കുര്‍ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

Thursday, April 19, 2012

കുര്‍ ആനിലെ വൈരുദ്ധ്യങ്ങളെപ്പറ്റി വീണ്ടും !

കുര്‍ ആനിലെ വൈരുദ്ധ്യങ്ങളെപ്പറ്റി വീണ്ടും !
മതത്തിലേക്ക് ആളുകളെ യുക്തിപൂര്‍വ്വമുള്ള സംവാദങ്ങള്‍ മാത്രം നടത്തി ക്ഷണിക്കുക എന്ന് ഒരിടത്തു പറയുന്നു.
* تفسير Tafsir al-Jalalayn
{ ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ وَجَٰدِلْهُم بِٱلَّتِي هِيَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ }

Call, mankind, O Muhammad (s), to the way of your Lord, [to] His religion, with wisdom, [with] the Qur’ān, and fair exhortation, its [the Qur’ān’s] fair exhortations, or with gentle words, and dispute with them by way of that which, that is, by way of that [manner of] disputation which, is best, such as calling [them] to God by way of His signs and calling [them] to His definitive arguments. Truly your Lord knows best, that is, He is fully knowledgeable [of], those who stray from His way and He knows best those who are guided, and will requite them — this was [revealed] before the command to fight [them].
ഇത് യുദ്ധത്തിനുള്ള ആജ്ഞ വരുന്നതിനു മുമ്പ് ഇറങ്ങി എന്നാണു ജലാലൈന്‍ വ്യാഖ്യാനം.
എന്നാല്‍ വാഖിദി പറയുന്നത് ഇത് ഉഹ്ദ് യുദ്ധത്തില്‍ പരാജയം നേരിട്ട് നബി വല്ലാതെ വികാരഭരിതനായ സന്ദര്‍ഭത്തില്‍ ഇറങ്ങിയ ആശ്വാസവചനമാണെന്ന് ! വ്യാഖ്യാനത്തിലെ വൈരുദ്ധ്യം നോക്കുക !!

vakidi:-

“When the idolaters retreated from those who were killed at the Battle of Uhud, The Messenger of Allah, Allah bless him and give him peace, went there and saw a scene which he strongly disliked. And he also saw Hamzah with his stomach ripped open, nose burnt and ears cut off. He said: 'If it were not for the fear of causing more grief to the women or that it becomes a followed practice after me, I would leave him until Allah, exalted is He, resurrect him from the bellies of predatory animals and birds. I shall kill seventy men of them [of the disbelievers of Quraysh] in revenge', He then asked for a mantle to cover him with it. When he covered his face, his feet remained uncovered and so he covered them with some Bulrush. He then placed him forward and said 'Allah is the greatest' ten times. Then, all those Muslim dead were brought, one by one, while the body of Hamzah was unmoved from its place, and the Prophet, Allah bless him and give him peace, prayed on them. And so He performed seventy prayers on Hamzah. There were seventy Muslims who died in this battle. When they were buried and finished with, Allah, exalted is He, revealed (Call unto the way of thy Lord with wisdom and fair exhortation) up to His words (Endure thou patiently (O Muhammad). Thine endurance is only by (the help of) Allah…) [16:127
യുക്തിപൂര്‍വ്വം സംവാദത്തിനു വരുന്നവരെ നിങ്ങള്‍ക്കു നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്കു ഞങ്ങളുടെ വിശ്വാസം എന്നു പറഞ്ഞ് ഒഴിഞ്ഞു മാറാനാണു മറ്റൊരിടത്തു പറയുന്നത്.
ഇതും അക്രമത്തിനുള്ള അനുവാദം കിട്ടും മുമ്പ് ഇറങ്ങിയതെന്നു വ്യാഖ്യാനം !

* تفسير Tafsir al-Jalalayn
{ لَكُمْ دِينُكُمْ وَلِيَ دِينِ }

You have your religion, idolatry, and I have a religion’, Islam: this was [revealed] before he was commanded to wage war [against the idolaters]


{ قُلْ يٰأَيُّهَا ٱلْكَافِرُونَ } * { لاَ أَعْبُدُ مَا تَعْبُدُونَ } * { وَلاَ أَنتُمْ عَابِدُونَ مَآ أَعْبُدُ } * { وَلاَ أَنَآ عَابِدٌ مَّا عَبَدتُّمْ } * { وَلاَ أَنتُمْ عَابِدُونَ مَآ أَعْبُدُ } * { لَكُمْ دِينُكُمْ وَلِيَ دِينِ }

(Say: O disbelievers! …) [109:1-6]. These verses was revealed about a group of people from the Quraysh who said to the Prophet, Allah bless him and give him peace: “Come follow our religion and we will follow yours. You worship our idols for a year and we worship you Allah the following year. In this way, if what you have brought us is better than what we have, we would partake of it and take our share of goodness from it; and if what we have is better than what you have brought, you would partake of it and take your share of goodness from it”. He said: “Allah forbid that I associate anything with Him”, and so Allah, exalted is He, revealed (Say: O disbelievers!) up to the end of the Surah. The Messenger of Allah, Allah bless him and give him peace, then went to the Sacred Sanctuary, which was full of people, and recited to them the Surah. It was at that point that they despaired of him.[vakidi]


അവിശ്വാസവും ബഹുദൈവാരാധനയും ജനാധിപത്യ രീതിയില്‍ പൊറുപ്പിക്കാന്‍ ഇതു വരെ ഉപദേശിച്ച ദൈവം മൊഴി മാറ്റിപ്പറയുന്നതു കൂടി കാണുക :-

* تفسير Tafsir al-Jalalayn
{ وَقَاتِلُوهُمْ حَتَّىٰ لاَ تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لله فَإِنِ انْتَهَوْاْ فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ }

And fight them until sedition, idolatry, is, exists, no more and religion is all for God, alone, none other being worshipped; then if they desist, from unbelief, surely God sees what they do, and will requite them for it.
ഇവിടെ ഫിത്ന[കുഫ്രും ശിര്‍കും] അവസാനിക്കുകയും മതം പൂര്‍ണമായും അല്ലാഹുവിന്റെ മാത്രമാവുകയും എല്ലാവരും ഈ മതത്തിനു കീഴ്പ്പെട്ടു മാത്രം ജീവിക്കാന്‍ സന്നദ്ധരാവുകയും ചെയ്യുന്നതു വരെ ആയുധമെടുത്ത് പൊരുതാനാണു ദൈവം ആഹ്വാനം ചെയ്യുന്നത്.

കുര്‍ ആനില്‍ വൈരുദ്ധ്യങ്ങളില്ല എന്നു സമര്‍ഥിക്കാന്‍ കസര്‍ത്തു നടത്തുന്നവര്‍ പറയുന്നത്, 23 വര്‍ഷത്തെ വ്യത്യസ്ഥ സാഹചര്യങ്ങളില്‍ അവതരിച്ചതായിട്ടു പോലും പ്രകടമായ ഒരു വൈരുദ്ധ്യവും ഇല്ല കുര്‍ ആനില്‍ എന്നാണ്.
അതേ സമയം ഇത്തരം വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ അവര്‍ നേരെ പ്ലെയ്റ്റ് മാറ്റും. എന്നിട്ടു പറയും അതൊക്കെ അന്നത്തെ വ്യത്യസ്ഥ സാഹചര്യവും സന്ദര്‍ഭവും അനുസരിച്ചു പറഞ്ഞതാണ്. അതൊക്കെ മനസ്സിലാക്കി വേണം കുര്‍ ആന്‍ പഠിക്കാന്‍ എന്ന് !!

No comments: