കുര്‍ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

Tuesday, October 13, 2009

മന്ത്രം-മാരണം-ജിന്ന് !

അറബികളുടെ അന്ധവിശ്വാസങ്ങള്‍ ഖുര്‍ ആനിലും ഹദീസിലും

ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ നാടോ‍ടികള്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന മിക്കവാറും എല്ലാ മൂഡവിശ്വാസങ്ങളെയും അല്ലാഹുവും ദൂതനും ശരിവെക്കുകയാണു ചെയ്തത്. അന്നത്തെ അന്ധവിശ്വാസങ്ങളെക്കുറിച്ച് ഒരു ചരിത്രകാരന്‍ വിവരിക്കുന്നതിപ്രകാരമാണ്:-

“ദേവന്മാരും ദേവതകളും മനുഷ്യന്റെ നിലനില്‍പ്പിനെ സഹായിക്കുകയും , അവനെ അപകടങ്ങളില്‍നിന്നും രക്ഷിക്കുകയും ചെയ്യുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ അവനെ നാശത്തിലേക്കു നയിക്കുകയും മഹാരോഗങ്ങള്‍ക്കിരയാക്കുകയും പ്രകൃതിക്ഷോഭങ്ങളാല്‍ അവരുടെ വസ്തു വകകള്‍ നശിപ്പിക്കുകയും ചെയ്യുന്ന ദുര്‍മൂര്‍ത്തികളെ കുറിച്ചുള്ള സങ്കല്‍പ്പവും ഉണ്ടായിരുന്നു. ഇവയെ ജിന്‍ എന്നാണു ബദവികള്‍ വിളിച്ചിരുന്നത്. അനന്തമായ മരുഭൂമിയിലൂടെ കൂട്ടമായി യാത്ര ചെയ്യുന്ന കച്ചവടക്കാരെയും അവരുടെ ഒട്ടകങ്ങളെയും ജിന്നുകള്‍ ആക്രമിച്ച് അര്‍ദ്ധരാത്രിയുടെ നിഗൂഢതയില്‍ ജീവരക്തം കുടിച്ചിരുന്നതായി അവിടെ പ്രചരിക്കുന്ന നാടോടിക്കഥകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഇവയുടെ പ്രിയപ്പെട്ട ഇരകളായിരുന്നുപോലും. മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയോടും അരോചകമായ അനുഭവങ്ങളോടും ബന്ധപ്പെട്ട നിഷ്ഠൂരമായ സംഭവങ്ങളില്‍നിന്നു രൂപം കൊണ്ട ഭയസംഭ്രാന്തികളുടെ സന്തതികളാണു ജിന്നുകള്‍ . മനുഷ്യവാസയോഗ്യമായ പ്രദേശങ്ങള്‍ ദേവന്മാരുടെയും അല്ലാത്ത പ്രദേശങ്ങള്‍ ദുഷ്ടമൂര്‍ത്തികളായ ജിന്നുകളുടെയും വിഹാര രംഗങ്ങളായി കണക്കാക്കപ്പെട്ടു. പ്രകൃതിക്ഷോഭങ്ങളും നാട്ടില്‍ പടര്‍ന്നു പിടിക്കുന്ന മഹാരോഗങ്ങളും ജിന്നുകള്‍ വരുത്തിവെക്കുന്നവയാണെന്ന് അറബികള്‍ വിശ്വസിച്ചു. ജിന്നിന്റെ ആവേശം ഉണ്ടാകുമ്പോഴാണ് അപസ്മാരമുണ്ടാകുന്നത് എന്നവര്‍ ഭയപ്പെട്ടു. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷവും വ്യത്യസ്ത രീതിയിലാണെങ്കിലും ജിന്നുകളിലുള്ള വിശ്വാസം അറബികള്‍ക്കിടയില്‍ നിലനിന്നു..”[അറബികളുടെ ചരിത്രം- ടി ജമാല്‍ മുഹമ്മദ്]

ഖുര്‍ ആനില്‍ അല്ലാഹുവിന്റെ സൃഷ്ടികളെ പരാമര്‍ശിക്കവെ മനുഷ്യരോടൊപ്പം ജിന്നുകള്‍ എന്നൊരു വര്‍ഗ്ഗം അദൃശ്യ ജീവികളുള്ളതായി ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നുണ്ട്. ഹദീസുകളിലാകട്ടെ ജിന്നുകളുമായി ബന്ധപ്പെട്ട അല്‍ഭുത കഥകള്‍ സുലഭമാണുതാനും. ദുഷ്ടന്മാരായ ജിന്നുകളാണു പിശാചുക്കള്‍. രാത്രിയിലാണവറ്റയുടെ സ്വൈരവിഹാരം!

“ജാബിര്‍ പറയുന്നു: തിരുമേനി അരുളി : “രാവ് ഇരുട്ടിക്കഴിഞ്ഞാല്‍ നിങ്ങളുടെ കുട്ടികള്‍ വീട്ടില്‍നിന്നു പുറത്തു പോകുന്നതു തടഞ്ഞു കൊള്ളുക. കാരണം ആ സമയത്താണ് പിശാചുക്കള്‍ ഭൂമുഖത്തു പരക്കുന്നത്. “ (ബുഖാരി-1348)പിശാചുക്കളുടെ ഉപദ്രവം പല“ അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “കോട്ടു വായ് പിശാചിന്റെ ഉപദ്രവത്തില്‍ പെട്ടതാണ്. നിങ്ങളില്‍ വല്ലവനും കോട്ടുവായ് വന്നാല്‍ അതിനെ കഴിയുന്നതും വിധം അടക്കട്ടെ . കോട്ടുവായ് ഇട്ടുകൊണ്ട് നിങ്ങള്‍ ‘ഹാ’ എന്നു പറയുമ്പോള്‍ പിശാചു ചിരിക്കും.” (ബുഖാരി-1350)
“നല്ല സ്വപ്നങ്ങള്‍ അല്ലാഹുവില്‍നിന്നുള്ളതാണ്. പേക്കിനാവുകള്‍ പിശാചിന്റെ വകയാണ്. നിങ്ങളിലാരെങ്കിലും പേക്കിനാവു കണ്ടാല്‍ അവന്‍ തന്റെ ഇടതുഭാഗത്തേക്ക് ഒന്നു തുപ്പുകയും പിശാചിന്റെ നാശത്തില്‍ നിന്നും രക്ഷ നേടാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കുകയും ചെയ്യട്ടെ. എങ്കില്‍ അത് അവനെ ഉപദ്രവിക്കുകയില്ല. “(ബുഖാരി-1351) തരത്തിലാണ്.

പിശാചിനെ മനുഷ്യര്‍ക്കു കാണാന്‍ കഴിയില്ലെങ്കിലും കഴുതകള്‍ക്കു കാണാം!

“തിരുമേനി അരുളി: “കോഴി കൂവുന്നതു കേട്ടാല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊള്ളുക. കാരണം കോഴി ഒരു മലക്കിനെ കണ്ടിട്ടുണ്ടാകും. മറിച്ച് ഒരു കഴുത കരയുന്നതാണു കേട്ടതെങ്കില്‍ പിശാചില്‍നിന്നു രക്ഷിക്കാന്‍ അല്ലാഹുവില്‍ അഭയം തേടിക്കൊള്ളുക. കാരണം കഴുത പിശാചിനെ കണ്ടിട്ടുണ്ടായിരിക്കും.”(ബുഖാരി-1356)

പിശാചിന്റെ ഉപദ്രവത്തില്‍നിന്നും രക്ഷനേടാനായി തന്നോട് എല്ലായിപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കണമെന്ന് പിശാചിന്റെ സ്രഷ്ടാവായ അല്ലാഹു തന്നെ ആഹ്വാനം ചെയ്തിട്ടുണ്ട്.

ദുര്‍മന്ത്രവാദികളുടെ കൂടോത്രവും വന്‍ നാശം വരുത്തിവെക്കുന്ന കാര്യമായി ഖുര്‍ ആന്‍ ചൂണ്ടിക്കാട്ടുന്നു.

[113:4]وَمِن شَرِّ ٱلنَّفَّاثَاتِ فِي ٱلْعُقَدِ


പ്രവാചകനു തന്നെ മാരണം ബാധിച്ച കഥ
യും ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്:

“ആയിഷ പറയുന്നു. തിരുമേനിക്കു മാരണം ബാധിച്ചു. താന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാത്ത കാര്യങ്ങള്‍ താന്‍ ചെയ്തതായി തിരുമേനിക്കു തോന്നാന്‍ തുടങ്ങി. അങ്ങിനെ ഒരു ദിവസം തിരുമേനി പ്രാര്‍ത്ഥിച്ചു. വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു. അവിടുന്ന് ആയിഷയോടു ചോദിച്ചു. “എനിക്കു സുഖം പ്രാപിക്കാന്‍ വേണ്ട മാര്‍ഗ്ഗം അല്ലാഹു അറിയിച്ചു തന്നത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്റെ അടുക്കല്‍ വന്നു. ഒരാള്‍ എന്റെ തലക്കു സമീപവും മറ്റേയാള്‍ കാലുകള്‍ക്കരികിലും ഇരുന്നു. ഒരാള്‍ മറ്റെയാളോടു ചോദിച്ചു. “ഈ മനുഷ്യന്റെ രോഗമെന്താണ്?” “അദ്ദേഹത്തെ കൂടോത്രം ബാധിച്ചിരിക്കുകയാണ്.” മറ്റേയാള്‍ മറുപടി പറഞ്ഞു. “ആരാണ് മാരണം ചെയ്തത്?” ആദ്യത്തെയാള്‍ വീണ്ടും ചോദിച്ചു. “ലബീദുബ്നുല്‍ അ അസമ എന്ന ജൂതന്‍ “ . മറ്റെയാള്‍ ചോദിച്ചു. “ മാരണം ചെയ്യാന്‍ എന്തൊക്കെയാണുപയോഗിച്ചിരിക്കുന്നത്?” രണ്ടാമന്‍ പറഞ്ഞു. “ചീര്‍പ്പും മുടിയും ഈന്തപ്പനയുടെ ആണ്‍ കുലയുടെ കൂമ്പാളയുമാണുപയോഗിച്ചിരിക്കുന്നത്” “എന്നിട്ട് എവിടെയാണതുള്ളതെന്ന് ഒന്നാമന്‍ ചോദിച്ചു. ദര്‍വാന്‍ കിണറ്റിലാണതുള്ളതെന്നായിരുന്നു മറുപടി. ഉടനെ തിരുമേനി അങ്ങോട്ടു പുറപ്പെട്ടു. മടങ്ങി വന്നപ്പോള്‍ ആയിഷയോടു പറഞ്ഞു: “അവിടത്തെ ഈന്തപ്പനകള്‍ ശയ്താന്മാരുടെ തല പോലെയുണ്ട്.” ഞാന്‍ ചോദിച്ചു: “അവിടുന്ന് അതു പുറത്തേക്കെടുത്തോ?” തിരുമേനി അരുളി: “ഇപ്പോള്‍ അല്ലാഹു സുഖപ്പെടുത്തിത്തന്നു കഴിഞ്ഞു. ഇനി അതു പുറത്തെടുക്കുന്ന പക്ഷം ജനങ്ങള്‍ക്കിടയില്‍ അത് വമ്പിച്ച കുഴപ്പങ്ങള്‍ക്കു കാരണമാകുമെന്നു ഞാന്‍ ഭയപ്പെടുന്നു.” പിന്നീട് ആ കിണര്‍ മൂടിക്കളഞ്ഞു.”(ബുഖാരി-1345)‘

കണ്ണേറും’ പ്രതിവിധിയും!

ഇബ്നു അബ്ബാസ് പറഞ്ഞു: ഹസന്‍ , ഹുസൈന്‍ എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിക്കണമെന്ന് തിരുമേനി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഇതേ വാക്യങ്ങള്‍ കൊണ്ടാണു നിങ്ങളുടെ പിതാവ് ഇബ്രാഹിം ,ഇസ്മായില്‍, ഇഷാഖ് എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത് എന്ന് തിരുമേനി അരുളി. “എല്ലാ പിശാചുക്കളില്‍നിന്നും വിഷ ജന്തുക്കളില്‍നിന്നും ഉപദ്രവകരമായ ‘കരിംകണ്ണുകളി’ല്‍ നിന്നും അല്ലാഹുവിന്റെ തത്വസമ്പൂര്‍ണ്ണമായ വചനങ്ങള്‍ മുഖേന ഞാനിതാ അഭയം തേടുന്നു”.

“ആയിഷ പറയുന്നു: കണ്ണേറു തട്ടിയാല്‍ മന്ത്രിച്ചൂതാന്‍ നബി ഉപദേശിച്ചിട്ടുണ്ട്.”(ബുഖാരി-1925)

“ഉമ്മുസല്‍മ പറയുന്നു: മുഖത്തു പാടുള്ള ഒരു പെണ്‍കുട്ടിയെ അവിടുത്തെ വീട്ടില്‍ വെച്ചു കണ്ടപ്പോള്‍ തിരുമേനി അരുളി: “അവളെ നിങ്ങള്‍ മന്ത്രിച്ച് ഊതിക്കൊള്ളുക. അവള്‍ക്കു കണ്ണേറു തട്ടിയിരിക്കുന്നു. “(ബുഖാരി-1926)

പാമ്പു കടിച്ചാല്‍ ചികിത്സിക്കേണ്ടതെങ്ങനെയെന്നും നബി പഠിപ്പിച്ചിട്ടുണ്ട്.

“വിഷമുള്ള എന്തു ജന്തു കടിച്ചാലും മന്ത്രിച്ചൂതാന്‍ തിരുമേനി ഉപദേശിച്ചിട്ടുണ്ട്.”(ബുഖാരി-1928)

എല്ലാം ദൈവകിങ്കരനായ ജിബ് രീല്‍ നേരിട്ടറിയിച്ചു കൊടുത്തതായിരുന്നു.
സര്‍വ്വജ്ഞാനിയായ ദൈവം കൊടുത്തയച്ച ആധികാരിക വിവരങ്ങള്‍ !

10 comments:

ea jabbar said...

അറേബ്യയിൽ അക്കാലത്തു നിലവിലിരുന്ന സകലമാന മൂഡവിശ്വാസങ്ങളും കെട്ടുകഥകളും മുഹമ്മദിന്റെ വേദഗ്രന്ഥം പകർത്തി വെച്ചു!

ഇത് മുമ്പ് പ്രസിദ്ധപ്പെടുത്തിയ ഒരു കുറിപ്പാണ്.

ea jabbar said...

കുർ ആൻ ദൈവീകമാണെന്ന മൂഢവിശ്വാസം നില നിൽക്കുവോളം മുസ്ലിംങ്ങളെ അന്ധവിശ്വാസങ്ങളിൽനിന്നും മോചിപ്പിക്കാനാവില്ല. !

Baiju Elikkattoor said...

:)

Anonymous said...

ഇതൊക്കെ പറഞ്ഞു കഴിഞ്ഞതല്ലേ..പുതിയതെന്തെങ്കിലും പറയു മാഷേ ..........

ea jabbar said...

കണ്ണും പരിണാമവും; രാജു വാടാനപ്പള്ളിയുടെ ലേഖനം

അപ്പൂട്ടന്‍ said...

ഒരു സംശയം ചോദിച്ചോട്ടെ. പലയിടത്തും അന്വേഷിച്ചെങ്കിലും കൃത്യമായൊരു ഉത്തരം കിട്ടാഞ്ഞതിനാൽ ഇവിടെ ചോദിക്കാമന്നുകരുതി. ഏതെങ്കിലും പോസ്റ്റിൽ ഇത്‌ ചർച്ച ചെയ്തിട്ടുണ്ടോ എന്നുമറിയില്ല.. അറിയുന്നവർ സംശയം തീർത്തുതരുമെന്ന് കരുതട്ടെ.
ഖുർആൻ എന്ത്‌ രീതിയിലാണ്‌ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്‌, അഥവാ അദ്ധ്യായങ്ങളും അവയിലെ ഉള്ളടക്കങ്ങളുടെ ഓർഡറും എങ്ങിനെയാണ്‌ തീരുമാനിക്കപ്പെട്ടത്‌?
ക്രോണോളോജിക്കൽ ആണെന്ന് തോന്നുന്നില്ല, ആശയപരമായ ക്രോഡീകരണം ആണെന്ന് ഒട്ടും തോന്നിയില്ല. യാതൊരുവിധത്തിലുള്ള തിരുത്തലുകളും ഇല്ലെങ്കിൽപ്പോലും മനസിലാക്കാവുന്ന ഒരു സീക്വെൻസ്‌ ഉണ്ടോ?

nandana said...

നിങ്ങളുടെ അറിവിനെ ഞാന്‍ ബഹുമാനിക്കുന്നു
പക്ഷെ ......നമുക്ക് ഏറ്റവും അടുപ്പമുള്ള ഒരാളെകുരിച്ച് ചിന്തിക്കുമ്പോള്‍ അയാള്‍ വിളിക്കും
അങ്ങിനെ പലതും നമ്മള്‍ മുന്‍കൂട്ടി അറിയുന്നു ഇത് എങ്ങനെയാണു......ഏതോ ഒരു അതിര്ശ്യന്‍ പിന്നില്‍ ഉണ്ടെന്ന തോന്നല്‍ വരുന്നു ..ഒന്ന് വിശദീകരിക്കാമോ
നന്ദന

അപ്പൂട്ടന്‍ said...

നന്ദന,

താങ്കൾക്ക്‌ എല്ലായ്പോഴും ഈയൊരു അനുഭവം ഉണ്ടാകാറുണ്ടോ? ഏതൊരു വ്യക്തിയെക്കുറിച്ച്‌ ചിന്തിക്കുമ്പോഴും അയാൾ വിളിക്കാറുണ്ടോ?
അതില്ലാത്തിടത്തോളം ഒരു യാദൃച്ഛികത എന്നതിലുപരി ഈ പ്രതിഭാസത്തിന്‌ വേറൊന്നും ഇല്ലെന്നാണ്‌ എന്റെ അഭിപ്രായം.

ഇനി ഒരുപാട്‌ തവണ ഇങ്ങിനെ സംഭവിക്കുന്നതെങ്ങിനെ എന്നൊരു ചോദ്യം വന്നേയ്ക്കാം. ഇത്തരം ആകസ്മികതകൾ എന്നും നമ്മുടെ ഓർമ്മയിൽ തന്നെ തങ്ങിനിൽക്കും. അപ്രതീക്ഷിതമായി സംഭവിക്കുന്നത്‌, ആ സമയത്തെ നമ്മുടെ വികാരം എന്നിവയെല്ലാം നമ്മുടെ മനസിൽ ഒരു ഇംപ്രിന്റ്‌ ഉണ്ടാക്കും, സ്വാഭാവികമായും വളരേക്കാലം നാമത്‌ ഓർക്കുകയും ചെയ്യും.
ഇങ്ങിനെ സംഭവിക്കാത്തവ നാം ഓർക്കാറുമില്ല. പക്ഷെ ഒരു ചെറിയ താരതമ്യം നടത്തിനോക്കിയാൽ തന്നെ താങ്കൾക്ക്‌ മനസിലാവും റിസൽറ്റ്‌ നെഗറ്റീവ്‌ ആകുന്നതാണ്‌ കൂടുതലും എന്നത്‌.

Vinod Nair said...

there no big power than human mind, i think vayalar said it all in his famous song , manushyan mathangale srusthichu,....

പുതിയ വെളിച്ചം said...

ഒരു ദിവസം വരും, സംശയാലുക്കൾ ആ ദിവസത്തിനായി കാത്തിരുന്നു കൊള്ളുക...! ഇന്ന് അവ്യക്തമായതെല്ലാം അന്നു വ്യക്തമായിരിക്കും. അന്നു താങ്കൾക്ക് മനസ്സിലാവുമായിരിക്കും, ഖുർ-ആൻ മുഹമ്മദിന്റെ വേദഗ്രന്ഥം പകർത്തി വെച്ച മൂഡവിശ്വാസങ്ങളും കെട്ടുകഥയുമായിരുന്നോ എന്ന്. ഇസ്ലാമിക വിശ്വാസമെന്നാൽ ദ്രുശ്യവും അദ്രുശ്യവുമായ കാര്യങ്ങളെ ഉറച്ച മനസ്സോടെ വിശ്വസിക്കലും അല്ലാഹുവിനെ ആരാധിക്കലും ധാന ധർമ്മങ്ങൾ അനുഷ്ടിക്കലുമാണ്. എന്നാൽ മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമില്ലെന്നും ഖുർ-ആൻ പറയുന്നു. മനസ്സിൽ ഇഹ്ലാസ് ഇല്ലാത്തിടത്തോളം ഖുർ-ആൻ എത്ര തവണ ആവർത്തിച്ച് വായിച്ചാലും ഒന്നും മനസ്സിലാവാൻ പോകുന്നില്ല.സംശയങ്ങൾ നില നിൽക്കുന്നത് അറുപതോ എഴുപതോ കൊല്ലം മാത്രം, ശേഷം പരമമായ സത്യം വെളിവാകുക തന്നെ ചെയ്യും.മുസ്ലിംകൾ അന്ധവിശ്വാസികളാണെന്നുള്ള തോന്നൽ അന്നു താങ്കൾക്ക് മാറിക്കിട്ടുമായിരിക്കും. അല്ലാഹു എല്ലാം അറിയുന്നവനാണ്. കൂടുതൽ പറയുന്നില്ല, സ്നേഹിതാ, താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കുമെങ്കിൽ അങ്ങനെയാവട്ടെ..!