കുര്‍ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

Thursday, May 14, 2009

ദൈവ വിശ്വാസം എന്നത് ജീവിതത്തിനു അര്‍ഥം കിട്ടുന്ന ഒന്നാണ്. താങ്കള്‍ക്ക് അത് ഇല്ലെങ്കില്‍ പിന്നെന്തിന്നാണ് അതുള്ളവരെ ബ്ലോഗില്‍ ..............?

salaam said...
മാഷേ..കണ്ണ് കൊണ്ട് കേള്‍ക്കാനും , കാതുകൊണ്ട് കാണാനും, വായ്‌ കൊണ്ട് കേള്‍ക്കാനും, ശ്രമിക്കാതിരിക്കുക.
മേല്‍പറഞ്ഞ അവയവങ്ങള്‍ ഉപയോഘിച്ചു സുഘമായി ജീവിക്കുക! ദൈവ വിശ്വാസം എന്നത് ജീവിതത്തിനു അര്‍ഥം കിട്ടുന്ന ഒന്നാണ്. താങ്കള്‍ക്ക് അത് ഇല്ലെങ്കില്‍ പിന്നെന്തിന്നാണ് അതുള്ളവരെ ബ്ലോഗില്‍ വികലമായ പോസ്ടിങ്ങുകള്‍ നടത്തി കടന്നാക്രമിക്കുന്നത്.



salaam ന്റെ ചോദ്യം വളരെ പ്രസക്തം തന്നെ. അതില്‍ അല്‍പ്പം കാര്യമില്ലാതെയുമില്ല. മനുഷ്യര്‍ക്ക് പല പ്രതിസന്ധി ഘട്ടങ്ങളിലും ഒരാശ്വാസമേകുന്ന ജീവിതത്തിനു സ്വന്തമായി അര്‍ഥം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് അര്‍ത്ഥം പ്രദാനം ചെയ്യുന്ന നിരുപദ്രവകരമായ വിശ്വാസങ്ങളെ അന്ധമായി എതിര്‍ക്കേണ്ടതില്ല. ദൈവ വിശ്വാസം മാത്രമല്ല, മറ്റു ചില അന്ധവിശ്വാസങ്ങള്‍ക്കും ഇതു ബാധകമാണ്. സായിബാബ ജപിച്ചു നല്‍കിയ ഒരു മോതിരമോ, പാണക്കാട്ടെ തങ്ങള്‍ മന്ത്രിച്ചു നല്‍കിയ ഒരു ഏലസ്സോ ഒരു പാവം വിശ്വാസി ധരിക്കുന്നുവെങ്കില്‍ അയാള്‍ക്കത് ആശ്വാസം നല്‍കുന്നുവെങ്കില്‍ അതിനെ നാമെന്തിനെതിര്‍ക്കണം? ഖബറിനടുത്തു പോയി പ്രാര്‍ഥിക്കുമ്പോള്‍ ഒരാള്‍ക്ക് ആശ്വാസം കിട്ടുന്നുവെങ്കില്‍ ശിര്‍ക്കാരോപിച്ച് അയാളെ നാമെന്തിന് എതിര്‍ക്കണം?

പക്ഷെ വിശ്വാസങ്ങള്‍ക്ക് ഈയൊരു നിഷ്കളങ്കമായ മാനം മാത്രമാണോ ഉള്ളത്? ലോകത്തെവിടെയും ഒരു മനുഷ്യനും സമാധാനമായി അന്തിയുറങ്ങാന്‍ പറ്റാത്തവിധം കൊടും ഭീകരന്മാര്‍ ആക്രമങ്ങള്‍ നടത്തുമ്പോള്‍ , ആ ഭീകരര്‍ക്ക് അതിനു പ്രചോദനമാകുന്നത് അവരുടെ ദൈവവിശ്വാസമാണെങ്കില്‍ ആ വിശ്വാസത്തെ നമുക്ക് നിഷ്കളങ്കമായി കാണാന്‍ ആവുമോ? ഒരു ചാവേര്‍ ഭീകരന്റെ മനശ്ശാസ്ത്രത്തെ കുറിച്ചൊന്നു ചിന്തിച്ചു നോക്കുക. അയാള്‍ക്ക് ഏറ്റവും വിലപ്പെട്ട അയാളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടാണ് അയാള്‍ മറ്റുള്ളവരെ കൊല്ലാന്‍ സ്വയം ബോമ്പായി പൊട്ടിത്തെറിക്കുന്നത്. ഈ കടും കൈക്ക് പ്രേരകമാകാന്‍ മാത്രം തീവ്രമാണയാളുടെ വിശ്വാസമെങ്കില്‍ ആ വിശ്വാസത്തെ ഒരു മനുഷ്യസ്നേഹിക്ക് എതിര്‍ക്കാതിരിക്കാന്‍ കഴിയുന്നതെങ്ങനെ?

ഒരാളുടെ വിശ്വാസങ്ങള്‍ അന്യര്‍ക്ക് ഒരു തരത്തിലും ഉപദ്രവമാകുന്നില്ലെങ്കില്‍ ആ വിശ്വാസം എതിര്‍ക്കപ്പെടേണ്ടതില്ല. “നിങ്ങളുടെ അയല്‍ വാസി മറ്റൊരു ദൈവത്തെയാണാരാധിക്കുന്നതെങ്കില്‍ അയാളോടു പരുഷമായി മാത്രം പെരുമാറുക” എന്നു വെളിപാടുരുവിടുന്ന വൃത്തി കെട്ട ദൈവങ്ങളിലുള്ള വിശ്വാസം എതിര്‍ക്കപ്പെടേണ്ടതു തന്നെയല്ലേ? ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൂട്ടുകാരാക്കരുത് എന്നു വേദോപദേശം നല്‍കുന്നത് ദൈവമാണെങ്കില്‍ ആ ദൈവ വിശ്വാസം നിഷ്കളങ്കമാണോ? ഫിത്ന അവസാനിക്കുകയും ദീന്‍ മുഴുവന്‍ അല്ലാഹുവിന്റെതാകും വരെ വാളെടുത്ത് യുദ്ധം ചെയ്യുവിന്‍ എന്നു കല്‍പ്പിക്കുന്ന ദൈവം നന്മയോ തിന്മയോ ? മനുഷ്യന്റെ കഴുത്തു വെട്ടുന്നതും മിണ്ടാപ്രാണികളെ കൂട്ടക്കശാപ്പു ചെയ്യുന്നതും കണ്ട് പുളകം കൊള്ളുന്ന ഗോത്ര ദൈവങ്ങളെ നമുക്കു വേണോ? ഭാര്യാഭര്‍ത്തക്കന്മാര്‍ തമ്മില്‍ പിണങ്ങിപ്പിരിഞ്ഞാല്‍ അല്‍പ്പ കാല‍ത്തിനു ശേഷം അവരെ ഒന്നിപ്പിക്കാനാണു മനുഷ്യത്വമുള്ളവരൊക്കെ ശ്രമിക്കുക. എന്നാല്‍ നിങ്ങളുടെ ദൈവം പ്രാകൃതമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ട് ഈ പാവം മനുഷ്യരുടെസ്വകാര്യതയില്‍ കയ്യേറ്റം നടത്താന്‍ മതപ്രമാണികളെ പ്രേരിപ്പിക്കുന്നു. ഞാന്‍ സ്നേഹസംവാദം ബ്ലോഗില്‍ ഇട്ട ഊരുവിലക്കിന്റെ കഥ നോക്കുക.

വിശ്വാസത്തിന്റെ പേരില്‍ മനുഷ്യന്റെ കഴുത്തു വെട്ടാന്‍ ആജ്ഞ നല്‍കുന്ന അല്ലാഹു വിനെപ്പോലുള്ള പ്രാകൃത ദൈവങ്ങള്‍ മനുഷ്യത്വത്തെ കൊഞ്ഞനം കാട്ടുമ്പോള്‍ ആ ദൈവവിശ്വാസത്തെ നിഷ്കളങ്കമായി കാണാനാവുമോ? തങ്ങളുടെ മതത്തെ കുറിച്ച് ഒരു എതിരഭിപ്രായം പറയുന്നവരെ പോലും ഓടിച്ചിട്ടു പിടിച്ച് കൊല്ലണമെന്നാജ്ഞാപിക്കുന്ന താലിബാന്‍ ദൈവങ്ങളെ എതിര്‍ക്കണ്ടേ? നൌഷാദിന്റെ കണ്ണുകള്‍ക്കു നേരെ കത്തി ചൂണ്ടിയ ദൈവത്തെ അംഗീകര്‍ക്കാനാവുമോ? സ്വന്തം നാട്ടിലെ മതന്യൂനപക്ഷങ്ങള്‍ക്ക് അല്‍പ്പം നീതി കൊടുക്കൂ എന്നു മാത്രം പറഞ്ഞതിന്റെ പേരില്‍ ഒരു എഴുത്തുകാരിയെ ലോകത്തൊരിടത്തും ജീവിക്കാന്‍ അനുവദിക്കില്ല എന്നു പറയുന്ന ഭ്രാന്തന്മതത്തെയും ഈ ഭ്രാന്തിനു വെളിപാടുഭാഷ്യം നല്‍കിയ ദൈവത്തെയും അനുകൂലിക്കുന്നതെങ്ങനെ?

മനുഷ്യനു സമാധാനമായും സന്തോഷമായും ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്ന ഇത്തരം വിശ്വാസങ്ങളെ എതിര്‍ക്കുക എന്നത് ഒരു മനുഷ്യസ്നേഹിയുടെ കടമയാണെന്നു കരുതുന്നതുകൊണ്ടാണ് ഞാന്‍ മതവിമര്‍ശനം നടത്തുന്നത്. .. മതപരമായ ഇത്തരം അനാചാരങ്ങളെയും അരുതായ്മകളെയും കാര്യകാരണസഹിതം വിമര്‍ശിക്കുമ്പോള്‍ അതില്‍നിന്നും ചര്‍ച്ച വഴി തിരിച്ചു വിടാനായി “ദൈവം ഉണ്ടോ ഇല്ലേ? അതാദ്യം പറയൂ” എന്നും പറഞ്ഞു നിങ്ങള്‍ വരും .അപ്പോള്‍ അള മുട്ടി ദൈവത്തെ കുറിച്ചെന്തെങ്കിലും പറയേണ്ടി വരുന്നു. അതല്ലാതെ കേവലം ദൈവനിഷേധം ഞങ്ങള്‍ യുക്തിവാദികളുടെ വിഷയമല്ല.
ചര്‍ച്ച യാവാം.

10 comments:

കൊട്ടുകാരന്‍ said...

എല്ലാ മൂഡവിശ്വാസങ്ങളുടെയും മര്‍മ്മം ദൈവവിശ്വാസമാണ്. ദൈവമുള്ളതു കൊണ്ടാ പ്രേതവും പിശാചും ചാത്തനും ഒടിയനും ജിന്നും മലക്കും ... ഒക്കെ യുണ്ടാകുന്നത്.
ദൈവത്തെ തല്ലിക്കൊന്നാല്‍ മറ്റേതൊക്കെ താനെ ചത്തോളും.!

കൂട്ടുകാരന്‍ | Friend said...

അവനവനിലുള്ള ദൈവത്തെ കണ്ടെതുപോഴാണ് ഒരാള്‍ യഥാര്‍ത്ഥ വിശ്വാസി ആയി മാറുന്നത്. അങ്ങനെ കണ്ടെതുന്നവന്‍ ചുറ്റുപാടുള്ളവരെല്ലാം ദൈവമായി കാണും.. നാട് നന്നാകും...ഐശ്വര്യം ഉണ്ടാകും. പക്ഷെ ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നത് അവനവനിലുള്ള ചെകുത്താനെയാണ്‌ ഓരോരുത്തരും കാണുന്നത്...അതുകൊണ്ടാണ് പ്രശ്നങ്ങള്‍ എല്ലാം ഉണ്ടാകുന്നതും

Anonymous said...

താങ്കളോട് യോജിക്കുന്നു..

ഒരുവന്റെ വിശ്വാസം ഒരു തരത്തിലും മറ്റുള്ളവര്‍ക്ക് കുഴപ്പം വരാത്തിടത്തോളം എതിര്‍ക്കേണ്ടതില്ല.. എന്നാല്‍ അത് സമൂഹത്തിന്റെ പൊതു നന്മക്കോ ഒക്കെ ദോഷം ചെയ്യുന്നുവെങ്കില്‍ എതിര്‍ക്കുക തന്നെ ചെയ്യണം.. ഏതു മതമായാലും, ജാതിയായാലും, വര്ഗ്ഗമായാലും..

Anonymous said...

കൂട്ടുകാരാ എന്തസംബന്ധമാണ് താങ്കള്‍ പറയുന്നത്?''അവനവനിലുള്ള ദൈവത്തെ കണ്ടെതുപോഴാണ് ഒരാള്‍ യഥാര്‍ത്ഥ വിശ്വാസി ആയി മാറുന്നത്. അങ്ങനെ കണ്ടെതുന്നവന്‍ ചുറ്റുപാടുള്ളവരെല്ലാം ദൈവമായി കാണും.. നാട് നന്നാകും...ഐശ്വര്യം ഉണ്ടാകും.''
എന്താ ഇതിന്റെ അര്‍ത്ഥം?യഥാര്‍ത്ഥ പ്രശ്നം അവനവനിലുള്ള ദൈവത്തെ കണ്ടെത്തിയെന്നു വിശ്വസിക്കുന്നവരുടെ പ്രവര്‍ത്തിയാണല്ലോ ..കണ്ടെത്തിയത് ദൈവത്തെയാണോ,ചെകുത്താനെയാണോ എന്നു ആരു തീരുമാനിക്കും?ബിന്‍ ലാദന്‍ കണ്ടെത്തിയത് ചെകുത്താനെയാണെന്ന് താങ്കള്‍ക്ക് പറയാം.എന്നാല്‍ മറിച്ചു ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്.see link
http://www.jpost.com/servlet/Satellite?cid=1167467849587&pagename=JPost%2FJPArticle%2FShowFull

So who is right? How do we decide?

Baiju Elikkattoor said...

ജബ്ബാര്‍ മാഷെ,

താങ്കള്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ അത്ര പരിജ്ഞാമില്ല, അതുകൊണ്ട് അഭിപ്രായമൊന്നും പറയുന്നില്ല. പറയുന്ന വിഷയത്തോട് താങ്കള്‍ കാണിക്കുന്ന സത്യസന്തയോട് ബഹുമാനമുണ്ട്. അതുകൊണ്ട് താല്പര്യപൂര്‍വ്വം വായിക്കാറുണ്ട്.

താങ്കള്‍ ഇടുന്ന നീണ്ട പോസ്റ്റുകള്‍ക്ക്‌ ശരിയായി വിമര്‍ശനം നടത്താന്‍ കഴിവുള്ള പ്രതിയോഗികള്‍ ഇല്ല എന്നുള്ളത് ഒരു പോരായയ്മ ആയ‌ി എനിക്ക് തോന്നൂ. വിശ്വാസികള്‍ നിരത്തുന്ന എതിര്‍ വാതങ്ങള്‍ വളരെ ദുര്‍ബലവും യുക്തിയുടെ യാതൊരു പിന്‍ബലവും ഇല്ലാതെ, വൈകാരികീതയെ കൂട്ടികുഴച്ചുള്ള വാചക കസര്ത്തുകളായി പരിണമിക്കുന്നതില്‍ ദുഖമുണ്ട്. താങ്കളുടെ വാതമുഖങ്ങളെ വസ്തുനിഷ്ഠമായി എതിര്‍ക്കാനുള്ള ശക്തിയും ബുദ്ധിയും സര്‍വശക്തന്‍ താകളുടെ വിമര്‍ശകര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ഈ ബ്ലോഗിലെ ചര്‍ച്ച കൂടുതല്‍ സൃഷ്ടിയോന്‍മുഖമായേനെ എന്ന് ആശിച്ചു പോകുന്നൂ. താങ്കള്‍ക്കു കൂടുതല്‍ നല്ല വിമര്‍ശകര്‍ ഉണ്ടാകട്ടെ, അങ്ങനെ വിമര്‍ശനങളുടെ ഉരകല്ലിലൂടെ താങ്കളുടെ വാതങ്ങള്‍ക്കു കൂടുതല്‍ മുര്ച്ചയേകാന്‍ വിശ്വസിള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നൂ.

sappy said...

"എല്ലാ മൂഡവിശ്വാസങ്ങളുടെയും മര്‍മ്മം ദൈവവിശ്വാസമാണ്."
എങ്കില്‍ ഇ എ ജബ്ബാര്‍ മുരട്ടുവാദിയായത്‌ എന്തുകൊണ്ടാണു....
പിന്നെ ബൈജു.. ജബ്ബാര്‍ സര്‍ ണ്റ്റെ സത്യസന്ധത ബഹുവിശേഷം തന്നെ....
അല്ല പ്രിയ ജബ്ബാര്‍ താങ്കളുടെ അവിശ്വാസത്തിനുള്ള തെളിവെന്താണു... നോക്കൂ... ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരയുദ്ധങ്ങള്‍ അരങ്ങേറിയതു... ലോക മഹായുദ്ധങ്ങള്‍ അരങ്ങേറിയതു ദേശീയത്വത്തിനുവേണ്ടിയാണു.. ദേശീയത്വം മത നിരാസത്തിണ്റ്റെ സന്തതിയാണു.. ( അല്ലെന്നു തെളിയിക്കാനാവില്ല) .... ലോകത്തു ഇന്നു നടക്കുന്ന കിരാത യുദ്ധങ്ങള്‍ ദേശീയത്വത്തിനു വേണ്ടിയോ വംശീയത്വത്തിനു വേണ്ടിയോ ആണു.... പറയൂ മതമോ മതമില്ലായ്മയോ ഭീകരം... നോക്കൂ, കേരളത്തില്‍ ഏറ്റവും അസഹിഷ്ണുക്കളായ തീവ്ര ചിന്താഗതിയുള്ള , മുരട്ടുവാദികളായവര്‍ താങ്കളെപ്പോലുള്ള സ്വയം യുക്തിവാദികളെന്നു വിളിക്കുന്നവരാണു... പറയൂ മതമെങ്ങനെ താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉത്തരവാദിത്വമേറ്റെടുക്കും...

chithrakaran:ചിത്രകാരന്‍ said...

പഴഞ്ചന്‍ പുസ്തകങ്ങളെയും,വിശ്വാസങ്ങളേയും വലിച്ചെറിയുക.
അവ അടിമത്വം നിലനിര്‍ത്താനുള്ള ചങ്ങലകള്‍ മാത്രമാണ്.

bright said...

സാപ്പി പറഞ്ഞതാണ് ശരി. എത്രയെത്ര വിശ്വാസികളെയാണ് യുക്തിവാദികള്‍ ദ്രോഹിച്ചിട്ടള്ളത്.

http://lolgod.blogspot.com/2008/11/radical-atheism.html#comments

kadathanadan:കടത്തനാടൻ said...

മറിച്ചും ശരി യാകുന്നൂ"brigt"എത്രയെത്ര അവിശ്വാസികളെയാണ് മതാന്തവാദികൾ ദ്രോഹിച്ചിട്ടുള്ളത്‌..ചരിത്രത്തിൽ ഇത്‌ എണ്ണിയാൽ ഒടുങ്ങില്ല.

bright said...

@ kadathanadan,

താങ്കള്‍ക്ക് എന്റെ മറുപടിയിലെ പരിഹാസം പിടികിട്ടിയില്ല എന്നു തോന്നുന്നു.ഞാന്‍ കൊടുത്ത ലിങ്ക് നോക്കു.