കുര്‍ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

Sunday, September 13, 2009

കുര്‍ ആന്‍ അല്ലാഹു സംരക്ഷിച്ചില്ല ! അല്ലാഹുവിനതിനു കഴിഞ്ഞില്ല. !!

കുര്‍ ആന്റെ ക്രോഡീകരണത്തില്‍ അതിഗുരുതരമായ പാ‍കപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട് എന്നതിനുള്ള അനിഷേധ്യമായ തെളിവുകളാണു മതഗ്രന്ഥങ്ങള്‍ തന്നെ നമ്മുടെ മുമ്പില്‍ നിരത്തുന്നത്. കുര്‍ ആനാകട്ടെ അല്ലാഹുവിന്റെ “സംരക്ഷണം” അവകാശപ്പെടുകയും ചെയ്യുന്നു. ഇതെങ്ങനെയാണു പൊരുത്തപ്പെടുന്നത്? മതാചാര്യന്മാര്‍ ,പക്ഷേ ഈ പ്രശ്നത്തിനും പരിഹാരം കണ്ടെത്തിയിരിക്കുന്നു.!

അതി വിചിത്രവും പരിഹാസ്യവുമായ ഒരു മുടന്തന്‍ വാദത്തിലൂടെ യാണവര്‍ അല്ലാഹുവിനെയും കുര്‍ ആനിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ‘മന്‍സൂഖ്’ എന്ന സാങ്കേതിക വിഭാഗത്തില്‍ , അല്ലാഹു ‘നാസിഖ്’ മുഖേന കുര്‍ ആനില്‍ തന്നെ ദുര്‍ബ്ബലപ്പെടുത്തിയ വചനങ്ങള്‍ക്കു പുറമെ , സമാഹരണവേളയില്‍ നഷ്ടപ്പെട്ടു പോയവയെയും ഉള്‍പ്പെടുത്താം എന്നതാണു പ്രസ്തുത വാദം. ഇപ്രകാരം മന്‍സൂഖായ കുര്‍ ആന്‍ സൂക്തങ്ങള്‍ മൂന്നു കാറ്റഗറിയായി വിഭജിക്കപ്പെട്ടിരിക്കുന്നു.
1. പദങ്ങളും ആശയങ്ങളും ദുര്‍ബ്ബലപ്പെടുത്തിയവ.
2. ആശയം ദുര്‍ബ്ബലപ്പെടുത്തി പദങ്ങള്‍ നില നിര്‍ത്തിയവ,
3. പദങ്ങളെ നീക്കം ചെയ്ത് ആശയം നില നിര്‍ത്തിയവ.

ഇതില്‍ ഒന്നാമതു പറഞ്ഞ വിഭാഗത്തില്‍ പെട്ടവ വിരളമാണ്. അത്തരത്തില്‍ വല്ലതുമുണ്ടെങ്കില്‍ അതു സാമാന്യബുദ്ധിക്കുള്‍ക്കൊള്ളാവുന്നതുമാണ്. ഒരാശയം നേരത്തെ അവതരിപ്പിച്ചു.; പിന്നീടതു വേണ്ടെന്നു വെക്കുകയും മൂലഗ്രന്ഥത്തില്‍നിന്നവ ഒഴിവാക്കുകയും ചെയ്തു എന്നു മനസ്സിലാക്കാം. (സര്‍വ്വജ്ഞാനിയായ അല്ലാഹുവിനും മനുഷ്യനെപ്പോലെ , പ്രായോഗിക അനുഭവങ്ങളുടെ വെളിച്ചത്തില്‍ വീണ്ടു വിചാരമുണ്ടാവുകയും , തീരുമാനങ്ങള്‍ മാറ്റേണ്ടി വരുകയുമൊക്കെ ചെയ്യുന്നതിലെ വൈരുദ്ധ്യം തല്‍ക്കാലം നമുക്കു മറക്കാം. നോമ്പു കാല‍ത്തൊരു മാസം ബ്രഹ്മ്മചര്യമാചരിക്കാനുള്ള ക്ഷമയൊന്നും തന്റെ സൃഷ്ടികള്‍ക്കില്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇല്ലാത്തതുകൊണ്ടാണല്ലോ, ഇക്കാര്യത്തില്‍ അപ്രായോഗികമായ ഒരു വെളിപാട് ആദ്യം ഇറക്കി പിന്നീടതു തിരുത്തേണ്ടി വന്നത്. )

രണ്ടാമത്തെ വിഭാഗം- അതായത് ആശയങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തിയെങ്കിലും വാക്യങ്ങള്‍ നിലനിര്‍ത്തിയെന്നു പറയുന്നവ - ഗ്രന്ഥം തയ്യാറാക്കിയവരുടെ പിടിപ്പുകേടും വിവരക്കുറവും കൊണ്ട് ഉള്‍പ്പെട്ടു പോയതാകയാല്‍ അല്ലാഹു അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു എന്നെങ്കിലും കരുതാവുന്നതാണ്.

എന്നാല്‍ മൂന്നാമത്തെ വിഭാഗത്തിന്റെ , അതായത് ആശയം നിലനില്‍ക്കെ വാക്യങ്ങള്‍ ഒഴിവാക്കിയതിന്റെ യുക്തി എന്താണെന്ന് എത്രയാലോചിച്ചിട്ടും പിടി കിടന്നില്ല. മതപണ്ഡിതന്മാര്‍ പറയുന്നത് ഇതിന്റെയൊക്കെ യുക്തി അല്ലാഹുവിനേ അറിയൂ എന്നാണ്.!
മനുഷ്യന്‍ തന്റെ ചിന്താ ശക്തിയെ പൂര്‍ണ്ണമായും ഒരന്ധവിശ്വാസത്തിനു പണയം വെക്കുമ്പോള്‍ അവന്‍ ചെന്നു വീഴുന്നത് എന്തുമാത്രം ദുര്‍ബ്ബലവും യുക്തിഹീനവുമായ ഒരാശയ ഗര്‍ത്തത്തിലാണെന്നോര്‍ത്തു നോക്കൂ.!

സുദീര്‍ഘമായ കുറേ അധ്യായങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്നു നാം കണ്ടു. ,ആ അധ്യായങ്ങളില്‍ എന്തെല്ലാം ആശയങ്ങളാണുണ്ടായിരുന്നതെന്നോ, അതു മനുഷ്യര്‍ക്കെന്തെങ്കിലും പ്രയോജനം ചെയ്യുമായിരുന്നോ എന്നോ അറിയാന്‍ പോലും നമുക്കു നിവൃത്തിയില്ല. കുര്‍ ആന്‍ അല്ലാഹു സംരക്ഷിച്ചു എന്നു പറഞ്ഞാല്‍ , അതില്‍ ഇപ്പോള്‍ എന്തൊക്കെയുണ്ടോ അത്രയും സംരക്ഷിച്ചു എന്നും അതില്‍നിന്നും പോയതൊക്കെ അല്ലാഹുവിന്റെ തീരുമാനമനുസരിച്ചു പോയതാണെന്നും അങ്ങു വിശ്വസിച്ചു സമാധാനിക്കണമത്രേ!

അതാണു വിശ്വാസത്തിന്റെ യുക്തി.!!!

16 comments:

ea jabbar said...

കുര്‍ ആന്‍ അല്ലാഹു സംരക്ഷിച്ചില്ല ! അല്ലാഹുവിനതിനു കഴിഞ്ഞില്ല.!!

*******
കുര്‍ ആന്‍ ദൈവിക വെളിപാടല്ല എന്നിതാ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. വിശ്വാസികളായ സുഹൃത്തുക്കളേ...! നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ?

ea jabbar said...

ആത്മാര്‍ത്ഥതയും സത്യസന്ധതയുമുണ്ടെങ്കില്‍ ഇസ്ലാം വക്താക്കളായ സുഹൃത്തുക്കള്‍ ആരെങ്കിലും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെങ്കിലും പറയാമോ?

*കുര്‍ ആനില്‍ വ്യഭിചാരത്തിന് എറിഞ്ഞുകൊല്ലല്‍ എന്ന ശിക്ഷയുണ്ടോ?
*ഇല്ല എങ്കില്‍ ഇസ്ലാമില്‍ അങ്ങനെയൊരു ശിക്ഷാരീതി ഇക്കാലത്തു പോലും നടപ്പിലാക്കുന്നതിന്റെ സാംഗത്യമെന്ത്?
*കുര്‍ ആനില്‍ വ്യഭിചാരത്തിനു പ്രഹര ശിക്ഷയും വീട്ടു തടങ്കലും പറഞ്ഞ സ്ഥിതിക്ക് പിന്നെ യെങ്ങനെ എറിഞ്ഞുകൊല്ലല്‍ ശിക്ഷ നിലവില്‍ വന്നു?
*കുര്‍ ആനിനു വിരുദ്ധമായ ഒരു നിലപാടു സ്വീകരികാന്‍ പ്രവാചകനു സാധിക്കുമോ?
*കുര്‍ ആനില്‍ നിന്നും എറിഞ്ഞുകൊല്ലലിന്റെ ആയത്ത് നഷ്ടപ്പെട്ടു എന്നതല്ലേ സത്യം?
*അങ്ങനെയെങ്കില്‍ കുര്‍ ആന്‍ അല്ലാഹു സംരക്ഷിച്ചുവെന്ന അവകാശവാദം പൊളിഞ്ഞു എന്നല്ലേ അര്‍ത്ഥം?
* അതോടെത്തന്നെ കുര്‍ ആനിന്റെ ദൈവീകതയും പൊളിഞ്ഞില്ലേ?

Anonymous said...

കാട്ടിപ്പരുത്തി യുക്തി !

ea jabbar said...

കാപ്പാട് -യുക്തിവാദി പൊതുയോഗം

Anil cheleri kumaran said...

:)

CKLatheef said...

ദയവായി എന്റെ അഭിപ്രായം പ്രസിദ്ധീകരിക്കൂ. ഇല്ലെങ്കില്‍ കാരണം പറയൂ

ea jabbar said...

ഏതഭിപ്രായം?
ഇവിടെ ഒന്നും കാണുന്നില്ലല്ലോ. !
ഒന്നു കൂടി ശ്രമിച്ചോളൂ

CKLatheef said...

അതേ ഖുര്‍ആനെ അല്ലാഹു സംരക്ഷിച്ചു. സച്ചരിതരായ പ്രവാചക ശിഷ്യന്‍മാര്‍ കുറ്റമറ്റ രീതിയില്‍ അതിനെ ഒരൊറ്റ ഗ്രന്ഥത്തിലാക്കി. ഇന്ന് വരെ അതിന് വള്ളി പുള്ളി മാറ്റമില്ലാതെ നിലനില്‍ക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ അന്തിമ നാള്‍ വരെ അത് ഇതേ രൂപത്തില്‍ നിലനില്‍ക്കും. ഒരു വാക്ക് കൂടുതല്‍ ചേര്‍ത്ത് വെച്ച് പാരായണം ചെയ്ത് അത്യാവശ്യം ഖുര്‍ആനുമായി ബന്ധമുള്ള ഒരാളെ ഓതികേള്‍പ്പിക്കൂ അയാള്‍ പറഞ്ഞ് തരും നിങ്ങള്‍ ചേര്‍ത്തവാക്ക്. ഖുര്‍ആനില്‍ നിന്ന് ഒഴിവാക്കിയ ഒരു ആയത്ത് നിങ്ങള്‍ കൊണ്ട് നടക്കുന്നില്ലേ. അതെങ്ങാനും അതിലുണ്ടായിരുന്നെങ്കില്‍ ഖുര്‍ആനിന്റെ സൗന്ദര്യം മുഴുവന്‍ അത് നഷ്ടപ്പെടുത്തുമായിരുന്നു. വശൈഖു വശൈഖത്തു ഇദാ സനയാ.... അല്‍ബത്ത... അത് ഖുര്‍ആനില്‍ പെട്ടതായിരുന്നില്ല എന്നതിന് സാക്ഷിയായി ആ വാക്കുകള്‍ തന്നെ മതി. ഇത്ര അരോചക ശബ്ദം ഖുര്‍ആനില്‍ വേറെയേതാണുള്ളത്.

വിവാഹിതയായ ആള്‍ നാലാള്‍ കാണെ വ്യഭിചരിക്കുകയും നാലാളുകള്‍ കോടതില്‍ സാക്ഷിപറയുകയും ചെയ്താല്‍ ഇസ്‌ലാമിക നിയമമനുസരിച്ച് എറിഞ്ഞുകൊല്ലല്‍ ശിക്ഷ വിധിക്കാം. (തെരുവിലിട്ട് ഒരാളെ അടിച്ച് കൊല്ലുന്ന ചിത്രം യുറ്റുബില്‍ ഉണ്ടായിരുന്നു ഇസ്‌ലാമിലെ എറിഞ്ഞുകൊല്ലല്‍ എന്നും പറഞ്ഞ്. അങ്ങിനെയല്ല ഇസ്‌ലാമിലെ എറിഞ്ഞുകൊല്ലല്‍ എന്നെങ്കിലും മിനിമം മനസ്സിലാക്കുക.) അത് ഇപ്പോള്‍ നടപ്പിലാക്കണമോ അതല്ല, പകരം മറ്റു ശിക്ഷകള്‍ നല്‍കാമോ, എറിയാന്‍ കല്ല് തന്നെ ഉപയോഗിക്കേണമോ അതിന് പകരം വെടിവെച്ച് കൊല്ലാമോ, തുടങ്ങിയ കാര്യങ്ങള്‍ ചര്‍ചചെയ്ത് തീരുമാനിക്കുന്നതിന് ഇസ്‌ലാമിക സംവിധാനം ഇലാസ്തികതയുള്ളതാണ് എന്നാണ് എന്റെ അഭിപ്രായം.

താങ്കളുടെ മേശയില്‍ നിറഞ്ഞിരിക്കുന്നത് ചേകനൂരിന്റെ പുസ്തകളും മോഡേണ്‍ ഏജ് സൊസൈറ്റിയുടെയും പുസ്തകങ്ങള്‍ മാത്രമാണോ. ഐ.പി.എച് പുസ്തകങ്ങള്‍ മുഴുവന്‍ വായിച്ച ശേഷം കത്തിച്ച് കളഞ്ഞോ. യഥാര്‍ഥ ഇസ്‌ലാമിനെക്കുറിച്ച് നിങ്ങള്‍ ഇത്രയധികം അജ്ഞതപേറുന്നുവോ.

ea jabbar said...

ഉലൂമുല്‍ കുര്‍ ആന്‍ എന്ന വിജ്ഞാനശാഖയിലെ ഏറ്റവും ആധികാരിക കൃതിയാണ് ഇമാം സുയൂതിയുടെ ‘ഇത്ഖാന്‍’ . അതില്‍നിന്നുള്ള ഉദ്ധരണികള്‍ നല്‍കിക്കൊണ്ടാണു ഞാന്‍ കുര്‍ ആന്‍ പൂര്‍ണമല്ല. , ഒരു പാടു സൂറത്തുകളും ആയത്തുകളും ക്രോഡീകരണവേളയില്‍ നഷ്ടമായി എന്നു വ്യക്തമാക്കിയത്. ഉസ്മാന്‍ ഒടുവില്‍ തയ്യാറാക്കി വിതരണം ചെയ്ത മുസ്ഹഫാണിന്നു കുര്‍ ആന്‍ എന്ന പേരില്‍ മുസ്ലിംങ്ങള്‍ കൊണ്ടു നടക്കുന്നത്. അതില്‍ പിന്നീട് മാറ്റം വന്നു എന്ന് ഞാനും പറഞ്ഞില്ലല്ലോ ലതീഫേ?
എറിഞ്ഞു കൊല്ലല്‍ ആയത്ത് പോയി എന്ന് ബുഖാരിയിലും തുമുദിയിലും ഇബ്നുമാജയിലും ഇത്ഖാനിലുമൊക്കെ പറയുന്നു. എറിഞ്ഞുകൊല്ലല്‍ നിയമം ഇസ്ലാം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതെന്തു മറിമായം? അല്ലാഹു എവിടെ സംരക്ഷിച്ചു എന്നാ പറയുന്നേ? ഇത്രയും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടും കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയോ?

ea jabbar said...

എന്റെ മേശപ്പുറത്തും അലമാരയിലും നിറഞ്ഞിരിക്കുന്നത് കുര്‍ ആന്റെ വിവിധ തഫ്സീറുകളും ഹദീസ് ഗ്രന്ഥങ്ങളുമാണു സുഹൃത്തേ? ഓറിയന്റലിസ്റ്റ് ബുക്കുകള്‍ വിരളം.

CKLatheef said...

ഖലീഫ അബൂബക്കര്‍(റ) ന്റെ കാലത്താണ് ഖുര്‍ആന്‍ ക്രോഡീകരണം നടന്നത്. ഖുര്‍ആന്‍ പൂര്‍ണമായി കലര്‍പ്പില്ലാതെ ലഭ്യമാകാന്‍ സഹായകമായ ഒരു സംവിധാനമാണ് കൂടിയാലോചനയിലൂടെ പ്രവാചക ശിഷ്യന്‍മാര്‍ രൂപപ്പെടുത്തിയത്. അന്ന് സ്വീകരിക്കാവുന്ന കുറ്റമറ്റ രീതിയായിരുന്നു അതെന്ന് ഇസ്‌ലാമക ലോകം അംഗീകരിച്ചതാണ്. നിശ്ചയിക്കപ്പെട്ട എഴുത്തുകാര്‍ എഴുതിയ മാനദണ്ഡമനുസരിച്ച ലിഖിതങ്ങളും തെരഞ്ഞെടുക്കപ്പെട്ട ഖുര്‍ആന്‍ മനപ്പാഠമുള്ളവരെയുമാണ് പ്രസ്തുത സംരംഭത്തില്‍ പങ്കാളികളാക്കിയത്. ചില സൂക്തങ്ങളുടെ കാര്യത്തില്‍ ചില അഭിപ്രായ വ്യത്യാസം സ്വാഭാവികമായും ഉണ്ടായിരുന്നിരിക്കണം. ചര്‍ചയുടെ ഘട്ടത്തില്‍ നടന്ന അത്തരം സംഭവങ്ങളെ ഒരു പഠനവിഷമെന്ന നിലക്ക് കണ്ടാലും അത് പൊക്കിപ്പിടിച്ച് പിന്നീടുള്ള തീരുമാനത്തിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിക്കുന്നത് യുക്തിയണോ. താങ്കളുടെ നേതൃത്വത്തില്‍ യുക്തിവാദികളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ഒരു ചര്‍ചായോഗം സംഘടിപ്പിച്ചു എന്ന് കരുതുക. അതില്‍ സുകുമാരന്‍ മാഷെപ്പോലെ ഒരാള്‍ താങ്കള്‍ ഇപ്പോള്‍ തുടര്‍ന്ന് വരുന്ന നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു എന്ന് വരാം. എങ്കിലും ഭൂരിപക്ഷം യുക്തിവാദികള്‍ക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ ഇത് തന്നെയാണ് ഏറ്റവും ഉചിതമായ രീതി എന്ന തീരുമാനത്തിലെത്തിയാല്‍ സ്വാഭാവികമായും ആ ഒറ്റപ്പെട്ട നിലപാടും യുക്തിവാദവും തമ്മില്‍ ബന്ധമുണ്ടാവില്ലല്ലോ. ഈ ഒരു പരിഗണന ഖുര്‍ആന്‍ ക്രോഡീകരണ ഘട്ടത്തിലെ അത്തരം സംഭവങ്ങള്‍ക്ക് നല്‍കിയാല്‍ മതി. നാസിഖ് മന്‍സൂഖ് എന്നവ ഒരു യാഥാര്‍ഥ്യമാണ് എന്നതിനാല്‍ അതില്‍ അസ്വഭാവകത ഒന്നുമില്ല. തത്വത്തില്‍ അവയെ നിഷേധിക്കുന്നവരും പ്രായോഗികതലത്തില്‍ അവ അംഗീകരിക്കുന്നു. താങ്കള്‍ സൂചിപ്പിക്കുന്നപോലെ ദൈവത്തിന്റെ കഴിവ് കേടോ അജ്ഞതയോ ഒന്നുമല്ല അതിന് കാരണം. ഇമാം സുയൂത്വിക്ക് ഈ വിഷയത്തില്‍ നിങ്ങളുടെ അതേ വാദമാണോ. അഥവാ ഖുര്‍ആന്‍ പൂര്‍ണമായി സംരക്ഷിക്കപ്പെട്ടിട്ടില്ല എന്ന്.

CKLatheef said...

'*കുര്‍ ആനിനു വിരുദ്ധമായ ഒരു നിലപാടു സ്വീകരികാന്‍ പ്രവാചകനു സാധിക്കുമോ?'

ഈ ഒരു ചോദ്യമാണ്
താങ്കളുടെ മേശയില്‍ നിറഞ്ഞിരിക്കുന്നത് ...?
ഇങ്ങനെ തിരിച്ചുചോദിക്കാന്‍ പ്രേരകം.

പ്രവാചകചര്യ സ്വീകാര്യമാകാതെ വരുമ്പോഴാണ് ഇതുപോലെ ചോദിക്കേണ്ടി വരുന്നത്. ഇസ്്‌ലാമിലെ നിയമ നിര്‍മാണത്തിന്റെ രണ്ടാമത്തെ സ്രേതസ് നബിചര്യയാണെന്ന് പ്രഥമിക പാഠമാണ്.

സഹൃദയന്‍ ... said...

Dear Latheef,
"നിശ്ചയിക്കപ്പെട്ട എഴുത്തുകാര്‍ എഴുതിയ മാനദണ്ഡമനുസരിച്ച ലിഖിതങ്ങളും തെരഞ്ഞെടുക്കപ്പെട്ട ഖുര്‍ആന്‍ മനപ്പാഠമുള്ളവരെയുമാണ് പ്രസ്തുത സംരംഭത്തില്‍ പങ്കാളികളാക്കിയത്.ചില സൂക്തങ്ങളുടെ കാര്യത്തില്‍ ചില അഭിപ്രായ വ്യത്യാസം സ്വാഭാവികമായും ഉണ്ടായിരുന്നിരിക്കണം."
-ഖുര്‍ആന്‍ അല്ലാഹു നേരിട്ട് ഇറക്കിത്തന്നു എന്നാ വാദത്തെ ഖണ്ടിക്കുക അല്ലേ താങ്കള്‍ ചെയ്യുന്നത്?


"ഇസ്്‌ലാമിലെ നിയമ നിര്‍മാണത്തിന്റെ രണ്ടാമത്തെ സ്രേതസ് നബിചര്യയാണെന്ന് പ്രഥമിക പാഠമാണ്."
-സ്ത്രീ വിഷയങ്ങളില്‍ എന്ത് കൊണ്ട് നബിക്ക് ഒരു നിയമം മറ്റു മുസ്ലിങ്ങള്‍ക്ക്‌ വേറൊരു നിയമം?

ea jabbar said...

ആള്‍ദൈവങ്ങളുടെ സിദ്ധികള്‍ തുറന്നു കാട്ടുന്ന പരിപാടികൈരളി പീപ്പിള്‍ ചാനലില്‍ നാളെ[11-10-09]6.30 PM

Unknown said...

അള്ളാഹു ഇറക്കിയ ഖുര്‍ആനിനെ തള്ളിപ്പരഞ്ഞാല്‍ നിങ്ങള്‍ക്ക്‌ ഈ ലോകത്ത്‌ സ്ഥാനമില്ല മനുഷ്യാ.....!

Unknown said...

ഈ ലോകത്ത് ജീവിച്ചിരിക്കുന്ന ഏതൊരു അമുസ്ലിമിന് അള്ളാഹു മാപ് കൊടുത്താലും ഇസ്ലാമിന്റെ ലയ്ബലില്‍ ജനിച്ചു കാഫിര്‍ എന്ന ഗണത്തില്‍ പെട്ട താങ്കള്‍ക്കുള്ള ശിക്ഷ ഈ ലോകത്ത് തന്നെ അള്ളാഹു നടപ്പാക്കും ഇന്ശാ അല്ലഹ് . ആദ്യമായി താങ്കളുടെ അബ്ദുല്‍ ജബ്ബാര്‍ എന്ന പേര് (ലോകരക്ഷിതാവായ അല്ലാഹുവിന്റെ അടിമ എന്നര്‍ത്ഥം വരുന്ന ) മാറ്റിയിട്ടു മതി താങ്കളുടെ അല്ലഹുവിന്നെതിരെയുള്ള സംസാരം