കുര്‍ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

Sunday, August 30, 2009

“മായം” കലര്‍ന്ന നവ ഇസ്ലാം

ഇസ്ലാം മതം എന്താണെന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ , അതിന്റെ ആധാരപ്രമാണങ്ങളാണു വായിക്കേണ്ടത്. ആധുനിക ഇസ്ലാമിസ്റ്റുകള്‍ രചിക്കുന്ന “നിരൂപണങ്ങള്‍ ” മാത്രം വായിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ ഇസ്ലാമിനെ കണ്ടത്താന്‍ കഴിയില്ല. കാരണം പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം ഓറിയന്റലിസ്റ്റുകള്‍ -അറബി ഭാഷയറിയുന്ന പാശ്ചാത്യര്‍ -ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ നിരൂപണം ചെയ്യാന്‍ തുടങ്ങിയതോടെ പരിഷ്കൃതലോകത്ത് ഇസ്ലാമിനെ പ്രതിരോധിക്കാന്‍ തന്ത്രങ്ങള്‍ മെനയുക എന്ന ഭാരിച്ച പ്രയത്നം ഇസ്ലാമിസ്റ്റുകള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നു. അതോടെയാണ് യഥാര്‍ത്ഥ ഇസ്ലാം പുകമറയ്ക്കുള്ളില്‍ അപ്രത്യക്ഷമാകാനും വന്‍ തോതില്‍ “മായം” കലര്‍ന്ന നവ ഇസ്ലാം പ്രചരിക്കാനും തുടങ്ങിയത്. കേരളത്തിലെ വഹാബി മൌദൂദി സാഹിത്യങ്ങളൊക്കെ ഈ കാലഘട്ടത്തിലാണു പ്രചാരത്തില്‍ വരുന്നതും. ഇവരുടെയെല്ലാം പ്രധാന ലക്ഷ്യം ഇസ്ലാം എന്താണ് എന്നു പ്രചരിപ്പിക്കലല്ല; മറിച്ച് ഇസ്ലാം എന്തല്ല എന്നു തെറ്റിദ്ധരിപ്പിക്കലാണ്.

ഞാന്‍ ഇസ്ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് കേരളത്തിലെ എല്ലാ പ്രധാന ഇസ്ലാമിക ഗ്രന്ഥപ്പുരകളും കയറിയിറങ്ങിയപ്പോഴാണ് എനിക്ക് ഞെട്ടിപ്പിക്കുന്ന ഈ സത്യം പിടി കിട്ടിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കുര്‍ ആന്‍ വായിച്ച് വിശ്വാസം നഷ്ടപ്പെട്ട കാലത്ത് വിശദമായ പഠനം മോഹിച്ചുകൊണ്ട് ഇസ്ലാമിന്റെ പ്രമാണഗ്രന്ഥങ്ങള്‍ എവിടെ ലഭിക്കും എന്ന അന്യേഷണവുമായി ഞാന്‍ സുന്നി ജമാ അത്ത് മുജാഹിദ് കേന്ദ്രങ്ങളിലെല്ലാം കയറിയിറങ്ങി. ഖുര്‍ ആന്‍ കേവല പരിഭാഷ മാത്രം വായിക്കുന്ന ഒരാള്‍ക്ക് അതിന്റെ ഉള്ളടക്കത്തിന്റെ 10% പോലും മനസ്സിലാക്കാന്‍ കഴിയില്ല. ഓരോ സൂക്തവും ഏതു സന്ദര്‍ഭത്തില്‍ അവതരിച്ചുവെന്നും അതുകൊണ്ട് ഉദ്ദേശിക്കുന്ന കാര്യം എന്താണെന്നും അറിയണമെങ്കില്‍ തഫ്സീറുകള്‍‍ മുഴുവന്‍ അരിച്ചു പെറുക്കി വായിക്കണം. പക്ഷെ തഫ്സീറുകള്‍ എവിടെ? മലയാളത്തില്‍ പൂര്‍ണരൂപത്തില്‍ ലഭിക്കുന്ന ആധികാരിക തഫ്സീറുകള്‍ എവിടെ കിട്ടും? ഈ അന്യേഷണം നിരാശാജനകമായിരുന്നു. എല്ലാ തഫ്സീറുകളിലും പരതി ഇക്കാലത്തു പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രം പെറുക്കിയെടുത്ത് സ്വന്തം യുക്തിയും വ്യാഖ്യാനങ്ങളും ചേര്‍ത്തു തയ്യാറാക്കിയ വ്യാഖ്യാനങ്ങള്‍ മാത്രമേ മലയാളത്തിലുള്ളു എന്നു മനസ്സിലായി. സുന്നീ കേന്ദ്രങ്ങളില്‍ നിന്നാണ് അല്‍പ്പമെങ്കിലും വസ്തുതകളോടു യോജിപ്പുള്ള ഗ്രന്ഥങ്ങള്‍ കിട്ടിയത്.
പിന്നീട് രണ്ടാം പ്രമാണമായി പറയപ്പെടുന്ന ഹദീസ് ഗ്രന്ഥങ്ങളെക്കുറിച്ചും അന്യേഷിച്ചു. ഇവിടെയും നിരാശയായിരുന്നു ഫലം. ‘സ്വിഹാഹുസ്സിത്ത’ എന്നറിയപ്പെടുന്ന 6 പ്രധാന‍ ഹദീസ് ഗ്രന്ഥങ്ങളാണു ഇസ്ലാമിനെയും ഖുര്‍ ആനിനെയും അടുത്തറിയാന്‍ സഹായിക്കുന്ന ആധികാരിക പ്രമാണങ്ങള്‍ . അതില്‍ ഒന്നു പോലും അക്കാല‍ത്ത് മലയാളത്തിലേക്കു ഭാഷാന്തരം ചെയ്യപ്പെട്ടിരുന്നില്ല. സി എന്‍ അഹമ്മദ് മൌലവിയാണ് ആദ്യമായി ബുഖാരിയുടെ തര്‍ജ്ജമ ഇറക്കിയത്. അതിലദ്ദേഹം ഒരുപാടു “തിരിമറി”കള്‍ നടത്തുകയും ചെയ്തു. മറ്റു ഹദീസ് ഗ്രന്ഥങ്ങളായ സ്വഹീഹുമുസ്ലിം, സുനനു അബീദാവൂദ്, ജാമിഉത്തുര്‍മുദി, സുനനു നസാഇ, സുനനു ഇബ്നു മാജ, അല്‍ മുസ്നദു ഫില്‍ ഹദീസ് , എന്നിവയില്‍ ഒന്നിന്റെ പോലും സമ്പൂര്‍ണ പരിഭാഷ ലഭ്യമല്ല. ഇന്നും ലഭ്യമല്ല.(ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക). സുന്നികളുടെ പുസ്തകക്കടയില്‍നിന്നും ഒരിക്കല്‍ ‘മുസ്ലിം’ ന്റെ ഇംഗ്ലീഷ് പരിഭാഷയും ‘മിഷ്ഖാത്’ എന്ന മറ്റൊരു ഹദീസ് സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും കിട്ടി. ഇപ്പോള്‍ നെറ്റില്‍ കുറേയൊക്കെ ലഭ്യമാണ്.

ഇനി ഇസ്ലാം ചരിത്രത്തിന്റെ കാര്യം .
ഇസ്ലാമിന്റെ ഒറിജിനല്‍ ചരിത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നവരാണു വലിയ ചതിയില്‍ കുടുങ്ങുന്നത്. യഥാര്‍ത്ഥ ചരിത്ര ഗ്രന്ഥങ്ങളെല്ലാം പൂഴ്ത്തി വെച്ച് വസ്തുതകള്‍ വളച്ചൊടിച്ചും മാറ്റിമറിച്ചും തയ്യാറാക്കപ്പെട്ട അനവധി ചരിത്ര പുസ്തകങ്ങള്‍ ഇസ്ലാം മാര്‍ക്കറ്റില്‍ ലഭ്യമാണ്. പക്ഷെ ഇസ്ലാമിന്റെ ചരിത്രവുമായി ബന്ധപ്പെട്ട “അടിയാധാരങ്ങള്‍ ” ഒന്നും ഇല്ല. ആദ്യ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട ,ഇബ്നു ഹിഷാം, വാഖിദി, ത്വബ് രി, ഇബ്നു സഅദ്, മസ് ഊദി, ... തുടങ്ങി നിരവധി ചരിത്രകാരന്മാരുടെ കൃതികളുണ്ട്. ഒന്നും പൂര്‍ണരൂപത്തില്‍ ഇവിടെ കിട്ടാനില്ല. ചരിത്രമറിയാന്‍ ഓറിയന്റലിസ്റ്റുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്നു.
ഫിഖ് ഹ് [കര്‍മ്മശാസ്ത്രം] ഗ്രന്ഥങ്ങളും ഇതു പോലെത്തന്നെ . ഇമാം ശാഫീ, ഇമാം ഹനഫീ, ഇമാം മാലിക്, ഇമാം ഹംബല്‍ എന്നീ പ്രധാന കര്‍മ്മശാസ്ത്ര ആചാര്യന്മാരുടെ കൃതികളും പൂര്‍ണ രൂപത്തില്‍ ഇവര്‍ പ്രചരിപ്പിക്കുന്നില്ല. ഇതൊക്കെ പൂര്‍ണമായി വായിച്ചു മനസ്സിലാക്കിയാലേ ഇസ്ലാം യഥാര്‍ത്ഥത്തില്‍ എന്താണ് എന്നു ഒരു ഗവേഷകനു വിധിയെഴുതാനൊക്കൂ. അന്ധമായി വിശ്വസിക്കുന്നവര്‍ക്ക് ഗവേഷണബുദ്ധിയോടെയുള്ള പഠനം സാധ്യമാവില്ല. അവര്‍ തങ്ങളുടെ വിശ്വാസം ഉറപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ മാത്രം സ്വീകരിക്കുകയും അല്ലാത്തവയെ അറിയാതെത്തന്നെ അവഗണിക്കുകയും ചെയ്യും. വിശ്വാസത്തിന്റെ ആയുസ്സു നീട്ടിക്കിട്ടാന്‍ ഓക്സിജന്‍ തേടുന്നവരാകട്ടെ ഈ കാലത്തു മനുഷ്യരോടു പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ കണ്ടാല്‍ അതൊക്കെ പൂഴ്ത്തിവെച്ച്, മറ്റു കാര്യങ്ങള്‍ സ്വന്തം യുക്തിക്കനുസരിച്ച് ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യും. ഇന്നു പ്രധാനമായും നടക്കുന്നത് ഈ ജോലിയാണ്. ജമാ അത്തുകാര്‍ ഇക്കാര്യത്തില്‍ മറ്റെല്ലാവരെയും കടത്തി വെട്ടുന്നു. നബി പറയാത്തകാര്യങ്ങള്‍ അവര്‍ നബിയുടെ പേരില്‍ മെനഞ്ഞുണ്ടാക്കി പ്രചരിപ്പിക്കുന്നു. നബി പറഞ്ഞ കാര്യങ്ങള്‍ 90%വും അവര്‍ മറച്ചു വെക്കുന്നു. ഖുര്‍ ആനില്‍ അതെഴുതിയയാള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കത്ത അര്‍ത്ഥവും വിശദീകരണവും ഇക്കൂട്ടര്‍ ചമയ്ക്കുന്നു. ‘സദുദ്ദേശ്യ‘ത്തോടെയുള്ള വഞ്ചന ഇക്കൂട്ടര്‍ക്ക് ഹലാലായി മാറിയിരിക്കുന്നു.!

6 comments:

ea jabbar said...

ഈ പോസ്റ്റ് ഇസ്ലാമിസ്റ്റുകള്‍ അവഗണിക്കും....!
കാരണം അവര്‍ക്കറിയാം ഈ പറഞ്ഞതൊക്കെ സത്യമാണെന്ന്.

chery said...

താങ്കള്‍ ഇസ്ലാമിനെ ആഴത്തില്‍ പഠിച്ചപ്പോള്‍ ആധുനിക ഇസ്ലാമിക പണ്ഡിതര്‍ ഇസ്ലാമില്‍ വമ്പിച്ച മായം കലര്തിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന സത്യം കണ്ടെത്തിയതായി അറിഞ്ഞു.
എവിടെയൊക്കെ എന്തൊക്കെ മായമാണ് കലര്തിയത് എന്ന് അറിയിക്കാമോ സാര്‍?

ea jabbar said...

എന്റെ എല്ലാ ലേഖനങ്ങളിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

സുധീര്‍_ഓയൂര്‍ said...

സര്‍
താങ്കളുടെ ശ്രമം എനിക്ക് വളരെ അഭിനന്ദനാര്‍ഹമായി തോന്നുന്നു . ഞാനും താങ്കളെ പോലെ ചിന്ധിക്ക്കാന്‍ ശ്രെമിക്കുന്ന ഒരാളാണ് . വിഗ്രഹ ആരാധനയെ ഇസ്ലാം നിഷിദമായി വിമര്‍ശിക്കുമ്പോള്‍ താങ്കള്‍ വിവരിച്ച ഹജറുല്‍ അസ്വാദ്‌ എന്നെ കല്ലിന്‍റെ കാര്യം വളരെ പ്രസക്തമാണ് . മുഹമ്മദ്‌ നെ കുറിച്ച് പല രീതിയില്‍ വിമര്‍ശന പരമായി ചിന്ദിക്കുന്ന എനിക്ക് ഒരു കാര്യത്തില്‍ കൂടി താങ്കള്‍ വിരല്‍ ചൂണ്ടി തന്നു . മക്കയുടെ ആദിപത്യം സ്ഥാപിച്ചു കിട്ടാന്‍ വേണ്ടി ആയിരുന്നു മുഹമ്മദ്‌ ന്റെ പ്രവചകതവും പുതിയ മതത്തിന്റെ ആവിര്‍ഭാവവും . അത് വളരെ ശെരിയായ ഒരു നിഗമനം ആണെന്ന് എനിക്ക് തോനുന്നു . പുള്ളി ഒരു രാഷ്ട്രീയ നേതാവായിരുന്നു എന്ന് നമുക്ക് അനുമാനിക്കാം . വളരെ ക്കാലം ഞാനും ആ കല്ലിനെയും കബയെയും ഒക്കെ ഒരു സാദാരണ മുസ്ലിംനെ പോലെ ആരടിച്ചു നടന്നിരുന്ന ഒരാളായിരുന്നു . അവിടെ ചെന്ന് അത് കണ്ടെതിനു ശേഷമാണ് അതിന്റെ കപടത പൂര്‍ണമായും എനിക്ക് മനസിലായതും , ഒരു ഇസ്ലാം മത വിശോസി ആയതില്‍ നാണിച്ചു മാറിയതും .

പിന്നെ മറ്റൊരു കാരണം മുഹമ്മദിന്റെ ഒന്നിലടികം വിവാഹങ്ങളും . അതിനു നിരത്തുന്ന കാരണങ്ങലോടും എനിക്ക് യോജിക്കാന്‍ കഴിയുനത് അല്ല
എന്തായാലും വളരെ അന്നോശങ്ങള്‍ക്ക് ഒടുവിലാണ് താങ്കളുടെ ബ്ലോഗ്‌ കാണാന്‍ സാധിച്ചത്
കൂടുതല്‍ ശക്തിയായി വസ്തുതകള്‍ നിരത്തി വിമര്‍ശങ്ങള്‍ നടത്താന്‍ താങ്കള്‍ക്ക് കഴിയട്ടെ

Anonymous said...

dears enikku mangleeshe ariyoo sorry for the trouble
daivaniyogitha mahanmare ennum dushta muthalalithwavum avarude ulpadakaraya sadacharavirudha prajaraka shakthikalum silbandikalum nashippikkan sramikkunnu .athinuvendi paishajika dushta muthalalitham vaikritha pourohithyathekkondu madyam vilakkiya jeesasine kallundakkiyavanakkiyathayi pramanangalundakki kallurajakkanmarayi vazhunnu,daiveeka sanadana margam palichu padippicha krishnanekkondu 16008 kettichu devadasi samprathayavum rathi vaikrithangalkum nyayangalundakki sampanna pramanimare manyathayude marayundakkunnu ,rakthabandamo kudumbabandamo polum yuddhangalil manushyre kollan thadassamallennu kalla pramanangalundakki anyaya akramangal cheythu manushya bandangal thakarthu bhinnippichu muthalalithathe sahayikkunnu ,kudumba bhadratha palicha muhammadinekkondu 9 or 12 pennu kettichum ,muhammadinde kalam muthal dushta muthalalitham kayyadakkunnathu vare avarude samoohathil nilaninna sarwwa janavakashamaya sampathika swayam paryaptha daivika niyamamaya anivaryatha kazhichulla micham nirbbandditha sampathikavakasha vitharanathe moodivekkunna thuchashadamanamakki
daridrya nirmarjjana niyamathe daridrolpadaka niyamamakki . ,krishnande kadapole; ayshaye alikkethire yuddham nayichvalakki, keralathiladakkam muja jama sunni ahmadi, sunnath muthlaya vibhagngalakkiyum nyayeekaranamayi 70 or 72 thudangi kalla kkadakalundakki; nilaninna aikyasamprathayam thakarthu dushta muthalalithathe samrakshikkunnu .kalla charithangalum vyacha prasthavanakalum muhammadindeyum anuyayikaludeyum peril nirmmichundakkiya dushta muthalalitha mathathile manushya daivanagalaya arabi rajakkanmarude nakkappichakkuvedi pracharippichukondirikkunnu. ivide mukkkilum moolayilum stgeketti parasparam akshepam choriyunna ivarkkellam venda nakkappicha koduth bhinnathaye nilanirthunna paishajika dushta muthalalitham ella mathangaludeyum darshanangaludeyum adarsangaludeyum malinamakki manushyare vividha vibhagangakki chhoshanam cheyyunnu.
hinduvo, musalmano,joodano ,chrithyano , sabiyo ennathilekkalla- hrudayathilekkanu daivanokkunnath. salkarmam cheyyunnavarkkulathanu swargam

Mohammed Ashique said...

"അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( ജനങ്ങളെ ) തടയുകയും ചെയ്തവര്‍ തീര്‍ച്ചയായും ബഹുദൂരം പിഴച്ച്‌ പോയിരിക്കുന്നു"(പരിശുദ്ധ ഖുര്‍ആന്‍ 4:167)