tag:blogger.com,1999:blog-8292998871248076940.post1087594335055986471..comments2023-11-07T22:02:15.949-08:00Comments on കുര് ആന്‍ വിമര്‍ശനം: അല്‍ അഹ്സാബ് അധ്യായത്തിന്റെ പൂര്‍ണമായ വിശകലനംea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger17125tag:blogger.com,1999:blog-8292998871248076940.post-62341630242603415352011-04-28T07:05:07.340-07:002011-04-28T07:05:07.340-07:00തബരി യുടെ വ്യാഖ്യാനത്തില്‍നിന്ന് ഉദ്ധരിച്ചതിന്റെ ഏ...തബരി യുടെ വ്യാഖ്യാനത്തില്‍നിന്ന് ഉദ്ധരിച്ചതിന്റെ ഏകദേശ പരിഭാഷ ഇങ്ങനെയാണ്.:
(22:52 ന്റെ കുറിപ്പ്:)
പറയപ്പെടുന്നു:-
ഈ സൂക്തം ദൈവദൂതനു ഇറക്കപ്പെട്ടതിനു കാരണം, അല്ലാഹു അവതരിപ്പിച്ച ഖുര്‍ ആനില്‍നിന്ന് നബി പാരായണം ചെയ്യുമ്പോള്‍ അല്ലാഹു അവതരിപ്പിക്കാത്തതു കൂടി പിശാച് നബിയുടെ നാവില്‍ ഇട്ടുകൊടുത്തിരുന്നു. നബിക്ക് അതു വളരെ പ്രയാസമുണ്ടാക്കുകയും അദ്ദേഹം ദുഖിതനാവുകയും ചെയ്തു. അങ്ങിനെ അല്ലാഹു നബിയെ അതില്‍നിന്നും ഈ വചനം കൊണ്ട് സമാധാനിപ്പിച്ചു.
“ഒരു കൂട്ടം ഖുറൈശികളുടെ കൂടെ അല്ലാഹുവിന്റെ ദൂതന് ഇരിക്കുകയായിരുന്നു. അപ്പോള്‍ അല്ലാഹുവില്‍നിന്നും ഒന്നും വരരുതേ,വന്നാല്‍ അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍നിന്നും ഓടിപ്പോകുമല്ലോ എന്നു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ അല്ലാഹു അദ്ദേഹത്തിനിറക്കി:
“നക്ഷത്രത്തെക്കൊണ്ട്, അതു വീഴുമ്പോള്‍...........”[അന്നജ്മ്] 53:1-62]
ഈ അധ്യായത്തിലെ 19,20 വചനങ്ങള്‍ ലാത്തയെയും ഉസ്സായെയും മറ്റേ മൂന്നാമത്തെ മനാത്തിനേയും നിങ്ങള്‍ കണ്ടില്ലേ, എന്ന സൂക്തംവരെ എത്തി. അപ്പോള്‍ ശെയ്താന് രണ്ടു വചനങ്ങള്‍ അതില്‍ ഇട്ടു കളഞ്ഞു.

“അവ ഉന്നത ദേവതകള്‍ ആകുന്നു. അവയുടെ ശുപാര്‍ശകള്‍ പ്രതീക്ഷിക്കാവുന്നതാണ്.”

അങ്ങനെ നബി വായിച്ചു. പിന്നീട് തുടരുകയും ആ അധ്യായം പൂര്‍ത്തിയാക്കുകയും ചെയ്തു. അവസാനം സുജൂദ് ചെയ്തു . അപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും സുജൂദ് ചെയ്തു. വലീദുബ്നു മുഗീറ അല്‍പ്പം മണ്ണ് കയ്യിലെടുത്ത് അതില്‍ നെറ്റികുത്തി സുജൂദ് ചെയ്തു. കാരണം അയാള്‍ നിലത്തു നെറ്റി കുത്താന്‍ പറ്റാത്ത വിധം വൃദ്ധനായിരുന്നു.
അങ്ങിനെ അദ്ദേഹം പറഞ്ഞതില്‍ തൃപ്തരായിട്ടു പറഞ്ഞു. “ഞങ്ങള്‍ക്കറിയാം; അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും സൃഷ്ടിക്കുകയും ആഹാരം നല്‍കുകയും ചെയ്യുന്നശ്തെന്ന്.എന്നാല്‍ നമ്മുടെ ഈ ദൈവങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ ശിപാര്‍ശ ചെയ്യുന്നു.; ഇപ്പോള്‍ താങ്കള്‍ അവര്‍ക്കും ഒരു വിഹിതം നല്കിയല്ലോ. അതിനാല്‍ ഞങ്ങളും താങ്കളോടൊപ്പമുണ്ട്.”

വൈകുന്നേരമായപ്പോള്‍ ജിബ്രീല്‍ അദ്ദേഹത്തെ സമീപിച്ചു. നബി അധ്യായം ജിബ്രീലിനെ വായിച്ചു കേള്‍പ്പിച്ചു.,അങ്ങിനെ പിശാച് തോന്നിപ്പിച്ചിരുന്ന രണ്ടു വചനങ്ങള്‍കേട്ടപ്പോള്‍ ജിബ്രീല്‍ പറഞ്ഞു. “ഞാന്‍ നിനക്ക് ഈ രണ്ടു വചനങ്ങള്‍ നല്‍കിയിരുന്നില്ലല്ലോ”. അപ്പോള്‍ റസൂല്‍ പറഞ്ഞു: “ ഞാന്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറഞ്ഞു, അല്ലാഹു പറയാത്തത് പറഞ്ഞു.” അപ്പോള്‍ അല്ലാഹു അദ്ദേഹത്തിനു ബോധനം നല്കി.

"നാം അയക്കുന്ന ദിവ്യസന്ദേശങ്ങളില്നിന്നു താങ്കളെ പിന്തിരിപ്പിക്കുവാനുള്ള ശ്രമത്തില്‍ ഈ ജനത വിജയത്തിന്റെ അടുത്തെത്തിയിരുന്നു.........”[17”73-75]

അങ്ങനെ നബി കൂടുതല്‍ ദുഖിതനും ചിന്താവിഷ്ടനുമായി. അവസാനം ഈ സൂക്തങ്ങള്‍ അവതരിക്കപ്പെട്ടു.” .. [22:52]..
അബ് സീനിയയിലേക്കു പോയിരുന്ന അഭയാര്‍ത്ഥികള്‍ മക്കക്കാരെല്ലാം മുസ്ലിംങ്ങളായി എന്നറിഞ്ഞു തങ്ങളുടെ കുടുംബങ്ങളിലേക്കു മടങ്ങി. ,എന്നിട്ട് അവര്‍ പറഞ്ഞു:“അവര്‍ ഞങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടവരാണെന്ന്” . തിരിച്ചു വന്നപ്പോള്‍ അവര്‍ കണ്ടത് പിശാചില്‍നിന്നുള്ള വചനങ്ങള്‍ അല്ലാഹു ദുര്‍ബലപ്പെടുത്തുക മൂലം അവരെല്ലാം തിരിച്ചു പോയതാണ്....”ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-90371929224267628752011-04-28T07:04:54.557-07:002011-04-28T07:04:54.557-07:00وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلاَ ...وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلاَ نَبِيٍّ إِلاَّ إِذَا تَمَنَّىٰ أَلْقَى ٱلشَّيْطَا...نُ فِيۤ أُمْنِيَّتِهِ فَيَنسَخُ ٱللَّهُ مَا يُلْقِي ٱلشَّيْطَانُ ثُمَّ يُحْكِمُ ٱللَّهُ آيَاتِهِ وَٱللَّهُ عَلِيمٌ حَكِيمٌ }
قـيـل: إن السبب الذي من أجله أنزلت هذه الآية علـى رسول الله صلى الله عليه وسلم، أن الشيطان كان ألقـى علـى لسانه فـي بعض ما يتلوه مـما أنزل الله علـيه من القرآن ما لـم ينزله الله علـيه، فـاشتدّ ذلك علـى رسول الله صلى الله عليه وسلم واغتـمّ به، فسلاّه الله مـما به من ذلك بهذه الآيات. ذكر من قال ذلك:

حدثنا القاسم، قال: ثنا الـحسين، قال: ثنا حجاج، عن أبـي معشر، عن محمد بن كعب القُرَظيّ ومـحمد بن قـيس قالا: «جلس رسول الله صلى الله عليه وسلم فـي ناد من أندية قريش كثـير أهله، فتـمنى يومئذ أن لا يأتـيه من الله شيء فـينفروا عنه، فأنزل الله علـيه:
{ والنَّـجْمِ إذَا هَوَى ما ضَلَّ صَاحِبُكُمْ وَما غَوَى }
فقرأها رسول الله صلى الله عليه وسلم، حتـى إذا بلغ:
{ أفَرأيْتُـمُ اللاَّتَ والعُزَّى وَمَناةَ الثالِثَةَ الأُخْرَى }
ألقـى علـيه الشيطان كلـمتـين: «تلك الغرانقة العُلَـى، وإن شفـاعتهنّ لتُرْجَى»، فتكلـم بها. ثم مضى فقرأ السورة كلها. فسجد فـي آخر السورة، وسجد القوم جميعاً معه، ورفع الولـيد بن الـمغيرة ترابـاً إلـى جبهته فسجد علـيه، وكان شيخا كبـيرا لا يقدر علـى السجود. فرضُوا بـما تكلـم به وقالوا: قد عرفنا أن الله يحيـي ويـميت وهو الذي يخـلق ويرزق، ولكن آلهتنا هذه تشفع لنا عنده، إذ جعلت لها نصيبـا، فنـحن معك قالا: فلـما أمسى أتاه جبرائيـل علـيهما السلام فعرض علـيه السورة فلـما بلغ الكلـمتـين اللتـين ألقـى الشيطان علـيه قال: ما جئتك بهاتـين فقال رسول الله صلى الله عليه وسلم: " افْتَرَيْتُ عَلـى اللَّهِ وقُلْتُ عَلـى اللَّهِ ما لَمْ يَقُلْ " فأوحى الله إلـيه:
{ وَإنْ كادُوا لَـيَفْتِنُونَكَ عَنِ الَّذِي أوْحَيْنا إلَـيْكَ، لِتَفْتَرِيَ عَلَـيْنا غَيْرَهُ... }
إلـى قوله:
{ ثُمَّ لا تَـجِدُ لَكَ عَلَـيْنا نَصِيراً }
فما زال مغموماً مهموماً حتـى نزلت علـيه: { وَما أرْسَلْنا مِنْ قَبْلِكَ مِنْ رَسُولٍ وَلا نَبِـيَ إلاَّ إذَا تَـمَنَّى ألْقَـى الشَّيْطانُ فِـي أُمْنِـيَّتهِ فَـيَنْسَخُ اللَّهُ ما يُـلْقِـي الشَّيْطانُ ثُمَّ يُحْكِمُ اللَّهُ آياتِهِ وَاللَّهُ عَلـيـمٌ حَكِيـمٌ }. قال: فسمع من كان من الـمهاجرين بأرض الـحبشة أن أهل مكة قد أسلـموا كلهم، فرجعوا إلـى عشائرهم وقالوا: هم أحبّ إلـينا فوجدوا القوم قد ارتكسوا حين نسخ الله ما ألقـى الشيطان.

حدثنا ابن حميد، قال: ثنا سلـمة، عن ابن إسحاق، عن يزيد بن زياد الـمدنـيّ، عن مـحمد بن كعب القُرظيّ قال: لـما رأى رسول الله صلى الله عليه وسلم تولِّـيَ قومه عنه، وشقّ علـيه ما يرى من مبـاعدتهم ما جاءهم به من عند الله، تـمنى فـي نفسه أن يأتـيه من الله ما يقارب به بـينه وبـين قومه. وكان يسرّه، مع حبه وحرصه علـيهم، أن يـلـين له
തബ് രി യുടെ തഫ്സീറില്‍, പിശാചിന്റെ ആയത്തിറങ്ങിയതു സംബന്ധിച്ച് നീണ്ട അഞ്ചു പേജുകളിലായി വിവരിച്ച്ട്ടുണ്ട്. അതില്‍നിന്നുള്ള ഏതാനും വരികള്‍ കാണുക altafsir.com വെബ്സൈറ്റില്‍നിന്ന് കോപ്പി ചെയ്തതാണ്.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-48772430475722350322011-04-26T14:32:03.371-07:002011-04-26T14:32:03.371-07:0033-സൂറത്തിലെ 56 ആം വാക്യം പിടികിട്ടുന്നില്ല മാഷേ.....33-സൂറത്തിലെ 56 ആം വാക്യം പിടികിട്ടുന്നില്ല മാഷേ...ദൈവത്തെക്കാളും വലിയ ആളായോ പ്രവാചകന് എന്ന് സംശയിക്കുന്നു. കാരണം വെറും മനുഷ്യനായ പ്രവാചകന്നു ദൈവം സ്വലാത്ത് ചൊല്ലുകയോ...?Haryjithhttps://www.blogger.com/profile/02789251387723118705noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-90552236269043439112011-04-25T00:24:08.353-07:002011-04-25T00:24:08.353-07:00ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്ര...ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്.
അപ്പോള്‍ ഈ വര്‍ത്തമാനത്തിന്റെ കാര്യത്തിലാണോ നിങ്ങള്‍ പുറംപൂച്ച് കാണിക്കുന്നത്?
സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?
എന്നാല്‍ അത് ( ജീവന് ) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് ( നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്? )
നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.
നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല.
അപ്പോള്‍ നിങ്ങള്‍ ( ദൈവിക നിയമത്തിന് ) വിധേയരല്ലാത്തവരാണെങ്കില്‍
നിങ്ങള്‍ക്കെന്തുകൊണ്ട് അത് ( ജീവന് ) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്. [പരിശുദ്ധ ഖുര്‍ആന്‍ 56: 80-87]sajeer mohammedhttp://www.facebook.com/sajeermohammednoreply@blogger.comtag:blogger.com,1999:blog-8292998871248076940.post-85279699407904710932011-03-24T08:48:29.688-07:002011-03-24T08:48:29.688-07:00ഇതൊക്കെ വായിച്ചാല്‍ സന്തോഷ് മാധവന് വെറും കൃമി മാ...ഇതൊക്കെ വായിച്ചാല്‍ സന്തോഷ് മാധവന് വെറും കൃമി മാത്രമാണ് എന്ന് തോന്നുന്നു.Sreekumar Bhttps://www.blogger.com/profile/04210631665263399637noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-50871062208275631692010-09-10T21:45:15.295-07:002010-09-10T21:45:15.295-07:00..Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-89320402656821057992010-09-10T21:44:51.088-07:002010-09-10T21:44:51.088-07:00ഖുറൈശികളുടെ ഗോത്ര ദൈവങ്ങളായിരുന്ന ലാത്ത ,മനാത്ത, ഉ...ഖുറൈശികളുടെ ഗോത്ര ദൈവങ്ങളായിരുന്ന ലാത്ത ,മനാത്ത, ഉസ്സ തുടങ്ങിയ ദേവതകളെ അല്ലാഹു എന്ന ആകാശദൈവത്തിന്റെ അടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ യോഗ്യതയുള്ള ഉപ ദൈവങ്ങളായി മുഹമ്മദ് അംഗീകരിക്കുന്ന പക്ഷം തങ്ങളും ഇസ്ലാം സ്വീകരിച്ച് മുഹമ്മദിന്റെ നേതൃത്വം അംഗീകരിക്കാം എന്ന ഒരു ഒത്തു തീര്‍പ്പു വ്യവസ്ഥ മക്കയിലായിരുന്നപ്പോള് തന്നെ അവര്‍ (ഖുറൈശികള്‍) മുന്നോട്ടു വെച്ചിരുന്നു. ഒരു സന്ദര്‍ഭത്തില്‍ മുഹമ്മദ് ആ നിര്‍ദ്ദേശം സ്വീകരിക്കുകയും അപ്രകാരം ലാത്ത മനാത്ത ദൈവങ്ങളെ അംഗീകരിച്ചുകൊണ്ട് വെളിപാടിറക്കുകയും ചെയ്തു. അത് വലിയ ആശയക്കുഴപ്പങ്ങള്‍ക്കു കാരണമായതോടെ പിന് വലിക്കുകയാണുണ്ടായത്. അതു പിശാച് മുഹമ്മദിന്റെ മനസ്സില്‍ തോന്നിച്ചതാണെന്നു പിന്നീട് വിശദീകരണവും വന്നു.

എവിടെയാണ് ഈ വിവരങ്ങളെന്ന് ഒന്നു പറഞ്ഞു തരാമോ..?കൊട്ടോട്ടിക്കാരന്http://memoryrefresh.blogspot.comnoreply@blogger.comtag:blogger.com,1999:blog-8292998871248076940.post-87748258196766263942010-06-13T09:26:51.619-07:002010-06-13T09:26:51.619-07:00ലത്തീഫ് : തന്ന തന്ന ഭാഷാപ്രയോഗം ശെരിയില്ല. ബാക്കി ...ലത്തീഫ് : തന്ന തന്ന ഭാഷാപ്രയോഗം ശെരിയില്ല. ബാക്കി പറഞ്ഞ കാര്യങ്ങളൊക്കെ ശരി തന്ന അണ്ണ.

“സ്വന്തം ശരീരം നബിക്കു ദാനം ചെയ്യാനൊരുങ്ങി വരുന്ന പെണ്ണുങ്ങളെകുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു ആത്മരോഷം തിളച്ചു വരുമായിരുന്നു. ഞാന്‍ പറയും ഒരു സ്ത്രീ തന്റെ ശരീരം ദാനം ചെയ്യുകയോ! ഒടുവില്‍ ഈ വെളിപാട്[33:50-52] ഇറങ്ങിയപ്പോള്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു. “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നതില്‍ വല്ലാതെ ധൃതിപ്പെടുന്നുണ്ടല്ലോ!!”

ഇവിടെ താങ്കളുടെ റബ്ബ് എന്ന പ്രയോഗവും താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരാന്‍ റബ്ബ് ധൃതി കാണിക്കുന്നു എന്ന പരിഹാസവും ആയിഷയുടെ ഉള്ളില്‍ പോലും ഈ വെളിപാടുകളെക്കുറിച്ചുള്ള ധാരണയെന്തെന്നു വെളിപ്പെടുത്തുന്നു. നബിയുടെ ആഗ്രഹങ്ങള്‍ തന്നെയാണു അല്ലാഹുവിന്റെ വെളിപാടുകളായി പുറത്തു വരുന്നതെന്ന് ആയിഷ മനസ്സിലാക്കിയിരുന്നു എന്നു വ്യക്തം!

ഖുര്‍ആന്‍ വെളിപാടുകള്‍ ഉറവപൊട്ടിയത് പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ ഒരു മഹാ ദൈവത്തില്‍ നിന്നോ അതോ മുഹമ്മദ് എന്ന പച്ചമനുഷ്യന്റെ അന്തരംഗത്തില്‍ നിന്നോ ?

100% - ഈ വചനങ്ങള്‍ ഒരു മനുഷ്യന്റേതാണ്. പിന്നെ ഒരു സമൂഹം പാടിനടന്ന കുറേ നാട്ടറിവും കഥകളും.

ലത്തീഫെ : വരൂ, ഉരുളൂ, ഉരുണ്ടുമറിഞ്ഞു പുകമറ സൃഷ്ടിക്കൂ. സ്ത്രീ സഹജമായ കുന്നായ്മയേ ആയിഷയ്ക്കും തോന്നിയിട്ടുള്ളൂ എന്നു പാതിരാപ്രസംഗത്തിന്റെ ശൈലിയില്‍ വരച്ചിടൂ.

ഈ സൂക്തമാണ് ജബ്ബാര്‍ മാഷിന് അവിശ്വാസിയാക്കിയതില് മുഖ്യപങ്ക് . എന്നേയും അവിശ്വാസിയാക്കിയതും ഇതേ സൂക്തം തന്നെ.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-4567355591103743402010-04-26T23:12:22.677-07:002010-04-26T23:12:22.677-07:00അറബികള്‍ക്കിടയില്‍ ദത്തുപുത്രന്മാരെ സ്വന്തം പുത്ര...അറബികള്‍ക്കിടയില്‍ ദത്തുപുത്രന്മാരെ സ്വന്തം പുത്രന്മാരായി പരിഗണിച്ചിരുന്ന ഏേര്പ്പാട് നിലനിന്നിരുന്നു. ദത്തുപുത്രനും(അന്യണ്റ്റെ പുത്രന്), സ്വന്തം പുത്രനും ഒരിക്കലും സമമല്ലെന്ന് സമൂഹത്തിന് അല്ലാഹു തആല മുഹമ്മദ് നബി(സ)യിലൂടെ കാട്ടിക്കൊടുക്കയാണ് സൂറത് അല്‍-അഹ്സാബിണ്റ്റെ ഒരു ലക്ഷ്യം. അനുയായികള്‍ക്ക് സ്വന്തം ജീവിതത്തിലൂടെ നബി(സ) തങ്ങള്‍ അത് കാട്ടിക്കൊടുത്തു. താങ്കളെപോലുള്ള യുക്തിവാദികള്‍ക്ക് അതുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹോ കഷ്ടം ഇവിടുത്തെ മുസ്ളീങ്ങളുടെ കാര്യം അതോഗതി തന്നെ മാഷേ!Anonymousnoreply@blogger.comtag:blogger.com,1999:blog-8292998871248076940.post-35153617338721489122009-08-14T11:09:45.080-07:002009-08-14T11:09:45.080-07:00സുനി താങ്കള്‍ക്ക് 100% സമ്മതമാകുന്നതും ആളുകള്‍ പ്ര...സുനി താങ്കള്‍ക്ക് 100% സമ്മതമാകുന്നതും ആളുകള്‍ പ്രതികരിക്കുന്നതും ജബ്ബാര്‍ മാഷിന്റെ ഈ ഭാഷാ പ്രയോഗം കൊണ്ടല്ലേ. അത് കൊണ്ട് അത് വിട്ട കളിയില്ല.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-52641960544977434142009-08-10T11:53:57.018-07:002009-08-10T11:53:57.018-07:00മാഷുടെ അഭിപ്രായങ്ങളോട് നൂറു ശതമാനം യോജിക്കുന്നു. എ...മാഷുടെ അഭിപ്രായങ്ങളോട് നൂറു ശതമാനം യോജിക്കുന്നു. എന്നാലും ലോകത്ത് കോടിക്കണക്കിനാളുകള്‍ പിന്തുടരുന്ന ഒരു മതത്തിന്റ് അടിത്തറ മാന്താന്‍ കുറച്ച് കൂടെ സൌമ്യമായ ഭാഷ ഉപയോഗിക്കണം... ആരും വിശ്വാസികളാവുന്നത് മനപ്പൂര്‍വമല്ലല്ലോ...Sunihttps://www.blogger.com/profile/10677539844193591682noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-73769333917280176242009-08-04T10:05:16.610-07:002009-08-04T10:05:16.610-07:00Free from islam a new blog to introduce some other...Free from islam a new blog to introduce some other apostates.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-17469400641226102002009-07-31T18:46:18.057-07:002009-07-31T18:46:18.057-07:00അഹ്സാബ് എന്ന അധ്യായം 200ല്‍പരം വചനങ്ങളടങ്ങിയതും അല്‍...അഹ്സാബ് എന്ന അധ്യായം 200ല്‍പരം വചനങ്ങളടങ്ങിയതും അല്ബഖറയോളം വലുതും ആയിരുന്നു എന്നും, കുര് ആന്‍ ക്രോഡീകരിക്കുമ്പോള്‍ അതില്‍ പകുതിയിലേറെയും നഷ്ടപ്പെട്ടു പോയി എന്നുമൊക്കെയാണ് ‘ഉലൂമുല്‍ കുര് ആന്‍’ എന്ന വിജ്ഞാന്ശാഖയിലെ പ്രധാന പ്രമാണഗ്രന്ഥങ്ങളില്‍ കാണുന്നത്. അതില്‍ നിന്നും വിട്ടു പോയ കുറെ ആയത്തുകള്‍ ‘മുസ്ലിം‘ ഹദീസിലും കാണാം.
അല്ലാഹു കുര് ആനിന്റെ സംരക്ഷണം ഏറ്റെടുത്തിട്ടും ഇതാണു കഥ!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-45608618061468766792009-07-31T18:33:10.833-07:002009-07-31T18:33:10.833-07:00മരണശയ്യയിലായിരിക്കുമ്പോള്‍ പോലും പ്രവാചകനെ അലട്ടിയ...മരണശയ്യയിലായിരിക്കുമ്പോള്‍ പോലും പ്രവാചകനെ അലട്ടിയിരുന്നത് അദ്ദേഹത്തിന്റെ മരണശേഷം ഭാര്യമാരെ ആരെങ്കിലും കെട്ടിക്കളയുമോ എന്നും ,പ്രത്യേകിച്ച് ആയിശയെ വല്ല ചെറുപ്പക്കാരും അടിച്ചോണ്ടു പോകുമോ എന്നുമൊക്കെയുള്ള ആധികളായിരുന്നു!
താന്‍ മരിച്ചു കഴിഞ്ഞാല്‍ തന്റെ സമുദായത്തെ ആരു നയിക്കും, ആരു ഖലീഫയാകും, ഖലീഫയെ എങ്ങനെ തെരഞ്ഞെടുക്കും, എന്തു മാനദണ്ഡമാണീ കാര്യത്തില്‍ മുസ്ലിംസമൂഹം തുടര്‍ന്നു സ്വീകരിക്കുക; ഈ വക കാര്യങ്ങളൊന്നും അദ്ദേഹത്തെ അലട്ടിയിരുന്നതായി തോന്നുന്നില്ല.
ഫലമോ? നബിയുടെ മരണശേഷം ഒരു നേതാവിനെ എങ്ങനെ കണ്ടെത്തുമെന്ന അതി പ്രധാനമായ കാര്യത്തില്‍ പോലും ഒരു “ദൈവീക നിര്‍ദ്ദേശം” ഖുര്‍ ആനില്‍ ഉണ്ടായില്ല!!.
അതുകൊണ്ടെന്തു സംഭവിച്ചു?
നബി മരിച്ച നിമിഷം തൊട്ടു തന്നെ അധികാരത്തിനു വേണ്ടിയുള്ള ഉപജാപങ്ങളും കുതികാല് വെട്ടും വാളൂരിയുള്ള പാളയത്തില്‍ പടയും ആരംഭിച്ചു. നബിയുടെ മയ്യത്തു സംസ്കരിക്കാനൊ അതു തിരിഞ്ഞു നോക്കാനോ ആരുമുണ്ടായില്ല. ദിവസങ്ങളോളം അത് ഈച്ചയാര്‍ത്തു കിടന്നു!!!
പിന്നീടോ?
സഹാബികള്‍ വിവിധ ഗ്രൂപ്പുകളായി പരസ്പരം ഏറ്റുമുട്ടി. ആ ഗ്രൂപ്പിസം ഒരിക്കലും ഒടുങ്ങാത്ത കുടിപ്പകയായി ഇന്നും കത്തി നില്ക്കുന്നു. നബി നേരിട്ടു നടത്തിയ യുദ്ധങ്ങളില്‍ ഏതാനും ആയിരങ്ങള്‍ മാത്രമാണു മരിച്ചിരുന്നത്. എന്നാല്‍ മുസ്ലിം സമൂഹം പിന്നീട് പരസ്പരം നടത്തിയ ഘോരയുദ്ധങ്ങളില്‍ മരിച്ചു വീണത് ദശലക്ഷക്കണക്കിനു “സത്യവിശ്വാസികള്‍”. അവരെല്ലാം നേരെ നരകത്തിലേക്കാണു പതിച്ചത്. സത്യവിശ്വാസികള്‍ പരസ്പരം ഏറ്റുമുട്ടിയാല്‍ അവരിരു കൂട്ടരും നരകത്തിലായിരിക്കുമെന്നു നബി തന്നെ പറഞ്ഞിട്ടുണ്ട്.
ആയിശയും അലിയും തമ്മില്‍ നടന്ന ജമല് യുദ്ധത്തില്‍ മാത്രം പതിനയ്യായിരം വിശ്വാസികള്‍ കൊല്ലപ്പെട്ടു. ഈ കുടിപ്പക ഇന്നും മുസ്ലിം ലോകത്ത് ചാവേര്‍ ബോംബുകളായും പള്ളി ബോംബുകളായും പൊട്ടിത്തെറിക്കുന്നു. !

സമൂഹ്യജീവിതത്തില്‍ ഏറ്റവും അനിവാര്യമായ ഇത്തരം കാര്യങ്ങളിലൊന്നും ഒരു നിര്‍ദ്ദേശം പോലും നല്‍കാതെ സ്വന്തം മതാനുയായികളെ തമ്മില്‍ പൊരുതി ചാവാന്‍ വിട്ട ഈ ദെവവും ദൂതനും അടുകളക്കാര്യം വിശദീകരിക്കാനായി മാത്രം ഒരു വേദഗ്രന്ഥം ഇറക്കേണ്ടിയിരുന്നോ?ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-8680569801100664322009-07-31T06:52:40.380-07:002009-07-31T06:52:40.380-07:00സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി തെറ്റിദ്ധ...സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആക്ഷേപം വരാന്‍ സാധ്യതയുള്ളതുകൊണ്ടാണ് അധ്യായം പൂര്‍ണമായി നല്‍കിയത്.
ഒരു അധ്യായത്തിലെ വെളിപാടുകള്‍ തമ്മില്‍ എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാനും ഇതു സഹായകമാകും.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-82903792553037131852009-07-31T06:37:13.438-07:002009-07-31T06:37:13.438-07:00എന്നെ ഒരു അവിശ്വാസിയാക്കിയതില് മുഖ്യ പങ്കു വഹിച്ച...എന്നെ ഒരു അവിശ്വാസിയാക്കിയതില് മുഖ്യ പങ്കു വഹിച്ചത് ഈ അധ്യായമാണ്!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-7222116819384175002009-07-31T06:35:59.367-07:002009-07-31T06:35:59.367-07:00കുര് ആന്‍ മുഹമ്മദിന്റെ മനോവൈകല്യങ്ങളുടെ ഉല്പ്പന്...കുര് ആന്‍ മുഹമ്മദിന്റെ മനോവൈകല്യങ്ങളുടെ ഉല്‍പ്പന്നം മാത്രമാണെന്ന് ഈ ഒരൊറ്റ അധ്യായം മുന്‍ വിധികളില്ലാതെ വായിച്ചാല്‍ ഏതുശരാശരി ക്കാരനും മനസ്സിലാക്കാം.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.com