കുര്‍ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

Tuesday, May 19, 2009

കുര്‍ആനില്‍ ശാസ്ത്ര സൂചനകളോ?

ബിഗ് ബാങ് തിയറി കുര്‍ആനില്‍?

ഖുര്‍ ആനില്‍ ശാസ്ത്രീയമായ ഒരറിവും വെളിപ്പെടുത്തുന്നില്ല എന്നു നാം കണ്ടു. ഭൂമിയുടെ ആകൃതിയെപ്പറ്റിയും ആകാശം, സൂര്യന്‍ ,ചന്ദ്രന്‍ തുടങ്ങിയ പ്രാഥമിക ഭൌതിക കാര്യങ്ങളെപ്പറ്റിയുമൊക്കെ ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കുണ്ടായിരുന്ന വികലമായ അറിവുകള്‍ മാത്രമേ ഖുര്‍ ആനിലും വെളിപ്പെടുന്നുള്ളു എന്നും നാം മനസ്സിലാക്കി. ഈ വക കാര്യങ്ങളില്‍ ശരിയായ വസ്തുതകള്‍ എന്തുകൊണ്ട് ദൈവം പറഞ്ഞു തന്നില്ല എന്ന ചോദ്യത്തിനു “ഖുര്‍ ആന്‍ ശാസ്ത്രം പഠിപ്പിക്കാന്‍ വേണ്ടി അവതരിപ്പിച്ചതല്ല” എന്ന മറുപടിയാണു മതത്തിന്റെ വക്താക്കളില്‍നിന്നും ലഭിക്കാറ്! അതേ സമയം ശാസ്ത്ര വസ്തുതകളുമായി എന്തെങ്കിലും സാമ്യമോ അപ്രകാരം വളച്ചൊടിച്ചു വ്യാഖ്യാനിക്കാനുള്ള വല്ല വിദൂര സാധ്യതയൊ കണ്ടെത്തിയാല്‍ അതിനെ ആയിരം നുണകളും അതിശയോക്തികളും കൂട്ടിച്ചേര്‍ത്ത് ലോകമാകെ പറകൊട്ടി പ്രചരിപ്പിക്കാനും ഇതേ കൂട്ടര്‍ ശ്രമിക്കുകയും ചെയ്യുന്നു. ശാസ്ത്രം പഠിപ്പിക്കുക എന്ന ഉദ്ദേശ്യം ഒട്ടുമില്ലാത്ത ഒരു കൃതിയില്‍ ശാസ്ത്ര സൂചനകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്നാണിപ്പോള്‍ ഇവര്‍ പറയുന്നത്. നേരെ ചൊവ്വേ ഭൂമി ഉരുണ്ടതാണെന്നു പോലും പറഞ്ഞു തരാന്‍ വിവരമില്ലാത്ത ‘അല്ലാഹു’ ഖുര്‍ ആനില്‍ ബിഗ് ബാങ് തിയറിയും അറ്റോമിക് തിയറിയുമൊക്കെ പട്ടില്‍ പൊതിഞ്ഞു ആരും കാണാതെ ഒളിപ്പിച്ചു വെച്ചതിന്റെ ഉദ്ദേശ്യമെന്താണാവോ!

ശാസ്ത്രകാരന്മാര്‍ ഒരുപാടു കഷ്ടപ്പെട്ടും പീഡനങ്ങള്‍ സഹിച്ചും കണ്ടെത്തിയ കാര്യങ്ങള്‍ ലോകത്തെല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞ് പിന്നെയും കുറെ നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം “ ഇതാ ഞങ്ങളുടെ ഖുര്‍ ആനില്‍ അതുണ്ട്.” എന്നു വീമ്പടിക്കുന്നതു കൊണ്ട് ഇക്കൂട്ടര്‍ സ്വയം പരിഹാസ്യരാകുന്നു എന്നതിനപ്പുറം എന്തു പ്രയോജനമാണു മനുഷ്യര്‍ക്കുള്ളത്?
ഏതായാലും ഇപ്രകാരം കഠിന പ്രയത്നങ്ങളിലൂടെ ഈ ആധുനിക ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാര്‍ കണ്ടെത്തി പ്രചരിപ്പിക്കുന്ന ഏതാനും ദൈവിക സൂചനകളുടെ നിജസ്ഥിതി ഒന്നു പരിശോധിക്കാനാണിവിടെ ശ്രമിക്കുന്നത്. ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ അവരുടെ ഗവേഷണങ്ങള്‍ തുടരുകയാണ്. പുതിയ കണ്ടു പിടുത്തങ്ങള്‍ പലതും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ആദ്യഗവേഷണങ്ങളില്‍ കണ്ടെത്തിയ ഏതാനും ഉദാഹരണങ്ങള്‍ നമുക്കു നോക്കാം.

1. വികസിക്കുന്ന പ്രപഞ്ചം.

പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് ശാസ്ത്രരംഗത്ത് പഠനങ്ങളും ഗവേഷണങ്ങളും നടന്നു വരുന്നതേയുള്ളു. ഏതാനും നിഗമനങ്ങളാണു ശാസ്ത്രം ഈ കാര്യത്തില്‍ ഇതുവരെ മുന്നോട്ടു വെച്ചിട്ടുള്ളത്. അതുതന്നെ ഇന്നത്തെ നിലയിലുള്ള ഒരു പ്രപഞ്ചഘടന രൂപപ്പെട്ടതിനെ സംബന്ധിച്ചുള്ള നിഗമനങ്ങള്‍ മാത്രമാണു താനും. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു പ്രപഞ്ചം എപ്പോള്‍ എങ്ങിനെ തുടങ്ങി എന്നതല്ല ശാസ്ത്രം ചര്‍ച്ച ചെയ്യുന്നത്.
മഹാസ്ഫോടനസിദ്ധാന്തം അത്തരത്തിലുള്ള ഒരു നിഗമനം മാത്രമാണ്. ഒരു പൊട്ടിത്തെറിയില്‍നിന്നെന്ന പോലെ വികസിച്ചു കൊണ്ടിരിക്കുകയാണു പ്രപഞ്ചം എന്നതാണു നിഗമനം. പൊട്ടിത്തെറിയുണ്ടാക്കിയത് ‘അല്ലാഹു’വാണെന്നും അക്കാര്യങ്ങളൊക്കെ ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ടെന്നുമാണു നമ്മുടെ മുസ്ലിം ഗവേഷകര്‍ ‘കണ്ടെത്തി’യിരിക്കുന്നത്! തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ഈ ഖുര്‍ ആന്‍ വാക്യമാണ്.:

وَٱلسَّمَآءَ بَنَيْنَاهَا بِأَييْدٍ وَإِنَّا لَمُوسِعُونَ
And the heaven, We built it with might, and indeed We are powerful (one says āda’l-rajulu or ya’īdu, to mean, ‘he is strong’; and awsa‘a’l-rajulu, to mean, ‘he has become capable [dhū sa‘a] and strong’).[ജലാലൈന്‍]

ആകാശമാകട്ടെ നാമതിനെ കൈകള്‍ കൊണ്ടു സ്ഥാപിച്ചിരിക്കുന്നു. നാം വിപുലമായ കഴിവുള്ളവന്‍ തന്നെയാണ്.(51:47)


ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ തഫ്സീറുകളിലും ഈ സൂക്തത്തിനു നല്‍കിയിട്ടുള്ള അര്‍ത്ഥമാണു മേലുദ്ധരിച്ചത്. എന്നാല്‍ നമ്മുടെ പുത്തന്‍ ഗവേഷണവ്യാഖ്യാതാക്കള്‍ ഈ വാക്യത്തിലെ لَمُوسِعُون‘മൂസിഊന്‍ ’ എന്നതിന് വികസിപ്പിക്കുന്നവന്‍ എന്നൊരു പുതിയ അര്‍ത്ഥം ‘കണ്ടെത്തി’ക്കൊണ്ടാണ് ഈ സൂക്തത്തില്‍ ബിഗ്ബാങ് തിയറി ഒളിച്ചിരിപ്പുണ്ട് എന്നു പ്രചരിപ്പിക്കുന്നത്.! പ്രവാചകനോ പൂര്‍വ്വകാല മുഫസ്സിറുകളോ ഈ വാക്യത്തിന് ഇങ്ങനെയൊരു അര്‍ത്ഥവും വ്യാഖ്യാനവും നല്‍കിയിട്ടില്ല. ഖുര്‍ ആനില്‍ പ്രകൃതി ദൃഷ്ടാന്തങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന മിക്ക സൂക്തങ്ങളും ഇതു പോലെ അല്ലാഹുവിന്റെ വിപുലമായ കഴിവുകളെ വാഴ്ത്തിക്കൊണ്ടാണവസാനിപ്പിക്കുന്നത്. ഇതു ഖുര്‍ ആനില്‍ പൊതുവില്‍ സ്വീകരിച്ചു കാണുന്ന ഒരു ശൈലിയാണ്. അല്ലാഹുവിനു വളരെയധികം കഴിവുണ്ട് എന്നല്ലാതെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നൊന്നും ഈ വാക്യത്തിനര്‍ത്ഥമില്ല. ഇതു പോലുള്ള അട്ടിമറികളാണ് ഇപ്പോള്‍ രംഗത്തു വന്നുകൊണ്ടിരിക്കുന്ന മിക്ക ‘ശാസ്ത്ര സൂചനകളുടെയും’ പിന്നിലുള്ളത്.

ചന്ദ്രന്‍ ഒരു വെളിച്ചമാകുന്നു, ഭൂമി ഇളകുന്നേയില്ല, സൂര്യന്‍ സഞ്ചരിക്കുകയും രാത്രി അല്ലാഹുവിന്റെ കസേരക്കു കീഴെ പോയി വിശ്രമക്കുകയുമാണ് എന്നൊക്കെ വിവരിച്ചു തന്ന ‘ദൈവം’ നമുക്ക് ബിഗ് ബാങ് തിയറി പഠിപ്പിച്ചു തന്നു എന്നു പറഞ്ഞാല്‍ അതു മുഖവിലക്കെടുക്കാന്‍ പറ്റുമോ? ഇനി ബിഗ് ബാങ് തിയറിക്കു പകരം സ്വീകാര്യമായ മറ്റൊരു സിദ്ധാന്തമാണു ശാസ്ത്രം അംഗീകരിക്കുന്നതെന്നു വന്നാലോ, അല്ലാഹുവിന്റെ കിതാബില്‍ അര്‍ത്ഥമാറ്റവും അട്ടിമറിയും പിന്നെയും നടത്തേണ്ടി വരില്ലേ? ഭൂമി ഉരുണ്ടതാണെന്നെങ്കിലും അല്ലാഹു അന്നു പറഞ്ഞു തന്നിരുന്നെങ്കില്‍ മനുഷ്യര്‍ക്കെത്ര പ്രയോജനപ്പെട്ടേനേ അത്.!


അല്ലാഹു കുന്‍ എന്നു പറയേണ്ട താമസം അവന്‍ വിചാരിക്കുന്നതെന്തും ഉണ്ടാകും എന്നാണു ഖുര്‍ ആനില്‍ വീമ്പു പറയുന്നത്.(2:117) ശാസ്ത്രം കണ്ടെത്തിയ പ്രപഞ്ചസിദ്ധാന്തങ്ങളൊക്കെ ശരിയാണെങ്കില്‍ അലാഹു കുന്‍ [ഉണ്ടാവുക] എന്നു പറഞ്ഞിട്ടും കോടാനുകോടി കൊല്ലങ്ങള്‍ വേണ്ടിവന്നു ഇന്നത്തെ നിലയില്‍ ഒരു പ്രപഞ്ചം രൂപപ്പെട്ടു വരാന്‍ എന്നു കരുതേണ്ടി വരും . പ്രപഞ്ചഘടന പൂര്‍ണ്ണത കൈവരിച്ചു എന്നു കരുതാനും നിവൃത്തിയില്ല. അതിന്നും പരിണമിച്ചുകൊണ്ടേയിരിക്കുകയാണ്. കുന്‍ പറഞ്ഞാള്‍ ‘ഉടനെ’ അതുണ്ടാകും എന്ന വീമ്പ് വെറും പൊള്ളയാണെന്നര്‍ത്ഥം!


പൊട്ടിത്തെറി അല്ലാഹുവിന്റെ വകയാണെന്നു സമ്മതിച്ചാലും പ്രശ്നം തീരുന്നുമില്ല. പടക്കമുണ്ടാക്കാന്‍ വേണ്ട കരിമരുന്നും മറ്റും എങ്ങനെയുണ്ടായി? എവിടെനിന്നു കിട്ടി?,പൊട്ടിത്തെറിച്ചത് അല്ലാഹു തന്നെയാണോ?, പൊട്ടിത്തെറിക്കുമ്പോള്‍ അദ്ദേഹം എവിടെയാണു നിന്നത്? പൊട്ടിത്തെറിയുണ്ടാകും മുമ്പ് അല്ലാഹു എവിടെയായിരുന്നു? എന്തു ചെയ്യുകയായിരുന്നു? മൂപ്പരെങ്ങനെയാണുണ്ടായത്? എന്തിണാണുണ്ടായത്? എന്തിനാണിങ്ങനെയൊരു പ്രപഞ്ചമുണ്ടാക്കിയത്? ..... എന്നിങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്.

ഇതിനും ഖുര്‍ ആനില്‍ മറുമരുന്നുണ്ട്:

يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَسْأَلُواْ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُواْ عَنْهَا حِينَ يُنَزَّلُ ٱلْقُرْآنُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا وَٱللَّهُ غَفُورٌ حَلِيمٌ
قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُواْ بِهَا كَافِرِينَ

"O ye who believe! Ask not questions about things which if made plain to you, may cause you trouble...  Some people before you did ask such questions, and on that account lost their faith." (Quran. 5:101-102)

മനസ്സിലായില്ലേ? ഉത്തരം മുട്ടുന്ന ചോദ്യങ്ങളൊന്നും ചോദിക്കരുത്. അങ്ങനെ ചോദിച്ചവരൊക്കെ കാഫറുകളായിത്തീരുകയാണുണ്ടായതെന്ന്!


2.വിരലടയാള ശാസ്ത്രം ഖുര്‍ ആനില്‍ !


മനുഷ്യരുടെ വിരലടയാളത്തിലെ വ്യത്യാസങ്ങള്‍ കുറ്റാന്യേഷണത്തിനും മറ്റും ഉപയോഗപ്പെടുത്താമെന്ന അറിവ് ആധുനികമാണ്. എന്നാല്‍ ഈ അല്‍ഭുതജ്ഞാനം ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടിത്തിയിട്ടുണ്ടെന്നാണു ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാരുടെ മറ്റൊരു ‘ഗവേഷണഫലം’ വ്യക്തമാക്കുന്നത്. ഖുര്‍ ആന്റെ ശാസ്ത്രവല്‍ക്കരണം ദൌത്യമായി ഏറ്റെടുത്തവര്‍ ഈ അല്‍ഭുതം കണ്ടെടുത്തത് താഴെ പറയുന്ന ഖുര്‍ ആന്‍ വാക്യത്തില്‍ നിന്നാണ്.:

أَيَحْسَبُ ٱلإِنسَانُ أَلَّن نَّجْمَعَ عِظَامَهُ
بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ

“മനുഷ്യന്‍ കരുതുന്നുവോ , അവന്റെ എല്ലുകളെ നാം ഒരുമിച്ചു കൂട്ടുന്നതേയല്ല എന്ന്;
ഇല്ലാതേ! അവന്റെ വിരലുകളെപ്പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനാണു നാം.” (75:3,4)
Yes, indeed!, We shall assemble them. We are able, in addition to assembling them, to reshape [even] his fingers, that is to say, to restore their bones just as they had been, despite their smallness: so how much more so [are We able to restore] the larger ones!



ഇവിടെ نُّسَوِّي [നുസവ്വിയ] എന്ന വാക്കിനു to reshape ,ശരിയാക്കുക; നേരെയാക്കുക എന്നൊക്കെയാണു സാമാന്യമായ അര്‍ത്ഥം. بَنَانَه [ബനാനഹു] എന്നതിന് നിങ്ങളുടെ വിരലുകള്‍ , അസ്ഥിസന്ധികള്‍ എന്നൊക്കെയാണു വിവക്ഷ. നമ്മുടെ മൃതശരീരം മണ്ണില്‍ ദ്രവിച്ചു നശിച്ച ശേഷം പുനരുത്ഥാന നാളില്‍ അതു പഴയ പടി പുനസ്ഥാപിക്കാന്‍ അല്ലാഹുവിനു ബുദ്ധിമുട്ടാകില്ലേ എന്ന സ്വാഭാവിക സംശയത്തിനുള്ള മറുപടിയായാണ് ഈ വെളിപാട് അല്ലാഹു ഇറക്കിയിരിക്കുന്നത്. ശരീരത്തിലെ വിരലുകള്‍ പോലുള്ള സൂക്ഷ്മമായ അംശങ്ങള്‍ പോലും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അല്ലാഹുവിനു യാതൊരു പ്രയാസവും കൂടാതെ കഴിയും എന്നേ ഇവിടെ അര്‍ത്ഥമാക്കുന്നുള്ളു.

എന്നാല്‍ ഗവേഷണക്കാര്‍ ഇവിടെ വിരലടയാള ശാസ്ത്രം പഠിപ്പിക്കാനാണ് അല്ലാഹു ശ്രമിക്കുന്നത് എന്നത്രേ ‘കണ്ടെത്തി’യിരിക്കുന്നത്! അതിനായി അവര്‍ നടത്തിയ കരണം മറിച്ചില്‍ ഇങ്ങനെ:
നുസ്വ്വിയ എന്നാല്‍ വ്യത്യാസപ്പെടുത്തുക എന്നും ബനാനഹ് എന്നാല്‍ വിരലടയാളങ്ങള്‍ എന്നും അര്‍ത്ഥം മാറ്റി. വിരലടയാളങ്ങള്‍ വ്യത്യാസപ്പെടുത്തി എന്നു വന്നാല്‍ വിരലടയാള ശാസ്ത്രമായില്ലേ?


ഇവിടെ മനുഷ്യര്‍ തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങളെക്കുറിച്ചേയല്ല പ്രതിപാദ്യം. മരിച്ചു മണ്ണായി പ്പോയ ഒരാളുടെ ശരീരത്തിലെ സൂക്ഷ്മമായ സവിശേഷതകളെ പോലും അതേപടി പുനസ്ഥാപിക്കുന്നതിനെ സംബന്ധിച്ചുള്ള അല്ലാഹുവിന്റെ ഒരു വീംപു പറച്ചിലാണ് ഈ വാക്യത്തിലുള്‍ക്കൊള്ളുന്നത്. അതിനാല്‍ നുസവ്വിയ എന്ന വാക്കിനു വ്യത്യാസപ്പെടുത്തുക എന്നര്‍ത്ഥം കല്‍പ്പിച്ചാല്‍ പോലും ഒരു മനുഷ്യന്റെ വ്യത്യസ്തമായ വിരല്‍ത്തലപ്പുകളെ അതേപ്രകാരം വ്യത്യസ്തമാക്കി പുനസൃഷ്ടിക്കും എന്നേ അര്‍ത്ഥം വരൂ. ഒരു കയ്യിലെ അഞ്ചു വിരലുകളും നീളത്തിലും ആകൃതിയിലും വിന്യാസത്തിലും വ്യതാസമുണ്ടല്ലോ. ആ വ്യത്യാസം അതേ പടി അല്ലാഹു വീണ്ടും സൃഷ്ടിക്കും എന്നു സാരം. ഇനി ബനാനഹു എന്നതിനു നിങ്ങളുടെ വിരലല്‍ത്തലപ്പിലെ അടയാളങ്ങള്‍ എന്നാണര്‍ത്ഥമെന്നു വന്നാലും അതു രണ്ടു വ്യക്തികളുടെ വിരലടയാള‍ങ്ങള്‍ തമ്മിലുള്ള വ്യത്യാസമാകുന്നില്ല. ഇ വാക്യത്തിന്റെ സന്ദര്‍ഭം അങ്ങനെയൊരര്‍ത്ഥം മെനയാന്‍ ഒട്ടും യോജിച്ചതല്ലതന്നെ.


അതിനാല്‍ ഈ വാക്യത്തില്‍ വിരലടയാളവും കുറ്റാന്യേഷണവും അതുപോലുള്ള ശാസ്ത്രാല്‍ഭുതങ്ങളുമൊന്നും ഇല്ല. വ്യത്യസ്തമായ അഞ്ചു വിരലുകളെയും പഴയതുപോലെ പുനരാവിഷ്കരിക്കാനൊക്കെ സര്‍വ്വ ശക്തനായ അല്ലാഹുവിനെക്കൊണ്ടു പറ്റും എന്ന് അക്കാലത്തെ ജാഹിലുകളായ അറബികളോടു പറയുക മാത്രമേ ‘അല്ലാഹു’ ഇവിടെ ചെയ്തിട്ടുള്ളു. ഇതു പറയാന്‍ മനുഷ്യരുടെ വിരലടയാളങ്ങള്‍ വ്യത്യാസമുള്ളതാണെന്ന ഒരു അല്‍ഭുതജ്ഞാനത്തിന്റെ ആവശ്യമില്ല. ഈ പറച്ചില്‍കൊണ്ടൊന്നും അല്ലാഹുവിന്റെ ജീവന്‍ ഇനിയുള്ള കാലം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവായിരിക്കാം വിശ്വാസികളെ ഇത്തരം സാഹസങ്ങള്‍ക്കു പ്രേരിപ്പിക്കുന്നത്. അല്ലാഹുവിന്റെയും രക്ഷകരുടെയും ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാന്‍ !


പഴം തിന്നുന്ന തേനീച്ച


തേനീച്ചകളെ കുറിച്ചും പക്ഷികളെകുറിച്ചുമൊക്കെ ആധുനിക ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയ നിരവധി അല്‍ഭുതരഹസ്യങ്ങള്‍ ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടുത്തിയിരുന്നു എന്നാണു മറ്റൊരു നമ്പര്‍ ! ഇതില്‍ വല്ല കഴമ്പുമുണ്ടോ? ഖുര്‍ ആനില്‍ ഇങ്ങനെ കാണുന്നു:-


وَأَوْحَىٰ رَبُّكَ إِلَىٰ ٱلنَّحْلِ أَنِ ٱتَّخِذِي مِنَ ٱلْجِبَالِ بُيُوتاً وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ
ثُمَّ كُلِي مِن كُلِّ ٱلثَّمَرَاتِ فَٱسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَآءٌ لِلنَّاسِ إِنَّ فِي ذٰلِكَ لآيَةً لِّقَوْمٍ يَتَفَكَّرُونَ
“മലകളിലും മരങ്ങളിലും മനുഷ്യര്‍ ഉയര്‍ത്തിയുണ്ടാക്കുന്നതിലും നീ കൂടുണ്ടാക്കുക എന്ന് നിന്റെ റബ്ബ് തേനീച്ചയ്ക്കു വഹ് യ്[ദിവ്യ ബോധനം] നല്‍കി”.(16:68)



എന്നിട്ട് എല്ലാ പഴങ്ങളില്‍നിന്നും തിന്നുകയും നിന്റെ റബ്ബ് നിശ്ചയിച്ച മാര്‍ഗ്ഗത്തില്‍ അനുസരണയോടെ പ്രവേശിക്കുകയും ചെയ്യുക. അവയുടെ വയറുകളില്‍നിന്നും നിറവ്യത്യാസമുള്ള പാനീയം പുറത്തു വരുന്നു. അതില്‍ മനുഷ്യര്‍ക്കു രോഗശമനമുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്.”(16:69)

അന്നത്തെ അറബികള്‍ക്കറിയാത്ത എന്തല്‍ഭുത വൃത്താന്തമാണീ വാക്യങ്ങളിലുള്ളത്?
തേനീച്ചകള്‍ കൂടുണ്ടാക്കുന്നതും പഴം തിന്നുന്നതും അല്ലാഹു അവയ്ക്കു `ബോധനം’ നല്‍കിയതുകൊണ്ടാണ്. തേനീച്ചകളുടെ വയറുകളില്‍ നിന്നു പുറപ്പെടുന്ന പാനീയം ഔഷധഗുണമുള്ളതാണ്. ഇത്രയും കാര്യങ്ങളാണീ ‘ദൈവ വചനങ്ങളി’ലുള്ളത്. ഇതില്‍ അല്‍ഭുതകരമായ ഒരു നൂതനജ്ഞാനവും കാണുന്നില്ല; അതേ സമയം അബദ്ധങ്ങളുണ്ടെന്നും തോന്നുന്നു. തേനീച്ച കൂടുണ്ടാക്കുന്നതും ചിലന്തി വല നെയ്യുന്നതും ഉറുമ്പ് ആഹാരം ശേഖരിക്കുനതുമൊക്കെ അല്ലാഹുവിന്റെ പ്രത്യേകം ബോധനം കിട്ടുന്നതുകൊണ്ടല്ല. ജനിതകമായ ഉള്‍പ്പ്രേരണകളാണ് എല്ലാ ജീവജാലങ്ങളുടെയും തനതു സ്വഭാവം നിലനിര്‍ത്താനും അവ അടുത്ത തലമുറയ്ക്കു കൈമാറാനും സഹായിക്കുന്നത്. ഓരോ ജീവിയുടെയും സവിശേഷ സ്വഭാവഗുണങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് ആ ജീവിയുടെ കോശങ്ങളിലെ ജനിതക ഘടകങ്ങളാലാണ്. അതു കണ്ടെത്തി വേര്‍തിരിച്ചെടുക്കാനും അവയില്‍ മാറ്റങ്ങള്‍ വരുത്താനുമൊക്കെയുള്ള സാങ്കേതിക വിദ്യകള്‍ ജൈവ സാങ്കേതിക ശാസ്ത്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തും , ജീവ ലോകത്തെ എല്ലാ ‘അല്‍ഭുതങ്ങളും’ അല്ലാഹുവിന്റെ ‘ബോധന’മാണെന്നു പറയാന്‍ മാത്രമേ മതത്തിനു സാധ്യമാകുന്നുള്ളു.
തേനീച്ച എല്ലാ തരം പഴങ്ങളും തിന്നുന്നു എന്ന പ്രസ്താവന മുഹമ്മദിന്റെ ധാരണക്കുറവുകൊണ്ട് സംഭവിച്ചാതാകാം. തേനീച്ചകള്‍ ഈത്തപ്പഴത്തിലും അത്തിപ്പഴത്തിലുമൊക്കെ വന്നിരിക്കുന്നത് അദ്ദേഹം കണ്ടിരിക്കും. തേനീച്ച തേന്‍ ശേഖരിക്കുന്നത് പ്രധാനമായും പലതരം പൂക്കളില്‍നിന്നാണെന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല എന്നു വേണം കരുതാന്‍ . അല്ലെങ്കില്‍ തേനീച്ച പഴങ്ങളാണു തിന്നുന്നത് എന്നു പറയുമായിരുന്നില്ല.


തേന്‍ ഔഷധമാണ് എന്നു പ്രസ്താവിച്ചതും ബാലിശമായിപ്പോയി. പണ്ടു മുതലേ ആളുകള്‍ അതൊരു ഔഷധമെന്ന നിലയില്‍ ഉപയോഗിച്ചു വരുന്നുണ്ടെന്നതു നേരു തന്നെ. പക്ഷെ, പ്രപഞ്ചസ്രഷ്ടാവും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവം വെളിപാടു മുഖേന സ്ഥിരീകരിക്കാന്‍ മാത്രം ഔഷധവീര്യമൊന്നും തേനിനുണ്ടെന്നു തോന്നുന്നില്ല. തേന്‍ സേവിച്ചതുകൊണ്ടു മാത്രം പൂര്‍ണ്ണ സുഖം പ്രാപിക്കുന്ന ഗുരുതരമായ രോഗങ്ങളെന്തെങ്കിലും ഉള്ളതായി വൈദ്യശാസ്ത്രം തെളിയിക്കുന്നില്ല. ഏഴാം ശതകത്തിലെ സാധാരണക്കാരായ അറബികളുടെ ധാരണകള്‍ക്കുപരിയായി ശാസ്ത്രീയമായ ഒരറിവും ഇവിടെ ഖുര്‍ ആന്‍ വെളിപ്പെടുത്തുന്നില്ല എന്നു ചുരുക്കം. എന്നാല്‍ ഈ കുറവു നികത്തിക്കൊണ്ട് നമ്മുടെ ഗവേഷണക്കാരായ വ്യാഖ്യാതാക്കള്‍ ഈ സൂക്തത്തില്‍ അല്‍ഭുതകരമായ വേറെ കുറെ ശാസ്ത്ര രഹസ്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നതായും കണ്ടെത്തിയിരിക്കുന്നുവത്രേ!


കൂടുണ്ടാക്കിക്കൊള്ളുക എന്നു തേനീച്ചയ്ക്കു വഹ്യ് നല്‍കി എന്നു പറഞ്ഞേടത്ത് أَنِ ٱتَّخِذِي ‘അനിത്തഹ്ദീ’[നീ ഉണ്ടാക്കിക്കൊള്ളുക] എന്ന പദം സ്ത്രീ ലിംഗത്തിലാണുപയോഗിച്ചിട്ടുള്ളത് എന്നും , കൂടുണ്ടാക്കുന്നതും തേന്‍ ശേഖരിക്കുന്നതും പെണ്ണീച്ചകളാണെന്ന, അടുത്തകാലത്തു മാത്രം കണ്ടെത്തിയ രഹസ്യം അല്ലാഹുവിനറിയാമായിരുന്നതിനാലാണിങ്ങനെ പ്രയോഗിച്ചതെന്നുമൊക്കെയാണു പറയുന്നത്.


ഇത് അറബി ഭാഷയുടെ വ്യാകരണത്തെ സംബന്ധിച്ചും മറ്റും വേണ്ടത്ര ധാരണയില്ലത്തവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു പാഴ് വേല മാത്രമാണ്. അറബിയില്‍ നഹ് ല് എന്ന വാക്ക് സ്ത്രീലിംഗപദമായാണു കണക്കാക്കപ്പെടുന്നത്. ഈച്ച പെണ്ണായാലും ആണായാലും നഹ് ല്‍ സ്ത്രീ ലിംഗപദം തന്നെ എന്നര്‍ത്ഥം. സ്ത്രീ ലിംഗപദത്തെ തുടര്‍ന്നു വരുന്ന ക്രിയയും സ്ത്രീലിംഗത്തിലുപയോഗിക്കുക എന്നതാണു പൊതു ശൈലി. കൂടുണ്ടാക്കുന്നത് ആണീച്ചയായാലും പദപ്രയോഗം അനിത്തഹ്ദീ എന്നു തന്നെയായിരിക്കും. [തഫ്സീര്‍ ഖുര്‍തുബി യില്‍ ഈ കാര്യം വിശദീകരിച്ചിട്ടുണ്ട്]

ആദ്യം ഇക്കൂട്ടര്‍ ഇവിടെ വേറൊരു വ്യാകരണപ്രശ്നമാണു പൊക്കിക്കൊണ്ടു വന്നിരുന്നത്. “അവയുടെ വയറുകളില്‍നിന്നു വരുന്ന പാനീയം” എന്നു പറഞ്ഞേടത്ത് بُطُونِهَا  ‘ബുതൂനിഹാ’ എന്നു പ്രയോഗിച്ചതില്‍ ശാസ്ത്രമുണ്ട് എന്നായിരുന്നു വാദം. വയറുകള്‍ എന്ന് ബഹുവചനത്തില്‍ പറയാന്‍ കാരണം ഒരീച്ചയ്ക്കു തന്നെ ഒന്നിലധികം വയറുകളുള്ളതിനാലാണ് , അതു ശാസ്ത്രം തെളിയിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു കസര്‍ത്ത്. ഈച്ചകള്‍ എന്നു ബഹുവചനത്തില്‍ പറയുമ്പോള്‍ വയറുകള്‍ എന്നു പറയുന്നതുപോലെ ഖുര്‍ ആനില്‍ പലേടത്തും പ്രയോഗിക്കുന്നതു ശ്രദ്ധയില്‍ പെട്ടതുകൊണ്ടായിരിക്കാം ഈ വാദം ഇപ്പോള്‍ പറയുന്നില്ല.

ഈ വാദമനുസരിച്ച് നബിയുടെ ഭാര്യമാര്‍ക്ക് രണ്ടിലേറെ ഹൃദയങ്ങളുണ്ടായിരുന്നു എന്നും പറയേണ്ടി വരും! ഇതാ നോക്കൂ:-


إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلاَهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلاَئِكَةُ بَعْدَ ذَلِكَ ظَهِيرٌ
“നിങ്ങളിരുവരും പശ്ചാതപിച്ചാല്‍ നിങ്ങള്‍ക്കു നല്ലത്. നിങ്ങളുടെ ഹൃദയങ്ങള്‍ നേര്‍വഴിയില്‍നിന്നും വ്യതിചലിച്ചിട്ടുണ്ട്.”(66:4)


നബിയുടെ ഭാര്യമാരായിരുന്ന ഹഫ്സയും ആയിഷയും തമ്മില്‍ വഴക്കും തല്ലും നടന്ന ഒരു സന്ദര്‍ഭത്തിലാണ് ഈ ചക്കൊളോത്തിപ്പോരിലിടപെട്ടു കൊണ്ട് അല്ലാഹു ഈ വെളിപാടിറക്കിയത്. ഇതില്‍ രണ്ടു പേരുടെ ഹൃദയങ്ങള്‍ എന്നു സൂചിപ്പിക്കാന്‍ قُلُوبُكُمَا ‘ഖുലൂബുകുമാ’ എന്ന പദമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. രണ്ടിലേറെ ഹൃദയങ്ങളുണ്ടെങ്കിലേ അറബിയില്‍ ഈ വാക്കു പ്രയോഗിക്കൂ. രണ്ടാള്‍ക്കും ഓരോ ഹൃദയമേ ഉള്ളുവെങ്കില്‍ ‘ഖല്‍ബകുമാ’ എന്നേ പറയാവൂ. ഇതു ഖുര്‍ ആനിലെ അനേകം വ്യാകരണത്തെറ്റുകളിലൊന്നു മാത്രം.

ഇപ്രകാരം ഭാഷാപ്രയോഗങ്ങളെയൊക്കെ വ്യാഖ്യാനിച്ച് അല്‍ഭുതം മെനഞ്ഞെടുക്കാന്‍ പുറപ്പെട്ടാല്‍ അല്ലാഹു തന്നെ ഒരാളല്ല അനേകം പേരാണെന്നും തെളിയിക്കാന്‍ പ്രയാസമില്ല. !. ഇതാ മറ്റൊരു ഉദാഹരണം:-


حَتَّىٰ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ
“അങ്ങനെ അവരില്‍ ഒരാള്‍ക്കു മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും , എന്റെ രക്ഷിതാവേ (നിങ്ങളെല്ലാവരും കൂടി) എന്നെ മടക്കിത്തരുവിന്‍ ”(23:99)


ഇവിടെ رَبِّ ٱرْجِعُون “റബ്ബിര്‍ജി ഊന്‍ ”എന്നു ബഹുവചനത്തില്‍ പ്രയോഗിച്ചതിനാല്‍ റബ്ബ് ഒരാളല്ല; അനവധി പേരാണെന്നു വരുന്നു. പൂജകബഹുവചനം കൊണ്ട് അല്ലാഹുവിനെ ആദരിക്കുന്ന പതിവും അറബി ഭാഷയിലില്ലെന്നാണു തോന്നുന്നത്. ഇതും അല്ലാഹുവിന്റെ കിതാബിലെ ഗുരുതരമായ വ്യാകരണത്തെറ്റുകളിലൊന്നാണ്.


പരാഗണം അല്ലാഹുവിന്റെ കണ്ടുപിടുത്തമോ?


وَأَرْسَلْنَا ٱلرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَاءً فَأَسْقَيْنَاكُمُوهُ وَمَآ أَنْتُمْ لَهُ بِخَازِنِينَ
“വഹിച്ചു കൊണ്ടു പോകുന്ന കാറ്റുകളെ നാം അയച്ചു.
എന്നിട്ട് ആകാശത്തുനിന്നും നാം വെള്ളം ഇറക്കി.” (15:22)
And We send the winds as fertilisers, to fertilise the clouds, whereupon they fill up with water, and send down out of the heaven, [out of] the clouds, water, rain, so that We give it to you to drink, for you are not the storers thereof, that is, the stores thereof are not in your control.



ഈ സൂക്തത്തിലെ 'ലവാകിഹ് ' لَوَاقِحَ  എന്ന വാക്കിനു മേഘവാഹികളായ, നീരാവി വഹിക്കുന്ന, ജലാംശങ്ങള്‍ വഹിച്ച എന്നൊക്കെയാണു മിക്ക പരിഭാഷകരും അര്‍ത്ഥം നല്‍കിക്കാണുന്നത്. കാറ്റുകള്‍ വഹിക്കുന്നത് എന്തിനെയാണെന്നു ഖുര്‍ ആന്‍ വ്യക്തമാക്കുന്നില്ല. എങ്കിലും തുടര്‍ന്ന് മഴയുടെ കാര്യമാണു പറഞ്ഞിട്ടുള്ളത് എന്നതിനാല്‍ അതു മേഘത്തെ വഹിക്കുന്ന കാര്യമാണെന്നാണു വ്യാഖ്യാതക്കള്‍ പൊതുവെ നല്‍കുന്ന വിശദീകരണം. ഫലങ്ങളെ ഉല്പാദിപ്പിക്കുന്ന എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതു ചൂണ്ടിക്കാണിച്ചുകൊണ്ട് പൂമ്പൊടി വഹിച്ചുകൊണ്ട് പരാഗണത്തെ സഹായിക്കുന്ന കാര്യമാണിവിടെ പറയുന്നതെന്നും , ശാസ്ത്രം സമീപകാലത്തു മാത്രം കണ്ടെത്തിയ ഈ കാര്യം പണ്ടേ ഖുര്‍ ആന്‍ വെളിവാക്കിയിരിക്കുന്നു എന്നുമൊക്കെയാണിവിടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണത്തിലേര്‍പ്പെട്ട നമ്മുടെ ആധുനിക മുഫസ്സിറുകളില്‍ ചിലരുടെ കണ്ടെത്തല്‍ !


ഇവിടെ പരാമര്‍ശവിഷയം പരാഗണമാണെന്നതിനു തന്നെ തെളിവില്ല. ഇനി അതാണു വിഷയമെന്നു വന്നാല്‍ പോലും ഇക്കാര്യത്തില്‍ അല്‍ഭുതകരമായ പുത്തന്‍ അറിവുകളൊന്നുമില്ല. കാറ്റിലൂടെ പരാഗണം നടക്കുന്ന കാര്യം മാത്രമല്ല , കൃത്രിമമായി പരാഗണം നടത്തി ഈത്തപ്പഴത്തിന്റെയും മറ്റും വിളവു വര്‍ദ്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ പോലും അന്നത്തെ കൃഷിക്കാരായ അറബികള്‍ക്കറിയാമായിരുന്നു. ഇ‍ക്കാര്യത്തില്‍ സര്‍വ്വജ്ഞത നടിച്ച് അഭിപ്രായം പറഞ്ഞ ‘പ്രവാചകന്‍’ ഭീമമായ അബദ്ധം പിണയുകയും ഒടുവില്‍ അതു മാറ്റിപ്പറയേണ്ടി വരികയും ചെയ്ത സംഭവം ബുഖാരി മുദ്ധരിക്കുന്ന ഹദീസില്‍ തന്നെയുണ്ട്.
കൃത്രിമ പരാഗണം നടത്തി വിളവു വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി ‘ദൈവദൂത’ന്റെ അഭിപ്രായമറിയാനെത്തിയ കൃഷിക്കരോട് , “അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ വിളവു വര്‍ദ്ധിക്കൂ എന്നും പരാഗണം കൊണ്ടു വിശേഷമൊന്നുമില്ലെന്നും” നബി നിര്‍ദ്ദേശിച്ചുവത്രേ. അതനുസരിച്ച് കൃഷിക്കാര്‍ ആ തവണ കൃത്രിമ പരാഗണം വേണ്ടെന്നു വെച്ചു. വിളവു പതിവിലും വളരെ മോശമാവുകയായിരുന്നു ഫലം! അക്കാര്യം അവര്‍ വീണ്ടും പ്രവാചകനെ കണ്ടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഭൌതിക കാര്യങ്ങളില്‍ നിങ്ങള്‍ക്കു തന്നെയാണു അറിവു കൂടുതലുള്ളത്. അതിനാല്‍ നിങ്ങളുടെ യുക്തം പോലെ ചെയ്തുകൊള്ളുക.”
അറബികള്‍ക്കജ്ഞാതമായ അല്‍ഭുതജ്ഞാനമായിരുന്നില്ല പരാഗണം എന്നു ചുരുക്കം.


എല്ലാ കാര്യവും ജിബ് രീല്‍ തന്നെ അറിയിച്ചുകൊണ്ടിരിക്കുന്നു എന്ന അവകാശവാദവുമായി സകല വിഷയങ്ങളിലും തലയിട്ട് അഭിപ്രായം പറഞ്ഞുകൊണ്ടിരുന്ന മുഹമ്മദിന് പറ്റിയ നിരവധി അമളികളിലൊന്നു മാത്രമായിരുന്നു ഈ കൃഷിയുപദേശം!
ചിന്തിക്കുന്നവര്‍ക്ക് ഇതിലും ഒരു പാടു ദൃഷ്ടാന്തങ്ങളുണ്ട്.!!



പക്ഷികളെ താങ്ങിപ്പിടിക്കുന്നത് അല്ലാഹു!


ആകാശത്ത് വട്ടമിട്ടു പറക്കുകയും വായുവിനെ കീറിമുറിച്ച് അതിശീഘ്രം സഞ്ചരിക്കുകയും ചെയ്യുന്ന പക്ഷികള്‍ എക്കാലത്തും മനുഷ്യര്‍ക്കൊരു വിസ്മയം തന്നെയായിരുന്നു. കൌതുകപൂര്‍വ്വം അവയെ നിരീക്ഷിച്ച മനുഷ്യര്‍ ഒരു കാലത്ത് പറവകളെപ്പോലെ വാനസഞ്ചാരം നടത്തുന്നതു സ്വപ്നം കണ്ടിരുന്നു. മണിക്കൂറില്‍ 7000 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന വിമാനങ്ങള്‍ കണ്ടു പിടിച്ച ആധുനിക മനുഷ്യനു പക്ഷേ പക്ഷികളുടെ ആകാശ ഗമനം ഇന്നൊരല്‍ഭുതമല്ല. പറക്കലിന്റെ പ്രകൃതി രഹസ്യം അവനിന്നറിയാം. മുഹമ്മദ് ജീവിച്ച കാലത്താകട്ടെ , പക്ഷികള്‍ക്കു താഴെ വീഴാതെ പറക്കാന്‍ കഴിയുന്നതിന്റെ ശാസ്ത്രം വിശദീകരിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. മനുഷ്യനറിയാത്തതൊന്നും അവന്റെ ദൈവങ്ങള്‍ക്കും അറിയുവാനിടയില്ലല്ലോ! ഇതാ ഖുര്‍ ആനില്‍ ഒന്നാന്തരമൊരു ദൃഷ്ടാന്തം :-


أَلَمْ يَرَوْاْ إِلَىٰ ٱلطَّيْرِ مُسَخَّرَٰتٍ فِي جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلاَّ ٱللَّهُ إِنَّ فِي ذٰلِكَ لأََيٰتٍ لِّقَوْمٍ يُؤْمِنُونَ
ആകാശത്ത് അധീനമാക്കപ്പെട്ട പക്ഷികളെ അവര്‍ കാണുന്നില്ലേ? അല്ലാഹു അല്ലാതെ ആരാണ് അവയെ പിടിച്ചു നിര്‍ത്തുന്നത്? (16:79)
Have they not observed the birds [how they are] made subservient, disposed to [be able to] fly, in the air of heaven?, that is, in the air between the heaven and the earth. Nothing holds them, when they draw in their wings or open them, lest they fall, except God, by His power. Indeed in that there are signs for a people who believe, [the signs] which are that they have been created in a way that enables them to fly, as well as the creation of the air in such a way that it allows for flight, and the holding of them [up in the air so that they do not fall].




പക്ഷികള്‍ പറക്കുമ്പോള്‍ അവ താഴെ വീഴാതിരിക്കുന്നത് ദൈവം അവയെ പിടിച്ചു നിര്‍ത്തുന്നതു കൊണ്ടാണെന്ന ലളിതയുക്തിക്കപ്പുറം ശാസ്ത്രീയമായ ഒരറിവും ഖുര്‍ ആന്‍ ഇവിടെ അവതരിപ്പിക്കുന്നില്ല. അതേ സമയം ഖുര്‍ ആന്റെ ഈ പോരായ്മയും ആധുനിക പണ്ഡിതന്മാര്‍ പരിഹരിച്ചിരിക്കുന്നു. !

‘ഖുര്‍ ആനും പക്ഷി ശാസ്ത്രവും’ എന്ന പേരില്‍ തന്നെ നിരവധി പുസ്തകങ്ങളും വീഡിയോ ചിത്രങ്ങളുമെല്ലാം ഇതിനകം പുറത്തു വന്നിട്ടുണ്ട്. പറക്കാന്‍ സഹായകമായ ശരീരഘടന തൊട്ട് , ഭൂഖണ്ഡങ്ങള്‍ താണ്ടി ദേശാന്തര ഗമനം നടത്തുന്ന പറവകളെ , ദിശയും മാര്‍ഗ്ഗവും തെറ്റാതെ മടങ്ങിയെത്താന്‍ സഹായിക്കുന്ന ജനിതക രഹസ്യം വരെ , സവിസ്തരം വിശകലനം ചെയ്യുന്ന ഈ രചനകള്‍ പക്ഷിശാസ്ത്ര പഠനത്തിനു വളരെ സഹായകം തന്നെ . പക്ഷേ ആദ്യാവസാനം സൂക്ഷിച്ചു വായിച്ചാലും ഖുര്‍ ആനിലെന്തു പക്ഷിവിജ്ഞാനമാണുള്ളതെന്ന് മാത്രം ആര്‍ക്കും പിടി കിട്ടുകയില്ല. !

പക്ഷിയുടെ ശരീരഘടനയും സൌന്ദര്യവും വര്‍ണ്ണിച്ച ശേഷം , ദൈവത്തിന്റെ സൃഷ്ടി വൈഭവത്തെ വാഴ്ത്തുകയും പരിണാമവാദത്തെ പരിഹസിക്കുകയും ചെയ്യുന്നു വെന്നല്ലാതെ ഖുര്‍ ആന്റെ ദൈവികത സ്ഥാപിക്കാനുതകുന്ന യാതൊന്നും ഈ കൃതികളിലോ ചിത്രങ്ങളിലോ പ്രതിപാദിക്കുന്നില്ല.

വിശ്വാസികളായ ആളുകള്‍ക്ക് ഈ കെട്ടുകാഴ്ച്ചകള്‍ കണ്ട് “ഹാവൂ ഇതൊക്കെ നമ്മുടെ ഖുര്‍ ആനിലും ഉണ്ടല്ലോ!” എന്ന് ഊറ്റം കൊള്ളാന്‍ ഇതൊക്കെ ധാരാളം മതിയാകും. പക്ഷെ യുക്തിബോധം മരവിച്ചിട്ടില്ലാത്ത സ്വതന്ത്ര ചിന്തകരെ ഇങ്ങനെയൊക്കെ വിഡ്ഡികളാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.

പക്ഷികള്‍ പറക്കുമ്പോള്‍ അവയെ വീഴാതെ പിടിച്ചു നിര്‍ത്തുന്നത് വായുമര്‍ദ്ദമാണല്ലോ. വായുമര്‍ദ്ദത്തിന്റെ പര്യായമാണോ അല്ലാഹു ? ആകാശത്തു നിന്നു മഴ ഇറക്കുന്നത് അല്ലാഹുവാണെന്നു ഖുര്‍ ആന്‍ പറയുമ്പോള്‍ , സൂര്യതാപം, വായുവിന്റെ മര്‍ദ്ദം, വെള്ളത്തിന്റെ അവസ്ഥാമാറ്റം എന്നിങ്ങനെയുള്ള പല പ്രകൃതി പ്രതിഭാസങ്ങളും ഒത്തു ചേര്‍ന്നുണ്ടാകുന്ന മഴ യില്‍ അല്ലാഹുവിന്റെ റോള്‍ ഏതാണ്? പ്രകൃതിനിയമങ്ങള്‍ എന്നതാണോ അല്ലാഹു എന്നതിന്റെ അര്‍ത്ഥം? തേനീച്ച കൂടുണ്ടാക്കുന്നത് പാരമ്പര്യ ജനിതക ഗുണങ്ങളുടെ ഫലമാണെങ്കില്‍ അല്ലാഹുവിന്റെ ‘വഹ് യ്’ , എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും പ്രകൃതിയിലെ വ്യവസ്ഥകള്‍ എന്നല്ലേ? മുഹമ്മദിനു അല്ലാഹു ഇറക്കിക്കൊടുത്ത വഹ് യും ആ ഗണത്തിലുള്‍പ്പെടുമോ? എങ്കില്‍ മുഹമ്മദിന്റെ ബുദ്ധിയിലുണ്ടായ തോന്നലുകള്‍ എന്നു മാത്രം അര്‍ത്ഥം നല്‍കിയാല്‍ പോരേ? അപ്പോള്‍ മുട്ടത്തു വര്‍ക്കിയുടെയും പമ്മന്റെയും കൃതികളും ‘ദൈവികം’ തന്നെയാകുമല്ലോ? എന്റെ ബ്ലോഗെഴുത്തും ദൈവത്തിന്റെ ‘വഹ് യു’ തന്നെയല്ലേ?

ഒരു ചര്‍ച്ചയും പ്രതീക്ഷിക്കുന്നില്ല .എങ്കിലും ചോദിക്കുവാ , ചുമ്മാ!
How Birds Fly

It has become a major tool in Muslim dawah ("invitation", i.e. efforts to convince others of the truth of Islam) to claim that the divine origin of the Qur'an is proven by its amazing scientific accuracy that can only be from God, giving details that were impossible for Muhammad to know in his time, since they were only discovered recently.

Many of these Muslims claims are examined in our section Qur'an & Science, and so far we have not seen even one that withstands close scrutiny.

However, there are plenty of passages in the Qur'an that are clearly wrong in scientific terms, and those certainly need to be considered in this discussion as well. This short article will look at one such verse of the Qur'an making a statement about the flight of birds:


Do they not look at the birds, held poised in the midst of (the air and) the sky?
Nothing holds them up but (the power of) God.
Verily in this are signs for those who believe. Surah 16:79 Yusuf Ali

The author of the Qur'an tells us that birds are a sign to encourage belief (in the existence and power of Allah) since there is no natural reason why they are suspended between the earth and the sky. It is only by Allah's miraculous power that birds are able to fly and do not fall down to earth.

A couple of questions to consider:

Are airplanes also held in the air only by the power of God? Is every plane that makes it to its destination another unexplainable miracle?

Have not scientists and engineers carefully calculated the forces and designed the wings of airplanes in a manner as to carry the plane from continent to continent?

Birds fly by the same aerodynamic principles that airplanes use. Humans, physicists and engineers, have studied those principles in detail. They have formulated exact mathematical equations of aerodynamics and based on those equations, they have built airplanes.

Muhammad could apparently not imagine that air itself could hold up anything. Everything that one may throw up in the air comes falling down quickly, whether dead things like stones or pieces of wood, or living things like a mouse or a cat. So, he apparently concluded, it must be merely the power of Allah who decided to hold up the birds in the air. He could not see a natural reason. The author of the Quran simply did not understand what is going on.

This lack of comprehension, or better, this ERROR, has been enshrined in the Quran in Surah 16:79.

Interestingly, those Muslims who seek to convince others of the scientific miracle of the Qur'an argue exactly like the third line of this Qur'an verse. They claim that the scientific accuracy of the Qur'an is a sign from God, so that people may believe in the Qur'an as the word of God.


Do they not look at the birds, held poised in the midst of (the air and) the sky?
Nothing holds them up but (the power of) God.
Verily in this are signs for those who believe. Surah 16:79 Yusuf Ali

However, given that the second line of this verse is wrong, i.e. the part that gives the reason or evidence for the conclusion in the third line, this invalidates the conclusion and this verse becomes instead a sign for the disbelievers that the Qur'an does not come from God since the Creator would certainly know that it is the air itself that carries the bird, i.e. the density of the air in interaction with the shape of the bird and its wings that holds up the bird in its flight.

There is still a miracle: God created the physical properties of the air, and the shapes of the birds in this exact way so that they could fly. Believers will still recognize this to be a sign of the existence and wisdom of God. However, the God who designed creation in this way would certainly not have told us that there is no reason in the created order that the birds are able to fly.

The author of the Qur'an could easily have said:


Do they not look at the birds, held poised in the midst of (the air and) the sky?
Although you cannot fly, God created birds in a special form so that the air can carry them.
The air carries the birds like the water carries your ships.
Verily in this are signs for those who believe.

The people at the time had built ships for centuries and understood that it is a design question that makes ship float on the water. They did not understand the design principles of birds yet. But formulating it in this way, God could have communicated that it is a design issue, and that it is the air that carries the birds. Since flying was not yet understood at the time, a verse like the above could legitimately be seen as giving supernatural insight. It would have made a correct statement in a way the people could have understood, i.e. by analogy to something they were used to. All these words and concepts were familiar. There is no reason why the author could not have spoken this way.

However, the way the verse is formulated in the Qur'an, it is in error, and is testifying that the Qur'an originated from a human author who was simply ignorant and could not imagine that there is a natural reason (i.e. one that is built into creation without needing the direct intervention of God) that would account for the flight of birds.

പര്‍വ്വതങ്ങളും ഭൂമികുലുക്കവും


وَأَلْقَىٰ فِي ٱلأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَأَنْهَاراً وَسُبُلاً لَّعَلَّكُمْ تَهْتَدُونَ
وَجَعَلْنَا فِي ٱلأَرْضِ رَوَاسِيَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجاً سُبُلاً لَّعَلَّهُمْ يَهْتَدُونَ

“മനുഷ്യരെയും കൊണ്ട് ഭൂമി ചെരിയാതിരിക്കാന്‍ അതില്‍ പര്‍വ്വതങ്ങള്‍ ഉറപ്പിച്ചു...” (16:15); (21:31)




ഭൂമി ഇളകാതിരിക്കാനാണ് കുന്നുകളും മലകളും കൊണ്ട് കുറ്റിയടിച്ചിരിക്കുന്നതെന്ന് ഖുര്‍ ആനില്‍ പല തവണ ആവര്‍ത്തിക്കുന്നുണ്ട്. ഭമിയെ ഒരു വിരിപ്പു പോലെ പരത്തി വിരിച്ച ശേഷമാണ് ഇപ്രകാരം കുറ്റിയടിച്ച് ഉറപ്പിച്ചിട്ടുള്ളത്. തുണിയും ഒട്ടകത്തോലുമൊക്കെ നിലത്തു വിരിച്ച് അതു കാറ്റത്തു പറന്നു പോകാതിരിക്കാന്‍ കുറ്റി തറയ്ക്കുന്നതും കല്ലുകൊണ്ടും മറ്റും ഭാരം കയറ്റി വെക്കുന്നതും നബിയും കണ്ടിരിക്കും. ഭൂമി ഒരു വലിയ വിരിപ്പായി സങ്കല്‍പ്പിച്ച അദ്ദേഹം പര്‍വ്വതങ്ങളെ അതിന്റെ കുറ്റികളായി സങ്കല്‍പ്പിച്ചതു സ്വാഭാവികമാണ്. (വിരിപ്പു പറന്നു പോകാതിരിക്കാന്‍ കുറ്റി ഭൂമിയുമായി ചേര്‍ത്താണു തറയ്ക്കുന്നത്.‍ എന്നാല്‍ ഭൂമിപ്പരപ്പ് ഇളകാതിരിക്കാന്‍ എന്തിനോട് ചേര്‍ത്താണു ആണി അടിക്കുന്നത് എന്നു വ്യക്തമല്ല!)
ഇവിടെയും ഖുര്‍ ആന്‍ പ്രസ്താവനയ്ക്ക് ഒരു ശാസ്ത്രക്കുപ്പായം അണിയിക്കാന്‍ ഗവേഷകര്‍ ശ്രമിച്ചു കാണുന്നു. ഭൂവല്‍ക്കത്തിലെ കുന്നുകളും മലകളും ഭൂകമ്പം തടയാന്‍ സഹായിക്കുന്നുണ്ട് എന്നാണു ശാസ്ത്രജ്ഞരുടെ മേല്‍വിലാസമുള്ള ചിലര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. പര്‍വ്വതങ്ങള്‍ക്കു വേരുകളുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അതാണു കുറ്റിയെന്നും ആണിയെന്നുമൊക്കെ പറയാന്‍ കാരണമെന്നും അവര്‍ വ്യാഖ്യാനിക്കുന്നു.

ഭൂകമ്പം തടയുന്നതില്‍ പര്‍വ്വതങ്ങള്‍ക്കെന്തെങ്കിലും പങ്കുള്ളതായി ശാസ്ത്രം പറയുന്നില്ല. മാത്രമല്ല, പര്‍വ്വതങ്ങള്‍ പലതും രൂപം കൊണ്ടിട്ടുള്ളതു തന്നെ ഭൂകമ്പം മൂലവും അഗ്നി പര്‍വ്വതസ്ഫോടനം മൂലവുമാണെന്നാണു നിഗമനം. ഭൂമിയുടെ ഉപരിതലത്തോടു ചേര്‍ന്നുള്ള ഫലകങ്ങള്‍ (പാറയടുക്കുകള്‍ ) തെന്നി മാറുന്നതാണു ഭൂമി കുലുക്കം. ഭൂമിയുടെ അന്തര്‍ഭാഗത്തുള്ള ഉരുകിയ ലാവയുടെ മര്‍ദ്ദവ്യതിയാനങ്ങളും ഉയര്‍ന്ന ഊഷ്മാവുമാണ് ഇതിനു കാരണം.

ഭൂകമ്പം മൂലം വര്‍ഷം തോറും പതിനായിരക്കണക്കിനാളുകള്‍ മരിക്കുന്നു. കൊടിയ ദുരിതങ്ങള്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. ഭൂവുപരിതലത്തിലെ പാറയുടെ ദുര്‍ബലഘടനയും ഭൂഗര്‍ഭത്തിലെ ഉയര്‍ന്നതാപനിലയും നിയന്ത്രിച്ച് ഭൂമി കുലുക്കം ഇല്ലാതാക്കാന്‍ ദൈവത്തിനു കഴിയുന്നില്ല! മലകള്‍ കൊണ്ടു കുറ്റിയടിച്ചതു കൊണ്ടൊന്നും ഈ മഹാദുരന്തത്തിനു യാതൊരു ശമനവും കാണുന്നില്ല. പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷത്തോളം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നു എന്നാണു കണക്ക്. ശക്തി കൂടിയ കുലുക്കങ്ങള്‍ മാത്രമേ വലിയ അപകടങ്ങള്‍ക്കിടവരുത്താറുള്ളു. ഖുര്‍ ആന്‍ പറയും പോലെ മലകളും കുന്നുകളും കൊണ്ട് ഭൂകമ്പം തടയപ്പെടുന്നുവെങ്കില്‍ മലമ്പ്രദേശങ്ങളില്‍ ഭൂകമ്പം കുറഞ്ഞും സമതലങ്ങളില്‍ അതു കൂടിയും കാണപ്പെടേണ്ടതാണ്. എന്നാല്‍ വസ്തുത മറിച്ചാണ്. അല്ലാഹുവിന്റെ ‘കുറ്റികള്‍ ’ ഏറെയുള്ള പ്രദേശങ്ങളും ഭൂകമ്പപ്രദേശങ്ങള്‍ തന്നെ. ഏറ്റവും വലിയ കുറ്റിയാണല്ലോ ഹിമാലയം. അതിന്റെ മുകളിലാണ് അടുത്ത കാലത്ത് ഏറെ ദുരന്തം വിതച്ച നിരവധി ഭൂമികുലുക്കങ്ങള്‍ ഉണ്ടായത്. ഇന്ത്യക്കെതിരെ വിശുദ്ധ ജിഹാദിലേര്‍പ്പെട്ട ഇസ്ലാമിസ്റ്റ് ഭീകരരാണ് അടുത്ത കാലത്ത് കാശ്മീര്‍ മലനിരകളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചത്. പതിനായിരക്കണക്കിനാളുകള്‍ പള്ളികളും മറ്റും തകര്‍ന്നടിഞ്ഞ് അതിനടിയില്‍ പെട്ടു ശ്വാസം മുട്ടി മരിച്ചു. ആരാധനാലയങ്ങളെ പോലും രക്ഷിക്കാനാകാതെ അല്ലാഹുവിനു പോലും നിസ്സഹയാനാകേണ്ടി വരുന്നു പലപ്പോഴും.

ചെരുപ്പിനൊപ്പിച്ചു കാലു ചെത്തുന്ന വ്യാഖ്യാനക്കാര്‍ എന്തൊക്കെയോ മുടന്തന്‍ ന്യായങ്ങള്‍ മെനയുന്നു എന്നല്ലാതെ ഭൂകമ്പവും ഖുര്‍ ആന്‍ പറയുന്ന കുറ്റിയടിക്കലും തമ്മില്‍ ഒരു ബന്ധവുമില്ല.



പൊന്തിപ്പറക്കുന്ന പര്‍വ്വതം!


وَإِذ نَتَقْنَا ٱلْجَبَلَ فَوْقَهُمْ كَأَنَّهُ ظُلَّةٌ وَظَنُّوۤاْ أَنَّهُ وَاقِعٌ بِهِمْ خُذُواْ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُواْ مَا فِيهِ لَعَلَّكُمْ تَتَّقُونَ
“അവര്‍ക്കു മേല്‍ ഒരു കുട പോലെ നാം പര്‍വ്വതത്തെ ഉയര്‍ത്തുകയും അത് തങ്ങളുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം...”(7:171)
وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَاقِهِمْ وَقُلْنَا لَهُمُ ٱدْخُلُواْ ٱلْبَابَ سُجَّداً وَقُلْنَا لَهُمْ لاَ تَعْدُواْ فِي ٱلسَّبْتِ وَأَخَذْنَا مِنْهُمْ مِّيثَاقاً غَلِيظاً
“പര്‍വ്വതത്തെ അവരുടെ തലയ്ക്കു മേല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാം അവരോട് കരാര്‍ വാങ്ങി..”(4:154)(2:63)وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُواْ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُواْ مَا فِيهِ لَعَلَّكُمْ تَتَّقُونَ



ആരാധന അല്ലാഹുവിനു മാത്രമായി പരിമിതപ്പെടുത്തുന്നതിനും തൌറാത്തില്‍ വിശ്വസിക്കുന്നതിനും തയ്യാറാകാതെ പുറം തിരിഞ്ഞു നിന്ന ഇസ്രായീല്യരെ അല്‍പ്പം ‘ഗുണ്ടായിസം’ പ്രയോഗിച്ച് കീഴ്പ്പെടുത്താമെന്ന തീരുമാനപ്രകാരമാണു അല്ലാഹു ഇപ്രകാരമൊരു അല്‍ഭുതം കാട്ടിയതെന്നാണു വ്യാഖ്യാനം. ‘ഇതാ ഇപ്പോള്‍ വീഴും!’ എന്ന മട്ടില്‍ ഒരു ഭീമന്‍ പര്‍വ്വതം അവരുടെ തലക്കു മേല്‍ പൊന്തിപ്പറന്നു എന്നാണു ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്. ഖുര്‍ ആനിലെ ശാസ്ത്ര വെളിപാടുകള്‍ കണ്ട് ഇസ്ലാം സ്വീകരിച്ചവരും ദീനിന്റെ വക്കീലന്മാരായി രംഗത്തു വന്ന ശാസ്ത്രജ്ഞന്മാരും ഇതിന്റെ ശാസ്ത്രീയ പൊരുളൊന്നു വിശദീകരിക്കാമോ?


THE SEAS NOT MINGLING WITH ONE ANOTHER



Muslims claim that the verses 55:19-20 are proof of the scientific miracle of the Quran 

"He has let loose the two seas, converging together, with a barrier between them they do not break through."

The popular site of Harunyahya claims 
"This property of the seas, that is, that they meet and yet do not intermix, has only very recently been discovered by oceanographers. Because of the physical force called "surface tension," the waters of neighbouring seas do not mix. Caused by the difference in the density of their waters, surface tension prevents them from mingling with one another, just as if a thin wall were between them. 
It is interesting that, during a period when there was little knowledge of physics, and of surface tension, or oceanography, this truth was revealed in the Qur'an."

Then they show the above picture and comment: 

"There are large waves, strong currents, and tides in the Mediterranean Sea and the Atlantic Ocean. Mediterranean Sea water enters the Atlantic by Gibraltar. But their temperature, salinity, and densities do not change, because of the barrier that separates them."

Was the knowledge that waters of different salinity, density and temperature do not mix unknown to anyone prior to Muhammad? Not really. A thousand years before Muhammad Aristotle wrote the following:
 
“The drinkable, sweet water, then, is light and is all of it drawn up: the salt water is heavy and remains behind,” Meteorology Book 2 Chapter 2  
It is clear that at the time of Aristotle, people knew that waters of different density and salinity do not mix. 

The following picture is from the red sea. Obviously the sailors navigating in that sea must have noticed the difference of color between the waters. 

 
Also it seems that Muslims do not understand the phenomenon at all. The sill of Gibraltar, the barrier that separates the Atlantic from Mediterranean is not responsible for not letting the two waters to mix. The waters do not mix because of the difference in their density, salinity and temperature. 
Furthermore the separation of these waters are not permanent. The waters of various densities, salinities and temperatures eventually mix. The phenomenon is short lived and is observerabe only when the two bodies of water meet. It is like pouring milk in the cup of coffee. At first one can see that milk creates a current inside the coffee but eventually they mix.
 
Is Muhammad talking about the Waters of Atlantic and Mediterranean sea? No! There is no such mention in the Quran. It could be any two bodies of water. Was this phenomenon unknown to people at the time of Muhammad? No! This is quite an observable phenomenon. Anyone who has seen a delta where rivers carrying colored sediments enter the sea or where two rivers of different colors or two seas meet, can see that for a long distance the two waters keep apart. Muhammad had not been to many seas. But there is no reason to believe that he had not heard of this curious phenomenon from those who had been. The knowledge was known to all seamen and people loved to share the stories of their adventures. Therefore this verse is not a miracle. It is a casual statement of a curious phenomenon that he had heard and was impressed by it but without understanding the physics behind it. He thought it is the work of a deity called Allah that keeps the waters apart. 
As the verse 25:53 makes it clear, Muhammad is talking about two seas one with sweet and palatable and the other with salty and bitter water.

"And He it is Who hath given independence to the two seas (though they meet); one palatable, sweet, and the other saltish, bitter; and hath set a bar and a forbidding ban between them." [Pickthal translation]. 

 The water in both Atlantic and Mediterranean are salty. Therefore this verse does not refer to any two seas but to the waters at estuary where an arm of the sea extends inland to meet the river. In this case there is no “forbidding partitions” between the waters as Muhammad said and they eventually mix. On one side we have the fresh waters of the river running into the sea and on the other side we have the salty water of the sea being pushed away. In between the two we have a mixture of the two waters. The Islamic sites claim this water in between, acts as the barrier. This statement is simply asinine to say the least. The waters eventually keep mixing until all the salt water and sweet water become one. The mixed water between the two waters is not the barrier but the reverse. It is the mixture of the two.

One Muslim insisted that despite the fact that the phenomenon was known, at that time it is still a miracle because Muhammad was illiterate and he could not have known this and he insisted that I prove that Muhammad had heard this from someone. 
I find this quite absurd. If I write the theory of relativity and claim this is revealed to me and I never heard of Einstein, it is not up to you to prove I have heard of him. It is up to me to prove I have not.

Here what we did is prove that this knowledge existed prior to Muhammad. People knew that waters of different density do not mix and they could observer it. Despite that Muhammad assumes that the waters never mix. Which is obviously incorrect. De states that there is a barrier between the waters, which is of course untrue. These verses point to Muhammad’s ignorance and they are no miracles at all.

ബഹിരാകാശത്ത് ഓക്സിജന്‍ ഇല്ലെന്ന് ഖുര്‍ ആന്‍ !


َمَن يُرِدِ ٱللَّهُ أَن يَهْدِيَهُ يَشْرَحْ صَدْرَهُ لِلإِسْلَٰمِ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقاً حَرَجاً كَأَنَّمَا يَصَّعَّدُ فِي ٱلسَّمَآءِ كَذٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لاَ يُؤْمِنُونَ

ഈ സൂക്തത്തിനു‍ മൌദൂദിയുടെ പരിഭാഷ ഇങ്ങനെ:

“ആര്‍ക്ക് അലാഹു സന്മാര്‍ഗ്ഗമരുളണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം അവന്‍ ഇസ്ലാമിനു വേണ്ടി തുറന്നു കൊടുക്കുന്നു. ആരെ അവന്‍ ദുര്‍മ്മാര്‍ഗ്ഗത്തിലാക്കണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം സങ്കുചിതമാക്കുകയും ചെയ്യുന്നു. (ഇസ്ലാമിനെ ഓര്‍ക്കുന്നതു തന്നെ) അയാള്‍ക്കു തന്റെ ജീവന്‍ മാനത്തേക്കുയര്‍ന്നു പോകുന്നതു പോലെ അസഹ്യമായി അനുഭവപ്പെടുന്നു.” (6:125)


ഖുര്‍ ആനിലെ ശാസ്ത്രീയ സത്യങ്ങളെ അനാവരണം ചെയ്യാന്‍ തൂലികയേന്തിയ മറ്റൊരു പണ്ഡിതന്‍ നല്‍കുന്ന പരിഭാഷയും വ്യാഖ്യാനവും ഇങ്ങനെ:

“വല്ലവനും അല്ലാഹു മാര്‍ഗ്ഗ ദര്‍ശനം നല്‍കാന്‍ തീരുമാനിച്ചാല്‍ ഇസ്ലാമിലേക്ക് അവന്റെ ഹൃദയം വിശാലമാക്കിക്കൊടുക്കും. പിഴവിലാക്കാനുദ്ദേശിച്ചാല്‍ അവന്റെ ഹൃദയത്തെ കുടുസ്സായി തീരെ ഇടുങ്ങിയതായി അവന്‍ വെക്കുന്നു. അവന്‍ ആകാശത്തില്‍ കയറിപ്പോവുകയാണ് എന്ന പോലെ.”

“മേലോട്ടു സഞ്ചരിക്കുന്ന ഒരാള്‍ക്ക് 35000 നാഴിക കഴിഞ്ഞാല്‍ ഓക്സിജന്‍ ലഭിക്കുകയില്ല. ഓക്സിജന്‍ അതിനു താഴെ മാത്രമേ ലഭിക്കുകയുള്ളു എന്ന സത്യം അടുത്ത കാലത്താണു അറിവായത്. ഖുര്‍ ആനിതു നേരത്തേ പഠിപ്പിച്ചിരുന്നു. ”(ഖുര്‍ ആനും ശാസ്ത്രീയ സത്യങ്ങളും. പേജ് 17)


ആകാശത്തേക്കു പറന്നകലുന്ന പക്ഷികളും മറ്റും ചെറുതായി ചെറുതായി വരുന്നതു പോലെ അവിശ്വാസികളുടെ ഹൃദയങ്ങളും ചുരുങ്ങിച്ചുരുങ്ങി വരും എന്ന ഒരു ഉപമയാണിവിടെ ഖുര്‍ ആന്‍ അവതരിപ്പിക്കുന്നത്. ഇതൊക്കെ ബഹിരാകാശ ശാസ്ത്രമായി വ്യാഖ്യാനിച്ചു കാടു കയറുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഖുര്‍ ആനിനെയും അല്ലാഹുവിനെയും കൊച്ചാക്കുകയല്ലേ ചെയ്യുന്നത്? ദൈവത്തിന്റെ കൃതിയാണിതെന്ന് വിശ്വസിക്കുന്നവര്‍ക്ക് ആ കൃതിയില്‍ ഇതു പോലെ എന്തു തന്നിഷ്ടവും പ്രയോഗിക്കാന്‍ ധൈര്യം വരുമോ? .ഇവരൊന്നും യഥാര്‍ത്ഥത്തില്‍ വിശ്വാസികളേയല്ല. വിശ്വാസം വിറ്റു കാശാക്കുന്ന കള്ള നാണയങ്ങളാണ്.
ആകാശത്ത് ഓക്സിജനില്ലെന്നൊക്കെ മനുഷ്യരോടു പറയാന്‍ ദൈവമുദ്ദേശിച്ചിരുന്നുവെങ്കില്‍ അതൊക്കെ വളച്ചുകട്ടില്ലാതെ നേരെയങ്ങു പറഞ്ഞാല്‍ പോരെ?

അല്ലാഹുവനു‍ ഓക്സിജനെപ്പറ്റിയൊക്കെ വല്ല പിടിപാടുമുണ്ടായിരുന്നൊ? ഹൃദയം കുടുസ്സാകുന്നതിനെ പറ്റി പറഞ്ഞത് മനസ്സ് ഇടുങ്ങിപ്പോകുന്ന കാര്യമല്ലേ? അതെങ്ങനെ ഓക്സിജന്റെ കുറവാകുന്നത്? വിശ്വാസികളുടെ വിശ്വാസം നിലനിര്‍ത്താന്‍ ഇമ്മാതിരി വിഡ്ഡിത്തങ്ങള്‍ എഴുന്നള്ളിക്കേണ്ട അവശ്യമുണ്ടോ? വിശ്വാസികളല്ലാത്തവരെ ഇതു പോലുള്ള പൊള്ളവാദങ്ങള്‍ കൊണ്ട് വിഡ്ഡികളാക്കാമെന്നാണോ ഇവരൊക്കെ ധരിച്ചു വെച്ചിട്ടുള്ളത്?


ഇലക്ട്രോണും പ്രോടോണും ഖുര്‍ ആനില്‍ !


سُبْحَانَ ٱلَّذِي خَلَق ٱلأَزْوَاجَ كُلَّهَا مِمَّا تُنبِتُ ٱلأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لاَ يَعْلَمُونَ
“എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചവന്‍ പരിശുദ്ധന്‍ ‍; ഭൂമി ഉല്‍പ്പാദിപ്പിക്കുന്നതില്‍ നിന്നും അവരുടെ ശരീരത്തില്‍നിന്നും അവര്‍ക്ക് അറിയാത്തതില്‍ നിന്നും.”(36:36)



ഇലക്ട്രോണിനു നെഗറ്റിവ് ചാര്‍ജ്ജും പ്രോടോണിനു പോസിറ്റിവ് ചാര്‍ജ്ജുമാണുള്ളത്. ഇക്കാര്യം 1400 കൊല്ലം മുന്‍പ് ഖുര്‍ ആന്‍ വെളിപ്പെടുത്തിയതു കണ്ടില്ലേ? കാര്യം മനസ്സിലായില്ലെങ്കില്‍ ഇതാ വ്യാഖ്യാനം :


“എല്ലാ വസ്തുക്കള്‍ക്കും ഇണകളുണ്ട് എന്ന സൂക്തം അഭിനവഗവേഷണങ്ങളിലേക്കു വെളിച്ചം പകരുന്നു. വൈദ്യുതിയുടെയും പരമാണുവിന്റെയും ഘടകങ്ങള്‍ കണ്ടു പിടിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. വൈദ്യുതിയുടെ പോസിറ്റീവ് നെഗറ്റീവ് എന്നീ ഘടകങ്ങളണ് അവയുടെ ഗുണനിലവാരം സൃഷ്ടിക്കുന്നത്. കാന്തത്തിലും സൌത്ത് പോള്‍ നോര്‍ത്ത് പോള്‍ എന്നീ ഘടകങ്ങളുണ്ട്. പതിനെട്ടാം നൂറ്റാണ്ടു വരെ പരമാണു, വിഭജനം സ്വീകരിക്കാത്ത ചെറിയ ഘടകമാണെന്നായിരുന്നു ധാരണ. 1858ല്‍ തോംസണ്‍ എന്ന ശാസ്ത്രജ്ഞന്‍ ആറ്റം വിഭജിച്ചു. അതിലെ ഇലക്ട്രോണ്‍ എന്ന ഘടകം കണ്ടു പിടിച്ചു. ഇതിനു നെഗറ്റീവ് ഗുണമാണുള്ളത്. റൂഥര്‍ഫോര്‍ഡാണു പോസിറ്റീവ് ചാര്‍ജ്ജുള്ള പ്രോടോണ്‍ കണ്ടു പിടിച്ചത്. അന്തിമ വിശകലനത്തില്‍ വസ്തുക്കളെല്ലാം ആറ്റമാണ്. അതിന്റെ ഗുണനിലവാരവും രണ്ടിനങ്ങള്‍ കൊണ്ടാണു ശാസ്ത്രം വിശദീകരിക്കുന്നത്. തൊണ്ണൂറോളം വരുന്ന പരമാണുക്കള്‍ പലവിധത്തിലും സങ്കലനം ചെയ്തിട്ടുള്ളതാണ് പ്രാപഞ്ചിക വസ്തുക്കള്‍ . അഖിലവും ഇണകളാണെന്ന ഖുര്‍ ആന്റെ അധ്യാപനം എത്ര ശാസ്ത്രീയമാണ്. ! ” (ഖുര്‍ ആനും ശാസ്ത്രീയ സത്യങ്ങളും പേജ് 24)


ഇവിടെ ഈത്തപ്പന പോലുള്ള സസ്യങ്ങള്‍ ആണ്‍ സസ്യവും പെണ്‍ സസ്യവുമായി വ്യത്യാസപ്പെട്ടിരിക്കുന്നതും ജന്തുക്കള്‍ ഇണകളായി ജീവിക്കുന്നതും കണ്ടു മനസ്സിലാക്കിയതു കൊണ്ടായിരിക്കാം ഇണവര്‍ഗ്ഗങ്ങള്‍ എന്നു മുഹമ്മദ് പ്രസ്താവിച്ചത്. അതില്‍ അറബികള്‍ക്കറിയാത്ത കാര്യമൊന്നുമില്ല. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും ഇണകളാണെന്നിവിടെ പറഞ്ഞിട്ടുമില്ല. എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചവന്‍ എന്നാണുള്ളത്. പരമാണു ഘടകങ്ങളെക്കുറിച്ചൊക്കെ ശാസ്ത്രജ്ഞന്മാര്‍ കഷ്ടപ്പെട്ടു കണ്ടു പിടിച്ച കാര്യങ്ങളൊക്കെ വിളമ്പിയതു കണ്ടാല്‍ , ഇതൊക്കെ ഖുര്‍ ആന്‍ വായിച്ചു കണ്ടു പിടിച്ചതാണെന്നു തോന്നും. ഇതൊക്കെ ഈ കിതാബില്‍ പറഞ്ഞതാണെങ്കില്‍ പിന്നെ അതൊക്കെയങ്ങു കണ്ടു പിടിക്കാന്‍ എന്തേ ഈ ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ ഇതയും കാലം ശ്രമിക്കാതിരുന്നത്? ഇനി കണ്ടു പിടിക്കാനുള്ള കാര്യമെങ്കിലും ഈ ഗവേഷണ്‍ക്കാര്‍ക്കു മുന്‍ കൂട്ടി പറഞ്ഞു കൂടേ?
എല്ലാ തരം ജീവികളും ഇണകളായാണു സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും പഴങ്ങള്‍ക്കെല്ലാം ഈരണ്ടു വീതം ഇണകളുണ്ടെന്നും ഖുര്‍ ആനിലെ വേറെ ചില സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ചിലര്‍ വ്യാഖ്യാനിക്കുന്നു. പഴങ്ങളിലെ ഇണകള്‍ പൂക്കളിലെ ആണ്‍പെണ്‍ ബീജങ്ങളാണെന്നും ജീവികളെല്ലാം ഇണ ചേര്‍ന്നാണു പ്രത്യുല്പാദനം നടത്തുന്നതെന്നുമാണു വാദം.


ഒരു തരത്തിലുള്ള ഇണചേരലും കൂടാതെ അലൈംഗിക പ്രത്യുല്പാദനം നടത്തുന്ന കോടിക്കണക്കിനു സസ്യങ്ങളും ജന്തുക്കളും പ്രകൃതിയിലുണ്ടെന്ന കാര്യം ഈ വ്യാഖ്യാനക്കാര്‍ക്കറിയില്ല. എല്ലാ ജീവജാലങ്ങള്‍ക്കും ഇണകളുണ്ട് എന്നാണു ഖുര്‍ ആനിലുള്ളതെങ്കില്‍ അതു ശാസ്ത്രവിരുദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല.



കുടുമയ്ക്കുള്ളിലെ കുബുദ്ധി !


മക്കയില്‍ പ്രവാചകന്റെ ശത്രുപക്ഷത്തു നില കൊണ്ട ഖുറൈഷി പ്രമാണിമാരെ പുലഭ്യം പറയുന്ന നിരവധി വെളിപാടുകളുണ്ട് ഖുര്‍ ആനില്‍ .ആ കൂട്ടത്തില്‍ പെട്ടതാണ് 96-ആം അദ്ധ്യായത്തിലെ 8 മുതല്‍ 16 വരെയുള്ള വാക്യങ്ങള്‍ . ക അബയില്‍ നമസ്കരിക്കുന്നതില്‍നിന്ന് ഒരിക്കല്‍ മുഹമ്മദിനെ തടഞ്ഞ ഒരു ഖുറൈഷി നേതാവിനെതിരെയാണ് കോപാകുലനായി ‘അല്ലാഹു’ ഇങ്ങനെ പ്രതികരിച്ചത്:-

كَلاَّ لَئِن لَّمْ يَنتَهِ لَنَسْفَعاً بِٱلنَّاصِيَةِ
نَاصِيَةٍ كَاذِبَةٍ خَاطِئَةٍ
“വേണ്ടാ, അവന്‍ വിരമിക്കുന്നില്ലെങ്കില്‍ നിശ്ചയമായും ആ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും ; കള്ളത്തരം പറയുന്ന കുടുമ; ചെറ്റത്തരം കാട്ടുന്ന കുടുമ!” (96:15, 16)




ഇവിടെ ‘നാസ്വിയ’ എന്ന പദത്തിന് കുടുമ, ഉച്ചി, മൂര്‍ദ്ധാവ് എന്നൊക്കെയാണ് വിവിധ പരിഭാഷകര്‍ അര്‍ത്ഥം നല്‍കിയിട്ടുള്ളത്. കുതിരയെ നിയന്ത്രിക്കുക എന്നതിന് നാസ്വിയ പിടിച്ചു വലിക്കുക എന്നാണ് അറബികള്‍ അക്കാലത്തു പറഞ്ഞിരുന്നത്.
ഖുര്‍ ആനില്‍ തന്നെ പലയിടത്തും ഈ പ്രയോഗമുണ്ട്. ഒരുദാഹരണം നോക്കുക:


إِنِّي تَوَكَّلْتُ عَلَى ٱللَّهِ رَبِّي وَرَبِّكُمْ مَّا مِن دَآبَّةٍ إِلاَّ هُوَ آخِذٌ بِنَاصِيَتِهَآ إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ
“നിശ്ചയമായും , എന്റെ റബ്ബും നിങ്ങളുടെ റബ്ബും ആയ അല്ലാഹുവിന്റെ മേല്‍ ഞാന്‍ ഭാരമേല്‍പ്പിച്ചിരിക്കുന്നു. അല്ലാഹു നാസ്വിയ പിടിച്ചു [നിയന്ത്രിക്കുന്ന ] നിലയിലല്ലാതെ ഒരു ജന്തുവും ഇല്ല തന്നെ. നിശ്ചയമായും റബ്ബ് നേര്‍മാര്‍ഗ്ഗത്തില്‍ തന്നെ.”(11:56)


ഈ വാക്യത്തിനു വ്യാഖ്യാനമായി അമാനി മൌലവി എഴുതുന്നു:

“നാസ്വിയത് എന്ന വാക്ക് തലയുടെ മുന്‍ ഭാഗം, അഥവാ നെറുക് എന്ന അര്‍ത്ഥത്തിലും , ആ ഭാഗത്തുള്ള മുടി അഥവാ കുടുമ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഒരാള്‍ മറ്റൊരാളുടെ നിയന്ത്രണത്തിനും ചൊല്‍പ്പടിക്കും വിധേയനാകുമ്പോള്‍ അവന്‍ അവന്റെ നെറുകു പിടിച്ചിരിക്കുകയാണെന്നും അവന്റെ നെറുക് അവന്റെ കയ്യിലാണെന്നും അറബി ഭാഷയില്‍ പറയാറുണ്ട്. ഇതനുസരിച്ചാണ് 56-ആം വചനത്തില്‍ എല്ലാ ജീവികളുടെയും നെറുക് പിടിച്ചവനാണ് അല്ലാഹു എന്നു പറഞ്ഞിരിക്കുന്നത്. ..” [ഖുര്‍ ആന്‍ വിവരണം]

എന്നാല്‍ നമ്മുടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാര്‍ , അല്‍ഭുതകരമായ ശാസ്ത്ര സൂചനകള്‍ കണ്ടെടുക്കുന്നതിന്റെ ഭാഗമായി , കുടുമയെ നെറ്റിയാക്കി മാറ്റുകയും ,നെറ്റി എന്നാല്‍ തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള pre frontal area എന്നാണുദ്ദേശ്യമെന്നു കണ്ടെത്തുകയും ചെയ്തിരിക്കുന്നു. എന്തിനാണെന്നല്ലേ?

മനുഷ്യരെ പാപം ചെയ്യാനും അക്രമം പ്രവര്‍ത്തിക്കാനുമൊക്കെ പ്രേരിപ്പിക്കുന്നത് മസ്തിഷ്കത്തിന്റെ ഈ ഭാഗമാണെന്ന് ആധുനിക ശാസ്ത്രം കണ്ടു പിടിച്ചിട്ടുണ്ടത്രേ! അക്കാര്യം 1400 കൊല്ലം മുമ്പേ ‘അല്ലാഹു’ തന്റെ വെളിപാടിലൂടെ സൂചിപ്പിക്കുകയായിരുന്നു പോലും !!


ഇപ്രകാരം മനുഷ്യ മസ്തിഷ്കത്തിന്റെ ഘടനയെക്കുറിച്ചും ബുദ്ധിയുടെ പ്രവര്‍ത്തനത്തെകുറിച്ചുമുള്ള ശാസ്ത്രസൂചനകള്‍ ഒളിപ്പിച്ചു വെച്ചു എന്നു പറയുന്ന ഖുര്‍ ആനില്‍ മനസ്സിന്റെയും ബുദ്ധിയുടെയും കേന്ദ്രമായി വര്‍ണിക്കപ്പെട്ടിട്ടുള്ളത് തലച്ചോറല്ല; ഹൃദയമാണെന്ന വസ്തുത ഈ ശാസ്ത്രജ്ഞാനികള്‍ മറച്ചു വെക്കുന്നു.


ഏതാനും ഉദാഹരണങ്ങള്‍ കാണുക:


كَذَلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لاَ يَعْلَمُونَ
"ആ വിവരദോഷികളുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്ര വെക്കും." (30:59)



وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَٰتِ رَبِّهِ فَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي ءَاذَانِهِمْ وَقْراً وَإِن تَدْعُهُمْ إِلَىٰ ٱلْهُدَىٰ فَلَنْ يَهْتَدُوۤاْ إِذاً أَبَداً
"....ഖുര്‍ ആന്‍ ഗ്രഹിക്കാതിരിക്കാന്‍ അവരുടെ ഹൃദയങ്ങള്ക്കു മേല്‍ അവന്‍ മൂടി അണിഞ്ഞിരിക്കുന്നു...."(18:57)


لِّيَجْعَلَ مَا يُلْقِي ٱلشَّيْطَانُ فِتْنَةً لِّلَّذِينَ فِي قُلُوبِهِم مَّرَضٌ وَٱلْقَاسِيَةِ قُلُوبُهُمْ وَإِنَّ ٱلظَّالِمِينَ لَفِي شِقَاقٍ بَعِيدٍ
"പിശാചിന്റെ വെളിപാടുകള്‍, ഹൃദയങ്ങളില്‍ ഒരു തരം രോഗമുള്ളവര്‍ക്കും ഹൃദയങ്ങള്‍ കടുത്തു പോയവര്‍ക്കും ഒരു പരീക്ഷണമാണ്...." (22:53)


يٰنِسَآءَ ٱلنَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ ٱلنِّسَآءِ إِنِ ٱتَّقَيْتُنَّ فَلاَ تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلاً مَّعْرُوفاً
"(നബിയുടെ ഭാര്യമാരേ)..... നിങ്ങള്‍ സൌമ്യമായി സംസാരിക്കരുത്. ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ അതു കേട്ടു മോഹിക്കും...." (33:32)


إِن تَكْفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمْ وَلاَ يَرْضَىٰ لِعِبَادِهِ ٱلْكُفْرَ وَإِن تَشْكُرُواْ يَرْضَهُ لَكُمْ وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ثُمَّ إِلَىٰ رَبِّكُمْ مَّرْجِعُكُـمْ فَيُنَبِّئُكُـمْ بِمَا كُنتُمْ تَعْمَلُونَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ

أَلا إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُواْ مِنْهُ أَلا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ
"......നിശ്ചയമായും അവന്‍ നെഞ്ചിലുള്ളതിനെ അറിയുന്നവനാണ്." (39:7)(11:5)



മനുഷ്യമനസ്സിനെ സംബന്ധിച്ചും ബുദ്ധിയെ സംബന്ധിച്ചും പരാമര്‍ശിക്കുന്നേടത്തെല്ലാം ഹൃദയം, നെഞ്ച് എന്നീ വാക്കുകളാണ് ഖുര്‍ ആന്‍ പ്രയോഗിച്ചിട്ടുള്ളത്. തലച്ചോറിനെ കുറിച്ചോ അതിന്റെ പ്രവര്‍ത്തനത്തെ കുറിച്ചോ ഒരു സൂചനയും ഖുര്‍ ആനിലൊരിടത്തും കാണുന്നില്ല. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്ത് മസ്തിഷ്കമാണു മനസ്സിന്റെ കേന്ദ്രമെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. മനുഷ്യര്‍ക്കറിയാത്തതൊന്നും അവന്റെ ദൈവങ്ങള്‍ക്കും അറിയുവാന്‍ സാധിക്കുകയില്ലല്ലോ! അതിനാല്‍ ഹൃദയമാണു മനസ്സിന്റെ കേന്ദ്രമെന്ന പാരമ്പര്യ അന്ധവിശ്വാസത്തെ ശരി വെക്കുക മാത്രമേ ‘അല്ലാഹു’വും ചെയ്യുന്നുള്ളു. ഈ വിവരക്കേടെല്ലാം സമര്‍ത്ഥമായി മറച്ചു പിടിച്ചുകൊണ്ടാണ് ഇല്ലാത്ത അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും നെയ്തുണ്ടാക്കി ഇക്കൂട്ടര്‍ വിഡ്ഡി വേഷം കെട്ടുന്നത്.
അല്ലാഹു കുടുമ പിടിച്ചു വലിക്കും എന്നു പറഞ്ഞത് സാന്ദര്‍ഭികമായ ഒരു രോഷപ്രകടനം മാത്രമായിരുന്നു. ക അബയില്‍ നിസ്കരിക്കുന്നത് തടഞ്ഞതിലുള്ള അരിശം തീര്‍ക്കാന്‍ മുഹമ്മദ് മൊഴിഞ്ഞ വെളിപാടു മാത്രമാണിത്. കുടുമ തലച്ചോറാണെന്നു വ്യാഖ്യാനിക്കുന്നവര്‍ അള്ളാഹുവിന്റെ പിടിച്ചു വലി എന്താണെന്നും കൂടി വിശദീകരിക്കേണ്ടതുണ്ട്. മുടി പിടിച്ചു വലിക്കും പോലെ തലച്ചോറിന്റെ ഉള്ളില്‍ കയറി പിടിവലി നടത്താന്‍ പറ്റുകയില്ലല്ലോ.


ഇസ്ലാമിക ലോകം വിലക്കെടുത്ത ചില പടിഞ്ഞാറന്‍ കുടുമ കളാണ് ഇത്തരം പരിഹാസ്യമായ കസര്‍ത്തുകള്‍‍ക്കു പിന്നിലെ മുഖ്യ സൂത്രധാരകരെന്നതും ശ്രദ്ധേയമാണ്.

24 comments:

ea jabbar said...

“ഈച്ച പാനീയത്തില്‍ വീണാല്‍ അതിനെ നല്ലവണ്ണം അതില്‍ മുക്കിയ ശേഷം കുടിക്കാം; കാരണം അതിന്റെ ഒരു ചിറകില്‍ രോഗവും മറു ചിറകില്‍ ഔഷധവുമാണ്.”ഇത് അല്ലാഹു ജിബ് രീല്‍ മുഖേന പ്രവാചകനെ അറിയിച്ച പ്രകാരം അദ്ദേഹം വെളിപ്പെടുത്തിത്തന്ന ഒരു മഹാ വിജ്ഞാനമാണ്!

ഈ ‘വൈദ്യശാസ്ത്രത്തിനു’ ശാസ്ത്രീയ അടിത്തറ പണിതു കൊടുക്കാനായി പടിഞ്ഞാറന്‍ ശാസ്ത്രജ്ഞന്മാരുള്‍പ്പെടെ നിരവധി പേര്‍ കുറെ കാലമായി പല ഇസ്ലാമിക രാജ്യങ്ങളിലും കഠിനമായ ഗവേഷണങ്ങള്‍ നടത്തി വരുന്നതായി കേട്ടിട്ടുണ്ട്.
കുര്‍ആന്‍ ശാസ്ത്ര ഗവേഷണം എന്നത് വളരുന്ന ഒരു ശാസ്ത്ര ശാഖ തന്നെയാണെന്നു പറയാം. ഈ ഗണത്തില്‍ പെട്ട ശാസ്ത്ര ഗവേഷകര്‍ അടുത്ത കാലത്തായി “കണ്ടെത്തിയ” അല്‍ഭുതങ്ങളുടെ ഏതാനും സാമ്പിളുകളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ...ഗവേഷണങ്ങളുടെ ആദ്യ ഫലങ്ങളില്‍ ചിലതു മാത്രമാണിവ. പുതിയ കണ്ടു പിടുത്തങ്ങള്‍ വേറെയൊരുപാടുണ്ട്.

അനില്‍@ബ്ലോഗ് // anil said...

:)

ഓഫ്ഫ്:
ഇത്രയും ടൈപ്പ് ചെയ്ത് കയറ്റാനുള്ള ക്ഷമ സമ്മതിക്കുന്നു മാഷെ

Dinkan said...

ശ്രമങ്ങള്‍ക്ക് നന്ദി ജബ്ബാര്‍.
ഓഫ്.
ഖുറാനില്‍ ഐ.പി.എല്‍ ക്രിക്കറ്റിനെക്കുറിച്ച് എന്താണ്‌ പറയുന്നത് ജബ്ബര്‍ മാഷേ? :)

ea jabbar said...

പണ്ട് എന്റെ ഒരു കൂട്ടുകാരന്‍ [അയാള്‍ ഒരു മൂരാച്ചി മാര്‍ക്സിസ്റ്റായിരുന്നു] കുര്‍ ആന്‍ വ്യാഖ്യാനിച്ചത് ഇപ്രകാരമായിരുന്നു: അല്‍ബകറ അധ്യായം തുടങ്ങുന്നതു തന്നെ അലിഫ് ലാം മീം [A L M] എന്ന മൂന്നു കേവലാക്ഷരങ്ങള്‍ പറഞ്ഞുകൊണ്ടാണ്. ആ അക്ഷരങ്ങള്‍ അര്‍ത്ഥമാക്കുന്നതെന്താണെന്ന് ഇതു വരെ ഒരു വ്യാഖ്യാതാവിനും പിടി കിട്ടിയിട്ടുമില്ല. അത് ഏങ്കത്സ്, ലെനിന്‍ മാര്‍ക്സ് എന്നീ മഹാന്മാരെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പാണ്. തുടര്‍ന്നുള്ള വാക്യം “ദാലികല്‍ കിതാബു, ലാറയ്ബ ഫീഹി” [ആ പുസ്തകം, അതില്‍ ഒരു സംശയവുമില്ല] എന്നാണ്. ഇവിടെയും ആ പുസ്തകം എന്നു പറഞ്ഞത് ഏതു ബുക്കിനെക്കുറിച്ചാണെന്നു വ്യക്തമാക്കാന്‍ വ്യാഖ്യാതാക്കള്‍ക്കു കഴിഞ്ഞ്ട്ടില്ല. ചിലര്‍ അതു കുര്‍ ആന്‍ തന്നെ യെന്നു പറയുന്നു. വേറെ ചിലരാകട്ടെ അതു ലൌഹുല്‍ മഹ്ഫൂളാണെന്നും വാദിക്കുന്നു. എന്നാല്‍ അത് ക്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആകാനേ സാധ്യതയുള്ളു ; അതില്‍ യാതൊരു സംശയവുമില്ല!!
ഇസ്ലാമിസ്റ്റുകള്‍ ഇപ്പോള്‍ നടത്തുന്ന ജിംനാസ്റ്റിക്സു കാണുമ്പോള്‍ അത്രയ്ക്കില്ല ഈ വ്യാഖ്യാനം എന്നു തോന്നിപ്പോകുന്നു.

Baiju Elikkattoor said...

"A L M ഏങ്കത്സ്, ലെനിന്‍ മാര്‍ക്സ്"

Ha ha ha

Unknown said...

B. C.380-നോടടുത്തു് ജനിച്ച അരിസ്റ്റോട്ടിൽ മനുഷ്യന്റെ മനസ്സു് ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നു എന്നാണു് വിശ്വസിച്ചിരുന്നതു്. തലച്ചോറു് രക്തത്തെ തണുപ്പിക്കാനുള്ള ഒരുതരം 'തണുപ്പിക്കൽ യന്ത്രം' മാത്രമായിരുന്നു അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ! മുഹമ്മദിനു് അരിസ്റ്റോട്ടിലിന്റെ ചില പൊട്ടും പൊടിയുമൊക്കെ കിട്ടിയിരുന്നിരിക്കണം.

ഭാര്യ ഖദീജയുടെ കസിനും അന്ധനും ആയിരുന്ന Waraqah ഒരു ക്രിസ്ത്യാനിയും മതപരമായ കാര്യങ്ങളിൽ അറിവുള്ളവനുമായിരുന്നു എന്നതു് ബൈബിൾ സംബന്ധമായ കാര്യങ്ങൾ മനസ്സിലാക്കാനും മുഹമ്മദിനെ സഹായിച്ചിട്ടുണ്ടാവണം. മുഹമ്മദിന്റെ ആദ്യത്തെ വെളിപാടിൽ വിശ്വസിച്ച ഖദീജ അവനെ വിവരമറിയിച്ചപ്പോൾ അതു് ദൈവം മുഹമ്മദിനെ പ്രവാചകനായി തിരഞ്ഞെടുത്തതിന്റെ തെളിവായി വ്യഖ്യാനിച്ചതും അദ്ദേഹമായിരുന്നു.

വിശ്വാസിയുടെ പോക്കറ്റിലെ ദൈവം എന്ന എന്റെ പോസ്റ്റിലേക്ക് ഒരു ലിങ്ക് കൊടുക്കുന്നു.

പാര്‍ത്ഥന്‍ said...

ഈച്ചയുടെ ചിറകിന്റെ ഔഷധമൂല്യം വിവരിക്കുന്നതിനിടയിൽ എല്ലാ അഴുക്കിലും ചെന്നിരിക്കുന്ന കാലിനെക്കുറിച്ച് പറയാൻ വിട്ടുപോയതാ‍യിരിക്കും. ഒരു ഈച്ചപ്പോസ്റ്റ് ഇവിടെ.

Unknown said...

മാഷെ എല്ലാ വിധ ആശംസകളും

ദീപക് രാജ്|Deepak Raj said...

alpam vallya post. pakshe muzhuvan vaayichu

Anonymous said...

മാഷേ,
മുഴുവന്‍ വായിച്ചില്ല.. പക്ഷെ അന്തസ്സത്ത ഉള്‍കൊണ്ടു...
തുടരുക..

ea jabbar said...

അനില്‍; ഡിങ്കന്‍;ബൈജു;ബാബു;പാര്‍ത്ഥന്‍;സജി;ദീപക്;സത ‘.. എല്ലാവര്‍ക്കും നന്ദി!


ഖുറാനില്‍ ഐ.പി.എല്‍ ക്രിക്കറ്റിനെക്കുറിച്ച് എന്താണ്‌ പറയുന്നത് ജബ്ബര്‍ മാഷേ? :)ഒരു ക്രിക്കറ്റ് കണ്ണട വെച്ച് കുര്‍ആനിലൂടെ ഒന്നു കണ്ണോടിച്ചാല്‍ അതും “കണ്ടെത്താന്‍“ പ്രാസമുണ്ടാകില്ല !!

ea jabbar said...

ഭാര്യമാരെ എക്സ്ചേഞ്ച് ചെയ്യുന്നതില്‍ തെറ്റുണ്ടോ? ഫൈസല്‍ കൊണ്ടോട്ടിയുടെ ചോദ്യത്തിനു മറുപടി

*free* views said...

I read some of your comments, I think pretty hard line views.

Is it safe to criticize so harshly? Or is the religion open than we outsiders think?

I think all religion should be open to criticism, but when you think in point of view of a "true believer" it is difficult to hear criticism. I cannot blame both sides because I cannot judge and tell the true believer on what he should believe, even if it means intolerance. You cannot be intolerant to intolerance :).

[extremely sorry that I cannot write comments in Malayalam, I am trying my best to]

ea jabbar said...

മൃദുഭാഷയിൽ വിമർശിക്കാൻ പറ്റിയ ഒന്നല്ല ഇസ്ലാം എന്ന് കഴിഞ്ഞ ഒരു മൂന്നു പതിറ്റാണ്ടു കാലമായുള്ള എന്റെ അനുഭവം എന്നെ പഠിപ്പിച്ചതാൺ . ഞാൻ ആദ്യമൊക്കെ വളരെ ലഘുവായ വിമർശനങ്ങൽ മാത്രമേ നടത്തിയിരുന്നുള്ളു. എന്നാൽ ആ കാലത്താൺ ഏറ്റവും രൂക്ഷമായ പ്രതികരണങ്ങളെ നേരിടേണ്ടി വന്നിട്ടുള്ളത്. വിമർശനം കട്ടി കൂട്ടാൻ നിർബ്ബന്ധിതനാവുകയായിരുന്നു പിന്നീട്. ഡോസ് കൂടിയ വിമർശനങ്ങളോടാൺ അൽ‌പ്പമെങ്കിലും മൃദുവായ പ്രതികരണങ്ങൾ കണ്ടു തുടങ്ങിയത്.
ഇസ്ലാമിനെ സോഫ്റ്റായി വിമർശിച്ചാൽ മൂർഖൻ പാമ്പിനെ വാലിൽ തല്ലുന്ന അനുഭവമായിരിക്കും. മർമ്മം നോക്കി ആഞ്ഞു തല്ലിയാൽ പിന്നെ കാര്യം എളുപ്പവുമായിരിക്കും. ഇത് അനുഭവങ്ങളിലൂടെ ഞാൻ പഠിച്ച പാഠമാൺ. ബ്ലോഗിലും ഇപ്പറഞ്ഞതിനു ദൃഷ്ടാന്തങ്ങൾ കാണിച്ചു തരാം. ഞാൻ തുടങ്ങിയ കാലത്ത് എന്റെ ബ്ലോഗിൽ എനിക്കെതിരെയും എന്നെ പിന്തുണക്കുന്ന മറ്റുള്ളവർക്കെതിരെയും വന്നുകൊണ്ടിരുന്ന കമന്റുകൾ നോക്കുക. നമ്മുടെ ആത്മധൈര്യം കെടുത്താനും പിന്തിരിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി വന്ന തെറിയും ആട്ടും പുലഭ്യവർഷവും എത്രയായിരുന്നു. ? എന്നാൽ അതൊന്നും ഗൌനിക്കാതെ വിമർശനം കട്ടി കൂട്ടുകയാണു ഞാൻ ചെയ്തത്. അതോടെ അവരിൽ പലരും പിന്തിരിഞ്ഞു പോയി. എന്നാൽ ആദ്യ കാലത്ത് എന്റെ അഭിപ്രായങ്ങളോട് അനുകൂലിച്ചു വന്ന പലരും ഈ പുലഭ്യം മടുത്തു പിന്മാറിപ്പോയി. അതു തന്നെയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യവും.
ഇനി ഇസ്ലാം മതത്തെ നേരിട്ടോ പരോക്ഷമായോ പോലും വിമർശിക്കാതെ മുസ്ലിംങ്ങൾക്കിടയിലെ ചില അനാചാരങ്ങളെ മാത്രം പരാമർശിച്ചുകൊണ്ട് മറ്റു ചിലർ ബ്ലോഗിൽ ചില അഭിമുഖങ്ങളും ലേഖനങ്ങളും എഴുതിയതും അതിനോടു നമ്മുടെ ഇസ്ലാം സംരക്ഷകരായ ബ്ലോഗരിൽ ചിലർ പ്രതികരിച്ചതും ശ്രദ്ധിച്ചിരിക്കുമല്ലോ. മൈന ഉമയ്ബാൻ എന്ന പെൺകുട്ടി ഒരിക്കൽ ഡോ.ഖദീജ മുംതാസിന്റെ ബർസ എന്ന നോവലിനെക്കുറിച്ചും നോവലിസ്റ്റിനെ കുറിച്ചും അവരുടെ ബ്ലോഗിൽ ഏതാനും വരികൾ കുറിച്ചിട്ടപ്പോൾ അവർക്കെതിരെ വന്ന പുലഭ്യപ്പാട്ടുകൾ നാം കണ്ടതാ‍ൺ. അതേ ആളുകൾ തന്നെ മയ്നയുടെ മറ്റു വിഷയങ്ങളോട് വളരെ മാന്യമായി പ്രതികരിക്കുന്നതും അനുകൂലിക്കുന്നതും തുടർന്നു കാണുകയുണ്ടായി.
ഇസ്ലാമിനെ പരോക്ഷമായി പോലും പരാമർശിച്ചാൽ ഞങ്ങൾ തെറി വിളിച്ച് ഓടിക്കും. വേറെ എന്തു വേണമെങ്കിലും എഴുതിക്കോ. ഞങ്ങളും പ്രോത്സാഹിപ്പിക്കും .ഇതാണു നിലപാട്.
ഒരു വിധം ആത്മധൈര്യമില്ലാത്തവരൊക്കെ ഇത്തരം പ്രതികരണങ്ങൾക്കു മുന്നിൽ പതറുകയും ഉദ്യമത്തിൽ നിന്നും പിന്തിരിയുകയും ചെയ്യും.
അവരുടെ ലക്ഷ്യവും അതു തന്നെയാൺ.
അതുകൊണ്ടാൺ ഇസ്ലാം വിമർശനത്തിനൊരുങ്ങുന്നവർ ഇച്ചിരി കട്ടി കൂടുതൽ പ്രയോഗിക്കേണ്ടത് അനിവാര്യമായിത്തീരുന്നത്.
മർമ്മസ്ഥാനം നോക്കി കൊടുത്താൽ കൊള്ളേണ്ടതു പോലെ കൊള്ളേണ്ടിടത്തു കൊള്ളും . അതിനു ഫലവും കാണും. വാലിൽ തോണ്ടി നോവിച്ചാൽ തിരിഞ്ഞു കൊത്തും. അതാൺ ഇസ്ലാമിന്റെ കൾച്ചറ്. അതു മരുഭൂമിയിലെ കരിമ്പാറക്കെട്ടാൺ. ചുടുവെള്ളത്തിലൊന്നും അലിയുകയില്ല. ഇരുമ്പു ചുറ്റിക കൊണ്ട് ആഞ്ഞു തല്ലിയാൽ തെല്ലു പൊട്ടും. പിന്നെ സാവധാനം തല്ലിപ്പൊട്ടിക്കാം.
ഇസ്ലാമിനെ അടുത്തറിയാത്ത ശുദ്ധാത്മാക്കൾക്കിതു മനസ്സിലാകില്ല.

സെയ്ദ് മുഹമ്മദ് said...

ജബ്ബാർമാഷേ;
താങ്കളുടെ പരിശ്രമങ്ങൾക്ക് എല്ലാ വിധ പിന്തുണയുമായി ഞാനും ഉണ്ട്.

ea jabbar said...

ഇരുമ്പ് പറക്കുമെന്നും,സംസാരിക്കുമെന്നും കുര്‍ ആനിലുണ്ട്. അതായത് വിമാനത്തെക്കുറിച്ചും റേഡിയോവിനെക്കുറിച്ചും അതില്‍ സൂചനയുണ്ട്. ചില ഇസ്ലാം മതപ്രചാരകര്‍ ഇങ്ങനെ അവകാശപ്പെടുന്നു. ഇതു ശരിയാണോ?
-------------
കുര്‍ ആനില്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ശസ്ത്രവിജ്ഞാനത്തിനു മുമ്പില്‍ നില്‍ക്കക്കള്ളിയില്ലെന്നു മനസ്സിലാക്കിയ വിശ്വാസപ്രചാരകര്‍ മെനഞ്ഞുണ്ടാക്കുന്ന നുണകളാണിതൊക്കെ.
കുര്‍ ആനില്‍ ഇരുമ്പിനെ കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്. :
“ദാവൂദിന് ചില പ്രത്യേക അനുഗ്രഹം ഞാന്‍ നല്‍കി. അതായത്,‘ഹേ പര്‍വ്വതങ്ങളേ അദ്ദേഹത്തോടൊപ്പം കീര്‍ത്തനം ആവര്‍ത്തിക്കുക-പക്ഷികളോടും. അദ്ദേഹത്തിനു ഞാന്‍ ഇരുമ്പ് മൃദുവാക്കിക്കൊടുക്കുകയും ചെയ്തു.”(34: 10)
“നിശ്ചയമായും വ്യക്തമായ തെളിവുകളും കൊണ്ട് എന്റെ ദൂതന്മാരെ ഞാന്‍ അയക്കുകയും ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളാനായി അവരിലേക്കു വേദഗ്രന്ഥവും നീതിയുടെ തുലാസും ഇറക്കുകയും ചെയ്തു. ഞാന്‍ ഇരുമ്പും സൃഷ്ടിച്ചിരിഉക്കുന്നു. അതില്‍ കഠിനമായ ആയുധശക്തിയും ജനങ്ങള്‍ക്കു പല പ്രയോജനങ്ങളുമുണ്ട്.തന്നെയും തന്റെ ദൂതന്മാരെയും സഹായിക്കുന്നവര്‍ ആരാണെന്ന് അല്ലാഹുവിന് അറിയാന്‍ വേണ്ടി.”(57:25)
ദാവൂദ് നബിക്ക് ഇരുമ്പുരുക്കി മികച്ച ഇനം പടയങ്കികള്‍ ഉണ്ടാക്കാന്‍ അറിയാമായിരുന്നുവെന്നും അതേപ്പറ്റിയാണിവിടെ പറയുന്നതെന്നുമാണ് ആധികാരിക വ്യാഖ്യാനഗ്രന്ഥങ്ങളില്‍ വിവരിക്കുന്നത്. ഇരുമ്പു കൊണ്ട് വാളുണ്ടാക്കി കാഫറുകളോടു യുദ്ധം ചെയ്തുകൊണ്ട് തന്നെയും ദൂതനെയും സഹായിക്കുന്നവര്‍ ആരാണെന്നറിയാനുള്ള ആകാംക്ഷകൊണ്ട് മനുഷ്യര്‍ക്ക് ഇരുമ്പു ഇറക്കിക്കൊടുത്തു എന്നാണു രണ്ടാമത്തെ സൂക്തത്തിന്റെ വിവക്ഷ. ഇവിടെ അക്കാലത്തെ അറബികള്‍ക്ക് ഇരുമ്പിനെക്കുറിച്ചറിയാമായിരുന്ന കാര്യങ്ങളല്ലാതെ വിമാനവും റേഡിയോയുമൊന്നും കണ്ടൂപിടിക്കാന്‍ പോകുന്നു എന്ന സൂചനയൊന്നും ഇല്ല. തന്നെയും ദൂതനെയും സഹായിക്കാന്‍ പോകുന്നതാരാണെന്നു പോലും മുന്‍ കൂട്ടി അറിയാന്‍ കഴിയാത്ത അല്ലാഹുവിനാണോ റേഡിയോ കണ്ടു പിടിക്കാന്‍ പോകുന്ന കാര്യമൊക്കെ മുന്‍ കൂട്ടി അറിയാന്‍ കഴിയുന്നത്?
ഇരുമ്പ് സംസാരിക്കുമെന്ന് കുര്‍ ആനില്‍ ഇല്ല. ഉറുമ്പ് സംസാരിക്കുന്നതും മരംകൊത്തി സംസാരിക്കുന്നതും പക്ഷീകളും പര്‍വ്വതങ്ങളും കല്ലുകളുമൊക്കെ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടു സംസാരിക്കുന്നതുമൊക്കെയാണു കുര്‍ ആനില്‍ ഉള്ളത്. അക്കാലത്ത് അറേബ്യയില്‍ പ്രചാരത്തിലിരുന്ന മുത്തശ്ശിക്കഥകളൊക്കെ ഈ പുസ്തകത്തില്‍ “ദൈവം” എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. യക്ഷിക്കഥകളുടെ ഒരു സമാഹാരമാണു കുര്‍ ആന്‍ . അതില്‍ ശാസ്ത്രീയമായ് ഒരു അറിവും ഇല്ല. അര്‍ഥം മാറ്റിയും വളച്ചു തിരിച്ചും വ്യാഖ്യാനക്കസര്‍ത്തു നടത്തുന്നവര്‍ നട്ടാല്‍ മുളയ്ക്കാത്ത അനേകം നുണകള്‍ കുര്‍ ആനെക്കുറിച്ച് പ്രചരിപ്പിക്കുന്നുണ്ട്. അതിലൊരു നുണ മാത്രമാണ് ഈ ഇരുമ്പിന്റെ കഥയും.

siraj padipura said...

എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ.
ജബ്ബാർ മാഷെ താങ്ങളുടെ വിഷയങ്ങൾ വിശദീ
കരിക്കുന്നതിനു ഖുർ‌ആനിൽനിന്നും തെളിവുകൾ-
കണ്ടെത്താൻ താങ്കൾക്കു ഒരു ബുദ്ധിമുട്ടും ഉ-
ണ്ടാകുന്നില്ലല്ലൊ കുരുടൻ തനിക്കാവശ്യമുള്ളതു
മാത്രം വിക്തമായി കാണുന്നു.നന്ദി

siraj padipura said...

ജബ്ബാർ മാഷെ താങ്കളുടെ വിമർശനത്തിനു തെളിവു
കണ്ടെത്താൻ ഖുർ‌ആനിൽ വളരെ എളുപ്പം കഴിയു
ന്നു അപ്പോഴൊന്നും കുരുടൻ ആനയെ കാണുന്നി-
ല്ല തനിക്കാവശ്യമുള്ളതുമാത്രം കുരുടൻ കാണുന്നു
താങ്കളും

അഭി said...

മുസ്ലിമ്മിലെ ഒരു ഹദീസില്‍ വയറ്റില്‍ വളരുന്ന കുഞ്ഞിനു 40 -45 ദിവസം പ്രായമായാല്‍ അള്ളാഹു ആ കുഞ്ഞു ആണാണോ പെണ്ണാണോ എന്ന് മലക്കിനോട് പറയുമെന്നും ആധുനിക ശാസ്ത്രപ്രകാരം ഇത് അങ്ങേയറ്റം ശരിയാണെന്നും M M അക്ബര്‍ സമര്തിക്കാന്‍ ശ്രമിക്കുന്നത് കേട്ടു. SRY ജീനിനെ പറ്റിയും മറ്റ് കാര്യങ്ങളും http://www.pbs.org/ എന്ന സൈറ്റ് വിശദമായി പറയുന്നുണ്ടെന്നും അക്ബര്‍ പറയുന്നു. എന്താണ് ജബ്ബാര്‍ മാഷെ യാദാര്‍ത്ഥ്യം ?

*free* views said...

Can someone tell me the where in Quran it is stated. Give me a list of things to read, I want to understand the controversies.

Anonymous said...

I am a Hindhu and I am not against Quran, and some of the holy books has some mistakes and people has correct it. And I think islam is little bit adamant in this matter. We can not say even a name of Muslim scientist in the world, except APJ and he born in India and he was reading Geeta mostly. So teach what is true and don't boast what you don't have..

ravi said...

Anonymous, You said any holy books have some mistakes and people has corrected it. Which people? From Jabbar's criticism of Qur an we can understand that it is full of mistakes and folly. Not only Quran but other religious textslike Bible and Puranas of Hindus are also of the same genre. The argument of the religious scholars, esp. Islam is that the holy texts are without errors because it is the proclamation of God the omniscient. So, a bigoted believer will not tolerate any kind of amendment or revision to the holy book. This intolerance is leading to communalism and terrorism which is a very severe threat to humanism.

Anonymous said...

the "eecha" topic was hillarious!!

Keerthi said...

“ഈച്ച പാനീയത്തില്‍ വീണാല്‍ അതിനെ നല്ലവണ്ണം അതില്‍ മുക്കിയ ശേഷം കുടിക്കാം; കാരണം അതിന്റെ ഒരു ചിറകില്‍ രോഗവും മറു ചിറകില്‍ ഔഷധവുമാണ്.”ഇത് അല്ലാഹു ജിബ് രീല്‍ മുഖേന പ്രവാചകനെ അറിയിച്ച പ്രകാരം അദ്ദേഹം വെളിപ്പെടുത്തിത്തന്ന ഒരു മഹാ വിജ്ഞാനമാണ്!

ഈ ‘വൈദ്യശാസ്ത്രത്തിനു’ ശാസ്ത്രീയ അടിത്തറ പണിതു കൊടുക്കാനായി പടിഞ്ഞാറന്‍ ശാസ്ത്രജ്ഞന്മാരുള്‍പ്പെടെ നിരവധി പേര്‍ കുറെ കാലമായി പല ഇസ്ലാമിക രാജ്യങ്ങളിലും കഠിനമായ ഗവേഷണങ്ങള്‍ നടത്തി വരുന്നതായി കേട്ടിട്ടുണ്ട്.
There had been a discovery that antibiotics had been extracted from the wings of the fly. Antibiotics has been obtained from various sources. That does not mean sources are good for health or edible. For example pencilin is obtained from a fungi. That does not mean one should eat mould covered bread. The reference also gives news about antibiotics having been obtained from sea sponges and a fungi. But some Muslim apologetics are using this for support of Koran. See original source. http://abc.gov.au/science/articles/2002/10/01/689400.htm Here is how some Islamists modify it. http://www.answering-christianity.com/hadiths_of_the_fly.htm