കുര്‍ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

Monday, September 7, 2009

അല്ലാഹുവിന്റെ നരകം !

അല്ലാഹുവിന്റെ നരകം !

കുര്‍ ആനിലെ ഭൂരിഭാഗം വെളിപാടുകളും ശിക്ഷാഭീഷണിയുടെ സ്വരമുള്ളതാണ്. കാരുണ്യവാനായ ഒരു ദൈവം തന്റെ സൃഷ്ടികളെ ഈ വിധം ശിക്ഷിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതിന്റെ മനശ്ശാസ്ത്രം വിചിത്രം തന്നെ. സര്‍വ്വശക്തനായ ദൈവത്തിനു സൃഷ്ടികളെ മുഴുവന്‍ നന്നാക്കാന്‍ ഒരു പ്രയാസവും ഇല്ലെന്നു കൂടി ഓര്‍ക്കുക.കുര്‍ ആന്‍ വിവരിക്കുന്ന നരകശിക്ഷയുടെ ഏതാനും സാമ്പിളുകള്‍ നോക്കുക:-


إِنَّ ٱلَّذِينَ كَفَرُواْ بِآيَٰتِنَا سَوْفَ نُصْلِيهِمْ نَاراً كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَٰهُمْ جُلُوداً غَيْرَهَا لِيَذُوقُواْ ٱلْعَذَابَ إِنَّ ٱللَّهَ كَانَ عَزِيزاً حَكِيماً
തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട്‌ കരിക്കുന്നതാണ്‌. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക്‌ നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്‌. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.[4:56]

هَـٰذَانِ خَصْمَانِ ٱخْتَصَمُواْ فِي رَبِّهِمْ فَٱلَّذِينَ كَفَرُواْ قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ ٱلْحَمِيمُ
(These twain) these are the adherents of two religions among the Muslims, Jews and Christians (are two opponents who contend concerning their Lord) concerning he religion of their Lord; one of them saying: I have a better right to Allah and His religion. And so Allah judged between the two. Allah said: (But as for those who disbelieve) in Muhammad (pbuh) and in the Qur'an, i.e. the Jews and Christians (garments of fire will be cut out for them; boiling fluid) boiling water (will be poured down on their heads.
ഈ രണ്ടു വിഭാഗം രണ്ട്‌ എതിര്‍കക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ കാര്യത്തില്‍ അവര്‍ എതിര്‍വാദക്കാരായി. എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക്‌ അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്‌. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്‌. [22:19]

يُصْهَرُ بِهِ مَا فِي بُطُونِهِمْ وَٱلْجُلُودُ
അതു നിമിത്തം അവരുടെ വയറുകളിലുള്ളതും ചര്‍മ്മങ്ങളും ഉരുക്കപ്പെടും. [22:20]

وَلَهُمْ مَّقَامِعُ مِنْ حَدِيدٍ
അവര്‍ക്ക്‌ ഇരുമ്പിന്‍റെ ദണ്ഡുകളുമുണ്ടായിരിക്കും. [22:21]

كُلَّمَآ أَرَادُوۤاْ أَن يَخْرُجُواْ مِنْهَا مِنْ غَمٍّ أُعِيدُواْ فِيهَا وَذُوقُواْ عَذَابَ ٱلْحَرِيقِ
അതില്‍ നിന്ന്‌ കഠിനക്ലേശം നിമിത്തം പുറത്ത്‌ പോകാന്‍ അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്ക്‌ തന്നെ അവര്‍ മടക്കപ്പെടുന്നതാണ്‌. എരിച്ച്‌ കളയുന്ന ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. ( എന്ന്‌ അവരോട്‌ പറയപ്പെടുകയും ചെയ്യും. ) [22:22]

ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعاً فَاسْلُكُوهُ
(And then insert him in a chain) insert the chain in his anus and extract it from his mouth, and what remains of it turn it round his neck (whereof the length) and width (is seventy cubits) cubits of the angel; it is also said this means: 70 fathoms.
എഴുപത്‌ മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ.(എന്നു കല്‍പ്പിക്കപ്പെടും)[69:32]

{ചങ്ങല മലദ്വാരത്തിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കും എന്നു ഇബ്നു അബ്ബാസ്. മലക്കിന്റെ കയ്യിന്റെ നീളമാണു 70 മുഴം!‍}
إِذِ ٱلأَغْلاَلُ فِيۤ أَعْنَاقِهِمْ وٱلسَّلاَسِلُ يُسْحَبُونَ
അതെ; അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭം. [40:71]

فِي ٱلْحَمِيمِ ثُمَّ فِي ٱلنَّارِ يُسْجَرُونَ
ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട്‌ അവര്‍ നരകാഗ്നിയില്‍ എരിക്കപ്പെടുകയും ചെയ്യും. [40:72]


مِّن وَرَآئِهِ جَهَنَّمُ وَيُسْقَىٰ مِن مَّآءٍ صَدِيدٍ
അവന്‍റെ പിന്നാലെ തന്നെയുണ്ട്‌ നരകം. ചോരയും ചലവും കലര്‍ന്ന നീരില്‍ നിന്നായിരിക്കും അവന്ന്‌ കുടിക്കാന്‍ നല്‍കപ്പെടുന്നത്‌. [14:16]

يَتَجَرَّعُهُ وَلاَ يَكَادُ يُسِيغُهُ وَيَأْتِيهِ ٱلْمَوْتُ مِن كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍ وَمِن وَرَآئِهِ عَذَابٌ غَلِيظٌ
അതവന്‍ കീഴ്പോട്ടിറക്കാന്‍ ശ്രമിക്കും. അത്‌ തൊണ്ടയില്‍ നിന്ന്‌ ഇറക്കാന്‍ അവന്ന്‌ കഴിഞ്ഞേക്കുകയില്ല. എല്ലായിടത്ത്‌ നിന്നും മരണം അവന്‍റെ നേര്‍ക്ക്‌ വരും. എന്നാല്‍ അവന്‍ മരണപ്പെടുകയില്ല താനും. അതിന്‍റെ പിന്നാലെ തന്നെയുണ്ട്‌ കഠോരമായ വേറെയും ശിക്ഷ.[14;17]

وَتَرَى ٱلْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي ٱلأَصْفَادِ
ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത്‌ ബന്ധിക്കപ്പെട്ടതായിട്ട്‌ നിനക്ക്‌ കാണാം. [14:49]

سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ ٱلنَّارُ
അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല്‌ ( ടാര്‍ ) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌. [14:50]

مَّثَلُ ٱلْجَنَّةِ ٱلَّتِي وُعِدَ ٱلْمُتَّقُونَ فِيهَآ أَنْهَارٌ مِّن مَّآءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ كَمَنْ هُوَ خَالِدٌ فِي ٱلنَّارِ وَسُقُواْ مَآءً حَمِيماً فَقَطَّعَ أَمْعَآءَهُمْ
......അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത്‌ അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.[47:15]

وَقُلِ ٱلْحَقُّ مِن رَّبِّكُمْ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ إِنَّا أَعْتَدْنَا لِلظَّالِمِينَ نَاراً أَحَاطَ بِهِمْ سُرَادِقُهَا وَإِن يَسْتَغِيثُواْ يُغَاثُواْ بِمَآءٍ كَٱلْمُهْلِ يَشْوِي ٱلْوجُوهَ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقاً
അക്രമികള്‍ക്ക്‌ നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടുന്നത്‌. അത്‌ മുഖങ്ങളെ എരിച്ച്‌ കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത്‌ ( നരകം ) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ.[18:29]

هَـٰذَا فَلْيَذُوقُوهُ حَمِيمٌ وَغَسَّاقٌ


This, chastisement — inferred [as so] by what follows — let them then taste it: burning hot water and pus (read ghasāq or ghassāq), the festering matter excreted by the inhabitants of the Fire;
കൊടും ചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവും. [38:57] {ചലം എന്ന് ജലാലൈന്‍}

وَآخَرُ مِن شَكْلِهِ أَزْوَاجٌ
ഇത്തരത്തില്‍പ്പെട്ട മറ്റു പല ഇനം ശിക്ഷകളും[38:58]

فِي سَمُومٍ وَحَمِيمٍ
തുളച്ചു കയറുന്ന ഉഷ്ണകാറ്റ്‌, ചുട്ടുതിളക്കുന്ന വെള്ളം, [56:42]

وَظِلٍّ مِّن يَحْمُومٍ
കരിമ്പുകയുടെ തണല്‍ [56:43]

وَطَعَاماً ذَا غُصَّةٍ وَعَذَاباً أَلِيماً
തൊണ്ടയില്‍ അടഞ്ഞു നില്‍ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്‌. [73:13]

أَذَلِكَ خَيْرٌ نُّزُلاً أَمْ شَجَرَةُ ٱلزَّقُّومِ إِنَّا جَعَلْنَاهَا فِتْنَةً لِّلظَّالِمِينَ إِنَّهَا شَجَرَةٌ تَخْرُجُ فِيۤ أَصْلِ ٱلْجَحِيمِ طَلْعُهَا كَأَنَّهُ رُءُوسُ ٱلشَّيَاطِينِ فَإِنَّهُمْ لآكِلُونَ مِنْهَا فَمَالِئُونَ مِنْهَا ٱلْبُطُونَ
ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْباً مِنْ حَمِيمٍ
അതല്ല സഖ്ഖൂം വൃക്ഷമാണോ? തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക്‌ ഒരു പരീക്ഷണമാക്കിയിരിക്കുന്നു. നരകത്തിന്‍റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌. അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും. തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറക്കുന്നവരായിരിക്കും. പിന്നീട്‌ അവര്‍ക്ക്‌ അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെ ഒരു ചേരുവയുണ്ട്‌. [37:62-67]

{അറേബ്യന്‍ തീരപ്രദേശങ്ങളില്‍ കണ്ടു വരുന്ന ഒരു വിഷവൃക്ഷമാണത്രെ സകൂം. അതിന്റെ കായ ഭയങ്കരമായ കൈപ്പുള്ളതാണ്. മുഹമ്മദ് ആ മരം നരകത്തില്‍ നട്ടു പിടിപ്പിച്ചു !}

5 comments:

ea jabbar said...

കുര്‍ ആനിലെ ഭൂരിഭാഗം വെളിപാടുകളും ശിക്ഷാഭീഷണിയുടെ സ്വരമുള്ളതാണ്. കാരുണ്യവാനായ ഒരു ദൈവം തന്റെ സൃഷ്ടികളെ ഈ വിധം ശിക്ഷിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതിന്റെ മനശ്ശാസ്ത്രം വിചിത്രം തന്നെ. സര്‍വ്വശക്തനായ ദൈവത്തിനു സൃഷ്ടികളെ മുഴുവന്‍ നന്നാക്കാന്‍ ഒരു പ്രയാസവും ഇല്ലെന്നു കൂടി ഓര്‍ക്കുക.

ea jabbar said...

മുഹമ്മദിന്റെ ദൈവം മുഹമ്മദിനെപ്പോലെ ഒരു ക്രൂരവിനോദക്കാരനും മനോരോഗിയും ആയതു സ്വാഭാവികം!

Anonymous said...

സ്വര്‍ഗ്ഗവും നരകവും മനുഷ്യ ജീവിതത്തിന്റെ സ്വാഭാവിക ഫലങ്ങളാണ്.തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രിയമുണ്ട്.ശിക്ഷയുടെ കേന്ത്രമായ നരകത്തെ കുറിച്ച് കഠിന വര്‍ണനകള്‍ സ്വാഭാവികം.
അഹങ്കാരവും കുശുമ്പും ഒഴിവാക്കി മുന്‍വിധികളില്ലാതെ ജീവിതത്തെ സമീപിക്കുക.നല്ല മനുഷ്യനായി ജീവിക്കുക.നരകത്തെ പേടിക്കേണ്ടതില്ല.

ea jabbar said...

നരക സൂക്തങ്ങള്‍ ഇവിടെ.

Anonymous said...

Jabbar Sir

Thanks for your views...

I am exclaimed that still a large community is believing on all this foolishness, and thinks it is true