ്റിയെടുക്കും. ആധുനിക ജനിതകശാസ്ത്രം തന്നെ ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ അവകാശപ്പെടാനും ഇടയുണ്ട്!!

അപ്പൂട്ടൻ said...

sumesh said...
ചര്‍ച്ച എന്തെ പാതി വഴിയില്‍ നിന്ന് ?.. അപ്പുട്ടന്‍ ജോലി തിരക്കിലായോ ?
സുമേഷ്‌,
ഞാന്‍ വാരാന്ത്യത്തില്‍ നാട്ടിലായിരുന്നു, ഈ മൂന്നു ദിവസങ്ങളില്‍ നെറ്റ് പോയിട്ട് മെയിലുകള്‍ പോലും നോക്കിയിട്ടില്ല.
കൂടാതെ എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഇനി അധികമുണ്ടെന്നു തോന്നുന്നില്ല. തുടക്കത്തില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു, പരിണാമസിദ്ധാന്തത്തില്‍ എനിക്ക് അറിവൊന്നുമില്ലെന്ന്.

എന്നെ സംബന്ധിച്ചിടത്തോളം താര്‍ക്കികയുക്തിയിലെ വൈരുദ്ധ്യങ്ങള്‍ ആണ് എന്നെ കമന്റിടാന്‍ പ്രേരിപ്പിക്കാറ്. പരിണാമത്തിനു പകരം വെയ്ക്കാന്‍ സൃഷ്ടിവാദമാണ് ഉള്ളത് എന്ന് കണ്ടപ്പോഴാണ് ഞാന്‍ ഫൈസലിനു ഒരു മറുപടി നല്‍കാം എന്ന് കരുതിയത്‌. അദ്ദേഹം തന്നെ പറഞ്ഞതിലെ യുക്തി മാത്രമാണ് ഞാന്‍ ചര്‍ച്ചയ്ക്ക് ഉപയോഗിച്ചതും.

സൃഷ്ടിവാദത്തെ കുറിച്ച് കൂടുതല്‍ പറയാം എന്ന് ഫൈസല്‍ പറഞ്ഞതാണല്ലോ. അതിനായി കാത്തിരിക്കുക കൂടിയായിരുന്നു ഞാന്‍. ഇതുവരെ ഒന്നും കണ്ടില്ല.

ഫൈസല്‍,
മുന്‍വിധിയോടെ സംസാരിച്ചതിന് ക്ഷമിക്കുക. പക്ഷെ "ദൈവം എല്ലാം ഒരുമിച്ചു ഉണ്ടാക്കണം എന്ന് എന്തിനാണ് നമ്മള്‍ വാശി പിടിക്കുന്നത്‌ ? " എന്ന കമന്റ് കണ്ടപ്പോഴാണ് ഇപ്പറഞ്ഞത്‌ ഒരിക്കല്‍കൂടി പറയണം എന്നെനിക്കു തോന്നിയത്. ഇത്തരത്തില്‍ "സ്രഷ്ടാവിന്റെ ഹിതം" എന്ന രീതി മുന്‍പ്‌ പലയിടത്തും ഞാന്‍ കണ്ടിട്ടുണ്ട്. വിശദീകരിക്കാനാവാത്ത കാര്യങ്ങള്‍ പലതും ദൈവത്തിനു തന്നെ വിട്ടുകൊടുക്കുക, പക്ഷെ മനുഷ്യന്‍ കണ്ടുപിടിക്കാത്തവ ചോദ്യം ചെയ്യുക. താങ്കള്‍ ശാസ്ത്രീയമായി ഒരു കാര്യം വിശകലനം ചെയ്ത സ്ഥിതിക്കു അതേ രീതി തുടരുന്നത് അര്‍ത്ഥശൂന്യമായിരിക്കും എന്ന് പറയാന്‍ മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ, കാരണം ഇത്ര നന്നായി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച താങ്കള്‍ അവസാനം ശാസ്ത്രീയരീതി കൈവിട്ടാല്‍ പലരും അത് പരിഹാസത്തോടെ മാത്രമേ കാണൂ. That would be a point of no-return.

Faizal Kondotty said...

ജബ്ബാര്‍ മാഷ് ഇവിടെ ഒരു വചനം ഉദ്ധരിച്ചു , മാഷ് ഉദ്ധരിച്ചത് പ്രവാചകന്‍ പറഞ്ഞു എന്ന് പറഞ്ഞു തലമുറ തലമുറ കൈ മാറി പോന്ന ഒരു കഥയാണ് . യഥാര്‍ത്ഥത്തില്‍ പ്രവാചകന്‍ ജീവിച്ചിരുന്ന കാല ഘട്ടത്തില്‍ അദ്ദേഹം, അദ്ദേഹത്തിന്റെ വചനങ്ങള്‍ എഴുതി വെക്കാന്‍ സമ്മതിച്ചിരുന്നില്ല , അതിനു കാരണം അദ്ദേഹത്തിന് ദൈവത്തില്‍ നിന്നും കിട്ടിയ വചനങ്ങളായ വിശുദ്ധ ഖുറാനുമായി അദ്ദേഹത്തിന്റെ സ്വന്തം വാക്കുകള്‍ ആളുകള്‍ ഇട കലര്‍്ത്തുമോ എന്ന ആശങ്കയായിരുന്നു . ജബ്ബാര്‍ മാഷ് ഇവിടെ ഉദ്ധരിച്ചതടക്കം പ്രവാചകന്റെ വചനങ്ങള്‍ , അദ്ദേഹത്തിന്റെ മരണത്തിനു മൂന്നോ നാലോ നൂറ്റാണ്ടുകള്‍ക്കു ശേഷം പലരില്‍ നിന്നും കേട്ട് എന്ന് പറഞ്ഞു പലരും റിപ്പോര്‍ട്ട്‌ ചെയ്തതാണ് . അധിനാല്‍ തന്നെ ധാരാളം നബി വചനങ്ങള്‍ എന്നറിയപ്പെടുന്നവ യഥാര്‍ത്ഥത്തില്‍ പ്രവാചകന്‍ പറഞ്ഞതല്ല.


എന്നാല്‍ ഖുറാന്‍ ആകട്ടെ പ്രവാചകന്റെ കാലത്ത് ഉള്ളത് പോലെ ഇന്നും നില നില്‍ക്കുന്നു . ഇനി ഈ വാക്കുകള്‍ പ്രവാചകന്‍ പറഞ്ഞു എന്ന് തന്നെ കരുതുക , എന്നാല്‍ എന്ത് കൊണ്ട് ഇത്തരം ആശയങ്ങള്‍ ഖുറാനില്‍ വന്നില്ല ? അത് തന്നെ ഖുറാന്റെ ദൈവികതക്ക് തെളിവാണ് .. ഭ്രൂണ ശാസ്ത്രത്തിനു എതിരായി ഒരു വചനവും ഖുറാനില്‍ ഇല്ലാത്തത്‌ കൊണ്ടാണല്ലോ ജബ്ബാര്‍ മാഷ് ഖുറാന്‍ ഉദ്ധരിക്കാതെ ഒരു പഴം കഥയില്‍ തൂങ്ങിയത്‌ .( ഖുറാനില്‍ ഭ്രൂണ ശാസ്ത്രത്തിനു എതിരായ വല്ല വചനങളും ഉണ്ടെങ്കില്‍ ജബ്ബാര്‍ മാഷ് ഉദ്ധരിക്കട്ടെ , പാള കിത്താബില്‍ ഒരു പാട് കെട്ടി മറഞ്ഞ ആളല്ലേ )

ഇനി പ്രവാചകന്റെ എല്ലാ വാക്കുകളും ദൈവത്തിന്റെ വാക്കുകള്‍ക്കു സമമാണോ ? അദ്ദേഹം കാരുണ്യത്തിന്റെ നിറ കുടവും , മഹാനായ ഒരു നേതാവുമായിരുന്നു , സര്‍വ്വോപരി മനുഷ്യ സ്നേഹിയായിരുന്നു . .. ,
പക്ഷെ ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഉള്ള അദ്ദേഹത്തിന്റെ എല്ലാ നടപടികളും ദൈവികം എന്ന് ഒരു മുസ്ലിമും കരുതുന്നില്ല . ഖുറാനില്‍ തന്നെ പ്രവാചകന്റെ ചില ചെറിയ വീഴ്ചകളെ വിമര്‍ശിക്കുന്നതായി കാണാം .
ഉദാഹരം വിശുദ്ധ ഖുറാന്‍ 80 അദ്ധ്യായം ."അദ്ദേഹം മുഖം ചുളിച്ചു ..അദ്ദേഹത്തിന്റെ അടുക്കല്‍ ആ അന്ധന്‍ വന്നതിനാല്‍ .. (നബിയെ ) നിനക്കെന്തറിയാം ....." എന്നിങ്ങനെ പോകുന്ന അദ്ധ്യായം .

ഖുറാന്‍ മറ്റൊരു സ്ഥലത്ത്‌ പറയുന്നു
"(നബിയേ) പറയുക ഞാന്‍ നിങ്ങളെ പ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു .നിങ്ങളുടെ ദൈവം ഏക ദൈവമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു " .(വി.ഖു 18:20)

Faizal Kondotty said...

പറയട്ടെ , അപ്പോള്‍ വളരെ പ്രധാനം ഖുറാന്‍ മനുഷ്യന്‍ അടങ്ങുന്ന ജീവി വര്‍ഗങ്ങളുടെ ഉത്ഭവത്തെ പ്പറ്റിയും മറ്റും എന്ത് പറയുന്നു എന്നതാണ് .. അന്ന് നിലവിലുണ്ടായിരുന്ന കഥകളൊന്നും ( ജബ്ബാര്‍ മാഷ് പ്രവാചകന്‍ പറഞ്ഞു എന്നുദ്ധരിച്ച കഥയും അടക്കം ) ഖുറാനില്‍ കാണുന്നില്ല എന്നത് തന്നെ ഖുറാന്‍ ദൈവികം ആണെന്നതിന് ഒരു സാക്ഷ്യം ആണ് .

ഖുറാന്‍ പറയുന്നത് ശ്രദ്ധിക്കൂ ..

"മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന് ?അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ . എന്നിട്ടവന്‍് ഒരു ഭ്രൂണമായി .എന്നിട്ട് ദൈവം (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു ".(വി.ഖു 75:36-38)

" തീര്‍ച്ചയായും മനുഷ്യനെ മണ്ണിന്റെ സത്തയില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു . പിന്നീട് ഒരു ബീജമാക്കി കൊണ്ട് അവനെ നാം ഒരു സ്ഥാനത്ത്‌ വച്ചു , പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമാക്കി രൂപപ്പെടുത്തി ,അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസ പിണ്ഡമായി രൂപപ്പെടുത്തി . തുടര്‍ന്ന് നാം ആ മാംസ പിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി .എന്നിട്ട് അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു .പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്ത് , അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടി കര്‍ത്താവായ ദൈവം അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു ".(വി.ഖു 23:12-14)

" മണ്ണില്‍ നിന്നും , പിന്നെ ബീജ കണത്തില്‍ നിന്നും , പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചവന്‍ അവനാകുന്നു ".(വി.ഖു 40:67)

"മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞു പോയിടുണ്ടോ ?കൂടിചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു " (വി.ഖു 76:1-2)


"നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞു കൂടാത്ത അവസ്ഥയില്‍ ദൈവം നിങ്ങളെ പുറത്തു കൊണ്ട് വന്നു ."(വി.ഖു 16:78)


"അതല്ല , യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ ?അതല്ല , അവര്‍ തന്നെയാണോ സൃഷ്ടാക്കള്‍ "? (വി.ഖു 52:35 )

"നിങ്ങള്‍ക്ക് അവന്‍ കേള്വികളും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു .. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി "(വി.ഖു 16:78)

ദൈവത്തിന്റെ മഹത്വവും കാരുണ്യവും ഉദ്ഘോഷിക്കുന്ന ഖുറാന്‍നെ ജബ്ബാര്‍ മാഷ് പുച്ഛിച്ചു തള്ളുന്നത് കാണുമ്പോള്‍ ഒരു ഖുറാന്‍ വചനം ഓര്‍മ്മ വരുന്നു " ഹേ മനുഷ്യാ ..ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ ‍ നിന്നെ വഞ്ചിച്ചു കളഞ്ഞത്‌ എന്താണ് ?""(വി.ഖു 82:6)

ഒരു പക്ഷെ അതിനുള്ള കാരണം ഇതായിരിക്കാം "സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക
മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു
നീ വായിക്കുക
നിന്റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു
പേന കൊണ്ട് പഠിപ്പിച്ചവന്‍
മനുഷ്യന് അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു
നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു
തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍
തീര്‍ച്ചയായും നിന്റെ രക്ഷിതാവിലേക്കാണ് മടക്കം (വി.ഖു 96:1-8)

ea jabbar said...

തിരുമേനി അരുളി: “ ഇതാ, ജിബ്രീല്‍ ഈ കാര്യങ്ങളെകുറിച്ച് ഇപ്പോള്‍ എന്നെ അറിയിച്ചു കഴിഞ്ഞതേയുള്ളു. ”
----------------


അപ്പൊ ഇതൊക്കെ നബിയുടെ പേരില്‍ ആരോ എഴുതി വെച്ച കള്ളങ്ങളാണ് അല്ലേ?
ഒരു സംശയം ചോദിച്ചോട്ടെ ഫൈസലേ!
എന്തിനാണ് മുസ്ലിം ചരിത്രകാരന്മാരും ഹദീസ് കര്‍ത്താക്കളും ഇതുപോലുള്ള കള്ളങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ എഴുതി വെച്ചത്?
ഇത് നബി പറഞ്ഞതല്ല എന്ന് ഫൈസല്‍ മനസ്സിലാക്കിയതെങ്ങനെ? പറഞ്ഞതു വിഡ്ഡിത്തമാണെങ്കില്‍ പിന്നെ അതു നബി പറഞ്ഞതല്ല ! അല്ലേ? ....!
കൊള്ളാം . നല്ല യുക്തി !!

ea jabbar said...

നബി പറഞ്ഞതൊക്കെ കള്ളമാണെന്നു വന്നാല്‍ പിന്നെ കുര്‍ ആനിലെ മണ്ടത്തരങ്ങള്‍ക്കും നമ്മുടെ യുക്തിക്കനുസരിച്ച് അര്‍ത്ഥവും വ്യാഖ്യാനവും മെനഞ്ഞുണ്ടാക്കാന്‍ എളുപ്പമായല്ലോ. ഇതു തന്നെയാണിന്നു ലോകത്താകെ ഇക്കൂട്ടര്‍ ചെയ്യുന്നതും.

അപ്പൂട്ടൻ said...

---------------------------
യഥാര്‍ത്ഥത്തില്‍ പ്രവാചകന്‍ ജീവിച്ചിരുന്ന കാല ഘട്ടത്തില്‍ അദ്ദേഹം, അദ്ദേഹത്തിന്റെ വചനങ്ങള്‍ എഴുതി വെക്കാന്‍ സമ്മതിച്ചിരുന്നില്ല , അതിനു കാരണം അദ്ദേഹത്തിന് ദൈവത്തില്‍ നിന്നും കിട്ടിയ വചനങ്ങളായ വിശുദ്ധ ഖുറാനുമായി അദ്ദേഹത്തിന്റെ സ്വന്തം വാക്കുകള്‍ ആളുകള്‍ ഇട കലര്‍്ത്തുമോ എന്ന ആശങ്കയായിരുന്നു ------------------------

ഇങ്ങിനെ വന്നാല്‍ ഒരു ചെറിയതല്ലാത്ത ആശയക്കുഴപ്പം വരുമല്ലോ ഫൈസലേ....
ഖുറാനില്‍ അപ്പോള്‍ നബി പറഞ്ഞത് മുഴുവന്‍ വന്നിട്ടില്ലെങ്കില്‍ നബിയെ അനുസരിച്ച ആ തലമുറ തെറ്റുകള്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പു പറയാനാവില്ലല്ലോ. അത്തരം തെറ്റുകള്‍ ഒഴിവാക്കിയാണ് ഖുറാന്‍ ക്രോഡീകരിക്കപ്പെട്ടതെങ്കില്‍ നല്ല കാര്യങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്നുകൂടി സംശയിക്കാവുന്നതല്ലേ. നബി ജീവിച്ചിരിക്കെ എഴുതപ്പെട്ടതല്ലെങ്കില്‍ അത് പൂര്‍ണരൂപത്തില്‍ അദ്ദേഹം കണ്ടിട്ടില്ല എന്നും വരില്ലേ. അതിന്റെ ആധികാരികത അദ്ദേഹം തന്നെ testify ചെയ്തിട്ടില്ലെന്നിരിക്കെ ബൈബിളിനു സംഭവിച്ചു എന്ന് പറയപ്പെടുന്നത് ഖുറാനും സംഭവിച്ചിരിക്കാനിടയില്ലേ?
അതിനേക്കാള്‍ വലിയൊരു പ്രശ്നം നബി പറഞ്ഞതില്‍ ദൈവീകമായത് ഏതാണ്, അല്ലാത്തത് ഏതാണ് എന്ന് തീരുമാനിച്ചത് ആരാണ് എന്ന ചോദ്യമാണ്. നബിയ്ക്ക് മാത്രമല്ലേ ദൈവീകവചനങ്ങള്‍ അറിയാന്‍ സാധിച്ചിട്ടുള്ളൂ. അപ്പോള്‍ അദ്ദേഹം പറഞ്ഞത് മനസിലാക്കുക, എഴുതുക എന്ന് മാത്രമേ മറ്റുള്ളവര്‍ക്ക് ചെയ്യാനുള്ളൂ. നബി പറഞ്ഞതില്‍ ഏതു ദൈവീകം ഏതു മാനുഷികം എന്ന് പറയാന്‍ നബിയ്ക്കല്ലേ സാധിക്കൂ. അപ്പോള്‍ അദ്ദേഹം പറഞ്ഞതില്‍ മുഴുവന്‍ ഖുറാനില്‍ വന്നിട്ടില്ലെങ്കില്‍ ഈ ഒരു വിവേചനം ആരാണ് നടത്തിയത്?

അതിനൊപ്പം താങ്കള്‍ എഴുതിയ മറ്റു കാര്യങ്ങള്‍ സൃഷ്ടിവാദം വിശദീകരിക്കാനുള്ള താങ്കളുടെ തയ്യാറെടുപ്പാണെന്നു വിശ്വസിക്കട്ടെ. അതിനെക്കുറിച്ചൊന്നും കണ്ടില്ല.

Zulfukhaar-ദുല്‍ഫുഖാര്‍ said...

---------------------------
യഥാര്‍ത്ഥത്തില്‍ പ്രവാചകന്‍ ജീവിച്ചിരുന്ന കാല ഘട്ടത്തില്‍ അദ്ദേഹം, അദ്ദേഹത്തിന്റെ വചനങ്ങള്‍ എഴുതി വെക്കാന്‍ സമ്മതിച്ചിരുന്നില്ല , അതിനു കാരണം അദ്ദേഹത്തിന് ദൈവത്തില്‍ നിന്നും കിട്ടിയ വചനങ്ങളായ വിശുദ്ധ ഖുറാനുമായി അദ്ദേഹത്തിന്റെ സ്വന്തം വാക്കുകള്‍ ആളുകള്‍ ഇട കലര്‍്ത്തുമോ എന്ന ആശങ്കയായിരുന്നു ------------------------


ഇങ്ങിനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. പ്രവാചകന്റെ കാലത്ത് ഖുർ ആൻ വചനങ്ങളും പ്രവാചക വചനങ്ങളും തോലിലും കല്ലുകളിലും മറ്റും എഴുതി വെക്കാറുണ്ടായിരുന്നു അനുയായികൾ . അതാണ് പിന്നീട് ക്രോഡീകരിക്കപ്പെട്ടത്.

തന്റെ സഹാ‍ബത്തിൽ (അനുയായികളിൽ ) ആരെ പിൻ പറ്റിയാലും അവർ വിജയിച്ചവരാണെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.

പിന്നെ അതൊക്കെ വിശ്വാസിയെ സംബന്ധിച്ച കാര്യമാണ്. യുക്തി (?) ക്ക് വാദം പിടിച്ചവരുടെയല്ല.

സഹാബത്തിനെ തള്ളിപറയുന്നവരും മുസ്ലിം നാമതിലുണ്ട് അവരും ഇവരുടെ പിൻ ഗാമികൾ തന്നെയെന്ന് തോന്നുന്നു.

Faizal Kondotty said...

അപ്പുട്ടനോട്..

ജബ്ബാര്‍ മാഷിന് കാര്യങ്ങള്‍ അറിയാം എന്നതിനാലാണ് ചുരുക്കി പറഞ്ഞത് , അപ്പുട്ടന് ഖുറാന്‍ എന്തെന്നും പ്രവാചക വചനങ്ങള്‍ എന്തെന്നും വ്യക്തമായി മനസ്സിലായിടുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട് . വ്യക്തമാവാനായി പറയട്ടെ, പ്രവാചകന് തന്റെ പ്രവാചക കാല ഘട്ടമായ ഇരുപത്തി മൂന്നു വര്‍ഷങ്ങളില്‍ പലപ്പോഴായി ദൈവത്തില്‍ നിന്നും ലഭിച്ച വചനങ്ങളുടെ സമാഹാരം ആണ് ഖുറാന്‍ . അത് ലഭിക്കുന്ന മുറയ്ക്ക് അപ്പപ്പോള്‍ തന്നെ ഒരുപാട് പേര്‍ ഹൃദിസ്തമാക്കിയിരുന്നു. (ഖുറാന്‍ വചനങ്ങള്‍ക്ക് മന:പാഠം മാക്കാന്‍ എളുപത്തില്‍ കഴിയുന്ന പ്രത്യേക ഒരു താളം ഉണ്ട് ) . ഇതിനിടയില്‍ പ്രവാചകന് പല വിഷയങ്ങളില്‍ ഇട പെടേണ്ടി വരികയും പല അഭിപ്രായ പ്രകടനങ്ങള്‍ നടത്തേണ്ടി വരികയും ചെയ്തു . ആ അഭിപ്രായ പ്രകടങ്ങള്‍ ഒന്നും ഖുറാന്‍ അല്ല . മനുഷ്യനെന്ന നിലയില്‍ ധാരാളം കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ചില ചെറിയ വീഴ്ചകള്‍ സംഭവിക്കാവുന്നതാണ് .ഇങ്ങിനെ സംഭവിച്ച പ്രവാചകന്റെ ചില വീഴ്ചകളെ ഖുറാന്‍ വിമര്‍ശിക്കുന്നതും കാണാം . ഖുറാന്‍ പലപ്പോഴായി ഇറങ്ങി കൊണ്ടിരുന്ന സമയത്ത് ആളുകള്‍ തന്റെ വചനങ്ങള്‍ കൂടി അറിയാതെ ഖുറാനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത ഇല്ലാതാക്കാനാണ് അദ്ദേഹം തന്റെ വചനങ്ങള്‍ എഴുതി വക്കുന്നത് തടഞ്ഞത് .പകരം ഖുറാന്‍ എല്ലാവരും തോളിലും മറ്റും എഴുതി സൂക്ഷിച്ചു . ധാരാളം പേര്‍ ഖുറാന്‍ മന:പാഠം ആക്കിയും വച്ചു.

അങ്ങിനെ പ്രവാചകന്റെ സമകാലികര്‍ അദ്ദേഹത്തിന്റെ വചനങ്ങള്‍ എവിടെയും എഴുതി വച്ചില്ല .പക്ഷെ അപ്പോഴും ഖുറാന്‍ മുഴുവന്‍ ഹൃദിസ്തമാക്കിയവരും എഴുതിവച്ചവരും ഖുറാന്‍ പഠിപ്പിക്കുന്നവരും ധാരാളം ഉണ്ടായിരുന്നു . പ്രവാചകന് ശേഷം മൂന്നോ നാലോ നൂറ്റാണ്ടുകള്‍ക്കു ശേഷം ( അഞ്ചോ ആറോ തലമുറയ്ക്ക് ശേഷം ) പലരും പ്രവാചകന്‍ പറഞ്ഞതായി തങ്ങളുടെ പൂര്‍വ്വ പിതാക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്തതായി പറഞ്ഞു വന്നു . അങ്ങിനെ കുറച്ചു പണ്ഡിതര്‍ അത് നൂറ്റാണ്ടുകള്‍ക്കു ശേഷം സമാഹരിച്ചു ഗ്രന്ധമാക്കി . അതില്‍ തന്നെ ധാരാളം വ്യാജ വചനങ്ങള്‍ ഉണ്ടെന്നു ആ പണ്ഡിതര്‍ കണ്ടെത്തി ... അതിനു കാരണം പിന്നീട് വന്ന തലമുറകള്‍ ,അഞ്ചോ ആറോ തലമുറകള്‍ കയിഞ്ഞു വന്നവര്‍ പലരും അറിഞ്ഞും അറിയാതെയും പല കൂട്ടിചേര്ക്കലുകള്‍് നടത്തി . വഴുതന കച്ചവടക്കാരന്‍ വഴുതന കഴിച്ചാല്‍ സ്വര്‍ഗം കിട്ടും എന്ന് പ്രവാചകന്‍ പറഞ്ഞു എന്നുദ്ധരിച്ചത് ഒരു ഉദാഹരണം . ..കാരണം നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോള്‍ പ്രവാചകന്റെ സ്വീകാര്യത പലരും പല രീതിയില്‍ മുതലെടുക്കാന്‍ തുടങ്ങി എന്നര്‍ത്ഥം. പക്ഷെ അപ്പോഴും ഖുറാന്‍ മാറ്റമില്ലാതെ തുടര്‍ന്നു . (ഏറ്റവും പഴയ ഖുറാന്‍ പ്രതി ലഭ്യമാണ് എന്നത് തന്നെ തെളിവ്‌ ).

അപ്പൂട്ടനോട് ഒരു വാക്ക്‌ സമയം കിട്ടിയാല്‍ ഖുറാന്‍ ഒന്ന് വായിച്ചു നോക്കണം , ഒന്നുമില്ലെങ്കിലും സൃഷ്ടാവായ ദൈവം നേരിട്ട സംവദിക്കുന്നു ഖുറാനില്‍ എന്നാണു ഇസ്ലാമിന്റെ അവകാശ വാദം , ഒന്ന് വായിച്ചു നോക്കുന്നതില്‍ തെറ്റില്ല . ഖുറാന്‍ മലയാള പരിഭാഷ pdf format ,1.3 MB ഒണ്‍ലി വേണമെങ്കില്‍ faizalcp@gmail.com എന്നതിലേക്ക് ഇമെയില്‍ വിലാസം അയച്ചു തരിക , just ഖുറാന്‍ ഇമെയില്‍ ചെയ്തു തരാം .

ഞാന്‍ മനസ്സിലാക്കിയ സൃഷ്ടിവാദം എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ്‌ ആക്കി ഇടുന്നുണ്ട് ഉടനെ .. ഇവിടെ സ്ഥല പരിമിതിയുണ്ടല്ലോ .. മാത്രമല്ല അതാണ്‌ നല്ലതും . കൂടാതെ പരിണാമ വാദത്തിന്റെ നട്ടെല്ല് ഒടിക്കുന്ന വസ്തുതകള്‍ , ആധുനിക ജനിതക , പരിണാമ ശാസ്ത്ര കാരന്മാരുടെ അഭിപ്രായമടക്കം ഒരു പോസ്റ്റും അവിടെ പ്രതീക്ഷിക്കാം . ആധുനിക ശാസ്ത്ര ലോകത്ത് തെളിയിക്കപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിണാമ സിദ്ധാന്തത്തിനു എത്രമാത്രം പ്രസക്തി ഉണ്ട് എന്നത് അപ്പോള്‍ വ്യക്തമാകും എന്നാണ് എന്റെ പ്രതീക്ഷ . രണ്ടു പോസ്റ്റിലേക്കും ലിങ്ക് തരുന്നതാണ് ഉടനെ .തീരെ യുക്തിയില്ലാതെ വാദങ്ങള്‍ ഉന്നയിച്ചു അപ്പുട്ടനെ പോലുള്ളവരെ നിരാശനാക്കില്ല എന്ന് മാത്രം ഇപ്പോള്‍ പറഞ്ഞു കൊള്ളട്ടെ .

ജബ്ബാര്‍ മാഷെ വീണ്ടും ഞാന്‍ ക്ഷണിക്കുന്നു . ഭ്രൂണ ശാസ്ത്ര സംബന്ധമായ തെറ്റുകള്‍ ഖുറാനില്‍ ഉണ്ടെങ്കില്‍ അത് ഉദ്ധരിക്കാന്‍ .. പ്രവാചകന്ടെതെന്ന് പറയപ്പെടുന്ന അത്തരം വചനങ്ങള്‍ ഖുറാനില്‍ ഇല്ല എന്ന് പറയുമ്പോള്‍ തന്നെ ഖുര്‍ആനിന്റെ വ്യതിരിക്തത മനസ്സിലാക്കാവുന്നതെ ഉള്ളൂ .

ea jabbar said...

കുര്‍ ആനില്‍ ഭ്രൂണസംബന്ധമായി വന്നിട്ടുള്ള കാര്യങ്ങള്‍ ഈ പോസ്റ്റില്‍ ഉണ്ടല്ലോ -----
പിന്നെ കുര്‍ആനും ഹദീസും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചുകൊണ്ടു ഫൈസല്‍ പറഞ്ഞതൊക്കെ വെറും അവകാശവാദങ്ങളാണ്. കുര്‍ ആനിന്റെ നാലില്‍ മൂന്നു ഭാഗവും നഷ്ടപ്പെട്ടു പോയി എന്ന് മുസ്ലിം പ്രമാണങ്ങള്‍ തന്നെ പറയുന്നുണ്ട്. നഷ്ടപ്പെട്ട അധ്യായങ്ങളും വചനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഇമാം സുയൂത്വിയുടെ ‘ഇത്ഖാന്‍” എന്ന പ്രാമാണിക ഗ്രന്ഥത്തിലുണ്ട്. മറ്റൊരു പോസ്റ്റില്‍ വിശദമാക്കാം.

Faizal Kondotty said...

dear Zulfukhaar-ദുല്‍ഫുഖാര്‍
......
പ്രിയ സുഹൃത്തേ .. അപ്പുട്ടനും ജബ്ബാര്‍ മാഷിനും ഉള്ള എന്റെ വിശദീകരണം കേട്ടിട്ട് അഭിപ്രായം പറയുക ...യഥാര്‍ത്ഥത്തില്‍ പ്രവാചകന്‍ ജീവിച്ചിരുന്ന കാല ഘട്ടത്തില്‍ അദ്ദേഹം, അദ്ദേഹത്തിന്റെ വചനങ്ങള്‍ എഴുതി വെക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല , അദ്ദേഹത്തിന് ദൈവത്തില്‍ നിന്നും കിട്ടിയ വചനങ്ങളായ വിശുദ്ധ ഖുറാനുമായി അദ്ദേഹത്തിന്റെ സ്വന്തം വാക്കുകള്‍ അറിയാതെ പോലും ഇട കലരാനുള്ള സാധ്യത ഒഴിവാക്കുകയായിരുന്നു അതിന്റെ ഉദ്ദേശം .


അല്ലാതെ ഞാന്‍ പ്രവാചകന്റെ സഹ ചാരികളെ കുറ്റം പറഞ്ഞതല്ല . കാര്യങ്ങള്‍ ജബ്ബാര്‍ മാഷിന് അറിയാം എന്നുള്ളതിനാല്‍ ചുരുക്കി പറഞ്ഞതായിരുന്നു . ഉമറിന്റെ ഭരണമാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന് ഗാന്ധിജിയെ പ്പോലും പറയിപ്പിച്ച ആ മഹത്തായ അനുചരന്മാരെ ഞാന്‍ കുറ്റം പറഞ്ഞു എന്ന് ഒരിക്കലും കരുതരുത്‌ .


നബി വചനങ്ങള്‍ പ്രധാനമായി ക്രോഡീകരിച്ച ഇമാം Muhammad ibn Ismail al-Bukhari (810-870), അദ്ദേഹം ഇത് ക്രോഡീകരിക്കുന്നത് AD 810-870 ഇടയിലുള്ള വര്‍ഷങ്ങളിലാണ് , അതായത്‌ പ്രവാചകന്റെ മരണം കഴിഞ്ഞു മൂന്നു നൂറ്റാണ്ടുകള്‍ക്കു ശേഷം എന്നര്‍ത്ഥം . ഇമാം ബുഹാരി സമാഹരിച്ച മൂന്നു ലക്ഷം പ്രവാചക വചനങ്ങളില്‍ വെറും മുവ്വായിരതിനടുത്തു മാത്രമേ അദ്ദേഹം തന്റെ (സഹീഹുല്‍് ബുഹാരിയില് ) പുസ്തകത്തില്‍ ഉള്പ്പെടുത്തിയിട്ടുള്ളൂ.. എന്ത് കൊണ്ട് ? ബാക്കി രണ്ടു ലക്ഷത്തി തൊണ്ണൂറ്റി എഴായിരവും വചനങ്ങളും എന്ത് കൊണ്ട് അദ്ദേഹം ദുര്‍ബലം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു ..?അവ സ്വീകര്യമല്ലാത്തതു കൊണ്ടല്ലേ .


അതിനാല്‍ ഇത്തരം ഭ്രൂണ ശാസ്ത്ര സംബന്ധമായ ചര്‍ച്ചകളില്‍ ദൈവത്തിന്റെ വചനങ്ങളായ ഖുറാനെ ഉള്‍പ്പെടുത്തുക എന്നാണു ഞാന്‍ ഉദ്ദേശിച്ചത് . ആധികാരികതയില്‍ സംശയമുള്ള ഹദീസുകളെ പിന്നീട് ചര്‍ച്ച ചെയ്യാം എന്നാണ് ഞാന്‍ പറഞ്ഞത് .. ജബ്ബാര്‍ മാഷ് ഖുറാനിലെക്ക് വരും എന്ന് പ്രത്യാശിക്കുന്നു .

കൊണ്ടോട്ടി മൂസ said...

"പരിണാമ വാദത്തിന്റെ നട്ടെല്ല് ഒടിക്കുന്ന വസ്തുതകള്‍ , ആധുനിക ജനിതക , പരിണാമ ശാസ്ത്ര കാരന്മാരുടെ അഭിപ്രായമടക്കം ഒരു പോസ്റ്റും അവിടെ പ്രതീക്ഷിക്കാം . "

ഫൈസൂ, ജ്ജ് അതെല്ലാങ്കൂടെ പറക്കിക്കെട്ടി നേച്ചറ് മാസികക്കും സയന്‍സു മാസികക്കും കൂടി അയച്ചുകൊടക്കണേ. പരിണാമസിദ്ധാന്തത്തിന്റെ പ്രസക്തി കണ്ട് ഓര് ഞെട്ടട്ട്. ഞെട്ടിത്തെറിക്കട്ട്. ഈ മന്ദബുദ്ധികളക്ക് അന്നെപ്പോലൊള്ള മാഹാപുത്തിമാന്മാരാണ് സൃഷ്ടിരഹസ്യത്തിലേക്കൊള്ള വഴികാട്ടേണ്ടത്.

പരിണാമസിദ്ധാന്തത്തില് പിഴവു കണ്ടുപിടിക്കാന്‍ ജനറ്റിക്സുമ്പൊക്കിക്കൊണ്ട് വരണ കൊണ്ടോട്ടിക്ക് പക്കേങ്കില് മോളില് കമന്റില് കുറാന്‍ മനുഷ്യന്‍ കൈകടത്താത്ത സാദനമാണന്ന് വാദിക്കാന്‍ ഏതെല്ലാം വളയത്തീക്കൂട ചാടണം !!!!!!

ദൈവം ഒരു മാലാഖയുടെ പക്കല്‍ അയച്ചുകൊടുത്ത വചനങ്ങള്‍ എന്ന്‍ ഒരു മനുഷ്യന്‍ അവകാശപ്പെടുന്ന കുറേ വെളിപാടുകള്‍ സ്വയം പ്രവാചകനായി പ്രഖ്യാപിച്ച് പ്രചരിപ്പിക്കുന്നു. അത് വേറേ കുറേ മനുഷ്യര്‍ ഹൃദിസ്ഥമാക്കിയതായി പറയപ്പെടുന്നു. വേറേ ചിലര്‍ തുകലിലും മറ്റും എഴുതിവച്ചെന്നും പറയപ്പെടുന്നു. ഇതിലെ ഏറ്റവും പഴയതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു പുസ്തകത്തിലുള്ളത് ആധികാരികമെന്നും പില്‍ക്കാലത്ത് ചേര്‍ക്കപ്പെട്ടുവെന്ന് പറഞ്ഞു ചില പണ്ഡിതന്മാര്‍ തള്ളിക്കളഞ്ഞവ ആധികാരികമല്ലാത്തതെന്നും പറയപ്പെടുന്നു.

ഇത്രോം വിശ്വസിക്കാനക്കൊണ്ട് ഫൈസൂന് ഒരു പുത്തിമുട്ടും ഇല്ല. ആറു ദെവസം കൊണ്ട് ഇക്കാണായതെല്ലാം പടച്ചോന്‍ കുത്തീര്‍ന്ന് ഒണ്ടാക്കിയെന്ന് വിശ്വസിക്കാനും ഫൈസു റെഡി. ഇവിടൊന്നും ഒരു യുക്തിയും ശാസ്ത്രീയതയും യുക്തിവാതവും ഓനു പ്രശ്നമല്ല. പക്കേങ്കീ വലുതും ചെറുതും അണുപ്രായവുമായ ലക്ഷക്കണക്കിന് ഫോസിലുകളുടെ തെളിവും പൊക്കിക്കൊണ്ട് പരിണാമസിദ്ധാന്തം വന്നാലോ, ചെ ചെ ചെഛേ.......... പരിണാമമമോ, ശുദ്ധ അസംബന്ധം ! ബസില്‍ നിന്ന് കാറ് പരിണമിക്കുമോ ? മൃഗശാലയിലെ കുരങ്ങന്‍ മനുഷ്യനായി മാറിയോ ? ചവറുകൂനയില്‍ കൊടുങ്കാറ്റടിച്ചാല്‍ ഏയറോപ്ലെയിന്‍ പരിണമിച്ചുവരുമോ ? ആനയ്ക്ക് ലിംഗമുണ്ടായതെങ്ങനെ ? റീപ്രോഡക്റ്റീവ് ഐസൊലേഷന്‍ എങ്ങനെ വന്ന് ? പട്ടിയും പൂച്ചയും ഇണചേരുവോ ? ഈച്ച പാലു കുടിക്കുവോ? അങ്ങനെ ശോദ്യങ്ങളു ഫൈസൂന്റെ കൈയ്യീ റെഡിമണിയാണ് !!!!

(continued)

കൊണ്ടോട്ടിമൂസ said...

രണ്ട് ദെവസമെടുത്ത് തമ്പുരാന്‍ ഭൂമി പടച്ച്. പിന്നെ അതുമ്മേല് മലകളെ ഒറപ്പിച്ചു. പിന്നെ അതിനെ സമ്പുഷ്ടമാക്കി. പൊഹയായി നിന്ന ആകാശത്തിനോടും ഭൂമിയോടും പടച്ചോന്‍ ഇഞ്ഞാട്ട് ബാ എന്ന് അടുത്ത് വിളിച്ച്. അവറ്റ പറഞ്ഞ്: "ഞങ്ങ അനുസരണയോടെ ദാ ബരേണ് പടശോനേ". എന്നിട്ട് പടച്ചോന്‍ ആകാശത്തിനെ ഏഴു തട്ടാക്കി വിഭജിച്ചു. അയില് ഏറ്റവും താഴത്തേതില് വെളക്കുകള്‍ (നക്ഷത്രങ്ങളു) വച്ചലങ്കരിച്ചിട്ട് അവയെ ഉറപ്പിച്ചു. (കുറാന്‍ ൪൧-൯,൧൨)

ജന്തുക്കളിലെ ദ്വിലൈംഗികത പടച്ചവന്‍ ആദം നബിയെ കളിമണ്‍നില്‍ നിന്ന് കുഴച്ചുരുട്ടി ഒണ്ടാക്കിയിട്ട് ഓന്റെ നട്ടെല്ലീന്ന് ഹവ്വാ ബീബീനേം ഒണ്ടാക്കിയ കാലം മൊതല്‍ക്കല്ലേ ഒണ്ടായത് (പടച്ചോനെ, ചുമ്മാതാണാ എന്റെ പെമ്പറന്നോത്തി കൂടക്കൂട മുതുകത്തിട്ട് വീക്കണത്) !!!!

ആദാമിനെ നമിക്കാത്തോണ്ട് ഇബിലീസിനോട് പടച്ചോന്‍ നരകത്തില്‍ പോവാന്‍ കല്പിച്ചു.എന്നിട്ട് ആദാമിനെം ഹവ്വാബീവിയെം തോട്ടത്തിലിട്ടു. ഒരു മരത്തിന്റടുത്തോട്ടുമാത്രം പോവല്ലെന്ന് വിലക്കി. ഇബിലീസിന്റെ കുതന്ത്രം മൂലം മരത്തീന്ന് കായ പറിച്ച് തിന്ന ചെറുക്കനും പെണ്ണിനും നഗ്നതയെ ഓര്‍ത്ത് നാണം ബന്ന്. ഓര് ഇലകളു വച്ച് നാണം മറച്ച്. പടച്ചോന്‍ കോപിച്ച് രണ്ടിനേം വെരട്ടി. പേടിച്ച് പടാച്ചോനോട് മാപ്പിരന്നു രണ്ടും. പരമകാരുണികനും തെറ്റുകള്‍ പൊറുക്കുന്നവനുമായതു കൊണ്ട് പടച്ചോന്‍ രണ്ടിനേം തോട്ടത്തീന്ന് ഇറക്കിവിട്ടു. ഭൂമീപ്പോ, അവിടെ ജീവിച്ച് മരിക്കിന്‍. മക്കളെ ഒണ്ടാക്കിക്കോ. അനക്കൊന്നും ഇബടെ സ്ഥലമില്ല!! (കുറാന്‍ ൭-൧൦,൨൫)

ഞായറും തിങ്കളും പടച്ചോന്‍ കുത്തിയിരുന്ന് ഭൂമിയെ സൃഷ്ടിച്ചിട്ട് ചൊവ്വാഴ്ച മലകളുണ്ടാക്കി അതുമ്മേല്‍ ഒറപ്പിച്ചു. പിന്നെ ബുധനാഴ്ച മൂപ്പര് അതിനെ ചെടികളും വെള്ളവുമൊക്കെക്കൊണ്ട് സമ്പുഷ്ടമാക്കിയിട്ടാണ് വ്യാഴാഴ്ച ആകാശവും വെള്ളിയാഴ്ച സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചത്. എന്നിട്ട് വെളിയാഴ്ച അവസാനത്തെ മൂന്ന് മണിക്കൂറിന്റെ ആദ്യമണിക്കൂറില് പടച്ചോന്‍ മനുഷനെ പടച്ച്. പിന്നത്തെ മണിക്കൂറില് മനിശനു ജീവിക്കാന്‍ ബേണ്ട ഗുലാബികളെല്ലാം കൊടുത്ത്. ലാസ്റ്റ് മണിക്കൂറില് (പെമ്പറന്നോത്തീട വാക്കു കേട്ട് ഏതാണ്ട് കുണ്ടാമണ്ടിയൊപ്പിച്ചതോണ്ട്) മനിശനെ റബ്ബുല്ലാലമീനായ എല്ലാം പൊറുക്കുന്ന കാരുണ്യവാനായ തമ്പുരാന്‍ മനിശനെ സ്വര്‍ഗത്തീന്ന് എറക്കി ബിട്ട്. (ഓ, ഹദീസുകളെപ്പറ്റി മിണ്ടല്ല് എന്നാണല്ലോ ഫൈസൂന്റ കല്പന)

പരിണാമസിദ്ധാന്തവും പ്രപഞ്ചോല്‍ഭവസിദ്ധാന്തവുമൊക്ക 'നട്ടെല്ല് ഒടിഞ്ഞ്' നെലവിളിക്കണത് നുമ്മ കേക്കണോണ്ട് ഫൈസൂ.

കൊണ്ടോട്ടി മൂസ said...

വഴുതന കച്ചവടക്കാരന്‍ വഴുതന കഴിച്ചാല്‍ സ്വര്‍ഗം കിട്ടും എന്ന് പ്രവാചകന്‍ പറഞ്ഞു എന്നുദ്ധരിച്ചത് ഒരു ഉദാഹരണംസ്വര്‍ഗ്ഗത്തില് അവസാനിക്കാത്ത തണലുള്ള മരമുണ്ടെന്നും ആര്‍ത്തവരക്തത്തിന്റെ 'അശുദ്ധി'യില്ലാത്ത സമപ്രായക്കാരായ കന്യകകളെ ഇണയാക്കി തരുമെന്നും (കാമാത്തിപ്പുരയാണാ റബ്ബേ നെന്റെ സ്വര്‍ലോകം??) അവിടെ 'കളി'നടക്കുന്നതിനിടെ പാനീയം വിളമ്പിനടക്കുന്ന ബാലകന്മാര്‍ (? കുണ്ടന്മാര്‍) ഉണ്ടാവുമെന്നും പ്രവാചകന്‍ പറഞ്ഞ കുറാന്‍ വചനങ്ങള്‍ വിഴുങ്ങാന്‍ മടിയില്ലാത്തവര്‍ക്ക് വഴുതനക്കച്ചവടക്കാരന്‍ വഴുതന തിന്നാല്‍ സ്വര്‍ഗം കിട്ടുമെന്ന് പറയുന്നതും വിഴുങ്ങാവുന്നതേയുള്ളൂ !
ചുമ്മാ വിഴുങ്ങ് ഫൈസൂ, എതായാലും നനഞ്ഞിറങ്ങീല്ലേ, കുളിച്ച് കേറ്.

അപ്പ ഫൈസൂ, "ഞാന്‍ മനസ്സിലാക്കിയ സൃഷ്ടിവാദം എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ്‌ ആക്കി ഇടുന്നുണ്ട് ഉടനെ" എന്നല്ലേ ജ്ജ് എഴുതീത് ? അപ്പ പരിണാമത്തെപ്പറ്റി മണ്ടത്തരങ്ങളെഴുതുമ്പ ജ്ജ് അയിന്റെ മുമ്പിലും കൂട "ഞാന്‍ മനസിലാക്കിയ പരിണാമസിദ്ധാന്തം" എന്ന് ഡിസ്ക്ലൈമറ് ഇട്ടോണേ. ഇല്ലെങ്കീ 'ഈ കെഴങ്ങത്തരമാണാ റബ്ബേ ഈക്കണ്ട ഉസ്കൂളിലും യൂണിവഴ്സിറ്റീലുമൊക്ക പടിപ്പിക്കണത്' എന്ന് ആളോള് വിശാരിച്ചളയും.

ഒരപേക്ഷക്കൂടി ഒണ്ടേയ്

"ആധുനിക ശാസ്ത്ര ലോകത്ത് തെളിയിക്കപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിണാമ സിദ്ധാന്തത്തിനു എത്രമാത്രം പ്രസക്തി ഉണ്ട് എന്നത് " വ്യക്തമാക്കാന്‍ തുനിഞ്ഞിറങ്ങിയ സിതിക്ക് ജ്ജ് ഒരു കാര്യം മറക്കല്ല്. ആധുനിക ശാസ്ത്ര ലോകത്ത് തെളിയിക്കപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തില്‍ സൃഷ്ടിവാദത്തിനു എന്തുമാത്രം പ്രസക്തി ഉണ്ട് എന്നുകൂടി വ്യക്തമാക്കണം.അതുകണ്ട് പടച്ചോനു കൂടി തന്തോയമാവട്ട്. ഫൈസൂന് സ്വര്‍ഗ്ഗത്തില് ഒരു പത്ത് കന്യകമാരെയും നാലു ചെമ്പ് കോയിബിരിയാണീം കൂടുതലു കിട്ടിയാലായി.

ബിജു ചന്ദ്രന്‍ said...

ഹായ് മൂസാക്ക വന്നല്ലോ! വളരെ പ്രസക്തമായ ചോദ്യങ്ങളാണ് ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് മൂസ ചോദിച്ചിരിക്കുന്നത്. ഫൈസലിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു.

അപ്പൂട്ടൻ said...

ഫൈസല്‍,
താങ്കള്‍ എഴുതിയതില്‍ വൈരുദ്ധ്യമുണ്ടോ എന്ന് താങ്കള്‍ക്കു തന്നെ നോക്കി മനസിലാക്കാവുന്നതെ ഉള്ളു.

തോലിലും മറ്റും എഴുതി സൂക്ഷിച്ചു എന്ന് പറയുന്നതിനോടൊപ്പം തന്നെ പ്രവാചകന്റെ അനുയായികള്‍ എവിടെയും എഴുതിവെച്ചില്ല എന്ന് പറയുന്നത് തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ? ഇനി അവയൊന്നും preserve ചെയ്തില്ല എന്നാ അര്‍ത്ഥത്തിലാണെങ്കില് സമ്മതിക്കാം. ഏതായാലും ഞാന്‍ ഇതിനെ ചോദ്യം ചെയ്യുന്നില്ല.

പക്ഷെ എന്റെ പ്രധാന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുന്നു.

നബി പറഞ്ഞത് മുഴുവന്‍ ഖുറാനില്‍ ഇല്ല എന്ന് പറയുന്പോള്‍ ഏതു തള്ളണം ഏതു എടുക്കണം എന്ന് തീരുമാനിച്ചത് ആരാണ്? നബിയ്ക്കല്ലാതെ വേറെ ആര്‍ക്കു പറയാന്‍ കഴിയും ഏതാണ് ദൈവീകം ഏതാണ് സ്വന്തം എന്ന്? ഈ തീരുമാനമെടുത്തത് പണ്ഡിതര്‍ ആയിരുന്നെങ്കില്‍ ഖുറാന്‍ ദൈവീകമാകുന്നതെങ്ങിനെ. അല്ലാഹുവിന്റെ വചനങ്ങള്‍ തന്നെ ആണെങ്കിലും അതില്‍ തന്നെ അല്ലാഹു പറഞ്ഞതെന്നും നബി സാഹചര്യവശാല്‍ പറഞ്ഞതെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തവയെന്നും ഒക്കെ ഉള്ള വിവേചനം പണ്ഡിതര്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് പരിപൂര്‍ണമായും ദൈവീകമായി അംഗീകരിക്കാനാവുമോ? ദൈവീകവചനങ്ങള്‍ ഒഴിവാക്കപ്പെടാനോ അല്ലാത്തവ ചേര്‍ക്കപ്പെടാനോ ഉള്ള സാധ്യത തള്ളിക്കളയാനാവുമോ? ഇത് തന്നെയല്ലേ ബൈബിളിലും നടന്നിരിക്കുക? ബൈബിള്‍ നിങ്ങള്‍ അംഗീകരിക്കുന്നില്ലല്ലോ....

കൂട്ടത്തില്‍ പറയട്ടെ, ബൈബിള്‍ യേശു കണ്ടിട്ടില്ലെന്നും അത് തന്നെ അതിന്റെ വിശ്വാസ്യതയ്ക്ക്‌ മങ്ങലേല്‍പ്പിക്കുന്നുവെന്നും ഈയടുത്തു ഒരു ബ്ലോഗില്‍ കണ്ടതാണ്. നബി ഖുറാന്‍ കണ്ടിട്ടില്ലേ?

നബിയുടെ അനുയായികള്‍ ഖുറാന്‍ എഴുതി സൂക്ഷിച്ചിട്ടില്ല എന്നത് എനിക്കൊരു പുതിയ അറിവാണ്‌. ഞാന്‍ കേട്ടിട്ടുള്ളത് അങ്ങിനെയല്ല. അതുകൊണ്ടാണ് ഞാന്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചത് തന്നെ.

താങ്കള്‍ അറിഞ്ഞതുപോലെ ഖുറാന്‍ ഞാന്‍ മനസിലാക്കിയിട്ടുണ്ടാവില്ല, ശരിയാണ്. വിശ്വാസി ആയ ഒരാള്‍ വായിക്കുന്നതുപോലെ അല്ലല്ലോ മറ്റൊരാള്‍, മറ്റൊരു വിശ്വാസം ഉള്ളയാളോ യുക്തിവാദിയോ ആകട്ടെ, മതഗ്രന്ഥം വായിക്കുക. ഖുറാന്‍ ഞാന്‍ വായിച്ചിട്ടുണ്ട്, കയ്യില്‍ ഇതിന്റെ ബൌണ്ട് കോപ്പിയും താങ്കള്‍ പറഞ്ഞ pdf version-ഉം ഉണ്ട്. യുക്തിവാദം ബ്ലോഗില്‍ ഇടപെടാന്‍ തുടങ്ങിയതുമുതല്‍ ഞാന്‍ ഈ സോഫ്റ്റ്‌ കോപ്പി സൂക്ഷിക്കുന്നുണ്ട്. ഒരു പഴയ ബൌണ്ട് കോപ്പി ഉണ്ടായിരുന്നു, ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്പോള്‍ എന്റെ ഒരു സുഹൃത്ത്‌ വഴി വാങ്ങിയത്. (താങ്കള്‍ പറഞ്ഞതുപോലെ 'നിരീശ്വരവാദം' തലയ്ക്കു പിടിച്ചു നടക്കുന്പോള്‍ വാങ്ങിയതാണ് ഖുറാനും ബൈബിളും). അത് തിരിച്ചു കൊടുത്തു. പിന്നീട് സ്വന്തമായി ഒരു കോപ്പി വാങ്ങിച്ചു. അതിപ്പോഴും കയ്യിലുണ്ട്. ഇപ്പോള്‍ അങ്ങിനെ വായിക്കാറില്ല, സംശയങ്ങള്‍ തീര്‍ക്കാന്‍ എടുത്തു നോക്കും, അത്രമാത്രം.

പരിണാമത്തിന്റെ നട്ടെല്ലൊടിക്കുന്ന കാര്യങ്ങള്‍ പല ബ്ലോഗുകളിലായി പലയിടത്തും കണ്ടിട്ടുണ്ട്. താങ്കള്‍ അത് വസ്തുനിഷ്ഠമായി തന്നെ ചെയ്യുമെന്ന് കരുതട്ടെ, അല്ലാതെ ശാസ്ത്രം പഠിക്കാത്തവര്‍ browse ചെയ്തു കണ്ടുപിടിക്കുന്ന ലേഖനങ്ങള്‍ ആകില്ലെന്നു വിശ്വസിക്കട്ടെ. കൂടുതല്‍ താല്പര്യം പരിണാമത്തിനു വിശദീകരിക്കാനാവാത്ത കാര്യങ്ങളും വിശദീകരിച്ചു കഴിഞ്ഞ കാര്യങ്ങളും സൃഷ്ടിവാദം എങ്ങിനെ പഴുതില്ലാതെ വിശദീകരിക്കുന്നു എന്നറിയാനാണ് എന്ന് കൂടി അറിയിക്കട്ടെ.

ഓടോ....
ഒരു ഘട്ടത്തില്‍ എന്റെ ലോജിക്‌ നന്നെന്നും അത് അംഗീകരിക്കുന്നു എന്നും താങ്കള്‍ പറഞ്ഞതാണ്. ഇപ്പോള്‍ ഞാന്‍ തീരെ യുക്തിയില്ലാതെ വാദങ്ങള്‍ ഉന്നയിക്കുന്ന ആളായത് എങ്ങിനെയാണ്? ഇതിനു മുകളില്‍ ഉള്ള കമന്റ് കാരണമാണോ? അതത്ര മണ്ടന്‍ ചോദ്യമാണോ? ഞാന്‍ എന്റെ സംശയങ്ങള്‍ ചോദിച്ചു, അതും താങ്കള്‍ തന്നെ പറഞ്ഞ വാചകത്തില്‍ നിന്നും, അല്ലാതെ ഞാന്‍ ഉണ്ടാക്കിയ യുക്തി അല്ലിത്. താങ്കള്‍ പറഞ്ഞതില്‍ തെറ്റുണ്ടോ എന്ന് സ്വയം വിലയിരുത്താവുന്നതേ ഉള്ളു, ഇല്ലെങ്കില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ താങ്കള്‍ക്കു കഴിയണം.
അവനവന്‍ തന്നെ വലിയൊരു കുഴി കുഴിച്ചു പിന്നീട് ഉത്തരം പറയാനറിയാതെ വരുന്പോള്‍ "what a foolish question" എന്ന് പറയുന്ന പലരെയും ഇവിടെ കണ്ടിട്ടുണ്ട്, താങ്കള്‍ അത്തരത്തില്‍ ആവില്ലെന്ന് കരുതിതന്നെയാണ് ഞാന്‍ ഇവിടെ താങ്കളോട് സംവദിച്ചതും.
ഏറ്റുമുട്ടാനല്ല ഞാനിത് ചോദിച്ചത്, ഇതിനായി ഒരു ഉത്തരം വേണമെന്നുമില്ല. ഒന്‍പതാം ക്ലാസ്‌ വരെ മിടുക്കനായിരുന്ന പയ്യന്‍ പത്താംക്ലാസില്‍ മണ്ടനെന്നു കേള്‍ക്കുന്പോള്‍ കാരണം അറിഞ്ഞിരിക്കണമല്ലോ. പഠിപ്പ് നിര്‍ത്താനുള്ള സമയമായി എന്നുള്ള തീരുമാനമെടുക്കാനെങ്കിലും അത് സഹായിക്കും.

ea jabbar said...

അപ്പൂട്ടന്റെ അറിവിലേക്ക്:-


കുര്‍ആനും ഹദീസും[നബിവചനങ്ങളും ചര്യകളും] വളരെ വ്യത്യസ്ത മായ പ്രമാണങ്ങളാണെന്നാണ് മുസ്ലിംങ്ങള്‍ കരുതുന്നത്.

കുര്‍ ആന്‍ ജിബ്രീല്‍ മലക്ക് മുഹമ്മദിന്റെ മനസ്സിലേക്ക് ഇട്ടുകൊടുത്ത ദൈവിക വചനങ്ങള്‍;

ഹദീസ്, നബി പല സന്ദര്‍ഭങ്ങളിലായി പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ പിന്നീട് കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തി ക്രോഡീകരിച്ചത്;

എന്നാണു വെയ്പ്!


ഇനി യഥാര്‍ത്ഥത്തില്‍ ഇവ എന്താ വ്യത്യാസം എന്നു പറയാം.

നമ്മുടെ സാധാ വെളിച്ചപ്പാടുകള്‍ തുള്ളി പ്പറയുന്ന ദൈവ വചനങ്ങളും അതേ വെളിച്ചപ്പാടുകള്‍ നോര്‍മ്മല്‍ അവസ്ഥയില്‍ പറയുന്ന കാര്യങ്ങളും തമ്മില്‍ വ്യത്യാസം ഉണ്ടല്ലോ. അതു തന്നെ. മുഹമ്മദ് ഒരു തരം മോഹനിദ്രാവസ്ഥ സൃഷ്ടിച്ചു കൊണ്ടു പറഞ്ഞവ കുര്‍ ആനും നോര്‍മ്മലായി പറഞ്ഞവ ഹദീസും.

ഇതില്‍ കുര്‍ ആന്‍ വചനങ്ങള്‍ ആളുകള്‍ കാണാപ്പാഠം പഠിച്ചു സൂക്ഷിച്ചെന്നും മറ്റേത് ആളുകള്‍ ഓര്‍മ്മയില്‍നിന്നും പറഞ്ഞു കേട്ടതിന്റെ അടിസ്ഥാനത്തില്‍ രണ്ടു മൂന്നു നൂറ്റാണ്ടു കഴിഞ്ഞ് പണ്ഡിതര്‍ ക്രോഡീകരിച്ചുവെന്നുമാണു വിശദീകരണം.

അതിനാല്‍ ഹദീസിനു കുര്‍ ആന്റെ അത്ര ആധികാരികതയില്ല. നബി സ്വന്തം നിലയ്ക്കു പറഞ്ഞതില്‍ തെറ്റുമുണ്ടാകാം എന്നാണു ഫൈസല്‍ പറഞ്ഞത്.

കുര്‍ ആന്‍ മുഹമ്മദ് ക്രോഡീകരിച്ചിട്ടില്ല. അതും ആളുകളുടെ ഓര്‍മ്മയില്‍നിന്നും എല്ലു തോലാദികളില്‍ പലരും എഴുതി വെച്ചതില്‍ നിന്നുമൊക്കെ ശേഖരിച്ച് ഉസ്മാന്‍ ഖലീഫയുടെ കാലത്ത് അദ്ദേഹം മുന്‍ കയ്യെടുത്ത് ക്രോഡീകരിക്കുകയാണുണ്ടായത്. അലിയും വേറെ ക്രോഡീകരിച്ചിരുന്നു. അതു രണ്ടും ഒരു പാടു വ്യത്യാസവും ഉണ്ടായിരുന്നു. അലി ക്രോണോളജിക്കല്‍ ആയാണു ക്രോഡീകരിക്കാന്‍ ശ്രമിച്ചത്. ഉസ്മാന്‍ കിട്ടിയതൊന്നാകെ ഒരു ക്രമവുമില്ലാതെ വാരിക്കൂട്ടി . ആ വാരിക്കൂട്ടിയുണ്ടാക്കിയ കിതാബാണ് ഇന്നത്തെ ഖുര്‍ ആന്‍. അതില്‍ നിന്നു സുപ്രധാനമായ ഒട്ടേറെ വചനങ്ങളും അധ്യായങ്ങളും ക്രോഡീകരണവേളയില്‍ പല കാരണങ്ങളാല്‍ നഷ്ടപ്പെട്ടു പോയി. തെളിവുകള്‍ ഇസ്ലാമിന്റെ പണ്ഡിതര്‍ തന്നെ നിരത്തുന്നു. പിന്നീട് വിശദീകരിക്കാം.

അപ്പൂട്ടൻ said...

ജബ്ബാര്‍ മാഷേ...
അറിവ് പകര്‍ന്നു തന്നതിന് നന്ദി.
ഖുറാന്റെ ക്രോഡീകരണപ്രക്രിയ നബിയുടെ കാലത്ത് നടന്നിട്ടില്ല എന്നത് (ഇത്ര വിശദമായല്ലെങ്കിലും) ഞാനും മനസിലാക്കിയ (അല്ലെങ്കില്‍ ധരിച്ച) ഒരു കാര്യമാണ്, എന്റെ ചില പഴയ സുഹൃത്തുക്കള്‍ക്ക് നന്ദി. അവരുമായുണ്ടായിരുന്ന സംഭാഷണങ്ങളില്‍ നിന്നും ഞാന്‍ മനസിലാക്കിയിട്ടുള്ളത് നബിയുടെ വചനങ്ങള്‍ അനുയായികള്‍ എഴുതി സൂക്ഷിക്കുകയും പിന്നീടവ ക്രോഡീകരിച്ചു ഖുറാന്‍ രൂപപ്പെടുത്തുകയും ചെയ്തു എന്നാണു. ഇങ്ങിനെയാകുന്പോള്‍ സ്വാഭാവികമായും ഇവ ഒന്നും വിട്ടുപോകാനോ കൂട്ടിചേര്‍ക്കപ്പെടാനോ സാധ്യതയില്ലെന്ന് ഞാന്‍ മനസിലാക്കുകയും ചെയ്തു. പല ബ്ലോഗുകളിലും എഴുതിക്കണ്ടതു എന്റെ ഈ ധാരണയെ ബലപ്പെടുത്തുകയും ചെയ്തു.

പക്ഷെ എഴുതിവെച്ചിട്ടില്ല (അങ്ങിനെയല്ല ഞാന്‍ കേട്ടിട്ടുള്ളത്) എന്ന് ഫൈസല്‍ പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ ചോദിച്ചതാണ്. അതിലധികം എന്നെ, ഇങ്ങിനെ ചോദിക്കാന്‍, പ്രേരിപ്പിച്ചത് അതിനോടൊപ്പം ഫൈസല്‍ എഴുതിയ "എന്നാല്‍ ഖുറാന്‍ ആകട്ടെ പ്രവാചകന്റെ കാലത്ത് ഉള്ളത് പോലെ ഇന്നും നില നില്‍ക്കുന്നു . ഇനി ഈ വാക്കുകള്‍ പ്രവാചകന്‍ പറഞ്ഞു എന്ന് തന്നെ കരുതുക , എന്നാല്‍ എന്ത് കൊണ്ട് ഇത്തരം ആശയങ്ങള്‍ ഖുറാനില്‍ വന്നില്ല ? അത് തന്നെ ഖുറാന്റെ ദൈവികതക്ക് തെളിവാണ് .." എന്ന വാചകങ്ങളാണ്.
എന്റെ ധാരണകളില്‍, ഫൈസല്‍ ഇവിടെ എഴുതിയത് ഞാന്‍ മനസിലാക്കിയതില്‍, തെറ്റുണ്ടെങ്കില്‍ തിരുത്താം.

Faizal Kondotty said...

ഉസ്മാന്‍ കിട്ടിയതൊന്നാകെ ഒരു ക്രമവുമില്ലാതെ വാരിക്കൂട്ടി . ആ വാരിക്കൂട്ടിയുണ്ടാക്കിയ കിതാബാണ് ഇന്നത്തെ ഖുര്‍ ആന്‍.
ജബ്ബാര്‍ മാഷ് പറഞ്ഞതിനോട് കാലഘട്ടം കൂടി ചേര്‍ത്താല്‍ അല്പം കൂടി വ്യക്തമാകും ഖുറാന്റെ ആധികാരികത . പ്രവാചകന്‍ മരിക്കുന്നത് AD 632ല്‍ ആണ് , ഉസ്മാന്‍ (റ) ഖുറാന്‍ ക്രോഡീകരിക്കുന്നത് AD 653-654 വര്‍ഷങ്ങളിലാണ് . അതായത് പ്രവാചകന്റെ മരണ ശേഷം വെറും 21 വര്‍ഷങ്ങള്‍ക്കു ശേഷം . അന്ന് തന്നെ ഖുറാന്‍ മനപാഠം ആക്കിയ ധാരാളം പേര്‍ അത് ഒത്തു നോക്കുകയും ശരി വെക്കുകയും ചെയ്തു .

ഖുറാന്‍ ദൈവത്തില്‍ നിന്നും കിട്ടിയ വചനങ്ങള്‍ എന്ന നിലയില്‍ മുസ്ലിംകള്‍ എത്ര മാത്രം പ്രാധാന്യത്തോടെ യാണ് അതിനെ കാണുന്നതെന്ന് എല്ലാവര്ക്കും അറിയാമല്ലോ . അതിനാല്‍ തന്നെ എത്ര സൂക്ഷ്മത ആ ക്രോഡീകരണത്തിന് പിന്നില്‍ വന്നിടുണ്ടാവുമെന്ന് ഊഹിക്കാമല്ലോ . മന പാഠം ആക്കാന്‍ കഴിയുന്ന ഖുറാന്റെ പ്രത്യേക ശൈലി കാരണം എന്ന് ലോകത്ത് എത്രയോ ആളുകള്‍ക്ക്‌ ഖുറാന്‍ മുഴുവന്‍ മനപാഠമാണ് .
.
പ്രിയപ്പെട്ട അപ്പുകുട്ടനോട് താങ്കളുടെ കംമെന്റ്സ്കളുടെ യുക്തിയെ ഞാന്‍ ഇപ്പോഴും മാനിക്കുന്നു . ഒരു ഘട്ടത്തില്‍ ജബ്ബാര്‍ മാഷെ കാണാഞ്ഞിട്ടും ഞാന്‍ ഈ ചര്‍ച്ചയില്‍ തുടര്‍ന്നത് താങ്കളുടെ യുക്തി പൂര്‍ണമായ ചോദ്യങ്ങള്‍ ഉണ്ടായത് കൊണ്ടാണ് . താങ്കളുടെ വാദങ്ങള്‍ ഇപ്പോഴും പ്രസക്തങ്ങള്‍ തന്നെയാണ് .മാത്രമല്ല താങ്കളുടെ ആ വിനയ പൂര്‍വ്വമായ ശൈലി എന്നെ ആകര്ഷിക്കുന്നുണ്ട് .

പക്ഷെ താങ്കളുടെ ഒരു ചോദ്യത്തില്‍ ഖുറാനും പ്രവാചക വചനങളും തമ്മിലുള്ള വ്യതാസത്തെ ക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത് കൊണ്ട് ഞാന്‍ അവ തമ്മിലുള്ള വ്യതാസം വ്യക്തമാക്കാനായി പറഞ്ഞതാണ് . അല്ലാതെ താങ്കളെ വില കുറച്ചു കണ്ടതല്ല ... ജബ്ബാര്‍ മാഷിന്റെ വിശദീകരണവും വായിക്കുക . ഖുറാന്‍ വചനങ്ങള്‍ വരുമ്പോള്‍ ഇത് ഖുറാന്‍ ആണ് എന്ന് പറഞ്ഞു ആളുകളെ ചൊല്ലി കേള്‍പ്പിക്കുമായിരുന്നു പ്രവാചകന്‍. അഞ്ചു നേരത്തെ നമസ്കാരത്തിലും അത് ചൊല്ലുമായിരുന്നു . ഖുറാന്‍ ഹൃദിസ്തമാക്കനായി ധാരാളം ആളുകള്‍ പ്രവാചക സന്നിധിയില്‍ എത്തുമായിരുന്നു . അവര്‍ തോലിലും മറ്റും ഖുറാന്‍ വചനങ്ങള്‍ എഴുതി സൂക്ഷിക്കുകയും ചെയ്തു ഖുറാന്‍ .
പക്ഷെ പ്രവാചകന്‍ ഇത് ഖുറാന്‍ ആണ് എന്നു പറയാതെ വിവരിച്ച സ്വന്തം നിലക്ക് കാര്യങ്ങള്‍ എഴുതി വെക്കുന്നത് പ്രോത്സാതിപ്പിചിരുന്നില്ല. അറിയാതെ പോലും ഖുറാനുമായി കൂടിക്കലരാനുള്ള സാധ്യത ഒഴിവാക്കി എന്നര്‍ത്ഥം. അത്രയും പ്രാധാന്യം ഖുറാന്‍ നു ഇസ്ലാമില്‍ ഉണ്ട് .

Faizal Kondotty said...

ഇനി ജബ്ബാര്‍ മാഷ് അടക്കം പലരും പറയുന്നത് പോലെ നബിക്ക് Schizophrenia അസുഖം നിമിത്തം മോഹനിദ്രാവസ്ഥ സൃഷ്ടിച്ചു കൊണ്ട് പറഞ്ഞതാണെന്ന് വെക്കുക.
ഒരു മനോരോഗിക്ക് മതപരവും മതേതരവും ആയി ജീവിതത്തിന്റെ ഒട്ടേറെ മേഖലകളില്‍ വ്യക്തമായി വിജയിക്കാന്‍ കഴിയുമോ ?

മൈക്കില്‍ H. ഹാര്‍ട്ട്‌ ന്റെ The 100: A Ranking of the Most Influential Persons in History
എന്ന പുസ്തകത്തില്‍ നിന്ന്
ഇനി ഇത് ഏതോ ഒരാള്‍ ഏതോ സന്ദര്‍ഭത്തില്‍ പറഞ്ഞു എന്നു പറയണ്ട . ഇത് ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ ‍ എഴുതിയതാണ് .. google search ചെയ്‌താല്‍ ഈ പുസ്തകം വായിക്കാം , http://www.dlmark.net/hundred.htm ഇവിടെ ക്ലിക്ക് ചെയ്താലും മതി അത്രയും പ്രാധാന്യമുള്ള ഒന്നാണ്

“My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels.”

.".ഇന്നോളം കഴിഞ്ഞു പോയ ജന നായകന്‍മാരില്‍ ഒന്നാമനായി ഞാന്‍ മുഹമ്മദിനെ തിരഞ്ഞെടുത്തതു ചിലരെ അതിശയിപ്പിക്കാം, ചിലര്‍ ചോദ്യം ചെയ്തേക്കാം.. പക്ഷേ അദ്ദേഹം മാത്രമാണു മതവും മതേതരവുമായ മേഖലകളില്‍ അങ്ങേയറ്റം വിജയിച്ച ചരിത്രത്തിലെ ഒരേയൊരു വ്യക്തി."

(M.H. Hart, The 100: A Ranking of the Most Influential Persons in History, New York, 1978, p. 33)

മൂസ വന്നതില്‍ വളരെ സന്തോഷം .. ഹാസ്യത്തിന്റെ മേമ്പോടിയില്‍ ചോദിച്ച ചോദ്യങ്ങള്‍ അങ്ങേയറ്റം പ്രസക്തം . കൊണ്ടോട്ടി മൂസയുടെ അപ്രസക്തമല്ലാത്ത ചോദ്യത്തിനുള്ള പ്രസക്തിയേറിയ മറുപടി അടുത്ത കമന്റില്‍

ea jabbar said...

കുര്‍ ആന്‍ ക്രോഡീകരണം കുറ്റമറ്റതല്ല എന്നു പറയുന്നത് ഇസ്ലാമിന്റെ ഏറ്റവും ആധികാരികപണ്ഡിതന്മാര്‍ തന്നെയാണ്. ജലാലുദ്ദീന്‍ സുയൂതി [ജലാലൈന്‍]യുടെ “ഇത്ഖാന്‍” വായിക്കണം ഫൈസല്‍! ഞാന്‍ പിന്നീട് വിശദമായി ഒരു പോസ്റ്റ് ഇടുന്നുണ്ട്.

----
നബിക്ക് സ്കിസോഫ്രേനിയ എന്ന മനോരോഗം ഉണ്ടായിരുന്നു എന്നു ഞാന്‍ പറഞ്ഞിട്ടില്ല. അതിനെക്കാള്‍ ഗുരുതരമായ മനോരോഗത്തിന്റെ ലക്ഷണം ഉണ്ടായിരുന്നുവെന്ന് ആയിശയെ ഉദ്ധരിച്ച് ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്. [കൂടോത്രം ബാധിച്ച് പിച്ചും പേയും പറയാന്‍ തുടങ്ങിയെന്നും സമനില തെറ്റിയെന്നും പറയുന്ന ഹദീസുണ്ട്]

മോഹനിദ്രാവസ്ഥയെന്നത് മനോരോഗമല്ല. പരിശീലനം കൊണ്ട് ആര്‍ക്കും സാധിക്കുന്ന ഒരു പ്രത്യേക മനോനിലയാണത്. ഡോ. എന്‍ എം മുഹമ്മദലിയുടെ “മുഹമ്മദ് എന്ന മനുഷ്യന്‍” , “ഖുര്‍ ആന്‍ ഒരു മനശ്ശാസ്ത്ര വിമര്‍ശനം“ എന്നീ പുസ്തകങ്ങള്‍ നോക്കുക.
വെളിച്ചപ്പാടുകള്‍ മനോരോഗികളല്ല. പക്ഷെ ഒരു തരം ഹിപ്നോട്ടിക് നിദ്രയില്‍ അവര്‍ അവരുടെ ദൈവങ്ങളുടെ ഭാഷയില്‍ അവരുടെ തന്നെ മനസ്സില്‍ ഉരുണ്ടു കൂടിയ കാര്യങ്ങള്‍ പറയുകയാണ്.

----

ലോക നാഗരികതയുടെ ചരിത്രം ഗതി മാറ്റിയൊഴുക്കിയ ഒരു പാടു മഹാന്മാര്‍ പലതരം മനോ വൈകല്യം ഉള്ളവരായിരുന്നു. ജീനിയസ് എന്ന അവസ്ഥ തന്നെ ഒരു തരം അബ്നോര്‍മാലിറ്റിയാണ്. ശരാശരി ബുദ്ധിയാണല്ലോ നോര്‍മല്‍. അതിബുദ്ദി അബ്നോര്‍മലാകുന്നതങ്ങനെയാണ്.
ഫൈസല്‍ ഉദ്ധരിക്കുന്ന റാങ്ക് ലിസ്റ്റില്‍ തന്നെ മനോ വൈകല്യമുള്ളവര്‍ വേറെയുമുണ്ട്.
നെപ്പോളിയന്‍, ഹിറ്റ്ലര്‍, ലിങ്കണ്‍, ചര്‍ച്ചില്‍, .... ഐന്‍സ്റ്റിന്‍, എഡിസന്‍ ..അങ്ങനെയൊരുപാടു പേര്‍ ഈ ഗണത്തില്‍ പെടും. എഡിസണും ഐന്‍സ്റ്റിനും ഗുരുതരമായ പഠനവൈകല്യം[learning disability] ഉണ്ടായിരുന്നു.

ഇനി നമ്മുടെ മലയാള ഭാഷയ്ക്കു കനത്ത സംഭാവന നല്‍കിയ വൈക്കം മുഹമ്മദ് ബഷീര്‍ 35 വര്‍ഷം കുതിരവട്ടത്തെ ചികിത്സയിലായിരുന്നു എന്ന കാര്യം അറിയാമോ?

കൊണ്ടോട്ടിമൂസ said...

ഖുറാന്‍ വചനങ്ങള്‍ വരുമ്പോള്‍ ഇത് ഖുറാന്‍ ആണ് എന്ന് പറഞ്ഞു ആളുകളെ ചൊല്ലി കേള്‍പ്പിക്കുമായിരുന്നു പ്രവാചകന്‍. അഞ്ചു നേരത്തെ നമസ്കാരത്തിലും അത് ചൊല്ലുമായിരുന്നു . ഖുറാന്‍ ഹൃദിസ്തമാക്കനായി ധാരാളം ആളുകള്‍ പ്രവാചക സന്നിധിയില്‍ എത്തുമായിരുന്നു . അവര്‍ തോലിലും മറ്റും ഖുറാന്‍ വചനങ്ങള്‍ എഴുതി സൂക്ഷിക്കുകയും ചെയ്തു ഖുറാന്‍ .നബി വടിയായിട്ട് 21 കൊല്ലം കയിഞ്ഞാണ് കുറാന്‍ വാരിക്കൂട്ടീതെന്നത് എത്ര സിമ്പിളായാണു ഞമ്മട ഫൈസൂട്ടന്‍ തട്ടി വിടണത്. 21കൊല്ലത്തിനപ്പുറം ക്രോഡീകരിക്കപ്പെട്ടാല് ഒരു കൈകടത്തലുമുണ്ടാവില്ലല്ലോ. അല്ലേ ? പോരെങ്കില്‍ മനപ്പാടമാക്കിവച്ചവരെ കൊണ്ട് പരിശോധിപ്പിക്കേം ശെയ്തിരിക്കണ്. കുറാനെ മുസ്ലീങ്ങള്‍ അതിപ്രധാനമായി കണക്കാക്കുന്നതുകാരണം ഈ ക്രോഡീകരണത്തിലൊന്നും ഒരു പെഴേം വരൂല്ലാത്രെ !!!!!

ഈ തട്ടിമൂളിച്ചയിനൊന്നും ഫൈസൂനു ഒരു തെളിവും വേണ്ട. എല്ലാം ഫൈസു നേരിട്ട് കണ്ടിരുന്നപോലാണു വിവരണം. 'വിശ്വാസത്തിന്റെ' കാര്യം വരുമ്പ ഫൈസു എന്തും ഉപ്പുതൊടാത വിഴുങ്ങും. ഡിഗ്രി കയിഞ്ഞ് ജനറ്റിക്സ് പഠിച്ചാലൊള്ള ഓരോരോ കൊണങ്ങളേ !!!!!! ഞമ്മക്കീപുത്തി പണ്ടു തോന്നീലല്ല്.


പരിണാമസിദ്ധാന്തത്തിന്റെ നട്ടെല്ലൊടിക്കാന്‍ പോവുന്ന മൂപ്പരുടെ ക്രെഡിബിളിറ്റി ബയങ്കരം തന്നിഷ്ടാ!!!!

ജബ്ബാര്‍ പറഞ്ഞതിന് ഒരു അനുബന്ധം ---

ഒരു ക്രമവുമില്ലാതെ ഉസ്മാന്‍ വാരിക്കൂട്ടിയതിന്റെ ഗൊണം കുറാനിലു കാണാനുമുണ്ട്. ആ പൊത്തകം ഒരാവര്‍ത്തിവായിക്കുന്ന ഒരുമാതിരിപ്പെട്ടവനക്ക (വിശ്വാസപ്രാന്ത് ഇല്ലങ്കീ) വട്ടുപിടിക്കും. ഒരേ കാര്യം നൂറിടത്ത് ആവര്‍ത്തിക്കുന്നു. പലവചനങ്ങളും തമ്മില്‍ പ്രകടമായ പരസ്പര വൈരുദ്ധ്യം വേറേം. പല അധ്യായങ്ങള്‍ക്കും അതിന്റെ തലക്കെട്ടുമായി പുലബന്ധം പോലുമില്ല. ഒരു അധ്യായത്തിന്റെ പേരു "പശു". അതിലു പശൂനെപ്പറ്റി വല്ലോം പറഞ്ഞിട്ടുണ്ടോന്ന് മഷിയിട്ട് നോക്കണം കാണണോങ്കീ ! ഇതാണ്, മനുഷ്യന്‍ ഇടപെടാത്ത ശുത്തമായ ദൈവവചനം.


അല്ലാ, നബിക്ക് വചനം ഇറക്കിക്കൊടുക്കുമ്പം പടശ്ശോന്‍ ചെല ഉസ്കൂള്‍ മാഷമ്മാരെപ്പോല "ഇത് ഇത്രാം അധ്യായം, അധ്യായത്തിന്റെ പേര്: അല്‍ബക്കറ" എന്നക്ക പറയുവായിര്ന്നാ? ഈ പടശോന്റ ഓരോ നമ്പരുകള്.

Faizal Kondotty said...

പ്രിയപ്പെട്ട സുഹൃത്തുക്കളോടെ ഒരു വാക്ക്‌,

ഖുറാനും ഹദീസും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനാണ് ഞാന്‍ പ്രവാചക വചനതെക്കാലും പ്രാധ്യാന്യം ഖുറാനിനുണ്ട് എന്ന് പറഞ്ഞത് . മാത്രമല്ല ജബ്ബാര്‍ മാഷ് പല ദുര്‍ബല ഹദീസുകളും ഉദ്ധരിക്കുന്നു എന്നതിനാല്‍ ചര്‍ച്ച ഖുരാനിലെക്ക് വരണം എന്നാണു ഞാന്‍ ഉദ്ദേശിച്ചത് . ധാരാളം ആളുകള്‍ ഖുറാനും ഹദീസും ഒന്ന് തന്നെ എന്നാ നിലയില്‍ കരുതുന്നു എന്നതിനാലാണ് എങ്ങനെ കമെന്റ്സ്‌ ഇട്ടതു .അതിനാല്‍ ചര്‍ച്ച ഖുറാനിലെക്ക് വരട്ടെ , അല്ലാതെ പ്രവാചകന്റെ പ്രാധാന്യം ഒരിക്കലും കുറച്ചു കാണിക്കുന്നില്ല .

ലോകത്തിനു മുഴുവന്‍ മാതൃകയായ കാരുണ്യത്തിന്റെ ആ മഹാ പ്രവാചകന്റെ അനുയായി എന്ന് പറയുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നുണ്ട് . അദ്ദേഹത്തിന്റെ വാക്കുകള്‍ എന്ന് തെളിയക്കപ്പെട്ടവയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുകയും ചെയ്യുന്നു . വ്യാജ ഹദീസുകളെ തള്ളുകയും ചെയ്യുന്നു . പ്രവാചകന് വീഴ്ച സംഭവിച്ചു എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്‌ . അങ്ങിനെ എന്റെ വാക്കുകളില്‍ അറിയാതെ വന്നിടുന്ടെന്കില്‍ അത് തിരുത്തുന്നു .മുസ്ലിംകള്‍ പ്രവാചകനെ ഒരിക്കലും ദൈവമായി കാണുന്നില്ല . പ്രവാചകനെ പ്രവാചകനായി മാത്രമേ കാണുന്നുള്ളൂ . ദൈവം ആയല്ല .


ഉസ്മാന്‍ (റ ) കാലഘട്ടത്തിലുള്ള ഖുറാന്‍ ആണ് ഇന്ന് നില നില്‍ക്കുന്നത് എന്ന് ജബ്ബാര്‍ മാഷ് പറഞ്ഞപ്പോള്‍ അതാണെന്കില് തന്നെ തന്നെ പ്രവാചകന് 21 വര്‍ഷത്തിനു ശേഷം ആണ് അത് ക്രോഡീകരിച്ചത് എന്നാണ് ഞാന്‍ പറഞ്ഞത് , ആരും unnayikkatha വിചിത്ര വാദമാണ് ഖുറാന്റെ ആധികാരികതയെ ക്കുറിച്ച് ചിലര്‍ ഇവിടെ ഉന്നയിക്കുന്നത് .യഥാര്‍ത്ഥത്തില്‍ പ്രവാചകന്റെ കാലത്ത് തന്നെ തോലിലും മറ്റും എഴുതി സൂക്ഷിച്ച വിവിധ ഖുറാന്‍ പ്രതികള്‍ തന്നില്‍ ഒത്തു നോക്കി ക്രോഡീകരിക്കുക മാത്രമായിരുന്നു ഉസ്മാന്‍ (റ) ചെതത് . അത് തന്നെ ഖുറാന്‍ ഹൃദിസ്ഥ മാക്കിയ ധാരാളം ആളുകള്‍ പരിശോടിക്കുകയും ചെയ്തു . ഇതെല്ലാം വ്യക്തമായി അറിയാവുന്ന ജബ്ബാര്‍ മാഷ് ഖുറാനില്‍ നിന്ന് പലതും നഷ്ടപ്പെട്ടു പോയി ഇന്ന് കള്ളാ പ്രചാരണം നടത്തുന്നത് എന്തിനാണ് ?ഏതായായും ഉസ്മാന്‍ റ കാലത്തുള്ള ഖുറാന്‍ തന്നെയാണ് എന്നും ഉള്ളത് ഇന്ന് അദ്ദേഹം സമ്മതിച്ചല്ലോ സമ്മതിച്ചല്ലോ അത്രയും നല്ലത് .

Faizal Kondotty said...

ലോക നാഗരികതയുടെ ചരിത്രം ഗതി മാറ്റിയൊഴുക്കിയ ഒരു പാടു മഹാന്മാര്‍ പലതരം മനോ വൈകല്യം ഉള്ളവരായിരുന്നു. ജീനിയസ് എന്ന അവസ്ഥ തന്നെ ഒരു തരം അബ്നോര്‍മാലിറ്റിയാണ് മാഷ് കാര്യങ്ങളെ ഇങ്ങിനെ വളച്ചൊടിക്കുന്ന ആളാണെന്നു വിചാരിച്ചില്ല , മാഷെ M.H ഹാര്‍ട്ട്‌ ആ പുസ്തകത്തില്‍ പ്രവാചകന് ഒന്നാം സ്ഥാനം നല്‍കി കൊണ്ട് പറയുന്നത് മാഷ് ശ്രദ്ധിക്കുക

" ...അദ്ദേഹം മാത്രമാണു മതവും മതേതരവുമായ മേഖലകളില്‍ അങ്ങേയറ്റം വിജയിച്ച ചരിത്രത്തിലെ ഒരേയൊരു വ്യക്തി."

ഈ ലിസ്റ്റിലെ രണ്ടാമത്തെ വ്യക്തി ഐസക്‌ ന്യു‌ട്ടന്‍ ആണെന്ന് കാണുമ്പോള്‍ , ഹാര്‍ട്ട്‌ പ്രവാചകന് ഒന്നാം സ്ഥാനം നല്‍കിയതിലെ പ്രാധാന്യം ഊഹിക്കാവുന്നതെ ഉള്ളൂ . വെറും 23 വര്ഷം കൊണ്ട് ഒരു നാഗരികത ക്ക് അടിത്തറ പാകുകയും , ഒട്ടു മിക്ക എല്ലാ മേഖലകളിലും തനതായ വ്യക്തി മുദ്ര പഠിപ്പിക്കുകയും ചെയ്ത പ്രവാചകനെ ഒരു മനോ രോഗി ആക്കി ചിത്രീകരിക്കുന്നത് ചരിത്രം പൊറുക്കുമോ ജബ്ബാര്‍ മാഷെ ? താങ്കള്‍ ആരെയാണ് തെറ്റിദ്ദരിപ്പിക്കാന്‍ ശ്രമിക്കുന്നത്


ബെര്‍ണാട്‌ ഷാ പറയുന്നത് ശ്രദ്ധിക്കൂ

".. മുഹമ്മദിനെപ്പോലൊരാള്‍ ആധുനിക ലോകത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ മാനവികമായ എല്ലാ പ്രശ്നങ്ങള്‍ക്കും ആദ്ദേഹം പരിഹാരം കാണുകയും, കൂടുതല്‍ സന്തോഷം വരുത്തുകയും ചെയ്യും..

“He (Mohammed) must be called the Savior of Humanity. I believe that if a man like him were to assume the dictatorship of the modern world, he would succeed in solving its problems in a way that would bring it much needed peace and happiness.”
(George Bernard Shaw, The Genuine Islam, Singapore, Vol. 1, No. 8, 1936)

മാഷ് പറയും ഒരാള്‍ ഏതോ സന്ദര്‍ഭത്തില്‍ പറഞ്ഞു എന്ന് . പക്ഷെ മാഷേ ബെര്‍ണാട്‌ ഷാ ഒരു പാട് സ്ഥലങ്ങളില്‍ ഇസ്ലാമിനെക്കുരിച്ചും പ്രവാചകനെ ക്കുരിച്ചും പറഞ്ഞിടുണ്ട് . ഇനി ഏത് സന്ദര്ഭത്തിലായാലും ബെര്‍ണാട്‌ ഷാ പറഞ്ഞ കാര്യം ഒന്ന് ശ്രദ്ധിക്കണം .മുഹമ്മദിനെപ്പോലൊരാള്‍ ആധുനിക ലോകത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ മാനവികമായ എല്ലാ പ്രശ്നങ്ങള്‍ക്കും ആദ്ദേഹം പരിഹാരം കാണുമെന്നാണ് . മാഷ് താഴ്ത്തി കെട്ടാന്‍ ശ്രമിച്ച അതെ പ്രവാചകനെ ക്കുറിച്ചാണ് Bernard Shaw പറഞ്ഞത് . മാഷുടെ അത്ര വിവരം Bernard Shaw ഇല്ലാതെ പോയതാകാം അല്ലെ ?പാവം ഏത് ?

ea jabbar said...

ഇമാം ബുഖാരി; ഇമാം മുസ്ലിം; ഇമാം സുയൂതി.. മുതലായ മഹാപണ്ഡിതന്മാരെക്കാള്‍ നബിയുടെ കാര്യങ്ങള്‍ ബര്‍ണാഡ്ഷാക്കറിയുമായിരുന്നു എന്നു കരുതാന്‍ ന്യായം കാണുന്നില്ല ഫൈസലേ !
അദ്ദേഹം ഒരു ലഘു ലേഖ മാത്രമേ വായിച്ചു കാണൂ ഇസ്ലാമിനെപ്പറ്റി. അഭിപ്രായം കണ്ടിട്ടു പറഞ്ഞതാണേ! അദ്ദേഹത്തിന്റെ വിഷയവും ഇസ്ലാം ആയിരുന്നില്ലല്ലോ.
----
ഖുര്‍ ആനില്‍ നിന്ന് പലതും നഷ്ടപ്പെട്ടു എന്നു പറഞ്ഞതും ഞാനല്ല. മേല്‍പ്പറഞ്ഞ പണ്ഡിതന്മാരാണ്. അതൊക്കെയൊന്നു പഠിച്ചിട്ടു പോരേ ഫൈസലേ ഈ തര്‍ക്കം. വ്യഭിചാരികളെ എറിഞ്ഞു കൊല്ലണമെന്നു പറയുന്ന ആയത്ത് ഖുര്‍ ആനില്‍ നിന്നും നഷ്ടപ്പെട്ടതെങ്ങിനെ എന്ന് ഇത്ഖാനിലുണ്ട്. ബുഖാരിയും മുസ്ലിമും ഒക്കെ ഇക്കാര്യം പറയുന്നുമുണ്ട്....!ഇത് ഒരു ഉദാഹരണം മാത്രം. ഖുര്‍ ആനില്‍ ചേര്‍ക്കാന്‍ വിട്ടു പോയ നിരവധി അധ്യായങ്ങളുടെ പൂര്‍ണ്ണ രൂപവും ഞാന്‍ പിന്നീടു പോസ്റ്റാം. ഇപ്പോള്‍ വിഷയം മാറിപ്പോകണ്ട എന്നതു കൊണ്ടാണ്.

Faizal Kondotty said...

കൊണ്ടോട്ടി മൂസ്സ said..
. പക്കേങ്കീ വലുതും ചെറുതും അണുപ്രായവുമായ ലക്ഷക്കണക്കിന് ഫോസിലുകളുടെ തെളിവും പൊക്കിക്കൊണ്ട് പരിണാമസിദ്ധാന്തം വന്നാലോ,
================================
എന്റെ മൂസ്സൂ .. ഫോസ്സില്‍ തെളിവുകള്‍ തന്നെയാണ് പരിണാമ സിദ്ധാന്തത്തിനു ഏറ്റവും എതിര് നില്‍ക്കുന്നത് എന്ന് ജ്ജ് അറിഞ്ഞിടില്ല എന്നതില്‍ എനിക്ക് അത്ഭുതമില്ല . കാരണം ജ്ജ് ഡാര്‍വിന്റെ പുസ്തകം മാത്രമേ കേട്ടിട്ടുണ്ടാവൂ .. കൂടുതല്‍ ഫോസ്സിലുകള്‍ ഭാവിയില്‍ കണ്ടെടുക്കുമ്പോള്‍ തന്റെ സിദ്ധാന്തത്തിനു തെളിവ് കിട്ടുമെന്നും അഥവാ ജീവി വര്‍ഗങ്ങള്‍ ഇട നില രൂപങ്ങളില്ലാതെ എങ്ങാനും ഉണ്ടായി എന്ന് വരികില്‍ തന്റെ സിദ്ധാന്തത്തിനു നില നില്‍പ്പില്ലെന്നും ഡാര്‍വിന്‍ തന്റെ പുസ്തകത്തില്‍ വച്ച് കാച്ചി .

ഇന്ന് പാലിയന്ടൊളജി വളരെയധികം വികസിച്ചു കഴിഞ്ഞു ഡാര്‍വിന്‍ ശേഷം 140 വര്ഷം കഴിഞ്ഞു
എന്ത് സംഭവിച്ചു ? ഇനി പറയുന്നത് എന്റെ അഭിപ്രായങ്ങള്‍ അല്ല കേട്ടോ .. സയന്റിസ്റ്റുകള്‍ (അവരാരും creationist കള്‍ അല്ല ) അവര്‍ക്ക് കിട്ടിയ തെളിവിന്റെ അടിസ്ഥാനത്തില്‍ പറയുന്നതില്‍ അവരോടെ കെറുവ് കാണിക്കരുത്‌ . താഴെ കൊടുക്കുന്നു . കാര്യങ്ങള്‍ വ്യക്തമാണ് .
ഇനി ഇവര്‍ ഇതൊക്കെ തുറന്നു സമ്മതിക്കാനുള്ള കാരണം എന്തെന്ന് ആദ്യമേ പറയാം .

cambrian കാലഘട്ടത്തിനു മുന്‍പ് ഏതാനും ഏക കോശ ജീവികള്‍ മാത്രമേ ഉള്ളൂ എന്നറിയാമല്ലോ (Before cambrian years, most organisms were simple, composed of individual cells ).

cambrian കാല (500-530 മില്യണ്‍ years before) ഘട്ടത്തില്‍ വൈവിധ്യമാര്‍ന്ന ഒട്ടനവധി ജീവികള്‍ പെട്ടെന്ന് ആകസ്മികമായി പ്രത്യക്ഷപ്പെടുന്നു , നക്ഷത്ര മത്സം (echinoderms ), ഒച്ച്‌ തുടങ്ങിയ മുപ്പതിലധിലതികം ജീവികള്‍ കേംബ്ര്യന്‍ കാലഘട്ടത്തില്‍ ഒരു പൂര്‍വ്വികനുമില്ലാതെ പ്രത്യക്ഷപ്പെടുന്നു , ഇവക്കു ചംക്രമണ വ്യവസ്ഥ , സങ്കീര്‍്ണ്ണങ്ങളായ അവയവങ്ങള്‍ എന്നിവ ഉണ്ട് . കേംബ്ര്യന്‍ മുമ്പുള്ള പാളിയില്‍ ഏക കോശ ജീവി മാത്രമേ ഉള്ളൂ . അതിനാല്‍ തന്നെ ജീവി വര്‍ഗങ്ങള്‍ പെട്ടുന്നു പ്രത്യക്ഷപ്പെടുന്നത് ഫോസ്സില്‍ ശാസ്ത്ര കാരന്മാരെ അല്ഭുതപ്പെടുതുന്നുന്ട്.

ഈ വസ്തുത വളരെ പ്രശസ്തനായ പരിണാമ വാദിയും Oxford university യിലെ zoologist ഉം ആയ Richard Dawkins പറയുന്നത് ശ്രദ്ധിക്കൂ ..

"For example the Cambrian strata of rocks, vintage about 600 million years, are the oldest ones in which we find most of the major invertebrate groups. And we find many of them already in an advanced state of evolution, the very first time they appear. It is as though they were just planted there, without any evolutionary history". (Richard Dawkins, The Blind Watchmaker, London: W. W. Norton 1986, p. 229.)
-----------------------------------
ഒരു പ്രശസ്ത British paleontologist ആയ ( ആളൊരു പരിണാമ വാദി കൂടി ആണേ )
Derek V. Ager, പറയുന്നത് കേള്‍ക്കൂ

"The point emerges that if we examine the fossil record in detail, whether at the level of orders or of species, we find-over and over again-not gradual evolution, but the sudden explosion of one group at the expense of another." (Derek V. Ager, "The Nature of the Fossil Record", Proceedings of the British Geological Association, Vol 87, 1976, p. 133).

Faizal Kondotty said...

paleontologist ആയ ( ഇയാളും പരിണാമ വാദി ആണേ ) Mark Czarnecki പറയുന്നു

"A major problem in proving the theory has been the fossil record; the imprints of vanished species preserved in the Earth's geological formations. This record has never revealed traces of Darwin's hypothetical intermediate variants - instead species appear and disappear abruptly, "
(Mark Czarnecki, "The Revival of the Creationist Crusade", MacLean's, January 19, 1981, p. 56. )
-----------------------
മറ്റൊരാള്‍ Richard Monastersky, ( Earth Sciences മാഗസിന്‍ എഡിറ്റര്‍് ),
"A half-billion years ago, the remarkably complex forms of animals we see today suddenly appeared. This moment, right at the start of Earth's Cambrian Period, some 550 million years ago, marks the evolutionary explosion that filled the seas with the world's first complex creatures. The large animal phyla of today were present already in the early Cambrian and they were as distinct from each other as they are today." (Richard Monastersky, "Mysteries of the Orient", Discover, April 1993, p. 40. )

അപ്പൊ മുസ്സു‌ ..ഫോസ്സില്‍ അങ്ങട്ടെ വിട് പുള്ളെ.. മുസ്സുന് കേകണോ .. ഫോസില്‍ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടതിയതാണ് കേട്ടോ ..
നാനൂറു മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സ്രാവും ഇന്നത്തെ സ്രാവും ഒരേ ഘടനയോടെ കൂടിയതാണ്
അമ്പതു മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വവ്വാലും ഇന്നത്തെ വവാലും നൂറി മുപതന്ച്ചു മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തേനീച്ചയും ഇന്നത്തെ തേനീച്ചയും ഒരേ ഘടനയോടെ കൂടിയതാണ്
പിന്നെയുമുണ്ട് ഉറുമ്പ്‌, തുടങ്ങി അനേകം ജീവികള്‍ മാറ്റമില്ലാതെ , ഇതിനു genetics പരമായി വിശദീകരണം നല്‍കാന്‍ എളുപ്പമാണ് .ചുറ്റ്‌പാടുകല്‍ക്കനുസരിച്ചു ജനിതക ഘടനയില്‍ അങ്ങിനെ മാറ്റം വരില്ലല്ലോ .പക്ഷെ പരിണാമം വഴി വിശദീകരിക്കാന്‍ അല്പം പ്രയാസപ്പെടും .

Early Cambrian period (540 million years ago) പ്രത്യക്ഷപ്പെട്ട Trilobite എന്നാ ജീവിക്ക്‌ ഇരട്ട ലെന്‍സ് ഓട് കൂടിയ കണ്ണുണ്ടായിരുന്നു . ഇത് വിശദീകരിക്കാന്‍ പരിണാമ ശാസ്ത്രം അല്പം വിയര്‍ക്കും . കാരണം സരളമായ അവയവങ്ങളില്‍് നിന്ന് complex അവയവങ്ങള്‍ ഉണ്ടാകുന്നു‌ എന്നാണല്ലോ വെപ്പ് .
ആധുനിക ജനിതക, molecular, paleontology ശാസ്ത്ര കാരന്മാരുടെ (നല്ല ഒന്നാതരം നായര്‍ തന്നെ )അഭിപ്രായങ്ങള്‍ അടക്കി ഇതിന്റെ വിശദ രൂപം ഉടനെ തന്നെ എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ് . ഇതു ഒരു ടെസ്റ്റ്‌ മാത്രം . അപ്പോയെ, പരിണാമ വാദത്തിന്റെ ശവമെടുപ്പിന് അങ്ങ് വരണം എല്ലാവരും, കേട്ടോ മൂസ്സ് .. .

അപ്പുട്ടാ ..
ഇത് നെറ്റ് സെര്‍ച്ച്‌ ചെയ്ത എഴുതിയതല്ല . എന്റെ പഠന വിഷയവുമായി ബന്ധമുള്ളതിനാലും എനിക്കിതിലുള്ള താല്പര്യം കാരണം ആദ്യമേ collect ചെയ്തതാണ് .സീരിയസ് ആയി എടുക്കുമെന്ന് കരുതുന്നു

കുഞ്ഞികിളി said...

ഇരുന്നൂറിനടുത്തു കമന്റ്സ് .. അതില്‍ പ്രപഞ്ചവും , വേദങ്ങളും , പരിണാമവും, ജനിടിക്സ്‌ ഉം മൊഹമ്മെദ് ഉം ബര്‍ണാട്ഷായും റിച്ചാര്‍ഡ്‌ ഡോക്കിന്‍സ് ഉം , പിന്നെ പലതും . കേംബ്രിയന് കാലഘട്ടം മുതല്‍ ആധുനിക യുഗം വരെ .
കാട്ടുപോത്ത് , ഗുരുവായൂര്‍ കേശവന്‍ എന്നാ ആന, അങ്ങിനെ പല കമന്റേറ്റേര്‍്സും ..
കൊണ്ടോട്ടി മൂസ്സ യുടെ തകര്‍പ്പന്‍ ഹാസ്യം . അപ്പുകുട്ടന്‍, ഫൈസല്‍ എന്നിവരുടെ സ്ഥിര സാന്നിധ്യവും വ്യക്തമായ കമന്റ്സ് ഉം

ഗഹനമായ വിഷയമായിട്ടും സരസമായി വായിക്കാന്‍ പറ്റുന്നു . ജബ്ബാര്‍ മാഷെ സമ്മതിച്ചിരിക്കുന്നു . കുറിക്കു കൊള്ളുന്ന കമന്റ്സ് മാത്രമല്ല, ഇതെല്ലം ഇത്ര ഭംഗിയായി മാനേജ് ചെയ്തു പോകുന്നുണ്ടല്ലോ .. ഇത്രയും സമാധാനപരമായ ചര്‍ച്ച, അതും ഇത്തരം വിഷയങ്ങളില്‍ .. ..സമ്മതിച്ചിരിക്കുന്നു

ഒരു പാട് അറിവും കിട്ടുന്നുണ്ട് .. പഠിച്ചു മറന്നോതൊക്കെ ഓര്‍മ്മയില്‍ ഓര്‍മ്മയില്‍ തിരിച്ചു വരുന്ന പോലെ , അഭിനന്ദനങ്ങള്‍

അപ്പൂട്ടൻ said...

ഫൈസല്‍,
ആദ്യമേ ഞാനൊരു മാപ്പപേക്ഷയുമായി തുടങ്ങട്ടെ. താങ്കളുടെ കമന്റിലെ ഒരു വാക്ക് ഞാന്‍ തെറ്റിയാണു വായിച്ചത്. "തീരെ യുക്തിയില്ലാതെ വാദങ്ങള്‍ ഉന്നയിച്ചു അപ്പുട്ടനെ പോലുള്ളവരെ നിരാശനാക്കില്ല " എന്നത് "തീരെ യുക്തിയില്ലാതെ വാദങ്ങള്‍ ഉന്നയിച്ച അപ്പുട്ടനെ പോലുള്ളവരെ നിരാശനാക്കില്ല" എന്നാണു. എന്നെക്കുറിച്ചാണ് ആ പരാമര്‍ശം എന്ന് ഞാന്‍ തെറ്റിദ്ധരിച്ചുപോയി. അതിനു താഴെയുള്ള എന്റെ കമന്റിന്റെ അവസാനഭാഗം അത്തരത്തില്‍ ഒരു തെറ്റിദ്ധാരണയില്‍ നിന്നും വന്നതാണ്. ഈ തെറ്റ് ഞാന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു.

ചില കാര്യങ്ങള്‍ കൂടി ഇവിടെ പറഞ്ഞോട്ടെ.
ലഭ്യമായ ഫോസില്‍ രേഖകള്‍ പരിണാമസിദ്ധാന്തത്തെ നിരാകരിക്കുന്നു എന്ന് താങ്കള്‍ പറഞ്ഞു. എനിക്ക് അതിനെ ഖണ്ഡിക്കാനുള്ള അറിവില്ല. പക്ഷെ ഇവയെല്ലാം സൃഷ്ടിവാദത്തേയും നിരാകരിക്കുന്നവയല്ലേ, ചുരുങ്ങിയപക്ഷം ഖുരാനിലും ബൈബിളിലുമൊക്കെ പറയുന്ന സൃഷ്ടിസംബന്ധിയായ വിശദീകരണങ്ങളെയെങ്കിലും? ഏകകോശജീവികളും cambrian കാലഘട്ടവുമൊക്കെ നാം വിശ്വാസങ്ങളിലൂടെ അറിഞ്ഞ സൃഷ്ടിയുമായി ഒത്തുപോകുമോ?

പല ജീവികള്‍ക്കും തുടക്കത്തില്‍ ഉണ്ടായിരുന്ന അതെ രൂപമാണ് ഇപ്പോഴും എന്ന് കണ്ടു. അവയ്ക്കെന്തേ രൂപമാറ്റം സംഭവിക്കാത്തത് എന്നാ ചോദ്യവും. ഈ ചോദ്യം മുന്‍പും കണ്ടിട്ടുള്ളതാണ്. എന്റെ വിവരക്കേട് വിളന്പേണ്ടല്ലൊ എന്ന് കരുതി അവിടെയൊന്നും കമന്റിടാന്‍ പോയില്ല. ഇപ്പറയുന്നതും വിവരക്കേടാണെങ്കില്‍ ക്ഷമിക്കൂ. ഇത് യുക്തിയില്‍ വരുന്ന കാര്യമാണ്, ശാസ്ത്രം ഇത് തന്നെയാണോ പറയുന്നത് എന്ന് എനിക്കുറപ്പില്ല.

ഒരു ജീവി ഉണ്ടാകുന്നു എന്ന് വെയ്ക്കുക, അത് സൃഷ്ടിക്കപ്പെട്ടതോ പരിണമിച്ചു ഉണ്ടായതോ ആവട്ടെ. അതിനു നിലനില്‍ക്കാന്‍ ആവശ്യമായ ശാരീരിക ഘടകങ്ങള്‍ ഇല്ലെങ്കില്‍ അത്തരത്തില്‍ ഈ ഘടകങ്ങള്‍ വികസിക്കണം, അല്ലെങ്കില്‍ ആ ജീവി അന്യം നിന്ന് പോകും. ഇത്തരത്തില്‍ ശാരീരികമായ ഘടകങ്ങള്‍ വികസിച്ചു വന്നാല്‍ (സ്രഷ്ടാവ് കൊടുത്തോ പ്രകൃതി വികസിപ്പിച്ചോ) അവയ്ക്ക് മുന്‍ രൂപങ്ങളില്‍ നിന്നും പ്രകടമായ വ്യത്യാസങ്ങള്‍ കണ്ടേക്കും. എന്നാല്‍ ഏതു പ്രകൃതി സാഹചര്യത്തെയും അതിജീവിക്കാന്‍ വേണ്ട ശാരീരിക ഘടകങ്ങള്‍ ആ ജീവിയ്ക്കുണ്ടെങ്കില്‍ പിന്നീട് ആ ബേസ് ഘടന മാറ്റേണ്ട ആവശ്യം വരുന്നില്ല, അതുകൊണ്ടു തന്നെ അവ കാലാകാലം നിലനില്‍ക്കുകയും ചെയ്യും, പ്രകടമായ മാറ്റങ്ങള്‍ ഇല്ലാതെ തന്നെ.

പാറ്റ (എന്റെ നാടായ പാലക്കാട്ട് ഇതിനു കൂറ എന്നാണു പറയുക, താങ്കളും അങ്ങിനെതന്നെയാവും പറയുക എന്ന് കരുതുന്നു :-)) ഏതു കാലാവസ്ഥയിലും ജീവിയ്ക്കും, മാരകമായ റേഡിയേഷന്‍ അടക്കം മനുഷ്യന് survive ചെയ്യാനാവാത്ത പല സാഹചര്യങ്ങളും അവയ്ക്ക് പ്രശ്നമല്ല. അപ്പോള്‍ പിന്നെ അവയുടെ രൂപം എന്തിനു മാറണം?

മനുഷ്യന്റെ കണ്ടുപിടുത്തങ്ങളിലും ഇത് കാണാം. സേഫ്റ്റി പിന്‍ ഒരു ഉദാഹരണമാണ്. അതിന്റെ രൂപം ഇന്ന് കാണുന്ന രൂപം ആയിട്ട് ഒരുപാടു വര്‍ഷങ്ങളായി. ഇതുവരെ മാറ്റമില്ലാതെ തുടരുന്നു.

പറഞ്ഞുവന്നത്, അന്ന് കണ്ട ശാരീരികഘടന ഇന്നും തുടരുന്നുണ്ടെങ്കില്‍ അതിനു കാരണം പരിണാമം നടക്കുന്നില്ല എന്നല്ല, പ്രകൃതിയില്‍ അതിജീവിക്കാനുള്ള കഴിവ് ആ ജീവികള്‍ക്ക് സിദ്ധിച്ചിട്ടുണ്ട് എന്നതാണ്.

ഒന്നുകൂടി പറയട്ടെ - Survival of the fittest എന്നതിനെ ഒരു ജീവി മറ്റൊന്നിനെ തോല്‍പ്പിക്കുക എന്നിട്ട് അതിജീവിക്കുക എന്ന രീതിയിലല്ല ഞാന്‍ മനസിലാക്കിയിട്ടുള്ളത്. പ്രകൃതി സാഹചര്യങ്ങളെ അതിജീവിയ്ക്കുക എന്നല്ലേ ആ ഒരു phrase കൊണ്ടു ഉദ്ദേശിക്കുന്നത്? കൊന്നുതിന്നല്‍ കൊണ്ടു ഒരു ജീവിവര്‍ഗ്ഗം ഇല്ലാതാകുന്നതിനു കാരണമാകും എന്ന് എനിക്ക് തോന്നുന്നില്ല.

ഈ വിഷയത്തില്‍ എന്റെ അറിവ് പരിമിതമാണ്, യുക്തിപരമായി മാത്രമാണ് ഞാന്‍ ഇതിനെ സമീപിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഇതില്‍ കൂടുതല്‍ പറയാന്‍ എനിക്ക് സാധിക്കും എന്ന് തോന്നുന്നില്ല. താങ്കളുടെ പോസ്റ്റായി കാത്തിരിക്കുന്നു. അവിടെ സൃഷ്ടിവാദം വിശദമായി ചര്‍ച്ച ചെയ്യുമെന്നും വിശ്വസിക്കുന്നു.

ഞാന്‍ നിര്‍ത്തട്ടെ.

കൊണ്ടോട്ടി മൂസ said...

ഇന്ന് പാലിയന്ടൊളജി വളരെയധികം വികസിച്ചു കഴിഞ്ഞു ഡാര്‍വിന്‍ ശേഷം 140 വര്ഷം കഴിഞ്ഞു. എന്ത് സംഭവിച്ചു ? ഇനി പറയുന്നത് എന്റെ അഭിപ്രായങ്ങള്‍ അല്ല കേട്ടോ .. സയന്റിസ്റ്റുകള്‍ (അവരാരും creationist കള്‍ അല്ല ) അവര്‍ക്ക് കിട്ടിയ തെളിവിന്റെ അടിസ്ഥാനത്തില്‍ പറയുന്നതില്‍ അവരോടെ കെറുവ് കാണിക്കരുത്‌ .ഇവിടാണ് ഫൈസൂ അനക്ക് ശാസ്ത്രമെന്തു ചുണ്ണാമ്പാണെന്ന് കൂടി അറിഞ്ഞൂടാന്ന് ഞമ്മക്ക് പറയേണ്ടി ബരണത്.

കാമ്പ്രിയന്‍ എക്സ്പ്ലോഷനും കെ-ടി ബൗണ്ടറി എന്നുവിളിക്കുന്ന ജൈവവൈവിധ്യ ആവിര്‍ഭാവവും കാരണം ജ്ജ് ഉദ്ധരിച്ചു പിടിച്ച ഏതെങ്കിലും ശാസ്ത്രകാരന്‍ "പരിണാമസിദ്ധാന്തമേ തെറ്റാണ്, സൃഷ്ടിവാദമാണ് ജൈവപരിണാമത്തേക്കാള്‍ കറക്റ്റ്" എന്നു പറഞ്ഞിട്ടൊണ്ടാ ? അല്ല ഒണ്ടാ ?

ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് ഒരു കാര്യം 100% കൃത്യമായി വിശദീകരിക്കാനാവാതെ വരുന്നത് ഇതാദ്യമൊന്നുമല്ല. ഗലീലിയോയ്ക്കും ന്യൂട്ടനും ഡാര്‍വിനും ഐന്‍സ്റ്റീനും പോള്‍ ഡിറാക്കിനും നീല്‍സ് ബോറിനും ഷ്രോഡിംജര്‍ക്കുമൊക്കെ ഇങ്ങനെ പല സമയത്ത് പല"മുട്ടു"കളും വന്നിട്ടൊണ്ട്. എന്നുവച്ച് അവരാരും " എന്നാപ്പിന്നെ ഈ സിദ്ധാന്തമേ പൊട്ടത്തെറ്റാണ്, എല്ലാം പടച്ചോന്‍ ഒണ്ടാക്കിവച്ചതാണേ" എന്ന് വിളിച്ചുകൂവിക്കൊണ്ട് നടന്നില്ല. ഓര് അതേ ശാസ്ത്രരീതിക്കകത്തുനിന്നോണ്ട് അതിനെ പുതുക്കാനേ ശ്രമിച്ചിട്ടൊള്ളൂ. അതുകൊണ്ടാണ് ഫൈസൂ, ഡാര്‍വിന്റെ കാലത്തൂന്നൊക്കെ പരിണാമസിദ്ധാന്തം ഒരുപാട് മുന്നോട്ട് പോയതും ഡാര്‍വിനു കേട്ടുകേള്‍വി പോലുമില്ലായിരുന്ന ജനറ്റിക്സെക്ക നിയോഡാര്‍വിനീയന് തിയറികളുടെ ഭാഗമായി ഇന്ന് ഉപയോഗിക്കപ്പെടുന്നതും‍.

സയന്‍സ് പടിച്ചെന്ന് നാഴികയ്ക്ക് മുന്നൂറുവട്ടം കാച്ചണ ജ്ജ് ഒക്കാമിന്റെ കത്തിയെപ്പറ്റി കേട്ടിട്ടൊണ്ടാന്ന് ഞമ്മക്കറിയൂല്ല. കേട്ടിട്ടില്ലെങ്കീ പോയി വായിച്ചോ. അപ്പ ഇത്തിരിക്കൂട വിവരം വയ്ക്കും. ഒന്നുമില്ലെങ്കീ, സയന്‍സിനെ എങ്ങനെ കാണണോന്നെങ്കിലും മനസിലാവും.

(continued in next 3 comments)

കൊണ്ടോട്ടി മൂസ said...

ക്രിയേഷനിസ്റ്റുകളടേം ഇന്റലിജന്റ് ഡിസൈന്‍കാരടേം ഒണക്ക വെബ് സൈറ്റുകളീന്ന് പൊക്കിക്കൊണ്ടുവരുന്ന ഡോക്കിന്‍സിന്റെം ഡെറെക് ഏജറിന്റെം യൊക്കെ പീസുകള് ജ്ജ് കൈയ്യീ വച്ചോ. അത് ബൈബിളിലെ സൃഷ്റ്റിവാദത്തിനു ശാസ്ത്രീയത കൊടുക്കാനക്കൊണ്ട് കൊറേ വെവരം കെട്ടവമ്മാരു പണ്ടേ തൊടങ്ങിവച്ച പരുവാടിയാണ്. കുറാനെന്നു പറയണ സാദനം തോറയീന്നും ബൈബിളീന്നും അടിച്ചുമാറ്റിയ കൊറേ കതകളായതോണ്ട് ഇപ്പ അതേ ബൈബിള്‍ സയന്റിസ്റ്റുകളട വാലീത്തൂങ്ങി കൊറേ കുറാന്‍ സയന്റിസ്റ്റുകളും എറങ്ങീട്ടൊണ്ട്.


ഏറ്റവും പേരു കേട്ട നിരീശ്വരവാദികളായ റസലിന്റെയും ബെര്‍ണാഡ് ഷായടേം സാം ഹാരിസിന്റെം ഡോക്കിന്‍സിന്റേമൊക്കെ വാചകങ്ങളെടുത്ത് ഉദ്ധരിച്ചാണോ ഫൈസൂ ദൈവത്തിനു സപ്പോര്‍ട്ടുകൊടക്കണത് ? "ബുദ്ധിക്കേ ലിമിറ്റൊള്ളൂ,
മണ്ടത്തരത്തിനു ലിമിറ്റൊന്നുമില്ല" എന്ന് ഐന്‍സ്റ്റീന്‍ പണ്ട് പറഞ്ഞത് എത്ര കറക്റ്റ്!

അന്നപ്പോലൊള്ള 'ഗുണ്ടടി സാസ്ത്രജ്ഞ'മ്മാരട, അവനവനാവശ്യമുള്ളതു മാത്രം തപ്പിയെടുത്തു ഉദ്ധരണികൊടുക്കുന്ന, പരുവാടി കാരണംജ്ജ് മോളിലുദ്ധരിച്ചുപിടിച്ച Derek V Agerനു 1995ല് തന്റെ The New Catastrophism: The Importance of the Rare Event in Geological History എന്ന പൊസ്തകത്തിന്റെ ആമുഖത്തിലെഴുതേണ്ടി ഇങ്ങനെ വന്നു.

"I think it necessary to include the following 'disclaimer': in view of the misuse that my words have been put to in the past, I wish to say that nothing in this book should be taken out of context and thought in any way to support the views of the 'creationists' (who I refuse to call 'scientific')."


ഒരു ആള്‍ട്ടര്‍നേറ്റിവ് ഹൈപ്പൊതസിസ് വയ്ക്കുമ്പം ഒറിജിനല്‍ തിയറിയ്ക്ക് വിശദീകരിക്കാന്‍ പറ്റാത്തതിനു മാത്രമല്ല, അതു മുന്‍പേ തന്ന വിശദീകരിച്ച കാര്യങ്ങള്‍ക്കു കൂടി യുക്തിയുക്തമായ ആള്‍ട്ടര്‍നേറ്റിവ് വിശദീകരണം കൊടുക്കണൊന്ന് ഇത്രോം സയന്‍സു പടിച്ചിട്ടും ജ്ജ് മനസിലാക്കീല്ലല്ല് ഫൈസൂ ? കഷ്ടം തന്നെ !!!!

കൂട്ടത്തിലു ഒരുകാര്യം കൂടി പറയട്ട് ---- കേമ്പ്രിയന്‍ എക്സ്പ്ലോഷനെ പറ്റിയൊക്ക ഇജ്ജ് ഖോരഖോരം എഴുതിയ സിതിക്ക് ഒരു കാര്യം കൂടി ചെയ്യ്. പരിണാമസിദ്ധാന്തത്തിനകത്തു നിന്നുതന്നെ അത് വിശദീകരിക്കാന്‍ ശ്രമിക്കണ പത്തോ ഇരുപതോ കിത്താബുകള് ഇക്കഴിഞ്ഞ പതിറ്റാണ്ടീത്തന്നെ എറങ്ങീട്ടൊണ്ട് (ഉദാ: കോണ്‍വേ മോറിസിന്റെ Crucible of Creation). ജ്ജ് അതൊക്കെയെടുത്ത് ഒന്ന് വായിക്ക്. എന്നിറ്റ് ഡോക്കിന്‍സിന്റെ ഉദ്ധരണീം കൊണ്ടിറങ്ങ്.

കൊണ്ടോട്ടി മൂസ said...

അപ്പുട്ടാ ..
ഇത് നെറ്റ് സെര്‍ച്ച്‌ ചെയ്ത എഴുതിയതല്ല . എന്റെ പഠന വിഷയവുമായി ബന്ധമുള്ളതിനാലും എനിക്കിതിലുള്ള താല്പര്യം കാരണം ആദ്യമേ collect ചെയ്തതാണ് .സീരിയസ് ആയി എടുക്കുമെന്ന് കരുതുന്നു
ഒവ്വ ഒവ്വേ !!! ജ്ജ് പറഞ്ഞത് തൊള്ളതൊടാത ഞമ്മളങ്ങ് മുണ്ങ്ങാം..പിന്നേ...ഞമ്മളു തിന്നണത് കണ്ടിയാണെന്ന് ബിശാരിച്ചാ???

ജ്ജ് മോളില് തപ്പിയെടുത്ത് ഉദ്ധരിച്ച സകല ഉദ്ധരണീം ഇന്റര്വെറ്റീ കിട്ടണ ചവറു ക്രിയേഷനിസ്റ്റുകളട വെബ്സൈറ്റുകളീന്ന് ചൂണ്ടിയതല്ലേ മോനേ ഫൈസൂ...?

അത് തപ്പിയെടുക്കാന്‍ ബല്യപാടൊന്നുവല്ല.


ദാ ഇങ്ങനെ ഗൂഗിളിലോട്ട് ഇട്ടുകൊടുത്താല്‍കിട്ടുന്ന റിസള്‍ട്ട് നോക്കിയാമതി. റിച്ചാഡ് മൊണാസ്റ്റെറ്സ്കീട വാക്കുകളെന്നും പറഞ്ഞ് ഉദ്ധരിച്ച സാദനം ഗൂഗിളീ തപ്പിയാ 18200 വെബ് പേജുകളു പൊങ്ങിവരും.

ജ്ജ് പൊക്കിക്കൊണ്ടു വരണ ഉദ്ധരണികളോരോന്നും ഇങ്ങനെ കോപ്പി പേസ്റ്റ് ചെയ്ത് ഗൂഗിളീ സെര്‍ച്ചിയാ ആട്ടുങ്കാട്ടം പോലെ വരും മോനേ ഫൈസൂ ഇതിന്റേക്ക സോഴ്സുകള്. ഗുണ്ടടിക്കുമ്പം സൂച്ചിച്ച് അടി :-]

Faizal Kondotty said...

എന്റെ മുസ്സു‌ ‌ ജ്ജ് ഇത്ര ചൂടാക്ണത് കാണുമ്പ തന്നെ മനസ്സിലാകുന്നുണ്ട് അനക്ക്‌ കൊണ്ട് ന്നു..

ജ്ജ് വല്യ കാര്യം പോലെ പറഞ്ഞതല്ലേ ഫോസ്സില്‍ അനക്ക്‌ വല്യ തെളിവാണെന്ന് . ഞാന്‍ പറഞ്ഞ ഉദ്ധരണികള് കളില്‍ പറയുന്നത് ജീവികള്‍ പൂര്‍ണ്ണ രൂപത്തില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു എന്ന് ഫോസ്സില്‍ ശാസ്ത്രകാരന്മാര്‍ സമ്മതിക്കുന്നു എന്നതാണ് . ...
അവരാരും creationist കള്‍ അല്ല എന്നത് ശരി തന്നെ .. ഇത് പ്പോ പണ്ടാരോ പറഞ്ഞ പോലെ യായി .. മുമ്പ്‌ ഒരുത്തന്‍ പറഞ്ഞു ജ്ജ് ഉദ്ധരിക്കുമ്പോള്‍ creationist കള്‍ പറഞ്ഞത് ഉദ്ധരിക്കരുത് ന്നു , ഇപ്പോ ഒരുത്തന്‍ പറയുന്നു ജ്ജ് പറഞ്ഞവന്മാര്‍ എന്തെ ഇപ്പോഴും evolutionist ആയി തന്നെ തുടരുന്നു . ഓരോരുത്തന്മാര്‍ക്ക് ഓരോ സ്റ്റാന്റ് ഉണ്ടാവില്ലേ .. പക്ഷെ അവര്‍ മാന്യന്മാര്‍ ആയതിനാല്‍ ‍ ചില കാര്യങ്ങള്‍ തുറന്നു സമ്മതിക്കും . ഡാര്‍വിന്‍ തന്നെ തന്റെ പുസ്തകത്തില്‍ difficulties of the theory എന്നാ അദ്ധ്യായത്തില്‍ കണ്ണിന്റെ കാര്യം അടക്കം എത്ര കാര്യങ്ങള്‍ തുറന്നു സമ്മതിചിടുണ്ട്

പക്ഷെ രാജാവിനെക്കാള്‍ വലിയ രാജ ഭക്തി കാണിക്കുന്ന കുറെ ആളുകളുണ്ട് . അവരാണ് ഇതൊക്കെ നിത്യ സത്യം എന്നാ രീതിയില്‍ പൊക്കി പിടിച്ചു നടക്കുന്നത് ... എന്റെ പൊന്നെ .. പരിണാമ സിദ്ധാന്തം തെറ്റന്ന് തെളിഞ്ഞാ പലതും പൊട്ടി വീഴും ന്നു അറിയാം പലര്‍ക്കും , അതിനാലാണ് പരിണാമ സിദ്ധാന്തത്തിന്റെ ഫോസ്സിലിനു ജീവന്‍ കൊടുക്കാന്‍ കഴിയോ ന്ന് അന്വേഷിച്ചു നടക്കുന്നത് .

മുസ്സു‌ .... പിന്നെ നെറ്റ് സെര്‍ച്ച്‌ ചെയ്‌താല്‍ ഏതു കാര്യത്തെ ക്കുറിച്ചും 18000 അല്ല ലക്ഷ ക്കണക്കിന് പേജ് വരും , ea jabbar എന്ന് അടിച്ചു ഗൂഗിള്‍ ചെയ്തു നോക്ക് അപ്പൊ കാണാം എത്രയോ പേജ് വരുന്നത് .

വെറുതെ എന്തെങ്കിലും പറയാതെ ഞാന്‍ പറഞ്ഞ കാര്യം വല്ലോ നടക്കോ ന്ന് നോക്ക് . എനിക്ക് വേണ്ടി മാത്രമല്ല എവിടെ ഇതൊക്കെ വായിക്കുന്ന കുറെ ആളുകളുണ്ടേ ..

1. ഫോസ്സില്‍ തെളിവുകള്‍ അടിസ്ഥാനത്തില്‍ cambrian യുഗത്തില്‍ കാണപ്പെടുന്ന പൂര്‍ണ്ണ രൂപത്തിലുള്ള ജീവി വര്‍ഗങ്ങള്‍ പെട്ടെന്ന് ഉണ്ടായതല്ല , അവയ്ക്ക് വ്യക്തമായ evolution history ഉണ്ട് എന്ന് അനക്ക്‌ തെളിയിക്കാന്‍ സാധിക്കുമോ ? ( സാധിച്ചാല്‍ അനക്ക്‌ തന്നെ nature ( ആധികാരിക മാഗസിന്‍ ) ക്ക് അയച്ചു കൊടുത്തു ഒരു പബ്ലിസിറ്റി ഒപ്പിക്കാം
2. ഇരു കണ്ണില്‍ നിന്ന് വരുന്ന ചെറുതും തല കീഴായതുമായ പ്രതി ബിംബം യഥാര്‍ത്ഥ വലിപ്പത്തില്‍ നിവര്‍ത്തി ഒന്നായി കാണിക്കാനുള്ള കഴിവ് തലച്ചോറിനു ലഭിച്ചത് ഏതു പരിണാമ പ്രക്രിയ വഴിയാണ് ?
3. ഓരോ ജന്തു വര്‍ഗത്തിലും ആണ്‍ , പെണ് ജീവികള്‍ ഉണ്ടായി വന്നത് എങ്ങിനെയാണ് ? ( അവയുടെ ലൈഗികാവയവങ്ങള്‍ ഫിറ്റ്‌ ആയി വന്നത് ഏതു പരിണാമ പ്രക്രിയ വഴിയാണ്
ഇതിനുത്തരം തന്നു എല്ലാവരെയും ഒന്ന് സഹായിക്ക് , വേണമെങ്കില്‍ ആധികാരിക ജേര്‍ണല്‍ കളിലേക്ക്‌ കത്തെഴുതിക്കോ , ഉത്തരം വരണെ വരെ ജമ്മ കാക്കാം . ഏതു ?

കൊണ്ടോട്ടി മൂസ said...

എന്ത് പറഞ്ഞാലും അവസാനം ഫൈസൂനു ഉദ്ധരിച്ച് പിടിക്കാന്‍ ഏതോ വെബ്സൈറ്റീന്ന് മൂന്ന് അമൂല്യ സാദനങ്ങള് കിട്ടീട്ടൊണ്ട് - കാമ്പ്രിയന്‍ ഗുലാബി, കമ്പൈന്‍ഡ് വിഷന്‍ ജിലേബി, ബെസ്റ്റ് ഫിറ്റ് ലിംഗങ്ങളട ലഡ്ഡു......ബുഹുഹുഹുഹഹഹ !!!!!

ചക്കരേ ഫൈസൂ, ഞമ്മക്ക് അന്റ മുട്ടന്‍ ബിവരക്കേടും ഉരുണ്ടുകളീം കണ്ടട്ട് എവടേം കൊള്ളേല്ല, ചിരിയാണ് ബരണത്.

ഇയ്യ് അക്കമിട്ട് നെരത്തിയ മൂന്ന് കാര്യത്തിലു തീരുമാനമാവാണ്ടിര്‍ന്നാ പരിണാമസിദ്ധാന്തം മുഴുക്കനേം തെറ്റാവേം അന്റ “സൃഷ്ടിവാതം” മുഴുക്കനേം ശരിയാവേം ചെയ്യുവാ ? നല്ല ന്യായവാണ്. പക്കേങ്കീ അത് ശാസ്തറം പടിച്ചവനാട് ഇദ് പറയല്ല്. ഓര് കൂവി വിടും. ഇയ്യ് നെരത്തിയ ഈ മൂന്നു കാര്യത്തീ തീരുമാനവാവാത്തോണ്ടാണല്ല് സകല യൂണിവേഴ്സിറ്റീലേം പരിണാവശാസ്ത്രവിഭാഗങ്ങളെല്ലാം പിരിച്ചുവിട്ടിട്ട് അവിടക്ക അന്റ കുറാന്‍ സാസ്തറം പടിപ്പിക്കണത്.

ഇജ്ജ് പടിച്ച ജനറ്റിക്സിലക്ക അപ്പ എങ്ങന്യാ കാര്യങ്ങള് ? ഒരു ജീനിന്റെ ട്രാന്‍സ്ലേഷനല്‍ പ്രോഡക്റ്റ് ഐസൊലേറ്റ് ചെയ്യാന്‍ പറ്റീലെങ്കി ഒടനെ ലാബറട്ടറീന്റെ പെരമോളില്‍ കയറി അന്റ പ്രഫസറ് “ഈ പ്രോട്ടീന്‍ വേര്‍തിരിക്കാമ്പറ്റണില്ലേ, ജനറ്റിക്സ് മുഴുക്ക ജിന്നിന്റെ കളിയാണേ” ന്ന് കാറിവിളിക്കുവോ?

അന്റ കാറോ ബൈക്കോ ബ്രേക് ഡൌണായാ ജ്ജ് അതിന്റ മാനുവലെടുത്ത് ബാറ്ററീം എഞ്ചിനുമൊക്കെ അഴിച്ചുപറക്കി നോക്കുവാ അതാ “ പടച്ചോനേ, ഇയ്യ് എന്റെ കാറ് കേടാക്കീല്ല്, ജ്ജ് തന്നെ അദ് നന്നാക്കിത്തരീന്‍” എന്നുമ്പറഞ്ഞ് കുറാനെടുത്ത് തപ്പി നോക്കുവാ ?

പരിണാമസിദ്ധാന്തത്തിനു വിശദീകരിക്കാമ്പറ്റാത്ത വല്ലതും ഒള്ളതിന്റെ പേരുമ്പറഞ്ഞ് പരിണാമവല്ല സൃഷ്ടിവാദവാണ് ശരീന്ന് അവകാശപ്പെടണ വല്ല “ശാസ്ത്ര” ജേര്‍ണലും അന്റ കയ്യീ ഒണ്ടെങ്കീ താ. ഞമ്മ ജ്ജ് പറയണതെല്ലാം മുണ്ങ്ങിക്കൊള്ളാം.

അതല്ലാത സയന്‍സ്റ്റിസ്റ്റുകളു വല്ലോടത്തും പറഞ്ഞ സാദനങ്ങള് അവിടുന്നും ഇവടുന്നും നുള്ളിമാറ്റി പറക്കിക്കൂട്ടി വച്ചിട്ട് പരിണാമം മുഴുക്കന തെറ്റാണേന്ന് പൊരപ്പറത്തു നിന്നു കൂവണോങ്കീ ആയിക്കോ, പക്കേങ്കീ അത് ജനറ്റിക്സ് പടിച്ച വിവരംവച്ച് കിട്ടിയ വെളിപാടാണന്ന് മാത്രം എഴുന്നള്ളിക്കല്ല്. ചിരിവരും.

ഗൂഗിള്‍ സെര്‍ച്ചിന്റ കാര്യം ---

ഗൂഗിളീ സെര്‍ച്ച് ചെയ്യണതക്ക വലിയ കൊഴപ്പവാണന്ന് ഞമ്മളു പറഞ്ഞാ ഫൈസൂ ?

അപ്പൂട്ടനോട് “ഇദൊന്നും ഞമ്മ ഇന്റര്‍നെറ്റീ സെര്‍ച്ചി തപ്പിയതല്ല, എല്ലാം പണ്ടേ ശേഗരിച്ച് ബച്ചതാണ്” എന്നക്ക ഗുണ്ടടിക്കണകണ്ടപ്പം സംഗതി ഹാറൂണ്‍ യാഹ്യാനേപ്പോള്ള ക്രിയേഷനിസ്റ്റ് ലൊടുക്കളകളട സൈറ്റീന്ന് ചൂണ്ടിയതാണന്ന് ഒന്ന്‍ കാണിച്ചു തന്നു.
അദ് അനക്ക് കൊണ്ടാ ഫൈസൂ ?
സാരോല്ല.പോട്ട്... ചര്‍ച്ച കയുമ്പ ഞമ്മള് അനക്കൊരു കോയിബിരിയാണി കൊടുത്ത് വിടാം.

Faizal Kondotty said...

ന്റെ മൂസ്സൂ ..
തന്റെ ഉദ്ധരണി അടര്‍ത്തി creation വാദം സ്ഥാപിക്കാന്‍ മാറ്റി കൊടുക്കരുത്‌ എന്നാണ് Derek Ager പറഞ്ഞത് .. പക്ഷെ അപ്പോഴും കാംബ്ര്യന്‍ യുഗത്തില്‍ പൂര്‍ണ്ണ രു‌പത്തില്‍ starfish അടക്കം പല ജീവികളും പരിണാമ ഹിസ്റ്ററി ഇല്ലാതെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു എന്ന പ്രശ്നം നില നില്‍ക്കുന്നു .

മുസ്സു‌ .. ഇയാള്‍ സമയം കിട്ടുമ്പോള്‍ അടുത്തുള്ള university ഏതാണോ അവിടെ പോയി ഏതെങ്കിലും Paleontology പുസ്തകം എടുത്തു Cambrian കാല ഘട്ടവും , pre- Cambrian കാല ഘട്ടവും ഒന്ന് വായിക്ക്‌ ,, അതിലെല്ലാം പറഞ്ഞിടുണ്ടാവും ജീവികള്‍ Cambrian കാല ഘട്ടത്തില്‍ പൂര്‍ണ്ണ രു‌പത്തില്‍ പ്രത്യക്ഷപ്പെടുന്നതിനെ പ്പറ്റി .. ആ സമയത്ത് അവക്ക്‌ ചംക്രമണ വ്യവസ്ഥ അടക്കം ,ചില വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ഉണ്ടായിരുന്നു എന്ന് . ഇവക്കൊരു പരിണാമ ചരിത്രം ഇല്ലന്നു . ഇവിടെ ഞാന്‍ ഉദ്ധരിച്ച ഉദ്ധരണികളില്‍ ഒക്കെ ആ കാര്യം വ്യക്തമാണ് ..ഈ ചര്‍ച്ച വീക്ഷിക്കുന്ന ആര്‍ക്കും Paleontology പുസ്തകങ്ങള്‍ വായിച്ചു സംശയം തീര്‍ക്കാവുന്നതാണ് .

എന്റെ മൂസ്സൂ സത്യങ്ങള്‍ സത്യങ്ങളായി തന്നെ നില്‍ക്കട്ടെ .. എന്തിനാ ഊതി കെടുത്താന്‍ നോക്കുന്നത് .

അപ്പു കുട്ടാ .. മില്യണ്‍ കണക്കിന് വര്‍ഷങ്ങളായി ജീവികള്‍ മാറാത്തത് ജനിതക ഘടനയില്‍ മാറ്റം വരാത്തത് കൊണ്ടാണ് എന്നാണു ഞാന്‍ പറഞ്ഞു വന്നത് . ജനിതക ഘടനയില്‍ മാറ്റം വരാത്തിടത്തോളം കാലം അവ ഒരു പോലെ നില നില്‍ക്കും . അത് പോലെ ഉപയോഗതിനനുസരിച്ചും ചുറ്റുപാടുകള്‍ക്കനുസരിച്ചും ജനിതക ഘടനയില്‍ മാറ്റം വരില്ല എന്നത് ഇന്ന് പകല്‍ പോലെ വ്യക്തമായ കാര്യമാണ് . mutation നെ പറ്റി നമ്മള്‍ ഒരു പാട് പറഞ്ഞു .

ഇനി ഡാര്‍വിന്റെ സിദ്ധാന്തത്തിന്റെ base എന്തായിരുന്നു ..?natural selection അവിടെ നില്‍ക്കട്ടെ , പ്രകൃതി അനു ഗുണമായവ തെരഞ്ഞെടുക്കണമെങ്കില്‍ ജീവി വര്‍ഗങ്ങളില്‍ മാറ്റം വരണം അല്ലോ .. ഉപയോഗ / നിരുപയോഗത്തിനനുസരിച്ചു അവയവങ്ങളി മാറ്റം വരും എന്ന ലമാര്‍ക്കിയന്‍ സിദ്ധാന്തമായിരുന്നു ഡാര്‍വിന്റെ base എന്ന് പറയുമ്പോള്‍ തന്നെ ഈ ജനിറ്റിക് യുഗത്തില്‍ എത്ര മാത്രം അപ്രസക്തമാണ് ഡാര്‍വിന് സിദ്ധാന്തം എന്ന് പറയേണ്ടതില്ലല്ലോ .

Faizal Kondotty said...

ഡാര്‍വിനെ നമുക്ക്‌ കുറ്റപ്പെടുത്താനാവില്ല . അദ്ദേഹം അന്നത്തെ അറിവിന്റെ അടിസ്ഥാനത്തില്‍ ഒരു സിദ്ധാന്തം അവതരിപ്പിച്ചു .. ഡാര്‍വിന്‍ അവതരിപ്പിച്ച സിദ്ധാന്തം തെറ്റാണെന്ന് തെളിഞ്ഞിട്ടും ചിലര്‍ അതില്‍ തന്നെ അള്ളി പിടിച്ചിരിക്കുന്നത് , creationist കള്‍ അതുപയോഗിക്കും എന്ന ഭയത്താലാണ് .കാറല്‍ മാക്സ് തന്റെ ദാസ് കാപിറ്റല്‍ ന്റെ ആദ്യ കോപ്പികളില്‍ ഒരെണ്ണം ഡാര്‍വിനു അയച്ചു കൊടുത്തു എന്നതില്‍ നിന്ന് തന്നെ മനസിലാക്കാം എന്തിനു വേണ്ടിയാണ് ഡാര്‍്വിനിസം ഉപയോഗിക്കപെടുന്നത് എന്ന് .

പണ്ട് പഴകിയ ഇറച്ചിയില്‍ നിന്ന് പുഴുക്കള്‍ ഉണ്ടാകുന്നു എന്ന് കരുതിയ ശാസ്ത്ര ലോകം പിന്നീട് അജൈവ വസ്തുക്കളില്‍ നിന്ന് ജീവനുണ്ടാകില്ലെന്നും , ജീവനുള്ള വസ്തുക്കളില്‍ നിന്ന് മാത്രമേ ജീവികള്‍ ഉണ്ടാവൂ എന്നും തെളിയിച്ചു , അത് എല്ലാവരും അംഗീകരിച്ചു . പക്ഷെ ചുറ്റുപാടുകള്‍ക്കനുസരിച്ചു ഉപയോഗ നിരുപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ജീവികളുടെ ജനിതക ഘടനയില്‍ മാറ്റം വരില്ലെന്ന് ശാസ്ത്ര ലോകം തെളിയിച്ച കഴിഞ്ഞിട്ടും ആ തെറ്റായ നിഗമനത്തില്‍ ഉണ്ടാക്കിയെടുത്ത ഡാര്‍്വിനിസം പക്ഷെ ചില ആളുകള്‍ എന്തിനോ വേണ്ടി ഉപയോഗിച്ച് പോരുന്നു .

വേറെ കുറെ ആളുകള്‍ നിയോ -ഡാര്‍്വിനിസം എന്ന പേരിട്ട് അതിനെ പരിഷ്കരിക്കാന്‍ നോക്കി , നിയോ -ഡാര്‍്വിനിസം പറയുന്നത് ജനിതക ഘടനയില്‍ mutation നടന്നു ജീവി വര്‍ഗം ഉണ്ടാകുന്നു എന്ന് . അതായത് പരിസ്ഥിതിക്കനുസരിച്ചു ക്രമാനുഗതമായ മാറ്റം അടുത്ത തലമുറയിലേക്ക്‌ പ്രേക്ഷണം ചെയ്യപ്പെടുന്നു എന്ന ഡാര്‍വിന്‍ സിദ്ധാന്തത്തിനു നേരെ വിപരീതം . DNA എന്തെന്നും ജീന്‍ എന്തെന്നും അറിയുക പോലും ചെയ്യാതിരുന്ന ഒറിജിനല്‍ ഡാര്‍വിന്‍ ന്റെ സിദ്ധാന്തം തള്ളപെട്ടു എന്നെങ്കിലും ജനങ്ങള്‍ അറിയട്ടെ ,


നിയോ ഡാര്‍്വിനിസം ത്തിലേക്ക്‌ വരും പോള്‍ പരിണാമ സിദ്ധാന്തം അമ്പേ പരുങ്ങുന്ന സ്ഥിതിയാണുള്ളത് . ഉപയോഗത്തിന്റെ / നിരുപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ക്രമമായി അല്ലെങ്കില്‍ അന്ധമായി നടക്കുന്ന mutation നിലൂടെ എങ്ങിനെ കണ്ണുണ്ടാവും ? എങ്ങിനെ പക്ഷികള്‍ക്ക് ചിറകുണ്ടാവും ? എങ്ങിനെ ലൈംഗിഗ അവയവങ്ങള്‍ ഉണ്ടാവും ?അനു ഗുണമായവ പ്രകൃതി തിരഞ്ഞെടുത്തു എന്നത് അവിടെ നില്‍ക്കട്ടെ , changes എങ്ങിനെ വന്നു ? ഒരു പ്രത്യേക direction ലക്‌ഷ്യം വച്ച് mutation ക്രമമായി നടന്നു എന്നാണോ ?
അതോ പെട്ടെന്ന് അന്ധമായ mutation നടന്നു ചിറകുകള്‍ ,ശ്വസനാവയവം , രക്തത്തിലെ മാറ്റം അടക്കം നിരവധി മാറ്റങ്ങള്‍ക്കു വിധേയമായി ഉരഗങ്ങള്‍ പക്ഷി വര്‍ഗങ്ങള്‍ ആയതാണോ ? നിങ്ങള്‍ ആരെയാണ് തെറ്റി ദ്ധരിപ്പിക്കുന്നത് ?

പേടിത്തൊണ്ടന്‍ said...

അല്ലാ ... അപ്പോ ഈ പരിണാമവാദികള്‍ക്കു ശരിക്കും ഇതിനൊന്നും ഉത്തരമില്ലേ.. ഇനി ഞാന്‍ ഊഹിച്ചെടുക്കണോ പോലും...



ഇനി ഫൈസലിതിനു എങ്ങനെയാ ഉത്തരം പറയാന്‍ പോണെ..
pre cambrianല്‍ ദൈവം ഏകകോശ ജീവികളെ മാത്രം ഉണ്ടാക്കിക്കൊണ്ടിരിക്കുവാരുന്നെന്നും അതു കഴിഞ്ഞു cambrian-നില്‍ complex life forms ഉണ്ടാക്കി തുടങ്ങി എന്നുമോ?

(മൂന്നാമത്തേ ചോദ്യത്തില്‍ പറഞ്ഞിരിക്കുന്ന കാര്യം ദൈവം എന്താ ചെയ്തേ എന്നു ചെറിയ ഒരൈഡിയ എനിക്കുണ്ട്.. )

കൊണ്ടോട്ടി മൂസ said...

ഫൈസൂട്ടാ, കേംബ്രിയന്‍ വിസ്ഫോടനമെന്താണെന്ന് ഇയ്യ് എന്നെ പടിപ്പിക്കണ്ട കേട്ടാ. അതിനു നുമ്മ ഇനി ഒന്നൂട കോളേജീല് നെരങ്ങാനൊന്നും പോണീല്ല.

ഇവടെ അപ്പൂട്ടനെ പോലെ ചെലരോട് ഇയ്യ് പറേണ കേട്ട് കേംബ്രിയന്‍ കാലത്തേ എല്ലാം ഒണ്ടാക്കിക്കഴിഞ്ഞെന്ന്.നല്ല കത തന്ന ! ആന പരിണമിച്ച കത പോലെ ഒന്നാന്തരം മണ്ടത്തരം. കേംബ്രിയന്‍ കാലത്തിനു ശേഷം ഒന്നും പരിണമിച്ചിട്ടില്ലന്നക്ക വെളമ്പണത് തൊള്ളതൊടാണ്ട് മുണുങ്ങാന്‍ ഞമ്മളെ കിട്ടൂല്ല കേട്ടാ.

കേംബ്രിയന്‍ കാലത്തുരുത്തിരിഞ്ഞ ജന്തുവഹകളട Basic body planകളാണ് ഇന്നത്തെ ജന്തുക്കളുമായി സാമ്യമുള്ളത്. അല്ലാത ആ കാലത്തിനു ശേഷം ഒന്നും ഒരു മാറ്റവും വരാത അങ്ങനേ ഇരുന്ന് എന്നക്ക ഗുണ്ടടിച്ചാ ബയോളജി പടിക്കാത്തവരെയേ പറ്റിക്കാമ്പറ്റൂ. കേംബ്രിയന്‍ കാലത്തിനു മുമ്പൊള്ള ഈഡിയാക്കാരന്‍ യുഗത്തില് അസ്ഥികളും തോടുമൊന്നുവില്ലാത്ത ജന്തുക്കളായിരുന്നു കൂടുതല് അതുകാരണം കേംബ്രിയന്‍ കാലത്തിനും മുമ്പൊള്ള സമയത്തെ ഫോസിലുകള് ഒരുപാട് കിട്ടീട്ടില്ല. അതാണ് കേംബ്രിയന്‍ കാലത്ത് പെട്ടന്ന് കൊറേ ജന്തുവഹകളട ഫോസിലു കിട്ടുമ്പം അത് “ ജൈവ വൈവിധ്യത്തിന്റെ വിസ്ഫോടനമാണ്” എന്നക്ക സയന്റിസ്റ്റുകള് ഇത്തിരി കവിത ചേര്‍ത്ത് കാച്ചണത്. അല്ലാത അള്ളാഹു അയിന്റെടെ കുത്തീര്‍ന്ന് കൊറേ ഒണ്ടാക്കീന്നൊന്നും ആരും പറഞ്ഞിട്ടില്ല കേട്ടാ പുള്ളേ.

കേമ്പ്രിയന്‍ കാലത്തുണ്ടായ ചെല ജീവികളുടെ അടിസ്ഥാന ഘടന മാറാതെ ഇന്നും നെലനില്‍ക്കണോണ്ട്. അടിസ്ഥാന ഘടനയാണ് എന്ന് ഒറപ്പിച്ച് വായിക്കണം. അല്ലാത മുഴുക്കനേം മാറാതെ നിക്കണെന്നൊന്നും വിശാരിച്ച് മണ്ടനാവല്ല്. ഇത് ഡാര്‍വിനിസത്തിനെ നിശേധിക്കണൊന്നുല്ല. അങ്ങനെ എല്ലാ ഗുലാബിയും എല്ലാക്കാലവും മാറിക്കോണ്ടേയിരിക്കും എന്നക്ക ഫൈസു പടിച്ച സിദ്ദാന്തത്തിലേ കാണൂ. അത് ശാസ്തറത്തിന്റെ കൊഴപ്പവല്ല. ഇജ്ജ് സാസ്തറം പടിച്ച രീതീട കൊഴപ്പവാണ്‍.(ജ്ജ് ഇതുവല്ലോം പടിച്ചിട്ടൊണ്ടാന്ന് തന്ന ഞമ്മക്കിപ്പം സംശയവായിരിക്കണ് )

കേമ്പ്രിയന്‍ കാലത്ത് ഒണ്ടായി എന്ന് ഫോസിലുതെളിവ് കിട്ടിയ ജീവികളൊക്കെ ഇന്നത്തെ ജന്തുക്കളെ ഉള്‍പ്പെടുത്തുന്ന Phylumങ്ങളട പൂര്‍വ്വിക സാമ്പിളുകളായേ ശാസ്ത്രജ്ഞമാരു കണക്കാക്കാറൊള്ളൂ. Phylum എന്നു പറയണത് ജീവികളട വര്‍ഗ്ഗീകരണത്തിന്റെ ഏത് തട്ടിലാണെന്ന് ഈ പടം കണ്ട് ബോധ്യപ്പെടാം.

(continued in the next 2 comments)

കൊണ്ടോട്ടി മൂസ said...

കേമ്പ്രിയന്‍ കാലത്തുണ്ടായിട്ട് മാറാത നിക്കണ ജന്തുക്കളട നൂറിരട്ടി വരും അതീന്ന് മാറി പരിണമിച്ച് അന്നത്തതു ഇന്നത്തതും കണ്ടാ തിരിച്ചറിയാമ്പറ്റാത്ത കോലത്തിലായ ജന്തുവഹകള്.

ഇജ്ജ് മൊകളിലെങ്ങാണ്ടും പറഞ്ഞ സ്രാവിന്റെ കാര്യമെട്. 3000ത്തിനടുത്ത് സ്രാവ് സ്പീഷീസുകളട ഫോസില് തപ്പിക്കിട്ടീട്ടൊണ്ട്. അതില് ഇന്നൊള്ളത് 1000നട്ത്ത് സ്പീഷീസുകളാണ്. 450 മില്ലിയണ്‍ വര്‍ഷം പഴകിയ ആദ്യകാലത്തെ സ്രാവുകളട ചെതുമ്പലടക്കം ഇന്നത്തെ സ്രാവീന്ന് വളരെ വ്യത്യാസപ്പെട്ടതാണ് കേട്ടാ. 280 മില്ലിയണ്‍ വര്‍ഷങ്ങള് കയിഞ്ഞ് സ്രാവുകളട ബോഡീപ്ലാനിലൊക്കെ സുപ്രധാന വ്യത്യാസങ്ങളു വന്നിട്ടൊണ്ട്. നാലോ അഞ്ചോ വട്ടം കൂട്ട നാശവും വന്നിട്ടൊണ്ട് പല സ്രാവ് വംശങ്ങള്‍ക്കും. അതിന്റെ രേഖകളും ഒണ്ട് ഫൈസൂട്ടാ ഫോസിലുകളില്. ഇത് ഒരു ഉദാഹരണത്തിന് പറഞ്ഞതാണ്.

കേംബ്രിയന്‍ കാലത്ത് ഇല്ലായിരുന്നതും ഇന്നുള്ളതുമായ കൊറേ ജന്തുക്കളെ ലിസ്റ്റാക്കാം. ഫൈസൂ അടിച്ചു വിടണ വെളിവുകേട് കേട്ട് കണ്ണുതള്ളിയവരക്ക് കൂടി കാര്യം മനസിലാവട്ട് ---

തവളയെപ്പോലൊള്ള ഉഭയജീവികള് - ഇവറ്റ ഒണ്ടായത് കേംബ്രിയന്‍ കാലവും കഴിഞ്ഞ് പിന്നേം പത്തമ്പത് മില്ലിയന്‍ വര്‍ഷം കയിഞ്ഞിട്ടാണ്.

ഉരഗങ്ങള് - ഇവറ്റ ഒണ്ടായത് കേംബ്രിയന്‍ കാലവും കഴിഞ്ഞ് പിന്നേം ഒരു 190 മില്ലിയണ്‍ വര്‍ഷം കഴിഞ്ഞട്ടാണ്. ഇതീത്തന്ന ദിനോസറുകളക്ക ഒണ്ടായിവരാന്‍ പിന്നേം കാലം കൊറേ കയിഞ്ഞ്.


ദിനോസറുകള്‍ - ഇവരക്കെ വിഹരിച്ച തൊടങ്ങിയത് കേംബ്രിയനും കയിഞ്ഞ് 250 മില്ലിയണ്‍ വര്‍ഷം കയിഞ്ഞാണ്.


പക്ഷികള് - കേംബ്രിയന്‍ കാലത്ത് തൂവലു പോലുമില്ലാരുന്ന്. ദിനോസറിന്റെ കാലം തുടങ്ങീട്ട് പിന്നേം 100 മില്ലിയന്‍ വര്‍ഷമെടുത്ത് പക്ഷികളു ഉണ്ടാവാനെക്കൊണ്ട്.


സസ്തനികള് - ഇവറ്റയൊക്കെ ദിനോസറുകളൊണ്ടായി 200 മില്ലിയണ്‍ വര്‍ഷം കയിഞ്ഞാണ് രംഗത്ത് വരണത് തന്ന.


പ്രൈമേറ്റുകള് - ആദ്യ പ്രൈമേറ്റുകളൊണ്ടായിറ്റ് 70മില്ലിയണ്‍ വര്‍ഷങ്ങളെ ആയിറ്റൊള്ള്. അതീന്ന് കൊരങ്ങനൊക്കെ പരിണമിച്ചിട്ട് ഏതാനും മില്ലിയന്‍ വര്‍ഷങ്ങളേ ആയിറ്റൊള്ളു.


മനുഷ്യന്‍ - അതുപിന്നെ പറയണോ ? കഷ്ടിച്ച് ഒരു മില്ലിയന്‍ വര്‍ഷമായിക്കാണും.


ഇത്രയും കൊണ്ട് ലിസ്റ്റ് തീരണില്ല.പുതുതായി പിന്നീട് ബന്ന ചെടികളട കാര്യം പറഞ്ഞാ നേരം വെളുക്കും. ഇന്ന് ഭൂമീക്കാണണ മൊത്തം ജന്തു സ്പീഷീസുകളട 90%വും ഒണ്ടായത് കേംബ്രിയന്‍ കാലം കയിഞ്ഞിട്ടാണ്. എന്നിറ്റാണ് ഫൈസൂന്റ സുവിശേഷം !!!!!

(continued in the next comment)

കൊണ്ടോട്ടി മൂസ said...

പരിണാമശാസ്ത്രത്തിനു കേംബ്രിയന്‍ ജൈവവൈവിധ്യാവിര്‍ഭാവത്തെപ്പറ്റി വിശദീകരിക്കാമ്പറ്റണില്ലേന്ന് എന്ന് ഫൈസു കൂവിക്കാറണത് ശരിക്കും വിശദീകരണമില്ലാത്തോണ്ടൊന്നുവല്ല.

പക്കേങ്കീ ഫൈസൂനു ബോതിക്കണ വിശദീകരണം കേംബ്രിയന്‍ കാലത്ത് പടശോന് പെട്ടന്ന് കുത്തീര്‍ന്ന് ജന്തുക്കളെ ഒക്ക സൃഷ്ടിച്ചുകൂട്ടീന്നാണ്. അതല്ലാത്ത ഒരു വിസദീകരണോം ഓന് പുടിക്കൂല്ല. ഓന്‍ ജനറ്റിക്സിലു മാസ്റ്റെഴ്സെട്ത്ത ബയങ്കര സയന്റിസ്റ്റല്ലേ !

ദാണ്ട വിക്കീപീടിയയീത്തന്നെയുണ്ട് കേമ്പ്രിയന്‍ എക്സ്പ്ലൊഷനെപ്പറ്റി കുറേ വിശകലനങ്ങളും വിശദീകരണങ്ങളും. ഇപ്പഴും ഗവേഷണങ്ങളു നടക്കണ വിഷയമാണ് ഇദ്. ശരീരത്തിന്റെ ഇടതും വലതും വേര്‍തിരിക്കണേനും കാലുകളടെ പ്രാചീനരൂപത്തിന്റെ ആവിര്‍ഭാവത്തിനും സകായിക്കണ ചെല ജീനുകളട ആവിര്‍ഭാവം കേംബ്രിയന്‍ കാലത്താണെന്ന് കണ്ടെത്തീട്ടൊണ്ട്. അതാണ് ഈ ഫോസില്‍ രേഖകളില്‍ കാണണ വൈവിധ്യത്തിനു കാരണമെന്നൊരു തിയറിയാണ് ഇതിലു ഡോകിന്‍സിനെപ്പോലുള്ളവര് എടുത്തുകാട്ടണത്.

കണ്ണിന്റെ പരിണാമത്തെപ്പറ്റിയാണെങ്കീ ദാ ഈ വിക്കിപീടിയ പോസ്റ്റിലു ഇഷ്ടമ്പോലെ പറഞ്ഞിട്ടൊണ്ട്.

ലൈംഗികപ്രത്യുല്പാദനത്തിനെപ്പറ്റി ഇവിടേം കൊറേ പറഞ്ഞിട്ടൊണ്ട്.

കേംബ്രിയന്‍ ജൈവ വൈവിധ്യത്തിന്റെ പേരുമ്പറഞ്ഞോ ഏതെങ്കിലും അവയവമുണ്ടായത് വിശദീകരിക്കാമ്പറ്റണില്ലാന്ന് പറഞ്ഞോ ഒരു ശാസ്ത്രജ്ഞനും പരിണാമസിദ്ധാന്തം തെറ്റാണെന്നാ പടശോന്‍ ഓണ്ടാക്കിപിടിപ്പിച്ചതാണ് എല്ലാമെന്നാ പറഞ്ഞിറ്റില്ല. ക്രിയേഷനിസ്റ്റുകളറ്റ വെബ്സൈറ്റീന്ന് കിട്ടണ പൊട്ടും പൊടിയുമെടുത്ത് ഇവട നെരത്തണ നേരത്തിന് ഫൈസൂ ജ്ജ് എല്ലാം കൂടി ഒരു തീസീസാക്കി നേച്ചറിനയച്ചു കൊടുക്കു പുള്ളേ. അന്റ കുറാന്‍ സയന്‍സ് എന്താണ് അവരക്ക് പോതിക്കാത്തത് എന്ന് അനക്കെങ്കിലും മനസിലാവുവല്ല്.

ഫൈസു പടിച്ച ഡിഗ്രീട മെത്തേഡാളജി അനുസരിച്ച് എന്തെങ്കില്‍ വിസദീകരിക്കാനക്കൊണ്ട് പറ്റീല്ലെങ്കി ഒടനേ കൊറാന്‍ തൊറന്ന് അതീ നോക്കണം ഉത്തരം. ഫൈസൂന്റ വണ്ടി വഴീ പഞ്ചറായാലും ഫൈസു കൊറാന്‍ തൊറന്ന് നോക്കുവാരിക്കും.

ഡി.എന്‍.ഏ എന്തെന്ന് അറിയാത്ത ഡാര്‍വിന്റെ സിദ്ധാന്തം തള്ളിപ്പോയേ എന്ന് ആര്‍ത്തുവിളിക്കണ ഫൈസൂ, അന്നോട് സഹതാപവൊണ്ട് കേട്ടാ. ഗലീലിയോയട കാലത്ത് കഷ്ടിച്ചൊരു ദൂരദര്‍ശിനി മാത്രമാണുണ്ടാരുന്നത്. ഹബിള്‍ ടെലസ്കോപ്പൂല്ല, ശൂന്യാകാശത്തിലൊട്ട് മനുഷ്യന്‍ പോയിട്ടൂല്ല. എന്നും വച്ച് ഗലീലിയോ സൂര്യനു ചുറ്റുവാണ് ഭൂമി കറങ്ങണതെന്ന് പറഞ്ഞത് തെറ്റാവുവാ പുള്ളേ ? ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണത്തെപ്പറ്റി എഴുതിയ കാലത്തും ഐന്‍സ്റ്റീന്‍ അതിനെ കൊറേക്കൂടി വലിയ ഗോളങ്ങളുടെ പശ്ചാത്തലത്തിലോട്ട് വിപുലീകരിച്ചതും ഈ ഗുലാബികളൊന്നും അറിഞ്ഞിട്ടോ സ്പേസീ പോയിട്ടോ അല്ല. ഇന്നത്തെ പാര്‍ട്ടിക്കിള്‍ ആക്സലറേറ്ററൂകളൊക്കെ വ്യാപകമാവുന്ന കാലത്തിനും മുമ്പേ റോഞ്ചന്റും മാക്സ് പ്ലാങ്കും നീത്സ് ബോറും ഷ്രോഡിംഗറും ആറ്റത്തെക്കുറിച്ച് പല കണ്ടുപിടിത്തങ്ങളും നടത്തി. ഇതൊന്നും അറിയാത്തോണ്ട് അവരക്ക പൊട്ടത്തെറ്റു പറഞ്ഞേ എന്ന് ആരും കൂവിനടക്കാറില്ല. പുതിയ കണ്ടുപിടിത്തം വരുമ്പം പിഴവുകള്‍ കണ്ടാ അവരുടെ തിയറികളില് തിരുത്തുകള്‍ ചേര്‍ക്കും. അങ്ങനെയാണ് ഫൈസൂ ശരിക്കൊള്ള ശാസ്തറം. അവരാരും തെറ്റൊണ്ടേ തെറ്റൊണ്ടേ... ഞമ്മക്ക് ശരിയെന്താണെന്ന് കൊറാനീ തപ്പിനൊക്കാവേ എന്ന് കൂവിക്കൊണ്ട് നടന്നില്ല.

കുഞ്ഞഹമ്മദ് said...

ഇജ്ജ് പടിച്ച ജനറ്റിക്സിലക്ക അപ്പ എങ്ങന്യാ കാര്യങ്ങള് ? ഒരു ജീനിന്റെ ട്രാന്‍സ്ലേഷനല്‍ പ്രോഡക്റ്റ് ഐസൊലേറ്റ് ചെയ്യാന്‍ പറ്റീലെങ്കി ഒടനെ ലാബറട്ടറീന്റെ പെരമോളില്‍ കയറി അന്റ പ്രഫസറ് “ഈ പ്രോട്ടീന്‍ വേര്‍തിരിക്കാമ്പറ്റണില്ലേ, ജനറ്റിക്സ് മുഴുക്ക ജിന്നിന്റെ കളിയാണേ” ന്ന് കാറിവിളിക്കുവോ?

അന്റ കാറോ ബൈക്കോ ബ്രേക് ഡൌണായാ ജ്ജ് അതിന്റ മാനുവലെടുത്ത് ബാറ്ററീം എഞ്ചിനുമൊക്കെ അഴിച്ചുപറക്കി നോക്കുവാ അതാ “ പടച്ചോനേ, ഇയ്യ് എന്റെ കാറ് കേടാക്കീല്ല്, ജ്ജ് തന്നെ അദ് നന്നാക്കിത്തരീന്‍” എന്നുമ്പറഞ്ഞ് കുറാനെടുത്ത് തപ്പി നോക്കുവാ ?
മൂസാക്ക ആ പറഞ്ഞത് പോയിന്റല്ലേ ഫൈസല്‍ കൊണ്ടോട്ടീ ? ശാസ്ത്രസിദ്ധാന്തത്തില്‍ പിഴവു കണ്ടാല്‍ ശാസ്ത്രം വച്ചു തന്നെയല്ലേ വിശദീകരിക്കേണ്ടത് ? അല്ലാതെ അതിനൊക്കെ ഉത്തരം മതഗ്രന്ഥങ്ങളിലുണ്ടെന്ന് പറഞ്ഞിരിക്കുകയാണോ ?

കാംബ്രിയന്‍ കാലത്തെ ജൈവവവിധ്യവും അതിനുശേഷം ഇത്രയും താമസിച്ചുമാത്രം ഇന്നു കാണുന്ന മിക്ക ജന്തു-സസ്യവര്‍ഗ്ഗങ്ങള്‍ ഉണ്ടായതും ഫൈസല്‍ ഖുര്‍ആനെ മുന്‍ നിര്‍ത്തി എങ്ങനെ വിശദീകരിക്കുമെന്ന് കേള്‍ക്കാന്‍ താല്പര്യമുണ്ട്.

എസ്.കെ.എസ് said...

ചര്‍ച്ച അംഗുലീപരിമിതം ആവരുത് എന്ന് കരുതി ഇടപെടട്ടെ , ഇടപെടുന്നത്‌ അനവസരോചിതമാനെന്കില്‍ ജബ്ബാര്‍ മാഷ് ക്ഷമിക്കണം ..
കൊണ്ടോട്ടി മൂസ്സ വിചാരിച്ച പോലയല്ല , അല്പം നന്നായി തന്നെ കാര്യങ്ങള്‍ അറിയാവുന്ന വ്യക്തിയാണെന്ന് മനസ്സിലായി കമ്മെന്റ് വായിച്ചപ്പോ . അതിനാല്‍ തന്നെ ചില തിരുത്തുകള്‍ ചൂണ്ടി കാണിക്കട്ടെ ,
ഞാന്‍ മുന്‍പ്‌ ഇങ്ങിനെ ഒരു കമന്റ്‌ ഇട്ടിരുന്നു .

"ഓരോ species ലും ആണ്‍ പെണ് ലൈംഗിഗാവയവങ്ങള്‍ എങ്ങിനെ ഉണ്ടായി എന്നത് പരിണാമം വഴി വിശദീകരിക്കാന്‍ ആവില്ല എന്നാണ് എനിക്ക് തോന്നുന്നത് . ജീവി വര്‍ഗങ്ങള്‍ തമ്മില്‍ ഒരു reproductive barrior ഉള്ളപ്പോള്‍ പ്രത്യേകിച്ചും ."

അതിപ്പോഴും തുടരുന്നു എന്നാണ് എനിക്ക് തോന്നുന്നത് .. മാത്രമല്ല മൂസ്സ തന്ന ലിങ്ക് sex organs ന്റെ evolution നെ പറ്റിയല്ല . sexual reproduction നെ പറ്റിയാണ് .. മൂസ്സ തന്ന ലിങ്കിലെ പേജില്‍ തന്നെ ഇങ്ങിനെ പറയുന്നുണ്ട് ..
since the hypotheses for the origins of sex are difficult to test experimentally, most current work has been focused on the maintenance of sexual reproduction,
ഒരു പക്ഷെ മൂസ്സ മറുപടി ഇല്ല എന്ന് വേണ്ട എന്നതിനാകും അങ്ങിനെ പറഞ്ഞത് . പക്ഷെ ശാസ്ത്രത്തിന്റെ വക്താവ് എന്ന നിലയില്‍ അല്പം കൂടി സു‌ക്ഷ്മത പാലിക്കണം , ഇത് ഒരു തരാം തെറ്റി ധരിപ്പിക്കലായി എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല .
ഫൈസല്‍ , മൂസ്സ പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ് , ഒരു കാര്യം ശാസ്ത്രത്തിനു വിശദീകരിക്കാന്‍ പറ്റാത്തത് കൊണ്ട് അത് എങ്ങിനെയാണ് സൃഷ്ടി വാദത്തിനു തെളിവാകുക ?

കണ്ണിന്റെ കാര്യത്തിലും മൂസ്സ മറുപടിയില്‍ സു‌ക്ഷമത പാലിച്ചില്ല , എന്തെങ്കിലും ഒരു ഉത്തരം എന്ന നിലയില്‍ ആണെങ്കില്‍ ഓക്കേ , പക്ഷെ ഫൈസലിന്റെ ചോദ്യം stereo vision നല്‍കാനുള്ള കഴിവ് brain നു എങ്ങിനെയാണ് പരിണാമ പ്രക്രിയയിലൂടെ ലഭിച്ചത് എന്നായിരുന്നു .താങ്കള്‍ തന്ന ലിങ്കില്‍ അത് പറയുന്നില്ലെന്നു മാത്രമല്ല , cambrian യുഗത്തില്‍ പെട്ടെന്ന് കണ്ണ് പ്രത്യക്ഷപ്പെടുന്നു എന്ന് കൂടി പറഞ്ഞിടുണ്ട്
Complex eyes appear to have first evolved within a few million years, in the rapid burst of evolution known as the Cambrian explosion. There is no evidence of eyes before the cambrian.

creationist കല്‍ interpretation നടത്തിയാലോ എന്ന ഭയത്താല്‍ ചിലര്‍ ചില കാര്യങ്ങള്‍ മൂടി വെക്കാറുണ്ട് . യഥാര്‍ത്ഥത്തില്‍ അതിന്റെ ആവശ്യമില്ല. അത് ശാസ്ത്രത്തിനു ദോഷം ചെയ്യും, അതൊരിക്കലും ദൈവ വാദത്തിനുള്ള തെളിവാകുകയും ഇല്ല . പിന്നെ എന്തിനു മൂടി വെക്കണം ?

ഒരു കാര്യം കൂടെ , cambrian യുഗത്തില്‍ ജീവി വര്‍ഗങ്ങളുടെ sudden explotion മൂസ വിശദീകരിച്ചത് Pre-Cambrian യുഗത്തില്‍ ഫോസിലുകള്‍ അവശേഷിച്ചില്ല എന്നതാണ്. പക്ഷെ അതൊരു തെളിയിക്കപ്പെട്ട വസ്തുത അല്ല പലരും അങ്ങിനെ വിശ്വസിക്കുന്നു എന്ന് മാത്രം , അതില്‍ തന്നെ ധാരാളം ഭിന്നാഭിപ്രായങ്ങള്‍ Paleontologist കള്‍ക്ക് ഉണ്ട് താനും . ഒരു പരിണാമ ഹിസ്റ്ററി യുമില്ലാതെ Cambrian യുഗത്തില്‍ ജീവികള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് തന്റെ സിദ്ധാന്തത്തെ ദുര്‍ബലപ്പെടുത്തുന്നു എന്ന് ഡാര്‍വിന്‍ പറഞ്ഞതായി ഓര്‍ക്കുന്നു , പക്ഷെ പിന്നീട് ഫോസിലുകള്‍ കണ്ടെതപ്പെടും എന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു . എന്നാല്‍ പാലിയന്‍ന്റൊളജി നന്നായി വികാസം പ്രാപിച്ചിട്ടും പ്രതീക്ഷിച്ച പോലെ ഒന്നും കാണപ്പെടാത്തത് കൊണ്ടാണ് ശാസ്ത്ര കാരന്മാര്‍ ജീവി വര്‍ഗങ്ങള്‍ വികാസം പ്രാപിച്ച രീതിയില്‍ തന്നെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതില്‍ അല്പം നന്നായി തന്നെ വിസ്മയം പ്രകടിപ്പിക്കുന്നത് . അല്ലാതെ വെറും കവിതാ പ്രകടനം അല്ല എന്നാണു എനിക്ക് തോന്നുന്നത് .
ഇതൊക്കെ creation പക്ഷത്തു നിന്ന് കൊണ്ട് ഫൈസല്‍ എങ്ങിനെയാണ് വിശദീകരിക്കുക എന്നറിയാന്‍ താല്പര്യ മുണ്ട് (സാമാന്യം നന്നായി വിയര്‍ക്കും !)
ഏതായാലും എല്ലാവരുടെയും തുടര്‍ കമന്റ്സ് നു കാത്തിരിക്കുന്നു .
നന്ദി

«Oldest ‹Older   1 – 200 of 233   Newer› Newest»