കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന വിശ്വാസത്തെ പരിഹാസ്യമാക്കുന്ന മറ്റൊരു സംഗതിയാണ് നാസിഖ് മന്‍സൂഖ് വാദം. 23 കൊല്ലാക്കാലത്തിനിടയില്‍ അല്ലാഹു തന്റെ വെളിപാടുകളെ പലപ്പോഴായി നിരവധി തവണ വെട്ടിത്തിരുത്തി എന്നാണു പറയുന്നത്. ചിലപ്പോള്‍ അതു വര്‍ഷങ്ങള്‍ക്കു ശേഷമാണു ചെയ്തതെങ്കില്‍ മറ്റു ചിലപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ തന്നെ മൊഴി മാറ്റിപ്പറഞ്ഞതായും കാണാം.
ലോകാവസാനം വരേക്കുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനായി പ്രപഞ്ചമുണ്ടാക്കും മുമ്പേ മുന്‍ കൂട്ടി തയ്യാറാക്കി വെച്ചതും വള്ളിപുള്ളി കുത്തു കോമ മാറ്റം പാടില്ലാത്തതുമായ ഒരു ദിവ്യവേദഗ്രന്ഥത്തില്‍ ഇങ്ങനെ ചുരുങ്ങിയ കാലത്തിനിടെ വെട്ടും തിരുത്തും വേണ്ടി വന്നു എന്നു പറയുന്നതിനെ അക്കാലത്തെ അറബികള്‍ പോലും കണക്കിനു കളിയാക്കിയിരുന്നു. അവരുടെ പരിഹാസത്തിനു ദൈവം നല്‍കുന്ന ‘വായടപ്പന്‍ മറുപടി’നോക്കൂ:
وَإِذَا بَدَّلْنَآ آيَةً مَّكَانَ آيَةٍ وَٱللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوۤاْ إِنَّمَآ أَنتَ مُفْتَرٍ بَلْ أَكْثَرُهُمْ لاَ يَعْلَمُونَ
And when We exchange a verse in place of a [different] verse, by abrogating it and revealing another, for the welfare of [God’s] servants — and God knows best what He reveals — they say, that is, the disbelievers [say] to the Prophet (s): ‘You are just a fabricator’, a liar, making it up yourself. Nay, most of them do not know, the true nature of the Qur’ān and the benefit [to God’s servants] of abrogation.
ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ - അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് താനും - അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.[16:101]
مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا أَلَمْ تَعْلَمْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
When the disbelievers began to deride the matter of abrogation, saying that one day Muhammad enjoins his Companions to one thing and then the next day he forbids it, God revealed: And whatever verse (mā is the conditional particle), that has been revealed containing a judgement, We abrogate, either together with its recital or not [that is only its judgement, but its recital continues]; there is a variant reading, nunsikh, meaning ‘[Whatever verse] We command you or Gabriel to abrogate’, or postpone, so that We do not reveal the judgement contained in it, and We withhold its recital or retain it in the Preserved Tablet; a variant reading [of nunsi’hā] is nunsihā, from ‘to forget’: so ‘[Whatever verse We abrogate] or We make you forget, that is, We erase from your heart’; the response to the conditional sentence [begun with mā] is: We bring [in place] a better, one that is more beneficial for [Our] servants, either because it is easier [to implement] or contains much reward; or the like of it, in terms of religious obligation and reward; do you not know that God has power over all things?, including abrogating and substituting [verses]? (the interrogative here is meant as an affirmative).[ജലലൈന്‍]
Then Allah mentions what was abrogated of the Qur'an and that which was not abrogated, as a direct reference to the claim of the Quraysh who said to the Prophet: O Muhammad! Why do you command us to do something and then forbid it, saying: (Such of Our revelations as We abrogate) We do not erase a verse that was acted upon before and which is now not acted upon (or cause to be forgotten) or leave unabrogated so that it is acted upon, (We bring one better) We send Gabriel with that which more profitable and easier to act upon (or the like) in reward, benefit and action. (Knowest thou not) O Muhammad (that Allah is Able to do all things?) of the abrogated and unabrogated.[ഇബ്നു അബ്ബാസ്]
വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?[2:106]
ഒരു വെളിപാട് റദ്ദാക്കി അതിനെക്കാള്‍ മെച്ചപ്പെട്ട വേറൊരു വെളിപാടു പകരം അവതരിപ്പിക്കുന്നതിനാണിവിടെ കുര്‍ ആന്‍ നസ്ഖ് എന്നു പറയുന്നത്. മെച്ചപ്പെട്ടത് ആദ്യമേ അങ്ങവതരിപ്പിച്ച് ഈ വെട്ടിത്തിരുത്തൊക്കെ ഒഴിവാക്കാന്‍ സര്‍വ്വജ്ഞാനിയായ ഒരു ദൈവത്തിനു കഴിഞ്ഞില്ല എന്നതും മുന്‍ കൂട്ടി തയ്യാറാക്കി വെച്ച ഒരു കിതാബിന്റെ നിലവാരം ഇങ്ങനെയൊക്കെയാണ് എന്നതും ചിന്തിക്കുന്നവര്‍ക്ക് ഒന്നാംതരം ഒരു ദൃഷ്ടാന്തം തന്നെ!! കളിയാക്കിയ അറബികളോടു പറയുന്ന മറുപടിയുടെ നിലവാരവും സഹതാപാര്‍ഹം തന്നെ. !! ഈ മറുപടി വെളിപാടുകളും നേരത്തേ തയ്യാറാക്കി വെച്ചിരുന്നോ? എങ്കില്‍ പിന്നെ ഇങ്ങനെ സ്വയം പരിഹാസ്യനാകുന്ന ഒരേര്‍പ്പാടിനു ദൈവം എന്തിനു മുതിര്‍ന്നു??? ആദ്യമേയങ്ങു മെച്ചപ്പെട്ടതു മാത്രം അവതരിപ്പിച്ചാല്‍ പോരായിരുന്നോ? എന്തൊരു വിഡ്ഡിത്തം കൂട്ടരേ ഈ പറയുന്നത്?
ഇനി മറ്റൊരു വൈരുദ്ധ്യം; ഇപ്രകാരം അല്ലാഹു തന്നെ റദ്ദാക്കിയ വെളിപാടുകള്‍ കുര്‍ ആനില്‍ എങ്ങനെ പിന്നെയും കടന്നു കൂടി? അതൊക്കെ കുര്‍ ആനില്‍ ഉള്‍പ്പെടുത്താന്‍ നബി ഉദ്ദേശിച്ചിരുന്നോ? ഇല്ല എന്നാണു മുഫസ്സിറുകള്‍ തന്നെ പറയുന്നത്. സെയ്ദും ഉസ്മാനും കൂട്ടരും ഗ്രന്ഥം ക്രോഡീകരിച്ചപ്പോള്‍ അബദ്ധത്തില്‍ ഇങ്ങനെയുള്ള മന്‍സൂഖായ[റദ്ദാക്കപ്പെട്ട] കുറെ വചനങ്ങളും അതില്‍ കടന്നു കൂടിയതാണത്രേ ! അല്ലാഹുവിന്റെ ഗ്രന്ഥം അല്ലാഹു തന്നെ സംരക്ഷിച്ചതിന്റെ കോലമാണിത്.!
പ്രവാചകന്‍ ജീവിച്ചിരിക്കെ കുര്‍ ആന്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കാതിരിക്കാന്‍ തന്നെ കാരണം അല്ലാഹുവിന്റെ ഇടയ്ക്കിടെയുള്ള വീണ്ടുവിചാരവും മൊഴി മാറ്റവും വെട്ടിത്തിരുത്തലുമാണത്രെ!
“ഇമാം ആഖൂലി ,തന്റെ ഫവാഇദില്‍ പറയുന്നു: സുഫ് യാനുബ്നു ഉയൈന സെയ്ദുബ്ന്‍ ഥാബിതില്‍നിന്നു റിപ്പോര്‍ട് ചെയ്യുന്നു: “നബിതിരുമേനി വഫാതാകുമ്പോള്‍ കുര്‍ ആന്‍ ഒരു ഗ്രന്ഥമായി ക്രോഡീകരിച്ചിരുന്നില്ല. ... ഇതിനു കാരണം , കുര്‍ ആനില്‍ വല്ല സൂക്തത്തിന്റെയും പാരായണം അല്ലെങ്കില്‍ വിധി ദുര്‍ബ്ബലപ്പെടുത്തിയേക്കാന്‍ സാധ്യതയുണ്ടായിരുന്നു തിരുമേനിയുടെ കാലത്ത്. തന്മൂലമാണു തിരുമേനി അതു രണ്ടു ചട്ടക്കുള്ളില്‍ ക്രോഡീകരിച്ചു വെക്കാതിരുന്നത്. ..” [ഖുര്‍ ആനിന്റെ അറിയപ്പെടാത്ത ഏടുകള്‍ -പേ.19- കെ വി എം പന്താവൂര്‍ ]
മന്‍സൂഖായ വചനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സൈദും കൂട്ടരും നടത്തിയ മുസ്ഹഫ് നിര്‍മ്മാണം പ്രവാചകന്റെ ഹിതത്തിനെതിരായിരുന്നു എന്നു വ്യക്തം !
മന്‍സൂഖായ വചനങ്ങള്‍ കൂടിക്കലര്‍ന്നത് കുര്‍ ആനില്‍ വൈരുദ്ധ്യങ്ങള്‍ പെരുകാന്‍ കാരണമായി. ഇതു മൂലം കുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയിലും വളരെയേറെ അഭിപ്രായഭിന്നതകള്‍ തല പൊക്കുകയുണ്ടായി. ദുര്‍ബ്ബലപ്പെട്ട സൂക്തങ്ങള്‍ ഏതൊക്കെ എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നു. നാസിഖ് മന്‍സൂഖ് വാദം തന്നെ ദുര്‍ബ്ബലമാണെന്നും കുര്‍ ആനില്‍ അപ്രസക്തമായ യാതൊന്നും തന്നെയില്ലെന്നും ഒരു ന്യൂനപക്ഷം വാദിക്കുന്നു. കുര്‍ ആനിന്റെ അപ്രമാദിത്വത്തെയും ദൈവികതയെയും ഈ വാദം ദുബ്ബലപ്പെടുത്തുന്നു എന്നാണവരുടെ കണ്ടെത്തല്‍ .
അല്ലാഹു തന്നെ ദുര്‍ബ്ബലപ്പെടുത്തി എന്നു കരുതപ്പെടുന്ന ഏതാനും സൂക്തങ്ങളും അവയുടെ അവതരണ പശ്ചാത്തലവും ഇനി നമുക്കൊന്നു പരിശോധിച്ചു നോക്കാം.
“ഭര്‍ത്താവു മരണപ്പെട്ട ഭാര്യ ഒരു കൊല്ലം ഇദ്ദ ആചരിക്കണമെന്ന നിയമം [2:240] അവള്‍ നാലു മാസവും പത്തു മാസവും ഇദ്ദ ആചരിക്കുക [2:234] എന്ന നിയമം കൊണ്ടു നസ്ഖ് ചെയ്തിരിക്കുകയാണ്. ”[വിശുദ്ധ ഖുര്‍ ആന്‍ വിവരണം ,മുഖവുര ]
ഒരേഅധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടും ഈ വാക്യങ്ങള്‍ ക്രമം തെറ്റിയതു ശ്രദ്ധിക്കുക .
വാക്യങ്ങള്‍ മാത്രമല്ല, അധ്യായങ്ങള്‍ തന്നെ പൂര്‍ണ്ണമായും ക്യാന്‍സല്‍ ചെയ്തതിനും കുര്‍ ആനില്‍ ഉദാഹരണങ്ങളുണ്ട്. ‘സൂറത്തുല്‍ കാഫിറൂന്‍ ’ അത്തരത്തില്‍ പെട്ട ഒന്നാണ്. അതിപ്രകാരമാണ്:
{ قُلْ يٰأَيُّهَا ٱلْكَافِرُونَ } * { لاَ أَعْبُدُ مَا تَعْبُدُونَ } * { وَلاَ أَنتُمْ عَابِدُونَ مَآ أَعْبُدُ } * { وَلاَ أَنَآ عَابِدٌ مَّا عَبَدتُّمْ } * { وَلاَ أَنتُمْ عَابِدُونَ مَآ أَعْبُدُ } * { لَكُمْ دِينُكُمْ وَلِيَ دِينِ }
പറയുക; ഹേ കാഫറുകളേ, നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുകയില്ല, ഞാന്‍ ആരാധിക്കന്നവനെ നിങ്ങളും ആരാധിക്കുകയില്ല, നിങ്ങളുടെ ആരാധന ഞാന്‍ ആരാധിക്കുന്നവനല്ല, എന്റെ ആരാധന നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്ക് എന്റെ മതം. [109:1-6]
(Say: O disbelievers! …) [109:1-6]. These verses was revealed about a group of people from the Quraysh who said to the Prophet, Allah bless him and give him peace: “Come follow our religion and we will follow yours. You worship our idols for a year and we worship you Allah the following year. In this way, if what you have brought us is better than what we have, we would partake of it and take our share of goodness from it; and if what we have is better than what you have brought, you would partake of it and take your share of goodness from it”. He said: “Allah forbid that I associate anything with Him”, and so Allah, exalted is He, revealed (Say: O disbelievers!) up to the end of the Surah. The Messenger of Allah, Allah bless him and give him peace, then went to the Sacred Sanctuary, which was full of people, and recited to them the Surah. It was at that point that they despaired of him.[വാഖിദി]
You have your religion, idolatry, and I have a religion’, Islam: this was [revealed] before he was commanded to wage war [against the idolaters] (all seven Qur’ānic readers omit the yā’ of the genitive possessive construction [in wa-liya dīni] whether with a pause or without; Ya‘qūb, however, retains it in both cases).[ജലാലൈന്‍]
(Unto you your religion) of disbelief and ascribing partners to Allah, (and unto me my religion) Islam and faith in Allah. The verses of fighting then abrogated this and the Prophet (pbuh) did fight them'[ഇബ്നു അബ്ബാസ്]
“ ഈ സൂറത്ത് പ്രബോധനത്തിന്റെ തുടക്കത്തില്‍ അവതരിച്ചതാണ്. സാഹചര്യം മാറിയപ്പോള്‍ ഇതിനെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് താഴെ സൂക്തങ്ങള്‍ അവതരിച്ചു:
1 “വല്ലവരും ഇസ്ലാമല്ലാതെ മറ്റൊരു മതം അവലംബിച്ചാല്‍ അത് സ്വീകാര്യമല്ല തന്നെ.”
2.“അവര്‍ നിങ്ങളോടു പോരാടും പോലെ നിങ്ങള്‍ അവരോടും പോരാടുവിന്‍ ”
3.“ശത്രുവിനെ കണ്ടു മുട്ടിയാല്‍ വധിക്കണം”
തുടങ്ങിയ ആയത്തുകള്‍ അവതരിച്ചതു സാഹചര്യം മാറി വന്നപ്പോഴാണ്. അതോടെ ആദ്യത്തെ നയം ദുര്‍ബ്ബലപ്പെട്ടു. സൂറതുല്‍ കാഫിറൂന്‍ മുഴുവനും നസ്ഖ് ചെയ്യപ്പെട്ടതിങ്ങനെയാണ്. പക്ഷെ ആ സൂറത്ത് ഇന്നും മുസ് ഹഫില്‍ ഉണ്ട്.” [ഖുര്‍ ആനിലെ അറിയപ്പെടാത്ത ഏടുകള്‍. പേ.59]
അവിശ്വാസികളെ മതത്തിലേക്കു ക്ഷണിക്കേണ്ടത് വളരെ ക്ഷമയോടെ വേണമെന്നും (16:127),
وَٱصْبِرْ وَمَا صَبْرُكَ إِلاَّ بِٱللَّهِ وَلاَ تَحْزَنْ عَلَيْهِمْ وَلاَ تَكُ فِي ضَيْقٍ مِّمَّا يَمْكُرُونَ
So be patient, and your patience is only by [the help of] God, [only] by His assistance. And do not grieve for them, that is, [for] the disbelievers if they do not believe, despite your eagerness that they believe, nor be in distress because of that which they scheme, in other words, do not be concerned with their scheming, for I [God] will make victorious over them.
യുക്തിവാദം സദുപദേശം, എന്നീ മാര്‍ഗ്ഗങ്ങളാണവലംബിക്കേണ്ടതെന്നും (16:125),
ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ وَجَٰدِلْهُم بِٱلَّتِي هِيَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
Call, mankind, O Muhammad (s), to the way of your Lord, [to] His religion, with wisdom, [with] the Qur’ān, and fair exhortation, its [the Qur’ān’s] fair exhortations, or with gentle words, and dispute with them by way of that which, that is, by way of that [manner of] disputation which, is best, such as calling [them] to God by way of His signs and calling [them] to His definitive arguments. Truly your Lord knows best, that is, He is fully knowledgeable [of], those who stray from His way and He knows best those who are guided, and will requite them — this was [revealed] before the command to fight [them].
മതത്തെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നവരില്‍ നിന്നും ഒഴിഞ്ഞു മാറുകയാണു വേണ്ടതെന്നും (6:68),
وَإِذَا رَأَيْتَ ٱلَّذِينَ يَخُوضُونَ فِيۤ ءَايَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُواْ فِي حَدِيثٍ غَيْرِهِ وَإِمَّا يُنسِيَنَّكَ ٱلشَّيْطَٰنُ فَلاَ تَقْعُدْ بَعْدَ ٱلذِّكْرَىٰ مَعَ ٱلْقَوْمِ ٱلظَّٰلِمِينَ
When you see those who engage in discourse about Our signs, the Qur’ān, in mockery, turn away from them, and do not sit with them, until they discourse on some other topic. And if (immā: the letter nūn of the conditional particle in has been assimilated with the extra mā) Satan should make you forget (read yunsiyannaka or yunassiyannaka), and you sit with them, then do not sit, after the reminder, that is, [after] you remember, with the evildoing folk (the overt noun [al-qawm al-zālimīn, ‘the evildoing folk’] replaces the [third person] pronominalisation).
ഉപദേശിക്കുന്ന കുര്‍ ആന്‍ പിന്നീട് ,
അവിശ്വാസികളെ കാണുന്നേടത്തു വെച്ച് വെട്ടിക്കൊല്ലുകയാണു വേണ്ടതെന്നും മാറ്റിപ്പറയുന്നു. (47:4)
فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ فَضَرْبَ ٱلرِّقَابِ حَتَّىٰ إِذَآ أَثْخَنتُمُوهُمْ فَشُدُّواْ ٱلْوَثَاقَ فَإِمَّا مَنًّا بَعْدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلْحَرْبُ أَوْزَارَهَا ذَلِكَ وَلَوْ يَشَآءُ اللَّهُ لاَنْتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَاْ بَعْضَكُمْ بِبَعْضٍ وَٱلَّذِينَ قُتِلُواْ فِي سَبِيلِ ٱللَّهِ فَلَن يُضِلَّ أَعْمَالَهُمْ
Allah then encouraged the believers to fight, saying: (Now when ye meet in battle) on the Day of Badr (those who disbelieve, then it is smiting of the necks) they smite their necks (until, when ye have routed them) and taken them prisoners, (then making fast of bonds) keep the prisoners in captivity; (and afterward either grace) either release the prisoners without asking for a ransom (or ransom) or the prisoner ransoms himself (till the war lay down its burdens) until the disbelievers lay down their arms; it is also said that this means: until the disbelievers give up. (That (is the ordinance)) to punish whoever disbelieves in Allah. (And if Allah willed He could have punished them (without you)) if Allah willed He could have punished the disbelievers of Mecca through the angels; it is also said that this means: if Allah willed He could have punished the disbelievers of Mecca without you having to fight them, (but (thus it is ordained) that He may try some of you by means of others) but it is thus that He may test the believers with the disbelievers and the relative with his relative. (And those who are slain in the way of Allah) and those who are killed in obedience of Allah on the Day of Badr, referring here to the prophetic Companions, (He rendereth not their actions vain) Allah will not thwart their good deeds which were performed during jihad.
മതം മുഴുവന്‍ അല്ലാഹുവിന്റേതാകും വരെ യുദ്ധം ചെയ്യുക (2:193, 8:39)
وَقَاتِلُوهُمْ حَتَّىٰ لاَ تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ للَّهِ فَإِنِ ٱنْتَهَواْ فَلاَ عُدْوَانَ إِلاَّ عَلَى ٱلظَّالِمِينَ
Fight them till there is no sedition, no idolatry, and the religion, all worship, is for God, alone and none are worshipped apart from Him; then if they desist, from idolatry, do not aggress against them. This is indicated by the following words, there shall be no enmity, no aggression through slaying or otherwise, save against evildoers. Those that desist, however, are not evildoers and should not be shown any enmity.
“നിങ്ങളുടെ അയല്‍ക്കാരും സ്വന്തക്കാരുമായ അവിശ്വാസികളോടു സമരം ചെയ്യുക; അവര്‍ നിങ്ങളില്‍ പരുഷ സ്വഭാവം കാണട്ടെ. (9:123)
يٰأَيُّهَا ٱلَّذِينَ آمَنُواْ قَاتِلُواْ ٱلَّذِينَ يَلُونَكُمْ مِّنَ ٱلْكُفَّارِ وَلْيَجِدُواْ فِيكُمْ غِلْظَةً وَٱعْلَمُوۤاْ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
O you who believe, fight those of the disbelievers who are near to you, that is, the nearest, followed by the next nearest of them, and let them find harshness in you, that is, severity, in other words, be harsh with them, and know that God is with the pious, helping and granting [them] victory.
ഇവിടെ യുദ്ധത്തിന്റെ ആയത്തുകള്‍ സമാധാനത്തിന്റെ ആയത്തുകളെ നസ്ഖ് ചെയ്തിരിക്കുകയാണത്രേ!
ജനാധിപത്യത്തിന്റെ വെളിപാടുകളെ ഫാസിസത്തിന്റെ വെളിപാടുകള്‍ വന്നു വിഴുങ്ങി പോലും !!
അല്ലാഹുവിന്റെ എഡിറ്റിങിനു വിധേയമായ മറ്റു ചില വെളിപാടുകള്‍ കൂടി നോക്കാം.
“മുശ്ര്ക്കുകളായ വനിതകളെ നിങ്ങള്‍ വിവാഹം ചെയ്യരുത് ; അവര്‍ മുസ്ലിമാകുന്നതു വരെ ” എന്ന സൂക്തം ദുര്‍ബ്ബലപ്പെട്ടതാണെങ്കിലും ആയത്തിന്റെ പദങ്ങള്‍ ദുര്‍ബ്ബലപ്പെട്ടിട്ടില്ല. ഇന്നും ഓതുന്നുണ്ട്. “പൂര്‍വ്വ വേദക്കാരികളായ പതിവ്രതകളെയും വിവാഹം ചെയ്യാം” എന്ന ആയത്തവതരിപ്പിച്ചപ്പോഴാണ് മറ്റേതു ദുര്‍ബ്ബലപ്പെട്ടത്. ...
മറ്റൊരുദാഹരണം - “നോമ്പു നോല്‍ക്കാന്‍ കഴിവുള്ളവര്‍ക്കും മിസ്കീനുകള്‍ക്കും ഭക്ഷണം(മുദ്ദ്) കൊടുത്ത് വ്രതത്തില്‍നിന്നൊഴിവാകാം ” എന്ന ആയത്തിനെ താഴെ പറയുന്ന സൂക്തം കൊണ്ടു ദുര്‍ബ്ബലപ്പെടുത്തി.
“റമളാനില്‍ നാട്ടിലുള്ളവരൊക്കെ നോമ്പു നോല്‍ക്കണം”...
മറ്റൊരുദാഹരണം- പ്രാരംഭ ഘട്ടത്തില്‍ റമളാനില്‍ രാത്രി ഇശാ നിസ്കാരം കഴിഞ്ഞാല്‍ പിന്നെ ഇണ ചേരാന്‍ പാടില്ല എന്നായിരുന്നു നിയമം. ഖുര്‍ ആന്‍ പറഞ്ഞു: “വിശ്വാസികളേ നിങ്ങള്‍ക്കു നാം നോമ്പു ഫര്‍ളാക്കി-പൂര്‍വ്വ വേദക്കാര്‍ക്കു ഫര്‍ളാക്കിയപോലെ.”
പൂര്‍വ്വ വേദക്കാര്‍ക്കു വ്രതനാളുകളില്‍ രാത്രിയും ഇണ ചേര്‍ന്നു കൂടാ. അങ്ങനെയായിരുന്നു ആദ്യം നമ്മള്‍ക്കും നിയമം. പക്ഷെ സഹാബികളില്‍ പലരും ഇതു പാലിക്കുന്നതില്‍ പരാജിതരായി. റമളാനില്‍ പലരും ഇണ ചേര്‍ന്നു. ഉമര്‍ ഫാരൂഖിനു പോലും അബദ്ധം പറ്റി. അദ്ദേഹം നബിയോടു പിറ്റേന്നു സങ്കടം പറഞ്ഞു. “ഈ നിയമം പാലിക്കാന്‍ കഴിയുന്നില്ല മനുഷ്യനല്ലേ എന്തു ചെയ്യും?” ഉടനെ ഈ ആയത്ത് അവതരിച്ചു:-
“നോമ്പിന്റെ നാളുകളില്‍ സ്ത്രീകളുമായി ഇണ ചേരല്‍ നിങ്ങള്‍ക്കു ഹലാലാക്കിയിരിക്കുന്നു. അവര്‍ നിങ്ങളുടെയും നിങ്ങള്‍ അവരുടെയും വസ്ത്രമാണ്. നിങ്ങള്‍ തന്നത്താന്‍ വഞ്ചിച്ചിരുന്നത് അല്ലാഹു അറിഞ്ഞു. നിങ്ങള്‍ക്കു മാപ്പു തന്നിരിക്കുന്നു..”
ഇവിടെയാണ് ഇടമറുക് എന്ന കുരുത്തം കെട്ടവന്‍ ചോദിച്ചത് -ഉമര്‍ ഖത്താബ് തുറന്നു പറഞ്ഞതു കൊണ്ടല്ലേ ഇതല്ലാഹു അറിഞ്ഞത്? എന്ന്.....”[ഖുര്‍ ആനിലെ അറിയപ്പെടാത്ത ഏടുകള്‍ ]
ആദരണീയ മാസങ്ങളില്‍ യുദ്ധം ചെയ്യാന്‍ പാടില്ല” എന്ന ആയത്തിനെ ഏതു കാലത്തും ആയുധമെടുക്കാനുള്ള ആയത്ത് ദുര്‍ബ്ബലപ്പെടുത്തി (ഇത്ഖാന്‍ )
നബിയുമായി രഹസ്യ സംഭാഷണത്തിനു വരുന്നവര്‍ അദ്ദേഹത്തിനു ‘കൈക്കൂലി’ കൊടുകണമെന്നു നിര്‍ദ്ദേശിക്കുന്ന വെളിപാട് (52:12) പ്രായോഗികമായി പരാജയപ്പെടുകയും ആളുകള്‍ പരിഹസിക്കുകയും ചെയ്തതിനെ തുടര്‍ന്ന് റദ്ദാക്കുകയുണ്ടായി. .തിരുത്തല്‍ വചനം ഇങ്ങനെയായിരുന്നു:
“നിങ്ങള്‍ നബിയുമായി സംസാരിക്കുന്നതിനു മുമ്പായി പാരിതോഷികം നല്‍കുന്ന കാര്യത്തില്‍ ആശങ്കപ്പെടുന്നുണ്ടോ? നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹു അക്കാര്യത്തില്‍ വിട്ടു വീഴ്ച്ച ചെയ്തിരിക്കുന്നു. ..”(58:13)
ءَأَشْفَقْتُمْ أَن تُقَدِّمُواْ بَيْنَ يَدَيْ نَجْوَاكُمْ صَدَقَاتٍ فَإِذْ لَمْ تَفْعَلُواْ وَتَابَ ٱللَّهُ عَلَيْكُمْ فَأَقِيمُواْ ٱلصَّلاَةَ وَآتُواْ ٱلزَّكَاةَ وَأَطِيعُواْ ٱللَّهَ وَرَسُولَهُ وَٱللَّهُ خَبِيرٌ بِمَا تَعْمَلُونَ
When they stopped speaking with the Prophet (pbuh) because of the required almsgiving involved, Allah reproached them for doing so, saying: (Fear ye) are you miserly, O well off people, (to offer alms before your conference) to offer alms to the poor before speaking with the Prophet (pbuh)? (Then, when ye do it not) when you do not give alms (and Allah hath forgiven you) the question of giving alms, (establish worship) perform the five daily prayers (and pay the poor-due) from your wealth (and obey Allah) in that which He commands you (and His messenger) in that which he commands you. (And Allah is Aware of what ye do) whether it is good or evil. But no one gave alms for speaking with the Prophet (pbuh) except 'Ali Ibn Abi Talib who gave to alms a golden piece which he sold for ten silver pieces, and then asked the Prophet (pbuh) a question of ten words.[ഇബ്നു അബ്ബാസ്]
(O ye who believe! When ye hold conference with the messenger…) [58:12-13]. Muqatil ibn Hayyan said: “This was revealed about the rich. This is because they used to go to the Prophet, Allah bless him and give him peace, and converse with him at length. In this fashion, they always beat the poor to the assemblies to the extent that the Messenger of Allah, Allah bless him and give him peace, disliked their prolonged sitting and conference. Allah, glorified and exalted is He, therefore revealed this verse and commanded that alms be given upon each conference with the Prophet. As for those who had straitened means, they did not have anything to give for alms, while those who were well off were niggardly. The Companions of the Prophet, Allah bless him and give him peace, found this tough and so a dispensation was revealed”. ‘Ali ibn Abi Talib, may Allah be well pleased with him, said: “There is one verse in the Book of Allah that no one has applied before me nor is there anyone who has applied it after me. [It is] (O ye who believe! When ye hold conference with the messenger…). I had a piece of gold which I exchanged for silver pieces and whenever I conferred with the Messenger I spent one silver piece in charity until I spent them all. Then the verse was abrogated with another verse (Fear ye to offer alms before your conference?... and they will fancy that they have some standing. Lo! is it not they who are the liars?) [58:13]”.[വാഖിദി]
രാത്രിയുടെ സിംഹഭാഗവും ഉറക്കമിളച്ച് പ്രാര്‍ത്ഥിക്കാനും കുര്‍ ആന്‍ പാരായണം ചെയ്യാനുമായിരുന്നു ആദ്യ കല്‍പ്പന (73:2-8)
അതു പിന്നീട് താഴെ പറയും പ്രകാരം തിരുത്തി:-
“നീയും നിന്‍റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൌകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും ഭൂമിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്‍റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റ് ചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൌകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്‍മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”(73:20)
إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَيِ ٱلَّيْلِ وَنِصْفَهُ وَثُلُثَهُ وَطَآئِفَةٌ مِّنَ ٱلَّذِينَ مَعَكَ وَٱللَّهُ يُقَدِّرُ ٱلَّيْلَ وَٱلنَّهَارَ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ فَٱقْرَءُواْ مَا تَيَسَّرَ مِنَ ٱلْقُرْآنِ عَلِمَ أَن سَيَكُونُ مِنكُمْ مَّرْضَىٰ وَآخَرُونَ يَضْرِبُونَ فِي ٱلأَرْضِ يَبْتَغُونَ مِن فَضْلِ ٱللَّهِ وَآخَرُونَ يُقَٰتِلُونَ فِي سَبِيلِ ٱللَّهِ فَٱقْرَءُواْ مَا تَيَسَّرَ مِنْهُ وَأَقِيمُواْ ٱلصَّلَٰوةَ وَآتُواْ ٱلزَّكَٰوةَ وَأَقْرِضُواُ ٱللَّهَ قَرْضاً حَسَناً وَمَا تُقَدِّمُواْ لأَنفُسِكُمْ مِّنْ خَيْرٍ تَجِدُوهُ عِندَ ٱللَّهِ هُوَ خَيْراً وَأَعْظَمَ أَجْراً وَٱسْتَغْفِرُواْ ٱللَّهَ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
(Lo! thy Lord) O Muhammad (knoweth how thou keepest vigil sometimes nearly) less than (two thirds of the night) up to half of the night, (or (sometimes) half) and sometimes you keep vigil half of the night (or a third thereof) and you keep vigil a third of the night; it is also said this means: and sometimes less than half of the night, (as do a party of those with thee) and a group of believers with you who keep vigil of the night in prayer. (Allah measureth the night and the day) Allah knows the hours of the day and night. (He knoweth that ye count it not) i.e. keep track of the hours of the night; it is also said that this means: He knows you will not be able to persevere in that which you are commanded of prayer in the night, (and turneth unto you in mercy) and so He forgives you if you do not pray at night. (Recite, then, of the Qur'an) when you perform the prayers (that which is easy for you) 100 verses and more; and it is also said this means: whatever you wish to recite of the Qur'an. (He knoweth that there are sick folk among you) wounded people among you who cannot pray at night, (while others travel in the land) fleeing from something or (in search of Allah's bounty) of Allah's provision and other things, and it is hard on them to pray at night, (and others (still) are fighting for the cause of Allah) for the obedience of Allah who will find it hard to pray at night. (So recite of it) of the Qur'an in your prayers (that which is easy (for you), and establish worship) complete the five daily prayers including what is required for its validity of ritual ablution, bowings, prostrations and the observation of their due times (and pay the poor-due) from your wealth (and (so) lend unto Allah) by giving to charity; and it is also said: by doing righteous works (a goodly loan) truly and sincerely from your hearts. (Whatsoever good) alms or righteous works (ye send before you for your souls, ye will surely find it) find its reward (with Allah) in Paradise preserved for you, neither stolen, drowned, burnt or eaten by borer, (better) than what you have left in the life of the world (and greater in the recompense) than that which you have. (And seek forgiveness of Allah) from your sins. (Lo! Allah is Forgiving) He forgives whoever repents, (Merciful) towards he who dies repentant, because of the mercy of he who is enveloped in his cloak'.
ഇപ്രകാരം യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു വീണ്ടുവിചാരത്തിലേക്ക് അല്ലാഹുവിനെ നയിച്ച സാഹചര്യം കുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ വിവരിക്കുന്നതിങ്ങനെയാണ്:
“ഇസ്ലാമിന്റെ ആരംഭത്തില്‍- ഈ സൂറത്തിന്റെ ആദ്യഭാഗത്തില്‍ കാണുന്നതു പോലെ -രാവിന്റെ പകുതിയോ അതില്‍ കൂടുതലോ നബിയും സഹാബികളും നമസ്കരിച്ചിരുന്നു. അതു നിര്‍ബ്ബന്ധമായിരുന്നു താനും. സമയം അറിയാനുള്ള ഘടികാരം മുതലായവ ഇല്ലാതിരുന്ന കാലമായിരുന്നതിനാലും രാപ്പകലുകളുടെ സമയങ്ങള്‍ ഏറിയും കുറഞ്ഞും വരുന്നതിനാലും രാത്രിയുടെ സമയം ക്ലിപ്തമാക്കാന്‍ കഴിയാതെ ചിലര്‍ സൂക്ഷ്മതയ്ക്കു വേണ്ടി നേരം പുലരും വരേയും നമസ്കരിച്ചിരുന്നു. രാത്രിയുടെ ദീര്‍ഘമായ നിര്‍ത്തം മൂലം പലരുടെയും പാദങ്ങള്‍ നീരു കെട്ടി. ചിലര്‍ രോഗബാധിതരായി. മറ്റു ചിലര്‍ ഉപജീവനാര്‍ഥം യാത്രയിലേര്‍പ്പെട്ടു. വേറെ ചിലര്‍ യുദ്ധത്തിനു പോയി. ഈ വക അസൌകര്യങ്ങള്‍ സത്യവിശ്വാസികള്‍ക്ക് പലപ്പോഴും ഉണ്ടായി എന്നു വരാം. ഇങ്ങനെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ആദ്യ കല്‍പ്പന ഇളവു ചെയ്തു കൊടുത്തത്. “ [വിശുദ്ധ ഖുര്‍ ആന്‍ വ്യാഖ്യാനം ]
അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അബദ്ധങ്ങള്‍ തിരുത്തി യാഥാര്‍ഥ്യബോധം കൈവരിക്കുക എന്നതു മനുഷ്യ സഹജമായ സ്വഭാവമാണ്. തെറ്റായ പല തീരുമാനങ്ങളും നാം തിരുത്തുന്നത് അതിന്റെ പ്രായോഗിക പ്രയാസങ്ങള്‍ മനസ്സിലാക്കുമ്പോഴാണ്. വ്യഭിചാരക്കുറ്റത്തിന് എന്തു ശിക്ഷയാണേര്‍പ്പെടുത്തേണ്ടത് എന്ന കാര്യത്തില്‍ മുഹമ്മദിന് വലിയ ആശയക്കുഴപ്പമുണ്ടായി. അതു കൊണ്ട് അക്കാര്യത്തില്‍ പലവട്ടം നിലപാടു മാറ്റി വെളിപാടിറക്കി.
നോമ്പു കാലത്ത് രാത്രി ഇണ ചേരാന്‍ പാടില്ലെന്ന പൂര്‍വ്വ വേദക്കാരുടെ നിയമം അതേ പടി നടപ്പിലാക്കിയ മുഹമ്മദ് പിന്നീട് ഉമ്മറിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ആയത്തു മാറ്റിയിറക്കി. കൈക്കൂലി വാങ്ങുന്ന ഏര്‍പ്പാട് നടപ്പിലാക്കിയതോടെ ആരും തന്നെ കാണാന്‍ വരാതായി. ഇക്കാര്യം അലി പറഞ്ഞപ്പോള്‍ ആ നില പാടിലും മാറ്റം വരുത്തി വെളിപാടിറക്കി. ഉറക്കമൊഴിച്ചുള്ള നിസ്കാരപ്പിരാന്ത് വലിയ കുഴപ്പങ്ങള്‍ക്കു കാരണമാകുന്നു എന്ന് പ്രയോഗത്തിലൂടെ മനസ്സിലാക്കിയപ്പോള്‍ അതു തിരുത്തി. ...
ഇതിലൊന്നും അസ്വാഭാവികതയില്ല; കുര്‍ ആന്‍ മുഹമ്മദിന്റെ വെളിപാടുകളാണെങ്കില്‍ .. പക്ഷെ ലോകാരംഭത്തിനു മുമ്പേ ഒരു മഹാവിജ്ഞാനിയും സര്‍വ്വസമ്പൂര്‍ണനുമായ മഹാദൈവം തയ്യാറാക്കി വെച്ച ലൌഹുല്‍ മഹ് ഫൂളിന്റെ സ്ഥിതി ഇങ്ങനെയാണെങ്കില്‍ ആ ദൈവത്തിന്റെ കാര്യം പരിതാപകരം എന്നേ പറയാനുള്ളു.!!
തുടരും...
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !!
ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും .
ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു.
നിസ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.
Subscribe to:
Post Comments (Atom)
15 comments:
നോമ്പു കാലത്ത് രാത്രി ഇണ ചേരാന്‍ പാടില്ലെന്ന പൂര്‍വ്വ വേദക്കാരുടെ നിയമം അതേ പടി നടപ്പിലാക്കിയ മുഹമ്മദ് പിന്നീട് ഉമ്മറിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ആയത്തു മാറ്റിയിറക്കി. കൈക്കൂലി വാങ്ങുന്ന ഏര്‍പ്പാട് നടപ്പിലാക്കിയതോടെ ആരും തന്നെ കാണാന്‍ വരാതായി. ഇക്കാര്യം അലി പറഞ്ഞപ്പോള്‍ ആ നില പാടിലും മാറ്റം വരുത്തി വെളിപാടിറക്കി. ഉറക്കമൊഴിച്ചുള്ള നിസ്കാരപ്പിരാന്ത് വലിയ കുഴപ്പങ്ങള്‍ക്കു കാരണമാകുന്നു എന്ന് പ്രയോഗത്തിലൂടെ മനസ്സിലാക്കിയപ്പോള്‍ അതു തിരുത്തി. ...
അജ്ഞാത പറഞ്ഞു...
ജബ്ബാര്‍ മാഷിനുള്ള മറുപടി പോസ്റ്റുകള്‍ ഇപ്പോള്‍ കാണുന്നില്ലല്ലോ
എന്തുപറ്റി ?
September 5, 2009 12:18 AM
എന്റെ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി എഴുതാന്‍ യുക്തിവാദം എന്ന പേരില്‍ തന്നെ ബ്ലോഗ് തുടങ്ങിയ കാട്ടിപ്പരുത്തി മറുപടി മടുത്തു മതിയാക്കി പോലും കാരണം അദ്ദേഹം തന്നെ വിശദീകരിക്കുന്നു:-
കാട്ടിപ്പരുത്തി പറഞ്ഞു...
അജ്ഞാതന്‍-
ഞാന്‍ കുറച്ചു നാള്‍ ലീവിലായിരുന്നു- കൂടാതെ മറുപടി അര്‍ഹിക്കുന്ന എന്താണ് പുള്ളി ഇപ്പോള്‍ എഴുതുന്നത്?!!!!
കാട്ടിപ്പരുത്തി പറഞ്ഞു...
ജബ്ബാര്‍ എന്റെ ബ്ലോഗ് വായിക്കുന്നതില്‍ സന്തോഷം- എന്റെ കഴിഞ്ഞ പോസ്റ്റുകള്‍ നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിആയിരുന്നല്ലോ?
വിമര്‍ശനത്തിന്ന് ഒരു മറുകുറിപ്പ് എഴുതാതിരുന്നതെന്തെ? എന്റെ ബ്ലോഗില്‍ വേണമെന്നില്ല- നിങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ ഇട്ടാലും മത്- ഞാന്‍ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
ഞാന്‍ അദ്ദേഹത്തിന്റെ മറുപടിറികളോടു പ്രതികരിച്ചതദ്ദേഹം കാണാഞ്ഞിട്ടോ അതോ ....
കാട്ടിപ്പരുത്തി എന്ന പണ്ഡിതന്‍ തന്നെ പറയുന്നു:
എന്റെ കുര്‍ ആന്‍ വിമര്‍ശനങ്ങള്‍ ഒന്നും തന്നെ മറുപടി അര്‍ഹിക്കുന്നില്ല !!!!
വളരെ സന്തോഷം.
മുസ്ലിം പണ്ഡിത ലോകത്ത് ഇതിനൊന്നും മറുപടി പറയാന്‍ കഴിവുള്ള ആരുമില്ലെന്നറിയുന്നതില്‍...!
എനിക്ക് വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ എന്റെ ജോലി തുടരാമല്ലോ...!!!
ഞാന്‍ ശൈലി മാറ്റുന്നില്ല മതവികാരം മാനിക്കുന്നുമില്ല !
കാട്ടിപ്പരുത്തി പറഞ്ഞു...
ജബ്ബാറിന്-
ഇതെല്ലാം എന്നോ മറുപടി പറഞ്ഞ പഴയ ഓറിയന്റളിസ്റ്റുകളുടെ പഴകിയ വീഞ്ഞല്ലേ?
അതെല്ലാം ജബ്ബാറെടുത്തു തന്നെ കുടിച്ചോളൂ. ഇതെല്ലാം അഹ്‌മെദ് ദീദാത്തുമായി നടന്ന സംവാദങ്ങളില്‍ പൊളിച്ച് കയ്യില്‍ കൊടുത്തതാണല്ലോ? പഴയ ഫയലുകളൊന്നു തപ്പണമെന്നു മാത്രം. ജബ്ബാറിനു ഫൊളോ ചെയ്യുന്ന സൈറ്റില്‍ നിന്നും കിട്ടിയതാവും.
പിന്നെ ഇതൊരു പരസ്യപ്പലകയാക്കാന്‍ ഉദ്ദേശമില്ല- വിഷയത്തിലുള്ള കമെന്റുകളെ ആ പോസ്റ്റിന്റെ കമന്റുകളില്‍ ഇനി ഉള്‍കൊള്ളിക്കുകയുള്ളൂ.
*****
എന്റെ ബ്ലോഗ് പോസ്റ്റുകള്‍ക്കു മറുപടി പറയാന്‍ മാത്രമായി ‘യുക്തിവാദം’ എന്ന പേരില്‍ തന്നെ ബ്ലോഗു തുടങ്ങിയ കാട്ടിപ്പെരുത്തി ഞാനിട്ട ലിങ്കിനോടു പ്രതികരിച്ചതാണിത്.
******
ഞാന്‍ ഓറിയന്റലിസ്റ്റുകളെ അവലംബിച്ചല്ല ഈ കുറിപ്പെഴുതിയത്. കുര്‍ ആന്‍ , ഇത്ഖാന്‍, ഹദീസ് എന്നീ ഇസ്ലാമിക പ്രമാണങ്ങളിലുള്ള കാര്യങ്ങളാണു പറഞ്ഞത്.
ദീദാത്ത് പറഞ്ഞ മറുപടിയെങ്കിലുമൊന്നു പറഞ്ഞൂടേ? ബാക്കിയുള്ളവരും അറിയട്ടേന്നേ!
അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഞാനിട്ട കമന്റ്റ് ഞാന്‍ പിന്‍ വലിച്ചു . ഇത്രയും “സഹിഷ്ണുത“യുള്ളവരോട് സംവദിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
ആത്മാര്‍ത്ഥതയും സത്യസന്ധതയുമുണ്ടെങ്കില്‍ ഇസ്ലാം വക്താക്കളായ സുഹൃത്തുക്കള്‍ ആരെങ്കിലും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെങ്കിലും പറയാമോ?
*കുര്‍ ആനില്‍ വ്യഭിചാരത്തിന് എറിഞ്ഞുകൊല്ലല്‍ എന്ന ശിക്ഷയുണ്ടോ?
*ഇല്ല എങ്കില്‍ ഇസ്ലാമില്‍ അങ്ങനെയൊരു ശിക്ഷാരീതി ഇക്കാലത്തു പോലും നടപ്പിലാക്കുന്നതിന്റെ സാംഗത്യമെന്ത്?
*കുര്‍ ആനില്‍ വ്യഭിചാരത്തിനു പ്രഹര ശിക്ഷയും വീട്ടു തടങ്കലും പറഞ്ഞ സ്ഥിതിക്ക് പിന്നെ യെങ്ങനെ എറിഞ്ഞുകൊല്ലല്‍ ശിക്ഷ നിലവില്‍ വന്നു?
*കുര്‍ ആനിനു വിരുദ്ധമായ ഒരു നിലപാടു സ്വീകരികാന്‍ പ്രവാചകനു സാധിക്കുമോ?
*കുര്‍ ആനില്‍ നിന്നും എറിഞ്ഞുകൊല്ലലിന്റെ ആയത്ത് നഷ്ടപ്പെട്ടു എന്നതല്ലേ സത്യം?
*അങ്ങനെയെങ്കില്‍ കുര്‍ ആന്‍ അല്ലാഹു സംരക്ഷിച്ചുവെന്ന അവകാശവാദം പൊളിഞ്ഞു എന്നല്ലേ അര്‍ത്ഥം?
* അതോടെത്തന്നെ കുര്‍ ആനിന്റെ ദൈവീകതയും പൊളിഞ്ഞില്ലേ?
ഓറിയന്റലിസ്റ്റ് വീഞ്ഞ് എന്നൊന്നും പറഞ്ഞാല്‍ മറുപടിയാവില്ല കാട്ടിപ്പരുത്തീ.!
ജബ്ബാര്‍ മാഷേ ഉസ്മാന്‍ മൂന്നാം ഖലിഫയല്ലേ ഉമര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെയാണൊ ഉസ്മാന്‍ ഖലിഫയായത് സംശയമാണ് ഒന്ന് വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു.
ഉമറിന്റെ മരണശേഷം തന്നെയാണ് ഉസ്മാന്‍ ഖലീഫയാകുന്നത്. ഉമറിനെയും ഉസ്മാനെയും അലിയെയും ഖലീഫമാരായിരിക്കെ മുസ്ലിംങ്ങള്‍ തന്നെ കൊലപ്പെടുത്തുകയായിരുന്നു !
കുര്‍ ആന്‍ ക്രോഡീകരണം സംബന്ധിച്ച വിവരണങ്ങളില്‍ പല വൈരുദ്ധ്യങ്ങളും കാണാം. ഇത് ഇസ്ലാമിന്റെ എല്ലാ കാര്യങ്ങളിലും കാണാം.
ഈ കുട്ടി കിടന്നലരുന്നതും കൈകാലിട്ടടിക്കുന്നതും ആരും കാണുന്നില്ലേ!!
ആരും എന്താ മൈന്ടുചെയ്യാതെ?
എല്ലാരും ഇങ്ങോട് പോരു......
സത്യവിശ്വാസികളേ, ഭക്ഷണത്തിന് ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്. അത് ( ഭക്ഷണം ) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് ( അത് പറയാന്‍ ) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് ( നബിയുടെ ഭാര്യമാരോട് ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്‍റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.
Quran 33-53
whether any importance these long sentances today
ഈ മഹാ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിക്കും മുമ്പേ ദൈവം , മനുഷ്യര്‍ക്കു സന്മാര്‍ഗ്ഗമുപദേശിക്കാനായി എഴുതിത്തയ്യാറാക്കി വെച്ച ‘ബടാ കിതാബി’ലുള്ള കാര്യങ്ങണിതൊക്കെ.!
സര്‍വ്വകാല പ്രസക്തം. !!
സമഗ്ര സമ്പൂര്‍ണ്ണം !!!
വേലക്കാരനായിരുന്ന അനസിനെക്കൊണ്ടു പറയിപ്പിക്കാവുന്ന കാര്യങ്ങളൊക്കെ “ലജ്ജയില്ലാത്ത്” അല്ലാഹുവങ്ങു പറഞ്ഞു ...!
http://www.mathrubhumi.com/story.php?id=55568
Poor Balan went to hell by helping Hamzakka to get into the paradise.
Sad incident.
-AKN
ആ വാര്‍ത്ത വായിച്ചപ്പോള്‍ ഞാനും ചിന്തിച്ചു!
(:
Post a Comment